Jump to content

സഞ്ചാരി യാത്ര 6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സഞ്ചാരി യാത്ര 6

രചന:വി.വി. അബ്ദുല്ല സാഹിബ്


ഹാജ്യാരുടെ ഇബാദത്ത്

[തിരുത്തുക]

എന്റെ രാവിലത്തെ ചുററിയലച്ചിൽ അവസാനിപ്പിച്ചു പള്ളിയിലേക്ക്‌ പോകുകയാണ്‌. സമയം ഏതാണ്ട്‌ 11 1/2 മണി ആയിക്കാണും. ളുഹറിന്‌ ഒരുമണിക്കൂർ കൂടിയുണ്ട്‌, നല്ല വെയിൽ; എന്തും ഉരുകുന്നചൂട് വീട്ടിലേക്ക് പ്രവേശിക്കയ ല്ലാതെ വീട്ടിൽ നിന്ന്‌ പുറത്തിറങ്ങാൻ തോന്നാത്ത അന്തരീക്ഷാവസ്ഥ.

നിരത്തിൻവക്കത്ത് ഒരു സലാം ഉച്ചത്തിൽ മുഴങ്ങി. ഞാൻ ശ്രദ്ധിച്ചു. ഒരു ചെറിയ മനുഷ്യനും ഒരു തടിച്ച മനുഷ്യ നും അഭിമുഖമായി കാണുകയാണ്‌. ഞാൻ അവിടെ അലക്ഷ്യമായി നിന്നു. സഞ്ചിയിലൊന്നു നോക്കി. പതുങ്ങി പരുങ്ങി അവിടെത്തന്നെ നിലകൊണ്ടു. അവരുടെ സംഭാഷണം ശ്രദ്ധിച്ചു, വിജ്ഞാന പ്രദമായിരുന്ന ഭാഷണം. | തടിച്ചമനുഷ്യൻ : എവിടേക്കാ ഹാജ്യാരെ, ഈ വെയിലും കൊണ്ട് പോകുന്നത്?

ഹാജ്യാർ : ഒരാളെ കാണാൻ പോകയാണ്‌,

ത,മ: ഈ റമളാനായിട്ട് ഇങ്ങനെയൊക്കെ പോകണോ? ഈ വെയിലുംകൊണ്ട്‌ വ്രതവുമായിട്ട്‌.

ഹാ : അടിയന്തിരമായി കാണേണ്ട ആവശ്യം ഏർപ്പെട്ടാൽ നീട്ടിവെക്കൽ ശരിയല്ലല്ലോ. മഴയായാലും വെയിലായാ ലും രാവോ പകലോ എന്ന് നോക്കാതെ പോകേണ്ടിവരും. നമ്മുടെ തൊഴിലിൻെറ ഭാഗമാണല്ലൊ,ഈ നടത്തം_ആളെ ത്തേടിയുള്ള നടത്തം.

ത. മ. : എന്നാലും ഹാജ്യാരെ, റമളാനായിട്ട് ഈ സമയത്ത് ഇങ്ങനെയൊക്കെ ഇറങ്ങിത്തിരിച്ചാലോ?

ഹാ: പിന്നെ എന്ത്‌വേണമെന്നാണ്‌ നിങ്ങളുടെ പക്ഷം?

ത. മ. : വല്പ പള്ളിയിലും കയറിയിരുന്നു ഖുർആൻ ഓതുക, തസ്‌ബീഹ്‌ ചെയ്യുക, സുന്നത്ത്‌ നിസ്ക രിക്കുക, അങ്ങനെ കുറെ സമയം കഴിച്ചുകൂട്ടണ്ടേ? അതിൻെറ സമയമല്ലേ ഇത്?

ഹാ : അപ്പോൾ വീട്ടിലെ ചെലവുകൾ എങ്ങനെ നടക്കും?

ത. മ. : അതൊക്കെ നടക്കും ഹാജ്യാരെ. നിങ്ങൾ വീട്ടു ചെലവ്, കുടുംബസംരക്ഷണം എന്നൊക്കെപ്പറഞ്ഞു ഈ റമളാനിലും ഇങ്ങനെ ഓടിനടക്കുന്നത് ഭംഗിയല്ല കെട്ടോ?

ഹാ : അല്ല, താനെന്താണിപ്പറയുന്നത്? റമളാനിൽ അവനവൻെറ തൊഴിൽ ചെയ്യണ്ടായെന്നോ? ആമാസം കുടുംബം പട്ടിണി കിടക്കണോ?

ത. മ. : വെറുതെ അങ്ങനെയൊക്കെ പറയുന്നതെന്തിനാണ്‌ ഹാജ്യാരെ? നിങ്ങൾ പട്ടിണിയൊന്നും കിടക്കേണ്ടി വരില്ല. റമളാൻ ഒരു മാസമെങ്കിലും പതിവ്‌ ഓട്ടവും പാച്ചിലും നിറുത്തി പള്ളിയുമായി ബന്ധപ്പെട്ടു കുറച്ചു ഇബാദത്ത്‌ എടുക്കുക. വളരെ അധികം പുണ്യം കിട്ടുന്ന മാസമാണല്ലൊ റമസാൻ.

ഹാ : ഇബാദത്ത്‌ ചെയ്യാൻ പള്ളിയിലേക്ക്‌ പോണോ? പള്ളിക്കകത്തിരിക്കണോ? ഈ വിസ്‌തൃതമായ ഭൂമിയിൽ ഇബാദത്ത്‌ ചെയ്യാൻ ഇടമില്ലാതെ, വഴിയില്ലാതെ അതിന്നായി പള്ളിയിൽ പോകണമെന്നാണോ നിങ്ങൾ പറയുന്നത്?

ത.മ: പിന്നെ ദുനിയാവിൽ ഓടിപ്പാഞ്ഞുകൊണ്ടാണോ ഇബാദത്ത്‌ ചെയ്യുന്നത്? നിങ്ങൾ വഅള്‌ കേൾക്കാറില്ലേ ഓത്തും ബൈത്തും സലാത്തും, ദിക്‌റ്, തസ്‌ബീഹ്‌, തഹ്‌ലീല് ഇതൊക്കെ ധാരാളമായി നിറവേററിയാൽ അവന്ന് പരലോകത്തിൽ കിട്ടാൻ പോകുന്ന പുണ്യഫലങ്ങൾക്ക്‌ വല്ല കണക്കമുണ്ടോ? ഹാജ്യാര്‌ ഇതൊന്നും അറിയാത്ത ആളല്ല. അതെനിക്കറിയാം. പക്ഷെ നിങ്ങളുടെ പോക്ക്‌ കാണുമ്പോൾ എനിക്ക്‌ സങ്കടവും സഹതാപവും തോന്നു ന്നു.

ഹാ : നിങ്ങളെന്താണിങ്ങനെ വകതിരിവില്ലാതെ പറയുന്നത്‌? അബദ്ധം എഴുന്നെള്ളിക്കരുത്‌.

ത. മ : അത്‌ കള ഹാജ്യാരേ. എനിക്ക്‌ അതൊക്കെ അറിയാം. നിങ്ങൾ വളരെ വെളഞ്ഞ മനുഷ്യനാണ്‌. റമളാനാ യാലും അടങ്ങിയിരിക്കൂല. എന്നും നിങ്ങൾക്കൊരുപോലെയാണ്‌. അത്പാടില്ല ഹാജ്യാരേ. റമളാനെ ബഹുമാനിച്ച്‌ കൂടുതൽ ഇബാദത്ത്‌ ചെയ്യണം. കൂടുതൽ സദഖാ ചെയ്യണം. ഉണ്ടെങ്കിൽ സക്കാത്തും കൊടുക്കണം, ഈ മാസത്തെപ്പററി നിത്യേന മു സ്ല്യാക്കൾ ഉറുദി പറയുന്നുണ്ടല്ലോ. എന്നിട്ടും ഹാജ്യാര്‌ എന്നും കുന്നും ഒരുപോലെ പാറിപ്പഠന്നു ഓടിപ്പാഞ്ഞു നടക്കുകയാണ്‌. അതല്ല റമളാൻ മാസം പിറന്ന കാര്യം ഹാജ്യാർ അറിഞ്ഞില്പായിരിക്കുമോ?

