സത്യവേദകഥകൾ ഒന്നാം ഖണ്ഡം
സത്യവേദകഥകൾ ഒന്നാം ഖണ്ഡം (1869) |
[ 5 ] BIBLE STORIES
I. PART
Old Testament
FOURTH EDITION
സത്യവേദകഥകൾ
ഒന്നാം ഖണ്ഡം
പഴയനിയമത്തിൽനിന്നു എടുത്തവ
അമ്പത്തരണ്ടു
MANGALORE
PRINTED BY STOLZ & REUTHER, BASEL MISSION PRESS
1869 [ 7 ] പൊരുൾ അടക്കം.
ഭാഗം. | ||
---|---|---|
൧. | സൃഷ്ടി | ൧ |
൨. | പാപപതനം | ൩ |
൩. | സഹോദരവധം | ൬ |
൪. | ജലപ്രളയം | ൮ |
൫. | ബാബലിലെ ഗോപുരം | ൧൨ |
൬. | ദൈവം അബ്രാമിനെ വിളിച്ചതു | ൧൪ |
൭. | അബ്രഹാമിന്റെ വിശ്വാസം | ൧൫ |
൮. | സദോമും ഘമോറയും | ൧൮ |
൯. | ഇശ്മയേൽ | ൨൦ |
൧൦. | ഇഛാക്ക് | ൨൨ |
൧൧. | സാറയുടെ മരണവും ശവസംസ്കാരവും | ൨൪ |
൧൨. | ഇഛാൿ വിവാഹം കഴിച്ചതു | ൨൫ |
൧൩. | യാക്കോബും എസാവും | ൨൭ |
൧൪. | യാക്കോബിന്റെ പ്രയാണം | ൩൧ |
൧൫. | യോസെഫിനെ വിറ്റതു | ൩൫ |
൧൬. | യോസെഫ് മിസ്രയിൽ വന്നു പാൎത്തതു | ൩൮ |
൧൭. | യോസെഫിന്റെ സഹോദരന്മാർ മിസ്രയിൽ വന്നതു | ൪൨ |
൧൮. | യോസെഫിന്റെ സഹോദരന്മാർ രണ്ടാമതു മിസ്രയിൽ പോയതു |
൪൫ |
൧൯. | യാക്കോബ് മിസ്രയിലേക്ക പോയ്വസിച്ചതു | ൪൯ |
൨൦. | മോശെ | ൫൨ |
൨൧. | മോശെ ഫറവൊ എന്ന രാജാവിന്റെ മുമ്പാകെ നിന്നതു |
൫൬ |
൨൨. | ഇസ്രയേല്യർ മിസ്രയിൽനിന്ന പുറപ്പെട്ടതു | ൬൨ |
൨൩. | മരുഭൂമിയിലെ സഞ്ചാരം | ൬൫ |
൨൭. | ന്യായപ്രമാണം | ൬൭ |
൨൫. | രാജ്യമൎയ്യാദകളും മതാചാരങ്ങളും | ൭൨ |
ഭാഗം. | ||
---|---|---|
൨൬. | ദുൎമ്മോഹികളുടെ ശവക്കുഴികൾ | ൭൫ |
൨൭. | ഒറ്റുകാർ | ൭൭ |
൨൮. | ഇസ്രയേല്യരുടെ പിറുപിറുപ്പ | ൭൯ |
൨൯. | ബില്യം | ൮൨ |
൩൦. | മോശയുടെ മരണം | ൮൪ |
൩൧. | യോശുവ് | ൮൫ |
൩൨. | നായകന്മാർ | ൮൮ |
൩൩. | രൂഥ് | ൯൧ |
൩൪. | ഏളിയും ശമുവേലും | ൯൩ |
൩൫. | ശമുവലും ശൌലും | ൯൮ |
൩൬. | ദാവീദ് ഇടയനായതു | ൧൦൧ |
൩൭. | ദാവീദിന്ന വന്ന ഉപദ്രവം | ൧൦൫ |
൩൮. | ശൌലിന്റെ മരണവും ദാവീദ രാജാവായതും | ൧൧൦ |
൩൯. | ദാവീദ് ഉറിയ എന്ന പടനായകനെ കൊല്ലിച്ചതു | ൧൧൨ |
൪൦. | അബ്ശലോമിന്റെ ദ്രോഹവും മരണവും | ൧൧൬ |
൪൧. | ഇസ്രയേലിലെ രോഗബാധ | ൧൧൯ |
൪൨. | ശലമോൻ രാജാവു | ൧൨൧ |
൪൩. | രാജ്യവിഭാഗം | ൧൨൪ |
൪൪. | എലീയാപ്രവാചകൻ | ൧൨൭ |
൪൫. | എലീശാപ്രവാചകൻ | ൧൩൨ |
൪൬. | ഇസ്രയേല്യൎക്കുണ്ടായ അശ്ശൂരിലെക്കുള്ള മാറിപ്പാൎപ്പു | ൧൩൭ |
൪൭. | പ്രവാചകനായ യോന | ൧൩൯ |
൪൮. | യഹൂദരാജ്യത്തിലെ ഒടുക്കത്തെ രാജാക്കന്മാർ | ൧൪൨ |
൪൯. | പ്രവാചകന്മാർ | ൧൪൫ |
൫൦. | യഹൂദൎക്കുണ്ടായ ബാബലിലെ പ്രവാസം | ൧൪൭ |
൫൧. | ദാന്യേൽ പ്രവാചകൻ | ൧൪൯ |
൫൨. | യരുശലെംപട്ടണത്തെ വീണ്ടും പണിയിച്ചതു | ൧൫൪ |
൧. സൃഷ്ടി.
ആദിയിൽ ദൈവമായ യഹോവ തന്റെ തിരുവ
ചനത്താലെ പരലോകത്തെയും ഭൂലോകത്തെയും സൃ
ഷ്ടിച്ചു. അതിന്നു മുമ്പെ അവനല്ലാതെ മറെറാന്നും ഉ
ണ്ടായില്ല; ദൈവം അത്രെ ആദ്യന്തമില്ലാത്തവനും ത
ന്റെ ഇഷ്ടപ്രകാരം എന്തെങ്കിലും സൃഷ്ടിപ്പാൻ ശ
ക്തനുമാകുന്നു. സകലത്തിലും എണ്ണം തൂക്കം അളവു എ
ന്നിവ പ്രമാണിച്ചു നടത്തുകകൊണ്ടു, പരലോകഭൂ
ലോകങ്ങളെ ക്ഷണത്തിൽ അല്ല ക്രമേണയത്രെ നി
ൎമ്മിപ്പാൻ അവന്നു തിരുമനസ്സുണ്ടായതു, ദൈവം ആ
റു ദിവസങ്ങൾ്ക്കുള്ളിൽ പരലോക ഭൂലോകങ്ങളെ ഉണ്ടാ
ക്കിയപ്രകാരം പറയാം. പ്രകാശം ഉണ്ടാകട്ടെ എന്നു
ദൈവം കല്പിച്ചപ്പൊൾ, പ്രകാശം ഉണ്ടായി. അവൻ
പ്രകാശത്തെയും ഇരുട്ടിനെയും വേൎത്തിരിച്ചതിനാൽ,
ഒന്നാം പകലും രാവും ഉണ്ടായി, ൨ാം ദിവസത്തിൽ
ഭൂമിയെ ചുറ്റിയിരിക്കുന്ന തട്ടിനെ ഉണ്ടാക്കി, തട്ടി
ന്റെ കീഴിലും മേലിലും ഉള്ള വെള്ളങ്ങളെ വേൎത്തിരി
ച്ചു, തട്ടിന്നു ആകാശം എന്നു പേർ വിളിച്ചു, ൩ാം ദി
വസത്തിൽ വെള്ളത്തെയും ഭൂമിയെയും വിഭാഗിച്ചു,
ഭൂമിയിൽനിന്നു പുല്ലുകളെയും ഫലവൃക്ഷങ്ങളെയും [ 10 ] മുളപ്പിച്ചു, ൪ാം ദിവസത്തിൽ കാലഭേദങ്ങളെ അറി
യിപ്പാൻ പകലിന്നു ആദിത്യനെയും രാത്രിക്കു ചന്ദ്ര
നെയും നക്ഷത്രങ്ങളെയും ഉണ്ടാക്കി, ൫ാം ദിവസ
ത്തിൽ വെള്ളങ്ങളിൽ നീന്തുന്ന പലവിധ പുഴു മീൻ
ജന്തുക്കളെയും, ആകാശത്തിൽ പറക്കുന്ന സകല
വിധ പക്ഷികളെയും പടെച്ചു "നിങ്ങൾ പെരുകി
നിറഞ്ഞു കൊൾവിൻ എന്നനുഗ്രഹിച്ചു" ൬ാം ദിവ
സത്തിൽ ദൈവം പല ജാതി കാട്ടുമൃഗങ്ങളെയും നാ
ട്ടുമൃഗങ്ങളെയും ഭൂമിയിൽനിന്നു ഉളവാക്കിയ ശേഷം,
സമുദ്രത്തിൽ ഉള്ള മത്സ്യങ്ങളെയും ആകാശത്തിലെ
പക്ഷികളെയും മൃഗജാതികളെയും നിലത്തിഴയുന്ന
സകല ജന്തുക്കളെയും ഭൂമിയെയും ഒക്ക ഭരിച്ചുകൊൾ
വാൻ നമ്മുടെ സ്വരൂപത്തിൽ മനുഷ്യനെ ഉണ്ടാ
ക്കേണം എന്നു വെച്ചു, തന്റെ സാദൃശ്യത്തിൽ അ
വനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവരെ
നിൎമ്മിച്ചാറെ, ഇരുവരോടു "നിങ്ങൾ വൎദ്ധിച്ചു ഭൂമി
യിൽ നിറഞ്ഞു, അതിനെ അടക്കി കൊൾവിൻ"
എന്നു പറഞ്ഞു അനുഗ്രഹിച്ച ശേഷം, ദൈവം [ 11 ] താൻ സൃഷ്ടിച്ചതൊക്കയും നോക്കി ഇതാ അവ ഏ
റ്റവും നല്ലവ എന്നു കണ്ടു, ൬ാം ദിവസത്തിലെ പ്ര
വൃത്തിയെ തീൎത്തു, ൭ാം ദിവസത്തിൽ സകല പ്രവൃ
ത്തികളിൽ നിന്നും നിവൃത്തനായി, മനുഷ്യൎക്ക ആ
൭ാം ദിവസത്തെ നിവൃത്തിനാളാക്കി അനുഗ്രഹിക്ക
യും ചെയ്തു.
൨. പാപപതനം.
(പാപത്തിൽ വീണതു.)
ദൈവം ഒരു നല്ല തോട്ടത്തെ ഉണ്ടാക്കി ആദ്യമനു
ഷ്യനായ ആദാമെയും അവന്റെ ഭാൎയ്യയായ ഹവ്വ
യെയും അതിൽ പാൎപ്പിച്ചു. ആ തോട്ടത്തിൽ കാഴ്ചെക്കു
സുന്ദരമായും ഭക്ഷണത്തിന്നു യുക്തമായുമുള്ള പല
വിധ വൃക്ഷങ്ങൾ ഉണ്ടായിരുന്നു. നടുവിൽ ഇരിക്കു
ന്ന ജീവവൃക്ഷവും ഗുണദോഷങ്ങളെ അറിയിക്കുന്ന
വൃക്ഷവും എന്നീ വിശിഷ്ടമരങ്ങളെ ദൈവം മനുഷ്യ
ന്നു കാട്ടി, അവനോടു "തോട്ടത്തിലെ മറ്റു സകല
"വൃക്ഷഫലങ്ങളെയും ഭക്ഷിക്കാം ഗുണദോഷങ്ങളെ
"അറിയിക്കുന്ന വൃക്ഷത്തിൻ ഫലം മാത്രം ഭക്ഷിക്ക
"രുതു; ഭക്ഷിക്കും ദിവസം നീ മരിക്കും നിശ്ചയം" എ
ന്നു കല്പിച്ചു.
അനന്തരം മൃഗങ്ങളിൽ കൌശലമുള്ള പാമ്പ്
തോട്ടത്തിൽ ചെന്നു സ്ത്രീയോടു "നിങ്ങൾ സകല
"വൃക്ഷത്തിൽനിന്നും ഭക്ഷിക്കരുതു എന്നു ദൈവം
“നിശ്ചയമായി കല്പിച്ചിട്ടുണ്ടൊ?" എന്നു ചോദിച്ച
പ്പോൾ സ്ത്രീ പറഞ്ഞു: "തോട്ടത്തിലെ ഫലത്തെ [ 12 ] "ഒക്കയും ഞങ്ങൾക്ക ഭക്ഷിക്കാം; എങ്കിലും നിങ്ങൾമരി
"ക്കാതെ ഇരിക്കേണ്ടതിന്നു നടുവിൽ ഇരിക്കുന്ന ഒരു
"വൃക്ഷത്തിൻ ഫലത്തെ മാത്രം തൊടുകയും ഭക്ഷിക്ക
"യും ചെയ്യരുത് എന്നു ദെവത്തിന്റെ അരുളപ്പാടാ
"കുന്നു". എന്നതു കേട്ടു പാമ്പ് "നിങ്ങൾ മരിക്കയി
"ല്ല; നിങ്ങൾ ഭക്ഷിക്കുമ്പോഴെക്കു നിങ്ങളുടെ കണ്ണു
"കൾ തുറക്കപ്പെടും, ഗുണദോഷങ്ങളെ അറിഞ്ഞു. ദൈ
"വത്തെ പോലെ ഇരിക്കും എന്നറിഞ്ഞത് കൊണ്ട
"ത്രെ ആയവൻ അതിനെ വിരോധിച്ചു" എന്നു പറ
ഞ്ഞപ്പോൾ, ആ വൃക്ഷത്തിൻ ഫലം കാഴ്ചെക്ക് യോ
ഗ്യവും, ഭക്ഷണത്തിന്നു നല്ലതും ബുദ്ധിവൎദ്ധനവു
മായിരിക്കും എന്നു സ്ത്രീ കണ്ടു ഫലത്തെ പറിച്ചു ഭ
ക്ഷിച്ചു; ഭൎത്താവിന്നും കൊടുത്താറെ, അവനും ഭക്ഷി
ച്ചു. അപ്പോൾ അവരിരുവരുടെയും കണ്ണുകൾ തുറ
ന്നു, തങ്ങൾ നഗ്നന്മാർ എന്നറിഞ്ഞു, അത്തിയിലക
ളെ കൂട്ടിത്തുന്നി, തങ്ങൾക്ക ഉടുപ്പുകളെ ഉണ്ടാക്കി.
പിന്നെ വൈകുന്നേരത്തു കുളിരുള്ളപ്പോൾ ദൈവ
മായ യഹോവ തോട്ടത്തിൽ സഞ്ചരിച്ചാറെ, ആദാമും [ 13 ] ഭാൎയ്യയും അവന്റെ ശബ്ദം കേട്ടിട്ടു, സന്നിധി
യിൽ നിന്നു ഓടി തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇട
യിൽ ഒളിച്ചു. അപ്പോൾ യഹോവ "ആദാമെ നീ
എവിടെ?" എന്നു വിളിച്ചു; അതിന്നു അവൻ "തിരു
"ശബ്ദത്തെ കേട്ടു നഗ്നനാകകൊണ്ടു, ഞാൻ ഭയ
"പ്പെട്ടു ഒളിച്ചു" എന്നു പറഞ്ഞാറെ, ദൈവം "നീ
നഗ്നനെന്നു നിന്നോടു അറിയിച്ചതാർ? ഭക്ഷിക്കരു
"ത് എന്നു ഞാൻ വിരോധിച്ച വൃക്ഷത്തിൻ ഫലം
"നീ ഭക്ഷിച്ചിട്ടല്ലൊ?" എന്നു ചോദിച്ചശേഷം,
"ആദാം പറഞ്ഞു: "നീ എന്നോടു കൂടെ ഇരിപ്പാൻ ത
"ന്നിട്ടുള്ള സ്ത്രീ തന്നെ വൃക്ഷത്തിൻ ഫലം എനിക്കു
"തന്നു. ഞാൻ ഭക്ഷിക്കയും ചെയ്തു". അപ്പോൾ ദൈ
വം സ്ത്രീയോടു “നീ ചെയ്തിട്ടുള്ളതെന്തെന്നു?" ചോ
ദിച്ചു അതിന്നു സ്ത്രീ "സൎപ്പം എന്നെ ചതിച്ചത് കൊ
ണ്ടു ഞാൻ ഭക്ഷിച്ചു" എന്നു പറഞ്ഞു.
അതിന്റെ ശേഷം ദൈവം പാമ്പിനൊടു പറ
ഞ്ഞു: "നീ ഇതിനെ ചെയ്തതത്‌കൊണ്ടു എല്ലാ ജന്തു
"ക്കളിലും ഞാൻ നിന്നെ ശപിക്കുന്നു; നീ ജീവിച്ചിരി
"ക്കുന്ന വരെക്കും വയറുകൊണ്ടു നടന്നു, പൊടി
"തിന്നും; നിണക്കും സ്ത്രീക്കും നിന്റെ സന്തതിക്കും
"അവളുടെ സന്തതിക്കും ഞാൻ ശത്രുത്വം ഉണ്ടാ
"ക്കും ആയവൻ നിന്റെ തലയെ ചതെക്കും; നീ
“അവന്റെ മടമ്പു ചതെക്കും" എന്നു കല്പിച്ച ശേഷം,
സ്ത്രീയോടു "നിണക്കു ഗൎഭധാരണത്തെയും ദുഃഖ
"ത്തെയും ഞാൻ ഏറ്റവും വൎദ്ധിപ്പിക്കും; നീ വേദ
"നയോടെ പൈതങ്ങളെ പ്രസവിക്കും; നിന്റെ ഇ
"ഛ്ശ ഭൎത്താവിന്നു താണിരിക്കയും, അവൻ നിന്റെ [ 14 ] "മേൽ വാഴുകയും ചെയ്യും" എന്നു കല്പിച്ചാറെ, ആദാ
"മിനോടു "നീ ഭാൎയ്യയുടെ വാക്ക് അനുസരിച്ചു. എ
"ന്റെ വാക്കിനെ തള്ളിക്കളഞ്ഞു, ആ ഫലം ഭക്ഷി
"ച്ചത്കൊണ്ടു, നിന്റെ നിമിത്തം ഭൂമിക്കു ശാപം ഉ
"ണ്ടു; നിന്റെ ആയുസ്സുള്ള നാൾ ഒക്കയും ദുഃഖത്തോ
"ടു കൂടെ അതിൻ ഫലത്തെ നി ഭക്ഷിക്കും; അതു
"നിണക്കു മുള്ളുകളെയും പറക്കാരകളെയും മുളെപ്പി
"ക്കും; നീ നിലത്തുനിന്നു എടുത്ത പൊടി ആകുന്നു,
"പൊടിയിൽ പിന്നെയും ചേരുകയും ചെയ്യും; നി
"ന്റെ മുഖത്തെ വിയൎപ്പോടു കൂടി നീ അപ്പം ഭക്ഷി
"ക്കും" എന്നു കല്പിച്ചു തീൎത്തു. പിന്നെ അവരെ തോട്ട
ത്തിൽ നിന്നു പുറത്താക്കി, ജീവവൃക്ഷവഴിയെ കാ
ക്കേണ്ടതിന്നു എല്ലാടവും തിരിഞ്ഞു മിന്നുന്ന അഗ്നി
വാളിനെ ധരിക്കുന്ന ഖരുബിമാരെ നിറുത്തുകയും
ചെയ്തു.
൩. സഹോദരവധം.
ആദാമിന്റെ പുത്രരിൽ ജ്യേഷ്ഠനായ കായിൻ കൃഷി
ക്കാരനും അനുജനായ ഹബെൽ ഇടയനുമായി തീൎന്നു,
ഒരു ദിവസം ഇരുവരും ബലികഴിപ്പാൻ വന്നപ്പോൾ,
കായിൻ കൃഷിഫലങ്ങളെയും ഹബെൽ ആട്ടിങ്കൂട്ടത്തി
ൽ ഉള്ള കടിഞ്ഞൂൽ കുട്ടികളെയും കൊണ്ടുവന്നു അൎപ്പി
ച്ചാറെ, യഹോവ വിശ്വാസമുള്ള ഹബെലിന്റെ കാ
ഴ്ചയിൽ ആദരിച്ചു കായിന്റെ ബലിയെ നിരസിച്ചു.
കഠിനനും അസൂയക്കാരനും ആയ ഇവൻ അതിനെ
കണ്ടപ്പൊൾ, ഏറ്റവും കോപിച്ചു മുഖപ്രസാദം കൂടാ
തെ നിന്നു 'എന്തിന്നു കോപം ഉണ്ടാകുന്നു? എന്തിന്നു [ 15 ] "നിൻ മുഖം ക്ഷീണിക്കുന്നു? നീ നന്മ ചെയ്യുന്നു എ
"ങ്കിൽ ഗുണം ഉണ്ടാകയില്ലയൊ? നന്മ ചെയ്യാഞ്ഞാൽ
"പാപം വാതിൽക്കൽ കിടക്കയും നിന്മേൽ ആഗ്രഹം
"വെക്കയുംചെയ്യുന്നുവല്ലൊ; ആയതിനെ നീ അടക്കെ
ണം" എന്നീവണ്ണം യഹോവ പറഞ്ഞത് കായിൻ കേ
ട്ടു പിന്നെ അനുജനോടു സ്നേഹമായി സംസാരിച്ചു എ
ങ്കിലും, പറമ്പിൽവെച്ചു അവനെ കൊല്ലുകയും ചെയ്തു.
അനന്തരം യഹോവ "നിന്റെ അനുജനായ
ഹബേൽ എവിടെ?" എന്നു ചോദിച്ചതിന്നു "ഞാൻ
അറിയുന്നില്ല; അനുജന്റെ കാവല്ക്കാരൻ ഞാനൊ?
എന്നു കായിൻ പറഞ്ഞാറെ" യഹോവ: "നീ എന്തു
"ചെയ്തു? നിന്റെ അനുജന്റെ രക്തം നിലത്തുനി
"ന്നു എന്നോടു നിലവിളിക്കുന്നു: സഹോദരവധം
"കൊണ്ടു രക്തം കുടിച്ചിട്ടുള്ള ഭൂമിയിൽനിന്നു നീ ശ
"പിക്കപ്പെട്ടവൻ കൃഷി ചെയ്യുമ്പോൾ, അതു ത
"ന്റെ സാരം നിണക്കു തരികയില്ല. ഭൂമിയിൽ ഉ
"ഴലുന്നവനും അലയുന്നവനും ആകും" എന്നു കല്പി
ച്ചപ്പോൾ, കായിൻ ദൈവത്തോടു പറഞ്ഞു "എൻ [ 16 ] "പാപം ക്ഷമിപ്പാൻ കഴിയാതവണ്ണം വലിയതാകു
"ന്നു; ഇപ്പോൾ കാണുന്നവൻ എല്ലാം എന്നെ കൊ
ല്ലും" എന്നാറെ, യഹോവ "അതരുതു" എന്നു ചൊല്ലി
ഒരുത്തനും അവനെ കൊല്ലാതെ ഇരിപ്പാൻ മുഖത്ത
ഒരടയാളം വെക്കയും ചെയ്തു.
അതിന്റെ ശേഷം കായിൻ ഭാൎയ്യപുത്രന്മാരോടു
കൂട യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ടു
പോയി നൊത്ത് എന്ന നാട്ടിൽ എത്തി ഒരു പട്ടണം
ഉണ്ടാക്കി അതിന്നു ആദ്യജാതനായ ഹനോക്കിന്റെ
പേർ വിളിച്ചു. ഇത് സംഭവിച്ചപ്പൊൾ ആദാമിന്നു
൧൩൦ വയസ്സായിരുന്നു. അക്കാലത്തു ഹവ്വ പിന്നെ
യും ഒരു പുത്രനെ പ്രസവിച്ചു :"ഹാബേലിന്നു പ
"കരം ഈ സന്തതി ദൈവം തന്നു" എന്നുരച്ചു സ
ന്തോഷിച്ചു, ശെഥ് എന്നു പേർ വിളിക്കയും ചെയ്തു.
൪. ജലപ്രളയം.
(വെള്ളപ്പെരുക്കും.)
ആദ്യമനുഷ്യൎക്ക ആരോഗ്യവും ദീൎഘായുസ്സും വള
രേ ഉണ്ടായിരുന്നു. ആദാം തന്റെ സന്തതിയെ ൧൦ ത
ലമുറയോളം കണ്ടു. ൯൩൦ വയസ്സുള്ളവനായി മരിച്ചു;
നോഹ ൯൫൦ വയസ്സോളവും മത്തുശലാ ൯൬൯ വയ
സ്സോളവും ജീവിച്ചു. ഈ ദീൎഘായുസ്സ നിമിത്തം മനു
ഷ്യവൎഗ്ഗം ഭൂമിയിൽ പെരുകി അഹംഭാവം ശാഠ്യം കാ
മവികാരം മുതലായ ദുൎഗ്ഗുണങ്ങളും അതിക്രമിച്ചു വന്നാ
റെ, യഹോവ: മാംസസ്വഭാവമുള്ള മനുഷ്യരോടു
"എന്റെ ആത്മാവ് എപ്പോഴും വിവാദിക്കുമാറില്ല; [ 17 ] "അവൎക്ക ഇനി ൧൨൦ സംവത്സരം ഇടയുണ്ടു" എന്നു
കല്പിച്ചു. അക്കാലത്തിലെ ജനങ്ങളുടെ ദുൎന്നടപ്പി
നെ വിരോധിപ്പാൻ ദൈവം 'ക്ഷാമം പകൎപ്പുദീനം
മുതലായ ശിക്ഷകളെ പ്രയോഗിക്കാതെ വേദവും നീ
തിശാസ്ത്രവും എഴുതിച്ചിട്ടില്ലായ്കകൊണ്ട തന്റെ ആ
ത്മാവിനാൽ അത്രെ ബോധം വരുത്തി അതിന്റെ
ശേഷം യഹോവ "ഞാൻ സൃഷ്ടിച്ച മനുഷ്യരെ ഇ
"പ്പോൾ ഭൂമിയിൽനിന്നു നശിപ്പിക്കും എന്നും, നോ
"ഹ നീതിമാനും ഉത്തമനുമായി എന്നോടു ഐക്യമാ
"യി നടന്നത്കൊണ്ടു അവന്നു എന്റെ കൃപ ലഭി
"ക്കേണമെന്നും നിശ്ചയിച്ചു അവനോടു; ഞാൻ ഭൂ
"മിമേൽ ജലപ്പെരുക്കം വരുത്തുന്നത കൊണ്ടു നീ
"൩൦൦ മുഴം നീളവും, ൫൦ മുഴം വീതിയും, ൩൦ മുഴം ഉയ
"രവും ഉള്ള ഒരു പെട്ടകം ഉണ്ടാക്കി, അതിനെ പല
"മുറികളോടും കൂട തീൎത്ത ശേഷം, നീയും ഭാൎയ്യാപുത്ര
"ന്മാരും പുത്രഭാൎയ്യമാരും അതിൽ പ്രവേശിക്കയും, നി
"ന്നോടു കൂട ജീവനോടെ രക്ഷിപ്പാനായി സകല ജ
"ന്തുക്കളിൽ നിന്നും ആണും പെണ്ണുമായി ഈരണ്ടീര
"ണ്ടു കൂടെ ചേൎത്തും നിങ്ങൾക്കും അവറ്റിന്നും ഭക്ഷി
"പ്പാൻ വേണ്ടുന്നതെല്ലാം ശേഖരിക്കയും വേണമെ
"ന്നു കല്പിച്ചു"നോഹ പണിതുടങ്ങി തീൎക്കയും ചെയ്തു.
അനന്തരം ദൈവകല്പന കേട്ടിട്ട്, നോഹ തന്റെ
൬൦൦ാം വയസ്സിൽ കുഡുംബത്തോടു കൂട പെട്ടകത്തിൽ
പ്രവേശിച്ചശേഷം, മഹാ ആഴത്തിലെ ഉറവുകൾ
എല്ലാം പിളൎന്നു, ആകാശത്തിൽ ഉള്ള ജലദ്വാരങ്ങളും
തുറന്നു. പിന്നെ ൪൦ പകലും രാവും ഭൂമിമേൽ പെരു
മഴ ഉണ്ടായാറെ, വെള്ളങ്ങൾ വൎദ്ധിച്ചു പെട്ടകത്തെ [ 18 ] മേല്പെട്ടു പൊക്കി അങ്ങോട്ടിങ്ങൊട്ടു ഒഴുക്കി. പിന്നെ
യും വളരെ പെരുകി വന്നു ആകാശത്തിൻ കീഴിലു
ള്ള മലകളെ മൂടി വെച്ചതല്ലാതെ, ശിഖരങ്ങളിൽനിന്നു
൧൫ മുഴം ഉയരം മേല്പെട്ടു വൎദ്ധിച്ചു. അപ്പോൾ സ
കല മൃഗപക്ഷികളും ഇഴവജന്തുക്കളും എല്ലാ മനുഷ്യ
രും ചത്തുപോയി, പെട്ടകം മാത്രം വെള്ളങ്ങളുടെ മീതെ
ഒഴുകി. അങ്ങിനെ വെള്ളങ്ങൾ ഭൂമിയുടെ മേൽ
൧൫൦ ദിവസത്തോളം നിന്നാറെ, കുറഞ്ഞു പെട്ടകം
അറരാത്ത് എന്ന മലയിൽ ഉറെച്ചു. ൨ മാസം ചെ
ന്ന ശേഷം വെള്ളങ്ങൾ അധികം കുറഞ്ഞു പോയി
മലശിഖരങ്ങൾ പൊങ്ങി വന്നു, പിന്നെയും ൪൦ ദിവ
സം കഴിഞ്ഞാറെ, നോഹ പെട്ടകത്തിൻ വാതിൽ തു
റന്നു ഒരു മലങ്കാക്കയെ പുറത്തു വിട്ടു. ആയത് വെ
ള്ളം വറ്റി പോകുന്നതു വരെ വന്നും പോയും കൊണ്ടി
രിക്കയാൽ, ഒരു പ്രാവിനെയും വിട്ടു. അത് സുഖസ്ഥ
ലം കാണായ്കകൊണ്ടു തിരിച്ചു വന്നു. ൭ ദിവസത്തി
ന്റെ ശേഷം പ്രാവിനെ പിന്നെയും വിട്ടാറെ, അ
ത് ഒരു ഒലിവ് വൃക്ഷത്തിന്റെ ഇലയെ കൊത്തി [ 19 ] കൊണ്ടു വന്നു. അവൻ പിന്നെയും ൭ ദിവസം പാ
ൎത്തിട്ടു പ്രാവിനെ പുറത്തു വിട്ടു മടങ്ങി വരായ്കകൊ
ണ്ടു, വെള്ളം എല്ലാം വറ്റിപ്പോയി എന്നു നോഹ നി
ശ്ചയിച്ചു മേൽ തട്ടിനെ നീക്കി, ഉണങ്ങിയ സ്ഥല
ത്തെ കണ്ടു. പിന്നെയും ഏകദേശം ൨. മാസം കഴി
ഞ്ഞ ശേഷം, താനും കുഡുംബക്കാരും ജന്തുക്കളോടുകൂട
പെട്ടകത്തെ വിട്ടു, പുറത്തു വരികയും ചെയ്തു. [ 20 ] അനന്തരം നോഹ ഹോമബലികളെ കഴിച്ച
പ്പോൾ യഹോവ "മനുഷ്യഹൃദയനിരൂപണങ്ങൾ
"ബാല്യം മുതൽ ദോഷമുള്ളവയാകക്കൊണ്ടു, അവർ
"നിമിത്തമായി ഞാൻ ഇനി ഭൂമിയെ ശപിക്കയില്ല.
ഭൂമിയുള്ളനാൾ ഒക്കയും വിതയും കൊയ്ത്തും, ശീതവും
"ഉഷ്ണവും, വേനൽ കാലവും വൎഷകാലവും, പകലും
"രാവും, ഇവറ്റിന്നു നീക്കം വരികയില്ല" എന്നരുളി
ച്ചെയ്തു നോഹയെ അനുഗ്രഹിച്ചു മഴ പെയ്യുന്നതിനാ
ലെ പേടി ഉണ്ടാകരുതു എന്നതിന്നു അടയാളമായിട്ടു
മേഘത്തിൽ ശോഭയുള്ള മഴവില്ലിനെ ഉണ്ടാക്കി വെ
ച്ചു; "ഇത് എനിക്കും ഭൂമിയിലെ സകല ജഡത്തി
"ന്നുമുള്ള നിൎണ്ണയത്തിന്നു മുദ്രയായിരിക്കും" എന്നു
കല്പിക്കയും ചെയ്തു.
൫. ബാബലിലെ ഗോപുരം.
ജലപ്രളയത്തിന്റെ ശേഷം മനുഷ്യരുടെ ശരീര
ശക്തിയും ആയുസ്സും ക്രമത്താലെ കുറഞ്ഞു കുറഞ്ഞു വ
ന്നു. നോഹ പിന്നെയും ൩൫൦ സംവത്സരം ജീവിച്ചു.
അവന്റെ ഇഷ്ടപുത്രനായ ശേമും ൫൦൦ വൎഷത്തോ
ളം ഇരുന്നു, തന്റെ സന്തിയെ ൧൦ തലമുറയോളം
കണ്ടു, അവന്റെ പുത്രനായ അൎഫക്ഷാദ് ൪൩൮
വയസ്സു വരെ ജീവിച്ചു. അവന്റെ പുത്രനായ ഏ
ബർ ൪൬൪ാം വയസ്സിൽ മരിച്ചു. അന്നുള്ള ജനങ്ങൾ
പാപാധിക്യത്താൽ അശക്തരായി തീരുകകൊണ്ടു
൨൩൦ വയസ്സിൽ മേല്പെട്ടു ഒരുത്തനും ജീവിച്ചിരുന്നി
ല്ല, അപ്പോൾ ഹാമിന്റെ സന്തതിയിലുള്ള നിമ്രൊദ്
മുതലായ വീരന്മാർ പല ക്രൂര പ്രവൃത്തികളെ നടത്തി [ 21 ] ഓരോ ദേശങ്ങളെയും ജനങ്ങളെയും കൈവശമാക്കി
പ്രഭുക്കന്മാരായി വാണു തുടങ്ങി. ആ കാലത്തോളം
ലോകത്തിൽ എങ്ങും ഒരു ഭാഷ തന്നെ നടന്നു വ
ന്നപ്പോൾ ഫ്രാത്ത്നദീതീരത്തിലെ താണപ്രദേ
ശത്തുള്ള മനുഷ്യർ "നാം ഇനി ഭൂമിമേൽ ചിതറാതെ
"ഇരിപ്പാനും, സകല ജാതികളും നമ്മെ ഓൎത്തു പ്ര
"ശംസിപ്പാനും ഒരു പട്ടണത്തെയും, അതിൽ ആകാ
"ശത്തോളം നീണ്ടുയരുന്ന ഒരു ഗോപുരത്തെയും തീ
ൎക്കെണം എന്നു നിശ്ചയിച്ചു. പണി ചെയ്യുമ്പോൾ,
ആയത് യഹോവെക്ക് അനിഷ്ടമാക്കൊണ്ടു അവൻ
ഇറങ്ങി വന്നു ഓരോരുത്തരുടെ വാക്കുകൾ അന്യോ
ന്യം അറിയാതെ ഇരിപ്പാൻ വേണ്ടി വെവ്വേറെ ആ
ക്കി അവർ ആ സ്ഥലത്തെ വിട്ടു, പട്ടണവും ഗോപു
രവും മുഴുവനും തീൎക്കാതെ, ഭൂമിയിൽ എങ്ങും ഛിന്ന ഭി
ന്നമായി പോവാൻ സംഗതി വരുത്തി അന്നു മുതൽ
ആ പട്ടണത്തിന്നു കലക്കം എന്നൎത്ഥമുള്ള ബാബൽ
എന്ന പേർ സംഭവിക്കയും ചെയ്തു. [ 22 ] ൬. ദൈവം അബ്രാമിനെ വിളിച്ചത്.
നോഹ മരിക്കുന്നതിന്നു അല്പകാലം മുമ്പെ ജന
ങ്ങൾ ഏറ്റവും പെരുകി പലവക ബിംബങ്ങളെയും
സ്ഥാപിച്ചു പൂജിച്ചു വരുമ്പോൾ, ശേമിന്റെ പത്താം
സന്തതിയായ അബ്രാമോടു ദൈവം അരുളിച്ചെ
യ്തതു "അച്ശന്റെ ഭവനത്തെയും ജന്മദേശത്തെയും
"ബന്ധുജനങ്ങളെയും നീ വിട്ടു പുറപ്പെട്ടു, ഞാൻ
"കാണിക്കും ദേശത്തേക്കു പോക; അവിടെ ഞാൻ
"നിന്നെ അനുഗ്രഹിച്ചു വലിയ ജാതിയാക്കി, നി
"ന്റെ നാമത്തിന്നു നിത്യ കീൎത്തിയും സൎവ്വ വംശ
"ങ്ങൾക്കും നിന്നാൽ അനുഗ്രഹവും വരുത്തും. നി
"ന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും,
"ശപിക്കുന്നവരെ ശപിക്കും" എന്നതു കേട്ടു അബ്രാം
൭൫ാം വയസ്സിൽ ഭാൎയ്യയായ സാറയേയും അനുജ
ന്റെ പുത്രനായ ലോത്തനെയും കൂട്ടിക്കൊണ്ടു കനാൻ
ദേശത്തേക്ക് യാത്രയായി എത്തുകയും ചെയ്തു.
അവിടെ ഇരിക്കുന്ന സമയത്ത് തനിക്കും ലോ
ത്തനും കന്നുകാലികൾ മുതലായ സമ്പത്തുകൾ വളരെ
ഉണ്ടാകകൊണ്ടു ഒന്നിച്ചു പാൎപ്പാനായി ഭൂമി പോരാ
തെ ഇരുന്നു. ഇരുവരുടെ മൃഗക്കൂട്ടങ്ങളെ മേയ്ക്കുന്ന ഇ
ടയന്മാർ തമ്മിൽ കലശൽ ഉണ്ടായത് അബ്രാം അറി
ഞ്ഞു, ലോത്തനോടു "എനിക്കും നിണക്കും നമ്മുടെ ഇട
"യൎക്കും തമ്മിൽ വിവാദം ഉണ്ടാകരുത്; നാം സഹോദര
"ന്മാരല്ലൊ ആകുന്നതു. ദേശം ഒക്കയും നിന്റെ മുമ്പാ
"കെ ഇരിക്കുന്നുവല്ലൊ; നീ എന്നെ വിട്ടു ഇടത്തോ
"ട്ടു മാറുന്നു എങ്കിൽ, ഞാൻ വലത്തോട്ടു പോകാം; [ 23 ] "വലത്തോട്ടു നീ പോകുന്നെങ്കിൽ ഞാൻ ഇട
"ത്തോട്ടു തിരിഞ്ഞുകൊള്ളാം" എന്നു പറഞ്ഞിട്ടു, ലോ
ത്തൻ കിഴക്കെ ദേശം തോട്ടത്തിന്നു സമം എന്നു ക
ണ്ടു, യൎദ്ദൻ നദി ഒഴുകുന്ന സമഭൂമിയിൽ ഇറങ്ങി സ
ദോം പട്ടണത്തിൽ ചെന്നു വസിച്ചു. അബ്രാമോ
കനാൻ ദേശത്തിൽ തന്നെ പാൎക്കയും ചെയ്തു.
൭. അബ്രഹാമിന്റെ വിശ്വാസം.
അബ്രാം ഇപ്രകാരം ചെയ്കകൊണ്ടു യഹോവ
അവനെ അനുഗ്രഹിച്ചു. അവനോടു "ഭയപ്പെടരുതു;
"നിണക്ക് പലിശയും പ്രതിഫലവും ഞാൻ തന്നെ
"ആകുന്നു" എന്നു പറഞ്ഞു. തനിക്ക് സന്തതി ഇ
ല്ലായ്കകൊണ്ടു അവൻ ദുഃഖിച്ചിരുന്നപ്പോൾ "ആകാ
"ശത്തിലേക്കു നോക്കുക നക്ഷത്രങ്ങളെ എണ്ണുവാൻ
"കഴിയുമൊ? അപ്രകാരം ഞാൻ നിണക്കു സന്തതി
"യെ വൎദ്ധിപ്പിക്കും" എന്നുള്ള യഹോവയുടെ അരു [ 24 ] ളപ്പാടിനെ പരിഗ്രഹിച്ചു, അവനിൽ വിശ്വസിച്ചു;
യഹോവ അതിനെ അവന്നു നീതി എന്നെണ്ണുകയും
ചെയ്തു.
അവന്നു ൯൯ വയസ്സായപ്പോൾ യഹോവ പ്ര
ത്യക്ഷനായി കല്പിച്ചത :"ഞാൻ സൎവ്വശക്തനായ
ദൈവം; എന്റെ മുമ്പാകെ നടന്നുകൊണ്ടു പൂൎണ്ണ
ഗുണവാനായിരിക്ക! എന്നാലെ ഞാൻ നിന്നോടു
എന്റെ നിൎണ്ണയം സ്ഥാപിക്കും, വളരെ ജാതികൾക്കു
നീ പിതാവായി തീരും. ആയതകൊണ്ടു നിന്റെ
പേർ അബ്രാം എന്നല്ല കൂട്ടത്തിന്റെ അഛ്ശൻ
എന്നൎത്ഥമുള്ള അബ്രഹാം എന്നു വിളിക്കപ്പെടും. നി
ന്റെ ഭാൎയ്യയായ സാറയ്ക്കൊ തമ്പുരാട്ടി എന്നൎത്ഥമുള്ള
സാറ എന്നു പേർ ഉണ്ടാകും. പിന്നെ യഹോവ ത
ന്റെ നിൎണ്ണയത്തിന്നു അടയാളമായി ചേലാകൎമ്മ
ത്തെ ആചാരമാക്കി കല്പിച്ചു. അതിന്റെ ശേഷം,
അബ്രഹാം ഒരു ദിവസം ഉച്ചെക്ക് കൂടാരവാതിൽക്കൽ
ഇരുന്നപ്പോൾ, യഹോവ പ്രത്യക്ഷനായി. അത് എ
ങ്ങിനെ എന്നാൽ: അവൻ നോക്കിയപ്പോൾ, ൩ [ 25 ] ആളുകൾ തന്റെ അടുക്കെ വരുന്നതുകണ്ടു ഓടി ചെ
ന്നു എതിരേറ്റു നിലം വരെ കുമ്പിട്ടു പറഞ്ഞു "കൎത്താ
"വേ, നിന്റെ കണ്ണുകളിൽ കൃപ ജനിച്ചു എങ്കിൽ,
"നിന്റെ ദാസനെ ഒഴിച്ചു പോകരുതെ" മരത്തിൻ
കീഴിൽ ആശ്വസിച്ചു അസാരം തിന്നു കുടിച്ചു കൊ
ള്ളെണ്ണം എന്നു അപേക്ഷിച്ചു, സമ്മതിച്ച ശേഷം,
അകത്തു ചെന്നു ഭാൎയ്യയായ സാറയോടു, "നീ വേഗം
അപ്പം ചുടുക" എന്നു പറഞ്ഞു; താൻ ഒരു കന്നുകുട്ടി
യെ പാകം ചെയ്യിച്ചു കൊണ്ടുവന്നു, അപ്പവും പാ
ലും വെണ്ണയും ഒക്ക അവരുടെ മുമ്പാകെ വെച്ചു.
അവർ ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ കൎത്താവായ
വൻ പറഞ്ഞു: "ഒരു സംവത്സരത്തിന്റെ ശേഷം,
"ഞാൻ മടങ്ങി വരും; അപ്പോൾ നിന്റെ ഭാൎയ്യെക്ക് ഒ
"രു പുത്രൻ ഉണ്ടാകും". എന്നത് അവന്റെ പിന്നിൽ
കൂടാരവാതിൽക്കൽ നിൽക്കുന്ന സാറ കേട്ടു ഉള്ളംകൊ
ണ്ടു ചിരിച്ചപ്പോൾ, കൎത്താവ് "സാറ ഇതു ചൊല്ലി
"ചിരിക്കുന്നത് എന്ത്, യഹോവയാൽ കഴിയാത്ത കാ
"ൎയ്യമുണ്ടൊ?" എന്നു കല്പിച്ചാറെ, സാറ "ഞാൻ ചി
രിച്ചില്ല" എന്നു നിഷേധിച്ചതിന്നു അവൻ "അല്ല
"നീ ചിരിച്ചു നിശ്ചയം" എന്ന വാക്ക് ശിക്ഷ കഴി
ക്കയും ചെയ്തു.
അനന്തരം ആ ൩ പുരുഷന്മാർ എഴുനീറ്റു സ
ദോമിലെക്കു പുറപ്പെട്ടു. അബ്രഹാം കൂടി പുറപ്പെട്ടു
പോകുമ്പോൾ യഹോവ "ഇന്നു ഞാൻ ചെയ്വാനിരി
"ക്കുന്നതിനെ അബ്രഹാമിൽനിന്നു എങ്ങിനെ മ
"റെക്കും? ഇവൻ തന്നെ മഹാജാതിയും, എല്ലാ ജാ
തികൾക്കും; അനുഗ്രഹസ്വരൂപനുമായ്തീരുമല്ലൊ? [ 26 ] "പുത്രപൌത്രന്മാരോടു യഹോവയുടെ പ്രവൃത്തികളെ
"അറിയിച്ചുനീതിയും ധൎമ്മവും പ്രമാണിച്ചു നടത്തുക
"യും ചെയ്യും" എന്നു പറഞ്ഞു അവനോടു: "സദൊം
"ഘമൊറപട്ടണക്കാരുടെ മഹാപാപങ്ങളെ നോക്കി
"കണ്ടു; ഞാൻ അവരെ നശിപ്പിപ്പാൻ പോകുന്നു"
എന്നറിയിച്ചു. എന്നാറെ അബ്രഹാം "അല്ലയോ ന്യായ
"യകൎത്താവേ! നീ ദുഷ്ടരോടു കൂടി നീതിമാനെയും ന
"ശിപ്പിക്കുമോ? ആ പട്ടണങ്ങളിൽ ൫൦ നീതിമാന്മാർ ഉ
"ണ്ടെങ്കിൽ ക്ഷമിക്കാതെ ഇരിക്കുമോ?" എന്നപേക്ഷി
ച്ചാറെ "൫൦ നീതിമാന്മാർ ഉണ്ടെങ്കിൽ, ഞാൻ ക്ഷമി
ക്കും" എന്ന് യഹോവ കല്പിച്ചു. പിന്നെയും അവൻ
"അയ്യോ, കൎത്താവെ! ൪൫ എങ്കിലും, ൪൦ എങ്കിലും, ൩൦
"എങ്കിലും, ൨൦ എങ്കിലും ഉണ്ടായാൽ, ക്ഷമിക്കുമോ?"
എന്നു ക്രമേണ അപേക്ഷിച്ചപ്പോൾ “അപ്രകാരം
"ആകട്ടെ" എന്നൊക്കയും യഹോവ സമ്മതിച്ചു ഒടു
"ക്കം ഞാൻ ഒന്നു കൂടെ അപേക്ഷിക്കുന്നു; പത്തു
"പേർ മാത്രം ഉണ്ടായാൽ, ക്ഷമിക്കുമോ?" എന്നു ചോ
ദിച്ചപ്പോൾ, "അങ്ങിനെ ആയാലും ഞാൻ നശിപ്പി
ക്കയില്ല" എന്നു യഹോവ തീൎത്തു കല്പിച്ചു മറഞ്ഞു.
മറ്റെ രണ്ടു പേർ സദോമെ നോക്കി പോയാറെ,
അബ്രഹാമും സ്വസ്ഥലത്തേക്കു മടങ്ങി വരികയും
ചെയ്തു.
൮. സദോമും ഘമോറയും.
ആ ദൂതർ വൈകുന്നേരത്തു സദോമിൽ എത്തി
യപ്പോൾ, ലോത്തൻ അവരെ കണ്ടു തൊഴുതു വഴി [ 27 ] പോക്കർ എന്നു വിചാരിച്ചു വീട്ടിൽ പാൎപ്പിച്ചു, സല്ക്ക
രിച്ചതിന്റെ ശേഷം, പട്ടണക്കാർ ആബാലവൃദ്ധം
കൂടി ചെന്നു ഭവനം വളഞ്ഞു യാത്രക്കാരെ അപമാ
നിച്ചു ഉപദ്രവിപ്പാനായി വാതിൽ പൊളിക്കേണ്ടതി
ന്നു ഭാവിച്ചപ്പോൾ, അവൎക്കെല്ലാവൎക്കും അന്ധത പി
ടിച്ചു. പിന്നെ ആ ദൂതർ "ഈ പട്ടണത്തെ നശിപ്പി
"പ്പാനായി ദൈവം ഞങ്ങളെ അയച്ചു നിണക്ക് വ
"ല്ലവർ ഉണ്ടെങ്കിൽ അവരും നീയും ക്ഷണത്തിൽ പ
"ട്ടണം വിട്ടു പുറത്തു പോകേണം" എന്നു പറഞ്ഞത്
ലോത്തൻ കേട്ടു, പുത്രിമാരെ കെട്ടുവാൻ നിയമിച്ച
പുരുഷന്മാരോടു കാൎയ്യം അറിയിച്ചാറെ, അവർ പരി
ഹസിച്ചു നിന്ദിക്കയും ചെയ്തു.
