സ്തുതിച്ചീടുവിൻ കീർത്തനങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ

രചന:എം.ഇ. ചെറിയാൻ

പല്ലവി

ദേവാധി ദേവനീ പാരിൽ വന്നു, പാപിയെ തേടി വന്നു
വല്ലഭനായ്‌ മരിച്ചുയിർത്തു ജീവിക്കുന്നു നമുക്കായ്‌

ചരണങ്ങൾ

സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ ദേവന് പാടിടുവിൻ
സ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിൻ

തിരുക്കരങ്ങൾ നിരത്തിവച്ചു താരകങ്ങൾ ഗഗനേ
ഒരുക്കിയവൻ നമുക്കു രക്ഷാ മാർഗമതിനു മുന്നേ

ധ്യാനിക്കുവിൻ തൻ കൃപകൾ പുകഴ്ത്തുവിൻ തൻ ക്രിയകൾ
മാനിതനാം തൻ നാമ മഹിമകൾ വർണിക്കുവിൻ