ഹാ: അബദ്ധം എഴുന്നള്ളിക്കല്ലേയെന്ന് പറഞ്ഞത്‌ പോരാ. വിഡ്ഡിത്തം പറയരുതേയെന്ന്‌ പറയേണ്ട സ്ഥിതിയാണു ള്ളത്‌, നിങ്ങൾ ഇങ്ങനെയൊക്കെ തരംതാഴുമെന്ന് ഞാൻ കരുതിയില്ല.ഈ പ്രായമായിട്ടും വേണ്ടത്‌പോലെ പഠിച്ചില്ല എന്നത്‌ ആശ്ചര്യകരംതന്നെ, മറെറാരുസംഗതി: ഈ മുസ്ല്യായാക്കന്മാർ പറയുന്നത്‌ മാത്രമല്ലേ നമ്മൾ മനസ്സിലാക്കുകയുള്ളൂ ഒരു വശം മാത്രമേ ഈ മുസ്ല്യാക്കൾ പറയുകയുള്ളൂ മറുവശം നോക്കാനും കാണാനും ബഹുജനങ്ങൾക്ക്‌ കഴിവും ഇല്ല. അപ്പോൾ ഇത്തരം അബദ്ധധാരണകൾ വെച്ചു പുലർത്തുന്നവർ കുറച്ചൊന്നുമായിരിക്കയില്ല.

ത.മ: എന്താണാവോ ഞാൻ പറഞ്ഞ അബദ്ധം? പള്ളിയിലിരുന്നു ഇബാദത്ത് ചെയ്യാനും, സദഖാ ചെയ്യാനും പറഞ്ഞത്‌ അബദ്ധമാണോ? ദുനിയാവിനെ ഈ മാസം അകററിനിർത്തി ആഖിറത്തിലേക്കുള്ള പണികുറച്ചെടുക്കാൻ പറഞ്ഞത്‌ അബദ്ധമായോ

ഹാ: ഇബാദത്ത്‌” എന്നാൽ എന്താണെന്നാണ്‌ താൻ ധരിച്ചിരിക്കുന്നത്‌? ഞാൻ ഈ വെയിൽകൊണ്ടുപോകുന്നുണ്ട് അത്‌ ഇബാദത്തായി എ ണ്ണാമോ?

ത. മ. : ഹാജ്യാര് നമ്മെ കളിയാക്കുകയാണോ? നിങ്ങൾ കച്ചവടാവശ്യാർത്ഥം വെയിലും മഴയും മഞ്ഞുംകൊണ്ട് ഓടിനടക്കുന്ന തൊക്കെ അള്ളാക്ക്‌ ഇബാദത്ത്‌ ചെയ്യലാകുന്നതെങ്ങനെ? ഇബാദത്ത്‌ എന്നാൽ അല്പാഹുവിങ്കൽ നല്ലതായ പ്രതിഫലം കിട്ടുന്ന സൽകർമ്മ ങ്ങളാണ്‌.

ഹാ: നമുക്ക്‌ രണ്ടാൾക്കും ഒന്നുകളിക്കാം. രണ്ടാൾക്കും കൂലികിട്ടും. പഠിച്ചതിനും പഠിപ്പിച്ചതിനും.

ത. മ. : എന്താണത്‌? ആ പറഞ്ഞത്‌?

ഹാ: അത്‌ പിന്നീടു പറയാം. ഒന്നു ചോദിക്കട്ടെ, നമ്മുടെ മാതാപിതാക്കൾ, ഭാര്യാ സന്താനങ്ങൾ ഇവർക്ക്‌ ഭക്ഷണം കൊടുക്കാതെ കഷ്ടപ്പെടുത്തിയാൽ എന്തുണ്ടാകും?

ത. മ. : പടച്ചവൻ ശിക്ഷിക്കും.

ഹാ അവർക്കൊക്കെ ഭക്ഷണം കൊടുത്ത്‌ വേണ്ട പോലെ പരിപാലിക്കുകയാണെങ്കിലോ?

ത. മ. : അതിന്‌ പുണൃഫലം ഉണ്ടാകും.

ഹാ: പുണൃഫലം കിട്ടുന്ന സൽകർമ്മങ്ങളാണ്‌ ഇബാദത്ത്‌ എന്ന് നിങ്ങൾ പറഞ്ഞല്ലോ. അപ്പോൾ ആശ്രിതന്മാർക്ക്‌ ഭക്ഷണം മുതലായവ കൊടുത്ത്‌ സംരക്ഷിക്കുന്നതോ?

ത. മ : അതിന് പുണ്യഫലം ഉണ്ട്‌. ഇബാദത്താണ്‌.

ഹാ: അവരെ സംരക്ഷിക്കുന്നതിനു വേണ്ടി തൊഴിൽ ചെയുന്നതോ?

ത. മ. ; സൽകർമ്മത്തിനുള്ള ഉപാധി. സൽകർമ്മം തന്നെ. അതിനും പുണ്യഫലം. അതും ഇബാദത്ത്‌ എന്ന് സമ്മതിക്കാം.

ഹാ: ദേഹാദ്ധ്വാനമോ, കച്ചവടമോ, കൃഷിയോ മററു ഹലാലായ ഏതെങ്കിലും തൊഴിൽ ചെയ്തു ഉപജീവനം കഴിക്കുന്നവൻെറ ആ തൊഴിൽ എന്തായി?

ത. മ. : നിങ്ങൾ ഉദ്ദേശിച്ചപോലെ ഇബാദത്തായി.

ഹാ: തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലേക്കോ, കച്ചവടം ചെയ്യുന്ന കടയിലേക്കോ, കൃഷി ചെയ്യുന്ന ഭൂമിയിലേക്കോ ഒരാൾ പോകുന്നു വെങ്കിൽ, ആ പോക്ക്‌ ഇബാദത്തായി ചിത്രീകരിച്ചുകൂടേ?

ത. മ. : തീർച്ചയായും ഇബാദത്ത് തന്നെ.

ഹാ; നാം ചെയ്യുന്ന സൽക്കർമ്മങ്ങളോടു ബന്ധപ്പെട്ട എല്ലാ ക്രിയാംശങ്ങളും ആ സൽക്കർമ്മങ്ങളുടെ ഭാഗമാണ്‌ അഥവാ സൽക്കർമ്മങ്ങളാണ്‌.സൽക്കർമ്മങ്ങൾ തന്നെയാണ്.

ത. മ. : അത് ശരിയാണ്‌; സമ്മതിച്ചു.

ഹാ: ഞാനീ വെയിലത്ത്‌ പോകുന്നത്‌ എൻെറ തൊഴിലിൻെറ ഭാഗമാണ്‌. ഇബാദത്താണ്‌. അല്പാഹുവിങ്കൽ നിന്ന്പ്രതിഫലം കിട്ടുന്ന കർമ്മമാണ്‌ ഞാൻ ചെയ്യുന്നത്‌. മനസ്സിലായോ ?

ത. മ. : വാസ്ത വം തന്നെ.

ഹാ: ഞാൻ വെയിൽകൊണ്ട് അദ്ധ്വാനിച്ച്‌ എൻെറ കുടുംബത്തെ പോറ്റുന്നു. ഭാർയ്യമാർക്കും സന്താനങ്ങൾക്കും നാം ചില വിടുന്നത്‌ സദഖയാണ്‌. അറിയാമോ? വല്ല മുസ്ല്യാരും അങ്ങനെ പറഞ്ഞതുകേട്ടിട്ടുണ്ടോ?

ത. മ. : അതെ, അവർക്കു ചിലവിടുന്നത് സദഖയാണ്‌.

ഹാ: റമളാനിൽ എന്നോട്‌ സദഖാ ചെയ്യാൻ താൻ ഉപദേശിച്ചല്ലോ. ഞാൻ ഇബാദത്ത്‌ ചെയ്തുകൊണ്ടിരിക്കയാണെന്നും നിത്യവും സദഖ ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നും മനസ്സിലാക്കാതെ ഇബാദത്ത്‌ ചെയ്യാൻ പള്ളിയിലേക്ക്‌ പോകാൻ നിങ്ങളാവശ്യപ്പെട്ടത്‌ തെററല്ലേ?

