സമസ്യാപൂരണങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ചില സമസ്യാപൂരണങ്ങൾ
രചയിതാവ് ആരാണെന്നറിയാത്ത ചില സമസ്യാപൂരണ പദ്യശകലങ്ങൾ
ഒന്ന് - മദ്യപൻ

മാക്കോന്താ മരനീരു മോന്തീ
മതിയായ് മത്തും പിടിച്ചിട്ട്
ഓക്കാനിച്ചിട്ട് തുറന്നവായിൽ
പലതാം നായും പെടുത്തീടവേ
ആർക്കും ഛർദ്ദി വരുന്ന വണ്ണം
ഇവിടെ പദ്യം കഥിച്ചീടുവാൻ
ഓർക്കേണ്ടാ ചെറുതും നിനക്കി
ലിവിടം നിൻ തന്തയാർക്കുള്ളതാണോ?

രണ്ട് - ഒരുപക്ഷേ ഒരു മറുപടി?

നിന്റച്ഛൻ മുതുനാറിയോ കന്നാനോ കരിവേലനോ
ജലമതിൽ നീന്തുന്ന നീർക്കോലിയോ
നന്നായ് ചക്കിന് വട്ടമിട്ട് വലയും
വൻ വിഡ്ഢിയാം ചെട്ടിയോ
പോന്നേ ചൊല്ലുക അതോർത്ത്
വിഷമിക്കയും രോദിക്കയും വേണ്ടെടോ!

"https://ml.wikisource.org/w/index.php?title=സമസ്യാപൂരണങ്ങൾ&oldid=82579" എന്ന താളിൽനിന്ന് ശേഖരിച്ചത്