സ്തുതി ചെയ് മനമേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്തുതി ചെയ് മനമേ

രചന:എം.ഇ. ചെറിയാൻ
      പല്ലവി

സ്തുതി ചെയ് മനമേ നിത്യവും
നിൻ ജീവനാഥനേശുവേ
ഇതുപോൽ സ്വജീവൻ തന്നൊരാത്മ
സ്നേഹിതൻ വേറാരിനി?

       ചരണങ്ങൾ 

 
മരണാധികാരിയായിരുന്ന
ഘോരനാം പിശാചിനെ
മരണത്തിനാലെ നീക്കി മൃത്യു
ഭീതി തീർത്ത നാഥനെ

ബഹുമാന്യനാമാചാര്യനായി
വാനിലവൻ വാഴ്കയാൽ
ബലഹീനതയിൽ കൈവിടാതെ
ചേർത്തുകൊള്ളുമാകയാൽ

ദിനവും മനമേ തൽസമയം
വൻ കൃപകൾ പ്രാപിപ്പാൻ
അതിധൈര്യമായ് കൃപാസനത്തി-
ന്നന്തികത്തിൽ ചെന്നു നീ

ബഹുദൂതരുച്ച നാദമോടെ
വാഴ്ത്തിടുന്ന നാഥനെ
ബലവും ധനവും ജ്ഞാനമെല്ലാം
സ്വീകരിപ്പാൻ യോഗ്യനെ.

"https://ml.wikisource.org/w/index.php?title=സ്തുതി_ചെയ്_മനമേ&oldid=216958" എന്ന താളിൽനിന്ന് ശേഖരിച്ചത്