നേരം പുലരുമ്പോൾ ദൂതന്മാർ ലോത്തനെ ബ
ദ്ധപ്പെടുത്തി, കുഡുംബത്തോടുകൂട വേഗംപോകേണം
എന്നു പറഞ്ഞശേഷം താമസിച്ചാറെ, അവർ അവ
ന്റെയും ഭാൎയ്യയുടെയും കൈ പിടിച്ചു പുത്രിമാരോടുകൂ
ട പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി "പ്രാണര
"ക്ഷെക്കായി മണ്ടിപ്പോക; മറിഞ്ഞു നോക്കരുതു; സ
"മഭൂമിയിൽ എങ്ങും നിൽക്കയും അരുത്" എന്നു കല്പി
ച്ചയച്ചു. ലോത്തന്റെ ഭാൎയ്യ വഴിയിൽനിന്ന് മറിഞ്ഞു
നോക്കിയ ഉടനെ മരിച്ചു ഉപ്പുതൂണായി തീരുകയും ചെ
യ്തു. മറ്റവർ സൊവാർ എന്ന ഊരിൽ എത്തി, സൂൎയ്യൻ
ഉദിച്ചപ്പോൾ യഹോവ സദോം മുതലായ പട്ടണങ്ങളി
ൽ ഗന്ധകത്തെയും അഗ്നിയെയും വൎഷിപ്പിച്ചു, അവ
റ്റെയും സമഭൂമിഒക്കവെ മറിച്ചുകളഞ്ഞു, ആ സ്ഥലം
കടലായിതീൎന്നു. അതിന്നു ശവക്കടൽ എന്നും ഉപ്പുപൊ
യ്ക എന്നും പേരുകൾ ഉണ്ടായ്വന്നു. ദൈവം ഇങ്ങിനെ [ 28 ] അതിക്രമക്കാരെ ഭയങ്കരമാംവണ്ണം ശിക്ഷിക്കും എന്ന
തിന്നു ആ പാഴായികിടക്കുന്ന ദേശം നല്ല അടയാളമാ
യി ഇന്നും കാണ്മാനുണ്ടു.
൯. ഇശ്മയേൽ.
അബ്രഹാമിന്നു ൮൬ാം വയസ്സിൽ ദാസീപുത്ര
നായ ഇശ്മയേൽ ജനിച്ചു. തനിക്ക് ൧൦൦ വയസ്സായ
പ്പോൾ വൃദ്ധയായ സാറയും ദൈവാനുഗ്രഹത്താൽ
ഗൎഭം ധരിച്ചു ഒരു പുത്രനെ പ്രസവിച്ചു. അവന്നു
ഇഛാൿ എന്നു പേർ വിളിച്ചു. ഇശ്മയേൽ പരിഹാ
സക്കാരനായി ചമഞ്ഞു എന്നു സാറ കണ്ടു, ഭൎത്താ
വോടു "അടിമയെ അവളുടെ മകനോട കൂട പുറത്തു
തള്ളിക്കളക" എന്നു പറഞ്ഞത് അബ്രഹാമിന്നു അ
നിഷ്ടമായപ്പോൾ, ദൈവം അവനോടു സാറ: "ദാസി
"യെയും മകനെയും കുറിച്ചു പറഞ്ഞത് കൊണ്ടു നീര
"സം തോന്നരുത്, വിശിഷ്ട സന്തതി ഇഛാക്കിൽനി
"ന്നുണ്ടാകുമല്ലൊ: ആകയാൽ സാറയുടെ വാക്കുകൾ
"എല്ലാം നീ അനുസരിക്ക. ദാസീപുത്രൻ നിന്റെ
"സന്തതിയാകകൊണ്ടു അവനെയും ഞാൻ വിചാരി
"ച്ചു ഒരു ജാതിയാക്കും" എന്നരുളിച്ചെയ്തു. [ 29 ] അനന്തരം അബ്രഹാം അപ്പവും വെള്ളത്തുരു
ത്തിയും എടുത്തു ഹാഗാരിന്നു കൊടുത്തു അവളെ പു
ത്രനോടുകൂട അയച്ചു. അവൾ പോയി കാട്ടിൽ ഉഴ
ന്നു വലഞ്ഞു തോലിലെ വെള്ളം ചെലവായാറെ, എ
ങ്ങും അന്വേഷിച്ചു വെള്ളം കിട്ടാഞ്ഞശേഷം, ദുഃഖ
പരവശയായി മകനെ ഒരു മരത്തിൻ ചുവട്ടിൽ കിട
ത്തി കുട്ടിയുടെ മരണം കണ്ടുകൂടാ എന്നു വെച്ചു,
കുറെ ദൂരം പോയിനിന്നു നിലവിളിച്ചു കരഞ്ഞു. ബാല
ന്റെ ഞരക്കം ദൈവം കേട്ടിട്ടു ഒരു ദൂതൻ ആകാശ
ത്തുനിന്നു ഹാഗാരെ വിളിച്ചു 'നിണക്ക് എന്തു വേ
ണം? ഭയപ്പെടരുതു!" എന്നും മറ്റും പറഞ്ഞു, ദൈവം
അവൾക്കു കണ്ണു തുറന്നു ഉറവുവെള്ളം കാണിച്ചു.
അപ്പോൾ അവൾ കോരി ബാലനെ കുടിപ്പിച്ചു.
ദൈവാനുകൂല്യം ഉണ്ടാകകൊണ്ടു അവൻ വളൎന്നു, കാ
ട്ടിൽ തന്നെ പാൎത്തു, വില്ലാളിയും ശൂരനുമായ്തീൎന്നു.
അവന്റെ ൧൨ പുത്രന്മാർ പ്രഭുക്കളായുയൎന്നു, അവ
രിൽനിന്നു മുഹമ്മദ്‌വംശവും അറവി ജാതികൾ പ
ലതും ഉണ്ടായി വരികയും ചെയ്തു. [ 30 ] ൧൦. ഇഛാക്ക്.
ഇവ കഴിഞ്ഞ ശേഷം ദൈവം അബ്രഹാമെ
പരീക്ഷിക്കേണ്ടതിന്നു അവനോടു "നിണക്ക് അതി
"പ്രിയനും ഏകപുത്രനും ആയ ഇഛാക്കിനെ നീ കൂ
"ട്ടിക്കൊണ്ടു മൊറിയ ദേശത്തെക്കു ചെന്നു, ഞാൻ
"കാണിക്കും മലമുകളിൽ അവനെ ഹോമബലിയാ
"യി കഴിക്ക" എന്നു കല്പിച്ചു. അപ്പോൾ അബ്രഹാം
അതികാലത്ത് എഴുനീറ്റു കഴുതെക്ക ജീൻ കെട്ടി, മക
നെയും രണ്ടു പണിക്കാരെയും കൂട്ടിക്കൊണ്ടു, ദൈവം
കല്പിച്ച ദേശത്തേക്ക് പോകയും ചെയ്തു.
മൂന്നാം ദിവസത്തിൽ ആ മലയെ കണ്ടപ്പൊൾ,
പണിക്കാരോടു "നിങ്ങൾ കഴുതയോടു കൂട ഇവിടെ
പാൎപ്പിൻ" എന്നു കല്പിച്ചു, വിറകെടുത്തു ഇഛാക്കി
ന്റെ ചുമലിൽ വെച്ചു തന്റെ കയ്യിൽ തീയും കത്തി
യും പിടിച്ചു, ഇരുവരും ഒന്നിച്ചു പോകുമ്പോൾ, ഇ
ഛാക്ക് പറഞ്ഞു "അല്ലയൊ! അഛ്ശ തീയും വിറകുമു
"ണ്ടല്ലൊ; ഹോമബലിക്കായിട്ടു ആട്ടിൻ കുട്ടി എവി
"ടെ?" എന്നു ചോദിച്ചതിന്നു "എന്മകനെ ഹോമബ
"ലിക്കായിട്ടു ദൈവം തനിക്ക് തന്നെ ഒരു ആട്ടിൻകു
"ട്ടിയെ നോക്കി കൊള്ളും" എന്ന് അബ്രഹാം ഉത്ത
രം പറഞ്ഞു ഒരുമിച്ചു നടന്നു.
പിന്നെ ആ സ്ഥലത്തു എത്തിയപ്പോൾ, അ
ബ്രഹാം ബലിപീഠം പണിതു വിറക അടുക്കി, ഇ
ഛാക്കിനെ കെട്ടി പീഠത്തിൻ വിറകിന്മേൽ കിടത്തി,
കൈ നീട്ടി പുത്രനെ അറുക്കേണ്ടതിന്നു കത്തി എടു
ത്ത സമയം,യഹോവയുടെ ദൂതൻ ആകാശത്തുനിന്നു [ 31 ] "അബ്രഹാമെ അബ്രഹാമെ! കുഞ്ഞന്റെ മേൽ
"നിന്റെ കൈ വെക്കരുതെ! നീ ദൈവത്തെ
"ഭയപ്പെടുന്നവനാകുന്നു എന്നു ഞാൻ ഇപ്പൊൾ,
"അറിയുന്നു" എന്നു വിളിച്ചു പറയുന്നത് അബ്ര
ഹാം കേട്ടു, നോക്കുമ്പോൾ, പിന്നിൽ ഒരാണാട്ടിനെ
കാട്ടിൽ കൊമ്പു കുടുങ്ങി നിന്നത് കണ്ടു ചെന്നു പിടി
ച്ചു, മകന്നു പകരം അറത്തു ഹോമബലി കഴിച്ചു. അ
നന്തരം യഹോവയുടെ ദൂതൻ ആകാശത്തുനിന്നു
അബ്രഹാമോടു വിളിച്ചു പറഞ്ഞു "നീ എന്റെ വാ
"ക്കിനെ അനുസരിച്ചു അതിപ്രയമുള്ള ഏകപുത്ര
"നെ വിരോധിക്കാതെ അൎപ്പിച്ചത്‌കൊണ്ടു ഞാൻ
"നിന്നെ അനുഗ്രഹിക്കും. നിന്റെ സന്തതിയെ ആ
"കാശത്തുള്ള നക്ഷത്രങ്ങളെ പോലെ വൎദ്ധിപ്പിച്ചു, [ 32 ] "അതിനെ കൊണ്ടു എന്നാണ ഞാൻ ഭൂമിയിൽ ഉള്ള
"എല്ലാ ജാതികൾക്കും അനുഗ്രഹം വരുത്തും" എന്ന്
സത്യം കഴിച്ചു, വാഗ്ദത്തം ഉറപ്പിക്കയും ചെയ്തു.
൧൧. സാറയുടെ മരണവും ശവസംസ്കാരവും.
അബ്രഹാം ൬൦ സംവത്സരം കനാൻ ദേശത്തിൽ
പാൎത്തു ഒരടി നിലം പോലും ഇല്ലായ്കകൊണ്ടു ആടു
മാടുകളെ അങ്ങിടിങ്ങിട് കൊണ്ടു പോയി മേച്ചു കനാ
ന്യരുടെ ഇടയിൽ പരദേശിയായിരുന്നു. അതിന്റെ
ശേഷം അവന്റെ ൧൩൭ാം വയസ്സിൽ സാറ ഹെ
ബ്രൊനിൽ വെച്ചു മരിച്ചു ശവം അടക്കേണ്ടതിന്നു
ഒരു സ്ഥലം ഇല്ലായ്കകൊണ്ടു. ഹെത്ത്‌ഗൊത്രക്കാരോ
ടു "നിങ്ങളുടെ ഇടയിൽ ശവം അടക്കേണ്ടതിന്നു എ
"നിക്ക് ഒരു നിലം അവകാശമായി തന്നാൽ, ഭാൎയ്യ
"യെ കുഴിച്ചിടാം" എന്നു പറഞ്ഞപ്പോൾ "ഞങ്ങളു
"ടെ ഗുഹകളിൽ നിണക്കിഷ്ടമായതിൽ മരിച്ചവളെ കു
"ഴിച്ചിടുക; ഞങ്ങൾ വിരോധിക്കയില്ല എന്നവർ
പറഞ്ഞാറെ, വില കൊടുക്കാതെ ഒരു നിലം എടുപ്പാൻ
മനസ്സില്ലായ്കകൊണ്ടു, തന്റെ ഇഷ്ടപ്രകാരം ഹെ
ബ്രൊനിൽ ഉള്ള ഒരു ഗുഹയെയും തോട്ടത്തെയും അ
ബ്രഹാമിന്ന കൊടുത്തു, ജന്മ വില ൪൦൦ ഉറുപ്പികത്തൂ
ക്കം വെള്ളി വാങ്ങി. അതിന്റെ ശേഷം അബ്രഹാം
തന്റെ ഭാൎയ്യയായ സാറയെ മമ്രെക്കു നേരേയുള്ള മ
ക്ഫെല എന്ന ഗുഹയിൽ കുഴിച്ചിടുകയും ചെയ്തു. [ 33 ] ൧൨. ഇഛാക്ക് വിവാഹം കഴിച്ചത്.
അബ്രഹാം വൃദ്ധനായ സമയത്തും പുത്രന്നു വി
വാഹം കഴിപ്പിക്കേണം എന്നു വെച്ചു, വിശ്വാസമു
ള്ള പണിക്കാരനായ എലിയേജരെ വരുത്തി "ഈ
"നാട്ടിലെ സ്ത്രീകളിൽനിന്നു എന്മകന്നു ഭാൎയ്യയെ എ
"ടുക്കരുതു; മെസപൊതാമ്യയിലെ എന്റെ ബന്ധുജ
"നങ്ങളെ ചെന്നു കണ്ടു, ഒരു സ്ത്രീയെ കൊണ്ടു വരേ
"ണം" എന്നു കല്പിച്ചത് കേട്ടു എലിയേജർ യജമാ
നന്റെ വിശേഷവസ്തുക്കളിൽ ചിലതും വാങ്ങി ഒട്ട
കങ്ങളുടെ മുകളിൽ കയറ്റി യാത്രയായി. ഒരു വൈകു
ന്നേരത്തു നാഹൊർ എന്നവന്റെ പട്ടണസമീപത്തു
എത്തിയപ്പോൾ, ഒട്ടകങ്ങളെ ഒരു കിണറ്റിന്റെ അ
രികെ ഇരുത്തി പ്രാൎത്ഥിപ്പാൻ തുടങ്ങി. "യഹോവയാ
"യ ദൈവമെ ഈ പട്ടണക്കാരുടെ പുത്രിമാർ വെ
"ള്ളം കോരുവാൻ വരുന്നുണ്ടു, അതിൽ യാതൊരുത്തി
"യോടു കുടിപ്പാൻ തരേണ്ടതിന്നു പാത്രം ഇറക്കുക
"എന്നു ഞാൻ അപേക്ഷിക്കുമ്പോൾ, നിണക്കും ഒട്ട
"കങ്ങൾക്കും ഞാൻ കുടിപ്പാൻ തരാം എന്നു പറയുന്ന
"ആ സ്ത്രീ തന്നെ നിന്റെ ഭൃത്യനായ ഇഛാക്കിന്നു
"നിയമിച്ചവളായിരിപ്പാൻ സംഗതി വരുത്തേണ
"മേ; എന്നാൽ എന്റെ യജമാനനിൽ നീ കൃപ ചെ
"യ്തിരിക്കുന്നു എന്നു ഞാൻ അറിയും" എന്നിപ്രകാരം
പറഞ്ഞു തീരുമ്മുമ്പെ ബെതുവെലിന്റെ പുത്രിയായ
രിബക്ക വന്നു, കിണറ്റിൽ ഇറങ്ങി പാത്രം നിറെച്ചു
കൊണ്ടു കരേറിയപ്പോൾ, എലിയേജർ,"കുറെ വെള്ളം
തന്നു എന്നെ ആശ്വസിപ്പിക്ക" എന്നു ചോദിച്ച [ 34 ] പ്പോൾ "ഇതാ കുടിക്ക കൎത്താവെ!" എന്നവൾ ചൊ
ല്ലി "ഒട്ടകങ്ങളും കുടിച്ചു തീരുവോളം ഞാൻ കോരി ഒ
ഴിക്കാം" എന്നു പറഞ്ഞു ബദ്ധപ്പെട്ടു പാത്തിയിൽ
വെള്ളം ഒഴിച്ചു. ആയത് കണ്ടൊറെ, അവൻ അതിശ
യിച്ചു മിണ്ടാതെ പാൎത്ത ശേഷം, പൊൻ കൊണ്ടുള്ള
മൂക്കുത്തിയെയും കൈവളകളെയും കൊടുത്തു "നീ ആ
"രുടെ പുത്രി എന്നും നിങ്ങളുടെ വീട്ടിൽ പാൎപ്പാൻ സ്ഥ
"ലം ഉണ്ടോ?" എന്നും ചോദിച്ചതിന്നു അവൾ "നാ
"ഹൊരുടെ പുത്രനായ ബെതുവെൽ എന്റെ അഛ്ശൻ
"വീട്ടിൽ പാൎപ്പാൻ സ്ഥലം ഉണ്ടു. എന്നവൾ പറ
ഞ്ഞത് കേട്ടു എലിയേജർ തല കുമ്പിട്ടു യഹോവയെ
വന്ദിച്ചു പറഞ്ഞു: "അബ്രഹാമിന്റെ ദൈവമെ! നി
"ന്റെ കരുണയും സത്യവും യജമാനനിൽനിന്നു
"നീക്കാതെ, അവന്റെ വംശക്കാരുടെ ഭവനത്തിൽഎ
"ന്നെ പ്രവേശിപ്പിച്ചത്കൊണ്ടു ഞാൻ നിന്നെ സ്തു
"തിക്കുന്നു" എന്നു പറഞ്ഞു, വീട്ടിൽ ചെന്നു പാൎത്തു.
അവളുടെ അഛ്ശനോടും അനുജനോടും വൎത്തമാനം [ 35 ] എല്ലാം പറഞ്ഞു ഭക്ഷിക്കും മുമ്പെ വിവാഹകാൎയ്യം നി
ശ്ചയിച്ചു. പിറ്റെ ദിവസം രാവിലെ യജമാനന്റെ
നാട്ടിൽ എന്നെ പറഞ്ഞയക്കേണം എന്നവൻ പറ
ഞ്ഞപ്പോൾ "നീ ഈ പുരുഷനോടു കൂട പോകുമോ?"
എന്നു രിബക്കയെ വിളിച്ചു ചോദിച്ചു. "പോകാം" എ
ന്നു അവൾ സമ്മതിച്ചു പറഞ്ഞതിന്നു “നീ കോടിജന
"ങ്ങൾക്ക മാതാവായി തീരുക" എന്നു അവളെ അനുഗ്ര
ഹിച്ച ശേഷം എലിയേജർ അവളെ കൂട്ടിക്കൊണ്ടു യജ
മാനൻ പാൎക്കുന്ന ദേശത്തേക്ക് മടങ്ങി ചെന്നെത്തിയ
പ്പോൾ, ൪൦ വയസ്സുള്ള ഇഛാക്ക് അവളെ വിവാഹം
കഴിച്ചു, അമ്മയുടെ മരണദുഃഖം തീരുകയും ചെയ്തു.
൧൩. യാക്കോബും എസാവും.
ഇഛാക്കിന്നു ൬൦ വയസ്സായപ്പൊൾ രിബക്ക
ഗൎഭം ധരിച്ചു ഇരട്ട കുട്ടികളെ പ്രസവിച്ചു. മൂത്തവ
ന്നു എസാവു എന്നും ഇളയവന്നു യാക്കോബ് എ
ന്നും പേർ വിളിച്ചു. എസാവു നായാട്ടുകാരനായി
കാട്ടിൽ സഞ്ചരിച്ചു പലവിധ മാംസങ്ങളെ കൊണ്ടു
വന്നു അഛ്ശന്നു പ്രസാദം വരുത്തി. യാക്കോബ്
പിതാക്കന്മാരുടെ മുറപ്രകാരം കൂടാരങ്ങളിൽ പാൎത്തു
ആടുകളെയും മറ്റും മേച്ചു ദൈവഭക്തനും മാതൃപ്രി
യനുമായ്തീൎന്നു.
ഒരു ദിവസം എസാവു നായാട്ടിന്നു പോയി ആ
ലസ്യത്തോടെ തിരിച്ചു വന്നപ്പോൾ, യാക്കോബെ
അടുക്കളയിൽ കണ്ടിട്ടു "ആ ചുവന്നു കാണുന്നത്
എനിക്ക് തിന്മാൻ തരേണം" എന്നു ചോദിച്ചാറെ,
"നീ ജ്യേഷ്ഠാവകാശത്തെ ഇപ്പോൾ എനിക്കു കൊടു [ 36 ] "ത്താൽ, ഈ പുഴുങ്ങി വെച്ച പയറെ ഞാൻ തരാം"
എന്നനുജൻ പറഞ്ഞപ്പോൾ എസാവു "ഞാൻ മരി
ക്കേണ്ടതല്ലൊ!" ഈ അവകാശം കൊണ്ടു എനിക്ക എ
ന്തു! അതിനെ നിണക്കു തന്നുപോയി; എടുത്തുകൊൾ്ക!
എന്നുരച്ചു സത്യം ചെയ്തുറപ്പിച്ചു. ഇപ്രകാരം എസാ
വു ജ്യേഷ്ഠാവകാശത്തെ നിരസിച്ചു, അതിനാലും ദു
ഷ്പ്രവൃത്തികളാലും അഛ്ശന്നു വളരെ സങ്കടം വരുത്തു
കയും ചെയ്തു. അനന്തരം ഇഛാക്ക് വൃദ്ധനായി ക
ണ്ണിന്റെ കാഴ്ച ചുരുങ്ങി വന്നപ്പോൾ, എസാവിനെ
വിളിച്ചു ഞാൻ വൃദ്ധനായി; മരണം അടുത്തിരിക്കുന്നു;
"നീ നായാട്ടു കഴിച്ചു നല്ല മാംസം കൊണ്ടുവന്നു, എ
"നിക്ക് ഇഷ്ടമാംവണ്ണം പാകം ചെയ്തു ഭക്ഷിപ്പാറാ
"ക്കി തരെണം, അതിന്റെ ശേഷം ഞാൻ നിന്നെ
"അനുഗ്രഹിക്കും" എന്നു പറഞ്ഞു അവനെ അയ
ച്ചു. ആ വൎത്തമാനം അമ്മ കേട്ടു യാക്കോബോടു അ
റിയിച്ചു "പിതാവിന്നു ഇഷ്ടമായത് ഞാൻ ഉണ്ടാക്കി
"തരാം; അതിനെ നീ അഛ്ശന്നു കൊടുത്തു പ്രസാദി
"പ്പിച്ചു അനുഗ്രഹം വാങ്ങേണം" എന്നു പറഞ്ഞ
പ്പോൾ അവൻ ജ്യേഷ്ഠന്നു പരുത്തും "എനിക്ക് നേ
ൎത്തുമുള്ള രോമത്തെ അഛ്ശൻ അറിഞ്ഞതാകകൊണ്ടു
"എന്നെ തൊട്ടു നോക്കി എങ്കിൽ, ഞാൻ ചതിയൻ
"എന്നറിഞ്ഞു അനുഗ്രഹം അല്ല ശാപത്തെ തന്നെ
"തരും" എന്നത് കേട്ടപ്പോൾ അമ്മ "ഭയപ്പെടേണ്ട,
"എന്റെ വാക്കിൻപ്രകാരം ചെയ്ക" എന്നു പറഞ്ഞു
ഒരാട്ടിൻകുട്ടിയെ കൊല്ലിച്ചു എടുത്ത തോൽ അവന്റെ
കൈകഴുത്തുകളിന്മേൽ ഇട്ടു ജ്യേഷ്ഠന്റെ വസ്ത്രങ്ങളെ
ധരിപ്പിച്ചു താൻ ഉണ്ടാക്കിയ പദാൎത്ഥങ്ങളെ എടുപ്പി [ 37 ] ച്ചയച്ചു. യാക്കോബ് ആയത് അഛ്ശന്റെ അരി
കിൽ കൊണ്ടുവെച്ചാറെ, അവൻ "പുത്ര നീ ആർ?"
എന്നു ചോദിച്ചപ്പോൾ "ഞാൻ നിന്റെ ആദ്യജാത
"നായ എസാവു തന്നെ. നീ എഴുനീറ്റു ഞാൻ കൊ
"ണ്ടുവന്നത് ഭക്ഷിച്ചു എന്നെ അനുഗ്രഹിക്കേണ
"മെ!" എന്ന് അപേക്ഷിച്ച ശേഷം ഇഛാക്ക് അ
വനെ തൊട്ടു നോക്കി "ശബ്ദം യാക്കോബിന്റെ ശ
"ബ്ദം കൈകൾ എസാവിന്റെ കൈകൾ നീ എ
"സാവു തന്നെയൊ?" എന്നു ചോദിച്ചതിന്നു "അ
"തെ" എന്നു ചൊന്ന ഉടനെ ഇഛാക്ക് ഭക്ഷിച്ച കു
ടിച്ചശേഷം "പുത്ര, നീ അടുത്തു വന്നു എന്നെ ചും
"ബിക്ക" എന്നു പറഞ്ഞു ചുംബിച്ചപ്പോൾ, "പുത്ര,
“ദൈവം ആകാശത്തിലെ മഞ്ഞിൽനിന്നും ഭൂമിയുടെ
"പുഷ്ടിയിൽനിന്നും വളരെ ധാന്യവും വീഞ്ഞും നി
"ണക്കു തരുമാറാകട്ടെ!" ജനങ്ങൾ നിന്നെ സേവിക്ക
യും ജാതികൾ നിന്നെ വണങ്ങുകയും ചെയ്യട്ടെ! നി
ന്നെ ശപിക്കുന്നവന്നു ശാപവും, അനുഗ്രഹിക്കുന്ന
വന്നു അനുഗ്രഹവും വരേണമെ! എന്നിങ്ങിനെ ഉ
ള്ള അനുഗ്രഹം വാങ്ങുകയും ചെയ്തു.
യാക്കോബ് പുറപ്പെട്ടു പോയ ശേഷം, എസാവു [ 38 ] നായാട്ടു കഴിച്ചു വന്നു. പിതാവു കല്പിച്ചതുണ്ടാക്കി
കൊണ്ടു ചെന്നു അവന്റെ അരികിൽ വെച്ചു; "പി
"താവെ, ഏഴുനീറ്റു ഈ കൊണ്ടുവന്നത് ഭക്ഷിച്ചു
"എന്നെ അനുഗ്രഹിക്കേണമെ" എന്നു പറഞ്ഞ
പ്പോൾ, ഇഛാക്ക് ഏറ്റവും വിറെച്ചു "മാനിറച്ചി
"മുമ്പെ കൊണ്ടുവന്നവൻ എവിടെ? അവനെ
"ഞാൻ അനുഗ്രഹിച്ചിരിക്കുന്നു. ആ അനുഗ്രഹമ
"വന്നുണ്ടായിരിക്കും നിശ്ചയം" എന്നു കല്പിച്ചാറെ,
എസാവു വ്യസനപ്പെട്ടു നിലവിളിച്ചു "അഛ്ശ എ
"ന്നെയും കൂട അനുഗ്രഹിക്ക" എന്നു അപേക്ഷിച്ച
തിന്നു "അനുജൻ വന്നു കൌശലം കൊണ്ടു നിൻ
"അനുഗ്രഹം അപഹരിച്ചു" എന്ന അഛ്ശൻ ചൊ
ന്നാറെ, എസാവു വളരെ കരഞ്ഞു അനുഗ്രഹത്തി
നായി മുട്ടിച്ചപ്പോൾ, ഇഛാക്ക് "നീ കുടിയിരിക്കും
"ദേശം പുഷ്ടിയിൽനിന്നും ആകാശമഞ്ഞിൽനിന്നും
"ദൂരമായിരിക്കും; വാൾ കൊണ്ടത്രെ നിണക്ക് ഉപ
"ജീവനം ഉണ്ടാകും. അനുജനെ നീ സേവിച്ചിട്ടും,
"അവന്റെ നുകത്തെ പറിച്ചുകളുവാനുള്ള സമയം
വരും" എന്നിപ്രകാരം അവനെയും അനുഗ്രഹിച്ചു.
എസാവു ഈ കാൎയ്യം മറക്കാതെ അനുജനെ ദ്വേഷി
ച്ചു അഛ്ശന്റെ പുലദിവസം കഴിഞ്ഞാൽ, ഞാൻ യാ
ക്കോബിനെ കൊല്ലും എന്നു പറഞ്ഞതിനെ അമ്മ
കേട്ടു, അനുജനെ വരുത്തി, "എന്മകനെ, നീ ബദ്ധ
"പ്പെട്ടു ഓടി പോയി ഹറാനിലുള്ള എന്റെ ആങ്ങള
"യോടു കൂട പാൎക്ക; ജ്യേഷ്ഠന്റെ കോപം ശമിച്ചാൽ
"ഞാൻ ആളയച്ചു നിന്നെ വരുത്താം" എന്നുപദേ
ശിച്ചു പറഞ്ഞയക്കയും ചെയ്തു. [ 39 ] ൧൪. യാക്കോബിന്റെ പ്രയാണം.
യാക്കോബ് യാത്രെക്കായി അഛ്ശനോടു വിടവാ
ങ്ങി വണങ്ങിയപ്പോൾ "ഈ കനാന്യരിൽനിന്നു
"നീ സ്ത്രീയെ കെട്ടാതെ, അമ്മയുടെ ജന്മദേശത്തു ചെ
"ന്നു ലാബാന്റെ പുത്രിമാരിൽനിന്ന് ഒരുത്തിയെ എ
"ടുക്കെണം എന്നാൽ ദൈവം നിന്നെ അനുഗ്രഹിച്ചു
"വളരെ വൎദ്ധിപ്പിക്കും" എന്നു അഛ്ശന്റെ ആശീൎവ്വാദം
കേട്ടു പുറപ്പെട്ടു ഹരാന്നു നേരെ പോയി. രാത്രിയിൽ
ഒരു സ്ഥലത്തു പാൎത്തു ഒരു കല്ലു തലെക്ക് വെച്ചു കി
ടന്നുറങ്ങുമ്പോൾ, ഒരു സ്വപ്നം കണ്ടതെന്തെന്നാൽ:
ദൈവദൂതന്മാർ കരേറിയും ഇറങ്ങിയും കൊണ്ടിരിക്കു
ന്ന ഒരു കോണി ഭൂമിയിൽനിന്നു ആകാശത്തോളം
ഉയൎന്നിരുന്നു. അതിന്മീതെ യഹോവ നിന്നു കല്പിച്ച
വചനം:"അബ്രഹാം ഇഛാക്ക് എന്ന നിൻ പിതാ
"ക്കന്മാരുടെ ദൈവം ഞാൻ ആകുന്നു. നിണക്കും നി
"ന്റെ സന്തതിക്കും ഈ ഭൂമിയെ ഞാൻ തരും; നീ
"യും സന്തതിയും സകല വംശങ്ങൾക്കും അനുഗ്രഹ [ 40 ] "മായി വരും; ഞാൻ നിന്റെ കൂട ഉണ്ടായി നിന്നെ
"കൈവിടാതെ രക്ഷിക്കും" എന്നു കേട്ടപ്പോൾ, യാ
ക്കോബ് ഉണൎന്നു ഭയപ്പെട്ടു. "ഇത് ദൈവഭവനം ത
"ന്നെ ഹാ എത്ര ഭയങ്കരം; സ്വൎഗ്ഗത്തിൻ വാതിൽ അ
"ത്രെ" എന്നു പറഞ്ഞു, തന്റെ അണക്കല്ലിനെ തൂ
ണാക്കി നിൎത്തി ദൈവാലയം എന്നൎത്ഥമുള്ള ബെ
ത്തേൽ എന്ന പേർ വിളിക്കയും ചെയ്തു.
പിന്നെ പ്രയാണമായി പല ദേശങ്ങളെ കടന്നു
ഒരു ദിവസം ഹരാൻ പട്ടണസമീപത്തു എത്തി,
കിണറ്റിന്റെ അരികെ ലാബാന്റെ മകളായ രാ
ഹെൽ എന്നവളെ കണ്ടു, അവളിൽ താല്പൎയ്യം ജനിച്ചു
അവളെ ഭാൎയ്യയായി കിട്ടേണ്ടതിന്നു അഛ്ശനായ ലാ
ബാനെ ൭ സംവത്സരം സേവിച്ചു. ആ സേവകാലം
കഴിഞ്ഞ ശേഷം, ലാബാൻ ചതി പ്രയോഗിച്ചു രാ
ഹെലിന്നു പകരം ജ്യേഷ്ഠത്തിയായ ലെയയെ ഭാൎയ്യയാ
ക്കി കൊടുത്തു. ചതി നിമിത്തം സങ്കടം പറഞ്ഞാറെ,
"ഇനിയും ൭ സംവത്സരം സേവിച്ചാൽ രാഹെലിനെ [ 41 ] "കൂട തരാം" എന്നു പറഞ്ഞു. ആയത് യാക്കോബ് അ
നുസരിച്ചു പിന്നെയും സേവിച്ചു രാഹെലിനെയും
വിവാഹം കഴിച്ചു. ഈ രണ്ടു ഭാൎയ്യമാരിൽനിന്നു
അവന്നു ഇസ്രയേൽഗോത്രപിതാക്കന്മാരായ പന്ത്ര
ണ്ടു പുത്രന്മാർ ജനിച്ചു. അവരുടെ നാമങ്ങളാവിതു:
രൂബൻ, ശിമ്യൊൻ, ലേവി, യഹൂദ, ദാൻ, നപ്തലി,
ഗാദ്, അശെർ, ഇസസ്ക്കാർ, ജബുലൂൻ, യോസെഫ്,
ബന്യമീൻ യാക്കൊബ്. പതിനാലു സംവത്സരം സേ
വിച്ചു തീൎന്ന ശേഷം, ലാബാന്റെ ആപേക്ഷയെ
കേട്ടിട്ടു, പിന്നെയും ൬ വൎഷം സേവിച്ചു പാൎത്തു. ദൈ
വാനുഗ്രഹത്താലെ അവന്നു ദാസീദാസന്മാരും ഒട്ട
കങ്ങളും കഴുതകളും ആടുമാടുകളും വളരെ വൎദ്ധിച്ചു. ലാ
ബാൻ ഈ സമ്പത്തു നിമിത്തം മുഖപ്രസാദം കാ
ണിക്കാതെ അസൂയപ്പെട്ടപ്പോൾ, യാക്കോബ് ഒരു
വാക്കും പറയാതെ ഭാൎയ്യാപുത്രന്മാരെയും മൃഗക്കൂട്ടങ്ങ
ളെയും കൂട്ടിക്കൊണ്ടു കനാൻ ദേശത്തേക്ക് യാത്രയാ
യി. ലാബാൻ മൂന്നാം ദിവസത്തിൽ അവസ്ഥ കേട്ടറി
ഞ്ഞപ്പോൾ, പിന്നാലെ ഓടി ചെന്നു ൭ാം ദിവസ
ത്തിൽ അവനെ കണ്ടെത്തി ഒരു സ്വപ്നത്തിൽ യാ
ക്കോബോടു ഗുണമോ ദോഷമോ ഒന്നും വിചാരിച്ചു
പറയരുതെന്നു ദൈവകല്പന കേട്ടതിനാൽ, വൈരം
അടക്കി, ഗില്യാദ് പൎവ്വതത്തിൽവെച്ചു തന്നെ ഇരു
രുവരും നിരന്നു കരാർ നിശ്ചയിച്ചു, ലാബാൻ മടങ്ങി
പോകയും ചെയ്തു.
അനന്തരം യാക്കോബ യാത്രയായി ജ്യേഷ്ഠനായ
എസാവിന്റെ ഭാവം അറിയേണ്ടതിന്നു വഴിക്കൽനി
ന്നു ദൂതരെ അയച്ചു തന്റെ വൎത്തമാനം അറിയിച്ച [ 42 ] പ്പോൾ, താൻ എതിരേല്പാനായി ൪൦൦ പേരോടു കൂട
വരുന്നു എന്നു ചൊല്ലി അയച്ചതു കേട്ടാറെ, ഏറ്റ
വും ഭയപ്പെട്ടു ദുഃഖിച്ചു. "എന്റെ പിതാക്കന്മാരുടെ
"ദൈവമെ!" നീ ചെയ്തുവന്ന എല്ലാ കരുണകൾക്കും
"വിശ്വസ്തതെക്കും ഞാൻ എത്രയും അപാത്രം. ഒരു
"വടിയോടുകൂട ഞാൻ ഏകനായി ഈ യൎദ്ദനെ കട
"ന്നു, ഇപ്പോൾ രണ്ടു കൂട്ടവുമായി മടങ്ങി വന്നു; എ
"ന്റെ ജ്യേഷ്ഠന്റെ കയ്യിൽനിന്നു അടിയനെ രക്ഷി
"ക്കേണമെ. ഞാൻ നിണക്ക് നന്മ ചെയ്യും എന്നു
"നീ പറഞ്ഞുവല്ലൊ" എന്നു പ്രാൎത്ഥിച്ചു. പിന്നെ
എസാവിനെ പ്രസാദിപ്പിപ്പാൻ കൂട്ടങ്ങളിൽനിന്നു
വിശിഷ്ടങ്ങളായ ഒട്ടകങ്ങളെയും മറ്റും എടുത്തു സമ്മാ
നമായി മുമ്പെ അയച്ചു, രാത്രിയിൽ ഭാൎയ്യാപുത്രാദിക
ളെ യാബോക്ക് എന്ന പുഴ കടത്തി, താൻ തന്നെ
ഇക്കര പാൎത്തു. അപ്പോൾ ഒരു പുരുഷൻ ഉദയമാ
കുവോളം അവനോടു പൊരുതു; ജയിക്കായ്കകൊണ്ടു
"ഉഷസ്സു വന്നു എന്നെ വിട്ടയക്ക" എന്നു പറഞ്ഞ
പ്പോൾ; "അനുഗ്രഹിച്ചല്ലാതെ അയക്കയില്ല" എന്നു
പറഞ്ഞാറെ അവന്റെ പേർ ചോദിച്ചറിഞ്ഞു. "ഇ
"നിമേൽ നിന്റെ പേർ യാക്കോബ് എന്നല്ല ദൈ
"വത്തോടും മനുഷ്യരോടും പൊരുതു ജയിച്ചതിനാൽ,
"ഇസ്രയേൽ എന്നു തന്നെ" എന്നു പറഞ്ഞു. അതി
ന്റെ ശേഷം എസാവു തന്റെ ആളുകളോടു കൂടി വ
രുന്നതു കണ്ടിട്ടു, യാക്കോബ് ചേരുന്നതു വരെ ഏഴു
വട്ടം കുമ്പിട്ടപ്പോൾ, എസാവു ഓടി വന്നു അവനെ
എഴുനീല്പിച്ചു ആലിംഗനം ചെയ്തു ചുംബിച്ചു ഇരു
വരും കരഞ്ഞു. പിന്നെ ഭാൎയ്യമാരും മക്കളും വന്നു [ 43 ] വണങ്ങി. അവൻ അവസ്ഥ എല്ലാം ചോദിച്ചറിഞ്ഞു,
മുമ്പെ അയച്ച സമ്മാനങ്ങളെ വിരോധിച്ചപ്പോൾ,
യാക്കോബ് എടുക്കേണം എന്നപേക്ഷിച്ചു നിൎബ്ബ
ന്ധിച്ചു. എസാവു സമ്മതിച്ചു വാങ്ങിയതിന്റെശേ
ഷം, സ്വദേശത്തേക്ക് തിരിച്ചു പോയി. യാക്കോബും
കുഡുംബത്തോടുകൂട പുറപ്പെട്ടു, കനാനിൽ അഛ്ശന്റെ
അരികെ എത്തുകയും ചെയ്തു.
൧൫. യോസെഫിനെ വിറ്റത്.
മെസപൊതമ്യയിൽ യാക്കോബിന്നു ജനിച്ച പു
ത്രന്മാരിൽ യോസേഫ് തന്നെ ഇളയവൻ; എല്ലാവ
രുടെ അനുജനായ ബന്യമീൻ കനാൻ ദേശത്തു
ജനിച്ചു. അഛ്ശൻ യോസെഫിൽ അധികം പ്രിയം
വെച്ചു, ഒരു നല്ല അങ്കിയെ ഉണ്ടാക്കിച്ചു കൊടുത്ത
തുകൊണ്ടു, ജ്യേഷ്ഠന്മാർ അസൂയപ്പെട്ടു വൈരം ഭാ
വിച്ചിരിക്കുന്ന സമയം, അവൻ അവരോടു: "നാം
"കറ്റ കെട്ടിക്കൊണ്ടിരിക്കുമ്പോൾ, നടുവിൽ നിവി
"ൎന്നു നിന്ന എന്റെ കറ്റയെ നിങ്ങളുടെ കറ്റകൾ
"ചുറ്റും നിന്നു വണങ്ങി" എന്നു താൻ കണ്ട സ്വ
പ്നാവസ്ഥയെ പറഞ്ഞാറെ, അവരധികം കോപിച്ചു
ദ്വേഷിച്ചു. "പിന്നെയും ആദിത്യചന്ദ്രന്മാരും ൧൧
"നക്ഷത്രങ്ങളും എന്നെ കുമ്പിട്ടത്" സ്വപ്നത്തിൽ ക
ണ്ടു എന്നുള്ളതും അറിയിച്ചപ്പോൾ, "മാതാപിതാക്കന്മാ
"രും നിന്നെ വണങ്ങേണ്ടിവരുമൊ?" എന്നു അഛ്ശൻ
ശാസിച്ചു, വിചാരിച്ചിരിക്കുമ്പോൾ, ഒരു ദിവസം
അഛ്ശന്റെ നിയോഗത്താൽ തങ്ങളുടെ വൎത്തമാനം [ 44 ] അറിയേണ്ടതിന്നു വരുന്ന യോസെഫിനെ സ
ഹോദരന്മാർ കണ്ടാറെ,"അതാ സ്വപ്നക്കാരൻ വരുന്നു
"ണ്ടു; അവനെ കൊല്ലെണം, പിന്നെ സ്വപ്നത്തി
"ന്റെ സാരം അറിയാമല്ലൊ" എന്നു ചൊന്നപ്പോൾ
"കൊല്ലരുത്" എന്നു രൂബൻ പറഞ്ഞത് അനുസ
രിച്ചു, അങ്കിയെ അഴിച്ചെടുത്തു, അവനെ വെള്ള
മില്ലാത്ത ഒരു പൊട്ടക്കുഴിയിൽ ഇറക്കി വിടുകയും
ചെയ്തു.
അനന്തരം ഇശ്മയേല്യരും മിദ്യാനരും കച്ചവട
ത്തിന്നായിമിസ്രയിലേക്ക പോകുന്നതു കണ്ടപ്പൊൾ,
യഹൂദ മുതലായ സഹോദരന്മാർ എല്ലാവരും കൂടി രൂ
ബനെ അറിയിക്കാതെ അവനെ കുഴിയിൽനിന്നു
കരേറ്റി കൊണ്ടു പോയി, ൨൦ ഉറുപ്പിക വില വാങ്ങി,
കച്ചവടക്കാൎക്ക വിറ്റു കളഞ്ഞു. പിന്നെ രൂബൻ [ 45 ] വന്നു കുഴിയിൽ നോക്കി യോസെഫിനെ കാണായ്ക
കൊണ്ടു വളരെ ദുഃഖിച്ചു, സഹോദരന്മാരോടു അറി
യിച്ചാറെ, അവർ അങ്കിയെ ആട്ടിൻ ചോരയിൽ
മുക്കി കൊടുത്തയച്ചു, അഛ്ശന്നു കാണിച്ചു; "ഈ അ
"ങ്കി കിട്ടി ഇരിക്കുന്നു; ഇത് പുത്രന്റെ അങ്കിയൊ
"അല്ലയൊ എന്നു നോക്കി അറിയേണം" എന്നു
പറയിച്ചു. യാക്കോബ് നോക്കി "ഇത് എന്മകന്റെ
"വസ്ത്രം തന്നെ; ഒരു ദുഷ്ടമൃഗം അവനെ കൊന്നു
"ഭക്ഷിച്ചു കളഞ്ഞു, നിശ്ചയം" എന്നു മുറയിട്ടു ഏറ്റ
വും ഖേദിച്ചു, പുത്രന്മാർ വന്നു ദുഃഖം നീക്കുവാൻ
വളരെ പ്രയത്നം ചെയ്തിട്ടും, അവൻ ആശ്വസിക്കാ
തെ "പുത്രനോടു കൂട ശവക്കുഴിയിൽ ഇറങ്ങുകേയു
ള്ളു" എന്നു പറഞ്ഞു കരഞ്ഞു പോരുകയും ചെയ്തു. [ 46 ] ൧൬. യോസെഫ് മിസ്രയിൽ വന്നു പാൎത്തത്.
ആ ഇശ്മയേല്യർ യോസെഫിനെ മിസ്രയി
ലേക്ക് കൊണ്ടുപോയി, രാജമന്ത്രിയായ പൊതിഫാ
റിന്നു അടിമയാക്കി വിറ്റു. അപ്പോൾ, യോസെഫി
ന്നു ൧൭ വയസ്സായിരുന്നു, ആ മന്ത്രി അവന്റെ
ബുദ്ധിവിശേഷവും ഭക്തിയും ദൈവാനുഗ്രഹത്താൽ
അവനാൽ ഉള്ള കാൎയ്യസാദ്ധ്യവും കണ്ടപ്പോൾ, വള
രെ സ്നേഹിച്ചു കാൎയ്യങ്ങൾ ഒക്കയും അവങ്കൽ സമ
ൎപ്പിച്ചു. യോസെഫ് വിശ്വാസ്യതയോടെ സകല
വും നടത്തിക്കൊണ്ടിരിക്കുമ്പോൾ യജമാനന്റെ ഭാ
ൎയ്യ അവന്റെ സൌന്ദൎയ്യം കണ്ടു മോഹിച്ചു, അവ
നെ ദോഷത്തിൽ അകപ്പെടുത്തുവാൻ ശ്രമിച്ചാറെ,
യോസെഫ് "ദൈവത്തിന്നു വിരോധമായി ഇത്ര
"വലിയ പാപം ഞാൻ എങ്ങിനെ ചെയ്യെണ്ടു?"
എന്നു പറഞ്ഞു വശീകരണവാക്കുകൾ ഒന്നും അനു
സരിക്കാഞ്ഞപ്പോൾ, അവൾ വളരെ കോപിച്ചു പ്രതി
ക്രിയക്കായി "ഈ ദാസൻ എന്നെ അപമാനിപ്പാൻ
വന്നിരിക്കുന്നു" എന്നു വ്യാജമായി ഭൎത്താവോടു
ബോധിപ്പിച്ചപ്പോൾ, അവൻ നീരസപ്പെട്ടു യോ
സെഫിനെ തടവിൽ ആക്കിച്ചു. അവിടെയും ദൈവ
സഹായം ഉണ്ടായതിനാൽ, കാരാഗൃഹപ്രമാണിക്ക്
അവനിൽ കരുണ ജനിച്ചു, തടവുകാരെ ഒക്കയും
അവന്റെ വിചാരണയിൽ ഏല്പിക്കയും ചെയ്തു.
അക്കാലത്ത് മിസ്രരാജാവു തന്റെ നേരെ ദ്രോ
ഹം ചെയ്ത മന്ത്രികളായ മദ്യപ്രമാണിയെയും അപ്പ
പ്രമാണിയെയും തടവിൽ വെപ്പിച്ചാറെ, യോസെഫ് [ 47 ] അവൎക്കും ശുശ്രൂഷ ചെയ്തിരുന്നു. ഒരു നാൾ രാവി
ലെ അവർ വിഷാദിച്ചിരിക്കുന്നതിനെ കണ്ടു, ആയ
തിന്റെ സംഗതി എന്തെന്നു ചോദിച്ചാറെ, "ഞങ്ങൾ
"ഓരൊ സ്വപ്നം കണ്ടു; അതിന്റെ അൎത്ഥം പറയുന്ന
"വരെ കിട്ടുന്നില്ല" എന്നു ചൊന്നതിന്നു "അൎത്ഥം അ
"റിയിക്കുന്നതു ദൈവകാൎയ്യം തന്നെ, എങ്കിലും സ്വ
"പ്നപ്രകാരം കേൾക്കാമല്ലൊ" എന്നു ചോദിച്ചു. അ
പ്പോൾ മദ്യപ്രമാണി "മൂന്നു കൊമ്പുകളോടും തളിൎത്തും
"പൂ വിടൎന്നും കുലകൾ പഴുത്തുമുള്ള ഒരു മുത്തിരിങ്ങാവ
"ള്ളിയെ കണ്ടു. ആ പഴങ്ങൾ പിഴിഞ്ഞു ചാറുപാന
"പാത്രത്തിൽ ആക്കി യജമാനന്റെ കയ്യിൽ കൊടുത്തു
"എന്നു പറഞ്ഞപ്പോൾ" യോസെഫ് "ആ കൊമ്പു
"കൾ മൂന്നും മൂന്നു ദിവസങ്ങളാകുന്നു; ഇനി മൂന്നു ദി
"വസത്തിന്നകം നിന്നെ സ്ഥാനത്തു നിറുത്തും. അ
"തിന്റെ ശേഷം നീ പാനപാത്രത്തെ രാജാവിന്റെ
"കയ്യിൽ കൊടുത്തു സുഖമായിരിക്കുമ്പോൾ, എന്നെ
"ഓൎത്തു,വസ്തുത അറിയിച്ചു. ഇവിടെ നിന്നു വിടു
"വിപ്പാൻ സംഗതി വരുത്തേണമെ" എന്നു അവ
നോടു പറഞ്ഞു. പിന്നെ അപ്പപ്രമാണിയും "വെ
"ണ്മയുള്ള മൂന്നു കൊട്ട എന്റെ തലയിൽ ഉണ്ടായി
"രുന്നു. മേലേ വെച്ച കൊട്ടയിൽ ഉണ്ടായ നല്ല തര
"മായ അപ്പങ്ങളെ പക്ഷികൾ കൊത്തി തിന്നു" എ
ന്നു കണ്ടപ്രകാരം പറഞ്ഞപ്പോൾ യോസെഫ് "മൂ
"ന്നു കൊട്ട മൂന്നു ദിവസം ആകുന്നു; മൂന്നു ദിവസത്തി
"ന്നകം നിന്നെ ഒരു മരത്തിന്മേൽ തൂക്കിക്കും, പക്ഷി
"കൾ നിന്റെ മാംസം തിന്നും" എന്നു അവനോടു
അറിയിച്ചു. അതിന്റെ മൂന്നാം ദിവസം രാജാവ്
[ 48 ] ഒരു സദ്യ കഴിച്ചു തടവുകാരായ ഇരുവരെയും വരുത്തി,
മദ്യപ്രമാണിയെ സ്വസ്ഥാനത്തു നിറുത്തി, അപ്പ
പ്രമാണിയെ തൂക്കിച്ചു. യോസെഫ് പറഞ്ഞപ്രകാ
രം എല്ലാം ഒത്തു വന്നു; എങ്കിലും മദ്യപ്രമാണി അവ
നെ ഓൎത്തു വിചാരിച്ചതുമില്ല.
