സ്തോത്രം ശ്രീ മനുവേലനേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

         ചെഞ്ചുരുട്ടി- ആദിതാളം
             പല്ലവി
   സ്തോത്രം ശ്രീ മനുവേലനേ!
  മമ ജീവനേ മഹേശനേ!
          ചരണങ്ങൾ

1.പാർത്തലത്തിൽ- പരിശ്രയമായ്
  പാരിൽ വന്ന നാഥനേ!
  മമ ജീവനേ മഹേശനേ!- .....സ്തോത്രം

2.ആദിപിതാ-വോതിയതാം
  ആദി വേദ നാദമേ
  മമ ജീവനേ മഹേശനേ! .....സ്തോത്രം

3.മാനവസ- മ്മാനിതനേ
  മാനനീയരൂപനേ!
  മമ ജീവനേ മഹേശനേ! .....സ്തോത്രം

4.സാദരമാ-ദൂതഗണം
  ഗീതം പാടി വാഴ്ത്തിടും
  മമ ജീവനേ മഹേശനേ! .....സ്തോത്രം

5.ജീവകൃപാ- ജലം ചൊരിയും
  ജീവ സാര മേഘമേ
  മമ ജീവനേ മഹേശനേ! .....സ്തോത്രം

6.സ്വന്ത രക്തം- ചിന്തിയെന്നെ
  ഹന്ത വീണ്ടെടുത്തതാൽ
  മമ ജീവനേ മഹേശനേ! .....സ്തോത്രം

7.മർത്ത്യജനാം- ഭൃത്യനു നിൻ
  നിത്യ ജീവനേകിയ
  മമ ജീവനേ മഹേശനേ! .....സ്തോത്രം

8.രാജസുതാ!- പൂജിതനേ!
  രാജ രാജനേശുവേ!
  മമ ജീവനേ മഹേശനേ! .....സ്തോത്രം

9.താവകമാം- നാമ മഹോ
  ഭാവനീയമാം സദാ-
  മമ ജീവനേ മഹേശനേ! .....സ്തോത്രം

"https://ml.wikisource.org/w/index.php?title=സ്തോത്രം_ശ്രീ_മനുവേലനേ&oldid=29046" എന്ന താളിൽനിന്ന് ശേഖരിച്ചത്