Jump to content

സുന്ദര രക്ഷകനെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സുന്ദര രക്ഷകനേ!

രചന:എം.ഇ. ചെറിയാൻ

പല്ലവി

സുന്ദര രക്ഷകനേ! എനിക്കാനന്ദ കാരണനേ!
ഇന്നലെയുമിന്നുമെന്നുമനന്യനേ! വന്ദനം വന്ദനമേ

ചരണങ്ങൾ

രാജാധിരാജാവു നീ എന്നും കർത്താധികർത്താവു നീ
ഉന്നതദേവാ! നീയെന്നെയും സ്നേഹിച്ചതത്ഭുതമത്ഭുതമേ

ശാരോനിലെ റോസ നീ എനിക്കാരോമൽ സ്നേഹിതൻ നീ
എന്മേൽ വിരിച്ച നിൻ സ്നേഹക്കൊടിക്കീഴി-ലെന്നുമെൻ വിശ്രാമമേ

ആദിയുമന്തവും നീ പാപവ്യാധിക്കു വൈദ്യനും നീ
നീതിയിൻ സൂര്യനും യൂദയിൻ സിംഹവും സർവ്വവും നീ പരനേ!

മുന്നേയിരുന്നവൻ നീ മാറാതെന്നുമിരിപ്പവൻ നീ
വന്നവൻ നീയേ, വരാനുള്ളവൻ നീയേ വന്ദിതവല്ലഭനേ!

"https://ml.wikisource.org/w/index.php?title=സുന്ദര_രക്ഷകനെ&oldid=211686" എന്ന താളിൽനിന്ന് ശേഖരിച്ചത്