പിന്നെ രണ്ടു വൎഷം കഴിഞ്ഞതിന്റെ ശേഷം
രാജാവ് ഒരു സമയത്ത് രണ്ടു സ്വപ്നം കണ്ടു. അവറ്റി
ന്റെ അൎത്ഥം വിദ്വാന്മാരിൽ ആരും പറഞ്ഞറിയിക്കാ
യ്കകൊണ്ടു വളരെ വിഷാദിച്ചു ഇരിക്കുമ്പോൾ, മദ്യ
പ്രമാണിക്ക് ഓൎമ്മ വന്നു, തടവിൽനിന്നുണ്ടായ ത
ന്റെ സ്വപ്നാാവസ്ഥ രാജാവെ അറിയിച്ചു. യോസെ
ഫ് കല്പന പ്രകാരം തടവിൽനിന്നു രാജസന്നിധി
"യിൽ വന്നു നിന്നപ്പോൾ, രാജാവ് "ഞാൻ സ്വപ്നം
"കണ്ടു; സ്വപ്നങ്ങളുടെ അൎത്ഥം സൂക്ഷ്മമായി പറയുന്ന
"ആൾ നീ തന്നെ ആകുന്നു എന്നു കേട്ടു" എന്നു ക
ല്പിച്ചതിന്നു യോസെഫ് "ഞാനായിട്ടല്ല അറിയിക്കു
"ന്നത്, ദൈവമേത്ര ആകുന്നു. അവൻ ശുഭമായ ഉ
"ത്തരം കല്പിക്കും" എന്നുണൎത്തിച്ചാറെ രാജാവ് കണ്ട
സ്വപ്നപ്രകാരം അറിയിച്ചു."ഞാൻ നീലനദിയുടെ
"കരമേൽ നിന്നിരുന്നു. അപ്പോൾ പുഷ്ടിയും സൌ
"ന്ദൎയ്യവും ഏറെയുള്ള ഏഴു പശുക്കൾ ആ പുഴയിൽനി
"ന്നു കരേറി മേഞ്ഞിരുന്നു. അവറ്റിന്റെ വഴിയെ മു
"മ്പെ കാണാത്ത അവലക്ഷണരൂപമുള്ള മെലിഞ്ഞ [ 49 ] "ഏഴു പശുക്കളും കരേറി, പുഷ്ടിയുള്ള ഏഴു പശുക്ക
"ളെ തിന്നു കളഞ്ഞിട്ടും, തിന്നു എന്നു അറിവാനുണ്ടാ
"യതുമില്ല ഇപ്രകാരം ഒരു സ്വപ്നം കണ്ടുണൎന്നു. പി
"ന്നെയും ഉറങ്ങി നല്ല മണിയുള്ള ഏഴു കതിരുകൾ
"ഒരു തണ്ടിന്മേൽ മുളച്ചുണ്ടായി കണ്ടു: ഉണങ്ങി കരി
"ഞ്ഞു പതിരായ ഏഴു കതിരുകളും മുളച്ചു, ആ നല്ല
"ഏഴു കതിരുകളെ വിഴുങ്ങി കളഞ്ഞു" എന്നിങ്ങിനെ
രണ്ടാം സ്വപ്നവും പറഞ്ഞു തീൎന്നപ്പോൾ, യോസെ
ഫ് "ഈ സ്വപ്നങ്ങൾ രണ്ടും ഒന്നു തന്നെ, ദൈവം
"ചെയ്വാൻ ഭാവിക്കുന്നതിനെ രാജാവോടു അറിയി
"ച്ചിരിക്കുന്നു ആ ഏഴു നല്ല പശുക്കളും കതിരുകളും പു
"ഷ്ടിയുള്ള ഏഴു വൎഷങ്ങൾ ആകുന്നു. മെലിഞ്ഞ പശു
"ക്കളും പതിരുള്ള കതിരുകളും ക്ഷാമമുള്ള ഏഴു വൎഷ
"ങ്ങൾ തന്നെ. കേട്ടാലും, രാജ്യത്തിൽ എല്ലാടവും ധാ
"ന്യ പുഷ്ടിയുള്ള ഏഴു വൎഷം വരുന്നു. അതിന്റെ
“ശേഷം ക്ഷാമമുള്ള ഏഴു വൎഷവും വരും. രണ്ടു വട്ടം
"സ്വപ്നം കാണിച്ചതിനാൽ, ദൈവം അത് സ്ഥിരമാ
"ക്കി നിശ്ചയിച്ചതെന്നും ഇപ്പൊൾ തന്നെ ആരംഭി
"ച്ചു എന്നും അറിയിച്ചിരിക്കുന്നു അത് കൊണ്ടു രാജാ
"വ് ബുദ്ധിയും ജ്ഞാനവുമുള്ള ഒരു മനുഷ്യനെ ഈ
"നാട്ടിൽ അധികാരിയാക്കി, പുഷ്ടിയുള്ള വൎഷങ്ങളിൽ
"വിളവിൽ അഞ്ചാലൊന്നു വാങ്ങി, വളരെ ധാന്യങ്ങ
"ളെ പാണ്ടിശാലകളിൽ സ്വരൂപിച്ചു സൂക്ഷിക്ക,
"എന്നാൽ ക്ഷാമം കൊണ്ടു ദേശത്തിന്നു നാശം പ
"റ്റുവാൻ സംഗതിയില്ല" ഇപ്രകാരം പറഞ്ഞതു കേ
ട്ടു നന്നു എന്നു തോന്നിയാറെ, രാജാവ് മന്ത്രികളെ
നോക്കി "ദൈവാത്മാവുള്ള ഈ മനുഷ്യനെ പോലെ [ 50 ] "ഒരുവനെ കിട്ടുമോ എന്നു കല്പിച്ചു. ദൈവം ഈ അ
"വസ്ഥയെ ഒക്കയും നിന്നെ അറിയിച്ചിരിക്കകൊ
"ണ്ടു നിന്നെ പോലെ വിവേകമുള്ളവൻ ഒരുത്തുനും
"ഇല്ല. ഞാൻ ഈ രാജ്യത്തിൽ നിന്നെ സൎവ്വാധികാ
"രിയാക്കുന്നു; രാജാസനത്തിൽ മാത്രം ഞാൻ വലിയ
വനാകുന്നെന്നു" യോസെഫിനോടു കല്പിച്ചു ത
ന്റെ മുദ്രമോതിരം ഊരി അവന്റെ വിരല്ക്കു ഇട്ടു
നേൎമ്മവസ്ത്രങ്ങളെ ധരിപ്പിച്ചു, പൊൻ മാലയും അ
വന്റെ കഴുത്തിൽ ഇട്ടു, തന്റെ രണ്ടാം തേരിൽ കരേ
റ്റി "ഇവന്റെ മുമ്പാകെ മുട്ടുകുത്തുവിൻ; ഇവൻ രാ
ജ്യാധികാരി" എന്നെല്ലാവരോടും വിളിച്ചു പറയിച്ചു.
പിന്നെ യോസെഫിനോടു "ഞാൻ രാജാവു തന്നെ
"എങ്കിലും, നിന്റെ കല്പന കൂടാതെ ഈ മിസ്രരാജ്യ
"ത്തിൽ ഒരുത്തനും തന്റെ കൈയോ കാലൊ ഇള
"ക്കുകയില്ല നിശ്ചയം" എന്നു കല്പിച്ചു. ഇപ്രകാരം
ദൈവം യോസെഫിനെ സങ്കടങ്ങളിൽനിന്നു വിടു
വിച്ചു രാജമഹത്വത്തോളം കരേറ്റി, അവൻ ൧൭ാം
വയസ്സിൽ അടിമയായി മിസ്രയിൽ വന്നു, ൩൦ാമതിൽ
രാജസന്നിധിയിൽ നിൽക്കയും ചെയ്തു.
൧൭. യോസെഫിന്റെ സഹോദരന്മാർ
മിസ്രയിൽ വന്നത്.
ദൈവം അറിയിച്ച പ്രകാരം തന്നെ സംഭവിച്ചു.
പുഷ്ടിയുള്ള ഏഴു സംവത്സരങ്ങളിൽ യോസെഫ് രാ
ജ്യത്തിലെ സകല ധാന്യങ്ങളിൽനിന്നും അഞ്ചിലൊ
ന്നു വാങ്ങി, അനവധി സ്വരൂപിച്ചു. ക്ഷാമകാലം [ 51 ] തുടങ്ങിയപ്പോൾ, നാട്ടുകാരും അന്യദേശക്കാരും വന്നു
ധാന്യങ്ങളെ വാങ്ങുകയും ചെയ്തു.
കനാനിലും വളരെ ഞെരുക്കം ഉണ്ടായാറെ, മി
സ്രയിൽ ധാന്യമുണ്ടെന്നു യാക്കോബ് കേട്ടപ്പോൾ,
പുത്രന്മാരോടു "തമ്മിൽ തമ്മിൽ നോക്കുന്നതു എന്തു?
"നാം മരിക്കാതിരിക്കേണ്ടതിന്നു നിങ്ങളും അങ്ങോട്ടു
"പോയി നമുക്ക ധാന്യം വാങ്ങിക്കൊണ്ടു വരേണം"
എന്നു കല്പിച്ച പ്രകാരം ബെന്യമീനെ കൂടാതെ
ശേഷം പത്താളുകൾ മിസ്രയിൽ പോയി, രാജ്യാധി
കാരിയായ യോസെഫിന്റെ സന്നിധിയിൽ ചെന്നു
വണങ്ങിയാറെ, അവൻ അവരെ അറിഞ്ഞിട്ടും അ
റിയാത്തവനെന്ന പോലെ "നിങ്ങൾ എവിടത്തു
"കാർ? എന്തിന്നായിട്ടു വന്നു" എന്നു ചോദിച്ച
പ്പോൾ അവർ ധാന്യം വാങ്ങുവാൻ കനാൻ ദേശ [ 52 ] "ത്തുനിന്നു ഇങ്ങോട്ടു വന്നു എന്നു പറഞ്ഞതിന്നു യോ
സെഫ് "നിങ്ങൾ ഒറ്റുകാരാകുന്നു" എന്നു കഠിനമാ
യി കല്പിച്ചപ്പോൾ അവർ "കൎത്താവെ,! ഞങ്ങൾ ഒർ
"ആളുടെ പുത്രന്മാർ; ൧൨ സഹോദരന്മാരിൽ ഞങ്ങൾ
"പത്തു പേരാകുന്നു; ഇളയവൻ അഛ്ശന്റെ കൂടെ
"ഇരിക്കുന്നു; അവന്റെ ജ്യേഷ്ഠൻ ഇല്ല. ഞങ്ങൾ
"ഒററുകാരല്ല നേരുള്ളവർ തന്നെ" എന്നു ഭയപ്പെട്ടു
പറഞ്ഞതു കേട്ടാറെ, യോസെഫ് “നിങ്ങൾക്ക നേ
"രുണ്ടെങ്കിൽ ഒരുത്തൻ പോയി അനുജനെ കൊണ്ടു
"വന്നു കാണിച്ചാൽ, നിങ്ങളെ വിടാം" എന്നു കല്പി
ച്ചു. മൂന്നു ദിവസം തടവിൽ പാൎപ്പിച്ചു. നാലാം ദിവ
സത്തിൽ അവരെ വരുത്തി: "ഞാൻ ദൈവത്തെ
"ഭയപ്പെടുന്നു; ആൎക്കും അന്യായം ചെയ്വാൻ മനസ്സി
"ല്ല. അതുകൊണ്ടു ഒരു വഴി പറയാം; ഒരുവനെ ഇ
"വിടെ പാൎപ്പിച്ചു ശേഷമുള്ളവർ ധാന്യം വാങ്ങികൊ
"ണ്ടു പോയി കൊടുത്തു അനുജനെ ഇങ്ങോട്ടു കൊ
"ണ്ടുവരുവിൻ, എന്നാൽ നിങ്ങളുടെ വാക്കു പ്രമാ
"ണിക്കാം; നിങ്ങൾ മരിക്കാതെയും ഇരിക്കും" എന്നി
പ്രകാരം കല്പിച്ചത കേട്ടാറെ, തങ്ങളിൽ നോക്കി "ഇ
"തെല്ലാം നമ്മുടെ സഹോദരനോടു ചെയ്ത കുറ്റം ത
"ന്നെ. അവൻ അപേക്ഷിച്ചപ്പോൾ അവന്റെ
"ദുഃഖം കണ്ടാറെയും അനുസരിക്കാതെ ഇരുന്നുവ
"ല്ലൊ അതുകൊണ്ടു ഈ ദുഃഖം നമുക്കു വന്നിരിക്കു
"ന്നു; അവന്റെ രക്തം ദ്വൈവം ഇപ്പോൾ ചോദി
"ക്കുന്നു" എന്നു പറഞ്ഞു. യോസെഫ് ദ്വിവാചിമു
ഖാന്തരം സംസാരിച്ചതിനാൽ അതൊക്കയും കേട്ടറി
ഞ്ഞു എന്നവർ വിചാരിച്ചില്ല. അവൻ അവരെ വിട്ടു [ 53 ] പോയി കരഞ്ഞു. പിന്നെയും വന്നു എല്ലാവരും കാ
ണ്കെ ശിമ്യൊനെ പിടിച്ചു കെട്ടിച്ചു. തടവിൽ അയ
ച്ചശേഷം, അവർ ധാന്യം എടുത്തു നാട്ടിൽ തിരിച്ചു
ചെന്നു അഛ്ശനോടു വസ്തുത അറിയിച്ചു. ബന്യമീ
നെകൊണ്ടുവന്നാൽ മാത്രം തടവിലുള്ളവനെ വിട്ടയ
ക്കും എന്നും മറ്റും കേൾപ്പിച്ചപ്പോൾ യാക്കോബ് വള
രെ വിഷാദിച്ചു: "നിങ്ങൾ എന്നെ മക്കളില്ലാത്തവനാ
"ക്കി; യോസെഫും ശിമ്യൊനും ഇല്ലാതെയായി. ബന്യ
"മീനെയും കൂട കൊണ്ടുപോകും; ഇതൊക്കയും എനി
"ക്ക് വിരോധമായി വന്നിരിക്കുന്നു. എന്മകൻ നിങ്ങ
"ളോടു കൂട പോരുകയില്ല" എന്നു കല്പിക്കയും ചെയ്തു.
൧൨. യോസെഫിന്റെ സഹോദരന്മാർ
രണ്ടാമത് മിസ്രയിൽ പോയതു.
പിറ്റെ വൎഷത്തിൽ ഞെരുക്കം വൎദ്ധിച്ചിട്ടു കൊ
ണ്ടുവന്ന ധാന്യം എല്ലാം തീൎന്നപ്പോൾ, പിന്നെയും
കൊണ്ടുവരുവാൻ യാക്കൊബ് പുത്രന്മാരോടു കല്പിച്ചു.
അവർ "ബന്യമീനെ കൂടാതെ ഞങ്ങൾ പോകയില്ല"
എന്നു പറഞ്ഞാറെ, അനുജനെ അയപ്പാൻ അഛ്ശ
ന്നു വളരെ അനിഷ്ടമുണ്ടായി എങ്കിലും, ഒടുവിൽ സ
മ്മതിച്ചു, "ഈ ദേശത്തിലെ തേനും നല്ല പഴങ്ങളും
"ദിവ്യൌഷധങ്ങളും മറ്റും സമ്മാനമായി കൊണ്ടു
"പോകുവിൻ. സൎവ്വശക്തനായ ദൈവം എന്റെ
"രണ്ട മക്കളെയും തിരിച്ചു അയപ്പാൻ ആ അധികാ
"രിക്ക് കൃപ ഉണ്ടാക്കുമാറാക. ഞാൻ പുത്രനില്ലാത്ത
"വനെന്നപോലെ ആയി" എന്നു പറഞ്ഞു. അവ
രെ അയച്ചു. [ 54 ] അവർ മിസ്രയിൽ എത്തി എന്നു യോസെഫ്
കേട്ടാറെ, അവരെ വീട്ടിൽ വരുത്തി മുഖപ്രസാദം
കാണിച്ചു "നിങ്ങളുടെ അഛ്ശൻ ജീവിച്ചു സുഖമായി
"രിക്കുന്നുവൊ?" എന്നു ചോദിച്ചതിന്നു അവർ "സു
ഖം തന്നെ" എന്നു പറഞ്ഞ ശേഷം യോസെഫ്
ബന്യമീനെ നോക്കി "ഇവനോ നിങ്ങൾ പറഞ്ഞ
അനുജൻ" എന്നു ചോദിച്ചറിഞ്ഞു " ദൈവം നിണ
ക്ക് കൃപ ചെയ്യട്ടെ" എന്നനുഗ്രഹിച്ചു മനസ്സുരുകുക
യാൽ, ബദ്ധപ്പെട്ടു മുറിയിൽ ചെന്നു കരഞ്ഞു മുഖം
കഴുകി പുറത്തു വന്നു തന്നെ അടക്കി ഭക്ഷണം വെ
പ്പാൻ കല്പിച്ചു. ദേശമൎയ്യാദപ്രകാരം തനിക്കും സഹോ
ദരന്മാൎക്കും പ്രത്യേകം വെപ്പിച്ചു. ജ്യേഷ്ഠാനുജക്രമപ്ര
കാരം തങ്ങളെ ഇരുത്തിയതിനാൽ, അവർ അതിശ
യിച്ചു, സുഖേന ഭക്ഷിച്ചു സന്തോഷിക്കയും ചെയ്തു.
അനന്തരം കാൎയ്യസ്ഥനോടു "ഇവരുടെ ചാക്കു
"കളിൽ പിടിക്കുന്ന ധാന്യവും കൊണ്ടുവന്ന ദ്രവ്യവും
"ഇളയവന്റെ ചാക്കിൽ എന്റെ വെള്ളിപാനപാ
"ത്രവും ഇടുക" എന്നു കല്പിച്ചപ്രകാരം അവൻ ചെ
യ്തു. പിറ്റെ നാൾ അവർ ധാന്യം എടുത്തു പുറപ്പെ
ട്ടു അല്പ വഴിക്കൽ എത്തിയശേഷം, യോസെഫിൻ
കല്പനപ്രകാരം കാൎയ്യസ്ഥൻ ചെന്നു എത്തി അവ
രോടു "ഗുണത്തിന്നു പകരം നിങ്ങൾ ദോഷമൊ വി
ചാരിച്ചു" എന്നു പറഞ്ഞത് കേട്ടു, അവർ ഭ്രമിച്ചു
അന്യോന്യം നോക്കിയാറെ, "യജമാനന്റെ പാന
"പാത്രം എന്തിന്നു കട്ടു?" എന്നു ചോദിച്ചതിന്നു അ
വർ "അപ്രകാരം ഒരിക്കലും ചെയ്കയില്ല; ഞങ്ങൾ
"നേരുള്ളവർ; ആയത് ആരുടെ പക്കലെങ്കിലും [ 55 ] "കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങൾ അടിമകളും ആ
കും" എന്നു പറഞ്ഞാറെ, കാൎയ്യസ്ഥൻ ശോധന ചെ
യ്തു, ബന്യമീന്റെ ചാക്കിൽ ആ പാത്രം കണ്ടപ്പോൾ,
എല്ലാവരും വിറെച്ചു വസ്ത്രങ്ങളെ കീറി മടങ്ങി ചെ
ന്നു, യോസെഫിനെ കണ്ടു, കാല്ക്കൽ വീണു. അ
പ്പോൾ അവൻ നീരസഭാവം കാട്ടി "എന്തിന്നു ഇ
പ്രകാരം ചെയ്തത്" എന്നു കല്പിച്ചാറെ യഹൂദ മുതി
ൎന്നു "കൎത്താവോടു എന്തു പറയേണ്ടു? ഞങ്ങൾ കുറ്റ
"മില്ലാത്തവർ എന്നു എങ്ങിനെ കാട്ടേണ്ടു? അടിയ
"ങ്ങളുടെ അകൃത്യം ദൈവം കണ്ടെത്തി. ഇതാ ഞ
“ങ്ങൾ എല്ലാവരും കൎത്താവിന്നടിമകൾ!" എന്നു അ
റിയിച്ചാറെ, യോസെഫ് "അതരുത്! പാത്രം എടുത്ത
"വൻ അടിമയായാൽ മതി; നിങ്ങൾ സുഖേന അ
ഛ്ശന്റെ അടുക്കെ പോകുവിൻ!"എന്നു കല്പിച്ച
പ്പോൾ, യഹൂദ "കൎത്താവെ, കോപിക്കരുതെ! കരുണ
"ചെയ്തു ഇവനെ വിട്ടയക്കേണമെ. ഞങ്ങൾ അ
"നുജനെ കൂടാതെ വീട്ടിൽ ചെന്നാൽ, അഛ്ശൻ ദുഃഖ
"ത്താൽ മരിക്കും നിശ്ചയം. ഞാൻ തന്നെ പൈത
"ലിന്നു വേണ്ടി ജാമീൻ നിന്നു. ഒരു വിഘ്നവും ഭാവി
"ക്കാതെ കൂട്ടി കൊണ്ടു വരാം എന്നു അഛ്ശനോടു പറ
"ഞ്ഞു പോന്നിരിക്കുന്നു. അതുകൊണ്ടു ഇവന്നു പ
"കരം ഞാൻ അടിമയായി പാൎക്കാം. പൈതൽ സ
"ഹോദരന്മാരാടു കൂട പോകട്ടെ; അവനെ കൂടാതെ
"ഞാൻ എങ്ങിനെ അഛ്ശനെ ചെന്നുകാണും?" എന്നി
ങ്ങിനെ മുട്ടിച്ചപേക്ഷിച്ചപ്പോൾ, യോസെഫ് തന്നെ
അടക്കുവാൻ കഴിയാതെ, ചുറ്റുമുള്ളവരെ പുറത്താ
ക്കി തിണ്ണം കരഞ്ഞു, സഹോദരന്മാരോടു "ഞാൻ [ 56 ] "യോസെഫ് ആകുന്നു! അഛ്ശൻ ജീവിച്ചിരിക്കുന്നു
വൊ?" എന്നു പറഞ്ഞാറെ, അവർ വിറെച്ചു ഉത്ത
രം ഒന്നും പറയായ്കയാൽ; അടുത്തു വരുവാൻ അപേ
ക്ഷിച്ചു. അടുത്തു ചെന്നു മിണ്ടാതെ നിന്നപ്പോൾ:
"മിസ്രയിലേക്ക് വിറ്റു കളഞ്ഞ യോസെഫ് ഞാൻ ത
ന്നെ ആകുന്നു" എന്നു പറഞ്ഞു. "വിറ്റതു ചൊല്ലി ഇ
"പ്പോൾ ദുഃഖിക്കരുതു; നിങ്ങളല്ല ദൈവം നിങ്ങളുടെ
"ജീവരക്ഷക്കായിട്ടു മുമ്പെ എന്നെ ഇവിടെ അയച്ചി
"രിക്കുന്നു" ഉടനെ മടങ്ങി ചെന്നു "നിന്മകൻ ഇരി
"ക്കുന്നു; ദൈവം അവനെ മിസ്രയിൽ കൎത്താവാക്കി
"വെച്ചിരിക്കുന്നു" എന്നും എന്റെ അവസ്ഥ കണ്ടു
"കേട്ടതും ഒക്ക അഛ്ശനെ അറിയിച്ചു താമസിയാതെ
"കൂട്ടി കൊണ്ടു വരുവിൻ" എന്നും മറ്റും പറഞ്ഞാറെ,
അവനും അനുജനായ ബന്യമീനും കഴുത്തിൽ കെട്ടി [ 57 ] പിടിച്ചു കരഞ്ഞു, ജ്യേഷ്ഠന്മാരെയും ചുംബിച്ചു കര
ഞ്ഞു അന്യോന്യം സംസാരിച്ചു. ആ വൎത്തമാനം
രാജാവു കേട്ടപ്പോൾ പ്രസാദിച്ചു, യോസേഫിനോടു
"നിന്റെ അഛ്ശനെയും കുഡുംബങ്ങളെയും വരുത്തു
"ക. അതിന്നു വേണ്ടുന്ന രഥങ്ങളും മറ്റും ഇവിടെ
"നിന്നു കൊടുത്തയക്ക" എന്നു കല്പിച്ചപ്രകാരം അ
വൎക്കു ദ്രവ്യവും അന്നവസ്ത്രാദികളും കൊടുത്തു, വഴി
ക്കൽനിന്നു ശണ്ഠ കൂടരുതെന്നു പറഞ്ഞയച്ചു. അ
വരും സന്തോഷത്തോടെ കനാനിലേക്ക് യാത്രയാ
കയും ചെയ്തു.
൧൯. യാക്കൊബ് മിസ്രയിലേക്ക്
പോയി വസിച്ചത്.
അനന്തരം ആ ൧൧ സഹോദരന്മാർ അഛ്ശന്റെ
അടുക്കെ, എത്തി യോസെഫ് ജീവിച്ചിരിക്കുന്നു; മി
സ്രയിലെ സൎവ്വാധികാരിയാകുന്നു എന്നു അറിയിച്ച
പ്പോൾ, അവൻ ഭൂമിച്ചു പ്രമാണിക്കാതെ ഇരുന്നു.
പിന്നെ യോസെഫ് പറഞ്ഞ വാക്കുകൾ കേട്ടു, കൊടു
ത്തയച്ച തേരുകളും മറ്റും കണ്ടപ്പോൾ, സന്തോഷ
ത്താൽ അവന്റെ ആത്മാവ് ഉണൎന്നു "മതി, എന്മ
"കൻ ഇരിക്കുന്നു; ഞാൻ മരിക്കും മുമ്പെ അവനെ
"പോയി കാണും" എന്നു തെളിഞ്ഞു പറഞ്ഞു. അതി
ന്റെ ശേഷം അവൻ കുഡുംബങ്ങളോടും സകല
പദാൎത്ഥങ്ങളോടും കൂട പുറപ്പെട്ടു മിസ്രയിൽ എത്തി
ആ വൎത്തമാനം യോസെഫ് കേട്ടപ്പോൾ, തന്റെ [ 58 ] തേരിൽ കയറി, അഛ്ശനെ എതിരേറ്റു കണ്ടാറെ, അ
വന്റെ കഴുത്തിൽ കെട്ടി പിടിച്ചു വളരെ നേരം കര
ഞ്ഞ ശേഷം, യാക്കൊബ്" നിന്റെ മുഖം കണ്ടുവ
ല്ലൊ; ഇനി ഞാൻ മരിച്ചാലും വേണ്ടതില്ല" എന്നു
പറഞ്ഞു. അനന്തരം അഛ്ശൻ കുഡുംബങ്ങളോടു കൂട
ഈ ദേശത്ത് എത്തി എന്നു യോസെഫ് രാജാവോ
ടു ഉണൎത്തിച്ചു, അവനെയും ചില സഹോദരന്മാരെ
യും വരുത്തി കാണിച്ചപ്പോൾ, രാജാവ് യാക്കൊ
ബൊടു "വയസ്സു എത്ര?" എന്നു ചോദിച്ചതിന്നു "സ
ഞ്ചാരവൎഷങ്ങൾ ഇപ്പോൾ ൧൩൦ ആകുന്നു. എൻ ജീ
"വനാളുകൾ അല്പവും ദോഷമിശ്രവും ആയിരുന്നു
"പിതാക്കന്മാരുടെ സഞ്ചാരസമയത്തിൽ ഉണ്ടായി
"രുന്നു. ജീവനാളുകളോടു എത്തീട്ടില്ല" എന്നു യാ
ക്കൊബ് അറിയിച്ചു, രാജാവെ അനുഗ്രഹിക്കയും
ചെയ്തു.
അവൻ പിന്നെ ൧൭ വൎഷം മിസ്രയിൽ പാൎത്തു
മരണം അടുത്തപ്പോൾ, യോസെഫ് എഫ്രയിം മന
ശ്ശെ എന്ന രണ്ടു പുത്രന്മാരെ കൂട്ടിക്കൊണ്ടു അഛ്ശനെ [ 59 ] ചെന്നു കണ്ടാറെ, "നിൻ മുഖം തന്നെ കാണും എ
"ന്നു ഞാൻ വിചാരിച്ചില്ല; ദൈവം നിന്റെ സന്ത
"തിയെയും കൂട കാണ്മാറാക്കിയല്ലൊ" എന്നു ഇസ്ര
യേൽ പറഞ്ഞു. പിന്നെ അനുഗ്രഹം വാങ്ങേണ്ട
തിന്നു യോസെഫ് തന്റെ മക്കളെ അരികിലാക്കിയ
പ്പോൾ, യാക്കോബ് വലങ്കൈ അനുജന്റെ തലമേ
ലും ഇടങ്കൈ ജ്യേഷ്ഠന്റെ തലമേലും വെച്ചനുഗ്രഹി
ച്ചു. "പിതാക്കന്മാർ കണ്ടു നടന്ന ദൈവമേ! എന്നെ
"ഇന്നേവരെയും മേച്ചുവന്ന യഹോവയെ! സക
"ല ദോഷങ്ങളിൽനിന്നു എന്നെ വീണ്ടെടുത്ത ദൂതനു
"മായവനെ! ഈ പൈതങ്ങളെ അനുഗ്രഹിക്കേണ
"മെ! പിതാക്കന്മാരുടെ പേർ ഇവരുടെ മേൽ ചൊല്ലി,
"ഇവർ ദേശമദ്ധ്യത്തിങ്കൽ വൎദ്ധിച്ചു വരേണമേ!"
എന്നു അപേക്ഷിച്ചു, അവരെ സ്വന്തപുത്രരെ പോ
ലെ വിചാരിച്ചു, അവകാശസ്ഥാനവും കൊടുത്തനു
ഗ്രഹിച്ചു, "ദൈവം നിന്നെ എഫ്രയിം മനശ്ശെ എന്ന
"വരെ പോലെ ആക്കുക എന്നു ഇസ്രയേൽ ആ
"ശീൎവ്വദിക്കും" എന്നു കല്പിച്ചു. പിന്നെ യാക്കോബ്
തന്റെ ൧൨ പുത്രന്മാരെയും വരുത്തി, വരുവാനുള്ള
അവസ്ഥയെ ദൎശിച്ചറിയിച്ചു, ഓരോരുത്തനെ പ്ര
ത്യേകം അനുഗ്രഹിച്ച ശേഷം, പ്രാണനെ വിട്ടു സ്വ
ജനത്തോടു ചേൎന്നു. അനന്തരം യോസെഫും സ
ഹോദരന്മാരും ദേശത്തിലേ പല ശ്രേഷ്ഠന്മാരും ശ
വം എടുപ്പിച്ചു, കുതിരകളിലും തേരുകളിലും കയറി പു
റപ്പെട്ടു, കനാൻദേശത്തെത്തി, അഛ്ശനെ മക്ഫെല
എന്ന ഗുഹയിൽ വെക്കയും ചെയ്തു.
അതിന്റെ ശേഷം അവർ എല്ലാവരും മിസ്ര [ 60 ] യിലേക്ക് മടങ്ങി ചെന്നു പാൎത്തപ്പോൾ, സഹോദര
ന്മാർ ഭയപ്പെട്ടു, യോസെഫിനെ വണങ്ങി "ഞങ്ങൾ
"നിന്നോടു കാട്ടിയ കൊടിയ ദ്രോഹങ്ങളെ അഛ്ശനെ
"വിചാരിച്ചു ക്ഷമിക്കേണമേ" എന്നപേക്ഷിച്ച
പ്പോൾ, അവൻ കരഞ്ഞു."നിങ്ങൾ ഭയപ്പെടേണ്ടോ
"ഞാൻ ദൈവമോ? നിങ്ങൾ എനിക്ക് ദോഷം വി
"ചാരിച്ചിരുന്നു, ദൈവമോ എനിക്ക് ഗുണം വിചാ
"രിച്ചു, ഏറിയ ജനങ്ങളെ ജീവനോടെ രക്ഷിക്കുമാ
"റാക്കി, ഞാൻ ഇനിയും നിങ്ങളെയും കുട്ടികളെയും
"നന്നായി പോററും" എന്നു പറഞ്ഞു അവരെ ആ
ശ്വസിപ്പിച്ച ശേഷം കുഡുംബങ്ങളോടു കൂട മിസ്ര
യിൽ സുഖേന വസിച്ചു, പൌത്രപ്രപൌത്രന്മാരെ
യും കണ്ടു, ൧൧൦ വയസ്സിൽ മരിക്കയും ചെയ്തു.
൨൦. മോശെ.
ഇസ്രയെലാകുന്ന യാക്കൊബിന്റെ പുത്രന്മാ
രിൽനിന്നു ൪൦൦ വൎഷത്തിന്നകം ൧൨ ഗോത്രമായ
ഇസ്രയേല്യ സംഘം വൎദ്ധിച്ചു വന്നു. അവൻ മി
സ്രദേശത്തിൽ പോകുമ്പോൾ "നീ ഭയപ്പെടേണ്ടാ;
"ഞാൻ കൂട പോരുന്നു; നിന്നെ വലിയ ജാതിയാക്കും"
എന്നു ദൈവത്തിന്റെ അരുളപ്പാടു കേട്ടവണ്ണം ത
ന്നെ സംഭവിച്ചു. ഇസ്രയേലർ ഏറ്റവും പെരുകി
ബലമുള്ള സമൂഹമായി തീർന്ന സമയം, മിസ്രക്കാൎക്കു
ഭയം ജനിച്ചു. അപ്പോൾ യോസെഫിന്റെ അവ
സ്ഥ അറിയാത്ത ഒരു പുതിയ രാജാവ് അവരെ അടി
മകൾ എന്ന പോലെ വിചാരിച്ചു, പട്ടണങ്ങളെയും [ 61 ] കോട്ടകളെയും മറ്റും കെട്ടേണ്ടതിന്നു ഇഷ്ടക ഉണ്ടാ
ക്കുക മുതലായ കഠിന വേലകളെ എടുപ്പിച്ചു; അവർ
ഉപദ്രവകാലത്തും വൎദ്ധിച്ചു വന്നതിനാൽ, അവരുടെ
ആൺ പൈതങ്ങളെ ഒക്കയും കൊല്ലേണമെന്നു രാ
ജാവ് പേറ്റികളോടു കല്പിച്ചു. ആയവർ ദൈവത്തെ
ഭയപ്പെട്ടു രാജകല്പന പ്രമാണിക്കാതെ ആൺ കുഞ്ഞ
ങ്ങളെ രക്ഷിച്ചു കൊണ്ടിരുന്നപ്പോൾ എല്ലാ മിസ്ര
ക്കാരോടും ഇസ്രയേല്യൎക്ക ജനിക്കുന്ന ആൺ കുഞ്ഞ
ങ്ങളെ ഒക്കയും പുഴയിൽ ചാടി കൊല്ലേണം എന്നു ക
ല്പിക്കയും ചെയ്തു.
ആ കാലത്തു ലേവിഗോത്രക്കാരനായ അമ്രാമി
ന്നു സുന്ദരനായ ഒരു പുത്രൻ ജനിച്ചു. അമ്മ അവ
നെ ഭയത്തോടെ മൂന്നു മാസം ഒളിച്ചു വെച്ചു. പിന്നെ [ 62 ] ഒളിപ്പാൻ കഴിയാഞ്ഞപ്പോൾ, ഒരു പെട്ടിവാങ്ങി പശ
തേച്ചു കുഞ്ഞനെ അതിൽ കിടത്തി നീല നദീതീരത്തു
ചമ്മിയുള്ള ഒരു ദിക്കിൽ വെച്ചു, കുട്ടിയുടെ സഹോദ
രിയെ അരികെ പാൎപ്പിച്ചു. അപ്പോൾ രാജപുത്രി ആ
പുഴയിൽ കുളിപ്പാൻ വന്നു, പെട്ടിയെ കണ്ടു ദാസി
യെ അയച്ചു അതിനെ വരുത്തി തുറന്നു നോക്കിയാ
റെ, കരയുന്ന കുഞ്ഞനെ കണ്ടു അവൾ മനസ്സലി
ഞ്ഞു "ഇത് എബ്രായകുട്ടികളിൽ ഒന്ന് എന്നു പറ
ഞ്ഞതു കേട്ടപ്പോൾ, സഹോദരി അടുത്തു വന്നു, മുല
കൊടുക്കേണ്ടതിന്നു എബ്രായസ്ത്രീയെ വിളിക്കേണ
മോ എന്നു ചോദിച്ചു കല്പന വാങ്ങി അമ്മയെ വരു
ത്തിയ ശേഷം, രാജപുത്രി കുഞ്ഞനെ വളൎത്തേണ്ട
തിന്നായി അവളുടെ കൈക്കൽ ഏല്പിച്ചു; കുട്ടി മുതിൎന്ന [ 63 ] പ്പോൾ, അവനെ വാങ്ങി തനിക്ക് പുത്രനാക്കി
വെച്ചു. മിസ്രക്കാരുടെ സകല വിദ്യകളെ പഠിപ്പിച്ചു,
വെള്ളത്തിൽ നിന്നെടുത്തവൻ എന്നൎത്ഥമുള്ള മോ
ശെ എന്ന പേർ വിളിക്കയും ചെയ്തു.
മോശെ പ്രാപ്തനായപ്പോൾ, രാജമഹത്വത്തിലും
ധനത്തിലും രസിക്കാതെ, ഇസ്രയേല്യരുടെ ഞെരു
ക്കങ്ങളെ കണ്ടിട്ടു ദുഃഖിച്ചു കൊണ്ടിരുന്നു. ൪൦ാം വ
യസ്സിൽ ഒരു ദിവസം സഹോദരന്മാരുടെ അരികിൽ
ചെന്നാറെ, അവരിൽ ഒരുവനെ ഒരു മിസ്രക്കാരൻ
അടിക്കുന്നതു കണ്ടപ്പോൾ, അവനെ അടിച്ചു കൊ
ന്നു കളഞ്ഞു. "ദൈവം എന്റെ കൈകൊണ്ടു ഇസ്ര
"യെല്യൎക്ക രക്ഷ വരുത്തുവതു അവർ കണ്ടറിയും"
എന്നവൻ വിചാരിച്ചതു നിഷ്ഫലമായി. ആ കുലകാ
ൎയ്യം രാജാവും അറിഞ്ഞു കൊല്ലുവാൻ ഭാവിച്ചപ്പോൾ,
മോശെ ഓടി അബ്രഹാമിന്റെ സന്തതിക്കാരായ മി
ദ്യാനരുടെ ദേശത്തിൽ എത്തി, ഒരു കിണറ്റിന്റെ
അരികെ ഇരുന്നു. അപ്പോൾ ആ നാട്ടിലെ ആചാ
ൎയ്യന്റെ ൭ പുത്രിമാർ വന്നു ആടുകൾക്ക വെള്ളം കോ
രി തൊട്ടികളെ നിറെച്ചാറെ, വേറെ ഇടയന്മാർ വന്നു
അവരെ ആട്ടിക്കളഞ്ഞത് കണ്ടു മോശെ അവരെ ര
ക്ഷിച്ചു ആടുകളെ വെള്ളം കുടിപ്പിച്ചു. കന്യകമാരുടെ
അഛ്ശനായ യിത്രൊ ഈ അവസ്ഥ കേട്ടപ്പോൾ, അ
വനെ വരുത്തി വീട്ടിൽ പാൎപ്പിച്ചു. പുത്രിയായ സി
പ്പോരയെ ഭാൎയ്യയാക്കി കൊടുത്തു ആട്ടിൻ കൂട്ടങ്ങളെ
മേയ്പാനായി ഏല്പിക്കയും ചെയ്തു. [ 64 ] ൨൧. മോശെ ഫറവൊ എന്ന
രാജാവിന്റെ മുമ്പാകെ നിന്നത്.
മോശെ നാല്പത് വൎഷം മിദ്യാനിൽ പാൎത്തു വന്നു
ഒരു സമയം ആട്ടിങ്കൂട്ടത്തെ ഹൊരേബ് മലയുടെ
താഴ്വരയിൽ ആക്കി മേച്ചുകൊണ്ടിരുന്നപ്പോൾ, ക
ത്തിക്കൊണ്ടിരുന്നിട്ടും വെന്തു പോകാതിരിക്കുന്ന ഒരു
മുൾപ്പടൎപ്പു കണ്ടു അതിശയിച്ചു അടുത്തു ചെന്നാറെ,
അതിൽനിന്നു ദൈവം "മോശെ മോശെ" എന്നു
വിളിക്കുന്നതിനെ കേട്ടു "ഇതാ ഞാൻ ഇവിടെ ത
ന്നെ" എന്നു മോശെ പറഞ്ഞപ്പോൾ, ദൈവം "അ
"ടുത്തു വരരുതു; ചെരിപ്പുകളെ അഴിച്ചു കൊൾക. നീ
"നിൽക്കുന്ന സ്ഥലം ശുദ്ധഭൂമിയല്ലൊ" എന്നു ക
ല്പിച്ച ഉടനെ മോശെ ചെരിപ്പുകളെ അഴിച്ച ശേ
ഷം ഞാൻ നിൻ പിതാവിന്റെ ദൈവം ആകുന്നു. [ 65 ] "അബ്രഹാം ഇഛാക്ക് യാക്കോബ് എന്നവരുടെ ദൈ
വം തന്നെ" എന്നരുളിച്ചെയ്തപ്പോൾ,മോശെ ഭയപ്പെ
ട്ടു മുഖം മറെച്ചു. പിന്നെ യഹോവ "മിസ്രയിലുള്ള എ
"ന്റെ ജനത്തിന്റെ പീഡ ഞാൻ കണ്ടു നിലവിളി
"യേയും കേട്ടു; അവരെ മിസ്രക്കാരുടെ കൈയിൽനി
"ന്നു വിടുവിച്ചു, പാലും തേനും ഒഴുകുന്ന ഒരു ദേശ
"ത്തിൽ ആക്കുവാൻ ഇറങ്ങി വന്നിരിക്കുന്നു. ഇ
"പ്പോൾ നീ എൻ ജനത്തെ മിസ്രയിൽനിന്നു പു
"റപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ രാജസന്നി
"ധിയിൽ അയക്കാം" എന്നു കല്പിച്ചാറെ, "മോശെ
"രാജാവിനെ ചെന്നു കണ്ടു, ഇസ്രയേല്യരെ കൂട്ടി
"ക്കൊണ്ടു വരുവാൻ ഞാൻ പ്രാപ്തനൊ?" എന്നു
ണൎത്തിച്ചപ്പോൾ, "ഞാൻ നിന്നോടു കൂട ഇരിക്കുമ
ല്ലൊ" എന്നതു കേട്ടു മോശെ പറഞ്ഞു:"അവർ എന്നെ
"വിശ്വസിക്കാതെ യഹോവ നിണക്ക് പ്രത്യക്ഷ
"നായില്ല, എന്നു പറയും" എന്നതിന്നു യഹോവയു
ടെ അരുളപ്പാടുണ്ടായി കയ്യിലുള്ള ദണ്ഡിനെ നില
ത്തിട്ടു സൎപ്പമായി ഭവിച്ചത് കണ്ടു പേടിച്ചു. പിന്നെ
കല്പന പ്രകാരം അതിന്റെ വാൽ പിടിച്ചപ്പോൾ,
ദണ്ഡായി തീൎന്നു. അതിന്റെ ശേഷം, "കൈ മാറി
ലിടുക" എന്ന വാക്കിൻ പ്രകാരം ചെയ്തു; എടുത്തു
നോക്കിയപ്പോൾ, വെളുപ്പരോഗമായി കണ്ടു, "പി
ന്നെയും മാറിൽ ഇട്ടു" എന്നു കേട്ടു അനുസരിച്ച
പ്പോൾ, ശുദ്ധമായ്തീൎന്നു. "ഈ രണ്ടു അടയാളങ്ങളെ
"വിശ്വസിക്കാഞ്ഞാൽ, നീലനദിയിലെ വെള്ളം
"കോരി കരമേൽ ഒഴിക്കെണം എന്നാൽ രക്തമായി
ചമയും" എന്നു യഹോവ കല്പിച്ചു. പിന്നെ മോശെ [ 66 ] "എൻ കൎത്താവെ! ഞാൻ വാചാലനല്ല, തടിച്ച വാ
യും നാവുമുള്ളവനത്രെ" എന്നു പറഞ്ഞപ്പോൾ, യ
ഹോവ "മനുഷ്യന്നു വായി വെച്ചതാർ? ഊമനെയും
"ചെവിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും
"ഉണ്ടാക്കുന്നവൻ ഞാനല്ലയൊ? ഇപ്പോൾ, നീ
"പോക; പറയേണ്ടുന്നതിനെ ഞാൻ ഉപദേശിക്കും
"വായ്ത്തുണയായും ഇരിക്കും. നിന്റെ ജ്യേഷ്ഠനായ
"അഹരൊൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടു വരു
"ന്നു, അവൻ നിണക്ക് പകരമായി സംസാരിക്ക
"യും ചെയ്യും," എന്നു കല്പിച്ചു.
അനന്തരം മൊശെ അഹരൊനോടു കൂട മിസ്ര
യിൽ പോയി, ഇസ്രയേല്യരുടെ മൂപ്പന്മാരെ വരു
ത്തി, ദൈവവചനങ്ങളെ ഒക്കയും അറിയിച്ചു. പി
ന്നെ രാജാവെ ചെന്നു കണ്ടു "വനത്തിൽ വെച്ചു ഓർ
"ഉത്സവം കഴിക്കേണ്ടതിന്നു എൻ ജനത്തെ വിട്ടയ
"ക്കേണമെന്നു ഇസ്രയേൽ ദൈവമായ യഹോവയു
"ടെ കല്പന" എന്നുണൎത്തിച്ചപ്പോൾ "രാജാവു ഞാൻ
"അനുസരിക്കേണ്ടുന്ന യഹോവ ആർ? ഞാൻ യ
"ഹോവയെ അറിയുന്നില്ല, ഇസ്രയേല്യരെ വിടുക
യുമില്ല" എന്നു പറഞ്ഞയച്ചു. അതല്ലാതെ വിചാരി
പ്പുകാരെ വരുത്തി "ഈ ജനങ്ങൾ മടിയന്മാർ, അ
"തുകൊണ്ടു വേല അധികം എടുപ്പിക്കേണം. മുമ്പേ
"ത്ത കണക്കിൻപ്രകാരം ഇഷ്ടകകൾ ഉണ്ടാക്കിച്ചു,
"ഇനിമേൽ ചുടേണ്ടതിന്നു വൈക്കോൽ കൊടുക്കരു
"തു; അവർ തന്നെ അതിനെ കൊണ്ടുവരട്ടെ" എ
ന്നു കല്പിച്ചശേഷം മോശെ ദൈവം തങ്ങളെ അയ
ച്ചു എന്നറിയിപ്പാനായി ദണ്ഡുകൊണ്ടുള്ള അതിശ [ 67 ] യങ്ങളെ കാണിച്ചു എങ്കിലും മിസ്രമന്ത്രവാദികളും അ
പ്രകാരം കാണിച്ചപ്പോൾ രാജാവു അതിനെ കൂട്ടാ
ക്കാതെ ഇരുന്നു.
ഫറവൊ രാജാവ് ദിവ്യ കല്പന പ്രമാണിക്കാതെ
കഠിനമനുസ്സുള്ളവനായി തീൎന്നാറെ, ദൈവം അവ
നെ ഇളക്കേണ്ടതിന്നു ഭയങ്കര ബാധകളെ അയച്ചു.
മോശെ കല്പനപ്രകാരം ദണ്ഡു കൊണ്ടു നീല നദിയി
ലെ വെള്ളങ്ങളിന്മേൽ അടിച്ചപ്പോൾ, വെള്ളം രക്ത
മായി ചമഞ്ഞു മത്സ്യങ്ങളും ചത്തുപോയി. വെള്ളം
കുടിപ്പാൻ കഴിയായ്കകൊണ്ടു മിസ്രക്കാർ ഓരൊ കുഴി
കുഴിച്ചു, തണ്ണീർ കോരി കുടിക്കേണ്ടി വന്നു. പിന്നെ
യും അഹരോൻ ആ പുഴയിൽ ദണ്ഡിനെ നീട്ടിയാ
റെ, വെള്ളത്തിൽനിന്നു തവളകൾ കരേറി മിസ്രയിൽ
എങ്ങും നിറഞ്ഞു. എല്ലാ ഭവനങ്ങളിലും രാജധാനിയി
ലും കിടക്ക മുറി മുതലായവറ്റിലും ചെന്നു നിറഞ്ഞ
പ്പൊൾ, രാജാവു "യഹോവയോടു അപേക്ഷിക്ക;
"അവൻ ഈ ബാധ നീക്കിയാൽ ഞാൻ ജനത്തെ [ 68 ] "വിടാമെന്നു" മോശയെ മുട്ടിച്ചു. ആയവൻ പ്രാൎത്ഥി
ച്ചിട്ടു തവളകൾ ഒക്കയും മരിച്ചു ആശ്വാസം വന്നാ
റെ, രാജാവ് പിന്നെയും ഹൃദയം കഠിനമാക്കി ഇസ്ര
യേല്യരെ വിട്ടയക്കാതെ ഇരുന്നു. അതിന്റെ ശേ
ഷം അഹരോൻ ദണ്ഡു നീട്ടി ദേശത്തിലെ മൺ
പൊടി അടിച്ചു മനുഷ്യരെയും ജന്തുക്കളെയും ബാധി
ക്കേണ്ടതിന്നു പേൻ കൂട്ടമാക്കി തീൎത്തു; മന്ത്രവാദി
കൾ അപ്രകാരം ചെയ്വാൻ കഴിയാഞ്ഞപ്പോൾ, "ഇ
"ത് ദൈവത്തിന്റെ വിരൽ" എന്നു പറഞ്ഞു എങ്കിലും,
രാജാവിൻ മനസ്സിന്നു ഇളക്കം വന്നില്ല.
