സഹായം:നാമമേഖലകൾ
ദൃശ്യരൂപം
← ← സഹായം:ഉള്ളടക്കം | നാമമേഖലകൾ |
ഇത് വിക്കിഗ്രന്ഥശാലയിലെ വിവിധ നാമമേഖലകളുടെ പരിചയപ്പെടുത്തൽ താളാണ്. |
നാമമേഖലകളെക്കുറിച്ച്
[തിരുത്തുക]മീഡിയവിക്കിയിലെ താളുകൾ വിവിധ "നാമമേഖലകൾ" ആയാണ് ശേഖരിച്ചിരിക്കുന്നത് (ചുരുക്ക രൂപം:'ns'). ഓരോ താളിന്റെയും പ്രത്യേക ഉദ്ദേശത്തെ മനസ്സിലാക്കുവാൻ ഇതു സഹായിക്കുന്നു. ഒരു താളിന്റെ പേരിലെ ആദ്യഭാഗം അതുൾപ്പെടുന്ന നാമമേഖലയെ സൂചിപ്പിക്കുന്നു, ശേഷഭാഗത്തെ ഒരു അപൂർണ്ണവിരാമം അഥവാ ഭിത്തിക(:) ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. ഉദാഹരണത്തിന് ഈ താൾ ("സഹായം:നാമമേഖലകൾ") വിക്കിഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളെ വിശദമാക്കുന്ന "സഹായം" എന്ന നാമമേഖലയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഓരോ നാമമേഖലയ്ക്കൊപ്പവും താളിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി ഉപയോഗിക്കുന്ന "സംവാദം" എന്ന നാമമേഖല ഉണ്ടായിരിക്കും.
വിക്കിഗ്രന്ഥശാലയുടെ ഡേറ്റാബേസിൽ ഓരോ നാമമേഖലയും അക്കങ്ങളാൽ പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു. നിലവിലുള്ള നാമമേഖലകളുടെ പട്ടിക ഇവിടെ ലഭ്യമാണ്.
വിക്കിഗ്രന്ഥശാല നാമമേഖലകൾ
[തിരുത്തുക]നാമമേഖല | സംവാദ നാമമേഖല | ഉപയോഗം |
---|---|---|
(മുഖ്യം) | സംവാദം | ഇത് വിക്കിഗ്രന്ഥശാലയിലെ പ്രധാനപ്പെട്ട താളുകളുടെ വിവരങ്ങളടങ്ങിയ നാമമേഖലയാണ്, ഇവിടെ താങ്കൾക്ക് ഗ്രന്ഥശാലയിലെ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരണങ്ങളും മറ്റ് വാർത്തകളും ലഭിക്കും. (മുഖ്യം: ഉപയോഗത്തിലില്ല). |
ഉപയോക്താവ് | ഉപയോക്താവിന്റെ സംവാദം | എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ ഉണ്ടായിരിക്കും. ഉപയോക്താവിനെ കുറിച്ചുള്ള ലഘുവിവരണം, വ്യക്തിപരമായ ആവശ്യത്തിനായുള്ള ഉപതാളുകൾ, ഉപയോക്താവിന്റെ പരീക്ഷണങ്ങൾ തുടങ്ങിയവ ഈ താളിൽ ഉൾപെടുത്താം. സംവാദ താൾ പ്രധാനമായും ഉപയോക്താവിനെ ബന്ധപ്പെടുവാനും, ഉപയോക്താവുമായുള്ള ചർച്ചകൾക്കും ഉപയോഗിക്കുന്നു |