ത, മ, : ശരി, ശരി; തെറ്റുതന്നെയാണ്‌.

ഹാ: ആ തെററിനെയാണ് വിഡ്ഡിത്തം, അബദ്ധം എന്നൊക്കെ ഞാൻ പറഞ്ഞത്‌. കുടുംബപ്രാരാബ്ധമില്ലാത്ത വൃദ്ധന്മാർ, കുട്ടികൾ, ധനികർ ഇവർക്ക്‌ പുറത്ത്‌ പണിയൊന്നുമില്ലെങ്കിൽ സമയം പാഴാക്കാതെ പള്ളിയിലിരുന്നു ഖുർആൻ പാരായണവും തസ്‌ബീഹും തഹ്ലീലുമായിക്കഴിയലാണ്‌ ഉത്തമം. എന്നെപ്പോലെ കുടുംബസംരക്ഷണത്തിന്‌ വേണ്ടി തൊഴിൽ ചെയ്യേണ്ടവർ, ആ തൊഴിലിൽ വ്യാപൃതരായി കടമകൾ നിറവേററണം. ആ കടമകൾ നിറവേറ്റുന്നതിനുള്ള തൊഴിലെടുക്കാതെ പള്ളിയിൽ പോയി ആരാധനയിൽ സമയം കഴിച്ചുകൂട്ടിയാൽ അല്ലാഹുവിന്റെ ശിക്ഷയായിരിക്കും അതിന്‌ പ്രതിഫലം. കാരണം നീ ആശ്രിതരുടെ കാര്യം ഉപേക്ഷ വരുത്തിയത്‌ തന്നെ ആകയാൽ അദ്ധ്വാനിച്ച്‌ പൊരുൾതേടി കുടംബം പുലർത്തുന്നവന്ന് പള്ളിയിൽ കഴിഞ്ഞുകൂടുന്നവനേക്കാൾ കൂടുതൽ പുണ്യം കിട്ടുന്നതാണ്‌. സാബിതുൽബനാഈ പറഞ്ഞതു കേടിട്ടുണ്ടോ/ അദ്ദേഹം പറയുന്നു.ഇബാദത്ത്‌ പത്ത്‌ ഭാഗമാണ്‌! 9 ഭാഗം മഈശത്ത്‌ (ജീവിതാവശൃങ്ങൾ) തേടലും ഒരുഭാഗം ആരാധനയുമാണ്‌. അല്പാഹു പറയുന്നു, *നമസ്കാരം കഴിഞ്ഞാൽ ഭൂമിയിൽ ഓ ടിനടന്ന് അല്പാഹുവിന്റെ അനുഗ്രഹം കരസ്ഥമാക്കുക” നാം ഇതെല്ലാം ചിന്തിച്ച്‌ കാര്യം മനസ്സിലാക്കണം. ദുനിയാവിൽ ക്ഷേമകരമാ യിക്കഴിഞ്ഞുകൂടുവാൻ സൗകര്യമുള്ളവർക്ക്‌ ആഖിറത്തിൻെറ സൗഭാഗ്യം എളുപ്പത്തിൽ നേടിയെടുക്കാം. ഒന്നിനെ ഉപേക്ഷിച്ചു മറ്റേ തിനു ഊന്നൽ കൊടുക്കുന്നത്‌ ബുദ്ധിപൂർവ്വമായ നടപടിയല്ല.

നിങ്ങൾ സലാമിന് അർഹനല്ല

[തിരുത്തുക]

ഞാൻ ഒരു കടയുടെ തിണ്ണയിൽ വിശ്രമിക്കുകയായിരുന്നു. സമീപത്തെ ബഞ്ചിന്മേൽ രണ്ടുപേർ ഇരുന്ന്‌ സംഭാഷണം നടത്തിക്കൊണ്ടി രിക്കുന്നുണ്ടായിരുന്നു. കാഴ്ചയിൽ രണ്ടുപേരും മുസ്ലിയാക്കളാണെന്നുതോന്നും. ഇസ്സാമികപ്പററുള്ളവരാണെന്നതിൽ സംശയമില്ല. ചെറുപ്പ ക്കാരാണെങ്കിലും താടിയും തലയിൽക്കെട്ടും കണ്ടാൽ ഭക്തന്മാരാണെന്ന് ആർക്കും മനസ്സിലാകും.

അതിനിടയിൽ മറെറാരാൾ വന്നു ആ ബെഞ്ചിൻെറ ഒരറ്റത്തിരുന്നു. എവിടേക്കാണ്‌ രണ്ടുപേരുംകൂടി? എന്ന ചോദ്യവുമായാണ്‌ അയാൾ അവരെ സമീപിച്ചത്‌. അപ്പോൾ അവർ പരിചയക്കാരാണെന്ന്‌ അത്‌കൊണ്ട്‌ ഞാൻ മനസ്സിലാക്കി. അവർ ആ ചോദ്യത്തിന്‌ മറുപടി പറയാതെ മറ്റൊരുചോദ്യം എറിഞ്ഞു കൊടുക്കുകയാണ്‌ ചെയ്തത്‌. “ഇങ്ങനെയാണോ ഒരു മുസ്‌ലീം മറെറാരു മുസ്ലിമിനെ സമീപിക്കു ന്നത്‌”?

വന്ന ആൾ: ഹേ, എന്താ സംഗതി?

മുസ്ലിയാർ: നിങ്ങൾ സലാം ചൊല്ലിയില്പ. അത്‌തന്നെ സംഗതി. നിങ്ങൾ മുമ്പ് ഇങ്ങനെ ആയിരുന്നില്പല്ലൊ വളരെ ചിട്ടയും മര്യാദയും നിങ്ങൾ കാണിച്ചിരുന്നു നിങ്ങളുടെ പെരുമാററത്തിലും ചട്ടവട്ടങ്ങളിലും ഞങ്ങൾക്കൊക്കെ വളരെ മതിപ്പുണ്ടായിരുന്നു. ആ സ്വഭാവ ത്തിനു നിരക്കാത്ത രീതിയാണല്ലൊ ഇപ്പോൾ നിങ്ങളിൽ കണ്ടത്‌.

വ ആൾ: ഞാൻ പഠിച്ച പാഠങ്ങൾ ജീവിതത്തിൽ കഴിയുന്നേടത്തോളം പകർത്തുന്ന ആളാണ്‌ ഇപ്പോൾ ഒരു പാഠം പുതുതായി പഠിച്ചി ട്ടുണ്ട്‌. അത്‌ പ്രയോഗിച്ചെന്ന് മാത്രം.

മു: മുസ്ലികളോട് സലാം ചൊല്ല രുതെന്നാണോ നിങ്ങൾ ഇപ്പോൾ പഠിച്ചത്‌?

ആൾ: മുസ്ലിയാരേ, നിങ്ങൾക്ക്‌ തന്നെ അറിയാമല്ലൊ. നിങ്ങൾ മദ്രസയിൽ പഠിപ്പിക്കുന്ന ആളല്ലേ? എന്നോടു ചോദിക്കണോ?

മു: മുസ്ലിംകൾക്ക്‌ സലാം ചൊല്ല ണമെന്നാണ്‌ ഞങ്ങൾ പഠിപ്പിക്കുന്നത്‌. അതല്ലേ സുന്നത്തായ നടപടി.

ആൾ: ആർക്കെങ്കിലും സലാം ചൊല്ലരുതെന്നു ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ആർക്കാണ്‌ സലാം ചൊല്ലാൻ പാടില്പാത്തത്‌?

മു: സുന്നത്തിനെ നിഷേധിക്കുകയും ബിദ്‌അത്ത്‌ ആചരിക്കുകയും ചെയുന്നവർക്ക്‌

ആൾ: അങ്ങനെയുള്ളവരാരാണ്‌ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ?

മു; ജമാഅത്‌, മുജാഹിദ് ആശയങ്ങളെ ഉൾക്കൊണ്ട്‌ നടക്കുന്നവർ.