അനന്തരം യഹോവ പോന്തകളെ അയച്ചു. രാ
ജാവെയും ജനങ്ങളെയും വളരെ പീഡിപ്പിച്ചു. ആ
ബാധയും നിഷ്ഫലമായപ്പോൾ, ദേശത്തിലെ എല്ലാ
മൃഗക്കൂട്ടങ്ങളിലും മഹാവ്യാധി പിടിച്ചു, അതിനാൽ
കുതിര കഴുത ഒട്ടകങ്ങളും ആടുമാടുകളും വളരെ മരിച്ചു
എന്നിട്ടും രാജാവു കഠിന ഹൃദയനായി തന്നെ പാൎത്തു.
പിന്നെ മോശെ കൈ നിറയ ആട്ടക്കരി അടി
ച്ചു വാരി രാജാവിൻ മുമ്പാകെ മേല്പെട്ടു ചാടിയ നേ
രം മനുഷ്യരിലും മൃഗങ്ങളിലും വ്രണത്തെ ഉണ്ടാക്കു
ന്ന പരുക്കൾ ജനിച്ചു. ഈ ശിക്ഷ കഠോരം എങ്കിലും,
രാജാവിൻ മനസ്സിന്നു പാകം വന്നില്ല.
അതിന്റെ ശേഷം മോശെ ദണ്ഡിനെ ആകാ
ശത്തിലേക്ക് നീട്ടിയാറെ, ഇടിമുഴക്കവും മിന്നല്പിണ
രും കന്മഴയും ഭയങ്കരമാംവണ്ണം ഉണ്ടായി, വയലി
ലുള്ള സസ്യങ്ങളെയും മരങ്ങളെയും തകൎത്തു കളഞ്ഞു,
മൃഗങ്ങളെയും മനുഷ്യരെയും കൊന്നു. അപ്പോൾ രാജാ
വ് മോശയെയും അഹരോനെയും വരുത്തി: "ഞാൻ [ 69 ] "പാപം ചെയ്തു; ഇടിയും കന്മഴയും ഒഴിയേണ്ടതിന്നു
"യഹോവയോടു അപേക്ഷിപ്പിൻ" എന്നു പറഞ്ഞു.
മോശെ പുറത്തു ചെന്നു കൈ മലൎത്തി പ്രാൎത്ഥിച്ചു;
ഇടിയും മഴയും തീൎന്നു എന്നു രാജാവ് കണ്ടപ്പോൾ
അനുസരിക്കാതെ മുമ്പേത്ത പ്രകാരം തന്നെ നടന്നു.
അനന്തരം യഹോവ കിഴക്കൻ കാറ്റ് അടുപ്പിച്ചു,
തുള്ളൻ കൂട്ടത്തെ വരുത്തി. അവ മിസ്രയിൽ എല്ലാ
ടവും വ്യാപിച്ചു, പച്ചയായതൊക്കയും തിന്നുകളഞ്ഞ
പ്പോൾ, രാജാവ്: "ഈ കുറി ക്ഷമിക്കേണം" എന്നപേ
ക്ഷിച്ചാറെ, മോശെ പ്രാൎത്ഥിച്ചിട്ടു യഹോവ പടിഞ്ഞാ
റെ കാറ്റിനെ അടുപ്പിച്ചു. തുള്ളൻ കൂട്ടത്തെ എടുത്തു
ചെങ്കടലിലേക്കിട്ടു കളഞ്ഞു. രാജാവ് ഈ അത്ഭുതക്രി
യയെയും കണ്ടിട്ടു, ഇസ്രയേല്യരെ വിട്ടയച്ചതുമില്ല.
പിന്നെയും മോശെ കൈ നീട്ടിയാറെ, യഹോ
വ കൂരിരുട്ടം ഉണ്ടാക്കി, മൂന്നു ദിവസം വരെയും മ
നുഷ്യർ തമ്മിൽ തമ്മിൽ കാണാതെയും, ആരെയും
സഞ്ചരിക്കാതെയും ആക്കി വെച്ചു. ഇസ്രയേല്യർ [ 70 ] പാൎക്കുന്ന ഗോഷൻ ദേശത്തിൽ മാത്രം പ്രകാശം ആ
ക്കി. ഈ ബാധയും ഭയങ്കരമായി തോന്നീട്ടും, രാജാവ്
അടങ്ങാതെ മോശെയോടു "നീ പോ! നിന്റെ മുഖം
ഇനി കാണരുതു; കാണുന്ന നാളിൽ നീ മരിക്കും" എ
ന്നു കല്പിക്കയും ചെയ്തു.
൨൨. ഇസ്രയേല്യർ മിസ്രയിൽ നിന്നു
പുറപ്പെട്ടത്.
രാജാവിന്നു ഹൃദയകാഠിന്യം തികഞ്ഞു വന്നപ്പോൾ,
യഹോവ മോശെയോടു: "ഞാൻ ഇനിയും ഒരു ബാ
"ധ വരുത്തും; അപ്പോൾ രാജാവ് നിങ്ങളെ വിട്ടയ
"ക്കും നിശ്ചയം. അൎദ്ധരാത്രിയിൽ തന്നെ ഞാൻ
"മിസ്രയിൽ കൂടി പോയി, രാജകുമാരൻ മുതൽ ദാസീ
"പുത്രൻ വരെയും മുങ്കുട്ടികളെ ഒക്കയും മൃഗങ്ങളിലെ
"കടിഞ്ഞൂലുകളെയും മരിപ്പിക്കും; അത് കൊണ്ടു ഇസ്ര
"യേല്യർ യാത്രെക്കായി ഒരുങ്ങി നിന്നു, ഓരൊ വീട്ടു
"കാരൻ ഓരൊ ആട്ടിങ്കുട്ടിയെ കൊന്നു ബാധ അവ
"രിൽ പറ്റാതിരിക്കേണ്ടതിന്നു രക്തം എടുത്തു, ഓരൊ
"വീട്ടിലെ കട്ടിളക്കാലുകളിലും മേല്പടിയിലും തേച്ചു. മാം
"സം വറുത്തു നടുക്കെട്ടും ചെരിപ്പുകളും വടികളും ധരി
"ച്ചും കൊണ്ടു പെസഹഭക്ഷണം കഴിക്കെണം" എ
ന്നു കല്പിച്ചു നിശ്ചയിച്ച സമയം വന്നു. ഇസ്രയേ
ല്യർ പ്രയാണത്തിന്നായി ഒരുങ്ങി നിന്നപ്പോൾ,
അൎദ്ധരാത്രിയിൽ യഹോവ രാജാവിന്റെ പ്രഥമ
പുത്രൻ മുതൽ ദാസീപുത്രൻ വരെയുള്ള കടിഞ്ഞൂൽ
സന്തതികളെ ഒക്കയും കൊന്നു. മിസ്രയിൽ എല്ലാടവും [ 71 ] മഹാ നിലവിളിയും കരച്ചലും ഉണ്ടായപ്പോൾ, രാജാ
വ് മോശെയെയും അഹരോനെയും വരുത്തി "നി
"ങ്ങളും ജനങ്ങളും ആടുമാടുകളോടും കൂട പുറപ്പെട്ടു പോ
"കുവിൻ" എന്നു കല്പിച്ചു. മിസ്രക്കാരും "ഞങ്ങൾ എ
"ല്ലാവരും മരിക്കുന്നു; വേഗം പോകുവിൻ" എന്നവ
രെ നിൎബ്ബന്ധിച്ചയച്ചാറെ, ഇസ്രയേല്യർ പുളിക്കാ
ത്ത കുഴച്ച മാവിനെ ശീലകളിൽ കെട്ടി, ദൈവകല്പ
നപ്രകാരം മിസ്രക്കാരോടു പൊൻ വെള്ളി ആഭരണ
ങ്ങളെയും വസ്ത്രങ്ങളെയും വാങ്ങി, അടിമദേശത്തെ
വിട്ടു, കാൽനടയായി പുറപ്പെട്ടു.
പോകേണ്ടുന്ന വഴിയിൽ തെറ്റാതെ രാപ്പകൽ
സഞ്ചരിക്കേണ്ടതിന്നു യഹോവ പകൽ മേഘത്തൂ
ണിലും രാത്രിയിൽ അഗ്നിത്തൂണിലും വിളങ്ങി. അവ
ൎക്കു മുമ്പായിട്ടു നടന്നു. അവർ ഒരു ദിവസത്തെ വ
ഴി പോയ ശേഷം, രാജാവിന്റെ മനസ്സു ഭേദിച്ചു,
അടിമകളെ വിട്ടയച്ചതെന്തിനെന്നു ചൊല്ലി, അവ
രുടെ വഴിയെ ചെല്ലേണ്ടതിന്നു സൈന്യത്തെ നി
യോഗിച്ചു. ആ സൈന്യം തേർ കുതിരകളോടും കൂട
പിന്തുടൎന്നു, ചെങ്കടൽ പുറത്തു ഇസ്രയേൽ പാളയ
ത്തിൽ എത്തി. ഇസ്രയേല്യർ അവരെ കണ്ടു വള
രെ പേടിച്ചു നിലവിളിച്ചാറെ, "ഭയപ്പെടാതിരിപ്പിൻ;
"മിണ്ടാതെനിന്നു യഹോവ ചെയ്യുന്ന രക്ഷയെ നോ
"ക്കികൊൾവിൻ" എന്നു മോശെ പറഞ്ഞു ആശ്വസി
പ്പിച്ച ശേഷം യഹോവ അവനോടു: "നീ എന്തിന്നു
"എന്നോടു നിലവിളിക്കുന്നു? നേരെ നടക്കേണം എ
"ന്നു ഇസ്രയേല്യരോടു പറഞ്ഞു ദണ്ഡുകൊണ്ടു സ
"മുദ്രത്തെ വിഭാഗിക്ക; എന്നാൽ അവർ അതിന്ന നടു [ 72 ] "വിൽ കൂടി കടന്നു പോകുമാറാകും. ഞാൻ രാജാവിലും
"അവന്റെ തേർ കുതിരകളിലും എന്റെ വൈഭവം കാ
"ണിക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്നു
"മിസ്രക്കാർ അറിയേണ്ടി വരും" എന്നരുളിച്ചെയ്ത
ശേഷം, മേഘത്തൂൺ ഇസ്രയേല്യരുടെ മുമ്പു വിട്ടു,
രണ്ടു സൈന്യങ്ങളുടെ നടുവിൽ വന്നു, ഇസ്രയേ
ല്യൎക്കു വെളിച്ചവും മറ്റവൎക്കു ഇരുട്ടുമായി നിന്നു കൊ
ണ്ടിരുന്നു. യഹോവ ആ രാത്രി മുഴുവനും കിഴക്കങ്കാ
റ്റിനെ അടിപ്പിച്ചു വെള്ളത്തെ രണ്ട ഭാഗത്തും ആ
ക്കിയപ്പോൾ, ഇസ്രയേല്യർ അതിന്നടുവിൽ കൂടി ക
ടന്നു കരക്കെത്തി, മിസ്രക്കാരും പിന്തുൎടന്നു. പുലർകാ
ലത്തു യഹോവ മേഘത്തൂണിൽനിന്നു അവരുടെ
സൈന്യത്തെ നോക്കി, അവൎക്കു ഭയവും കലക്കവും
വരുത്തിയാറെ, അവർ "നാം ഓടി പോക, യഹോവ
"ഇസ്രയേല്യൎക്കു വേണ്ടി യുദ്ധം ചെയ്യുന്നു" എന്നു
നിലവിളിച്ചു പറഞ്ഞു. ഉടനെ മോശെ ദൈവകല്പ
നപ്രകാരം കടലിന്മേൽ കൈ നീട്ടി വെള്ളവും തിരിച്ചു
വന്നു. മിസ്രക്കാർ അതിന്റെ നേരെ ഓടി ആരും
ശേഷിക്കാതെ എല്ലാവരും വെള്ളത്തിൽ മുങ്ങിപ്പോ
കയും ചെയ്തു. [ 73 ] ൨൩. മരുഭൂമിയിലെ സഞ്ചാരം.
ഇസ്രയേല്യർ ചെങ്കടൽ വിട്ടു, വെള്ളവും സ
സ്യാദികളുമില്ലാത്ത ഭൂമിയിൽ കൂടി ൩ ദിവസം നട
ന്നു മാറ എന്ന സ്ഥലത്ത് എത്തിയാറെ, വെള്ളം ക
ണ്ടു കൈപ്പുരസംകൊണ്ടു കുടിപ്പാൻ കഴിയാഞ്ഞ
പ്പോൾ, ജനങ്ങൾ എന്തു കുടിക്കേണ്ടു? എന്നു മോശെ
യോടു വെറുത്തു പറഞ്ഞസമയം അവൻ പ്രാൎത്ഥി
ചു: യഹോവ കാണിച്ച മരത്തെ വെള്ളത്തിൽ ഇട്ട
പ്പോൾ, വെള്ളം മധുരമായി വന്നു. ഞാനല്ലൊ നി
ന്റെ ചികിത്സകനാകുന്നു എന്നു യഹോവ ജന
ത്തോടു കല്പിച്ചു.
അതിന്റെ ശേഷം ഇറച്ചിയും അപ്പവും ഇല്ലാ
യ്കയാൽ അവർ പിറുപിറുത്താറെ, യഹോവ കാടപ്പ
ക്ഷികളെ വലിയ കൂട്ടത്തോടെ വരുത്തിയതല്ലാതെ,
അവർ പിറ്റെ ദിവസം രാവിലെ ഉറച്ച പനി പൊടി
പോലെ ഒരു സാധനം നീളെ കണ്ടപ്പോൾ, അറിയാ
ഞ്ഞു ഇതെന്തെന്നൎത്ഥമുള്ള "മാൻഹു" എന്നു തമ്മിൽ [ 74 ] തമ്മിൽ പറഞ്ഞാറെ, "ഇത് യഹോവ ആകാശ
"ത്തിൽനിന്നു ഭക്ഷിപ്പാൻ തന്നിരിക്കുന്ന അപ്പം
"ആകുന്നു" എന്നു മോശെ അറിയിച്ചു. വെള്ളം കുറ
വായ സമയം "നീ ഞങ്ങളെ ദാഹത്താൽ നശിപ്പി
"പ്പാൻ എന്തിന്നു കൂട്ടിക്കൊണ്ടുവന്നു?" എന്നു നീര
സപ്പെട്ടു പറഞ്ഞപ്പോൾ, മോശെ യഹോവയോടു നി
ലവിളിച്ചു, കല്പന പ്രകാരം ദണ്ഡുകൊണ്ടു ഒരു പാറ
മേൽ അടിച്ചാറെ, വെള്ളം വന്നു ജനങ്ങൾ കുടിക്കയും
ചെയ്തു.
അങ്ങിനെ സഞ്ചരിക്കുന്ന സമയത്തു കവൎച്ച
ക്കാരായ അമലേക്യർ വന്നു, യുദ്ധം തുടങ്ങി പലരെ
യും കൊന്നപ്പോൾ, യോശുവ സൈന്യത്തോടു കൂട
അവരുടെ നേരെ പൊരുതു, മോശെ കുന്നിന്മുകളിൽ
കരേറി പ്രാൎത്ഥിച്ചു. കൈ പൊങ്ങിച്ചിരിക്കുമ്പോൾ,
ഇസ്രയേല്യൎക്കു വീൎയ്യം വൎദ്ധിച്ചു, കൈ താഴ്ത്തിയ
പ്പോൾ, ശത്രു പ്രബലപ്പെട്ടു. കൈ തളൎന്നു താഴ്ത്തിയാ
റെ, അഹരോനും ഹ്രരും ഇരുപുറവും നിന്നു മോശെ [ 75 ] യുടെ കൈകളെ താങ്ങി. അപ്രകാരം അമലേക്യർ തോ
റ്റു പോകയും ചെയ്തു.
൨൪. ന്യായപ്രമാണം.
അവർ മൂന്നാം മാസത്തിൽ സീനായ്മലയുടെ താ
ഴ്വരയിൽ എത്തി, അവിടെ ഒരു വൎഷത്തോളം പാൎത്തു.
ആ വൎഷത്തിന്നകം അവരുടെ ആചാരങ്ങളൊക്കെ
ക്കും ഒരു ക്രമവും സ്ഥിരതയും വന്നു. മോശെ ദൈവ
കല്പനപ്രകാരം അവരെ ഗോത്രങ്ങളായും വംശങ്ങളാ
യും വിഭാഗിച്ചു. കാൎയ്യങ്ങളെ നടത്തേണ്ടതിന്നു, മേധാ
വികളെയും അധിപന്മാരെയും മൂപ്പന്മാരെയും നിശ്ച
യിച്ചു, ജനങ്ങളെ എണ്ണി നോക്കി യുദ്ധം ചെയ്വാൻ
തക്കവർ ൬ ലക്ഷത്തിൽ പരം ഉണ്ടു എന്നു കണ്ടു.
ദൈവം അവിടെ വെച്ചു തന്നെ അവൎക്ക ന്യായപ്ര
മാണത്തെ അറിയിച്ചു, രാജ്യവ്യവസ്ഥയെയും ഗോ
ത്രമൎയ്യാദകളെയും നിയമിച്ചു, ഇപ്രകാരം അവർ
ദൈവത്തിന്റെ ജനമായി ഭവിച്ചു. അവർ മലയുടെ [ 76 ] താഴ്വരയിൽ ഇറങ്ങി പാൎത്തു. മോശെ മലമുകളിൽ കയ
റിയപ്പോൾ, അവനോടു യഹോവ: "ഈ ജനങ്ങൾ
"ക്ക ശുദ്ധിയെ കല്പിച്ചു മൂന്നാം ദിവസത്തിന്നായി
"ഒരുങ്ങുമാറാക്കുക. മലെക്കു ചുറ്റും ഒരതിരിനെ നി
"ശ്ചയിച്ചു, ആരും അതിരിനെ ആക്രമിക്കാതാക്കുക;
"ആക്രമിച്ചാൽ മരിക്കും നിശ്ചയം" എന്നു കല്പിച്ചു.
മോശെ അപ്രകാരം നടത്തി, മൂന്നാം ദിവസം പുല
രുമ്പോൾ, മിന്നലുകളും ഇടിമുഴക്കവും കനത്ത മഴക്കാ
റും മഹാകാഹളശബ്ദവും പൎവ്വതത്തിന്മേൽ ഉണ്ടായ
തിനാൽ, താഴെ നില്ക്കുന്ന ജനം നടുങ്ങി. പൎവ്വതം അ
ഗ്നിയും പുകയും ചേൎന്നു ഇളകി, കാഹളശബ്ദം ഏ
റ്റവും വൎദ്ധിച്ചാറെ, മോശെ മുകളിൽ കരേറി ദൈവ
സന്നിധിയിൽ നിന്നു. അപ്പോൾ, യഹോവ അരുളി
ച്ചെയ്തതെന്തെന്നാൽ: [ 77 ] ൧. അടിമവീടായ മിസ്രദേശത്തുനിന്നു നിന്നെ
കൊണ്ടുവന്നവനായ യഹോവയായ ഞാൻ നിന്റെ
ദൈവമാകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നി
ണക്കുണ്ടാകരുത്.
൨. നിണക്കൊരു വിഗ്രഹത്തെയും യാതൊരു പ്ര
തിമയെയും ഉണ്ടാക്കരുത്. അവറ്റെ കുമ്പിടുകയും
സേവിക്കയും അരുത്.
൩. നിന്റെ ദൈവമായ യഹോവയുടെ നാമം
വൃഥാ എടുക്കരുത്.
൪. സ്വസ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഓൎക്ക. ആ
റു ദിവസം നീ അദ്ധ്വാനപ്പെട്ടു നിന്റെ വേല ഒക്ക
യും ചെയ്ക; ഏഴാം ദിവസം നിന്റെ ദൈവമായ യ
ഹോവയുടെ സ്വസ്ഥതയാകുന്നു; അതിൽ നീ ഒരു
വേലയും ചെയ്യരുത്.
൫. നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക.
൬. നീ കുല ചെയ്യരുത്.
൭. നീ വ്യഭിചാരം ചെയ്യരുത്.
൮. നീ മോഷ്ടിക്കരുത്.
൯. നിന്റെ കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷി
പറയരുത്.
൧൦. നിന്റെ കൂട്ടുകാരനുള്ളത് യാതൊന്നിനെയും
മോഹിക്കരുത്.
ജനങ്ങൾ കാഹളധ്വനിയും ഇടിമുഴക്കവും കേട്ടു
മിന്നലും പുകയും കണ്ടപ്പോൾ, ഞെട്ടി നീങ്ങി മോശെ
യോടു: "നീ ഞങ്ങളോടു പറക ഞങ്ങൾ മരിക്കാതിരി
"ക്കേണ്ടതിന്നു, ദൈവം ഞങ്ങളോടു സംസാരിക്കരുത്
"ദൈവം നിന്നോടു കല്പിക്കുന്നതൊക്കയും ഞങ്ങൾ [ 78 ] "കേട്ടനുസരിക്കും" എന്നു പറഞ്ഞപ്പോൾ, യഹോവ
മോശെയോടു: "അവൎക്കും മക്കുൾക്കും ഗുണം ഭവി
ക്കേണ്ടതിന്നു എന്നെ ഭയപ്പെട്ടു, എന്റെ കല്പനക
ളൊക്കയും പ്രമാണിപ്പാൻ തക്ക ഹൃദയം ഉണ്ടായാൽ
"കൊള്ളായിരുന്നു" എന്നു കല്പിച്ചു. മോശെ മലമു
കളിലെ മേഘത്തിൽ ൪൦ രാപ്പകൽ പാൎത്തു. യഹോ
വ സകല വചനങ്ങളെയും പറഞ്ഞു തീൎന്ന ശേഷം,
തിരുവിരൽകൊണ്ടു സാക്ഷ്യത്തിന്നു ആധാരമായി
എഴുതിയ രണ്ടു കല്പലകകളെ മോശെക്ക് കൊടുക്കയും
ചെയ്തു.
മോശെ അവറ്റെ എടുത്തു മലയിൽനിന്നിറങ്ങി
പാളയത്തിൽ എത്തിയാറെ, അയ്യൊ കഷ്ടം! ജനം ഒ
രു കാളക്കുട്ടിയുടെ സ്വരൂപം തീൎത്തു, അതിനെ പ്രദ
ക്ഷിണം വെച്ചും, നൃത്തം ചെയ്തും, പാടി കളിച്ചും വ
ണങ്ങുന്നതിനെ കണ്ടിട്ടു ക്രുദ്ധിച്ചു കല്പലകകളെ ചാടി
പൊളിച്ചു. അഹരോനോടു: "നീ ഈ ജനത്തിന്മേൽ
"ഇത്ര വലിയ പാപത്തെ വരുത്തുന്നതിന്നു അവർ
"നിന്നോടു എന്തു ചെയ്തു?" എന്നു പറഞ്ഞപ്പോൾ, [ 79 ] അഹരോൻ: "എൻ കൎത്താവിന്റെ കോപം ജ്വലിച്ചു
"വരരുതെ. ഈ ജനം ദോഷത്തിൽ ഇരിക്കുന്നു എ
"ന്നു നീ അറിയുന്നുവല്ലൊ. നീ മലമേൽ താമസി
"ച്ചപ്പോൾ അവർ എന്നോടു: ഞങ്ങളെ മിസ്രയിൽ
"നിന്നു പുറപ്പെടുവിച്ച മോശെക്ക് എന്തു സംഭവി
"ച്ചു എന്നറിയുന്നില്ല. ഞങ്ങൾക്കു മുന്നടക്കേണ്ട
"തിന്നു ദേവരെ ഉണ്ടാക്കേണമെന്നു പറഞ്ഞാറെ,
"ഞാൻ സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള പൊൻകുണു
"ക്കുകൾ എല്ലാം വാങ്ങി വാൎപ്പിച്ചു, കാളക്കുട്ടിയുടെ
"സ്വരൂപം തീൎപ്പിച്ചിരിക്കുന്നു" എന്നു പറഞ്ഞു. പി
ന്നെ മോശെ ആ വിഗ്രഹത്തെ എടുത്തു, തീയിൽ
ഇട്ടു ചുട്ടു പൊടിച്ചു പൊടിയെ വെള്ളത്തിൽ വിതറി
ഇസ്രയേല്യരെ കുടിപ്പിച്ചു. അതിന്റെ ശേഷം അ
വൻ മലമുകളിൽ കരേറി യഹോവയോടു: "അല്ലയൊ
"ദൈവമെ! ഈ ജനം പാപം ചെയ്തു. തങ്ങൾക്കു
"പൊന്നുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കി ഇരിക്കു
"ന്നു. ഇപ്പോൾ അവരുടെ പാപത്തെ ക്ഷമിച്ചു
"കൊണ്ടാലും, അല്ലാഞ്ഞാൽ നീ എഴുതിയ പുസ്തക
"ത്തിൽനിന്നു എന്നെ മാച്ചു കളവൂതാക" എന്നു
പ്രാൎത്ഥിച്ചാറെ, യഹോവ: "നീ പോയി ഞാൻ കല്പി
"ച്ചിട്ടുള്ള സ്ഥലത്തേക്ക് ജനത്തെ നടത്തുക; ഇതാ
"എൻ ദൂതൻ നിന്റെ മുമ്പിൽ നടക്കും നിശ്ചയിച്ച
"സമയത്തിൽ താൻ അവരുടെ പാപത്തെ വിചാ
"രിക്കും" എന്നു പറഞ്ഞ ശേഷം, മോശെ ഇറങ്ങി
കല്പന പ്രകാരം മുമ്പേപ്പോലെ രണ്ടു കല്പലകകളെ
ചെത്തി എടുത്തു. പിറ്റെ ദിവസം രാവിലെ പിന്നെ
യും മലമേൽ കരേറി ൪൦ രാപ്പകൽ ദൈവസന്നിധി [ 80 ] യിൽ പാൎത്തു, യഹോവ നിയമത്തിന്റെ ൧൦ വാക്യ
ങ്ങളെ പലകകളിന്മേൽ എഴുതി കൊടുക്കയും ചെയ്തു.
൨൫. രാജ്യമൎയ്യാദകളും മതാചാരങ്ങളും.
മുൻ പറഞ്ഞ പത്തു വാക്യങ്ങളല്ലാതെ ദൈവം
നാട്ടുമൎയ്യാദകളെയും വീട്ടാചാരങ്ങളെയും സങ്കല്പിച്ചു,
നിന്ദ്യഭക്ഷണം അശുദ്ധം എന്നു വെച്ചു, അതിനെ
തിന്മാൻ വിരോധിച്ചു. വിവാഹം അവകാശം കൃഷി
മുതലായവറ്റിന്നും ഓരോ വെപ്പുകളെ നിശ്ചയിച്ചു.
കളവു കുല തുടങ്ങിയുള്ള അപരാധങ്ങൾക്കും അതാത്
ശിക്ഷളെ കല്പിച്ചു. യുദ്ധം ചെയ്യുന്നവർ, മാതാപി
താക്കന്മാർ, വിധവമാർ, അനാഥർ, ദരിദ്രർ, കുരുടർ, ഊ
മർ, ദാസർ എന്നിവൎക്കും വെവ്വേറെ ചട്ടങ്ങളെ നിയ
മിച്ചു. പക്ഷിക്കൂടുകളെയും, ഫലവൃക്ഷങ്ങളെയും, പ
ണിക്കാളകളെയും കുറിച്ചു ഓരോന്നു നിശ്ചയിച്ചു. ഈ
ന്യായങ്ങളിൽ ചിലതാവിത്:
മെതിക്കുന്ന കാളയുടെ വായി കെട്ടരുതു.
ഫലവൃക്ഷങ്ങളെ നഷ്ടമാക്കരുത്.
പക്ഷിക്കൂടു കിട്ടിയാൽ, കുട്ടികളെ എടുത്തു തള്ള
യെ വിടുകേ വേണ്ടു. ഇപ്രകാരം ചെയ്താൽ ദീൎഘായു
സ്സോടെ സുഖേന പാൎക്കാം.
ശത്രുവിന്റെ ഒരു കാളയോ കഴുതയോ ചുമടോടു
കൂട വീണു കിടക്കുന്നതു കണ്ടാൽ, സഹായിക്കേണം.
ചെകിടനെ ശപിക്കരുത്.
നിന്റെ ദൈവത്തെ ഭയപ്പെട്ടിട്ടു, കുരുടന്നു വഴി
യിൽ ഒരു വിരുദ്ധം വെക്കരുതു. [ 81 ] മോശെയുടെ ഗോത്രക്കാരായ ലേവ്യൎക്കു പ്രത്യേ
കം സ്ഥാനമാനങ്ങൾ ലഭിച്ചു. ദൈവകല്പന പ്ര
കാരം അഹരോനും സന്തതിയും ആചാൎയ്യസ്ഥാനത്തി
ലായി. ജനത്തിന്റെ ഉപദേഷ്ടാക്കന്മാർ വൈദ്യർ മു
തലായവരെല്ലാവരും ലേവിഗോത്രക്കാർ തന്നെ. മ
ഹാചാൎയ്യപ്രവൃത്തി നടത്തേണ്ടതിന്നു അഹരോന്നു
അഭിഷേകവും വിശുദ്ധ വസ്ത്രങ്ങളും കല്പിച്ചു. മോ
ശെ ദേവാരാധനെക്കു വേണ്ടി ശോഭയുള്ള ഒരു കൂടാ
രത്തെ തീൎപ്പിച്ചു. ആയതിന്നു യഹോവ തന്നേത്താൻ
അതിൽ വെളിപ്പെടുത്തുവാൻ ഇഷ്ടപ്പെട്ടതിനാലും കൽ
പലകകൾ ആകുന്ന ന്യായപ്രമാണം ജനത്തിന്റെ
പാപത്തിന്നു വിരോധമായിട്ടു സാക്ഷിയായി ഒരു
പെട്ടിയിൽ സൂക്ഷിപ്പാൻ വെച്ചതിനാലും സാക്ഷികൂ [ 82 ] ടാരം എന്ന പേർ. അതിന്റെ ഉൾമുറിയായ അതി
പരിശുദ്ധസ്ഥലത്ത് വെച്ചിട്ടുള്ള പൊൻപൊതിഞ്ഞ
പെട്ടിയിൽ ദൈവം എഴുതിച്ച ആധാരപ്പലകകൾ ഉ
ണ്ടായിരുന്നു. പുറമുറിയായ ശുദ്ധസ്ഥലത്തിൽ ആ
ചാൎയ്യർ ദിവസേന ധൂപം കാട്ടി പ്രാൎത്ഥനയെയും ക
ഴിച്ചു വന്നു. കൂടാരത്തിന്നു ചുറ്റുമുള്ള പ്രാകാരത്തിൽ
ആചാൎയ്യൻ ജനങ്ങൾ കൊണ്ടു വന്ന മൃഗങ്ങളെ അ
റുത്തു ബലിയെ അൎപ്പിച്ചു. ഈ അവസ്ഥയെ തൊട്ടു
ദൈവം കല്പിച്ചതിപ്രകാരം: "ആരെങ്കിലും ഹോമബ
"ലിയോ ആഹാരബലിയോ സ്തോത്രബലിയോ ക
"ഴിപ്പാൻ ഭാവിച്ചാൽ, ആയതിനെ ഞാൻ നിയമിച്ച
"പ്രകാരത്തിലും സ്ഥലത്തിലും കഴിക്കെണം". ചില
അപരാധങ്ങൾക്കായി കുറ്റബലികളും പരിഹാരബ
ലികളും നിശ്ചയിച്ചിട്ടുണ്ടായിരുന്നു. വൎഷംതോറും [ 83 ] എല്ലാ പുരുഷന്മാരും കൂടി വരേണ്ടുന്ന മൂന്നു ഉത്സവ
ങ്ങൾ ഉണ്ടു.
൧.) മിസ്രയിൽനിന്നുള്ള പുറപ്പാടിനെ സൂചിപ്പി
ക്കുന്ന പെസഹപെരുന്നാൾ അതിൽ ഇസ്രയേ
ല്യരെല്ലാവരും ആചാൎയ്യന്മാരെന്ന പോലെ ഓരൊ
ആട്ടിൻകുട്ടിയെ ബലി കഴിച്ചു, രക്തം തളിച്ചു മാംസം
ഭക്ഷിക്കയും, പുതിയ ധാന്യത്തെ കൊണ്ടുവന്നു ദൈ
വത്തിന്നു വഴിപാടായി വെക്കയും ചെയ്യും.
൨.) സീനായ്മലയിൽനിന്നു കല്പിച്ചു കൊടുത്ത
ന്യായപ്രമാണത്തെ ഓൎമ്മ വെക്കേണ്ടുന്ന പെന്തെ
കൊസ്ത് പെരുന്നാൾ. അന്നു കൊയ്ത്ത് തീൎന്നു വഴിപാ
ടിനെ കഴിക്കുന്നതല്ലാതെ, പുളിപ്പുള്ള രണ്ടു അപ്പങ്ങ
ളെയും അൎപ്പിക്കും.
൩.) കൂടാരനാൾ. അതിൽ ജനങ്ങൾ കുരുത്തോല
മുതലായ സാധനങ്ങളെകൊണ്ടു കുടിലുകളെ ഉണ്ടാ
ക്കി, ഏഴു ദിവസം സഞ്ചാരികൾ എന്ന പോലെ പാ
ൎത്തു. യഹോവ തങ്ങളെ മരുഭൂമിയിൽ കൂടി രക്ഷിച്ചു,
അവകാശദേശത്തിൽ ആക്കിയതിനെ ഓൎത്തു, പറ
മ്പുകളിൽ ഉള്ള മുന്തിരിങ്ങാ മുതലായ അനുഭവങ്ങളെ
എടുത്തു തീൎന്നതിനാൽ, സ്തുതിച്ചു സന്തോഷിക്കയും
ചെയ്യും.
൨൬. ദുൎമ്മോഹികളുടെ ശവക്കുഴികൾ.
ഇസ്രയേല്യർ ഏകദേശം ഒരു വൎഷം സീനായ്മ
ലയുടെ താഴ്വരയിൽ പാൎത്തു, പെസഹപെരുന്നാൾ
കൊണ്ടാടിയ ശേഷം, ഒരു ദിവസം സാക്ഷികൂടാര [ 84 ] ത്തിൻ മീതെ ഇരുന്ന മേഘത്തൂൺ ഉയൎന്നു, പാലും
തേനും ഒഴുകുന്ന ദേശത്തേക്ക് യാത്രയാകുവാൻ ജന
ങ്ങൾ ഒരുങ്ങി സന്തോഷത്തോടെ പുറപ്പെട്ടു മൂന്നു
ദിവസം മാത്രം സഞ്ചരിച്ചാറെ, തളൎന്നു മിസ്രയിൽനി
ന്നു കൂടെ വന്ന ഹീനജനങ്ങൾ ഇറച്ചിയെ മോഹി
ച്ചു മുഷിച്ചലായപ്പോൾ, ഇസ്രയേല്യരും സങ്കടപ്പെ
ട്ടു കരഞ്ഞു. "മാംസം എങ്ങിനെ കിട്ടും? മിസ്രയിൽ
"വെറുതെ ലഭിച്ചു തിന്ന മത്സ്യങ്ങളെയും, വെള്ളരിക്ക,
"വത്തക്ക, ഉള്ളിമുതലായവറ്റെയും ഓൎക്കുന്നു. ഇ
"പ്പോൾ, ഈ മന്ന അല്ലാതെ മറ്റൊന്നും കാണ്മാനി
"ല്ല" എന്നു പിറുപിറുത്തു പറഞ്ഞു. അപ്പോൾ യ
ഹോവ: "നിങ്ങൾ കരഞ്ഞു, ആഗ്രഹിച്ചപ്രകാരം
"നാള മാംസത്തെ തരും. നിങ്ങളുടെ നടുവിൽ ഇരിക്കു
"ന്ന യഹോവയെ വെറുത്തിട്ടു ഞങ്ങൾ മിസ്രയിൽ
"നിന്നു പുറപ്പെട്ടു പോന്നത് എന്തിന്നെന്നു പറ
"ഞ്ഞതിനാൽ ഒന്നും രണ്ടും പത്തും ഇരുപതും ദിവ
"സം അല്ല, ഒരു മാസം മുഴുവനും തന്നെ അറെപ്പു
"വരുവോളം മാംസത്തെ ഭക്ഷിപ്പാറാക്കാം"എന്നു
കല്പിച്ചു. അതിന്നു മോശെ: "ആറു ലക്ഷം ഭടന്മാരാ
"യ ഈ ജനത്തിന്നു ഒരു മാസം മുഴുവനും ഇറച്ചിയു
"ണ്ടാക്കുന്നതെങ്ങിനെ? എന്നു സംശയിച്ചു പറഞ്ഞ
"പ്പോൾ യഹോവ: എൻ കൈ കുറുകി പോയൊ?
"എൻ വാക്കിൻ പ്രകാരം വരുമൊ ഇല്ലയൊ?" എ
ന്നരുളിച്ചെയ്താറെ, കാറ്റിനെ അയച്ചു കടലിൽനി
ന്നു കാടക്കൂട്ടങ്ങളെ പാളയത്തിന്മേൽ വരുത്തി ചുറ്റും
ഭൂമിയിൽനിന്നു രണ്ടു മുളം ഉയരത്തിൽ പറപ്പിച്ചു. ജ
നം രണ്ടു ദിവസം മുഴുവനും കാടകളെ പിടിച്ചു കൂട്ടി [ 85 ] ഭക്ഷിച്ചു തീരും മുമ്പെ കഠിന ബാധ ഉണ്ടായി; ഏറി
യ ആളുകൾ മരിച്ചു; അവരെ അവിടെ തന്നെ കുഴി
ച്ചിട്ടതിനാൽ, ആ സ്ഥലത്തിന്നു മോഹക്കുഴികൾ എ
ന്ന് പേർ വരികയും ചെയ്തു.
൨൭. ഒറ്റുകാർ.
ഇസ്രയേല്യർ ഫരാൻ വനത്തിൽ എത്തിയ
പ്പോൾ, മോശെ ഓരൊ ഗോത്രത്തിൽനിന്നു ഓരൊ
ആളെ നിശ്ചയിച്ചു, കനാൻദേശത്തു ചെന്നു നോ
ക്കി ഗുണദോഷങ്ങളെയും മനുഷ്യവിശേഷങ്ങളെയും
മറ്റും കണ്ടറിയേണ്ടതിന്നു പറഞ്ഞയച്ചു. അവർ തെ
ക്കേയതിരിൽനിന്നു പുറപ്പെട്ടു, വടക്കെയതിരോളം സ
ഞ്ചരിച്ചു ശോധന കഴിച്ചു, ഉറുമാമ്പഴങ്ങളെയും അത്തി
പ്പഴങ്ങളെയും തണ്ടിട്ടു കെട്ടിയ മുന്തിരിങ്ങാക്കുലകളെ
യും കൂട വഹിച്ചു ഒരു മണ്ഡലം (൪൦ നാൾ) കഴിഞ്ഞ
ശേഷം മടങ്ങി, പാളയത്തിൽ വന്നു വൎത്തമാനം അറി
യിച്ചു, ഫലങ്ങളെയും കാണിച്ചു: "നിങ്ങൾ, ഞങ്ങളെ
"അയച്ച ദേശത്തേക്ക് ഞങ്ങൾ പോയി വന്നു. അ
"തു നല്ലതു തന്നെ; അതിൽ പാലും തേനും ഒഴുകുന്നു; [ 86 ] "ഫലങ്ങളും ഇതാ; എങ്കിലും അതിൽ പാൎക്കുന്ന ജന
"ങ്ങൾ വമ്പന്മാർ നഗരങ്ങൾക്കു വലിപ്പവും ഉറപ്പും
"വളരെ ഉണ്ടു; അവിടെ ഉള്ള അണക്യരുടെ നേരെ
"നാം പുഴുക്കൾ അത്രെ" എന്നും മറ്റും പറഞ്ഞാറെ,
ജനങ്ങൾ എല്ലാവരും ഭയപ്പെട്ടു: “അയ്യൊ മിസ്ര
"യിൽ വെച്ചു മരിച്ചു എങ്കിൽ കൊള്ളായിരുന്നു; നാം
"ഒരു തലവനെ ഉണ്ടാക്കിമടങ്ങിപ്പോക" എന്നും മറ്റും
തങ്ങളിൽ സംസാരിച്ചു, ഒറ്റുകാരായ യോശുവും കാ
ലെബും: “അപ്രകാരം അരുതു; ഭയം ഒട്ടും വേണ്ടാ!
"യഹോവ തുണ ആയാൽ ആ ദേശക്കാരെ ജയിപ്പാൻ
"കഴിയും നിശ്ചയം" എന്നു പറഞ്ഞപ്പോൾ “ഇവ
"രെ കല്ലെറിവിൻ" എന്നു ജനസംഘമൊക്കയും വിളി
ച്ചു പറഞ്ഞാറെ, യഹോവയുടെ തേജസ്സ് കൂടാരത്തിൽ
പ്രകാശിച്ചു. "ഈ ജനം എത്രോടം എന്നെ നിരസി
"ക്കും? ഞാൻ അവരുടെ ഇടയിൽ ചെയ്ത അടയാള
"ങ്ങളെ കണ്ടിട്ടും എത്രോടം വിശ്വസിക്കാതെ ഇരിക്കും.
"അവർ ഞാൻ കേൾക്കെ പറഞ്ഞ പ്രകാരം തന്നെ [ 87 ] "ഞാൻ അവരോടു ചെയ്യും. അവർ എന്നെ പത്തു
"വട്ടം പരീക്ഷിച്ചത് കൊണ്ടു, അവർ ആരും വാഗ്ദ
"ത്തദേശത്തെ കാണുകയില്ല നിശ്ചയം. കാലെബും
"യോശുവും എന്നെ അനുസരിച്ചതിനാൽ, ആ ദേശ
"ത്തിൽ പ്രവേശിക്കും. അതല്ലാതെ ൨൦ വയസ്സിന്നു
"മേല്പെട്ടുള്ള എല്ലാവരും ഈ വനത്തിൽ തന്നെ മരിച്ചു
"വീഴും. കവൎന്നു പോകും എന്നു പറഞ്ഞിട്ടുള്ള നിങ്ങടെ
"മക്കളെ നിങ്ങളുടെ ദോഷം നിമിത്തം ൪൦ സംവത്സരം
"മരുഭൂമിയിൽ സഞ്ചരിപ്പിച്ച ശേഷം, ഞാൻ കനാ
"നിൽ വരുത്തി, നിങ്ങൾ നിരസിച്ചതിനെ അനുഭവി
"ക്കുമാറാക്കും" എന്നു യഹോവ കല്പിച്ചു; ജനങ്ങൾ
മടങ്ങി ഓരൊ സ്ഥലത്തിൽ പാൎത്തു ശിക്ഷയെ അനു
ഭവിക്കയും ചെയ്തു.
൨൮. ഇസ്രയേല്യരുടെ പിറുപിറുപ്പ്.
അവർ ദൈവത്തിന്റെ വിധിയെ കേട്ടിട്ടു മരു
ഭൂമിയിൽ സഞ്ചരിച്ചപ്പോൾ, ലേവിഗോത്രത്തിൽനി
ന്നു കൊരഹയും രൂബൻഗോത്രത്തിൽനിന്നു ദാതാനും
അബിരാമും ഇങ്ങിനെ മൂന്നു പ്രഭുക്കന്മാരും തലവന്മാ
രായ ൨൫൦ പേരും ദ്രോഹം വിചാരിച്ചു കൂട്ടം കൂടി, മോ
ശെ അഹരോൻ എന്നവരോടു: "നിങ്ങളുടെ വാഴ്ച ഇ
"പ്പോൾ മതി. സഭ എല്ലാവരും ശുദ്ധമുള്ളവർ, യഹോ
"വ അവരിലുണ്ടു; പിന്നെ നിങ്ങൾ യഹോവയുടെ
"സംഘത്തിന്മേൽ ഉയൎന്നുകൊള്ളുനത് എന്തു?" എന്നു
മത്സരിച്ചു പറഞ്ഞപ്പോൾ, മോശെ: "നിങ്ങൾ കല
"ശങ്ങൾ എടുത്തു, നാളെ ധൂപം കാട്ടുവിൻ, അപ്പോൾ [ 88 ] "യഹോവെക്ക് ബോധിക്കുന്ന ആചാൎയ്യൻ ആരെന്നു
"തെളിയും" എന്നു പറഞ്ഞത് കേട്ടു. പിറ്റെ നാൾ
കൊരഹ മുതലായവർ സഭയോടു കൂട കൂടാരവാതില്ക്കൽ
നിന്നപ്പോൾ യഹോവ: "ഈ മത്സരക്കാരുടെ ഇട
"യിൽനിന്നു മാറി നില്പിൻ; ഞാൻ അവരെ സംഹരി
"ക്കും" എന്നു പറഞ്ഞ ശേഷം, ഭൂമി പിളൎന്നു അവ
രെയും അവരോടു കൂടയുള്ളവരെയും സകല സമ്പ
ത്തുകളെയും വിഴുങ്ങി കളഞ്ഞു. പിന്നെ കൂടാരവാതിൽ
ക്കൽ ധൂപം കാണിക്കുന്ന ൨൫൦ പേരെയും അഗ്നി ദ
ഹിപ്പിച്ചു. ജനങ്ങൾ അതിനാൽ മോശെ അഹരോ
ന്മാരെ വെറുത്തു "നിങ്ങൾ തന്നെ ഇവൎക്കും നാശം
"വരുത്തിയത്" എന്നു നിലവിളിച്ചപ്പോൾ, യഹോ
വയിൽനിന്ന് ഒരു ബാധ പുറപ്പെട്ടു വന്നു ബാധി
ച്ചു, പിന്നെയും ൧൪൭൦൦ പേർ മരിക്കയും ചെയ്തു.
അനന്തരം അവർ കാദെശിൽ പാൎത്തു വെള്ളമി
ല്ലായ്കകൊണ്ടു, മോശെ അഹരോന്മാരോടു മത്സരിച്ച
പ്പോൾ, യഹോവ പ്രത്യക്ഷനായി : "ഈ ജനസംഘ [ 89 ] "മൊക്കയും കാണ്കേ നീ പാറയോടു പറക, എന്നാൽ
"വെള്ളം ഒഴുകും" എന്നു കല്പിച്ചു. അപ്രകാരം മോശെ
യും അഹരോനും അവരെ കൂട്ടിയപ്പോൾ, മോശെ
കൈ ഉയൎത്തി: ഹേ കലഹക്കാരെ, ഈ പാറയിൽനി
ന്നു നിങ്ങൾക്ക വെള്ളം പുറപ്പെടീക്കാമോ? എന്നു പ
റഞ്ഞു പാറയെ രണ്ടടിച്ചാറെ, വെള്ളം വളരെ പുറ
പ്പെട്ടു ജനസംഘവും മൃഗങ്ങളും കുടിച്ചു. പിന്നെ യ
ഹോവ അവരോടു: "നിങ്ങളും വിശ്വസിക്കാതെ സം
"ശയിച്ചിട്ടു, എന്നെ ഈ സഭയുടെ മുമ്പാകെ ബഹു
"മാനിക്കായ്കകൊണ്ടു, നിങ്ങൾ ഇവരെ വാഗ്ദത്തദേ
"ശത്തിൽ പ്രവേശിപ്പിക്കയില്ല" എന്നു കല്പിച്ചു. അ
ന്നു മുതൽ ആ സ്ഥലത്തിന്നു വിവാദവെള്ളം എന്ന
പേർ വന്നു.
അവർ ൪൦ാം വൎഷത്തിൽ ഏദൊം രാജ്യം ചുറ്റി
നടന്നു വലഞ്ഞ സമയം "ഈ വനത്തിൽ മരിപ്പാൻ
"ഞങ്ങളെ എന്തിന്നു കൂട്ടിക്കൊണ്ടു വന്നു, അപ്പവും
"വെള്ളവും ഇല്ല; ഈ നിസ്സാരഭക്ഷണത്തിൽ (മന്ന
"യിൽ) ഉഴപ്പു വരുന്നു" എന്നു പിറുപിറുത്തു പറഞ്ഞ
പ്പോൾ, യഹോവ ജനങ്ങളുടെ ഇടയിൽ സൎപ്പങ്ങ
ളെ അയച്ചു, അവ കടിച്ചു വളരെ ആളുകൾ മരിച്ചു.
അപ്പൊൾ അവർ വന്നു മോശെയോടു: ഞങ്ങൾ പാ
പം ചെയ്തിരിക്കുന്നു; ഈ സൎപ്പങ്ങളെ നീക്കേണ്ടതി
ന്നു നീ യഹോവയോട്ട അപേക്ഷിക്കേണമെ! എ
ന്നു പറഞ്ഞപ്പോൾ, മോശെ അവൎക്കു വേണ്ടി പ്രാ
ൎത്ഥിച്ചാറെ:"നീ ഒരു സൎപ്പത്തെ വാൎത്തുണ്ടാക്കി കൊടി
"മരത്തിന്മേൽ തൂക്കുക. കടിയേറ്റവർ അതിനെ നോ
"ക്കുമ്പൊൾ ജീവിക്കും" എന്നു യഹൊവയുടെ കല്പ [ 90 ] നപ്രകാരം മോശെ ചെമ്പുകൊണ്ടു സൎപ്പത്തെ തീ
ൎത്തു കൊടിമേൽ തൂക്കിച്ചു; അതിനെ നോക്കിയവർ
എല്ലാവരും ജീവിക്കയും ചെയ്തു.