കവാടം | കവാടത്തിന്റെ സംവാദം | പ്രത്യേക വിഷയത്തിന്റെയോ മേഖലയുടേയോ മുഖ്യ താൾ ആയി കണക്കാക്കാവുന്ന താളുകളാണ് കവാടങ്ങൾ. രചയിതാവിന്റെ താളുകളിൽ ചേർക്കുന്നതിന് ഉചിതമല്ലാത്ത വ്യക്തികളുടെ വിവരങ്ങളും, വിശദീകരണങ്ങളും,മറ്റു വിക്കിപദ്ധതികളുമായി ബന്ധിപ്പിക്കുന്ന കണ്ണികളും ഇവിടെ ചേർക്കുവാൻ സാധിക്കും. |
താൾ | താളിന്റെ സംവാദം | ഈ നാമമേഖലയിൽ ഒരു ഉദ്യമത്തിലെ ഒരു താളിലെ ആലേഖനങ്ങൾ അതിന്റെ സ്കാൻ ചെയ്ത പകർപ്പിനൊപ്പം ലഭ്യമാക്കിയിരിക്കുന്നു. ഈ നാമമേഖലയിലെ പ്രതിപാദ്യങ്ങൾ പ്രധാനം നാമമേഖലയോട് ചേർക്കപ്പെട്ടിട്ടുള്ളവയാണ്. അവ വിക്കിഗ്രന്ഥശാലാ വായനക്കാരെ ഉദ്ദേശിച്ചുള്ളവയല്ല. കൂടുതൽ വിവരങ്ങൾക്കായി സഹായം:തെറ്റുതിരുത്തൽ കാണുക. |
പ്രമാണം | പ്രമാണത്തിന്റെ സംവാദം | വിക്കിഗ്രന്ഥശാലയിൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന എല്ലാ പ്രമാണങ്ങൾക്കും ഒരു പ്രമാണ താൾ ഉണ്ടായിരിക്കും. ഈ താളിൽ പ്രമാണത്തിന്റെ വലിപ്പം, ലഘുചിത്രം, വിക്കിഗ്രന്ഥശാലയിൽ പ്രമാണം ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഇടങ്ങളിലേക്കുള്ള കണ്ണികൾ തുടങ്ങിയവ പട്ടികയാക്കി സൂക്ഷിച്ചിരിക്കുന്നു. മീഡിയവിക്കി കോമൺസിൽ ഉൾപെട്ടിട്ടുള്ളതും, ഗ്രന്ഥശാലയിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ളതുമായ പ്രമാണങ്ങളുടെ കോമൺസിലേക്കുള്ള കണ്ണിയോടുകൂടിയ പ്രമാണ താൾ വിക്കിഗ്രന്ഥശാലയിലും ഉണ്ടായിരിക്കും. ഇതുംകൂടി ശ്രദ്ധിക്കുക സഹായം:പുതിയ ചിത്രങ്ങൾ, സഹായം:ദേജാവ്യൂ ഫയലുകൾ |
ഫലകം | ഫലകത്തിന്റെ സംവാദം | മറ്റു വിക്കിഗ്രന്ഥശാലാ താളുകളിൽ ഉൾപ്പെടുത്തുവാനോ ബദലാക്കുവാനോ വേണ്ടി നിർമ്മിക്കപ്പെട്ട താളുകളാണിവ. ഒരേ തരത്തിലുള്ള വിവരങ്ങൾ പല താളുകളിൽ ആവർത്തിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കി താളുകളുടെ ഘടനയെ ലളിതമാക്കാൻ ഫലകങ്ങൾ സഹായിക്കുന്നു. |
മീഡിയവിക്കി | മീഡിയവിക്കിയുടെ സംവാദം | വിക്കിഗ്രന്ഥശാലയുടെ സാങ്കേതിക കാര്യങ്ങൾക്കായി ഈ താളുകൾ ഉപയോഗിക്കുന്നു. |