ആൾ: അവർ സുന്നത്തിനെ ഉപേക്ഷിച്ച്‌ ബിദ്‌അത്ത്‌ ആചരിക്കുന്നവരാണോ?

മു: അതിന് സംശയമില്ലല്ലോ. പുതിയ എന്തെല്ലാം ആശയങ്ങളും അഭിപ്രായങ്ങളുമാണ്‌ അവർ പ്രസംഗിക്കുന്നതും പ്രാവർത്തികമാക്കു ന്നതും

ആൾ: ആ ഭാഗം അങ്ങനെ തൽക്കാലം നിൽക്കട്ടെ. അപ്പോൾ സുന്നത്തല്ലത്ത ആചാരങ്ങൾ ബിദ്അത്തുകൾ ആരെല്ലാം ആചരിക്കുന്നു ണ്ടോ അവർക്ക്‌” സലാം ചൊല്ലാൻ പാടില്ല. ചൊല്ലിയാൽ അതും സുന്നത്തിനെതിരാകും ബിദ്‌ അത്താകും, അല്ലേ മുസ്ല്യാരേ?

മു: അതെ അതാണ്‌ ശരി,

ആൾ: അപ്പോൾ ഒരു ചോദ്യം നിങ്ങൾ സലാമിന്‌ അർഹനാണോ?

മു: എന്താ സംശയം? ഞാൻ സുന്നത്‌ ജമാഅത്തിൻെറ ആദർശമനുസരിച്ചു പഴയ ആചാരങ്ങൾ അനുകരിക്കുന്നു എന്നുമാത്രമല്ല അതി ൻെറ ഒരു വക്താവും പ്രചാരകനുംകൂടി ആയിരിക്കെ, നിങ്ങൾ എന്ത്‌ ചോദ്യമാണ്‌ ഈ ചോദിച്ചത്‌? മാത്രമല്ല അന്യോന്യം ഇത്രയും കാലം അടുത്തുപഴകി പരിചയപ്പെട്ടു എല്ലാ ഉള്ളുകള്ളിക ളും നല്പവണ്ണം മനസ്സി ലാക്കിയിട്ട്‌ എന്നോട്‌ ഇങ്ങനെ ചോദിച്ചതിന്‌ ഒരു വ്യാഖ്യാനം ആവശ്യമാണ്‌,

ആൾ: “ഞാൻ പറയുന്നു നിങ്ങൾ സലാം അർഹിക്കുന്നില്ല. നിങ്ങൾ മുബ്‌തദിഅ ആണെന്നു”, നിങ്ങൾ സുന്നത്തല്ലാ ത്ത ബിദ്‌അത്തുകൾ ആചരിക്കുന്നുണ്ടെന്നു”_ ഞാൻ “സലാം ചൊല്ലാതിരുന്നതും അതു കാണ്ടാണ്‌. നിങ്ങളും നിങ്ങളെപ്പോലെയുള്ളവരും_അതായത്‌ കഴിഞ്ഞ തലമുറകളുടെ ആപാരങ്ങളെ ന്യായീകരിച്ചു പിൻപററി നടക്കുന്ന എല്ലാ മുസ്ല്യായാക്കളും അല്ലാത്തവരും സലാം അർഹിക്കുന്നില്ല എന്ന് ഞാൻ പറയുന്നു. അതും ഈയിടെയായി നിങ്ങൾതന്നെ കുട്ടികളെ പഠിപ്പിക്കുന്നതിന് മദ്രസയിലുപയോഗിക്കുന്ന പാഠപുസ്തകത്തിൽ എഴുതിച്ചേർത്ത പുതിയ ശരീഅത്ത് നിബന്ധന അനുസരിച്ചാണ്‌ എന്ന് ഓർക്കുക. അതായത് നിങ്ങൾ പഠിപ്പിക്കുന്ന തത്വമനുസരിച്ചാണ്‌ നിങ്ങൾക്ക് സലാമിന് അർഹതയില്ലെന്ന് ഞാൻ പറയുന്നത്. എതിർപ്പുണ്ടോ മുസ്സിയാരേ?

മു: ഞങ്ങൾ സുന്നത്തിൽനിന്ന് അല്പംപോലും വൃതിചലിച്ചിട്ടില്ല. പിന്നെ എങ്ങനെ ഞങ്ങൾ മുബ്‌തദിഅ ആണെന്നു നിങ്ങൾ പറയും?

ആൾ: നിങ്ങൾ സുന്നത്തല്ലാത്തപലതും ഇസ്‌ലാമിൻെറ മതാചാരമായി നിർമ്മിച്ചുണ്ടാക്കി പ്രവൃത്തിയിൽ കൊണ്ടുവന്നിട്ടുണ്ട്‌.

മു: ഞങ്ങൾ ബിദ്‌അത്തിനെ നശിപ്പിക്കുന്നവരാണ്‌. അതിൻെറ നിർമ്മതാക്കളല്ല.

ആൾ: എത്രയോ ബിദ്‌അത്തുകൾ നിങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് ഞാൻ എണ്ണിപറഞ്ഞുതരാം.

മു: ഞാൻ നിങ്ങളെ വെല്ലു വിളിക്കുന്നു. ഒന്നുപോലും കാണിച്ചുതരുവാൻ നിങ്ങൾക്ക്‌ കഴിയില്ല.

ആൾ: ആ വെല്ലുവിളി ഞാൻ ഏറെറടുക്കുന്നു. ഒന്നുമുൻകൂട്ടി തീരുമാനിക്കണം_ബിദ്‌അത്ത് എന്നാൽ എന്ത്‌ എന്ന കാര്യം പുതുതായി മതത്തിൽ കൂട്ടിച്ചേർക്കലാണ്‌ ബിദ്‌ അത്ത്‌ എന്ന്ഞാൻ മനസ്സിലാക്കുന്നു. യോജിക്കുന്നുണ്ടോ മുസ്ല്യാരേ?

മു: അങ്ങനെ പറഞ്ഞാൽ പറ്റുകയില്ല. ബിദ്‌അത്‌ രണ്ടുണ്ട്‌ ഹസനത്തും മുൻകറത്തും. സദുദ്ദേശത്തോടെ സൽഫലം ഉണ്ടാക്കുന്നതിനു വേണ്ടി ഇസ്ലാമിൻെറ അദിസ്ഥാനതത്വങ്ങൾക്ക്‌ വിരുദ്ധമല്ലാത്ത നല്പ ആചാരങ്ങൾ അംഗീകാര്യങ്ങളാണ്‌. അതല്ലാത്തവ മാത്രമേ അനാചാ രമായും അനിസ്ലാമികമായും ചിത്രീകരിക്കപ്പെട്ടുകൂടൂ.

ആൾ: നാം അനുഷ്ഠിക്കേണ്ടുന്ന സൽക്കർമ്മങ്ങളെല്പാം ഖുർആനും നുന്നത്തും നമ്മെ പരിപ്പിച്ചിട്ടുണ്ട്. പുറമെ ഖുലഫാഉർനാശിദുകർ ചെ യ്യുന്നതൊക്കെയും നമുക്ക്‌ സ്വികരിച്ചാചരിക്കാമെന്നും നബി (സ) നമ്മെ ഉണർത്തിയിട്ടുണ്ട്. അതെല്ലാം സഹാബികളിൽ നിന്ന് നമുക്ക്‌ കിട്ടിയിട്ടുണ്ട്‌. ഹദീസിൻെറ ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്‌. നല്ലതാണെന്നും പറഞ്ഞു എന്തെങ്കിലും ഒക്കെ ചെയ്താൽ അത്‌ മതത്തിൽപ്പെട്ടതാണെന്നും സുന്നത്താണെന്നും സമ്മതിച്ചു തരാൻ പ്രയാസമുണ്ടാകും.