൨൯. ബില്യം.
അനന്തരം ഇസ്രയേൽ പിന്നെയും കനാൻദേ
ശത്തിന്റെ അതിൎക്ക അടുത്തു അമൊൎയ്യരാജാവായ
സീഹൊനെയും ബാശാനിൽ വാഴുന്ന ഓഗിനെയും
ജയിച്ചു യൎദൻനദീതീരത്തിൽ പാളയം ഇറങ്ങി പാ
ൎക്കുമ്പോൾ, മോവാബ് രാജാവായ ബാലാക്ക് മെസൊ
പതാമ്യയിൽ പാൎത്തു വരുന്ന ബില്യം എന്ന പ്രവാ
ചകനെ വിളിപ്പാൻ സമ്മാനങ്ങളോടു ദൂതരെ അയ
ച്ചു: "നീ വന്നു എന്റെ നേരെ പാൎക്കുന്ന ഈ വ
"ലിയ ജനസംഘത്തെ ശപിക്കേണം" എന്നു പറ
യിച്ചു. പിന്നെ യഹോവ രാത്രിയിൽ ബില്യമോടു:
"നീ ദൂതരോടു കൂട പോകയും, ഞാൻ അനുഗ്രഹിച്ചജ
"നത്തെ ശപിക്കയും അരുത്" എന്നു കല്പിച്ചത് കേട്ടു [ 91 ] അവൻ കൂട പോകാതെ ദൂതരെ വിട്ടയച്ചു. മോവ
ബ് രാജാവ് രണ്ടാമതും ശ്രേഷ്ഠന്മാരെ അയച്ചു: "വ
"രേണം; മാനവും ധനവും വളരെ ഉണ്ടാകും" എന്നു
പറയിച്ചപ്പോൾ, ബില്യം സമ്മതിച്ചു കഴുത കയറി
ശ്രേഷ്ഠന്മാരോടു കൂട പുറപ്പെട്ടു. അപ്പോൾ യഹോ
വയുടെ ദൂതൻ വഴിക്കൽ അവനെ തടുത്തു വാൾ
ധരിച്ചു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു വയ
ലിലേക്ക് തിരിഞ്ഞാറെ, ബില്യം അടിച്ചു വഴിക്കൽ
ആക്കി. കഴുത പിന്നെയും ദൂതനെ കണ്ടിട്ടു വീണ
പ്പോൾ, ബില്യം കോപിച്ചു അടി അധികം കൂട്ടിയാറേ,
കഴുത അവനോടു: "നീ എന്നെ അടിപ്പാൻ ഞാൻ എ
"ന്തു ചെയ്തിരിക്കുന്നു?" എന്നു മനുഷ്യവചനത്താൽ
പറഞ്ഞു. അതിന്റെ ശേഷം ദൈവം ബില്യമി
ന്റെ കണ്ണു തുറന്നു അവൻ വാൾ ഓങ്ങി നില്ക്കുന്ന
ദൂതനെ കണ്ടു രാജാവിന്റെ അടുക്കൽ പോവാൻ
ശങ്കിച്ചപ്പോൾ, ദൈവദൂതൻ "നീ പോക, എങ്കിലും
"ഞാൻ പറയിക്കുന്നത് മാത്രമെ പറയാവു" എന്നു
കല്പിച്ചു. [ 92 ] ബില്യംരാജാവിന്റെ അടുക്കെ എത്തി ബലി
കഴിച്ചു അവനോടു കൂട ഒരു മലമേൽ കരേറി ഇസ്ര
യേല്യരെ കണ്ടപ്പോൾ, "ദൈവം ശപിക്കാത്തവനെ
"ഞാൻ എങ്ങിനെ ശപിക്കും? ദൈവം വെറുക്കാത്ത
"വനെ ഞാൻ എങ്ങിനെ വെറുക്കും? അനുഗ്രഹി
"പ്പാൻ എനിക്ക് ലഭിച്ചിരിക്കുന്നു; അവൻ അനുഗ്ര
"ഹിച്ചും ഇരിക്കുന്നു; എനിക്കതിനെ മാറ്റിക്കൂട" എ
ന്നു പറഞ്ഞു ഏഴുവട്ടം അനുഗ്രഹിച്ചാറെ, ബാലാ
ക്ക്:"ശപിപ്പാനായി ഞാൻ നിന്നെ വരുത്തി; ഇതാ
"നീ അവനെ മുറ്റും അനുഗ്രഹിച്ചു; നീ മടങ്ങിപ്പോ
"നിന്നെ മാനിപ്പാൻ എനിക്ക് മനസ്സായി എങ്കിലും
"ദൈവം നിന്നെ അതിൽനിന്നു മുടക്കി ഇരിക്കുന്നു"
എന്നു കല്പിച്ചപ്പോൾ, ബില്യം തന്റെ നാട്ടിലേക്ക്
തന്നെ തിരിച്ചു പോയി. അതിന്റെ ശേഷം, മൊ
വബ്യർ ഇസ്രയേല്യരോടു പട കൂടി തോറ്റു, സൈ
ന്യം എല്ലാം പട്ടു പോകയും ചെയ്തു.
൩൦. മോശയുടെ മരണം.
മിസ്രയിൽനിന്നു പുറപ്പെട്ടു പോയ പുരുഷന്മാരിൽ
യോശുവും കാലേബും ഒഴികെ എല്ലാവരും വനത്തിൽ
വെച്ചു മരിച്ചതിന്റെ ശേഷം, യഹോവ മോശെയോ
ടു; "നീ അര കെട്ടി നെബൊമലമേൽ കരേറി ഞാൻ
"ഇസ്രയേല്യൎക്കു കൊടുക്കുന്ന ദേശത്തെ നോക്കുക;
"കണ്ണാലെ നീ അതിനെ കാണും, എങ്കിലും നീ അതി
"ലേക്ക് പ്രവേശിക്കയില്ല"എന്നു കല്പിച്ചു. അതു കേട്ടാ
റെ, മോശെ ദൈവം ചെയ്ത കരുണാപ്രവൃത്തികൾ [ 93 ] ഒക്കയും ജനത്തിന്നു ഓൎമ്മ വരുത്തി, എല്ലാ ന്യായ
ങ്ങളെയും നിനെപ്പിച്ചു. അനുസരിച്ചാൽ അനുഗ്ര
ഹവും, അനുസരിയാതെ ഇരുന്നാൽ ശാപവും എന്നു
രണ്ടിനെയും അവരുടെ മുമ്പിൽ വെച്ചു, യഹോവ
നിങ്ങൾക്കു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എ
ന്നോടു സമനായ ഒരു പ്രവാചകനെ ഉദിപ്പിക്കും,
അവനെ ചെവിക്കൊള്ളേണം എന്നു അറിയിച്ചാറെ
മലമേൽ കരേറി വാഗ്ദത്തദേശത്തെ കണ്ട ശേഷം,
മരിച്ചു, ദൈവം തന്നെ അവന്റെ ശവത്തെ ആരും
അറിയാത്ത സ്ഥലത്ത് അടക്കി. മരണസമയത്തു,
൧൨൦ വയസ്സുള്ളവനെങ്കിലും കണ്ണുകൾ സൂക്ഷ്മത ചു
രുങ്ങാതെയും ആരോഗ്യം വിടാതെയും ഇരുന്നു. ഇ
സ്രയേലിന്റെ വാഴ്ചനാളിൽ അവനെ പോലെ മ
റ്റൊരു പ്രവാചകൻ ഉണ്ടായില്ല.
൩൧. യോശുവ.
യഹോവ മോശെയോടു ഇരുന്ന പ്രകാരം തന്നെ
യോശുവയോടും ഇരുന്നു. മോശെ ഇസ്രയേല്യരെ
ചെങ്കടലൂടെ നടത്തിയ പ്രകാരം തന്നെ അവൻ അ
വരെ യൎദൻ പുഴയെ കടത്തി, ആചാൎയ്യർ ദേവകല്പ
ന അനുസരിച്ചു, സാക്ഷിപെട്ടകം എടുത്തു, ആ
പുഴയിൽ ഇറങ്ങിയപ്പോൾ, വെള്ളം തെറുത്തുനിന്നു
താഴത്തെ വെള്ളം വാൎന്നു ജനങ്ങൾ എല്ലാവരും
കടന്നു തീൎന്നാറെ, പുഴ മുമ്പെപ്പോലെ തന്നെ ഒഴുകി.
അതിന്റെ ശേഷം അവർ ഉറപ്പുള്ള യരിഖൊപട്ട
ണത്തിന്നു സമീപിച്ചു വളഞ്ഞു നിന്നാറെ, യഹോവ [ 94 ] യോശുവോടു: "ഇതാ ഞാൻ ഈ പട്ടണത്തെയും
"രാജാവിനെയും നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു"
എന്നു കല്പിച്ചു. പിന്നെ ആചാൎയ്യന്മാർ സാക്ഷിപെ
ട്ടിയെ എടുത്തു മുന്നടന്നും പടജ്ജനങ്ങൾ പിഞ്ചെ
ന്നും കൊണ്ടു ഇങ്ങിനെ ൭ ദിവസം പട്ടണത്തെ
വലം വെച്ചു. ൭ാം ദിവസം ആചാൎയ്യർ കാഹളങ്ങളെ
ഊതിയ ശേഷം യോശുവ: "ആൎത്തുകൊൾവിൻ,
"ദൈവം ഈ പട്ടണം നമുക്കു തന്നിരിക്കുന്നു" എന്നു
ജനത്തോടു കല്പിച്ചു. അവർ ആൎത്തുകൊണ്ടു കാഹളം
ഊതിയപ്പോൾ, പട്ടണത്തിന്റെ മതിലുകൾ ഇടി
ഞ്ഞു വീണു. പുരുഷാരം എല്ലാം അകത്തു കടന്നു, ജ
നങ്ങളെ വധിച്ചു ഭവനങ്ങളെ ചുട്ടു കളകയും ചെയ്തു.
ഇപ്രകാരം ദൈവം ഇസ്രയേല്യൎക്ക തുണ നിന്നു
കനാൻ ദേശത്തിലെ എല്ലാ രാജാക്കന്മാരും പ്രഭുക്ക
ന്മാരും തോറ്റു പോകും സമയം വരെ നായകനായ
യോശുവെ കൊണ്ടു നടത്തി, അവന്റെ പണിയെ
സാധിപ്പിച്ചു. അയലൂൻ താഴ്വരയിൽ പട തീൎത്തു ശ
ത്രുക്കൾ മുടിഞ്ഞു പോകുവോളം യോശുവിന്റെ കല്പ
നയാൽ അന്നു ആദിത്യചന്ദ്രന്മാർ അസ്തമിക്കാതെ [ 95 ] നിന്നു. അമൊൎയ്യർ പടയിൽനിന്നു ഓടിപ്പോയപ്പോൾ,
ദൈവം കല്മഴയെ പെയ്യിച്ചു, അവരെ കൊന്നു.
ചില വൎഷത്തിന്നകം വാഗ്ദത്തദേശത്തെ അടക്കി,
സ്വാധീനത്തിൽ ആക്കിയ ശേഷം, യോശുവ അതി
നെ ദൈവകല്പന പ്രകാരം ൧൨ ഗോത്രങ്ങൾക്ക വി
ഭാഗിച്ചു കൊടുത്തു. രൂബൻ, ഗാദ്, പാതിമനശ്ശെ എ
ന്ന രണ്ടര ഗോത്രക്കാർ യൎദൻ പുഴക്കിക്കരയുള്ള ദേ
ശത്തിൽ വസിച്ചു. ശേഷിച്ച ഒമ്പതര ഗോത്രങ്ങളും
നദിയുടെ അക്കരയുള്ള നാടെല്ലാം പ്രാപിച്ചു. ലേവി
ഗോത്രത്തിന്നു ഭ്രമ്യവകാശം ഒട്ടും കൊടുക്കാതെ പാ
ൎക്കേണ്ടതിന്നു ഓരൊ ഗോത്രത്തിന്റെ ഭൂമിയിൽ ഓ
രൊ പട്ടണങ്ങൾ ലഭിച്ചശേഷം, സാക്ഷികൂടാരത്തെ
ശിലൊപട്ടണത്തിൽ സ്ഥാപിച്ചു. അവിടെ തന്നെ
സഭായോഗവും മറ്റും ഉണ്ടാകയും ചെയ്തു.
യോശുവ പണി എല്ലാം തീൎത്തു ൧൧൦ വയസ്സാ
യപ്പോൾ ഇസ്രയേല്യ പ്രമാണികളെയും മുപ്പന്മാരെ
യും ശികെംപട്ടണത്തിൽ വരുത്തി, ദൈവം ചെയ്ത [ 96 ] ഉപകാരങ്ങളെ എല്ലാം ഓൎമ്മപ്പെടുത്തി. ദിവ്യകരാ
റെ ലംഘിക്കാതെ നിങ്ങൾ യഹോവയെ സ്നേഹിച്ചും
ശങ്കിച്ചും എപ്പോഴും മുഴുമനസ്സോടെ സേവിപ്പിൻ.
അന്യദേവന്മാരെ മാനിക്കയും സേവിക്കയും ചെയ്യ
രുതു. യഹോവ അല്ലാതെ മറ്റൊരു ദൈവം നന്നെ
ന്നു തോന്നിയാൽ, ഇഷ്ടം പോലെ പ്രതിഷ്ഠിച്ചു സേ
വിക്കാം; ഞാനും കുഡുംബവും യഹോവയെ തന്നെ
സേവിക്കേയുള്ളു. എന്നു കല്പിച്ചു തീൎന്നപ്പോൾ, ജ
നമെല്ലാം യഹോവയെ ഉപേക്ഷിച്ചു അന്യദേവക
ളെ സേവിപ്പാൻ ഒരുനാളും സംഗതി വരരുതേ എ
ന്നു വിളിച്ചു പറകയും ചെയ്തു.
൩൨. നായകന്മാർ.
യോശുവ മരിച്ച ശേഷം, ഇസ്രയേല്യർ: ഞങ്ങൾ
അന്യദേവകളെ അല്ല യഹോവയെ തന്നെ സേവി
ക്കും എന്നു പറഞ്ഞ വാക്കു വേഗം മറന്നു, കരാറെ ലം
ഘിച്ചു ഇഷ്ടം പോലെ ഓരൊ ദേവകളെ പ്രതിഷ്ഠി
ച്ചു, പല വക മഹാമോഹങ്ങളിൽ അകപ്പെട്ടു പോ
യി. അവർ ഇപ്രകാരമുള്ള അശുദ്ധ പ്രവൃത്തികളെ
നടത്തിക്കൊണ്ടിരുന്നപ്പോൾ, യഹോവ അവരെ ശി
ക്ഷിച്ചു, ശത്രക്കളുടെ കയ്യിൽ ഏല്പിച്ചു. അവർ അട
ങ്ങി അനുതാപം ചെയ്തു ക്ഷമ ചോദിക്കുന്ന സമയം
ദൈവം മനസ്സലിഞ്ഞു, നായകന്മാരെ ഉദിപ്പിച്ചു, അ
വരെ കൊണ്ടു, ശത്രുക്കളിൽനിന്നു രക്ഷയെ വരുത്തി
ഈ നായകന്മാർ ഏകദേശം ൩൦൦ വൎഷം ഇസ്രയേ
ല്യരിൽ വാണു, ശത്രുക്കളെ അമൎത്തു കാൎയ്യാദികളെ ന
ടത്തുകയും ചെയ്തു. [ 97 ] ഒരു സമയത്തു മിദ്യാനർ എന്ന ഇടയജാതി ഒട്ടക
ക്കൂട്ടങ്ങളോടു കൂട വന്നു, രാജ്യത്തിൽ പരന്നു, ജനങ്ങ
ളെ ഓടിച്ചു കൃഷികളെ നശിപ്പിച്ചും കുത്തി കവൎന്നും
കൊണ്ടു ഇങ്ങിനെ ൭ വൎഷം ഇസ്രയേല്യരെ ഞെരു
ക്കി. അവർ സങ്കടപ്പെട്ടു യഹോവയോടു അപേ
ക്ഷിച്ചാറെ, ഒരു ദൈവദൂതൻ മനശ്ശെക്കാരനായ ഗി
ദ്യൊന്നു പ്രത്യക്ഷനായി:"ഹേ യുദ്ധവീര! യഹോ
"വ നിന്റെ കൂട ഇരിക്കേണമേ!" എന്നു പറഞ്ഞ
പ്പോൾ, ഗിദ്യൊൻ: "യഹോവ ഞങ്ങളോടു കൂട ഉ
"ണ്ടെങ്കിൽ ഇപ്രകാരം വരുമോ? ഞങ്ങളുടെ പിതാക്ക
"ന്മാർ വൎണ്ണിച്ച അതിശയങ്ങൾ എവിടെ?" എന്നു
ചോദിച്ചപ്പോൾ, യഹോവ അവനിൽ കടാക്ഷിച്ചു:
"നിണക്കുള്ള ഈ ശക്തികൊണ്ടു തന്നെ മിദ്യാനരെ
"ജയിച്ചു, ഇസ്രയേല്യരെ രക്ഷിക്ക; ഞാൻ തന്നെ നി
"ന്നെ അയക്കുന്നു" എന്നു കല്പിച്ചാറെ, ഗിദ്യൊൻ, "എ
"ന്റെ സഹോദരന്മാരിൽ ചെറിയവനും അല്പനുമാ
"യ ഞാൻ എന്തുകൊണ്ടു ഇസ്രയേല്യരെ രക്ഷിക്കും?"
എന്നു പറഞ്ഞതിന്നു യഹോവ: "ഞാൻ തൂണനില്ക്ക
"യാൽ, മിദ്യാനസൈന്യങ്ങളെ നീ ഒരാളെ പോലെ
"ജയിക്കും" എന്നു കല്പിച്ചു.
അനന്തരം ഗിദ്യൊൻ അഛ്ശന്റെ ഭവനത്തോടു
ചേൎന്ന ബാൾദേവന്റെ തറയെ നശിപ്പിച്ചു, ബിം
ബത്തെ മുറിച്ചു കീറി വിറകാക്കി. എന്നാറെ ജന
ങ്ങൾ കോപിച്ചു അവനെ കൊല്ലുവാൻ നോക്കിയ
പ്പോൾ ഗിദ്യൊന്റെ അഛ്ശൻ: "നിങ്ങൾ ഈ ബാൾ
"ദേവന്നു വേണ്ടി വ്യവഹരിക്കുന്നത് എന്തിന്ന്? അ
"വൻ ദേവനായാൽ കാൎയ്യം താൻ നോക്കട്ടെ" എന്നു [ 98 ] പറഞ്ഞു അവരെ ഇണക്കിച്ചു. പിന്നെ ഇസ്രയേ
ല്യരെ ശത്രുക്കളിൽനിന്നു രക്ഷിക്കേണ്ടതിന്നു നിയോ
ഗം ദൈവത്തിൽനിന്നു തന്നെയൊ എന്നു നിശ്ചയ
മായി അറിവാൻ ഗിദ്യൊൻ അടയാളം ചോദിച്ചു. ഒ
രു രാത്രിയിൽ ഒരാട്ടിന്തോൽ കളത്തിൽ ഇട്ടപ്പോൾ,
അതു മാത്രം മഞ്ഞുകൊണ്ടു നനഞ്ഞും ഭൂമി വരണ്ടും
കണ്ടു. പിറ്റെ ദിവസം ആ രാത്രിയിൽ തോൽ ഉണ
ങ്ങിയും ഭൂമി നനഞ്ഞും കണ്ടാറെ, ദൈവം എന്നെ നി
യോഗിച്ചു നിശ്ചയംഎന്നു പറഞ്ഞു ൩൨,൦൦൦ പടജ്ജ
നങ്ങളെ കൂട്ടിയാറെ: "ഇവൎക്ക് ജയം വന്നു എങ്കിൽ
"അവർമതിച്ചു എൻ കൈ എന്നെ രക്ഷിച്ചിരിക്കുന്നു
"എന്നു പറയാതിരിക്കേണ്ടതിന്നുഭയമുള്ളവർ പോവാ
"ന്തക്കവണ്ണം അറിയിച്ചയക്ക" എന്നു ദൈവം ക
ല്പിച്ചു; ഗിദ്യൊൻ അപ്രകാരം ചെയ്തു. അപ്പോൾ
൨൨,൦൦൦ പുരുഷന്മാർ തങ്ങളുടെ വീട്ടിലേക്കു മടങ്ങി.
പിന്നെ ശേഷിച്ചവർ ൧൦,൦൦൦ എന്നു കണ്ടാറെ, "ഇ
"വരും അധികം; ഞാൻ തന്നെ ബോധിക്കുന്നവ
"രെ കാണിക്കും" എന്നു ദൈവം പറഞ്ഞു, ശോധന [ 99 ] കഴിച്ചു വേണ്ടാത്തവരെ അയച്ചു ൩൦൦ പേരെ മാത്രം
എടുത്തു.
അതിന്റെ ശേഷം, ഗിദ്യൊൻ ആ മുന്നൂറു പുരു
ഷന്മാരെ മൂന്നു കൂട്ടമാക്കി പകുത്തു, ഓരോരുത്തന്റെ
കയ്യിൽ ഒരു കാഹളവും ചട്ടിയിൽ ദീപട്ടിയും കൊടു
ത്തു, മൂന്നു മുഖമായി മിദ്യാനരുടെ പാളയത്തിലേക്ക്
അയച്ചു. അൎദ്ധരാത്രിയിൽ എത്തി എല്ലാവരും കാഹ
ളം ഊതി കുടങ്ങളെ തകൎത്തു, ദീപട്ടികളെയും തെളിയിച്ചു.
"ഇത് യഹോവെക്കും ഗിദ്യൊനുമുള്ള വാളാകുന്നു" എ
ന്നു നിലവിളിച്ചു നിന്നു, ശത്രുക്കൾക്ക കലക്കം വരു
ത്തിയപ്പോൾ, അവർ തങ്ങളിൽ തന്നെ കുത്തി മുറിച്ചു
ഓടിയാറെ, ഗിദ്യൊൻ മുതലായവർ പിന്തുടൎന്നു പിടി
ച്ചു വെട്ടി ഒരു ലക്ഷത്തിൽ അധികം ആളുകളെ കൊ
ന്നു, കവൎച്ച വളരെ കഴിച്ചു. അവൻ മടങ്ങി വന്നു, ജ
നങ്ങൾ അവനെ രാജാവാക്കുവാൻ ഭാവിച്ചപ്പോൾ,
അവൻ: "അപ്രകാരമല്ല യഹോവ തന്നെ നിങ്ങളു
"ടെ രാജാവാകേണ്ടു" എന്നു കല്പിച്ചു, തന്റെ മരണം
വരെ ഇസ്രയേല്യൎക്ക് സ്വസ്ഥത വരുത്തുകയും
ചെയ്തു.
൩൩. രൂഥ്.
നായകന്മാരുടെ കാലത്തു കനാൻദേശത്തിൽ
ക്ഷാമം ഉണ്ടായപ്പോൾ, ബെത്ത്ലെഹമിൽ പാൎത്തു
വന്ന എലിമേലെക്ക് തന്റെ ഭാൎയ്യയായ നവുമിയെ
യും രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു മോവബ് ദേ
ശത്തിൽ ചെന്നു പാൎത്തു അവിടെ ഇരിക്കുമ്പോൾ
അവന്റെ പുത്രന്മാർ അൎപ്പ രൂഥ് എന്ന മൊവബ്യ [ 100 ] സ്ത്രീകളെ വിവാഹം കഴിച്ചു. എലിമേലെക്കും പുത്ര
ന്മാരും മരിച്ചശേഷം, നവുമി ബെത്ത്ലെഹമിൽ മട
ങ്ങി ചെന്നു പുത്രഭാൎയ്യമാരും കൂട വന്നപ്പോൾ, അവ
രോടു: "നിങ്ങൾ തിരിച്ചു പോയി നിങ്ങളുടെ നാട്ടിൽ
"പാൎത്താൽ കൊള്ളാം" എന്നു പറഞ്ഞാറെ, അൎപ്പ മട
ങ്ങിപ്പോയി രൂഥൊ: "നിന്നെ വിട്ടു പിരിഞ്ഞിരിപ്പാൻ
"എന്നോടു പറയരുതു; നീ പോകുന്ന ഇടത്ത് ഞാനും
"വന്നു പാൎക്കും; നിന്റെ ജനം എന്റെ ജനവും നി
"ന്റെ ദൈവം എന്റെ ദൈവവും ആകുന്നു. നീ മ
"രിക്കുന്ന സ്ഥലത്തു ഞാനും മരിക്കും" എന്നു ചൊല്ലി
കൂട പോരുകയും ചെയ്തു.
നവുമി ബെത്ത്ലഹമിൽ എത്തിയപ്പോൾ, ജന
ങ്ങൾ വന്നു കൂടി; "ഇവൾ നവുമി തന്നെയൊ?"
എന്നു തമ്മിൽ തമ്മിൽ പറഞ്ഞാറെ, അവൾ: "എന്നെ
"നവുമി (സുന്ദരി) എന്നല്ല മാറ (ഖേദിനി) എന്നു ത
"ന്നെ വിളിക്കേണം; സമ്പത്തോടു കൂട പുറപ്പെട്ടു പോ
"യി ഒന്നും ഇല്ലാത്തവളായി ദൈവം എന്നെ മടങ്ങു
"മാറാക്കി" എന്നു പറഞ്ഞു.
പിന്നെ കൊയ്ത്തുകാലത്തു രൂഥ് മൂരുന്നവരുടെ കാ
ലായിൽ ധാന്യങ്ങളെ പെറുക്കുവാൻ പോയി. ദേവ
കരുണയാൽ എലിമേലെക്കിന്റെ വംശക്കാരനായ
ബൊവജിന്റെ വയലിൽ ചെന്നു പെറുക്കുമ്പോൾ,
ബൊവജ് അവളുടെ അടക്കവും ഉത്സാഹവും കണ്ടു,
സന്തോഷിച്ചു, ഇന്നവൾ എന്നു ചോദിച്ചറിഞ്ഞാ
റെ, അവളോടു: "നിന്റെ ഭൎത്താവ് മരിച്ചശേഷം, നി
"ന്റെ അമ്മാവിയമ്മെക്ക് നീ ചെയ്ത ഉപകാരങ്ങളെ
"ഞാൻ അറിയുന്നു. നീ ആശ്രയിച്ചു വന്ന ഇസ്ര [ 101 ] "യേല്യരുടെ ദൈവം നിണക്ക് പ്രതിഫലം നല്കട്ടെ"
എന്നു പറഞ്ഞു. മൂരുന്നവരോടു: 'ഈ മൊവബ്യസ്ത്രീ
"യെ മാനിച്ചു, അവൾക്ക് ധാന്യം വളരെ കിട്ടേണ്ടതി
"ന്നു നിങ്ങൾ ചില കൈപ്പിടികളെ ഇട്ടേപ്പിൻ" എ
ന്നു കല്പിച്ചു. രൂഥ് അതിനെ എടുത്തും കൊണ്ടു വീട്ടിൽ
വന്നു അവസ്ഥയെ അറിയിച്ചപ്പോൾ, നവുമി ആ
ശ്ചൎയ്യപ്പെട്ടു: "ആയാൾ നമ്മുടെ ചാൎച്ചക്കാരൻ തന്നെ
"അവൻ ജീവിച്ചിരിക്കുന്നവൎക്കും മരിച്ചവൎക്കും കാട്ടിയ
"ദയ ദൈവം ഓൎത്തു അവനെ അനുഗ്രഹിക്കട്ടെ"
എന്നു പറഞ്ഞതല്ലാതെ, അനന്തരവിവാഹത്തിന്നും
യോഗ്യത ഉണ്ടു എന്നറിയിച്ചു. മൎയ്യാദപോലെ രൂഥ്
അവനെ ചെന്നു കണ്ടു, കാൎയ്യം പറഞ്ഞാറെ, അവൻ
പ്രസാദിച്ചു അവളെ വിവാഹം കഴിച്ചു. അല്പകാലം
കഴിഞ്ഞ ശേഷം, അവൎക്കു ഒരു പുത്രൻ ജനിച്ചു. അ
വന്നു ഒബെദ് എന്നു പേർ വിളിച്ചു; ഈ ഒബെദ്
തന്നെ ദാവീദ് രാജാവിന്റെ മുത്തഛ്ശൻ ആയ്വന്നു.
൩൪. ഏളിയും ശമുവേലും.
നായകന്മാരുടെ ശേഷം മഹാചാൎയ്യനായ ഏളി
ഇസ്രയേലിൽ ൪൦ വൎഷത്തോളം രാജ്യകാൎയ്യങ്ങളെ വി
ചാരിച്ചു നടത്തി. ഉത്സവങ്ങളെ കൊണ്ടാടി ബലി
കളെ കഴിപ്പാൻ ഇസ്രയേല്യർ സാക്ഷികൂടാരം സ്ഥാ
പിച്ചിരിക്കുന്ന ശിലോവിൽ ഏളിയുടെ അടുക്കെ വരു
ന്നതു പതിവു ആ സമയത്ത് എല്ക്കാനാവിന്റെ
ഭാൎയ്യയായ ഹന്നാ താൻ മച്ചിയായതിനാൽ, ദുഃഖിച്ചു
സാക്ഷികൂടാരത്തിന്റെ തിരുമുറ്റത്തു മുട്ടുകുത്തി കര
ഞ്ഞു പ്രാൎത്ഥിച്ചു: "സൈന്യങ്ങളുടെ യഹോവയെ [ 102 ] "എന്റെ സങ്കടം നോക്കി വിചാരിച്ചു ഒരു മകനെ ത
"രേണമെ! തന്നാൽ അവനെ ജീവപൎയ്യന്തം യഹോ
"വെക്ക് തന്നെ ഏല്പിക്കും" എന്നു നേൎന്നു. അപ്പോൾ
ഏളി അടുത്തു ചെന്നു സൂക്ഷിച്ചു നോക്കി ഉച്ചരിക്കു
ന്നില്ല എങ്കിലും, അധരങ്ങൾ അനങ്ങുന്നത് കണ്ടിട്ടു
അവൾക്കു വെറി ഉണ്ടെന്നു വിചാരിച്ചു അവസ്ഥ
ചോദിച്ചറിഞ്ഞപ്പോൾതന്റെമനസ്സു തെളിഞ്ഞു. "നീ
"സമാധാനത്തോടെ പോയ്ക്കൊൾക! ഇസ്രയേലി
"ന്റെ ദൈവം നിന്റെ അപേക്ഷ പ്രകാരം നൽകും"
എന്നു പറഞ്ഞു അവളെ ആശ്വസിപ്പിച്ചു. അതിന്റെ
ശേഷം ഹന്നാ സന്തോഷത്തോടെ തന്റെ ഊരായ
രാമയിലേക്കു മടങ്ങി പോയി. യഹോവ അവളുടെ അ
പേക്ഷയെ ഓൎത്തു ഒരു പുത്രനെ കൊടുത്തു, അവന്നു
ദൈവം കേട്ടതിനാൽ ലഭിച്ചത് എന്നൎത്ഥമുള്ള ശമു
വേൽ എന്ന പേർ വിളിച്ചു. ചില സംവത്സരങ്ങൾ
കഴിഞ്ഞ ശേഷം മാതാപിതാക്കന്മാർ കുട്ടിയെ എടുത്തു
ശിലോവിലേക്കു കൊണ്ടു പോയി വളൎത്തുവാനായി
ഏളിയുടെ കൈക്കൽ ഏല്പിച്ചു. ശമുവേൽ അവിടെ [ 103 ] പാൎത്തു വളൎന്നു ദൈവഭക്തിയോടെ നടക്കും സമയം
ഏളിയുടെ പുത്രരായ ഹൊഫ്നി പിനഹാസ് എന്ന
വർ ദുൎന്നടപ്പുകാരായി ഓരൊ മഹാദോഷം ചെയ്തു
ശുദ്ധസ്ഥലത്തെ അശുദ്ധമാക്കിയാറെ, അഛ്ശൻ ദുഃ
ഖിച്ചു മക്കളെ ശാസിച്ചു എങ്കിലും വാത്സല്യം വളരെ
ഉണ്ടായതിനാൽ, ധൎമ്മപ്രകാരം വേണ്ടുന്ന ശിക്ഷക
ളെ നടത്താതെ ഇരുന്നു.
ആ കാലത്തു ശമുവേൽ ഒരു രാത്രിയിൽ ഉറങ്ങു
മ്പോൾ തന്റെ പേർ വിളിക്കുന്നത് കേട്ടു, ഏളി വിളി
ച്ചു എന്നു വിചാരിച്ചു അവന്റെ അടുക്കെ ചെന്നു;
എന്തു എന്നു ചോദിച്ചാറെ, "ഞാൻ വിളിച്ചില്ല" എന്നു
പറഞ്ഞത് കേട്ടു, ശമുവേൽ പിന്നെയും കിടന്നുറങ്ങി.
രണ്ടാമതും മൂന്നാമതും മുമ്പേത്ത പ്രകാരം വിളി ഉണ്ടാ
യത് ഏളിയോടു അറിയിച്ചപ്പോൾ, അവനോടു: "ഇ
"നിയും വിളി കേട്ടാൽ, അല്ലയൊ കൎത്താവെ പറക;
"അടിയൻ കേൾക്കുന്നു" എന്നുത്തരം പറയേണം എ
ന്നുപദേശിച്ചു. പിന്നെയും ശമുവേൽ എന്ന വിളി
നാലാമതും കേട്ടപ്പോൾ:"പറക കൎത്താവെ! അടി
"യൻ കേൾക്കുന്നു" എന്നു ചൊന്നാറെ, യഹോവ
അരുളിച്ചെയ്തിതു: "കേൾക്കുന്നവരുടെ ചെവിയിൽ
"കടിക്കത്തക്കവണ്ണം ഞാൻ ഇസ്രയേലിൽ ഒരു കാൎയ്യം
"ചെയ്യും. അന്നു ഞാൻ ഏളിയെയും പുത്രന്മാരെയും
"ശിക്ഷിച്ചു, സന്തതിയെയും നശിപ്പിക്കും. അതിന്റെ
"കാരണം പുത്രന്മാർ തങ്ങൾക്ക തന്നെ ശാപം വരു
"ത്തുന്നു എന്നറിഞ്ഞിട്ടും ഏളി അവരെ അടക്കാതെ ഇ
"രിക്കുന്നു." പിറ്റെ ദിവസം രാവിലെ ഏളി ശമുവേ
ലിനെ വിളിച്ചു: "മകനെ! ദൈവം നിന്നോടു അറി [ 104 ] "യിച്ച കാൎയ്യം എന്തു? ഒന്നും മറക്കരുത്!" എന്നു ചോദി
ച്ചപ്പോൾ ശമുവേൽ ശങ്കിച്ചു എങ്കിലും, ദൈവം കല്പി
ച്ചതിനെ ഒക്കയും അറിയിച്ചു. അതിന്നു ഏളി: "കല്പി
"ച്ചവൻ യഹോവയല്ലൊ; അവൻ ഇഷ്ടപ്രകാരം
"ചെയ്യുമാറാകട്ടെ" എന്നു പറഞ്ഞു. അന്നു മുതൽ ശമു
വേലിന്നു ദൈവത്തോടുള്ള പരിചയം വൎദ്ധിച്ചു, കൂട
ക്കൂട അവന്റെ വചനം കേട്ടു, ദൈവം ഒപ്പിച്ചതു
കണ്ടു, ഇസ്രയേല്യർ അവനെ പ്രവാചകൻ എന്ന
റിഞ്ഞു പ്രമാണിക്കയും ചെയ്തു.
കുറയക്കാലം കഴിഞ്ഞ ശേഷം, യഹോവ ശമുവേ
ലോടു അറിയിച്ച പ്രകാരം ഒക്കയും നടന്നു വന്നു. ഇ
സ്രയേല്യർ ഫലിഷ്ടരോടു പട ഏറ്റു തോറ്റപ്പോൾ,
മൂപ്പന്മാരുടെ ഉപദേശപ്രകാരം സാക്ഷിപെട്ടകത്തെ
രക്ഷെക്കായി പോൎക്കളത്തിൽ കൊണ്ടുവന്നു. ഏളിയു
ടെ പുത്രന്മാർ അതിനോടു കൂട വന്നപ്പോൾ, പടജ്ജ
നങ്ങൾ സന്തോഷിച്ചാൎത്തു യുദ്ധം പിന്നെയും ഏ
റ്റാറെ, ഇസ്രയേല്യർ അശേഷം തോറ്റു ൩൦,൦൦൦
ആളുകൾ പട്ടു പോയി, ഏളിയുടെ പുത്രന്മാരും മരിച്ചു,
സാക്ഷിപെട്ടകവും ശത്രു കൈവശമായി പോയി.
ഓടിപ്പോയവരിൽ ഒരുവൻ കീറിയ വസ്ത്രങ്ങളോടും
കൂട ശീലൊവിൽ എത്തി, ഇസ്രയേല്യർ തോറ്റു ഏ
റിയ ജനങ്ങളും ആചാൎയ്യപുത്രന്മാരും മരിച്ചു പെട്ടകവും
ശത്രുകൈവശമായി പോയി. എന്നുള്ള വൎത്തമാനം
അറിയിച്ചപ്പോൾ, ഏളി ഭൂമിച്ചു ഇരുന്ന പീഠത്തിൽ
നിന്നു വീണു, കഴുത്തൊടിഞ്ഞു മരിക്കയും ചെയ്തു. [ 105 ] അനന്തരം ഫലിഷ്ടർ സാക്ഷിപെട്ടകം എടുത്തു
അഷ്ടൊദിൽ കൊണ്ടുപോയി ദാഗൊൻ ദേവന്റെ
ക്ഷേത്രത്തിൽ ബിംബത്തിന്നരികെ വെച്ചു. പിറ്റെ
ദിവസം രാവിലെ നോക്കിയപ്പോൾ, അവർ ബിം
ബം പെട്ടകത്തിന്മുമ്പാകെ വീണു, കൈകളും തലയും
മുറിഞ്ഞു കിടക്കുന്നതു കണ്ടു ദുഃഖിച്ചു. പട്ടണക്കാൎക്കു മൂ
ലവ്യാധികളും മറ്റും പല അസഹ്യങ്ങളും ഉണ്ടായാറെ, [ 106 ] പെട്ടകത്തെ അവിടെനിന്നു നീക്കി, എക്രൊനിൽ കൊ
ടുത്തയച്ചു പാൎപ്പിച്ചു. അവിടെയും ബാധ വൎദ്ധിച്ചു
നഗരക്കാർ കുഴങ്ങി മുറയിട്ടു കൊണ്ടിരുന്നു. ൭ മാസം ക
ഴിഞ്ഞാറെ ഇസ്രയേല്യൎക്ക തന്നെ മടക്കി അയച്ചു. ഇ
പ്രകാരം പെട്ടകം വന്നു ചേൎന്നു എങ്കിലും, അവർ ഫ
ലിഷ്ടരുടെ നുകത്തെ ൨൦ വൎഷം വഹിക്കേണ്ടി വന്നു.
ഇസ്രയേല്യർ പിന്നെ അനുതാപപ്പെട്ടു അന്യദേവ
കളെ നീക്കി യഹോവയെ മാത്രം സേവിച്ചു രക്ഷെക്കാ
യി അപേക്ഷിച്ചാറെ, ദൈവം മനസ്സലിഞ്ഞു തുണ
നിന്നു. അപ്പോൾ അവർ ഫലിഷ്ടർ അടക്കിയ പട്ട
ണങ്ങളെ വീണ്ടും പിടിച്ചു ശത്രക്കളെ ഓടിച്ചു നാട്ടിൽ
നിന്നു പുറത്താക്കി കളഞ്ഞു. കനാൻ ദേശത്തിന്റെ
അതിൎക്ക എത്തിയ സമയം ശമുവേൽ ഒരു കല്ല് ജയ
ത്തിന്റെ തൂണാക്കി നിറുത്തി "യഹോവ നമുക്കു
"ഇതു വരെയും സഹായിച്ചു" എന്നു പറഞ്ഞു (സഹാ
യക്കല്ല്) എബനേജർ എന്ന പേരും വിളിച്ചു. അതി
ന്റെ ശേഷം അവൻ ശത്രുക്കളെ അമൎത്തു സന്മാ
ൎഗ്ഗത്തെ ഉപദേശിച്ചു, നേരും ന്യായവും നടത്തി, ജീ
വപൎയ്യന്തം ദൈവജനത്തെ രക്ഷിച്ചു പോരുകയും
ചെയ്തു.
൩൫. ശമുവേലും ശൌലും.
ശമുവേൽ വൃദ്ധനായപ്പോൾ രണ്ടു പുത്രന്മാരെ
തന്നോടു കൂട ന്യായവിസ്താരത്തിന്നായി ബൎശബാ
വിൽ പാൎപ്പിച്ചു. അവർ അഛ്ശന്റെ വഴിയിൽ നട
ക്കാതേ, ദ്രവ്യാഗ്രഹം നിമിത്തം കൈക്കൂലി വാങ്ങി [ 107 ] ന്യായം മറിച്ചു കളഞ്ഞു. ആ സമയം ഇസ്രയേല്യ
മൂപ്പന്മാർ എല്ലാവരും കൂടി കാൎയ്യം വിചാരിച്ചു, ശമു
വേലെ ചെന്നു കണ്ടു: "നീ വൃദ്ധനാകുന്നു പുത്രന്മാർ
"നിന്റെ വഴിയിൽ നടക്കുന്നില്ല. അതു കൊണ്ടു എ
"ല്ലാ ജാതിക്കാൎക്കും ഉള്ളതു പോലെ ഞങ്ങൾക്കും ഒരു
"രാജാവിനെ കല്പിച്ചാക്കേണം" എന്നു പറഞ്ഞു. ഈ
കാൎയ്യം ശമുവേലിന്നു രസക്കേടായി തോന്നി. അവൻ
ദുഃഖിച്ചിരിക്കുമ്പോൾ, യഹോവ "ഈ ജനം ചോദി
"ക്കുന്നതെല്ലാം അനുസരിച്ചു ചെയ്ക; അവർ നിന്നെ
"അല്ല, ഞാൻ അവരുടെ മേൽ രാജാവാകാതിരിപ്പാൻ
"എന്നെ തന്നെ തള്ളിക്കളഞ്ഞു" എന്നു കല്പിച്ചു.
ആ കാലത്തു ബിന്യമീൻഗോത്രക്കാരനായ കീശ്
എന്നവന്നു ചില കഴുതകൾ തെറ്റി കാണാതെ പോ
യിരുന്നു. അവറ്റെ അന്വേഷിക്കേണ്ടതിന്നു തന്റെ
സുന്ദര പുത്രനായ ശൌലിനെയും ഒരു വേലക്കാര
നെയും പറഞ്ഞയച്ചു. അവർ നോക്കി നടന്നു കാ
ണാഞ്ഞപ്പോൾ, വേലക്കാരൻ രാമയിലെ ദീൎഘദൎശി
യെ ഓൎത്തു. "അവൻ പറയുന്നതൊക്കയും ഒത്തു വരു
"ന്നു; നമ്മുടെ അവസ്ഥ അവനോടു പറഞ്ഞാൽ, ക
"ഴിവുണ്ടാകും" എന്നു ശൌലിനോടു പറഞ്ഞു. ഇരു
വരും ശമുവേലിന്റെ അടുക്കെ ചെന്നു അവസ്ഥ അ
റിയിച്ചപ്പോൾ, അവൻ ഈ ശൌൽ തന്നെ ഇസ്ര
യേല്യരുടെ മേൽ വാഴേണ്ടുന്ന ആൾ എന്നു ദൈവ
വശാൽ അറിഞ്ഞിട്ടു, അവനോടു: "കാണാതെ പോയ
"കഴുതകളെ ചൊല്ലി വിഷാദിക്കേണ്ടാ; അവ എത്തി
"ഇരിക്കുന്നു; ഇസ്രയേലിലെ ഇഷ്ടകാൎയ്യം നിണക്ക
"ല്ലാതെ ആൎക്കുണ്ടാകും?" എന്നു പറഞ്ഞു എങ്കിലും [ 108 ] അതിന്റെ അൎത്ഥം ഇന്നതെന്നു ശൌൽ അറിഞ്ഞില്ല.
അവൻ പിറ്റേ ദിവസം അഛ്ശന്റെ വീട്ടിൽ പോകു
വാൻ പുറപ്പെട്ടപ്പോൾ ശമുവേലും കൂട പോയി, വേ
ലക്കാരനെ കുറെ മുമ്പിൽ നടപ്പാൻ അയച്ചാറെ,
ശൌലിനോടു: "ദൈവനിയോഗം അറിയിപ്പാൻ അ
"ല്പം നില്ക്ക" എന്നു ചൊല്ലി, ഒരു തൈലക്കൊമ്പു എടു
ത്തു അവന്റെ തലമേൽ ഒഴിച്ചു, അവനെ ചുംബിച്ചു
പറഞ്ഞു: "യഹോവയുടെ അവകാശത്തെ ഭരിപ്പാനാ
"യി അവൻ താൻ നിന്നെ അഭിഷേകം ചെയ്തിരിക്കു
"ന്നു എന്നു ധരിച്ചു കൊൾക". പിന്നെ ശൌൽ വീ
ട്ടിൽ എത്തിയാറെ, ഉണ്ടായ കാൎയ്യം ഒരുത്തരോടും അ
റിയിച്ചില്ല താനും.
അനന്തരം ശമുവേൽ ജനത്തെ മിസ്പെയിൽ
യോഗം കൂട്ടി, ശൌലെ വരുത്തി കാണിച്ചു: ഇവ
നെ തന്നെ യഹോവ വരിച്ചു രാജാവാക്കി എന്നു
പറഞ്ഞപ്പോൾ, ജനങ്ങൾ ഒക്കയും "ജയ! ജയ!"
എന്നു പറഞ്ഞു ആൎത്തു. അതിന്റെ ശേഷം, അവൻ
ദൈവസഹായത്താലെ അമ്മൊന്യർ മുതലായ ശത്രു
ക്കളെ അടക്കി യുദ്ധങ്ങളിൽ ജയിച്ചു. രാജ്യത്തിന്നു
സുഖം വരുത്തിയാറെ, ജനങ്ങൾ എല്ലാവരും സ
ന്തോഷിച്ചു അവനെ സ്തുതിച്ചു. പിന്നെ അമലേ
ക്യരോടു പടയുണ്ടായി അവരെ തോല്പിച്ചു മുടിപ്പാ
നുള്ള ദൈവകല്പന അറിഞ്ഞിട്ടും പ്രമാണിയാതെ ജ
നങ്ങളെയും ബലി കഴിപ്പാൻ വിശിഷ്ട മൃഗങ്ങളെ
യും സൂക്ഷിച്ചു വെച്ചു, അപ്പോൾ ശമുവേൽ ശൌ
ലോടു: "യഹോവെക്ക് കല്പന കേട്ടനുസരിക്കുന്ന
"തിൽ അല്ല, ബലിയിൽ അധികം ഇഷ്ടമുണ്ടെന്നു [ 109 ] "നിരൂപിക്കുന്നുവൊ?" ബലിയേക്കാൾ അനുസര
ണം തന്നെ നല്ലൂ. മന്ത്രവാദദോഷം പോലെ അനു
സരണക്കേടും വിഗ്രഹാരാധന പോലെ മാത്സൎയ്യവും
ആകുന്നു. നീ യഹോവാവചനത്തെ നിരസിച്ചതു
കൊണ്ടു, അവൻ നിന്നെയും നിരസിച്ചു കളഞ്ഞു.
അന്നു മുതൽ ശൌലിന്നു അനുസരണക്കേടു വൎദ്ധി
ച്ചു. ദൈവാത്മാവ് ക്രമത്താലെ നീങ്ങിപ്പോകയും
ചെയ്തു.
൩൬. ദാവീദ് ഇടയനായത്.
അനന്തരം യഹോവ ശമുവേലോടു: "നീ കൊ
"മ്പിൽ എണ്ണ നിറച്ചു, ബെത്ത്ലെഹമിൽ ചെല്ലുക;
"അവിടെ ഒബെദിന്റെ മകനായ യിശ്ശായിപുത്രന്മാ
"രിൽ ഒരുവനെ രാജാവാക്കുവാൻ ഞാൻ നിശ്ചയി
"ച്ചിരിക്കുന്നു" എന്നു കല്പിച്ചത് കേട്ടാറെ, ശമുവേൽ
പുറപ്പെട്ടു ബെത്ത്ലെഹമിൽ എത്തി. ഇശ്ശായി ൭ പു
ത്രന്മാരെ വരുത്തി കാണിച്ചു. യഹോവ നിയമിച്ച
വൻ ഇവരിൽ ഇല്ല എന്നു കണ്ടാറെ, "കുട്ടികൾ തി
"കഞ്ഞുവോ" എന്നു ചോദിച്ചു. അതിന്നു ഇശ്ശായി:
"ഇനി ഇളയവൻ ഉണ്ടു; അവൻ ആടുകളെ മേയ്പാ
"നായി പോയിരിക്കുന്നു" ആ കുട്ടിയുടെ പേർ ദാവീദ്
തന്നെ എന്നു കേട്ടപ്പോൾ, അവനെ വിളിപ്പാൻ പ
റഞ്ഞു. ആയവൻ വന്നാറെ, ചെമ്പിച്ചു തലമുടിയും
ശോഭനമായ കണ്ണും നല്ല കോമളതയും കണ്ടു, യഹോ
വയും ഇവനെ തന്നെ ഉടനെ അഭിഷേകം കഴിക്ക
എന്നു കല്പിച്ചപ്പോൾ, ശമുവേൽ സഹോദരന്മാരുടെ [ 110 ] മുമ്പാകെ അവനെ തൈലാഭിഷേകം കഴിച്ചു. അന്നു
മുതൽ യഹോവയുടെ ആത്മാവ് ശൌലിൽനിന്നു
മാറി ദാവീദിന്മേൽ ഇറങ്ങി, ഒരു ദുരാത്മാവ് ശൌലി
നെ ഭൂമിപ്പിക്കയും ചെയ്തു.
