Jump to content

സഹായം:താളിന്റെ അവസ്ഥ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
താളിന്റെ അവസ്ഥ

തെറ്റുതിരുത്തൽ വായന നടത്തുമ്പോൾ ഓരോ താളും അഞ്ച്(5) ദശകളിലൂടെ കടന്നുപോകുന്നു:

എഴുത്ത് ഇല്ലാത്തവ‎
എഴുതപ്പെടാത്തവ തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ‎ തെറ്റുതിരുത്തൽ വായന കഴിഞ്ഞവ‎ സാധൂകരിച്ചവ‎
പ്രശ്നമുള്ളവ


ആദ്യ മൂന്നെണ്ണം സാധാരണ ദശകളാണ്:

  • തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ‎ ഓരോ താളിന്റെയും സ്വതേയുള്ള സ്ഥിതി. (എല്ലാ താളുകളും കാണുക.)
  • തെറ്റുതിരുത്തൽ വായന കഴിഞ്ഞവ‎ ഒരു ഉപയോക്താവ് തെറ്റുതിരുത്തൽ വായന നടത്തി. (എല്ലാ താളുകളും കാണുക.)
  • സാധൂകരിച്ചവ‎ ഒന്നിൽ കൂടുതൽ ഉപയോക്താക്കൾ തെറ്റുതിരുത്തൽ വായന നടത്തി. ഈ സ്ഥിതിക്കുള്ള കണ്ണി, ഒരിക്കൽ ആരെങ്കിലും തെറ്റുതിരുത്തൽ വായന നടത്തിക്കഴിഞ്ഞേ ദൃശ്യമാകൂ. (എല്ലാ താളുകളും കാണുക.)

കൂടുതലായി,

  • എഴുത്ത് ഇല്ലാത്തവ‎ ശൂന്യമായ താളുകളെ, അല്ലെങ്കിൽ രണ്ടു തവണ തെറ്റുതിരുത്തൽ വായന നടത്തേണ്ടാത്ത താളുകളെ കുറിക്കുന്നു. (എല്ലാ താളുകളും കാണുക.)
  • പ്രശ്നമുള്ളവ ഉപയോക്താക്കൾ തമ്മിൽ അഭിപ്രായസമന്വയം ആവശ്യമായ താളുകൾ. (എല്ലാ താളുകളും കാണുക.)


ഒരു താൾ പുതിയതായി നിർമ്മിക്കുമ്പോൾ, ആരും അതിൽ തെറ്റുതിരുത്തൽ വായന നടത്തിയിട്ടില്ലാത്തതിനാൽ, കണ്ണികൾ താഴെക്കാണും പ്രകാരം നാലെണ്ണം കാണാം,


നാലു കണ്ണികൾ
നാലു കണ്ണികൾ


ഈ താളിൽ തെറ്റു തിരുത്തൽ വായന നടത്തുമ്പോൾ, തന്നിരിക്കുന്ന നിറങ്ങളിൽ തെറ്റുതിരുത്തൽ വായന കഴിഞ്ഞവ‎ എന്നു സൂചിപ്പിക്കുന്ന മഞ്ഞ നിറത്തിലെ കണ്ണി ഞെക്കി താളിലെ മാറ്റം സ്ഥായിയാക്കാം.

ഒരു താളിൽ ഒരുതവണ തെറ്റുതിരുത്തൽ വായന നടന്നുകഴിഞ്ഞാൽ, താഴെക്കാണും പ്രകാരം അഞ്ചു കണ്ണികളുള്ള ജാലകം കാണാം,


അഞ്ചു കണ്ണികൾ
അഞ്ചു കണ്ണികൾ


ഒരു തവണകൂടി തെറ്റുതിരുത്തൽ വായന പൂർത്തിയാക്കി, താളിന്റെ ഉള്ളടക്കം ശരിയാണെന്നുറപ്പാക്കിയാൽ, താളിനെ സാധൂകരിച്ചവ‎ എന്ന സ്ഥിതിയിലേക്കു മാറ്റുന്ന പച്ച നിറത്തിലെ കണ്ണി ഞെക്കി താളിലെ മാറ്റം സ്ഥായിയാക്കാം.

രണ്ടു പ്രകാരത്തിലും താളിന്റെ ഇപ്പോഴത്തെ സ്ഥിതി നിർണ്ണയിക്കുന്ന നിറം തെരഞ്ഞെടുത്തു മാറ്റം സ്ഥായിയാക്കണം. പച്ച നിറത്തിലെ കണ്ണി കാണാൻ കഴിയുന്നില്ല എങ്കിൽ, താളിൽ തെറ്റുതിരുത്തൽ വായന കഴിഞ്ഞിട്ടില്ല എന്നനുമാനിച്ച്, മഞ്ഞ നിറത്തിലെ കണ്ണി തെരഞ്ഞെടുത്ത് താളിലെ തെറ്റുതിരുത്തൽ വായന കഴിഞ്ഞിരിക്കുന്നു എന്നടയാളപ്പെടുത്തണം. അടുത്ത തവണ താൾ തിരുത്തുമ്പോൾ പച്ച നിറത്തിലെ കണ്ണി താളിൽ പ്രത്യക്ഷമാകും.


"https://ml.wikisource.org/w/index.php?title=സഹായം:താളിന്റെ_അവസ്ഥ&oldid=56696" എന്ന താളിൽനിന്ന് ശേഖരിച്ചത്