മു: നിങ്ങൾ പ്രയാസപ്പെടേണ്ട. ആലിമീങ്ങൾ അത്തരം അബന്ധങ്ങൾ സമുദായത്തിൽ കടന്നുകൂടുന്നതിനെ സൂക്ഷിക്കുന്നവരാണ്‌. അനാചാരങ്ങളെ അവർ പൊറുപ്പിക്കുകയില്ല. അവർ നല്ലതെന്ന് ശരിവെച്ചു പാസ്സാക്കി വിട്ടതെല്ലാം യാതൊരു ശങ്കയും കൂടാതെ നിങ്ങ ൾക്ക്‌ അംഗീകരിക്കാം. അപ്പോൾ പിന്നെ നിങ്ങൾക്ക്‌ എന്ത്‌ പ്രയാസമാണുള്ളത്‌?

ആൾ: അവിടെയാണ്‌ കുഴപ്പം. ആലിമീങ്ങൾ സമ്മതിക്കണമെന്നും അവർ അംഗീകരിച്ചവ ഒരിക്കലും ബിദ്‌അത്താകയില്ലെന്ന് ജനങ്ങൾ വിശ്വസിക്കണമെന്നും ആണല്ലൊ നിങ്ങൾ പറഞ്ഞതിൻെറ അർത്ഥം

മു: അതിൻെറ അർത്ഥം അതാണ്‌. ആലിമീങ്ങളുടെ ഉത്തരവാദിത്തമാണ്. സമൂഹത്തിൽ അനാചാരങ്ങൾ കടന്നുകൂടാതെ കാത്ത്‌ സൂക്ഷിക്കൽ.

ആൾ: അത്തരം ഉത്തരവാദിത്വം വഹിക്കുന്ന ആലിമീളാണല്ലൊ ബിദ്‌അത്തുകൾ സൃഷ്ടിക്കുന്നത്‌. ഞാനോ എന്നെപ്പോലെയുള്ള മറ്റേ തെങ്കിലും ജാഹിലോ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ അത്‌ മതാചാരമായി ജനങ്ങൾ സ്വികരിച്ചു ആചരിച്ചു നിലനിർത്തി കൊണ്ടു പോ കുമോ? ഒരു ആലീമായ, നല്ല മനുഷ്യനെന്ന് ജനങ്ങൾ അംഗീകരിച്ച, സവ്വസമ്മതനായ സാലിഹായ ഒരു മനുഷ്യൻ എന്തെങ്കിലും ചെയ്താൽ അതിന് ജനസമ്മതിയുണ്ടാകും, ജനലക്ഷങ്ങൾ അതനുകരിക്കും, നിലനിൽക്കും, ബിദ്‌അത്തായി സമൂഹത്തിൽ ഒട്ടിപ്പിടിക്കും. ഏതെങ്കിലും ബിദ്‌അത്ത്‌ സമൂഹത്തിലുണ്ടോ, അതിൻെറ സൃഷ്ടികർത്താവ്‌ ഒരു ആലീമായ സാലിഹായ ആബിദായ ഉത്തമനായിരി ക്കും. എന്ത് പറയുന്നു മുസ്ലിയാർ?

മു നിങ്ങൾ പറയുന്നത്‌ മുഴുവൻ നിഷേധിക്കാൻ വയ്യ. പക്ഷെ അതിൽ ഒളിഞ്ഞിരിക്കുന്ന കുത്ത്‌ എനിക്ക്‌ എതിർക്കാതെ നിവൃത്തി യില്ല.

ആൾ: എന്താണാ കുത്ത്‌?

മു; ബിദ്‌അത്‌ ഉണ്ടാക്കുന്നത്‌ ആലിമീങ്ങളാണെന്ന് എങ്ങനെ സമ്മതിക്കും?

ആൾ: ശരി ഞാൻ ചോദിക്കട്ടെ. നമ്മുടെ ഇടയിൽ, നമ്മുടെ അറിവിൽ ഇന്ന് ആലിമീങ്ങൾ വല്ല ബിദ്‌അത്തും ആചരിക്കുന്നുണ്ടോ?

മു; ഒന്നുംതന്നെയില്ല.

ആ അപ്പോൾ ഇന്ന് ആലിമീങ്ങൾ ചെയ്യുന്നതും, അവർ അനുവദിക്കുന്നതും, അവർ ഉപദേശീക്കുന്നതും എല്ലാം സുന്നത്തോ. അതുപോലെ അംഗീകരിക്കാവുന്ന സൽപ്രവൃത്തികളോ ആണ്‌. അതല്ലാത്ത ഒന്നുംതന്നെ സമുഹത്തിൽ കാണുകയില്ല എന്നല്ലേ മുസ്സിയാർ ഉദ്ദേശിക്കുന്നത്?

മു; അതെ.

ആൾ: അപ്പോൾ എന്തെങ്കിലും അനിസ്ലാമിക നടപടി ആലിമീങ്ങൾ അംഗീകരിച്ചു എന്ന കാരണത്താൽ അത്‌ സുന്നത്താണെന്ന് ഞാൻ സമ്മതിക്കേണ്ടിവരില്ലേ?

മു: കൂടാതെ കഴിയില്ല. സമ്മതിക്കണം.

ആൾ: അതിൻെറ മറ്റൊരർത്ഥം ആലിമീങ്ങൾ വേണ്ടാത്തതൊന്നും ദീനിൽ നിർമ്മിച്ചു കടത്തിക്കൂട്ടുകയില്പാ എന്നല്ലേ?

മു: അതെ,

മു; അപ്പോൾ റസൂൽ (സ) തിരുമേനി താക്കീത്‌ ചെയ്തതിൻെറ അർത്ഥമെന്താണ്‌? നബി (സ) പഞ്ഞിട്ടുണ്ടല്ലൊ പുരോഹിതന്മാരെ സ്വീക രിച്ചു പിൻപറ്റിയത്‌കൊണ്ടാണ്‌ ജൂതരും ക്രിസ്ത്യാനികളം പിഴച്ചുപോയതെന്നും അത്തരം ദുരവസ്ഥ മുസ്ലിം സമുദായത്തിനും നേരിടേണ്ടി വരുമെന്നും മററും. മാത്രമല്ല നബി(സ) ഇത്രത്തോളവും പറഞ്ഞു മുൻസമുദായക്കാരായ ജൂതക്രിസ്ത്യാനികൾ ഒരു ഉടുമ്പിൻെറ മാളത്തിലേക്ക്‌ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അപ്രകാരംതന്നെ മുസ്‌ലീം സമുദായവും ചെയ്യുമെന്ന്. ഇതിൽനിന്ന് നാമെന്ത്‌ മനസ്സിലാക്കണം മുസ്‌ല്യാരേ?

മു: നമുക്ക്‌ പുരോഹിതന്മാരില്പല്ലോ.

ആൾ: നബിയുടെ വാക്യം അർത്ഥവത്താവണമല്ലൊ. നമുക്ക്‌ പുരോഹിതന്മാരില്ലെങ്കിൽപ്പിന്നെ അത്തരം ആപത്തിനെക്കുറിച്ച്‌ നമുക്ക്‌ നബിതിരുമേനി മുന്നറിയിപ്പു നൽകേണ്ടതില്ലല്ലോ? സമുദായക്കാർക്ക്‌ പിണഞ്ഞ ആപത്തുകൾ നമുക്കും പിണയുമെന്നും ആ കാര്യ ത്തിൽ ജാഗ്രത പാലിക്കേണ്ടത്‌ നമ്മുടെ കർത്തവ്യമാണെന്നും നമ്മെ ബോദ്ധ്യപ്പടുത്തുകയാണല്ലൊ തിരുമേനിയുടെ ഉദ്ദേശം. ഭാവികാര്യ ങ്ങളെക്കുറിച്ച്‌ റസൂൽ (സ) പ്രവചിച്ചതെല്ലാം സംഭവിച്ചിട്ടുണ്ട്. അതുപോലെ മുസ്‌ലിം സമുദായം വഴിപിഴക്കുമെന്ന് സൂ ചിപ്പിച്ചതുപോലെ വഴിപിഴച്ചിട്ടുണ്ട്‌ എന്നത്‌ വാസ്തവമല്ലേ?