അപ്പോൾ ഭൃത്യന്മാർ രാജാവോടു: "വീണ വാ
"യിപ്പാൻ പരിചയമുള്ള ആളെ വരുത്തി, വായിപ്പി
"ച്ചാൽ ബുദ്ധിഭ്രമം തീരും" എന്നറിയിച്ചത് രാജാവ്
നന്നു എന്നു തോന്നിയപ്പോൾ, അവർ ദാവീദിന്റെ
വിവേകതയും ഗുണശീലവും വീണയിങ്കലെ പരി
ചയവും അറിയിച്ചാറെ, ശൌൽ അവനെ ആട്ടിങ്കൂ
ട്ടത്തിൽനിന്നു വരുത്തി വീണ വായിപ്പിച്ചു കേട്ടാ
ശ്വസിച്ചു.
പിന്നെ ഫലിഷ്ടരോടുള്ള യുദ്ധം തുടങ്ങിയ സമ
യം ശൌൽ ദാവീദിനെ വിട്ടയച്ചു, താൻ പടജ്ജന
ങ്ങളോടു കൂട പുറപ്പെട്ടു ശത്രക്കളെ നേരിട്ടു. ജ്യേഷ്ഠ [ 111 ] ന്മാരെ കാണേണ്ടതിന്നു ദാവീദും പോൎക്കളത്തിൽ ചെ
ന്നു, അഛ്ശൻ അയച്ച വത്തമാനം പറഞ്ഞു. അന്നേ
രം ശത്രുസൈന്യത്തിൽനിന്നു ൬[[ മുളം നീളമുള്ള ഗോ
ല്യാത്ത് എന്നൊരു അങ്കക്കാരൻ പുറപ്പെട്ടു വന്നു,
പരിഹസിച്ചു ദുഷിക്കുന്നതും, ഇസ്രയേല്യർ പേടി
ച്ചു പിൻവാങ്ങിയതിനാൽ ഇവനെ കൊല്ലുന്നവന്നു
രാജാവ് പുത്രിയെയും ദ്രവ്യത്തെയും മറ്റും കൊടുക്കും
എന്നു സംസാരിച്ചതും കേട്ടു. ദാവീദ് ഈ ഫലിഷ്ട
ന്റെ ദുഷിവാക്കുകളെയും ഇസ്രയേല്യരുടെ ഭയവും
ധൈൎയ്യക്കുറവും വിചാരിച്ച ദുഃഖിച്ചു: "ദൈവസഹാ
"യത്താലെ ഞാൻ അവനെ കൊന്നു കളയും" എന്നു
ചൊന്നതു രാജാവ് കേട്ടു അവനെ വരുത്തി: "ശത്രു
"വെ മുടിപ്പാൻ നിണക്ക് പ്രാപ്തി പോരാ; ആയവൻ
"യുദ്ധവീരൻ; നീയൊ ബാലൻ അത്രെ? എന്നു കല്പി
ച്ചു അതിന്നു ദാവീദ്: അടിയൻ ആടുകളെ മേയ്ക്കുന്ന
സമയത്ത് സിംഹത്തെയും കരടിയെയും കൊന്നു, ആ
മൃഗങ്ങളിൽനിന്നു രക്ഷിച്ച യഹോവ ഈ ഫലിഷ്ട
"ന്റെ കയ്യിൽനിന്നും വിടുവിക്കും" എന്നു പറഞ്ഞു.
അനന്തരം ശൌൽ അവനെ ആയുധവൎഗ്ഗവും പട
ച്ചട്ടയും ധരിപ്പിച്ചു. അതോടു കൂട നടപ്പാൻ ശീലമി
ല്ലായ്കകൊണ്ടു ദാവീദ് അവറ്റെ നീക്കി വെച്ചു പി
ന്നെ തന്റെ വടിയെയും മിനുസമുള്ള ൫ കല്ലുകളെയും
എടുത്തു സഞ്ചിയിൽ ഇട്ടു, കവിണയോടു കൂട ശത്രു
വിന്റെ നേരെ ചെന്നു. ആ മല്ലൻ ബാലനെ ക
ണ്ടാറെ, നിന്ദിച്ചു: വടിയോടു കൂട വരുവാൻ എന്തു?
ഞാൻ നായൊ? നീ വാ; നിന്നെ പക്ഷികൾക്കു ഇര
യാക്കും! എന്നു പറഞ്ഞപ്പോൾ ദാവീദ്: നീ വാളോടും [ 112 ] കുന്തത്തോടും പലിശയോടും കൂട വരുന്നു. ഞാനോ
നീ നിന്ദിച്ചിട്ടുള്ള ഇസ്രയേൽ സൈന്യങ്ങളുടെ യ
ഹോവാനാമത്തിൽ നിന്നെ കൊള്ളെ വരുന്നു. പി
ന്നെ ഫലിഷ്ടൻ എഴുനീറ്റു ദാവീദിനോടു എതിൎപ്പാ
നടുത്തപ്പോൾ ദാവീദ് നേരെ പാഞ്ഞു സഞ്ചിയിൽ
നിന്നു ഒരു കല്ലിനെ എടുത്തു, കവിണയിൽ വെച്ചു
ശത്രുവിന്റെ നെറ്റിമേൽ എറിഞ്ഞു. അവൻ ഉടനെ
ഭൂമിയിൽ കവിണ്ണു വീണു. ദാവീദ് ബദ്ധപ്പെട്ടു ആ
ഫലിഷ്ടന്റെ വാൾ തന്നെ ഊരി തല വെട്ടിക്കളഞ്ഞു.
ആയതിനെ ഫലിഷ്ടർ കണ്ടപ്പോൾ വിറച്ചു ഓടി
പ്പോയി. ഇസ്രയേല്യരും മുതിൎന്നു, ശത്രുപട്ടണങ്ങ
ളിൽ എത്തുവോളം പിന്തുടരുകയും ചെയ്തു.
പിന്നെ ദാവീദ് ആ അങ്കക്കാരനായ ഗൊലി
യാത്തിനെ കൊന്നു മടങ്ങി വന്നു രാജാവിന്റെ [ 113 ] അടുക്കെ എത്തിയാറെ, "ഹെ' ബാലക, നീ ആരുടെ
"പുത്രൻ?" എന്നു രാജാവ് ചോദിച്ചാറെ, "ഞാൻ
"ബെത്ത്ലെഹങ്കാരനായ യിശ്ശായിയുടെ മകൻ തന്നെ"
എന്നു ദാവീദ് ഉണൎത്തിച്ചു. അനന്തരം രാജപുത്രനാ
യ യൊനതാൻ അവനെ കണ്ടു സ്നേഹിച്ചു, രണ്ടാ
ത്മാക്കൾ ഒന്നായി ചേൎന്നു. അവൻ സഖ്യലക്ഷ
ണത്തിന്നായി ദാവീദിന്നു തന്റെ മേൽകുപ്പായം,
വാൾ, വില്ല്, അരക്കച്ച എന്നിവ കൊടുത്തു, രാജാ
വും ദാവീദിനെ മാനിച്ചു തന്നോടു കൂട പാൎപ്പിക്കയും
ചെയ്തു.
൩൭. ദാവീദിന്നു വന്ന ഉപദ്രവം.
ദാവീദ് രാജഗൃഹത്തിൽ അല്പകാലമത്രെ സുഖ
മായി പാൎത്തുള്ളു. ഇസ്രയേല്യർ ജയഘോഷത്തോ
ടെ പലിഷ്ടയുദ്ധത്തിൽനിന്നു മടങ്ങി വന്നപ്പോൾ,
സ്ത്രീകളും കൂട ചേൎന്നു നൃത്തമാടി പാടിയത്: "ആയി
"രത്തെ ശൌലും, പതിനായിരത്തെ ദാവീദും കൊന്നു".
എന്നതു ശൌൽ കേട്ടു കോപിച്ചു: "ഇനി രാജ്യം അ
"ല്ലാതെ ഇവന്നു കിട്ടുവാൻ എന്തുള്ളു?" എന്നു ചൊ
ല്ലി ദാവീദിൽ അസൂയ ഭാവിച്ചു തുടങ്ങി. ഗുണാധി
ക്യം നിമിത്തം ദാവീദിങ്കൽ ജനരഞ്ജന വൎദ്ധിക്കുമ
ളവിൽ ശൌലിന്റെ അസൂയയും കോപവും വൎദ്ധി
ക്കും ഒടുവിൽ അവനെ കൊന്നുകളവാൻ അന്വേഷി
ച്ചു. രാജാവിന്നു ഭ്രമത പിടിച്ച ഒരു നാൾ ദാവീദ് അവ
ന്റെ മുമ്പാകെ വീണ വായിച്ചു കൊണ്ടിരിക്കുമ്പോൾ,
ശൌൽ കുന്തം എടുത്തു ദാവീദിന്റെ നേരെ ചാടി; [ 114 ] ആയവൻ തെറ്റി വീട്ടിൽ ഓടി പാൎത്താറെ, അവനെ
കൊല്ലുവാൻ ചേകവരെ കല്പിച്ചയച്ചു വാതില്ക്കൽ
പാൎപ്പിച്ചു. രാജപുത്രിയായ ഭാൎയ്യ അതിനെ അറിഞ്ഞു
ഓടിപ്പോകേണ്ടതിന്നു ഭൎത്താവിനെ കിളിവാതിലിൽ
കൂടി ഇറക്കി അയച്ചു. ദാവീദ് മണ്ടി നോബിൽ ചെ
ന്നു, ഗൊലിയാത്തിന്റെ വാൾ മഹാചാൎയ്യനായ അ
ഹിമെലെക്കോടു വാങ്ങി ഫലിഷ്ടയയിലേക്കു ഓടി
ഫലിഷ്ടരാജാവായ ആക്കീശെ ചെന്നു കണ്ടു ശര
ണം പ്രാപിച്ചു. അവിടുത്തെ മന്ത്രികൾക്കു സംശ
യം തോന്നി ഇവൻ ഇപ്രകാരം വന്നത് കൌശലം
അത്രെ എന്നും മറ്റും രാജാവെ ഉണൎത്തിച്ചാറെ, ദാ
വീദ് ഭയപ്പെട്ടു അവിടെനിന്നും വിട്ടുപോയി, പിന്നെ
യും സ്വരാജ്യത്തിലെത്തി. അപ്പോൾ യൊനതാൻ
അഛ്ശന്റെ അടുക്കെ ചെന്നു വൈരഭാവത്തെ മാറ്റു
വാൻ ശ്രമിച്ചാറെ, ശൌൽ ഒന്നും കേൾക്കാതെ അ
വൻ മരിക്കെണം നിശ്ചയം എന്നു കല്പിച്ചു. പിന്നെ
യൊനതാൻ അഛ്ശനെ വിട്ടു ദാവീദുമായി കണ്ടു സ്നേ
ഹകരാറെ ഉറപ്പിച്ചു, ഓടി പോവാൻ ഉപദേശിച്ചു.
അതിന്റെ ശേഷം ദാവീദ് യഹൂദമലയിൽ ചെന്നു
ഗുഹകളിൽ ഒളിച്ചു പാൎത്തു വരുന്ന സമയം അവന്റെ [ 115 ] കുഡുംബക്കാരും ബുദ്ധിമുട്ടുള്ളവരും ൬൦൦ പേരോളം
രാജാവിനെ ഭയപ്പെട്ടിട്ടു അവനോടു ചേൎന്നു അവ
നെ തലവനാക്കി സേവിച്ചു വന്നു. ശൌൽ അവ
രെ കണ്ടുപിടിക്കേണ്ടതിന്നു അന്വേഷണം കഴിച്ച
പ്പോൾ, ദൊവഗ് എന്നവൻ ദാവീദ് നോബിൽ വ
ന്നു മഹാചാൎയ്യനോടു സംസാരിച്ചു; ആയവൻ അവ
ന്നു ഭക്ഷണവും ഗൊലിയാത്തിന്റെ വാളും കൊടുക്കു
ന്നത് ഞാൻ കണ്ടു, എന്നു രാജാവെ ബോധിപ്പിച്ചു.
അപ്പോൾ ശൌൽ ക്രുദ്ധിച്ചു അവരെ കൊല്ലുവാൻ
ദൊവഗെ അയച്ചു; ആയവൻ പോയി അഹിമെ
ലെക്ക് മുതലായ ൮൫ ആചാൎയ്യന്മാരെ കൊന്നു, അ
വരുടെ പട്ടണത്തിലെ ശിശുക്കളെയും സ്ത്രീപുരുഷ
ന്മാരെയും മുടിച്ചു കളഞ്ഞു; പട്ടണത്തെയും നശിപ്പി
ച്ചു. മഹാചാൎയ്യന്റെ പുത്രന്മാരിൽ അബ്യതാർ എ
ന്നവൻ തെറ്റി ഓടിപ്പോയി, ദാവീദിന്റെ അടുക്കെ
എത്തി വൎത്തമാനം അറിയിച്ചു അവനോടു കൂട
പാൎത്തു.
അനന്തരം യൊനതാൻ ദാവീദിനെ ചെന്നു ക
ണ്ടു ആശ്വസിപ്പിച്ച ശേഷം, അവൻ തന്റെ ആ
ളുകളോടു കൂട എംഗദിക്കാട്ടിൽ വാങ്ങി പാൎത്തു. ആ
യത് ശൌൽ കേട്ടു ൬൦൦൦ പടജ്ജനങ്ങളെ ചേൎത്തു
കൊണ്ടു പുറപ്പെട്ടു അന്വേഷിച്ചാറെ, വഴിയിരികെ
ഒരു ഗുഹയെ കണ്ടു കാൽമടക്കത്തിന്നായി കടന്നു; ദാ
വിദ് മുതലായവർ ആ ഗുഹയിൽ ഒളിച്ചിരിക്കുന്നു
എന്നറിഞ്ഞതുമില്ല. അപ്പോൾ ദാവീദിന്റെ ജന
ങ്ങൾ യഹോവ നിന്റെ ശത്രുവെ നിൻ കൈയിൽ
ഏല്പിക്കുന്ന ദിവസം വന്നു എന്നു പറഞ്ഞപ്പോൾ, [ 116 ] ദാവീദ് എഴുനീറ്റു, പതുക്കെ ചെന്നു രാജവസ്ത്രത്തി
ന്റെ കോന്തല മുറിച്ചെടുത്തു, തന്റെ പുരുഷന്മാരോ
ടു: "ഇവൻ യഹോവയാൽ അഭിഷിക്തൻ; അവ
"നെ തൊടേണ്ടതിന്നു യഹോവ ഒരുനാളും എന്നെ
"സമ്മതിക്കരുതേ" എന്നു പറഞ്ഞു. പിന്നെ ശൌൽ
പോയപ്പോൾ, ദാവീദും പുറപ്പെട്ടു: "എന്റെ യജമാ
"നനായ രാജാവേ, ഇന്നു യഹോവ ഗുഹയിൽ വെ
"ച്ചു നിന്നെ എൻ കൈയിൽ ഏല്പിച്ചിരുന്നു എങ്കിലും,
"യഹോവാഭിഷിക്തനെ ഞാൻ തൊടുകയില്ല എന്നു
"വെച്ചു നിന്നെ വിട്ടു. ഇതാ പിതാവേ! നിന്റെ വ
"സ്ത്രത്തിന്റെ തോങ്ങൽ എന്റെ കൈയിൽ ഉണ്ടു" എ
ന്നും മറ്റും വിളിച്ചു പറഞ്ഞു കാണിച്ചാറെ, ശൌൽ ക
രഞ്ഞു: "ഞാൻ ചെയ്ത ദോഷത്തിന്നു പ്രതിയായി ന
"ന്മ ചെയ്തതിനാൽ നീ എന്നിൽ നീതി ഏറിയവൻ"
എന്നു പറഞ്ഞു നാണിച്ചു മടങ്ങിപ്പോയി.
അല്പ കാലം കഴിഞ്ഞ ശേഷം ശൌൽ വൈരം മുഴു
ത്തു പിന്നെയും പട്ടാളത്തോടു കൂട പുറപ്പെട്ടു. ദാവീദ് [ 117 ] ഒളിച്ചിരുന്ന ദിക്കിൽ എത്തി രാത്രിക്കു കൂടാരം അടിച്ചു
തേരുകളെ നിറുത്തി അണി ഇട്ടു അതിന്നടുവിൽ
പാൎത്തു. എല്ലാവരും ഉറങ്ങുമ്പോൾ ദാവീദും അബി
ശയും പാളയത്തിൽ ഇറങ്ങി, ശൌലും പടനായ
കന്മാരും അബ്നെരും കിടന്നുറങ്ങുന്ന സ്ഥലത്തു ചെ
ന്നു, രാജാവിന്റെ കുന്തവും മുരുടയും തലക്കൽ നിന്നെ
ടുത്തു നേരെയുള്ള മലമേൽ കരേറി നിന്നു. അനന്ത
രം ദാവീദ് ഹേ അബ്നെരെ! കേൾക്കുന്നില്ലയൊ? എ
ന്നു വിളിച്ചാറെ, അവൻ ഉണൎന്നു. "രാജസന്നിധി
"യിങ്കൽ ഇപ്രകാരം വിളിക്കുന്ന നീ ആർ?" എന്നു
ചോദിച്ചതിന്നു ദാവീദ് പറഞ്ഞു: നീ പുരുഷനല്ല
യൊ? ഇസ്രയേലിൽ നിണക്ക് സമനാർ? നീ യജ
മാനനെ കാത്തു കൊള്ളാഞ്ഞതെന്തു? രാജാവെ മുടി
പ്പാൻ ഒരുത്തൻ അകത്തു വന്നിരുന്നു രാജകുന്തവും
ജലപാത്രവും എവിടെ എന്നു നോക്കുക.! എന്നാറെ
ശൌൽ: "ഹേ പുത്ര! ഇത് നിന്റെ ശബ്ദം അല്ല
"യൊ?" എന്നു ചോദിച്ചപ്പോൾ ദാവീദ്: "അതെ
"രാജാവെ! നീ എന്നെ തേടി നടക്കുന്നത് എന്തിന്നു?
"ഞാൻ എന്തു ചെയ്തു? എങ്കൽ എന്തു ദോഷം കണ്ടി
"രിക്കുന്നു? ഒരു കാട്ടു കോഴിയെ പോലെ എന്നെ അ
ന്വേഷിപ്പാൻ രാജാവ് സൈന്യത്തോടു കൂട പുറ
"പ്പെട്ടു വന്നില്ലയൊ" എന്നും മറ്റും പറഞ്ഞപ്പോൾ
ശൌൽ: "ഞാൻ മഹാ പാപം ചെയ്തിരിക്കുന്നു. പുത്രാ!
"നീ മടങ്ങി വാ; ഞാൻ ഇനിമേൽ നിണക്ക് ദോഷം
"ചെയ്കയില്ല" എന്നു കല്പിച്ചു. എന്നാറെ ദാവീദ്
അവന്റെ വൈരഭാവം അറിഞ്ഞിട്ടു, താൻ ചെല്ലാ
തെ "ബാല്യക്കാരിൽ ഒരുത്തൻ വന്നു രാജാവിന്റെ [ 118 ] "കുന്തവും ജലപാത്രവും വാങ്ങി കൊണ്ടുപോകട്ടെ"
എന്നു പറഞ്ഞു പിരിഞ്ഞു പോയി. പിന്നെ രാജാ
വോടു സംസാരിപ്പാൻ ഇട വന്നില്ല.
൩൮. ശൌലിന്റെ മരണവും
ദാവീദ് രാജാവായതും.
അനന്തരം ദാവീദ് ശൌലിന്റെ വൈരം ശമി
ക്കുന്നില്ല എന്നു കണ്ടു, അവന്റെ കയ്യിൽ അകപ്പെ
ടാതിരിക്കേണ്ടതിന്നു തന്റെ ൬൦൦ ആളുകളോടും കൂട
ഇസ്രയേൽ ദേശത്തെ കടന്നു ഗാഥിലെ രാജാവായ
ആകീശെ ചെന്നു കണ്ടാറെ, രാജാവ് ചിക്ലാഗ് പട്ട
ണം പാൎപ്പാനായികൊടുത്തു. പിന്നെ ഫലിഷ്ടരും ശൌ
ലുമായി യുദ്ധമുണ്ടായിട്ടു ദാവീദ് കൂട പോരിന്നു പോ
കെണം എന്നു ആകീശ് കല്പിച്ചു പുറപ്പെട്ടു പോയാ
റെ, അവൻ ശത്രുപക്ഷത്തിൽ തിരിയും എന്ന് ഫ
ലിഷ്ടപ്രഭുക്കന്മാർ പേടിച്ചു വിരോധിച്ചപ്പോൾ, രാ
ജാവ് ദാവീദിനെ മടക്കി അയച്ചു. ദാവീദ് തന്റെ ആ
ളുകളോടു കൂട ചിക്ലാഗിൽ എത്തിയാറെ, അതാ അമലേ
ക്യർ ആ പട്ടണം മുഴുവനും ചുട്ടു, സ്ത്രീകളെയും കുട്ടിക
ളെയും കവൎന്നു കൊണ്ടു പോയപ്രകാരം കണ്ടു ദുഃഖി
ച്ചു. തളൎച്ച വിചാരിയാതെ ഉടനെ എഴുനീറ്റു, രാത്രി
മുഴുവനും ഓടി, പിറ്റെ ദിവസം രാവിലെ കവൎച്ച
ക്കാരെ കണ്ടെത്തി പോരുതു ജയിച്ചു, കവൎന്നത് ഒക്ക
യും പിടിച്ചു എടുത്തു, വളരെ സമ്പത്തോടു കൂട മടങ്ങി
പോരുകയും ചെയ്തു. [ 119 ] അങ്ങിനെ ഇരിക്കുമ്പോൾ, ഫലിഷ്ടസൈന്യ
ങ്ങളും ഇസ്രയേല്യരും ഗില്ബൊവമലമേൽ വെച്ചു
അണഞ്ഞു പട ഏറ്റു, ഇസ്രയേല്യർ തോറ്റു, യോ
നതാൻ രണ്ടു സഹോദരന്മാരോടു കൂട പട്ടുപോയി.
ശൌൽ അപായത്തെ കണ്ടിട്ടു നിരാശ്രയനായി
വാൾമുനമേൽ വീണു മരിച്ചു. അതിന്റെ ശേഷം,
ഒരു അമലേക്യൻ ദാവീദിന്റെ അടുക്കെ വന്നു:
"ഇസ്രയേല്യർ തോറ്റു: യൊനതാനും പട്ടുപോയി;
ശൌൽ മുറിയേറ്റു കിടന്നു എന്നെ കൊല്ലുക എന്നു
വിളിച്ചപേക്ഷിച്ചപ്പോൾ, ഞാനടുത്തു വെട്ടിക്കൊ
ന്നു. അവന്റെ കിരീടവും വളയും ഇതാ, യജമാന
"ന്നു കൊണ്ടുവന്നിരിക്കുന്നു" എന്നു പറഞ്ഞാറെ,
ദാവീദ് വസ്ത്രം കീറി കരഞ്ഞു: "യഹോവാഭിഷിക്ത
"നെ മുടിപ്പാൻ നിണക്ക് ശങ്ക ഉണ്ടായില്ലയൊ? നി
"ന്റെ രക്തം നിന്റെ തലമേൽ വരട്ടെ!"എന്നു ക
ല്പിച്ചു, അവനെ കൊല്ലിച്ചു. പിന്നെ ദാവീദ് ഫലി
ഷ്ടരെ വിട്ടു തന്റെ ആളുകളോടു കൂട സ്വരാജ്യത്തിൽ [ 120 ] മടങ്ങി ഹെബ്രൊനിൽ വന്നു പാൎത്താറെ, യഹൂദമൂ
പ്പന്മാർ അവിടെ വന്നു കൂടി അവനെ രാജാവാക്കി
അഭിഷേകം കഴിച്ചു. അബ്നർ എന്ന നോനാപതി
യൊ ശൌലിന്റെ പുത്രനായ ഇഷ്ബൊശത്തിനെ
ഇസ്രയേലിന്മേൽ രാജാവാക്കി വാഴിച്ചു. ആയവൻ
൬ വൎഷം വാണു രാജവേലെക്ക് പോരാത്തവൻ എ
ന്നു കണ്ടാറെ, ജനങ്ങൾ മുഷിഞ്ഞു രണ്ടാൾ ചെന്നു
അവനെ കൊന്നു കളഞ്ഞു; അതിന്റെ ശേഷം ദാ
വീദ് എല്ലാ ഇസ്രയേലിന്മേൽ രാജാവായ്തീരുകയും
ചെയ്തു.
൩൯. ദാവീദ് ഉറിയ എന്ന പട
നായകനെ കൊല്ലിച്ചത്.
ദാവീദിന്നു ഇങ്ങിനെ എല്ലാ അധികാരം കിട്ടിയ
പ്പോൾ, യരുശലെംപട്ടണം മൂലസ്ഥാനത്തിന്നു കൊ
ള്ളാം എന്നു കണ്ടു ആ പട്ടണത്തിൽ പാൎത്തു വരുന്ന
യബുസ്യരോടു യുദ്ധം ചെയ്തു ജയിച്ചു, അവരെ പു
റത്താക്കി. പട്ടണത്തെ ഉറപ്പിച്ച ശേഷം, ദൈവകൂ
ടാരത്തെ ചിയോനിൽ സ്ഥാപിച്ചു സാക്ഷിപെട്ടക
ത്തെയും മറ്റും വരുത്തി വിശുദ്ധാരാധനയെ മോശ
ധൎമ്മപ്രകാരം അവിടെ തന്നെ ക്രമപ്പെടുത്തി, ഇസ്ര
യേല്യൎക്കു ദൈവഭക്തി വൎദ്ധിച്ചു വരേണ്ടതിന്നു വ
ളരെ ഉത്സാഹിക്കയും ചെയ്തു. അവൻ ദൈവസഹാ
യത്താലെ യുദ്ധങ്ങളിൽ വീരനായി ഏറിയ ശത്രുക്ക
ളെ അമൎത്തു പടിഞ്ഞാറു മദ്ധ്യതറന്ന്യ കടൽ, കിഴക്ക്
ഫ്രാത്ത് നദി, തെക്ക് മിസ്രരാജ്യം വടക്ക് ദമസ്കന [ 121 ] ഗരം എന്നീ നാലതിൎക്കകപ്പെട്ട ദേശങ്ങളെ ഒക്കയും
അവൻ വശത്തിലാക്കി തന്റെ ശാസന അവരിൽ
നടത്തി. ദാവീദ് ദൈവഭയത്തോടെ വാണു രാജ്യ
കാൎയ്യങ്ങളെ നടത്തിയതിനാൽ അവന്റെ സ്വാധീ
നക്കാൎക്ക സുഖം വൎദ്ധിച്ചു വന്നു. ഏദോമ്യർ, മൊവ
ബ്യർ, ഫലിഷ്ടർ മുതലായ അന്യജാതികളിൽ സാധു
ക്കൾ ഒക്കയും രാജാവ് ഗുണവാൻ എന്നോൎത്തു സ
ന്തോഷിച്ചു. രാജാവ് ഇപ്രകാരം സുഖേന വാഴുന്ന
കാലം തന്റെ ദുൎമ്മോഹങ്ങളെ വേണ്ടും വണ്ണം അട
ക്കായ്കയാൽ, വലുതായുള്ള ഒരു ദോഷത്തിൽ അകപ്പെ
ട്ടു പോയി. അത് എങ്ങിനെ എന്നാൽ: സേനാപതി
യായ ഉറിയക്കു ഒരു സുന്ദരസ്ത്രീയുണ്ടായിരുന്നു. രാ
ജാവ് അവളെ കണ്ടു മോഹിച്ചു, ഭാൎയ്യയായി കിട്ടേണ്ട
തിന്നു ഭൎത്താവിനെ അമ്മൊന്യരോടുള്ള യുദ്ധത്തിൽ
പട്ടുപോകുവാന്തക്ക സ്ഥലത്തു നിറുത്തുവാൻ കല്പിച്ച
യച്ചു. രാജാവ് ദുൎമ്മോഹം നിമിത്തം ഭ്രമിച്ചതിനാൽ, മു
മ്പേത്ത അപായങ്ങളും ദൈവം അതിശയമായി എ
ല്ലാറ്റിൽനിന്നും രക്ഷിച്ച പ്രകാരവും ഓൎമ്മയിൽ വ
ന്നില്ല. എങ്കിലും ഒരു കാലത്തേക്ക് ദൈവത്തെ വി
ചാരിയാത്തവനെ ദൈവം തന്നെ വിചാരിച്ചു, ആ
മഹാപാപത്തിന്നു കഠിന ശിക്ഷ വരുത്തി, ഉറിയ മ
രിച്ചു ദാവീദ് അവന്റെ ഭാൎയ്യയായ ബത്തശബയെ
പരിഗ്രഹിച്ച ശേഷം, നാഥാൻ പ്രവാചകൻ ദൈ
വനിയോഗത്താൽ രാജാവിന്റെ അടുക്കൽ പറഞ്ഞ
ഉപമ ആവിതു: ഒരു പട്ടണത്തിൽ രണ്ടു മനുഷ്യർ
ഉണ്ടായിരുന്നു. അതിൽ ഒരുവൻ ധനവാൻ, ഒരു
ത്തൻ ദരിദ്രൻ. ദരിദ്രൻ ഒരു കുഞ്ഞാടിനെ വാങ്ങി [ 122 ] വളൎത്തി, തന്നോടു കൂട ഭക്ഷിച്ചു കുടിച്ചു കുട്ടി എന്ന
പോലെ മടിയിൽ ഉറങ്ങുമാറാക്കി. ഒരു ദിവസം ധന
വാന്റെ വീട്ടിൽ ഒരു വഴിപോക്കൻ വന്നപ്പോൾ,
തന്റെ ഏറിയ ആടുമാടുകളിൽനിന്നെടുപ്പാൻ മന
സ്സാകാതെ ആ ദരിദ്രരെൻറ കുഞ്ഞാടിനെ പിടിച്ചു അ
റുത്തു പാകം ചെയ്തു. ദാവീദ് ഇതിനെ കേട്ടപ്പോൾ
ക്രുദ്ധിച്ചു, ഇങ്ങിനെ ചെയ്തവന്നു രാജവിധി വേ
ണം എന്നു വിചാരിച്ചു "യഹോവ ജീവനാണ ഇത്
"ചെയ്തവൻ മരണയോഗ്യൻ" എന്നു കല്പിച്ചു. എ
ന്നാറെ നാഥാൻ "ആ പുരുഷൻ നീ തന്നെ.
"ഇസ്രയേലിന്റെ ദൈവമായ യഹോവയുടെ അരു
"ളപ്പാടാവിതു: ഞാൻ നിന്നെ രാജാവാക്കി അഭിഷേ
"കം ചെയ്തു,ശൌലിന്റെ കയ്യിൽനിന്നു വിടുവിച്ചുവ
"ല്ലോ. നീ യഹോവയുടെ കല്പനയെ നിരസിച്ചു ഈ
"മഹാ ദോഷത്തെ ചെയ്തത് എന്തിന്നു? ഉറിയയെ
"നീ അമ്മൊന്യവാൾകൊണ്ടു കൊല്ലിച്ചു, ഭാൎയ്യയെ
"എടുത്തിരിക്കുന്നു; ആകയാൽ ഞാൻ നിൻ ഭവന
"ത്തിൽനിന്നു തന്നെ ദോഷത്തെ നിന്റെ മേൽ വരു [ 123 ] "മാറാക്കും" എന്നിപ്രകാരം കേട്ടപ്പോൾ, ദാവീദ് ദുഃഖി
ച്ചു ദോഷക്രിയയെ സമ്മതിച്ചു: ഞാൻ യഹോ
"വെക്ക് വിരോധമായി മഹാപാപം ചെയ്തിരിക്കുന്നു"
എന്നു പറഞ്ഞാറെ, നാഥാൻ; "യഹോവ ഈ പാ
"പത്തെ ക്ഷമിച്ചു; നീ മരിക്കയില്ല, എങ്കിലും ശത്രു
"ക്കൾ യഹോവയെ ദുഷിപ്പാനായി സംഗതി ഉണ്ടാ
"ക്കിയതകൊണ്ടു ജനിച്ചിട്ടുള്ള നിന്റെ പൈതൽ മ
"രിക്കും" എന്നു പറഞ്ഞു പോകയും ചെയ്തു.
അതിന്റെ ശേഷം യഹോവ കുഞ്ഞനെ ബാ
ധിച്ചു ദേവകരുണയുണ്ടായിട്ടു കുട്ടി മരിക്കാതിരിക്കേ
ണ്ടതിന്നു ദാവീദ് രാപ്പകൽ കരഞ്ഞും നോറ്റും കൊ
ണ്ടു നിലത്തു കിടന്നു പ്രാൎത്ഥിച്ചതു ഇവ്വണ്ണം: "ദൈ
"വമെ, നിന്റെ ദയാപ്രകാരം എന്നോടു കനിവുണ്ടാ
"കേണമേ! കരളലിവിന്റെ പെരുപ്പത്തിൻപ്രകാ
"രം എന്റെ അതിക്രമം മാച്ചു കളഞ്ഞു, എന്നെ കഴു
"കി വെടിപ്പാക്കേണമേ! എന്റെ ദ്രോഹങ്ങളെ ഞാൻ
"അറിയുന്നു; എന്റെ പാപം നിത്യം എന്റെ മുമ്പാ
"കെ ഇരിക്കുന്നു. നിണക്ക് മാത്രം വിരോധമായി
"ഞാൻ പാപം ചെയ്തു; നിന്റെ കണ്ണുകളിൽ ദോഷ
"മായത് ഞാൻ പ്രവൃത്തിച്ചിരിക്കുന്നു. ദൈവമേ! എ
"നിക്കു ശുദ്ധ ഹൃദയത്തെ സൃഷ്ടിച്ചു തന്നു, എന്റെ
"ഉള്ളിൽ സ്ഥിരമുള്ള മനസ്സെ പുതുക്കി, വിശുദ്ധാത്മാ
"വിനെ എന്നിൽ നിന്നെടുക്കാതിരിക്കേണമെ!" പി
ന്നെ ൭ാം ദിവസത്തിൽ കുട്ടി മരിച്ചശേഷം ദാവീദ്
എഴുനീറ്റു തേച്ചു കുളിച്ചു യഹോവഭവനത്തിൽ ചെ
ന്നു സ്തുതിച്ചതിപ്രകാരം: എൻ ആത്മാവേ! യഹോവ
യെയും എൻ ഉള്ളമെ! അവന്റെ ശുദ്ധനാമത്തെയും [ 124 ] വാഴ്ത്തുക! എൻ ആത്മാവെ യഹോവയെ തന്നെ
വാഴ്ത്തുക. അവന്റെ സകല കൃപാദാനങ്ങളെ മറക്ക
യുമരുതെ! അവൻ നിന്റെ സൎവ്വാപരാധങ്ങളെയും
ക്ഷമിച്ചു, നിന്റെ എല്ലാ ക്ഷീണങ്ങളെയും ഒഴിക്കു
ന്നു. അവൻ നിന്നെ നാശത്തിൽനിന്നു വിടുവിച്ചു,
ദയയും കനിവും ചൂടിച്ചിരിക്കുന്നു. മനുഷ്യനൊ അ
വന്റെ ദിവസങ്ങൾ പുല്ലു പോലെ ആകുന്നു. പറ
മ്പിലെ പൂ പോലെ അവൻ പൂക്കുന്നു, കാറ്റു അതി
ന്മേൽ അടിക്കുമ്പോൾ അതു നീങ്ങിപ്പോയി തന്റെ
സ്ഥലവും അറിയുന്നതുമില്ല. യഹോവയുടെ കരുണ
യൊ അവനെ ശങ്കിക്കുന്നവരിലും, അവന്റെ നീ
തി മക്കളുടെ മക്കളിലും എന്നെന്നേക്കും ഇരിക്കുന്നു.
൪൦. അബ്ശലൊമിന്റെ ദ്രേഹവും.
മരണവും.
ആ കുട്ടി മരിച്ച ശേഷം ദാവീദിന്റെ ഭവന
ത്തിൽനിന്നു ജനിച്ചുവന്ന ദുഃഖം മുഴുവനും തീൎന്നു
എന്നല്ല, രാജാവിന്റെ പുത്രനായ അബ്ശലൊം ത
ന്റെ സഹോദരനെ കൊന്നതിനാൽ, അഛ്ശൻ നീര
സഭാവം കാട്ടി ആ കുലപാതകൻ എന്റെ മുഖം കാ
ണരുതെന്നു കല്പിച്ചു. നാട്ടിങ്കന്നു നീക്കിയപ്പോൾ, അ
ബ്ശലൊം അഛ്ശനോടു ദ്വേഷ്യപ്പെട്ടു അവനിൽനി
ന്നു വാഴ്ച പിടുങ്ങുവാൻ ശ്രമിച്ചു. അഛ്ശന്റെ ശ്രേ
ഷ്ഠമന്ത്രിയായ അഹിതൊഫൽ അവനോടു ചേൎന്നു
മത്സരപ്രവൃത്തിയിൽ സഹായിച്ചതല്ലാതെ, അബ്ശ
ലൊം മഹാസുന്ദരനും കൌശലക്കാരനുമാകകൊണ്ടു. [ 125 ] പ്രജകൾ മിക്കവാറും അവനിൽ ഏറ്റവും രസിച്ചു
സേവിപ്പാനും നിശ്ചയിച്ചിരുന്നു. ഒരു സമയത്ത്
അബ്ശലൊം ഹെബ്രൊനിൽ രാജാവായി വാഴുന്നു എ
ന്നുള്ള ശ്രുതി യരുശലെമിൽ എത്തിയാറെ, ദാവീദ്
ഭ്രമിച്ചു വിശ്വസ്തരോടു: "നാം വൈകാതെ ഓടിപ്പോ
"ക; പട്ടണത്തിന്നു യുദ്ധനാശം വരരുതു" എന്നു
കല്പിച്ചു, പുറപ്പെട്ടു ചെരിപ്പൂരി തല മൂടി കരഞ്ഞു, കി
ദ്രൊൻ പുഴയെ കടന്നു ഒലിവ് മലയെ കരേറി യാ
ത്രയായി. ബിന്യമീൻനാട്ടിൽ കൂടി ചെല്ലുമ്പോൾ,
ശൌലിന്റെ ബന്ധുവായ ശീമയി എന്നവൻ അ
വനെ കണ്ടു, ശപിച്ചു കല്ലെറിഞ്ഞു പോ! പോ! ചോ
രക്കൊതിയ! എന്നും മറ്റും വിളിച്ചു പറഞ്ഞാറെ, ദാ
വീദിന്റെ സ്നേഹിതനായ അബിശയി അവനെ
കൊല്ലുവാൻ ഭാവിച്ചപ്പോൾ ദാവിദ്: "വേണ്ടാ അ
"വൻ ശപിക്കട്ടെ; ഇപ്രകാരം ചെയ്വാൻ യഹോവ
"കല്പിച്ചതല്ലൊ" എന്നു പറഞ്ഞു. അനന്തരം ദാ
വീദ് യൎദ്ദൻനദിയെ കടന്നു മഹനൈംകോട്ടയിൽ എ
ത്തി പാൎത്തപ്പോൾ അബ്ശലൊം യരുശലെമിൽ എ
ത്തി രാജാസനത്തിന്മേൽ ഇരുന്നതിനാൽ, കാൎയ്യം
സാധിച്ചു എന്നു വിചാരിച്ചു. അഛ്ശനെ വല്ലപ്രകാ
രവും മുടിപ്പാൻ നിശ്ചയിച്ചാറെ, ദാവീദ് തന്റെ വി
ശ്വസ്തരെ ചേൎത്തു യൊവബ് എന്ന നായകന്റെ
കൈയിൽ ഏല്പിച്ചു, മത്സരക്കാരെ അടക്കിവെപ്പാൻ
അയച്ചു. പോകുമ്പോൾ: "ദാവീദ് സൂക്ഷിപ്പിൻ!
"ബാലകനായ അബ്ശലൊമോടു പതുക്കെ ചെയ്യാ
"വു" എന്നു കല്പിച്ചു. അവർ വന്നെത്തി പട തുട
ങ്ങിയാറെ, ശത്രുക്കൾ തോറ്റു, അബ്ശലൊം കോവൎക്ക [ 126 ] ഴുതപ്പുറത്തു ഏറി പാഞ്ഞു, മരാമരത്തിൻ കീഴെ വന്ന
പ്പോൾ, അവന്റെ നീണ്ട തലമുടി കൊമ്പിന്മേൽ
പിടിപെട്ടു തൂങ്ങി കഴുത ഓടിപ്പോയി. അതിനെ ഒരു
ത്തൻ കണ്ടു, യൊവബെ അറിയിച്ചു. "നീ അവ
"നെ കൊല്ലാഞ്ഞതു എന്തു?" എന്നു ചോദിച്ചാറെ,
അവൻ: "എനിക്ക് ൧൦൦൦ ശേക്കൽ വെള്ളി തുക്കി ത
"ന്നാലും ഞാൻ രാജപുത്രന്റെ നേരെ കൈ നീട്ടുക
"യില്ല. ബാലനെ സൂക്ഷിച്ചു കൊൾവിൻ എന്ന
"രാജാവിന്റെ കല്പന ഞാൻ കേട്ടുവല്ലൊ" എന്നു
പറയുമ്പോൾ, യൊവബ്: "ഞാൻ താമസിക്കയില്ല"
എന്നു ചൊല്ലി ൩ കുന്തം എടുത്തു പോയി അബ്ശ
ലൊമിന്റെ മാറിൽ കുത്തി കൊല്ലിച്ചു.
അനന്തരം ചില ആളുകൾ ദാവീദിന്റെ അടു
ക്കെ എത്തി ശത്രുക്കൾ തോറ്റു മകനും മരിച്ചിരിക്കു
ന്നു എന്നു അറിയിച്ചപ്പോൾ, അവൻ ഞെട്ടി: "എൻ
"മകനായ അബ്ശലൊമെ! ഞാൻ നിണക്ക് പകരം
"എന്തുകൊണ്ടു, മരിക്കാതിരുന്നു? എൻ മകനെ! എൻ
"മകനെ! എന്നു വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു"
ആ തോല്മയാൽ മത്സരിച്ചവർ എല്ലാവരും അടങ്ങി, [ 127 ] രാജാവോടു ഇണക്കവും ശരണവും അപേക്ഷിച്ചു.
പിന്നെ യഹുദഗോത്രക്കാർ യൎദൻകരക്കൽ വന്നു
ദാവീദിനെ എതിരേറ്റു കടത്തിയപ്പോൾ, ശീമയും
അടുത്തു രാജാവെ കണ്ടു, തൊഴുതു മുമ്പെ ശപിച്ചതി
ന്നു വളരെ താല്പൎയ്യത്തോടെ ക്ഷമ ചോദിച്ചു. ഇപ്ര
കാരം ദാവീദ് ജയഘോഷത്തോടെ യരുശലേമിൽ
മടങ്ങി വന്നു, ജീവപൎയ്യന്തം രാജാവായി വാണു, സ
ൎവ്വപ്രജകളെയും രക്ഷിച്ചു പേരുകയും ചെയ്തു.
൪൧. ഇസ്രയേലിലെ രോഗബാധ.
ദാവീദ് യരുശലേമിലേക്ക് പോകുമ്പൊൾ, മത്സ
രം പുതുതായി തുടങ്ങി, ബിന്യമീൻക്കാരനായ ശെബ
എന്ന ഒരുത്തൻ കലഹത്തിന്നായി കാഹളം ഊതി,
ദാവീദ് ഭവനത്തോടു ഞങ്ങൾക്ക എന്തൊരു ചേ
"ൎച്ച? ഓരൊ ഗോത്രക്കാർ തങ്ങൾക്കു ബോധിക്കുന്ന
"പ്രകാരം കാൎയ്യാദികളെ നടത്താമല്ലൊ" എന്നും മറ്റും
പറഞ്ഞു ദ്രോഹിച്ചു. അപ്പോൾ യൊവബ് പട്ടാള
ങ്ങളെ ചേൎത്തു കലഹക്കാരെ പിന്തുടൎന്നു, ശെബയെ
കൊല്ലിച്ചു. അവനോടു ചേൎന്നവരെ അമൎത്തി വെ
ച്ചു. കുറയക്കാലം കഴിഞ്ഞശേഷം മത്സരദോഷം ദാ
വീദിന്റെ ഭവനത്തിൽനിന്നു തന്നെ ജനിച്ചു വന്നു
രാജാവ് വൃദ്ധനായപ്പോൾ, അബ്ശലൊമിന്റെ അനു
ജനായ അദൊന്യ രാജഭാവം പൂണ്ടു തേർ കുതിരക
ളെയും മറ്റും സമ്പാദിച്ചു യൊവബിന്റെ സഹായ
ത്താൽ രാജാസനം കരേറി അഛ്ശന്നു പകരം വാഴു
വാൻ ശ്രമിച്ചു. കോയ്മ ഇളയ പുത്രനായ ശലൊ [ 128 ] മൊന്നു വരേണ്ടതാകകൊണ്ടു, ദാവീദ് അദൊന്യയു
ടെ ഉത്സാഹത്തെ നിഷ്ഫലമാക്കി, ശലൊമൊൻ തന്നെ
ഇളയ രാജാവ് എന്നു ഘോഷിച്ചറിയിച്ചു.
അവൻ രാജാസനം കരേറും മുമ്പെ രാജ്യത്തിൽ
എങ്ങും കൊടിയ ബാധയുണ്ടായി. അതിന്റെ കാര
ണം എന്തെന്നാൽ: സാത്താൻ ഇസ്രയേലിന്നു വി
രോധം ഭാവിച്ചു രാജാവെ വശീകരിച്ചപ്പോൾ ദാവീദ്
മന്ത്രികളോടു ഇസ്രയേലിൽ പടെക്കു പ്രാപ്തിയുള്ള
പുരുഷരെ എണ്ണുവിനെന്നു കല്പിച്ചു. യോവബ്
ഈ കാൎയ്യം ദ്വൈവത്തിന്നു അനിഷ്ടം എന്നറിഞ്ഞു
വിരോധിച്ചു എങ്കിലും, രാജാവ് കേൾക്കായ്കകൊണ്ടു
തലവന്മാരോടു കൂട പുറപ്പെട്ടു ഒമ്പത് മാസത്തിന്നകം
എല്ലാവരെയും എണ്ണിച്ചാൎത്തി കണക്ക് അറിയിച്ചു.
അന്നേരമെ രാജാവിന്നു ഇത് അകൃത്യം എന്നു ബോ
ധം വന്നു ദുഃഖിച്ചുള്ളു; യഹോവയെ! ഞാൻ ചെയ്ത
പാപത്തെ ക്ഷമിക്കേണമെ എന്നു അപേക്ഷിച്ചു.
അപ്പോൾ ദേവനിയോഗത്താൽ പ്രവാചകനായ
ഗാദ് രാജാവെ ചെന്നു കണ്ടു: "യഹോവ മൂന്നിൽ
"ഒന്നു വരിപ്പാൻ നിന്നോടു കല്പിക്കുന്നു. ൭ വൎഷത്തെ
"ക്ഷാമമൊ മൂന്നു മാസത്തെ തോല്മയൊ മൂന്നു ദിവ
"സത്തെ രോഗബാധയൊ" ഏതു വേണ്ടു എന്നു
പറഞ്ഞു. അതു കേട്ടാറെ, ദാവീദ് കുലുങ്ങി എനിക്ക
ഏറ്റവും വ്യാകുലമുണ്ടു. യഹോവ മഹാകരുണയു
ള്ളവനാകകൊണ്ടു ഞാൻ അവന്റെ കയ്യിൽ വീഴട്ടെ;
മനുഷ്യരുടെ കയ്യിൽ അരുതെ എന്നു പറഞ്ഞ ശേഷം,
യഹോവ മഹാ ജ്വരത്തെ ഇസ്രയേലിൽ വരുത്തി
ദാനിൽനിന്നു ബൎശബാവരെക്കും ൭൦,൦൦൦ ജനങ്ങൾ [ 129 ] മരിക്കയും ചെയ്തു. പിന്നെ ദൈവദൂതൻ യരുശലേ
മിൽ നാശം ചെയ്യുമ്പോൾ യഹോവ മനസ്സലിഞ്ഞു
മതി എന്നു കല്പിച്ചു. ദാവീദ് ദൈവദൂതൻ മൊറിയ
മലമേൽ അറൌന എന്ന യബുസ്യപ്രഭുവിന്റെ
കളത്തിൽ നിൽക്കുന്നതു കണ്ടപ്പോൾ പ്രാൎത്ഥിച്ചു. പി
ന്നെ അങ്ങോട്ടു ചെന്നു ആ പ്രഭുവോടു കാളകളെയും
കുളത്തെയും വിലെക്ക് വാങ്ങി, യഹോവെക്ക് ബലി
പീഠത്തെ പണിയിച്ചു. ബലി കഴിച്ചു പ്രാൎത്ഥിച്ച
ഉടനെ ബാധ നീങ്ങിപ്പോയി.
