സൂചികയുടെ സംവാദം:Aalmarattam.pdf
വിഷയം ചേർക്കുകഇതിൽ പുതിയ ലിപി ആണല്ലോ. അതിനാൽ 1980കൾക്ക് ശെഷം ഉള്ള പതിപ്പ് ആണ് ഇത് എന്ന് സാരം. 1923നു മുൻപ് ആദ്യത്തെ എഡീഷൻ ഇറങ്ങിയ പുസ്തകം ആയതിനാൽ ഉള്ളടക്കം നിലനിർത്താം (പുതിയ പതിപ്പിൽ നടത്തിയ കൂട്ടിച്ചെർക്കൽ ഒഴിവാക്കി). പക്ഷെ സ്കാൻ ഒഴിവാക്കേണ്ടി വരും. അതേ പോലെ ഗ്രന്ഥശാലയിൽ ഏതെങ്കിലും ഒരു പ്രത്യെക പതിപ്പാണ് ഡിജിറ്റൈസ് ചെയ്യുക. അതിനാൽ ഈ സ്കാനിന്റെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നു. ആൾമാറാട്ടാത്തിന്റെ വേറൊരു പതിപ്പ് ലഭിക്കുമ്പോൾ അതും ഗ്രന്ഥശാലയിൽ ചേർക്കേണ്ടതാകുന്നു. --Shijualex (സംവാദം) 17:36, 2 സെപ്റ്റംബർ 2013 (UTC)
- തലക്കെട്ട് മാറ്റണം --മനോജ് .കെ (സംവാദം) 03:02, 3 സെപ്റ്റംബർ 2013 (UTC)
- 2009 ആണ്. എഴുതിക്കഴിയുമ്പോൾ പിഡിഎഫ് ഒഴിവാക്കിയാൽ പോരെ--റോജി പാലാ (സംവാദം) 03:08, 3 സെപ്റ്റംബർ 2013 (UTC)
- തൽക്കാലം അവിടെ കിടക്കട്ടേ എന്നെ ഞാൻ പറയൂ. ഒഴിവാക്കേണ്ട അവസ്ഥ വരുന്ന വരെ നിലനിർത്താവുന്നതാണ് (അഭിപ്രായം വ്യക്തിപരം). ബൾക്ക് ആയി പേരുമാറ്റാനായി ബോട്ട് സ്ക്രിപ്റ്റുകൾ ഉപയോഗിക്കേണ്ടിവരുമെന്ന് തോന്നുന്നു. ഞാനാണെങ്കിൽ സൂചികയുടെ പേരുമാറ്റുകയും ചെയ്തു. എന്തെങ്കിലും എളുപ്പവഴിയുണ്ടെങ്കിൽ നോക്കിക്കോണേ.--മനോജ് .കെ (സംവാദം) 03:31, 3 സെപ്റ്റംബർ 2013 (UTC)
- 2009 ആണ്. എഴുതിക്കഴിയുമ്പോൾ പിഡിഎഫ് ഒഴിവാക്കിയാൽ പോരെ--റോജി പാലാ (സംവാദം) 03:08, 3 സെപ്റ്റംബർ 2013 (UTC)
എന്തായാലും ടൈപ്പിങ്ങ് കഴിയുന്നത് വരെയെങ്കിലും കിടക്കട്ടെ. 1923നു മുൻപുള്ള പറ്റിയ പതിപ്പ് കിട്ടിയാൽ പിന്നെ ഈ ഉള്ളടക്കം റീയൂസ് ചെയ്യാവുന്നതേ ഉള്ളൂ. പതിപ്പ് കിട്ടുമോ എന്ന് ഞാൻ ശ്രമിക്കുന്നൂണ്ട്.--Shijualex (സംവാദം) 04:56, 3 സെപ്റ്റംബർ 2013 (UTC)
- ഇപ്പോൾ ടൈപ്പ് ചെയ്യാൻ സംഗതി വരുന്നില്ല.--റോജി പാലാ (സംവാദം) 06:23, 3 സെപ്റ്റംബർ 2013 (UTC)
https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Aalmarattam.pdf ഇവിടെ ഉണ്ടല്ലോ. ഒരു കാര്യം ചെയ്യൂ. കുറച്ച് താളുകളേ ഉള്ളൂ എന്നതിനാൽ ഇതിനു മുൻപു ചെയ്തതൊക്കെ ഇതിലേക്ക് കോപ്പീ പേസ്റ്റ് ചെയ്യൂ. എന്നിട്ട് മറ്റേത് കളയാം. --Shijualex (സംവാദം) 06:34, 3 സെപ്റ്റംബർ 2013 (UTC)
- താൾ തിരിച്ചുവിടലില്ലാതെ റിനേം ചെയ്താൽ മതി. . ഞാൻ നോക്കിക്കോളാം. ബൾക്കായിട്ട് ചെയ്യാൻ സ്ക്രിപ്റ്റ് ഉണ്ടോന്ന് തപ്പുകയായിരുന്നു. കോൺഫിഗർ ചെയ്തെടുക്കാൻ സമയമെടുക്കും.--മനോജ് .കെ (സംവാദം) 06:41, 3 സെപ്റ്റംബർ 2013 (UTC)
- താളുകളുടെ പേരുമാറ്റൽ പൂർത്തിയായി. എവിടെയെങ്കിലും പ്രശ്നമുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുമല്ലോ. മാന്വൽ ആയി ചെയ്തതാണ്.--മനോജ് .കെ (സംവാദം) 16:57, 3 സെപ്റ്റംബർ 2013 (UTC)