മു: നമ്മുടെ സമുദായം വഴിപിഴച്ചിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

ആൾ:അതാരെക്കൊണ്ട്‌ എന്നത്‌ പ്രസക്തമായ ചോദ്യമാണ്. എങ്ങനെയെല്പാം എന്നത്‌ പിന്നെ പരിശോധിക്കാം. മുൻ സമുദായക്കാരുടെ പുരോഹിതന്മാരുടെ സ്ഥാനത്താണല്ലോ നമ്മുടെ ആലിമീങ്ങൾ അവരെയാണ്‌ ബഹുജനങ്ങൾ പിൻപറ്റുന്നത്‌. അവരുടെ ഉപദേശമാണ്‌ ബഹുജനങ്ങൾ സ്വീകരിക്കുന്നത്‌. ബഹുജനങ്ങളിൽ വല്ല അനാവശ്യങ്ങളും അനാചാരങ്ങളും അത്യാചാരങ്ങളും ഉണ്ടെങ്കിൽ അത്‌ അവ രുടെ അത്മീയഗുരുക്കളായ ആലിമീങ്ങളടെ തനിനിറം കാണിക്കുന്നു എന്നതിൽ സംശയമില്ല. ആലിമീങ്ങളിലുളള പിഴവാണ്‌ ബഹുജന ജീവിതത്തിൽ പ്രതിഫലിക്കുന്നത്‌ എന്ന് ചുരുക്കം. അപ്പോൾ നിങ്ങൾ പിഴച്ചിരിക്കുന്ന മുബ്‌തദി ആണ്‌. സലാം ചൊല്ലരുത്‌ എന്ന നിങ്ങളുടെ ഉപദേശം നിങ്ങളിൽതന്നെ ഞാൻ പ്രയോഗിച്ചതിൽ തെററില്ലല്ലൊ.

മു; അത്‌ തെറ്റ്തന്നെയാണ്‌. ആലിമീങ്ങളെ ബിദ്‌അത്തുകാരെന്ന് പറയാൻ ദാഹമുണ്ടെങ്കിൽ ആ ആലിമീങ്ങളെ ഞാൻ നേരത്തേ സൂചി പ്പിച്ചു. പുത്തൻ ആശയങ്ങളുമായി നടക്കുന്ന ജമാഅത്ത്‌ മുജാഹിദ്‌ പ്രസ്ഥാനങ്ങളിലെ പണ്ഡിതന്മാരാണ്‌ ഇപ്പോൾ മുസ്‌ലിം സമുദായത്തെ വഴികേടിലാക്കുന്നത്‌ എന്നെപ്പോലെയുള്ള സുന്നികളല്പ. ആകയാൽ സലാം ചൊല്ലാൻ പാടില്ലാത്തത്‌ ആ വിഭാഗക്കാരോടാണ്‌.

ആൾ: ജമാഅത്തും മുജാഹിദും രംഗത്തുവന്നപ്പോൾ മാത്രമാണോ സമുദായത്തിൽ അനാചാരങ്ങൾ കടന്നുകൂടിയത്‌?

മു: അതെ, അവരാണല്ലൊ പഴയ നടപടികൾ പിഴച്ചതാണെന്നും പറഞ്ഞു വല്ല നല്ല കാര്യങ്ങൾ ചെയ്യുന്നതിൽനിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നത്‌. അവർ ജനങ്ങളെ ദുർമാർഗത്തിലേക്ക്‌ നയിക്കുകയാണ്‌.

ആൾ: ജമാഅത്ത്‌, മുജാഹിദ്‌ പ്രസ്ഥാനങ്ങൾ സംഘടിതമായി ജനമദ്ധ്യത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്‌ ഈ ഇരുപതാം നൂററാണ്ടിൽ മാത്രമാണ്‌. അപ്പോൾ സമുദായത്തിൽ ബിദ്‌അത്തുകൾ കടന്നുകൂടി അതിനെ ദുഷിപ്പിക്കാൻ തുടങ്ങിയത്‌ ഈ നൂററാണ്ടിൽ മാത്രമാണെ ന്നല്ലേ അതിനത്ഥം?

മു: ഏത്‌ നൂററാണ്ടിലായാലും അവരെകൊണ്ടാണ് സമുദായത്തിന് തകരാർ ഏർപ്പെടുന്നത്‌.

ആൾ: അവരുടെ പ്രചാരണത്തിന് മുമ്പ്‌ സമുദായത്തിൽ ഒരു ബിദ്‌അത്തും നടമാടിയിരുന്നില്ല എന്നാണോ മുസ്ലിയാർ പറയുന്നത്‌?

മു: ഞാൻതന്നെ അത്‌ ഉറപ്പിച്ചു പറയണമെന്നുണ്ടോ? ജനങ്ങൾ നേരിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതല്ലേ?

ആൾ: അപ്പോൾ മുസ്സിയാർ നേരേനോക്ക്‌. റസൂൽ (സ)എന്താ പറഞ്ഞത്‌? “എൻെറ തലമുറയാണ്‌ ഏററവും നല്ല ത്‌ അത്‌ കഴിഞ്ഞാൽ അതിന്നടുത്തത്‌, പിന്നെ അതിന്നടുത്തത്‌" തിരുമേനിയുടെ ഈ വാക്യം എന്താണ്‌ സുചിപ്പിക്കുന്നത്‌? മൂന്ന് നൂററാണ്ടുകാലത്തോളം മുസ്ലിം സമുദായം ഒരു കുഴപ്പവും കൂടാതെ നിലനിൽക്കും. അനന്തരം ദുരാചാരങ്ങൾ അതിൽ കടന്നുകൂടും എന്നതല്ലേ മുസ്ല്യാരേ?

മു: അങ്ങനെ ഒരു ഹദീസുണ്ട്‌.

ആൾ: അക്കാലം മുതൽ എത്രയോ നൂററാണ്ടുകളായി ഓരോ ബിദ്‌അത്തുകൾ കടന്നുകൂടി. റസൂലും സഹാബത്തും ചെയ്തിട്ടില്ലാത്തതും കല്പിച്ചിട്ടില്പാത്തതുമായ അനേകം വേണ്ടാത്തരങ്ങൾ മതത്തിന്റെ നിറം കൊടുത്ത്‌ സമുദായത്തിൽ കടത്തിക്കൂട്ടി. നൂററാണ്ടുകൾ പഴക്കംചെന്നു അതൊക്കെ അനുപേക്ഷണീയങ്ങളായ ഇസ്ലാമികാചാരങ്ങളായി രൂപംകൊണ്ടു. അതിന്നനുസരിച്ചു മുസ്ലിംകളുടെ വിശ്വാ സവും മാററത്തിന് വിധേയമായി ഈ ദുഷിപ്പിൽനിന്ന് സമുദായത്തെ രക്ഷിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത്‌ പുത്തൻ പാർട്ടിക്കാ രെന്നു വിമർശിച്ചുതള്ളപ്പെടുന്നു. മറിച്ച്‌ ആ ബിദ്‌അത്തുകളും പേറി, സമുദായത്തെ ദുർവൃത്തിയിൽ നിലനിർത്തുവാൻ അരയും തലയും മുറുക്കി പ്രവർത്തിക്കുന്ന സുന്നികളായ നിങ്ങൾ അഹ്‌ലു സുന്നത്ത്‌ വൽ ജമാഅത്തിലാണെന്ന് വീമ്പെളക്കുക മുബ്‌ത്ത്‌ദ്‌ഈങ്ങളായ നിങ്ങൾക്ക് സലാംചൊല്ലാൻ പാടില്ല മുസ്ല്യാരേ, ശിർക്കിൽ കുളിക്കുന്ന നിങ്ങൾക്ക്‌ സലാം ചൊല്ലരുതെന്ന് ബഹുജനങ്ങളെ ഉണർത്തേണ്ട ത്‌ അത്യാവശ്യമാണ്‌, എന്ത്‌ ചെയ്താലും നിങ്ങളുടെ ഖൗമ്‌ കണ്ണ് തുറക്കുകയില്പ. നിശ്ചയം. എനി എൻെറ സലാം നിങ്ങൾക്കില്ല മുസ്ല്യാരേ. നിങ്ങൾ ബിദ്‌അത്ത്‌ സംരക്ഷകനാണ്‌. ബിദ്‌അത്തുകളുടെ സ്രഷ്ടാവാണ്‌ എന്നുപറഞ്ഞാലും തെററാവുകയില്ല.