അനന്തരം ദാവീദ് മോശയുടെ ധൎമ്മപ്രകാരം
ലേവ്യരിൽനിന്നു ൬൦൦൦ പേരെ വരിച്ചു ന്യായാധിപ
തികളാക്കി. ശേഷം ലേവ്യരെ ൨൪ വകയായി ദൈ
വാലയത്തിലെ സേവെക്കായി നിയമിച്ചു. പിന്നെ
ആസാഫിന്റെ പുത്രന്മാരിൽനിന്നു ൪൦൦൦ പേരെ
എടുത്തു അവരെയും ൨൪ പങ്കായി ദൈവാലയത്തി
ലെ വാദ്യഘോഷപ്പണിക്കാക്കി വെച്ചു. ഇവൎക്ക്
മൂപ്പന്മാർ യദുതുൻ, ഹെമാൻ എന്നിരുവർ തന്നെ.
൪൨. ശലൊമൊൻ രാജാവു.
ദാവീദ് രാജാവ് അവിടെ തന്റെ വാഴ്ച മുതൽ
ദൈവാരാധന നല്ല ക്രമത്തിൽ ആക്കി സകലവും
വഴി പോലെ നടക്കേണ്ടതിന്നു ഉത്സാഹിച്ച പ്രകാരം
അവസാനം വരെ ആ വിശുദ്ധ കാൎയ്യം തന്നെ മന
സ്സിൽ ധരിച്ചു ബഹു താല്പൎയ്യത്തോടെ നടത്തി അ
വൻ രാജ്യത്തിലെ പ്രധാനികളെയും ശ്രേഷ്ഠന്മാരെ
യും വരുത്തി അവരുടെ മുമ്പാകെ തന്റെ പുത്രനായ [ 130 ] ശലൊമൊന്റെ പക്കൽ രാജ്യഭാരം ഏല്പിച്ചു, താൻ
പണിയിപ്പാൻ ഭാവിച്ച ദൈവാലയത്തെ താമസം
കൂടാതെ കെട്ടി തീൎക്കെണം എന്നു കല്പിച്ചു. പിന്നെ
താൻ വരച്ച മാതിരിയേയും കാട്ടി, പണിക്ക് അറ്റമി
ല്ലാതോളം സ്വരൂപിച്ച വെള്ളി, ചെമ്പ്, ഇരുമ്പ് മു
തലായ ലോഹങ്ങൾ തീൎപ്പിച്ച പൊൻവെള്ളി പാത്ര
ങ്ങൾ മുറിച്ചു ഈൎന്ന മരങ്ങൾ ചെത്തിച്ച കല്ലുകൾ
ഈ വകയെല്ലാം ഏല്പിച്ചു കൊടുത്ത ശേഷം ജന
ങ്ങളോടും പ്രത്യേകം ധനവാന്മാരോടും നിങ്ങളും പ്രാ
പ്തി പോലെ വിശുദ്ധ പണിക്കായി പൊൻ വെള്ളി
മുതലായ വസ്തുക്കളെ കൊണ്ടു കൊടുപ്പിൻ എന്നു പ
റഞ്ഞു ഉത്സാഹിപ്പിച്ചു. ശലൊമൊന്നു ഉണ്ടായ ധന
പുഷ്ടി പോലെ ആ കാലത്തുള്ള രാജാക്കന്മാൎക്ക് ആ
ൎക്കും ഉണ്ടായില്ല. ഇസ്രയേല്യർ അവന്റെ വാഴ്ച
യിൽ സമാധാനത്തോടെ പാൎത്തു രാജ്യത്തിലെ ഫല
പുഷ്ടി സുഖേന അനുഭവിച്ചു. എന്നാലൊ ധന
ത്തേക്കാളും രാജാവിന്നു ജ്ഞാനം അധികമായ്വന്നു. അ
തെങ്ങിനെ എന്നാൽ; അവൻ രാജ്യഭാരം ഏറ്റപ്പോൾ
യഹോവ ഒരു സ്വപ്നത്തിൽ പ്രത്യക്ഷനായി നിണ
ക്കിഷ്ടമായതിനെ ചോദിക്ക എന്നു കല്പിച്ചു, അപ്പോൾ
ശലൊമൊൻ: "നിന്റെ എണ്ണമില്ലാത്ത ജനത്തെ ന
"ടത്തുവാനായി ഞാൻ വഴി ഒട്ടും അറിയാത്ത ബാല
"നാകുന്നു. അതുകൊണ്ടു ഗുണദോഷങ്ങളെ തിരിച്ചു
നേരും ന്യായവും നിന്റെ വംശത്തിൽ നടത്തേണ്ട
"തിന്നു കേട്ടനുസരിക്കുന്ന ഹൃദയം എനിക്ക് നല്കേ
"ണമേ!" എന്നിപ്രകാരം അപേക്ഷിച്ചു. യഹോവ അ
തിനാൽ പ്രസാദിച്ചു, ദീൎഘായുസ്സു, സമ്പത്തു, ശത്രു [ 131 ] ജയം എന്നീവകയല്ല അനുസരിക്കുന്ന ഹൃദയത്തെ
ചോദിച്ചത്‌കൊണ്ട : "ഇതാ ഞാൻ നിന്റെ അപേ
"ക്ഷപോലെ ആൎക്കും വരാത്ത ജ്ഞാനവും തിരിച്ചറി
"വുമുള്ള ഹൃദയത്തെ ഞാൻ നിണക്ക് തന്നു; നീ അ
"പേക്ഷിക്കാത്ത ഐശ്വൎയ്യവും തേജസ്സും കൂട നിൻ
"കാലമുള്ള രാജാക്കന്മാരിലും അധികമായി തന്നിരി
"ക്കുന്നു" എന്നു കല്പിച്ചു. അപ്രകാരം തന്നെ അവ
ന്നു കിട്ടുകയും ചെയ്തു.
ശലൊമൊന്നുണ്ടായ ജ്ഞാനം സമ്പത്തു മഹത്വം
എന്നിവറ്റാൽ അവൻ തന്നെ എല്ലാ രാജാക്കന്മാരിലും
കീൎത്തി ഏറിയവൻ ആയിരുന്നു. അവൻ ഓരൊ
ദിക്കുകളിൽ കപ്പലുകളെ അയച്ചു കച്ചവടം നടത്തി,
ദൂരദേശങ്ങളിൽനിന്നു രാജാക്കന്മാരും അവനെ ചെ
ന്നു കണ്ടു, അവന്റെ ജ്ഞാനത്തെ കേട്ടു അതിശ
യിച്ചു. അവന്റെ സുഭാഷിതങ്ങൾ ഈ നാളോളം
ബുദ്ധിമാന്മാൎക്കും ബുദ്ധിഹീനന്മാൎക്കും ഫലമേകുന്ന
ജ്ഞാനവൃക്ഷമായി നിൽക്കുന്നു. ഇത്ര ജ്ഞാനവി
ശേഷം രാജാവിന്നുണ്ടായി എങ്കിലും അതിനാൽ പാ
പത്തിൽനിന്നു തെറ്റി ശുദ്ധനായി പാൎത്തു എന്നല്ല.
അവൻ ചിദൊൻ, തൂർ, മിസ്ര മുതലായ ദേശങ്ങളിൽ
നിന്നും കനാൻ വംശത്തിൽനിന്നും മറ്റും ചില നൂറു
രാജപുത്രിമാരെ വരുത്തി കോവിലകത്തു പാൎപ്പിച്ചു,
അവർ തങ്ങളുടെ ബിംബങ്ങളെയും കൊണ്ടു വന്നു വെ
ച്ചു സേവിച്ചതുകൊണ്ടു ശലൊമൊന്റെ മനസ്സെ
വഷളാക്കിക്കളഞ്ഞു. ഇപ്രകാരം ജ്ഞാനം ഏറിയ രാ
ജാവ് യഹോവയും ഇസ്രയേല്യരുമായി ചെയ്ത കരാ
റെ ലംഘിച്ചു മഹാ പാപത്തിൽ അകപ്പെട്ടു പോയി. [ 132 ] അതിൻഫലവും അനുഭവിക്കേണ്ടിവന്നു; അതിനാൽ
ഈ വക ദോഷങ്ങളെ ഭയപ്പെട്ടു ഒഴിഞ്ഞു നില്പാൻ അ
വൻ എല്ലാവൎക്കും ദൃഷ്ടാന്തമായി ഭവിക്കയും ചെയ്തു.
൪൩. രാജ്യവിഭാഗം.
ശലൊമൊ മരിച്ചതിന്റെ ശേഷം പുതിയ രാജാ
വെ വാഴിപ്പാൻ ഇസ്രയേൽ പുത്രന്മാരെല്ലാവരും ശി
കെമിൽ വന്നു കൂടി അവർ ശലൊമൊന്റെ പു
ത്രനായ രഹബ്യാമിന്റെ ദുശ്ശീലവും ക്രൂരഭാവവും അ
റിഞ്ഞിട്ടു, യരൊബ്യാമെന്ന മദ്ധ്യസ്ഥൻ മുഖാന്തരം
അവനോടു: "നിൻ പിതാവ് ഞങ്ങളുടെ മേൽ നുകം
ഭാരമാക്കി വെച്ചിരിക്കുന്നു; നീ അതിൻ ഘനം കുറച്ചു
ഞങ്ങൾക്ക ഗുണം വരുത്തിയാൽ, ഞങ്ങൾ നിന്നെ
അനുസരിച്ചു സേവിക്കാമെന്നു ബോധിപ്പിച്ചു. ര
ഹബ്യാം കാൎയ്യം വിചാരിച്ചു: "എൻ പിതാവ് നിങ്ങ
ളുടെ നുകത്തെ ഭാരമാക്കി, എന്നാൽ ഞാൻ അതിൽ
നിന്നു കുറക്കയില്ല. കൂട്ടുകയത്രെ ചെയ്യും; അഛ്ശന്റെ
അരയേക്കാളും എന്റെ ചെറുവിരൽ തടിച്ചത്. അ
ഛ്ശൻ ചമ്മട്ടികൊണ്ടു അടിച്ചു, ഞാനോ( കൊമ്പിന്റെ
ചമ്മട്ടികളാകുന്ന) തേളുകളെ കൊണ്ടു ശിക്ഷിക്കും എ
ന്നു കല്പിച്ചു. ഈ കഠിനവാക്കു കേട്ടു. ഇവനിൽനി
ന്നു ഗുണം വരികയില്ല എന്നു കണ്ടപ്പോൾ, ഇസ്ര
യേല്യർ: ദാവീദ് വംശം നമുക്കെന്തു! ഇസ്രയേലേ,
നിന്റെ കുടികളിലേക്ക് തിരിച്ചു ചെല്ലുക! ദാവീദേ,
നിന്റെ ഭവനത്തെ നോക്കുക.! എന്നു ആൎത്തു പിരി
ഞ്ഞു. ഇപ്രകാരം ൧൦ ഗോത്രങ്ങൾ ദാവീദ് സ്വരൂപ [ 133 ] ത്തിൽനിന്നു നീങ്ങി, തങ്ങൾക്കു തെളിഞ്ഞവണ്ണം
ഒർ ഇസ്രയേൽരാജ്യത്തെ സ്ഥാപിച്ചു, യരൊബ്യാ
മെന്ന പ്രാപ്തിയുള്ള നായകനെ രാജാവാക്കി അനു
സരിക്കയും ചെയ്തു.
പിന്നെ രഹബ്യാം പിരിഞ്ഞു പോയ ഇസ്രയേ
ല്യരോടു പക വീളുവാൻ യുദ്ധത്തിന്നു വട്ടം കൂട്ടി പു
റപ്പെട്ടാറെ, യഹോവ ശമയ്യ എന്ന പ്രവാചകനെ
അയച്ചു പറയിച്ചത്: "നിങ്ങൾ സഹോദരന്മാരോടു
"പൊരുതുവാൻ ചെല്ലാതെ മടങ്ങിപ്പോകുവിൻ! ഈ
"കാൎയ്യം എന്നിൽനിന്നുണ്ടായ്വന്നു" എന്നിപ്രകാരം
കേട്ടപ്പോൾ, അവർ അനുസരിച്ചു മടങ്ങിപ്പോയി.
എന്നാറെ, യരൊബ്യാം ഇസ്രയേൽദൈവമാ
യ യഹോവയെ വിട്ടു ആരാധനക്കായി ബെത്തെൽ
ദാൻ എന്ന രണ്ടു സ്ഥലങ്ങളിൽ പൊൻകാളകളെ പ്ര
തിഷ്ഠിച്ചു. ഇസ്രയേലർ പേരുന്നാളിന്നു യരുശലെ
മിലേക്ക് പോകുന്നതും വിരോധിച്ചു. പിന്നെ ബെ
ത്തെലിൽ ഉണ്ടാക്കിയ ബലിപീഠത്തിന്മേൽ താൻ
കരേറി പൂജ കഴിപ്പാൻ ഭാവിച്ചപ്പോൾ, യഹോവ
യഹൂദയിൽനിന്നു കല്പിച്ചയച്ച ഒരു പ്രവാചകൻ
ചെന്നു: "ഹെ തറയെ! യഹോവയുടെ വാക്കു കേൾ
"ക്കുക, ദാവീദവംശത്തിൽനിന്നു ജനിപ്പാനുള്ള യൊ
"ശിയാ നിന്റെ മേൽ പൂജാരികളെ അറുത്തു, മനു
"ഷ്യാസ്ഥികളെയും ഇട്ടു ചുടും" എന്നും മറ്റും കേട്ടാ
റെ, യരൊബ്യാം കൈ നീട്ടി: "അവനെ പിടിപ്പിൻ"
എന്നു വിളിച്ച കല്പിച്ചപ്പോൾ തന്റെ കൈ വരണ്ടു
കല്ലിച്ചുപോയി, തറ പിളൎന്നു ചാരം തൂകി. പിന്നെ
രാജാവ് പ്രവാചകനോടു: "നീ എനിക്ക് വേണ്ടി [ 134 ] "യഹോവയോടു പ്രാൎത്ഥിക്ക" എന്നു അപേക്ഷിച്ചാ
റെ, അവൻ പ്രാൎത്ഥിച്ചു, രാജാവിന്റെ കൈ സ്വ
സ്ഥമായി വരികയും ചെയ്തു. അനന്തരം ആ ദീൎഘ
ദൎശി ദൈവകല്പനപ്രകാരം വൈകാതെ തന്റെ വീ
ട്ടിലേക്ക് യാത്രയായപ്പോൾ വൃദ്ധനായ മറ്റൊരു
ദീൎഘദൎശി ബെത്തെലിൽനിന്നു, അവന്റെ വഴിയെ
ഓടി കളവു പറഞ്ഞു തെറ്റിച്ചു മടക്കി വീട്ടിൽ പാൎപ്പി
ച്ചു. ആയവൻ ദൈവകല്പനെക്ക് വിരോധമായി ഭ
ക്ഷിച്ചു കുടിച്ചശേഷം കഴുതപ്പുറമേറി തന്റെ സ്ഥല
ത്തേക്ക് പുറപ്പെട്ടു പോയി. വഴിക്കൽ വെച്ച ഒരു
സിംഹം അവനെ കണ്ടു പിടിച്ചു കൊന്നു, കഴുതയെ
യും ശവത്തെയും തൊടാതെ നിന്നു കൊണ്ടിരുന്നു.
വൃദ്ധനായ ദീൎഘദൎശി ആ അവസ്ഥ കേട്ടപ്പോൾ,
ഇത് അനുസരണക്കേടിന്നുള്ള ശിക്ഷ എന്നറിഞ്ഞു
പുറപ്പെട്ടു പോയി. ശവത്തെ എടുത്തു കുഴിച്ചിട്ടു.
യരൊബ്യാം ഇപ്രകാരമുള്ള ദേവശിക്ഷകളെ ക
ണ്ടിട്ടും ദുൎന്നടപ്പിനെ വിടാതെയും മനസ്സു തിരിയാതെ
യും ബിംബങ്ങളെ സേവിച്ചു രാജ്യത്തെയും പ്രജക
ളെയും വഷളാക്കി കളഞ്ഞു. ഇസ്രയേല്യർ യഹോ [ 135 ] വയെ വെടിഞ്ഞു അന്യദേവകളെ ആരാധിച്ചു കൊ
ണ്ടിരിക്കുമ്പോൾ, സൌഖ്യവും സമാധാനവും രാജ്യ
ത്തിൽനിന്നു നീങ്ങി കലഹമത്സരങ്ങളും ജനിച്ചു. ഓ
രോരുത്തൻ ഡംഭിച്ചു രാജാവെ ദ്രഷ്ടനാക്കി കൊന്നു,
താൻതാങ്ങൾ രാജാസനം ഏറുവാൻ തുനിയും. അ
വർ യരൊബ്യാം സ്ഥാപിച്ച വൃഷഭസേവയെ മാത്ര
മല്ല. അജ്ഞാനികളുടെ സകല ബിംബാരാധനയെ
യും ശീലിച്ചു നടത്തി, നരബലികളെയും കഴിച്ചു, എ
ല്ലാ വിധമുള്ള അക്രമങ്ങളിൽ രസിച്ചു മുഴുകി പോക
യും ചെയ്തു.
൪൪. എലീയാപ്രവാചകൻ.
യഹോവയെ വെടിഞ്ഞു അന്യദേവകളെ സേ
വിച്ച രാജാക്കന്മാരിൽ ആഹാബ് എന്നവൻ പ്രധാ
നൻ. അവന്റെ ഭാൎയ്യയായ ഇജബൽ ശമൎയ്യപട്ട
ണത്തിൽ ശോഭയുള്ള ക്ഷേത്രങ്ങളെ പണിയിച്ചു അ
വറ്റിൽ ചിദോന്യ ദേവകളെ പ്രതിഷ്ഠിച്ചു. ബാൾ
ദേവന്നു ൪൫൦ അഷ്ടരോത്ത് എന്ന ദേവിക്ക് ൪൦൦
പൂജാരികളെ വെച്ചു. ആ ക്രൂര സേവയെ നടത്തി.
അവൾ യഹോവയെ മാനിച്ചു സേവിക്കുന്നവരെ
ഹിംസിച്ചു പ്രവാചകന്മാരെ കൊന്നു. അന്നു രാജാ
വിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരുവൻ മാത്രം യഹോ
വയെ ഭയപ്പെട്ടു രാജ്ഞിയുടെ ക്രൂര പ്രവൃത്തിയെ
കണ്ടു ദുഃഖിച്ചു, ൧൦൦ പ്രവാചകന്മാരെ ഗുഹകളിൽ
ഒളിപ്പിച്ചു. അവൎക്കു രഹസ്യമായി അപ്പവും വെള്ള
വും കൊടുത്തു. ആ കാലത്തു ദീൎഘദൎശിയായ എലീയാ [ 136 ] രാജാവെ ചെന്നു കണ്ടു: "ഞാൻ സേവിക്കുന്ന യ
"ഹോവ ജീവനാണ! ഞാൻ പറഞ്ഞാലല്ലാതെ ഈ
"സംവത്സരങ്ങളിൽ മഴയും മഞ്ഞും ഉണ്ടാകയില്ല എ
"ന്നു പറഞ്ഞു". പിന്നെ നാട്ടിൽ ക്ഷാമം ഉണ്ടായാ
റെ, ക്രിത്ത് എന്ന തോട്ടിന്റെ താഴ്വരയിൽ എലീയാ
ഒളിച്ചു കാക്കകൾ കൊണ്ടുവന്ന തീൻപണ്ടങ്ങൾ തി
ന്നുകയും തോട്ടിലെ വെള്ളം കുടിക്കയും ചെയ്തു.
അനന്തരം തോടു വറ്റി പോയാറെ, തനിക്കു ച
ൎപ്പത്തിലെക്ക പോകുവാൻ കല്പനയായി. അവൻ ആ
നഗരത്തിന്നു പുറത്തു എത്തിയപ്പോൾ, വിറക് പെറു
ക്കുന്ന ഒരു വിധവയെ കണ്ടു, വെള്ളത്തിന്നും അ
പ്പത്തിന്നും ചോദിച്ചാറെ "അവൾ, ഒരു പിടി മാവും
"അല്പം എണ്ണയും അല്ലാതെ, ഒന്നും ശേഷിപ്പില്ല. ഈ
"വിറക് കൊണ്ടു എനിക്കും പുത്രനുമായി അസാരം [ 137 ] "വെച്ചു ഭക്ഷിച്ചു, പിന്നെ മരണം കാത്തു കൊൾ്കേയു
"ള്ളു" എന്നു പറഞ്ഞു. അപ്പോൾ എലീയാ ഭയപ്പെ
ടേണ്ട: നീ ചെന്നു അതിനെ ഒരുക്കുക; എനിക്ക് മു
മ്പെ കുറെ കൊണ്ടുവാ. പിന്നെ നീയും മകനും തി
ന്നുക. മാവും എണ്ണയും മഴ പെയ്യുന്ന ദിവസത്തോളം
ഒടുങ്ങുകയില്ല എന്നു ഇസ്രയേലിന്റെ ദൈവം കല്പി
ച്ചിരിക്കുന്നു എന്നു പറഞ്ഞു. അവൾ കൊടുത്തതു എ
ലീയാ വാങ്ങി ഭക്ഷിച്ചു ഒരു വൎഷത്തോളം അവളുടെ
വീട്ടിൽ പാൎത്തു. ആ ദൈവവചനപ്രകാരമവർ മൂന്നു
പേരും മുട്ടു കൂടാതെ കഴിക്കയും ചെയ്തു.
പിന്നെ മഴ ഒട്ടും ഉണ്ടാകാത്ത മൂവാണ്ടു കഴിഞ്ഞ
ശേഷം യഹോവ: "ഞാൻ മഴ പെയ്യിപ്പാൻ നിശ്ച
"യിച്ചിരിക്കുന്നു, അതകൊണ്ടു നീ ആഹാബെ കാ
"ണ്മാൻ ചെല്ലുക!" എന്നു കല്പിച്ചു. എലീയ ചെന്നു
എത്തിയാറെ, ആഹാബ്: "ഇസ്രയേലരെ വലെ
"ക്കുന്ന ആൾ നീ തന്നെയല്ലോ" എന്നു ചോദിച്ചതി
ന്നു: "ഞാനല്ല, നീയും നിൻ പിതാവിൻ കുഡുംബ
"വും യഹോവയുടെ ധൎമ്മത്തെ വെടിഞ്ഞു ബാളെ
"ആശ്രയിച്ചു നടക്കുന്നത്കൊണ്ടത്രെ ഇസ്രയേലെ
"വലെക്കുന്നു" എന്നുത്തരം പറഞ്ഞു. എന്നാറെ
രാജാവ് ദീൎഘദൎശിയുടെ വാക്കിൻ പ്രകാരം ബാളി
ന്റെ പൂജാരികളെയും എല്ലാ ഇസ്രയേല്യരെയും ക
ൎമ്മൽ മലമേൽ വരുത്തി കൂട്ടിയാറെ, എലീയാ: "നി
"ങ്ങൾ രണ്ടു പക്ഷമാകുന്നത എത്രോളം? യഹോവ
"ദൈവമായാൽ അവനെ വഴിപ്പെട്ടു സേവിപ്പിൻ!
"ബാൾ ആകുന്നെങ്കിൽ ബാളെ അനുസരിപ്പിൻ!"
എന്നു പറഞ്ഞതിന്നു അവർ മിണ്ടാതെ പാൎത്ത [ 138 ] സമയം "യഹോവാപ്രവാചകരിൽ ഞാനത്രെ ശേ
'ഷിപ്പുള്ളു; ബാളിന്നുള്ളവർ ൪൫൦ പേരുണ്ടല്ലോ!" ഒരു
കാളയെ അവരും ഒരു കാളയെ ഞാനും ബലികഴിക്കട്ടെ!
ആരും തീ കൊളുത്തരുതു. "അവർ തങ്ങളുടെ ദേവനാ
"മത്തെ വിളിക്കട്ടെ, ഞാനും യഹോവാനാമത്തെ വിളി
"ക്കും; തീ കൊണ്ടു ഉത്തരം കല്പിക്കുന്നവൻ അത്രെ ദൈ
"വമാകേണ്ടു" എന്ന് പറഞ്ഞത് എല്ലാവൎക്കും സമ്മ
തമായി. പൂജാരികൾ ഒരു കാളയെ കൊന്നു ഒരുക്കി
തറമേൽ വെച്ചു ഉദയം മുതൽ ഉച്ചയോളം ബാളെ വി
ളിച്ചു തുള്ളി ചുറ്റിക്കൊണ്ടിരുന്നു. ഉത്തരം ഒന്നും വ
രാഞ്ഞപ്പോൾ എലീയ പരിഹസിച്ചു "ബാൾ ധ്യാനി
"ക്കുന്നുവോ? പ്രയാണമായോ? ഉറങ്ങുന്നുവോ? എ
"ന്തോ, തിണ്ണം വിളിപ്പിൻ!" എന്നു പറഞ്ഞതു കേട്ടു
അവർ നിലവിളിച്ചു തങ്ങളെ കുത്തി വെട്ടി മുറിച്ചും
കൊണ്ടു സന്ധ്യയോളം വെളിച്ചപ്പെട്ടു, എന്നിട്ടും ഉ
ത്തരം ഉണ്ടായതും ഇല്ല.
ബലി കഴിക്കേണ്ടതിന്നു നേരമായപ്പോൾ എലീ
യാ ജനങ്ങളെ അടുക്കെ വിളിച്ചു ഇടിഞ്ഞുപോയ യ
ഹോവയുടെ തറയെ നന്നാക്കി, ചുറ്റും കുഴിച്ചു വിറക്
അടുക്കി കാളയെ കണ്ടം ആക്കി തറമേൽ വെച്ചു. കുഴി
നിറവോളം ബലിയുടെ മേൽ വെള്ളം ഒഴിപ്പിച്ചശേ
ഷം എലീയാ: "അബ്രഹാം ഇഛാക്ക് യാക്കൊബ്
"എന്നവരുടെ ദൈവമായ യഹോവയേ! ഇസ്രയേ
"ലിൽ നീ ദൈവമെന്നും ഞാൻ നിന്റെ വേലക്കാ
"രൻ എന്നും ഇതൊക്കയും നിന്റെ വചനപ്രകാരം
ചെയ്തു എന്നും അറിയുമാറാക്കേണമേ!" എന്നു പ്രാ
ൎത്ഥിച്ച ഉടനെ യഹോവയുടെ അഗ്നി ഇറങ്ങി ബലി [ 139 ] യെയും തോട്ടിലെ വെള്ളത്തെയും മറ്റും തിന്നു കള
ഞ്ഞു. ജനമെല്ലാം മുഖം കവിണ്ണു വീണു: "യഹോവ
"തന്നെ ദൈവം!" എന്നു വിളിച്ചു വന്ദിച്ചാറെ, എലീ
യാ ബാളിന്റെ പൂജാരികളെ പിടിച്ചു കൊല്ലിച്ചു. പി
ന്നെ നാട്ടിലെ വറൾ്ചയെ കണ്ടു മഴയുണ്ടാവാൻ ൭
വട്ടം പ്രാൎത്ഥിച്ചു ബാല്യക്കാരനെ ൭ കുറി പടിഞ്ഞാ
റോട്ടു പോയി നോക്കി വരുവാൻ അയച്ചു. അവൻ
ഏഴാമതു നോക്കിയപ്പോൾ കടലിൽനിന്നു ഒരു ചെ
റിയ മേഘം കരേറുന്നത് കണ്ടപ്രകാരം അറിയിച്ചു.
പിന്നെ എലീയാ ആഹാബെ തേരിൽ കരേറ്റി രാ
ജധാനിക്കയച്ചാറെ, ആകാശം കറുത്തു വന്മഴ പെയ്ക
യും ചെയ്തു.
അനന്തരം ആഹാബിന്റെ പുത്രനായ അഹ
സ്യക്ക് ദീനം പിടിച്ചു തനിക്ക് സൌഖ്യം ഉണ്ടാകു
മൊ എന്നു ഫലിഷ്ടദേവനായ ബാൾജബുബോടു
ചോദിപ്പാൻ എക്രൊനിൽ ദൂതരെ അയച്ചപ്പോൾ,
എലീയാ അവരെ എതിരേറ്റു: "ഇസ്രയേലിൽ ദൈ
"വമില്ല എന്നു വെച്ചൊ നിങ്ങൾ എക്രൊനിൽ പോ
"കുന്നതു? ഗുണം വരാതെ നീ മരിക്കും നിശ്ചയം എ
"ന്നു രാജാവോടു യഹോവയുടെ അരുളപ്പാടാകുന്നു"
എന്നു പറഞ്ഞപ്പോൾ, ദൂതർ മടങ്ങി അഹസ്യയെ
ചെന്നു കണ്ടു, രോമകുപ്പായം ഉടുത്ത ഒരുത്തൻ ഞ
ങ്ങളെ എതിരേറ്റു, രാജാവു നിശ്ചയമായി മരിക്കും
എന്നു കല്പിച്ചു കേട്ടപ്രകാരം ബോധിപ്പിച്ചു. അതി
ന്നു അഹസ്യ ആയാൾ എലീയാ തന്നെ എന്നു
ചൊല്ലി അവനെ കെട്ടി കൊണ്ടുവരേണ്ടതിന്നു ൫൦
ഭടന്മാരെ അയച്ചു. അവർ മല കരേറി എലീയായുടെ [ 140 ] അടുക്കെ എത്തിയപ്പോൾ തലവൻ: "ഹേ ദേവ
"പുരുഷ രാജാവിന്റെ കല്പനപ്രകാരം നീ ഇറങ്ങി
"വാ!" എന്നു പറഞ്ഞു. അപ്പോൾ എലീയാ: "ഞാൻ
"ദേവപുരുഷനായാൽ, സ്വൎഗ്ഗത്തിൽനിന്നു അഗ്നി
"വീണു, നിന്നെയും നിന്റെ ൫൦ പടയാളികളെയും
"സംഹരിച്ചു കളക!" എന്നു കല്പിച്ചു അപ്രകാരവും
ഉണ്ടായി. അതിന്റെ ശേഷം രാജാവു മറെറാരുത്ത
നെ ൫൦ ആളുകളോടുകൂട അയച്ചു, അവരും തീകൊണ്ടു
നശിച്ചു. മൂന്നാമതും ഒരുവൻ ചെന്നു എത്തി വണ
"ങ്ങി ദേവപുരുഷ! കരുണ വിചാരിച്ചു ഞങ്ങളെ
"സംഹരിക്കാതിരിക്കേണമേ!" എന്നു അപേക്ഷിച്ച
പ്പോൾ, എലീയാ ദൈവവചനപ്രകാരം അവനോടു
കൂട മലയിൽനിന്നിറങ്ങി രാജാവെ ചെന്നു കണ്ടു.
"ഇസ്രയേലിൽ ദൈവം ഇല്ലാത്തതു പോലെ എ
"ക്രൊനിൽ വാഴുന്ന ബാൾജബുബിനോടു ചോദി
"പ്പാനായി ദൂതരെ അയച്ചതിനാൽ, ഈ ദീനത്തിന്നു
"ഗുണം വരാതെ നീ മരിക്കും നിശ്ചയം എന്നു യ
"ഹോവയുടെ അരുളപ്പാടാകുന്നെന്നു പറഞ്ഞു," അ
ഹസ്യ ഈ വചനപ്രകാരം മരിക്കയും ചെയ്തു.
൪൫. എലീശാപ്രവാചകൻ.
എലീയാ ദേവകല്പനപ്രകാരം തന്റെ ശിഷ്യനാ
യ എലീശായെ തന്റെ സ്ഥാനത്തിൽ ആക്കിയശേ
ഷം, യഹോവ അവനെ കൊടുങ്കാററിൽ കൂടി സ്വ
ൎഗ്ഗത്തിൽ കരേറുമാറാക്കി, അവന്റെ ആത്മശക്തി
യും എലീശായുടെ മേൽ ഇറങ്ങി പാൎത്തു. എലീശാ [ 141 ] പിന്നെ ബെത്തെലിലേക്ക് കരേറി പോകുമ്പോൾ,
ബാല്യക്കാർ എതിരേറ്റു, അവനെ കളിയാക്കി: "മൊട്ട
"ത്തലയാ! കരേറി വാ!" എന്നു വിളിച്ചപ്പോൾ, അ
വൻ ഇപ്പോൾ ക്ഷമിക്കേണ്ടുന്ന സമയമല്ല എന്നു
അറിഞ്ഞു അവരെ യഹോവാനാമത്തിൽ ശപിച്ചാ
റെ, കാട്ടിൽനിന്നു രണ്ടു കരടികൾ പാഞ്ഞു വന്നു
ആ ദൂഷണക്കാരായ ൪൨ പേരെയും കീറി കളകയും
ചെയ്തു. [ 142 ] അനന്തരം എലീശാ ഒരു സ്ഥലത്തു വന്നു ഒരു ദീ
ൎഘദൎശിയുടെ വിധവ അവനെ കണ്ടപ്പോൾ: "എൻ
"ഭൎത്താവ് മരിച്ചു പോയി ഇപ്പോൾ കടക്കാർ എന്റെ
"രണ്ടു പുത്രന്മാരെ അടിമകളാക്കി കൊണ്ടു പോകു
"വാൻ വന്നിരിക്കുന്നു" എന്നു സങ്കടപ്പെട്ടു പറഞ്ഞ
പ്പോൾ എലീശാ:"നിന്റെ വീട്ടിൽ എന്തുണ്ടു?" എന്നു
ചോദിച്ചതിന്നു അവൾ നിന്റെ ദാസിക്കു ഒരു
"കുടം എണ്ണ മാത്രം" ഉണ്ടെന്നു പറഞ്ഞാറെ, നീ
"പോയി അയൽക്കാരികളോടു ഒഴിഞ്ഞ പാത്രങ്ങളെ
"ചോദിച്ചു വാങ്ങി, പിന്നെ നീയും പുത്രന്മാരും വീ
"ട്ടിൽ ചെന്നു വാതിൽ പൂട്ടി, എണ്ണ കുടത്തിൽനിന്നു
"ഉള്ള പാത്രങ്ങളെ വക്കോളം നിറെക്ക" എന്നു കല്പിച്ചു.
അവൾ അപ്രകാരം ചെയ്തു പാത്രങ്ങളെ നിറെച്ചു
തീൎന്നാറെ, മകനോടു: "ഇനിയും ഒരു പാത്രം കൊണ്ട്
"കൊടു" എന്നു പറഞ്ഞതിന്നു പാത്രമെല്ലാം നിറഞ്ഞു
എന്നു ചൊന്നാറെ എണ്ണ തീൎന്നു പോയി. പിന്നെ
എലീശാ "എണ്ണ വിറ്റു നിന്റെ കടം തീൎത്തു, ശേഷ
"മുള്ളത് കൊണ്ടു നിയും പുത്രന്മാരും അഹോവൃത്തി
"കഴിച്ചു കൊൾക? എന്നു പറഞ്ഞു.
പിന്നെ സുറിയാണിരാജാവിന്റെ പടനായക
നായ നയമാന്നു കുഷ്ഠരോഗം പിടിച്ചിട്ടു അവന്റെ
ഭാൎയ്യയുടെ ദാസിയായ ഒരു ഇസ്രയേല്യസ്ത്രീ അതി
നെ കണ്ടപ്പോൾ "എന്റെ യജമാനൻ ശമൎയ്യയിൽ
"പാൎക്കുന്ന ദീൎഘദൎശിയെ ചെന്നു കണ്ടാൽ കൊള്ളാം;
"ആയവൻ രോഗശാന്തി വരുത്തും" എന്നു ബോധി
പ്പിച്ചാറെ, നയമാൻ വളരെ സമ്മാനങ്ങളെ എടുത്തു
തേരിൽ കയറി, ഇസ്രയേൽനാട്ടിലേക്ക് യാത്രയായി. [ 143 ] അവൻ ദീൎഘദൎശിയുടെ ഭവനത്തിന്റെ ഉമ്മരത്ത്
എത്തി അവസ്ഥ അറിയിച്ചാറെ, എലീശാ: "നീ
"ചെന്നു യൎദ്ദനിൽ ൭ വട്ടം കുളിക്ക" എന്നു പറ
യിച്ചു. നയമാൻ അതിനെ കേട്ടപ്പോൾ ക്രുദ്ധിച്ചു
"പ്രവാചകൻ പുറത്തു വന്നിട്ടു തന്റെ ദൈവമായ
"യഹോവാനാമത്തെ വിളിച്ചു കൈകൊണ്ടു രോഗ
"സ്ഥലത്തു തടവിക്കൊണ്ടു കുഷ്ഠരോഗത്തെ നീക്കും
"എന്നു ഞാൻ വിചാരിച്ചിരുന്നു. ദമസ്കിലെ ആറു
"കൾ ഇസ്രയേലിലെ വെള്ളങ്ങളേക്കാൾ ഗുണം ഏ
"റെയുള്ളതല്ലയൊ" എന്നു പറഞ്ഞു പുറപ്പെട്ടു. എ
ന്നാൽ അവന്റെ ആളുകൾ അടുത്തു: അല്ലയൊ അ
ഛ്ശ! ആ ദീൎഘദൎശി ഒരു വലിയ കാൎയ്യം ചെയ്വാൻ കല്പി
ച്ചു എങ്കിൽ നീ ചെയ്കയില്ലയൊ? കുളിക്ക എന്നാൽ
ശുദ്ധനായ്തീരും എന്നു പറഞ്ഞാൽ, എത്ര അധികം
ചെയ്യാവു എന്നു പറഞ്ഞു സമ്മതിപ്പിച്ചു. അപ്പോൾ
നായകൻ ഇറങ്ങി യൎദ്ദൻനദിയിൽ ൭ വട്ടം മുഴുകി
യാറെ കുഷ്ഠം മാറി,അവന്റെ ശരീരം ഒരു ബാലന്റെ [ 144 ] ശരീരം എന്ന പോലെ ശുദ്ധമായി. അതിന്റെ ശേ
ഷം താൻ മടങ്ങി ചെന്നു എലീശായെ കണ്ടു: "ഇസ്ര
"യേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവമി
"ല്ല, എന്നു ഞാൻ ഇപ്പോൾ അറിഞ്ഞിരിക്കുന്നു"
എന്നു ചൊല്ലി, കിട്ടിയ ഉപകാരത്തിന്നായി സമ്മാന
ങ്ങളെയും വെച്ചു. എന്നാൽ ദീൎഘദൎശി: "ഞാൻ ഉപാ
"സിക്കുന്ന യഹോവ തൻ ജീവനാണ! ഞാൻ ഒന്നും
"എടുക്കയില്ല! നീ സമാധാനത്തോടെ പോയ്ക്കൊൾ്ക"
എന്നു പറഞ്ഞയച്ചു. അനന്തരം നയമാൻ പോയാ
റെ, എലീശായുടെ പണിക്കാരനായ ഗെഹാജി ആ
കാഴ്ചകളെ മോഹിച്ചു വഴിയെ ചെന്നെത്തി: "ഇ
"പ്പോൾ തന്നെ രണ്ടു പ്രവാചകന്മാർ എന്റെ വീ
"ട്ടിൽ വന്നു, അവൎക്കു വേണ്ടി ഒരു താലന്തു വെള്ളി
"യെയും രണ്ടു കൂട്ടം വസ്ത്രങ്ങളെയും കൊടുത്തയക്കേ
"ണം എന്നു യജമാനന്റെ അപേക്ഷ" എന്നു വ്യാ
ജം പറഞ്ഞു വസ്തുക്കൾ വാങ്ങി തിരിച്ചു പോയി മറെ
ച്ചുവെച്ചു വീട്ടിൽ എത്തി. അപ്പോൾ എലീശാ: നീ
എവിടെനിന്നു വരുന്നെന്നു ചോദിച്ചാറെ, ഗെഹാജി:
"ഞാൻ എങ്ങും പോയിട്ടില്ല" എന്നുത്തരം പറഞ്ഞു.
അതിന്നു ദീൎഘദൎശി: "നയമാൻ രഥത്തിൽനിന്നു കി
"ഴിഞ്ഞു നിന്നെ എതിരേറ്റത് ഞാൻ കണ്ടില്ലയൊ?
ദ്രവ്യവും വസ്ത്രങ്ങളും വാങ്ങി, നിലം പറമ്പുകളെയും
"മറ്റും മേടിക്കേണ്ടതിന്നു ഇപ്പോൾ സമയമൊ? ന
"യമാനിൽനിന്നു മാറിയ കുഷ്ഠം നിന്നിലും സന്തതി
"യിലും ജീവപൎയ്യന്തം ചേൎന്നു നില്ക്കും" എന്നു കല്പി
ച്ചു പണിക്കാരൻ കുഷ്ഠം പിടിച്ചു വാങ്ങി പോകയും
ചെയ്തു. [ 145 ] അനന്തരം ഇസ്രയേൽരാജാവ് സുറിയരോടു
പട കൂടിയപ്പോൾ, എലീശാ ശത്രുപാളയത്തിൽ നട
ക്കുന്നതെല്ലാം രാജാവെ അറിയിച്ചു. സുറിയരാജാവ്
ആയതിനെ കേട്ടറിഞ്ഞാറെ കോപിച്ചു, എലീശാ പാ
ൎത്തു വന്ന ദൊദാൻ പട്ടണത്തെ വളഞ്ഞു ദീൎഘദൎശി
യെ പിടിച്ചു കൊണ്ടു വരുവാൻ സൈന്യങ്ങളെ അ
യച്ചു. ശത്രുക്കൾ രാത്രിയിൽ എത്തി പട്ടണത്തെ
വളഞ്ഞു. ദീൎഘദൎശിയുടെ ബാലകൻ പുലൎച്ചെ എഴു
നീറ്റു ശത്രുസൈന്യത്തെയും തേർ കുതിരകളെയും
കണ്ടപ്പോൾ: യജമാനനെ! അയ്യോ, കഷ്ടം! നാം എ
ന്തു ചെയ്യേണ്ടു! എന്നു വിളിച്ചു പറഞ്ഞു. എന്നാൽ
എലീശാ: "പേടിക്കേണ്ടാ; നമ്മുടെ പക്ഷമായി നി
"ല്ക്കുന്നവർ ഇവരേക്കാൾ അധികമുള്ളവരാകുന്നു"
എന്നു പറഞ്ഞു പ്രാൎത്ഥിച്ച ശേഷം, യഹോവ ആ
ബാലകന്റെ കണ്ണുകളെ തുറന്നു, ആയവൻ നോ
ക്കിയപ്പോൾ മലമേൽ നിറഞ്ഞും എലീശായെ ചുറ്റി
നിന്നും കൊണ്ടിരിക്കുന്ന അഗ്നിമയമായ തേർകുതിര
കളെ കാണുകയും ചെയ്തു. അവർ (ദൈവദൂതന്മാർ)
എല്ലാവരും രക്ഷയെ അനുഭവിക്കേണ്ടിയവരുടെ ശു
ശ്രൂഷെക്കായി നിയോഗിച്ചയച്ച ആത്മാക്കൾ അ
ല്ലയൊ.
൪൬. ഇസ്രയേലൎക്കുണ്ടായ
അശ്ശൂരിലേക്കുള്ള മാറിപ്പാൎപ്പു.
ആഹാബിന്റെ ശേഷം ൧൨ രാജാക്കന്മാർ ക്ര
മത്താലെ പത്തു ഗോത്രരാജ്യത്തെ ഭരിച്ചതിൽ ഓരൊ [ 146 ] രുത്തൻ മറ്റവനെ കൊന്നും തള്ളിയും, താൻ ക
രേറി വാണു മറ്റൊരുത്തന്റെ അതിക്രമത്താൽ കഴി
ഞ്ഞും പോയതിനാൽ, അവരുടെ വാഴ്ചകാലം അല്പമ
ത്രെ നിന്നുള്ളു. സുറിയക്കാർ ഇസ്രയേൽരാജ്യത്തെ
അതിക്രമിച്ചു കവൎച്ചയും പല നാശവും ചെയ്തു പോ
ന്നു. പ്രവാചകന്മാർ ബുദ്ധിചൊല്ലി, ദൈവത്തിന്റെ
ഭയങ്കരവിധികളെ പണിപ്പെട്ടറിയിച്ചാറെയും, ജന
ങ്ങൾക്ക ബോധം വരാതെ, ബിംബസേവകളിലും
വലിയ പാപങ്ങളിലും തന്നെ രസിച്ചു ലയിച്ചു പോ
കയും ചെയ്തു. ഒടുവിൽ ബലമുള്ള അശ്ശൂൎയ്യപടകൾ
വന്നു രാജ്യത്തെ പിടിച്ചടക്കി കപ്പം വാങ്ങിക്കൊണ്ടി
രുന്നു. ഹൊശെയരാജാവ് അശ്ശൂർരാജാവായ ശൽ
മനസ്സരോടു ചെയ്ത സന്ധികരാറെ ലംഘിച്ചപ്പോൾ,
അവൻ സൈന്യങ്ങളോടു കൂട ചുഴലിക്കാറ്റ് എന്ന
പോലെ വന്നു, ശമൎയ്യപട്ടണത്തെ നശിപ്പിച്ചു, ൧൦
ഗോത്രക്കാരെ വാഗ്ദത്തദേശത്തുനിന്നു അൎമ്മിന്യ മു
തലായ അന്യരാജ്യങ്ങളിലേക്ക് കൊണ്ടുപോയി പാ
ൎപ്പിച്ചു. അല്പം ആളുകളെ മാത്രം ഇസ്രയേൽനാട്ടിൽ
വസിപ്പാൻ സമ്മതിച്ചുള്ളു. അതിന്റെ ശേഷം അ
ശ്ശൂൎയ്യരാജാവ് സുറിയ മെസപൊതാമ്യ മുതലായ നാ
ട്ടുകാരെ വരുത്തി, പാഴായി തീൎന്ന ഇസ്രയേല്യരുടെ
നാട്ടിൽ കുടിയിരുത്തി, ഒരു ആചാൎയ്യനെയും വെച്ചു
ദേവമാൎഗ്ഗത്തെ അവൎക്കു ഉപദേശിപ്പിച്ചു. ഇപ്രകാരം
൧൦ ഗോത്രരാജ്യം ഒടുങ്ങി, അതിൽ ശേഷിച്ച ഇസ്ര
യേല്യരും അങ്ങോട്ടു ചെന്നു പാൎത്തു വന്ന പുറജാതി
ക്കാരും തമ്മിൽ കലൎന്നു പോകയാൽ, ശമൎയ്യർ എന്ന
വകക്കാർ ഉണ്ടായി വരികയും ചെയ്തു. [ 147 ] ൪൭. പ്രവാചകനായ യോന.
കിഴക്കു അശ്ശൂൎയ്യദേശത്തിലേക്കും യഹോവ ഇ
സ്രയേലിൽനിന്ന് ഒരു പ്രവാചകനെ കല്പിച്ചയച്ചതു
പറയാം: ആ രാജ്യത്തിലെ പ്രധാന നഗരമായ നി
നവെക്ക അത്യന്തം ശോഭയും മൂന്നു ദിവസത്തെ വഴി
വിസ്താരവുമായിരുന്നു. അതിൽ നടന്നു വരുന്ന ദോ
ഷങ്ങളെ യഹോവ കണ്ടിട്ടു യോന എന്നവനോടു:
"നീ എഴുനീറ്റു വലിയ നിനവെപട്ടണത്തിൽ ചെ
"ന്നു ജനങ്ങളോടു അനുതാപം ചെയ്വാൻ ഘോഷിച്ചു
"പറക. അവരുടെ ദുഷ്ടത എന്റെ അരികിൽ എത്തി
"യിരിക്കുന്നു" എന്നു കല്പിച്ചപ്പോൾ, യോന അനുസ
രിയാതെ ഒരു കപ്പൽ കരേറി പടിഞ്ഞാറോട്ടോടി പോ
യാറെ, യഹോവ കൊടുങ്കാറ്റു അടിപ്പിച്ചു കപ്പലിന്നു
ചേതം വരും എന്നു കണ്ടു എല്ലാവരും ഭയപ്പെട്ടു ഓ
രോരൊ കുലദേവതകളെ വിളിച്ചു ഭാരം കുറെപ്പാൻ ച
രക്കും കടലിൽ ഇട്ടു കളഞ്ഞു. യോന കപ്പലിന്റെ കീഴ്മു
റിയിൽ കിടന്നുറങ്ങിയപ്പോൾ, കപ്പൽ പ്രമാണി: ഹേ,
നീ ഉറങ്ങുന്നുവോ? എഴുനീറ്റു നിന്റെ ദൈവത്തെ
വിളിക്ക! എന്നു കല്പിച്ചു. മറ്റവർ: "ഈ ആപത്തു ആ
"രുടെ നിമിത്തം നമ്മളുടെ മേൽ വന്നിരിക്കുന്നു എന്നു
"അറിവാനായി നാം ചീട്ടിടുക" എന്നു തമ്മിൽ ത
മ്മിൽ പറഞ്ഞു. ചീട്ടു ഇട്ടു യോന തന്നെ കുറ്റക്കാ
രനെന്നു തെളിഞ്ഞു. എന്നാറെ, അവൻ എന്നെ എ
ടുത്തു കടലിൽ ഇട്ടുകളവിൻ, എന്നാൽ സമുദ്രത്തിന്നു
അടക്കം വരും എന്നു പറഞ്ഞപ്പോൾ, അവർ യ
ഹോവയെ! ഈ ആൾ നിമിത്തമായി ഞങ്ങളെ ഒടു [ 148 ] ക്കയും കുറ്റമില്ലാത്ത രക്തത്തെ ഞങ്ങളുടെ മേൽ വെ
ക്കയും ചെയ്യരുതേ! എന്നു പ്രാൎത്ഥിച്ചു. പിന്നെ യോ
നയെ എടുത്തു കടലിൽ ഇട്ടുകളഞ്ഞു. കടൽ ശമിച്ചാറെ,
ജനങ്ങൾ ഏറ്റവും ദൈവത്തെ ഭയപ്പെട്ടു, ബലി
യും നേൎച്ചകളും കഴിക്കയും ചെയ്തു.
