സ്തുതി സ്തുതി നിനക്കേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

                  ഏകതാളം
                  പല്ലവി
   സ്തുതി സ്തുതി നിനക്കേ- എന്നും ചൊല്ലീടുവാൻ
   ദോഷച്ചുമടൊഴിച്ചു രക്ഷ തന്നവനേ!
   സ്തുതി സ്തുതി നിനക്കു
              ചരണങ്ങൾ
1.ആത്മവിചാരം ഇല്ലാതെ കിടന്നേൻ
   അരുളി ഉണർച്ച ഭവാൻ
   ഹല്ലെലുയ്യ! ഹല്ലെലുയ്യ! - സ്തുതി

2.ശാന്തം ഇല്ലാതെ ബാധിച്ച മനസ്സിൽ
   തന്നു സന്തോഷം ഭവാൻ
   ഹല്ലെലുയ്യ! ഹല്ലെലുയ്യ! - സ്തുതി

3.ഭ്രമിച്ചു ഞാൻ കിടന്നേൻ- കൃപയോടു നീയെ
   പരശാന്തി കൽപ്പിച്ചു
   ഹല്ലെലുയ്യ! ഹല്ലെലുയ്യ! - സ്തുതി

4. നന്ദി സന്തോഷം ലജ്ജ, വിസ്മയവും
   നന്നെനിറയുന്നെന്നുള്ളിൽ
  ഹല്ലെലുയ്യ! ഹല്ലെലുയ്യ! - സ്തുതി

5.ഏറെ പിഴച്ചു ഞാൻ ഏറെ മോചിച്ചു നീ
   എന്നും നിൻ അടിമ ഞാൻ
   ഹല്ലെലുയ്യ! ഹല്ലെലുയ്യ! - സ്തുതി


"https://ml.wikisource.org/w/index.php?title=സ്തുതി_സ്തുതി_നിനക്കേ&oldid=28987" എന്ന താളിൽനിന്ന് ശേഖരിച്ചത്