മണ്ണും മനുഷ്യനും

[തിരുത്തുക]

ഒരു ദിവസം എൻെറ പതിവ്‌ താവളത്തിൽ_.ഒഴിഞ്ഞ വരാന്തയിൽ _ വിശ്രമിക്കുകയാണ്‌, അടുത്ത കടയുടമയുടെ ഔദാര്യമായി അവി ടെയിരിക്കുന്ന ബെഞ്ചിൽ ഒരു തൈക്കിളവൻ ഇരിക്കുന്നുണ്ട്‌.

അതാ, എനിക്കുള്ള ഭോജ്യം തെയ്യാറാവുന്നു. ഒരു യുവാവ്‌ ആ വരാന്തയെ സമീപിക്കുന്നു. തൈക്കിളവനെക്കണ്ടു സലാംചൊല്ലിഅദ്ദേ ഹത്തിൻെറ സമീപം ആ ബെഞ്ചിലിരിക്കുന്നു. രംഗം തയ്യാറായി; ഞാൻ കാതുകൾ കൂർപ്പിച്ചു.

കിളവൻ : പതിവില്ലാത്തവിധം ഈ വഴി എവിടുന്നാ? തപാൽശിപായീടെ ഉദ്യോഗം കിട്ടിയെന്നു തോന്നുന്നല്ലോ. കൈ നിറയെ കത്തു കൾ.

യുവാവ്‌ : നമ്മുടെ വെള്ളാപ്പുറത്ത്‌ ജമാലിനെ കാണാൻ വേണ്ടി പോയിട്ടു വരികയാണ്‌.

കി : അയാൾ രണ്ടു ദിവസം മുമ്പേ ഗൾഫിലേക്ക്‌ പോയിട്ടുണ്ടാവണം എന്ന് തോന്നുന്നു കണ്ടില്ലല്ലോ ആളെ?

യു : ആളെക്കണ്ടു. കാര്യം നടന്നില്ല.

കി : അപ്പോൾ ആള് പോയിട്ടില്ല അല്ലേ? പോകുന്നു എന്ന് ഞാൻ കേൾക്കയുണ്ടായി.

യു : കഴിഞ്ഞ ആഴ്ച പോകാനായിരുന്നു പരിപാടി, പിന്നെ നാളെപോകുമെന്ന് ഉറപ്പിച്ചിരുന്നു. ഇപ്പോൾ അതും നീട്ടിയെന്ന് പറഞ്ഞു.

കി : എനി എപ്പോഴേക്ക് വെച്ചു യാത്ര?

യു : ഉറപ്പിച്ചില്ല. അനിശ്ചിതകാലത്തേക്ക് നീട്ടിയമാതിരിയാണ്‌ പുള്ളിയുടെ സംസാരം.

കി : അടുത്ത ഉത്തരവുണ്ടാവുന്നത് വരെ യാത്ര നീട്ടി വെച്ചിരിക്കുന്നു, അല്ലേ?

യു : ഞാൻ കുറേ കത്തുകളുമായി വന്നതാണ്‌, ജമാൽവശം കൊടുത്തയക്കാൻ അയാൾ പോക്ക്‌ നീട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യ ത്തിൽ അവ കൊടുക്കാതെ തിരിച്ചുകൊ ണ്ടുപോരികയാണ്‌. എനി എത്ര രൂപായുടെ സ്റ്റാമ്പ്‌ ചെലവാക്കണം! നിങ്ങൾ കാരണമാണ്‌ ഇതൊക്കെ.

കി : എന്താ ചങ്ങാതീ, നമ്മുടെ മേക്കെട്ട്‌ കയറുന്നു?

യു : അയാളെ പോകാൻ വിടാത്തത് നിങ്ങളല്ലേ?

കി : ഞാനോ? മഹാപാപീ. എന്തൊക്കെയാണി പറയുന്നത്‌?

യു : നിങ്ങൾ എന്നാൽ എൻെറ മുമ്പിൽ ഈ ബെഞ്ചിലിരിക്കുന്ന നിങ്ങളല്ല. നിങ്ങളുടെ അയൽവാസികൾ, അല്ലെങ്കിൽ നിങ്ങളുടെ സഹജീവികൾ എന്ന അർത്ഥത്തിലാണ്‌ നിങ്ങൾ എന്ന്‌ ഞാൻ പറഞ്ഞത്‌.

കി : അപ്പോഴെന്താണ് വെള്ളാപ്പുറത്ത്‌ ജമാലിൻറ ഗൾഫ് യാത്രാപരിപാടിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ? എൻെറ പ്രദേശക്കാരും ഈ യാത്രയുമായി ബന്ധമുണ്ടെന്നാണല്ലൊ നിങ്ങൾ സൂചിപ്പിക്കുന്നത്‌.

യു : നിങ്ങളുടെ നാട്ടിലെ കഥ നിങ്ങൾ അറിയില്ലെന്നോ?

കി : ജമാലിൻെറ യാത്രക്ക് തടസ്സമാകുന്ന കാര്യങ്ങളൊന്നും എനിക്കറിയില്ല.

യു : എന്തോ, സത്യാവസ്ഥ എനിക്കറിയില്പ, ജമാൽ രഹസ്യമായി പറഞ്ഞതാണ്‌. അയാളുടെ അയൽവാസികളായ യുവാക്കൾ അയാളുമായി വിരോധ ത്തിലാണെന്നും അയാൾ പോയിക്കഴിഞ്ഞാൽ വീടിനോ സ്വത്തിനോ നാശമേൽപ്പിക്കാൻ അവർ ഒരുക്കം കൂട്ടുകയാ ണെന്നും മററുമാണ് ജമാൽ പറഞ്ഞത്‌.

കി : അത്ര വലിയ പ്രശ്നമൊന്നും അവിടെയില്ലല്ലൊ. എന്താണ്‌ സംഗതിയെന്നാണ്‌ പറഞ്ഞത്‌?

യു : എന്തോ വഴിപ്രശ്‌നമാണ്‌. റോഡുണ്ടാക്കാൻ സ്ഥലം കൊടുക്കുന്ന കാര്യത്തിലുള്ള അഭിപ്രായ ഭിന്നതയാണ്‌.

കി : ആ കാര്യം മനസ്സിലായി. അങ്ങനെ ഒരു പ്രശ്‌നം അവിടെയുണ്ടെന്ന് എനിക്കറിയാം. പക്ഷെ ജമാൽ കാണുന്നപോലെ അത്ര വലിപ്പം അതിനുള്ള തായി എനിക്ക്‌ തോന്നിയിട്ടില്ല.

യു : നിങ്ങൾ കാണുന്നപോലെയല്ല ജമാൽ കാണുന്നത്‌. അയാൾ “നട“ ന്മാരിലൊരാളാണല്ലൊ. അപ്പോൾ വിഷയത്തിൻെറ അകവും പുറവും മുക്കും മൂലയും നാഡിയും ഞെരമ്പും എല്ലാം അയാൾ അറിയും. എല്ലാം അറിയുന്നവർക്കേ സംഭവത്തിൻെറ യഥാർത്ഥ ഗൗരവം മനസ്സിലാകൂ.

കി : ഇത്രമാത്രം കട്ടിയുള്ളതായി എനിക്കറിയില്ല. ഒന്നാമത്‌ എനിക്ക്‌ നേരിട്ടുപങ്കില്ലാത്ത വിഷയം; രണ്ടാമത്‌ ഈ മാതിരി കഥകൾ അന്വേഷിച്ചുനടക്കുന്ന പതിവും എനിക്കില്ല, വല്ലവരും യാദൃശ്ചികമായി പറഞ്ഞുകേൾക്കുന്ന അറിവേ എനിക്കുള്ളൂ. ഇതിലെന്നല്ല എല്ലാ വിഷയത്തിലും ഈ കിഴവൻറടുത്ത്‌ ആരാ കഥ പറയാൻ വരിക?