അനന്തരം ഒരു വലിയ മത്സ്യം യോനയെ വിഴു
ങ്ങി, ദൈവകടാക്ഷത്താൽ നാശം ഒന്നും വരാതെ മൂ
ന്നു രാപ്പകൽ കഴിഞ്ഞശേഷം, അവനെ കരമേൽ
ഛദ്ദിച്ചു കളഞ്ഞു. എന്നാറെ, യഹോവ രണ്ടാമതും അ
വനോടു: "നീ എഴുനീറ്റു നിനവെപട്ടണത്തിലേ
"ക്ക് ചെന്നു ഞാൻ പറയുന്നതിനെ ഘോഷിച്ചു പ
"റക" എന്നു കല്പിച്ചപ്പോൾ അവൻ ചെന്നെത്തി,
ഇനി ൪൦ ദിവസം ഉണ്ടു, പിന്നെ നിനവെ ഒടുങ്ങി
പ്പോകും എന്നു വിളിച്ചറിയിച്ചു. അപ്പോൾ ജനങ്ങൾ
ഭയപ്പെട്ടു ഉപവാസം കഴിച്ചു രട്ടുകളെ ഉടുത്തു, രാജാ
വും ദുഃഖിച്ചു, മനുഷ്യരും മൃഗങ്ങളും നോറ്റു താല്പൎയ്യ
മായി ദൈവത്തോടു നിലവിളിച്ചു ഓരൊരുത്തൻ ത
ന്റെ ദുൎമ്മാൎഗ്ഗത്തെ വിട്ടു മനസ്സു തിരിച്ചു കൊൾവിൻ; [ 149 ] പക്ഷെ ദൈവം കരുണ വിചാരിച്ചു വരേണ്ടുന്ന
"നാശത്തെ നീക്കിക്കളയും" എന്നു രാജാവു പട്ടണ
ത്തിൽ എങ്ങും പ്രസിദ്ധമാക്കി. എന്നിട്ടു ജനങ്ങൾ
അനുതാപപ്പെട്ടു ദൈവം കരുണ കാട്ടി പട്ടണത്തെ
രക്ഷിച്ചപ്പോൾ യോന മുഷിഞ്ഞു "ജീവനേക്കാൾ
"എനിക്ക് മരണം നല്ലൂ" എന്നു പറഞ്ഞു, പട്ടണത്തി
ന്നു എന്തു വരും എന്നു കാണേണ്ടതിന്നു പുറത്തു പോ
യി, ഒരു കുടിൽ ഉണ്ടാക്കി, അതിൽ പാൎത്തു; അന്നു
രാത്രിയിൽ ദൈവം ഒരു ചുരയെ മുളപ്പിച്ചു. യോന
തന്റെ മീതെ പടരുന്നത് കണ്ടപ്പോൾ, സന്തോഷി
ച്ചാശ്വസിച്ചു. പിറ്റെ ദിവസം രാവിലെ ഒരു പുഴു
ആ ചുരയെ കടിക്കയാൽ ഉണങ്ങിപ്പോയി. പിന്നെ
വെയിൽ യോനയുടെ തലെക്ക് തട്ടിയ സമയം അ
വൻ തളൎന്നു: "മരിച്ചാൽ കൊള്ളാം" എന്നു പിന്നെ
യും പറഞ്ഞു. അപ്പോൾ ദൈവം: “നീ മുഷിച്ചലാ
"യിരിക്കുന്നതു ന്യായമൊ?" എന്നു ചോദിച്ചതിന്നു
യോന: "ഞാൻ മരണം വരെ മുഷിഞ്ഞിരിക്കുന്നതു
"ന്യായം തന്നെ" എന്നു പറഞ്ഞാറെ, ദൈവം: "നീ
നട്ടു വളൎത്താതെ ഒരു രാത്രിയിൽ ഉണ്ടായ്വന്നും നശിച്ചും
ഇരിക്കുന്ന ഈ ചുര നിമിത്തം നിണക്ക് കുനിവു
ണ്ടു: എനിക്കൊ ഇടവും വലവും തിരിയാത്ത നൂറാ
യിരത്തിരുപതിനായിരത്തിൽ പരം ആളുകളും അനേ
കം നാല്ക്കാലികളും ഉള്ള വലിയ പട്ടണമായ നിന
വയോടു കനിവും തോന്നാതിരിക്കുമൊ? എന്നു കല്പി
ക്കയും ചെയ്തു. [ 150 ] ൪൮. യഹൂദരാജ്യത്തിലെ
ഒടുക്കത്തെ രാജാക്കന്മാർ.
ഇസ്രയേൽരാജ്യം രണ്ടായി പിരിഞ്ഞു പോയ
തിന്റെ ശേഷം, യരുശലേമിൽ ൩൭൨ സംവത്സര
ങ്ങൾക്കകം ദാവീദ്‌വംശക്കാരായ ൨൦ രാജാക്കന്മാർ ക്ര
മത്താലെ കോയ്മ നടത്തി. ൧൦ ഗോത്രരാജ്യം ഒടുങ്ങിയ
തിൽ പിന്നെ യഹൂദരാജ്യം നൂറ്റിൽചില്വാനം വൎഷം
അവൎക്ക തന്നെ ശേഷിച്ചു നിന്നിരുന്നു. യഹൂദയി
ലെ രാജാക്കന്മാരിലും യൊശഫാത്ത്, ഹിജക്കിയ്യാ യൊ
ശിയ്യാ മുതലായവർ ഒഴികെ ശേഷമുള്ളവർ മദ്ധ്യമ
ന്മാരും ആധമന്മാരുമായി യഹോവയെ വിട്ടു, ബിം
ബാരാധന മുതലായ ദോഷങ്ങളെയും ചെയ്തു കൊ
ണ്ടിരുന്നു. ആഹാജ് ബാൾദേവന്നു യരുശലേമി
ലെ തെരുക്കളിൽ പീഠങ്ങളെ ഉണ്ടാക്കിച്ചു, ദൈവാല
യത്തിലെ വാതിലിനെ അടച്ചു കളഞ്ഞു. അവന്റെ
പുത്രനായ ഹിജക്കിയ്യാ യഹോവയെ ഭയപ്പെട്ടിട്ടു
അതിനെ പിന്നെയും തുറന്നു വെച്ചു, ബിംബങ്ങളെ
യും പട്ടണത്തിൽനിന്നു പുറത്താക്കി കളഞ്ഞു. പി
ന്നെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്ക് തിരിക
കൊണ്ടു പെസഹ പെരുന്നാൾ യരുശലേമിൽ വെ
ച്ചു കൊണ്ടാടുവാൻ ൧൦ ഗോത്രക്കാരെ ക്ഷണിച്ചു. ആ
യവർ അശ്ശൂരിലെ മാറിപ്പാൎപ്പിന്നു പോകേണ്ടി വന്ന
പ്പോൾ, അനേകം ഇസ്രയേല്യർ തങ്ങടെ ദേശം വി
ട്ടു, ഓടിപ്പോയി യഹൂദരാജ്യത്തിൽ വന്നു ഹിജക്കിയ്യാ
യെ ആശ്രയിച്ചു പാൎത്തു. സല്മനസ്സരുടെ ശേഷം,
അശ്ശൂരിൽ വാണ സാൻഹെരിബ് സൈന്യങ്ങളെ [ 151 ] അയച്ചു, യഹൂദരാജ്യത്തിലെ ഉറപ്പുള്ള പട്ടണങ്ങളെ
പിടിച്ചു യരുശലേമിനെയും വളഞ്ഞു. അവൻ ജീവ
നുള്ള ദൈവത്തെ ദുഷിച്ചപ്പോൾ ഹിജക്കിയ്യാ തന്റെ
വസ്ത്രങ്ങളെ കീറി ഇസ്രയേൽദൈവത്തോടു പ്രാ
ൎത്ഥിച്ചു. എന്നാറെ, യഹോവയുടെ ദൂതൻ പുറപ്പെട്ടു
അശ്ശൂൎയ്യപാളയത്തിൽ വന്നു, ഒരു രാത്രിയിൽ തന്നെ
൧,൮൫,൦൦൦ ആളുകളെ ഒടുക്കിയാറെ, സൻഹെരിബ്
ശേഷിച്ചവരോടു കൂട നിനവെയിലേക്ക് മടങ്ങി
പ്പോകയും ചെയ്തു.
അനന്തരം ഹിജക്കിയ്യാ ഒരു മഹാവ്യാധി പിടി
ച്ചു വലഞ്ഞു കിടന്ന സമയം പ്രവാചകനായ യ
ശായ അവന്റെ അടുക്കെ ചെന്നു: "നീ മരിക്കുമാറാ
"കയാൽ, നിന്റെ വീട്ടുകാൎയ്യങ്ങളെ ക്രമപ്പെടുത്തുക"
എന്നു ചൊന്നാറെ, ഹെജക്കിയ്യാ കരഞ്ഞു ആയുസ്സു
നീട്ടിത്തരുവാൻ ദൈവത്തോടപേക്ഷിച്ചു. യശായ
വീട്ടിലേക്ക് പോകുമ്പോൾ യഹോവ കല്പിച്ചു നീ മട
ങ്ങി ചെന്നു ഹിജക്കിയ്യാവോടു: "ഞാൻ നിന്റെ പ്രാ [ 152 ] "ൎത്ഥന കേട്ടു കണ്ണുനീരും കണ്ടിരിക്കുന്നു; ഞാൻ ഇ
"നിയും ൧൫ വൎഷത്തോളം ആയുസ്സു തരും" എന്നു പ
റക. യശായ ചെന്നു പറഞ്ഞു, അത്തിപ്പഴം കൊണ്ടു
ഒരു കുഴമ്പുണ്ടാക്കി പരുവിന്മേൽ ഇട്ടു. മൂന്നു ദിവ
സം കഴിഞ്ഞാറെ, രാജാവിന്നു. സൌഖ്യം വന്നു അ
വൻ ദൈവാലയത്തിൽ ചെന്നു ദൈവത്തെ വാഴ്ത്തുക
യും ചെയ്തു.
ഹിജക്കിയ്യയുടെ ദുഷ്ടപുത്രനായ മനശ്ശെ ൫൦ വ
ൎഷം വാണു, ഭക്തനായ പിതാവിന്റെ ചട്ടങ്ങളെ എ
ല്ലാം നീക്കി, ജനങ്ങളെ വീണ്ടും വിഗ്രഹാരാധനയി
ലേക്ക് തന്നെ തിരിച്ചു. മരിക്കും മുമ്പെ അവൻ ബാ
ബലിലേക്ക് അടിമയായി പോകേണ്ടി വന്നു. അ
വിടെ വെച്ചു തന്നെത്താൻ താഴ്ത്തിയതിനാൽ, ദൈ
വം അവന്റെ പ്രാൎത്ഥനയെ കേട്ടു സ്വരാജ്യത്തേ
ക്കു തന്നെ തിരിയ വരുത്തിയാറെ, അവൻ യരുശ
ലെമിൽനിന്നു ബിംബാരാധന നീക്കി വസിച്ചു. അ
വന്റെ പുത്രനായ അമ്മൊൻ തനിക്ക് മുമ്പെ ഉള്ള
സകല രാജാക്കന്മാരേക്കാളും അധികം ദോഷവാനാ
യി രണ്ടു വൎഷം രാജ്യം ഭരിച്ചു, മരിച്ചശേഷം, ൮ വ
യസ്സുള്ള യൊശിയ്യാ എന്ന മകന്നു വാഴ്ച വന്നു. അ
വൻ ൧൬ വയസ്സോളം മഹാചാൎയ്യന്റെ കീഴിൽ ഇ
രുന്നു. അതിന്റെ ശേഷം രാജ്യഭാരം ഏറ്റു ബിം
ബങ്ങളെ നാട്ടിൽനിന്നു നീക്കി, കേടു വന്ന ദൈവാ
ലയത്തെയും വെടിപ്പാക്കിയപ്പോൾ മനശ്ശയുടെ കാ
ലത്തിൽ കാണാതെ പോയ മോശധൎമ്മപുസ്തകത്തെ
കണ്ടു കിട്ടി. രാജാവ് അതിനെ വായിപ്പിച്ചു, അതിൽ
പറഞ്ഞ ശാപവാക്കുകളെ കേട്ടപ്പോൾ ഭൂമിച്ചു, [ 153 ] തന്റെ വസ്ത്രങ്ങളെ കീറി കളഞ്ഞാറെ, ദൈവനിയോ
ഗത്താൽ ഹുല്ദാ എന്ന ദീൎഘദൎശിനി അവനോടു അ
റിയിച്ചതെന്തെന്നാൽ: "ഈ വാക്കുകളെ കേട്ടു നി
"ന്റെ മനസ്സുരുകിയതുകൊണ്ടു നീ സമാധാനത്തോ
" ടെ ശവക്കുഴിയിൽ ഇറങ്ങി, ഞാൻ ഈ സ്ഥലത്തു
"വരുത്തുന്ന നാശത്തെ കാണാതെ ഇരിക്കും" എന്ന
തു കേട്ടിട്ടു അവൻ ഉത്സാഹിച്ചു മോശെധൎമ്മത്തിൽ ക
ല്പിച്ച എല്ലാ ചട്ടങ്ങളെയും ഇസ്രയേലിൽ വീണ്ടും
സ്ഥാപിച്ചു, ഒരു പ്രജാസംഘത്തിന്മുമ്പാകെ ആ തി
രുവെഴുത്തും കേൾപിച്ചു, അതിൻവണ്ണം നടക്കേണ്ട
തിന്നു ജനങ്ങളുമായി നിൎണ്ണയിച്ചു. അതല്ലാതെ അ
വൻ ബെത്തെലിൽ ഉള്ള ബാൾത്തറയെ തകൎത്തു
ശവക്കുഴികളിൽനിന്നു അസ്ഥികളെ എടുത്തു, ഒരു പ്ര
വാചകൻ മുമ്പെ അറിയിച്ചപ്രകാരം അവറ്റെ തറ
മേൽ ഇയ്യു ചുട്ടു കളഞ്ഞു. അവൻ മരിച്ചശേഷം, പു
ത്രപൌത്രരും അല്പകാലമെ വാണുള്ളു. ദൈവ
ത്തിന്റെ വിധികാലം അടുത്തിരിക്കുന്നു എന്നു പല
അടയാളങ്ങളാൽ കാണ്മാറായി വരികയും ചെയ്തു.
൪൯. പ്രവാചകന്മാർ.
ആ അടയാളങ്ങളുടെ അൎത്ഥം ജനങ്ങളോടു തെളി
യിച്ചു പറഞ്ഞവർ പ്രവാചകന്മാർ തന്നെ. ദിവ്യ
ജ്ഞാനത്തെ ജനങ്ങൾക്കുപദേശിപ്പാനും നടപ്പായ്പ
ന്ന ദുഷ്കൎമ്മങ്ങളെ ശാസിച്ചു വിലക്കുവാനും, ദൈവം
വരുത്തുവാൻ പോകുന്ന രക്ഷിതാവായ യേശുക്രി
സ്തനെ മുൻ കൂട്ടി അറിയിപ്പാനും മറ്റും അവരുടെ [ 154 ] വിളിയും വേലയും ആയിരുന്നു. അതിനായിട്ടു ദൈ
വം താണവരിൽനിന്നും ശ്രേഷ്ഠന്മാരിൽനിന്നും, അ
വരെ ഉദിപ്പിച്ചയച്ചതു. യശായ ദാന്യേൽ എന്നവർ
രാജവംശക്കാരും, യിറമിയാവും ഹെസ്കിയേലും ആ
ചാൎയ്യന്മാരും, എലീയാവ്, എലീശാവ്, യോന, മീഖാ
എന്നവർ നഗരക്കാരും, ആമൊജ് ഇടയനും ആ
യിരുന്നു. ബാബൽരാജ്യം ചെറിയതും ശക്തി കുറ
ഞ്ഞതുമായ സമയം യശായ അത് വളൎന്നു ശ്രീത്വം
ഏറും എന്നും, ശേഷം അതിബലവാനായ കൊരശ്
എന്ന പാസിരാജാവ് അതിനെ മറിച്ചു കളയും എ
ന്നും അറിയിച്ചു. യിറമിയാ കല്ദായക്കാരാൽ ഉണ്ടാ
കുന്ന യരുശലെം നാശവും, ആ പട്ടണം പാഴായി
കിടക്കേണ്ടുന്ന വൎഷക്കണക്കും സൂചിപ്പിച്ചു. ഹെ
സ്കിയേലും യഹൂദഭവനത്തിന്നു നാശത്തെ അറി
യിച്ചു, ദിവ്യശിക്ഷകളെയും രക്ഷകളെയും പലവി
ധേന വൎണ്ണിച്ചു. ഇങ്ങിനെ പ്രവാചകന്മാർ ദൈവ
വിധികളെ എത്രയും സ്പഷ്ടമായി പറഞ്ഞു പോന്നു
എങ്കിലും, അനുതാപപ്പെട്ടു ദൈവത്തോടിണങ്ങുവാൻ
ജനങ്ങൾക്ക മനസ്സുണ്ടായില്ല.
പ്രവാചകന്മാർ അറിയിക്കേണ്ടുന്ന വിശേഷ
ങ്ങളെ പലപ്പോഴും ഉപമകളെ ചൊല്ലി തെളിയിച്ചു.
യിറമിയാ കുശവന്റെ പണിയെ മനസ്സിൽ ഓൎത്തു
പറഞ്ഞത്: "ജനങ്ങൾ അശുദ്ധപാത്രങ്ങളെ കഴുകി
കവിഴ്ത്തുന്ന പ്രകാരം ദൈവം യരുശലെമിനെ മറിച്ചു
കളകയും. ഹേ ഇസ്രയേൽ ഭവനക്കാരേ! കുശവൻ
ചക്രത്തിൽ വെച്ചു കയ്യാൽ മനിയുന്ന പാത്രം കുരൂ
പമായി പോയാൽ അതിനെ കുഴെച്ചു ഉരുട്ടി മറെറാരു [ 155 ] പാത്രം തീൎക്കുന്നതു പോലെ, എനിക്കും നിങ്ങളോടു
ചെയ്യാമോ? എന്നു യഹോവയുടെ കല്പന ആകുന്നു.
ഇതാ, കുശവന്റെ കയ്യിൽ മണ്ണു ഏതു പ്രകാരം, അപ്ര
കാരം നിങ്ങൾ എന്റെ കയ്യിൽ ആകുന്നു. പ്രവാച
കൻ മറ്റൊരു സമയം ഒരു ശോഭയുള്ള പാത്രം വാ
ങ്ങി അതിനെ എടുത്തു ജനങ്ങളുടെ മൂപ്പന്മാരും ആ
ചാൎയ്യന്മാരും കാണ്കേ നിലത്തു ചാടി പറഞ്ഞതു:
"സൈന്യങ്ങളുടെ യഹോവ ഇപ്രകാരം പറയുന്നു:
കുശവന്റെ പാത്രത്തെ പൊളിച്ചാൽ നന്നാക്കുവാൻ
കഴിയാത്തതു പോലെ, ഞാൻ ബിംബാരാധനദോ
ഷം ഹേതുവായി ഈ ജനങ്ങളെയും പട്ടണത്തെയും
രാജധാനികളെയും മറ്റും നശിപ്പിക്കയും ചെയ്യും.
൫൦. യഹൂദൎക്കുണ്ടായ ബാബെലിലെ
പ്രവാസം.
പ്രവാചകന്മാർ അറിയിച്ചതു യഹൂദന്മാർ വി
ശ്വസിച്ചില്ല, എങ്കിലും ഭേദം കൂടാതെ ഒത്തു വന്നു.
വിധികാലം എത്തിയപ്പോൾ കല്ദായർ എന്ന കൊ
ടിയ പടജ്ജനങ്ങൾ വന്നു നാടിനെ അതിക്രമിച്ചു,
യരുശലെം പട്ടണത്തെയും രാജ്യത്തെയും ഒടുക്കിക്കള
വാൻ ദൈവം സംഗതി വരുത്തി തന്റെ വിധികളെ
ക്രമേണ നടത്തുകയും ചെയ്തു.
കല്ദായരാജാവായ നെബുകദ്നചർ യഹൂദരെ ആ
ദ്യം അടക്കി കപ്പം വാങ്ങിയ ശേഷം, യകോന്യാരാ
ജാവിനെയും ൧൦,൦൦൦ പട്ടാളക്കാർ ആശാരികൾ മുത
ലായവരേയും ബാബെലിലെക്കു കൊണ്ടു പോയി. [ 156 ] പിന്നെ തന്റെ കീഴിൽ യഹൂദരാജ്യത്തെ ഭരിക്കേ
ണ്ടുന്ന ചിദെക്യ എന്നവനെ വാഴിച്ചു. അവൻ ൯
വൎഷം ഭരിച്ചു കൽദായനുകത്തെ തള്ളുവാൻ തക്കം
വന്നു എന്നു വെച്ചു മിസ്രക്കാരെ ആശ്രയിച്ചു കല
ഹം ഉണ്ടാക്കിയപ്പോൾ, നബുകദ്നെചർ സൈന്യങ്ങ
ളോടുകൂട വന്നു യരുശലെമെ വളഞ്ഞു നിന്നാറെ, പ
ട്ടണത്തിൽ ക്ഷാമം ജനിച്ചു വിശപ്പു തീൎപ്പാൻ ചില
സ്ത്രീകൾ കുട്ടികളേയും പാകം ചെയ്തു തിന്നു. രണ്ടു വ
ൎഷം കഴിഞ്ഞു യഹൂദൎക്ക ബലക്ഷയം വന്നപ്പോൾ,
കൽദായർ അകത്തു കടന്നു സകലവും നാനാവിധ
മാക്കി കളഞ്ഞു. ചിദെക്യ ഓടിപ്പോയപ്പോൾ ശത്രു
ക്കൾ അവനെ പിടിച്ചു അവൻ കാണ്കെ പുത്രന്മാരെ
കൊന്നശേഷം, പ്രവാചകൻ മുൻ അറിയിച്ച പ്രകാ
രം,തന്റെ കണ്ണുകളെ ചൂന്നെടുത്തു അവനെ ബാബ
ലിലെക്കു കൊണ്ടുപോയി. പിന്നെ പട്ടണത്തിലും,
ദൈവാലയത്തിലും കൊള്ളയിട്ടശേഷം, തീകൊളുത്തി
ചുട്ടു ഇടിച്ചു കളഞ്ഞു. ദൈവാലയത്തിലെ വിശുദ്ധ
പാത്രങ്ങളെ എടുപ്പിച്ചു ബാബലിലേക്ക കൊണ്ടു പോ
യി, ബെൾ ദേവന്റെ അമ്പലത്തിൽ വെക്കയും ചെ
യ്തു. ആ സമയത്ത് സാക്ഷിപെട്ടകത്തിന്നു എന്തു
സംഭവിച്ചു എന്നാരും അറിയുന്നില്ല. നബുകദ്നെചർ
ചില പ്രമാണികളെയും ഒരു കൂട്ടം ദരിദ്രരെയും ഒഴികെ
മറ്റ എല്ലാവരേയും കാറ്റ പതിരിനെ പറപ്പിക്കുന്ന
പ്രകാരം തന്റെ രാജ്യത്തേക്ക് കൊണ്ടു പോയി, അതാ
ത് സ്ഥലങ്ങളിൽ പാപ്പിച്ചു. യഹൂദനാട്ടിൽ ശേഷിച്ച
വരിൽ ഗദല്യ, യിറമ്യാ എന്ന പ്രധാനന്മാരിൽ ഗദ
ല്യ കൽദായരാജാവിൻ കല്പന പ്രകാരം മൂപ്പനായിട്ടു [ 157 ] ന്യായം നടത്തുമ്പോൾ യഹൂദരുടെ കൈയാൽ പട്ടു
പോയി. യിറമിയാവോ പാഴായി പോയ പട്ടണവും,
ദേശവും കണ്ടു ദുഃഖിച്ചു വിലാപഗീതങ്ങൾ ചമെച്ചു,
മിസ്രക്ക വാങ്ങി പോകയും ചെയ്തു.
൫൧. ദാന്യേൽ പ്രവാചകൻ.
യഹൂദർ ബാബലിൽ പാൎക്കുന്ന സമയം ഓരൊ
യജമാനനെ സേവിച്ചു കഠിന ദാസവേല എടുക്കേ
ണ്ടി വന്നു എന്നു വിചാരിക്കേണ്ടതല്ല. രാജാവ് അ
വരെ സ്വദേശക്കാരെരെന്ന പോലെ വിചാരിച്ചു, പ്രാ
പ്തന്മാൎക്ക ഉദ്യോഗങ്ങളെയും കല്പിച്ചു കൊടുത്തു. രാജ
വേല ശീലിക്കേണ്ടതിന്നു അവൻ പല യഹുദബാ
ല്യക്കാരെ വളൎത്തിവിദ്യകളെയും പഠിപ്പിച്ചു. ദാന്യേൽ,
സദ്രാക്ക്, മെശെക്ക്, അബദ്നെഗൊ എന്നവർ രാ
ജാവിന്റെ കല്പന പ്രകാരം സകല വിദ്യയും പഠി
ച്ചു ആ രാജ്യത്തിൽ സ്ഥാനമാനങ്ങൾ പ്രാപിച്ച
പ്പോൾ, സ്വദേശക്കാൎക്ക ഉപകാരം ചെയ്തത് മാത്രമല്ല,
അവർ പുറജാതികളിലും സത്യദൈവത്തിന്റെ അ
റിവും ദിവ്യധൎമ്മങ്ങളും പരത്തുവാനായി ശ്രമിച്ചു. എ
ങ്കിലും അവർ സുഖമായി പാൎക്കുന്നതിന്നു മുമ്പെ ദുഃഖ
ങ്ങളെയും അനുഭവിക്കേണ്ടി വന്നു. രാജാവിന്റെ ഭ
ക്ഷണസാധനങ്ങളെ തിന്നുന്നത് തങ്ങൾക്ക അധ
ൎമ്മമാകകൊണ്ടു മാംസവും വീഞ്ഞും മറ്റും വാങ്ങാതെ
പരിപ്പും വെള്ളവും മാത്രം അനുഭവിച്ചിരുന്നു. ദൈവാ
നുഗ്രഹത്താൽ ശരീരശക്തിയും സൌഖ്യവും കുറഞ്ഞു
പോകാതെ അധികമായി വന്നതേയുള്ളു. രാജാവ്
വന്നു പഠിക്കുന്നവരെ പരീക്ഷിച്ചപ്പോൾ, ഇവർ [ 158 ] തന്നെ മറ്റെവരേക്കാൾ ജ്ഞാനവും പ്രാപ്തിയുമു
ള്ളവർ എന്നു കണ്ടു, അവരെ പാഠശാലയിൽനിന്നു
നീക്കി ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ ചേൎത്തു.
അനന്തരം രാജാവ് പല ദിക്കുകളിൽനിന്നും പി
ടിച്ചു കൊണ്ടുവന്ന പൊന്നുകൊണ്ടു ൬൦ മുളം ഉയര
മുള്ള ഒരു ബിംബത്തെ ഉണ്ടാക്കിച്ചു. കലശമുഹൂൎത്ത
ദിവസത്തിൽ രാജ്യശ്രേഷ്ഠന്മാരെ ഒക്കയും വരുത്തി:
"ഹേ, ജനങ്ങളെ! വാദ്യഘോഷം കേൾക്കുമ്പോൾ,
"ഓരോരുത്തൻ ബിംബത്തിന്മുമ്പാകെ വീണു വണ
"ങ്ങെണം; ചെയ്യാത്തവരെ കത്തുന്ന തീച്ചൂളയിൽ ഇ
ടും" എന്നു ഘോഷിച്ചറിയിച്ചു. പിന്നെ പ്രതിഷു കഴി
ഞ്ഞു, ജനങ്ങൾ വാദ്യഘോഷം കേട്ടപ്പോൾ എല്ലാ
വരും തൊഴുതു വീണു, അപ്പോൾ ചില കല്ദായക്കാർ
ചെന്നു രാജാവെ കണ്ടു: "നാം ബിംബത്തെ സേ
"വിച്ചപ്പോൾ സദ്രാൿ, മെശെൿ, അബദ്നെഗൊ എ
"ന്നവർ വണങ്ങാതെ നിന്നു കൊണ്ടിരുന്നു" എന്നു
കുറ്റം ബോധിപ്പിച്ച സമയം രാജാവ് അവരെ വ
രുത്തി: "നിങ്ങൾ എന്റെ ദൈവത്തെ മാനിക്കാതി
"രിക്കുമൊ? നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവി
"ക്കുന്ന ദൈവം ആർ എന്നു ഇപ്പോൾ കാണേണ്ടി
"വരും" എന്നു കല്പിച്ചു. അതിന്നു അവർ: "ഞങ്ങൾ
സേവിക്കുന്ന ദൈവം ഞങ്ങളെ തീച്ചൂളയിൽനിന്നു
"വിടുവിപ്പാൻ പ്രാപ്തൻ. അവൻ അതിനെ ചെയ്യു
"ന്നില്ല എങ്കിലും, ഞങ്ങൾ നിന്റെ ദേവനെ സേ
"വിക്കയില്ല എന്നു അറിഞ്ഞുകൊൾക"എന്നുണൎത്തി
ച്ചപ്പോൾ, രാജാവ് ക്രുദ്ധിച്ചു ചൂളയിൽ ഏഴു ഇരട്ടി
വിറകിട്ടു തീ കൂട്ടുവാൻ കല്പിച്ചു. [ 159 ] രാജാവു അവരെ വസ്ത്രങ്ങളോടു കൂട കെട്ടിച്ചു ചൂ
ളയിൽ ഇടുവിച്ചു. പിന്നെ നോക്കിയപ്പോൾ, അവൻ
ഭൂമിച്ചു മന്ത്രികളോടു: "ഞാൻ മൂന്നു പേരെ അല്ലയൊ
"ചൂളയിൽ ഇട്ടത്? ഇതാ നാലു പേർ ദഹിക്കാതെ നട
"ക്കന്നതും നാലാമൻ ദൈവപുത്രന്നു സമനായിരി
"ക്കുന്നതും ഞാൻ കാണുന്നു!" എന്ന് പറഞ്ഞാറെ,
ചൂളെക്ക അടുത്തു: "അത്യുന്നതനായ ദൈവത്തിന്റെ
"ഭൃത്യന്മാരായ സദ്രാൿ, മെശെൿ, അബദ്നെഗൊ
"എന്നവരെ! പുറത്തു വരുവിനെന്നു" വിളിച്ചു. അ
വർ പുറത്തു വന്നാറെ, തലയിലെ ഒരു രോമം പോലും
കരിയാതെയും, തീ മണം തട്ടാതെയും കണ്ടിരുന്നു. "ത
"ന്റെ ദൂതനെ അയച്ചും, തന്നിൽ ആശ്രയിച്ച ഭൃത്യ
"ന്മാരെ രക്ഷിച്ചും ഇരുന്ന ദൈവം വന്ദ്യൻ" എന്നു
രാജാവു പറഞ്ഞതല്ലാതെ "സദ്രാൿ, മെശെൿ, അബ
"ദ്നെഗൊ എന്നവരുടെ ദൈവത്തെ ദുഷിക്കുന്നവൻ
"മരിക്കേണം നിശ്ചയം" എന്നു രാജ്യത്തിൽ എങ്ങും
അറിയിച്ചു. പിന്നെ ആ മൂന്നു പേരെ സ്ഥാനമാനി
കളാക്കി വെക്കയും ചെയ്തു. [ 160 ] നബുഖദ്നെചർ ബേൽചജർ എന്നീ രാജാക്കന്മാർ
ദാന്യേലെ വളരെ മാനിച്ചു. എന്നാൽ മേദ്യനായ ദാൎയ്യ
വുസ്സ്‌രാജ്യത്തിന്റെ മൂന്നിൽ ഒരംശത്തെ ഭരിപ്പാൻ
ദാന്യേലിന്നു ഏല്പിച്ചപ്പോൾ, ശ്രേഷ്ഠന്മാർ അസൂയ
പ്പെട്ടു, മന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കുവാൻ ശ്രമിച്ചു.
നടപ്പിൽ ദൂഷ്യം ഒന്നും കാണായ്കകൊണ്ടു അവന്റെ
ദൈവസേവ ഈ രാജ്യത്തിൽ അരുത എന്നോൎത്തു
രാജാവെ ചെന്നു കണ്ടു വ്യാജം പറഞ്ഞു വശീകരി
ച്ച ശേഷം, അവൻ "൩൦ ദിവസത്തിന്നകം രാജാ
"വോടല്ലാതെ ഒരു ദൈവത്തോടോ മനുഷ്യനോടോ
"അപേക്ഷ കഴിക്കുന്നവനെ സിംഹഗുഹയിൽ തള്ളി
"ക്കളയും" എന്ന കല്പന പരസ്യമാക്കി. ദാന്യേൽ അ
തിനെ അറിഞ്ഞു എങ്കിലും ദിവസേന മൂന്നു വട്ടം ത
ന്റെ മുറിയിലെ കിളിവാതിൽ തുറന്നു വെച്ചു മുട്ടു
കുത്തി യഹോവയോടു പ്രാൎത്ഥിച്ചു. ആയത് ശത്രു
ക്കൾ അറിഞ്ഞ ഉടനെ ചെന്നു ബോധിപ്പിച്ചാറെ,
രാജാവ് ദുഃഖിച്ചു ദാന്യേലെ രക്ഷിപ്പാൻ മനസ്സായി
എങ്കിലും കല്പന മാറ്റുവാൻ കഴിയായ്കകൊണ്ടു സമ്മ
തിച്ചു ദാന്യേലോടു: നീ സേവിച്ചു കൊണ്ടിരിക്കുന്ന
"ദൈവം നിന്നെ രക്ഷിക്കും" എന്നു ചൊല്ലി, സിംഹ
ഗുഹയിൽ തള്ളിക്കളവാൻ ഏല്പിച്ചു; താനും ചെന്നു ഗു
ഹയുടെ വാതിൽക്ക് മുദ്ര വെച്ചു ആ രാത്രിയിൽ ഭക്ഷ
ണവും ഉറക്കവും ഇളച്ചു പാൎത്തു. പുലരുമ്പോൾ ബ
ദ്ധപ്പെട്ടു ഗുഹയുടെ അരികെ ചെന്നു: "ജീവനുള്ള
"ദൈവത്തിന്റെ ഭൃത്യനായ ദാന്യേലെ! ദൈവം നി
"ന്നെ സിംഹങ്ങളുടെ ഇടയിൽനിന്നും രക്ഷിച്ചിരിക്കു
"ന്നുവൊ?" എന്നുവിളിച്ചാറെ, "ദാന്യേൽസിംഹങ്ങൾ [ 161 ] "എന്നെ ഉപദ്രവിക്കാതിരിപ്പാൻ ദൈവം തന്റെ
"ദൂതനെ അയച്ചു അവറ്റിന്റെ വായെ അടച്ചു കള
"ഞ്ഞു" എന്നു പറഞ്ഞപ്പോൾ, രാജാവ് സന്തോഷി
ച്ചു അവനെ ഗുഹയിൽനിന്നു കരേറ്റി. ദാന്യേൽ
പുറത്തു വന്നതിന്റെ ശേഷം, രാജാവ് കുറ്റം ചുമ
ത്തിയവരെ ആ ഗുഹയിൽ ഇടുവിച്ചു; അവർ അടി
യിൽ എത്തും മുമ്പെ സിംഹങ്ങൾ അവരെ പിടിച്ചു,
കീറി ഭക്ഷിച്ചു കളഞ്ഞു. പിന്നെ രാജാവ്: ദാന്യേലി
"ന്റെ ദൈവത്തെ ഭയപ്പെട്ടു സേവിക്കേണം. അവ
"നത്രെ ജീവനുള്ള ദൈവം; അവൻ പരലോകഭുലോ
"കങ്ങളിലും അത്ഭുതങ്ങളെ ചെയ്യുന്നവനും ആകുന്നു"
എന്നു രാജ്യത്തിൽ ഒക്ക അറിയിക്കയും ചെയ്തു. [ 162 ] ൫൨. യരുശലെം പട്ടണത്തെ വീണ്ടും
പണിയിച്ചത്.
യഹൂദൎക്കു ബാബൽ അടിമപ്പാടു അകപ്പെട്ട ൭൦ാം
വൎഷത്തിൽ പാൎസിരാജാവായ കൊരശ് അശ്ശൂൎയ്യ, മേ
ദ്യ, ബാബൽ എന്നരാജ്യങ്ങളെ അടക്കി ഭരിച്ചു വരു
മ്പോൾ , പ്രവസിച്ചു പാൎക്കുന്ന എല്ലാ യഹൂദരും
സ്വരാജ്യത്തിൽ മടങ്ങി ചെന്നു യരുശലെംപട്ടണ
ത്തെയും ദൈവാലയത്തെയും വീണ്ടും പണിയിച്ചു
പാൎക്കേണ്ടതിന്നു കല്പന കൊടുത്തു. “യരുശലെമിൽ
"ഒരു ഭവനം കെട്ടി തീപ്പാൻ സ്വൎഗ്ഗസ്ഥനായ ദൈ
"വം എന്നോടു കല്പിച്ചിരിക്കുന്നു, അതുകൊണ്ടു അവ
"ന്റെ ജനമായവർ എല്ലാവരും ദൈവം തുണയായിട്ടു
"പുറപ്പെട്ടു മടങ്ങി ചെല്ലാം" എന്നു രാജ്യത്തിൽ എ
ങ്ങും അറിയിച്ചു. അതല്ലാതെ ദൈവാലയത്തിൽ നി
ന്നെടുത്തു ബാബലിലേക്ക് കൊണ്ടുവന്ന ൫,൪൦൦
പൊൻപാത്രങ്ങളെ ഇസ്രയേല്യൎക്കു തന്നെ ഏല്പിച്ചു
കൊടുത്തു. യാത്രെക്ക് സമയം ആയപ്പോൾ ഏറിയ
യഹൂദർ വീടുകളെയും നിലം പറമ്പുകളെയും വിട്ടു പാ
ഴായി കിടക്കുന്ന സ്ഥലത്തേക്ക് പോകുവാൻ മന
സ്സില്ലായ്കകൊണ്ടു യഹൂദഗോത്രത്തിൽനിന്നും ലെവ്യ
രിൽനിന്നും കൂടി ൪൨൦൦൦ ആളുകൾ മാത്രം ദാവീദ്യനാ
യ ജരുബാബൽ മഹാചാൎയ്യനായ യൊശുവ എന്ന
വരോടു കൂട പുറപ്പെട്ടു യാത്രയായി.
പാഴായി കിടക്കുന്ന സ്ഥലത്തെത്തിയപ്പോൾ, അ
വരാദ്യം ദൈവപീഠത്തെ പണിയിച്ചു, ദൈവാലയ
ത്തിന്നടിസ്ഥാനവും ഇട്ടു. ആചാൎയ്യർ കാഹളം ഊതി [ 163 ] സ്തുതിച്ചപ്പോൾ മുമ്പേത്തെ ആലയത്തെ കണ്ടു വ
യസ്സന്മാർ ഈ പണിക്ക് പണ്ടേത്തതിനോടു എ
ന്തൊരു തുല്യത എന്നു ചൊല്ലി ദുഃഖിച്ചു കരഞ്ഞു
കൊണ്ടിരുന്നു. പണിക്കാർ പല വക പ്രയാസങ്ങ
ളാൽ തളൎന്നപ്പോൾ ഉപേക്ഷ കൂടാതെ പണി നല്ല
വണ്ണം നടത്തുവാൻ പ്രവാചകരായ ജകൎയ്യയും ഹ
ഗ്ഗായും ബുദ്ധി ചൊല്ലി ആശ്വസിപ്പിച്ചും ഉപദേ
ശിക്കയും ചെയ്തു. ശമൎയ്യക്കാൎക്ക ആ വിശുദ്ധ കാൎയ്യ
ത്തിൽ ഓഹരി കിട്ടായ്കകൊണ്ടു, അവർ അസൂയപ്പെട്ടു
അതിന്നു മുടക്കം വരുത്തുവാൻ രാജാവോടു വ്യാജം
ബോധിപ്പിച്ചു. അത് അസാദ്ധ്യമായപ്പോൾ പണി
യുന്നവരോടു യുദ്ധം തുടങ്ങി അസഹ്യപ്പെടുത്തിയാ
റെ, പാതി ജനം ആയുധം ധരിച്ചു ശത്രുക്കളെ തടു
ത്തു ശേഷമുള്ളവർ ചില സമയം ഒരു കൈയിൽ
വാളും മറ്റെതിൽ പണിക്കോപ്പും എടുത്തുകൊണ്ടു ദൈ
വാലയത്തെ പണിയിച്ചു. [ 164 ] കൊരശ് മരിച്ചതിന്റെ ശേഷം, ദാൎയ്യവുസ്സ് രാ
ജാവ് ബാബലിൽ ശേഷിച്ച പൊൻ പാത്രങ്ങളെ
വൈദികനായ എസ്രാവിങ്കൽ ഏല്പിച്ചു, യരുശലേ
മിലേക്ക അയച്ചു. അവൻ എത്തിയപ്പോൾ ദേവാ
രാധനയും ആചാൎയ്യസ്ഥാനവും മറ്റും ക്രമപ്പെടു
ത്തി. ജനങ്ങൾക്ക ഗുണമായതിനെ ഉപദേശിച്ചു. അ
ൎത്തശസ്തയുടെ കാലത്തിൽ മന്ത്രിയായ നെഹെമിയാ
കല്പന വാങ്ങി ജനങ്ങളോടു കൂട യരുശലേമിൽ എത്തി
പട്ടണമതിലുകളും മറ്റും കെട്ടിച്ചു തീൎത്തു നാടുവാഴിയാ
യി കാൎയ്യാദികളെ നടത്തി. ഇങ്ങിനെ പാൎസിരാജാക്ക
ന്മാർ മിക്കവാറും യഹൂദൎക്ക ദയ കാണിച്ചു. ക്ഷെ
ൎക്ഷാവു എന്നവൻ യഹൂദകന്യകയായ എസ്തരെ
വിവാഹം കഴിച്ചു, അവൾ നിമിത്തം യഹുദൎക്ക പല
ഉപകാരങ്ങൾ ഉണ്ടായി. അവളുടെ സംബന്ധിയാ
യ മൎദൊക്കായും ആ രാജ്യത്തിലെ പ്രധാനമന്ത്രി
യായ്തീൎന്നു. നെഹെമിയാ യരുശലേമിൽ ഉദ്യോഗ
സ്ഥനായിരിക്കും കാലം രാജാവോടു ശമ്പളം അല്പം
പോലും വാങ്ങാതെ ദിവസേന ൧൫൦ പേരെ തന്നോടു
കൂട ഭക്ഷിപ്പിക്കയും, ആവശ്യമുള്ളവൎക്ക സഹായിക്ക
യും, എല്ലാവരുടെ ഗുണത്തിന്നായും പ്രയാസപ്പെട്ടു,
ജാതിരക്ഷ നിമിത്തം ദുഃഖങ്ങളെ അനുഭവിക്കയും
ചെയ്തു. മൂപ്പന്മാരും പ്രധാനന്മാരും അവന്റെ ജ
നരഞ്ജനയും ധൎമ്മശീലവും കണ്ടപ്പോൾ, സന്തോ
ഷിച്ചു വഴിപ്പെട്ടു വാങ്ങിയ കടം ദരിദ്രൎക്ക ഇളെച്ചു
കൊടുത്തു. ഇസ്രയേല്യരുടെ അവസ്ഥ വഴിക്കാക്കു
വാൻ ഇപ്രകാരമുള്ള ആളുകളെ സാധിച്ചു എങ്കിലും,
സകലവും തക്ക നിലയിൽ ആക്കുന്ന രക്ഷിതാവെ [ 165 ] ചൊല്ലി യഹോവ പ്രവാചകനായ മലക്യ മുഖേന
അറിയിച്ചതു: "ഇതാ, ഞാൻ എന്റെ ദൂതനെ അയ
"ക്കും അവൻ എന്റെ മുമ്പിൽ വഴിയെ നന്നാക്കും.
"അപ്പോൾ നിങ്ങൾ സേവിച്ചും ഇഷ്ടപ്പെട്ടുമിരിക്കു
"ന്ന നിയമദൂതൻ വേഗത്തിൽ തന്റെ ആലയത്തി
"ലേക്കു വരും. ഇതാ, അവൻ വരുന്നു എന്നു സൈ
"ന്യങ്ങളുടെ യഹോവ കല്പിക്കുന്നു".
എനി പഴയ നിയമത്തിന്റെ അവസാനകാല
ത്തിലെ വൃത്താന്തത്തെ ചുരുക്കത്തിൽ പറയാം: ദാ
ന്യേൽ പ്രവചിച്ചപ്രകാരം യരുശലെംപട്ടണത്തെ
വീണ്ടും പണിയിച്ച കാലം മുതൽ ക്രിസ്തുനോളം ൪൮൩
വൎഷം കഴിയേണ്ടതാകുന്നു. ആ സമയത്തിന്നകം
യഹൂദർ പല വക സന്തോഷസന്താപങ്ങൾ അനു
ഭവിക്കേണ്ടി വന്നു.
പാൎസികളുടെ സാമ്രാജ്യത്തെ മുടിച്ച യവനരാ
ജാവായ അലക്ഷന്തർ യഹൂദരാജ്യത്തു വന്നപ്പോൾ,
ദൈവാലയത്തെയും ആചാൎയ്യന്മാരെയും മാനിച്ചു. ജ
നങ്ങൾക്കു പല ഉപകാരങ്ങളെ ചെയ്തു. അവന്റെ
ശേഷം മിസ്രരാജാവായ പ്തൊലമായി യഹൂദരാജ്യം
പിടിച്ചടക്കി, ഏറിയ യഹൂദരെ അടിമകളാക്കി മിസ്ര
യിലേക്കു കൊണ്ടുപോയി. അവന്റെ പുത്രനും അവ
രിൽ ദയ കാട്ടി, വേദപുസ്തകത്തെ യവനഭാഷയിൽ
ആക്കുവാൻ വളരെ പണം ചെലവഴിച്ചു. ഇങ്ങി
നെ ഇസ്രയേല്യർ ഏകദേശം ൧൦൦ വൎഷം മിസ്ര
ക്കാരെ ആശ്രയിച്ചു സേവിച്ചാറെ, അവർ സുറിയ
രാജാവായ അന്ത്യൊക്യന്റെ വശത്തിൽ ആയ്വന്നു.
ആയവൻ മഹാദുഷ്ടനാകയാൽ, നയഭയങ്ങളെ കാട്ടി [ 166 ] പലരെയും ദൈവത്തോടു വേൎപ്പെടുത്തി ബിംബാരാ
ധനയെ ചെയ്യിച്ചു എങ്കിലും, ഏറിയ ആളുകൾ യ
ഹൂദധൎമ്മം വിടാതെ നിന്നു, ഹിംസയും മരണവും ത
ന്നെ അനുഭവിക്കയും ചെയ്തു. അക്കാലത്തു ലേവി
ഗോത്രത്തിൽനിന്നു കീൎത്തി ഏറിയ മക്കാബ്യർ എന്ന
പടനായകർ ഉദിച്ചു വന്നു. അവർ യഹൂദരാജ്യം അ
ന്യനുകത്തിൽനിന്നു വിടുവിച്ചു. പിന്നെ ശത്രുക്കളു
ടെ നേരെ നില്പാൻ കഴിയാഞ്ഞപ്പോൾ, രോമരുമായി
സഖ്യത ചെയ്തു. കുറെ കാലം കഴിഞ്ഞാറെ, രോമർ
ഉപായം പ്രയോഗിച്ചു യഹൂദരാജ്യത്തെ അടക്കി,
രോമയിൽനിന്നു നാടുവാഴികളെ അയച്ചു വാഴിച്ചു.
ഒടുവിൽ എദൊമ്യനായ ഹെരോദാവു രോമരുടെ കുട
ക്കീഴിൽ തന്നെ ഭരിച്ചു ഓരൊ ക്രൂരകൎമ്മങ്ങളെ നടത്തി
യപ്പോൾ, ഭക്തിയുള്ള ഇസ്രയേല്യർ ദുഃഖിച്ചു വല
ഞ്ഞു ചെങ്കോൽ യഹൂഭയിൽനിന്നു നീങ്ങി എന്നു ക
ണ്ടു, സത്യരക്ഷിതാവു വരേണ്ടുന്ന കാലം അടുത്തി
രിക്കുന്നു എന്നു ഊഹിക്കയും ചെയ്തു.
മലക്യപ്രവാചകൻ കഴിഞ്ഞു പോയ ശേഷം,
ഇസ്രയേല്യരെ ആശ്വസിപ്പിച്ചു ധൈൎയ്യപ്പെടുത്തു
വാൻ പ്രവാചകന്മാർ ഉദിക്കായ്കയാൽ, അവർ രോമാ
ധികാരം തള്ളി ദാവീദിന്റെ കോയ്മയെ വീണ്ടും പുതു
ക്കേണ്ടുന്ന ദൈവാഭിഷിക്തനെ വളരെ താല്പൎയ്യത്തോ
ടെ ഉറ്റു നോക്കി എങ്കിലും, തങ്ങളുടെ ആഗ്രഹവും
ദൈവവാഗ്ദത്തനിവൃത്തിയും തമ്മിൽ ഒക്കുകയില്ല എ
ന്നു അറിവാൻ വേഗത്തിൽ സംഗതി വന്നു. ഈ അ
വസ്ഥയെ തൊട്ടു പ്രവാചകനായ യശയ്യ അറിയി
ച്ചത്: ദൈവവിചാരവും വഴിയും മനുഷ്യരുടെ വിചാ [ 167 ] രത്തിന്നും വഴിക്കും സമമല്ല. ആകാശം ഭൂമിയിൽനി
ന്നു ഉയൎന്നിരിക്കുന്നതു പോലെ തന്നെ ദൈവവിചാ
രവും വഴിയും മനുഷ്യരുടെ വഴി വിചാരങ്ങൾക്കും മീ
തെ ഉയൎന്നിരിക്കുന്നു എന്നത്രെ.