രചയിതാവ് | രചയിതാവിന്റെ സംവാദം | ഒരു രചയിതാവെനെക്കുറിച്ചുള്ള വിവരങ്ങൾ, രചയിതാവിന്റെ വിക്കിഗ്രന്ഥശാലയിൽ ലഭ്യമായ രചനകൾ, മറ്റു വിക്കിസംരംഭങ്ങളിലേക്കുള്ള (ഉദാ: വിക്കികോമൺസ്, വിക്കിപീഡിയ) കണ്ണികൾ തുടങ്ങിയവ ഈ നാമമേഖലയിൽ ലഭിക്കും. |
വർഗ്ഗം | വർഗ്ഗത്തിന്റെ സംവാദം | സമാന സ്വഭാവമുള്ള ഉദ്യമങ്ങളെ തരംതിരിച്ച് സൂക്ഷിക്കാൻ വർഗ്ഗങ്ങൾ ഉപയോഗിക്കുന്നു. താളുകളിൽ [[വർഗ്ഗം: വർഗ്ഗത്തിന്റെ പേര്]] എന്ന് ചേർത്താൽ നിശ്ചിത വർഗ്ഗത്തിൽ ഉൾപ്പെടുത്താനാകും. വർഗ്ഗീകരണത്തെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
വിക്കിഗ്രന്ഥശാല | വിക്കിഗ്രന്ഥശാല സംവാദം | വിക്കിഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതി താളുകളാണ് ഈ നാമമേഖലയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഉദാഹരണം: പകർപ്പവകാശം, വിക്കി പഞ്ചായത്ത്. |
സൂചിക | സൂചികയുടെ സംവാദം | ഒരു പുസ്തകത്തിന്റെ/ഉദ്യമത്തിന്റെ സ്കാനുകളുടെ വിശദവിവരങ്ങളാണ് സൂചികയിലുള്ളത്. സ്കാനുകൾ ഒറ്റ ദേജാവൂ അല്ലെങ്കിൽ PDF പ്രമാണമായോ അല്ലെങ്കിൽ ഇതര പ്രമാണ തരങ്ങളുടെ സഞ്ചയമായോ ആവാം ഉള്ളത്. സൂചികയിൽ പുസ്തകത്തിലെ/ഉദ്യമത്തിലെ ഓരോ താളിലേക്കുമുള്ള കണ്ണികൾ, രചയിതാവ്, വർഷം, പ്രസാധകർ തുടങ്ങിയ ഗ്രന്ഥവിവരങ്ങൾ അടങ്ങിയിരിക്കുന്നു. |
സഹായം | സഹായത്തിന്റെ സംവാദം | വിക്കിഗ്രന്ഥശാലയിൽ വായനയും, തിരുത്തലുകളും നടത്താൻ സഹായകമാകുന്ന താളുകളും, ഗ്രന്ഥശാലയിലെ നടപടിക്രമങ്ങൾ, പെരുമാറ്റച്ചട്ടങ്ങൾ എന്നിവ വിശദീകരിക്കുന്ന താളുകളും ഈ നാമമേഖലയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സഹായം താളിന്റെ ഉള്ളടക്കം കാണുക. |
പ്രത്യേകം | N/A | ഈ നാമമേഖലയിൽ ഉൾപ്പെടുന്ന പ്രത്യേക താളുകൾ പോലെയുള്ള താളുകൾ ആവശ്യപ്രകാരം മീഡിയ വിക്കിയാൽ നിർമ്മിക്കപ്പെടുന്നവയാണ്. സാധാരണ ഉപയോക്താവിന് ഇത്തരം താളുകൾ സൃഷ്ടിക്കുവാനോ, കൂട്ടിച്ചേർക്കലുകൾ നടത്തുവാനോ സാധ്യമല്ല. |
മീഡിയ | N/A | ഒരു പ്രമാണത്തിന്റെ വിവരണ താളിനു പകരം, പ്രമാണത്തിലേക്ക് നേരിട്ട് കണ്ണി ചേർക്കുവാൻ മീഡിയ: നാമമേഖല ഉപയോഗിക്കാവുന്നതാണ്. ഈ നാമമേഖല വിക്കിഗ്രന്ഥശാലയിൽ സാധാരണയായി ഉപയോഗിക്കാറില്ല. |