യു : അത്‌ ശരിയാണ്‌, ജമാൽ എല്പാ വിവരങ്ങളും പറഞ്ഞു, ഞങ്ങൾ അല്പം അകന്ന ബന്ധുക്കളും കൂടിയാണല്ലൊ. പോരാത്തതിന് അയൽവാസികളുമാ യിരുന്നു. ഇപ്പോഴല്ലേ താമസം ഇങ്ങോട്ടു മാററിയത്‌. ഒരു മണിക്കൂർനേരം എന്നെയിരുത്തി എല്ധാ വിശദാംശങ്ങളും പറഞ്ഞുമനസ്സിലാക്കി, അയാൾക്ക് വല്ലാത്ത മനക്ലേശമുണ്ട്‌. സ്ഥലംവിട്ടാൽ എന്ത്‌ സംഭവിക്കുമെന്ന ഭയത്തിലാണ്‌.

കി : അല്ലാ, ഇത്രയും ക്ലേശിക്കാനെന്തുള്ളു?

യു : റോഡിന്‌ സ്ഥലം കൊടുക്കാത്തതിൽ കോപിഷ്‌ഠരും വിദ്വേഷികളുമായിത്തീർന്ന യുവാക്കൾ,”കാണിച്ചുകൊടുക്കാം” എന്ന ഭാവത്തിൽ അയാളോട് അരിശത്തിലാണ്. അവരെന്തെങ്കിലും കുസൃതികൾ ഒപ്പിച്ചെങ്കിലോ എന്നാണ് അയാളുടെ ഭയം.ഇന്നത്തെകാലം ആർക്കും എന്തും ചെയ്യാവുന്നതും, എന്തു ചെയ്താലും പരിഹാരമുണ്ടാക്കാവുന്നതും ആണ്.

കി : എന്ന് കരുതി അയാളുടെ ജീവിതമാർഗം നോക്കിപ്പോകാതെ വീട്ടുകാവലിന് ഇരുന്നാൽ ശരിയാകുമോ?

യു : സമാധാനത്തോടെ പോകാൻ കഴിയണ്ടേ?

കി : സമാധാനക്കേടിൽ എത്ര നാൾ കഴിയും? അയാൾ സ്വത്തിന്‌ സ്ഥിരം കാവലിരിക്കുമോ? ഇരുന്നാൽത്തന്നെ, അരിശക്കാർ എന്തെ ങ്കിലും ചെയ്യാൻ വിചാരിച്ചാൽ തടുക്കാൻ പറ്റുമോ?

യു : അതിനൊക്കെ വഴിയുണ്ട്‌. കുറേ ആളുകൾ കൂടി അക്രമത്തിനൊരുമ്പെട്ടാൽ സഹിക്കണമെന്നുണ്ടോ? എന്തെല്ലാം മറുമരുന്നുകൾ കിടക്കുന്നു! അയാളുടെ കയ്യിൽ അതിനുള്ള പണവുമുണ്ട്. അങ്ങനെയങ്ങ്‌ തോററ്‌ കൊടുക്കേണ്ട കാര്യമില്ല.

കി : അത്‌ ശരിയാണ്‌. പൈസ കയ്യിലുള്ളവന്ന് എന്തും ചെയ്യാൻ കഴിയും. അനീതിക്ക്‌ വഴങ്ങേണ്ട ആവശ്യവുമില്ല,

യു : ഒരാൾ വിയർത്ത് സമ്പാദിച്ച ഭൂമി കുറച്ചാളുകൾ വന്നുചോദിക്കുമ്പോൾ അങ്ങ്‌ നീട്ടിക്കൊടുക്കണമത്രെ. ഉണ്ടാക്കിയവനേ അതിൻെറ കിതപ്പും വിയർപ്പും അറിയൂ.


കി : എന്നാലും മറെറാരുവശം ചിന്തിക്കാനുണ്ട്‌. മനുഷ്യന് ഒരു മാറാരോഗം അല്ലെങ്കിൽ മഹാരോഗം വന്നുപെടുമെന്നും വിചാരിക്കുക. അവൻെറ സ്വത്തുക്കളും പെണ്ണിൻെറ താലിവരെ വിൽക്കും ജീവനെ രക്ഷിക്കാൻ. ഭീരു എപ്പോഴും മരിച്ചുകൊണ്ടിരിക്കയാണെന്ന് പറഞ്ഞപോലെ, സമാധാനമി ല്പാതെ ക്ലേശപൂർണ്ണമായി രാപകലുകൾ കഴിച്ചകൂട്ടുകയെന്നത്‌ നിർഭാഗ്യകരമായ അവസ്ഥയാണ്‌. ശത്രുക്ക ളാൽ വളയപ്പെട്ടുകൊണ്ട്‌ കഴിഞ്ഞുകൂടുന്നത്‌ ഒരു സുഖജീവിതമാണോ? പൈസയാണോ മനസ്സമാധാനമാണോ വലുത് സന്തോഷവും സമാധാനവും വിലകൊടുത്ത്‌ വാങ്ങണം ഇത് രണ്ടുമില്ലാതെ പണമുണ്ടായിട്ടെന്തുകാര്യം?

യു : ചിന്താരീതി കൊള്ളാം പക്ഷെ അനീതിക്ക്‌ വഴങ്ങാനോ, കയ്യൂക്കിന്‌ താണ്‌കൊടുക്കാനോ എല്ലാ വരും തയ്യാറാവുകയില്ല.

കി : ഒന്നു ചിന്തിക്കണം. ഇവിടെ അനീതിയില്പ പൊതുജനങ്ങളുടെ ഉപയോഗത്തിന് അല്പം സ്ഥലമാണ്‌ ചോദിക്കുന്നത് പൊതുതാല്പര്യ ത്തിനുവേണ്ടി അത്‌ ചെയ്തുകൂടേ?

യു : അതിന് ഇയാളെത്തന്നെ പിടികൂടണോ? വേറെ മാർഗങ്ങളില്ലേ?

കി : ഇല്ല, ഇല്ധാത്തത്‌ കൊണ്ടാണ് ഇയ്യാളെത്തന്നെ സമീപിക്കുന്നത്‌ അതൊരു നഷ്ടമായിക്കാണേണ്ടതില്ല. പൊതുനന്മക്ക്‌ വേണ്ടി, ധർമ്മമായി ചെലവാ ക്കുന്നു. പടച്ചതമ്പുരാൻ പ്രതിഫലം കൊടുക്കും.

യു : പടച്ചേോൻെറ പ്രതിഫലത്തിന്‌ അയാൾ പലതും ചെയ്യുന്നുണ്ട്‌ ഭൂമിതന്നെ കൊടുത്തേതീരൂ എന്നില്ല. ഇക്കാര്യത്തിന്‌ പണമോ എന്തുവേണമെങ്കിലും അയാൾ കൊടുക്കാൻ ഒരുക്കമാണ്.

കി : പണം കിട്ടിയിട്ടെന്തുകാര്യം? ഇവിടെ വഴിയുണ്ടാവണം. പണംകൊണ്ടു വല്ലേടത്തും പോയി ഭൂമി വാങ്ങിയാൽ ഇവിടെ റോഡാകുമോ? വല്ലേടത്തും റോഡുണ്ടാക്കിയാൽ ഇവിടെയുള്ളവർക്ക്‌ വഴിയാകുമോ? റോഡ് ഇവിടെയുണ്ടാവണം. അത്‌ ഇവിടെയുള്ള ഭൂമിയിലു മാവണം. ആകാശത്തായാൽ പോരല്ലോ. ചുരുക്കത്തിൽ കാര്യം നിസ്സാരമല്ലെന്നും ഗൗരവത്തിൽ കുറവില്ലെന്നും മനസ്സിലാക്കണം. ഭാഗ്യവശാൽ നിരത്തിനരികിൽ താമസിക്കാനിടവന്ന വർക്ക്‌ പൊതുവഴി സൗജന്യമായിക്കിട്ടി. ആ സുഖം അവരനുഭവിക്കുന്നു, നിരത്തുമായി ബന്ധമില്ലാതെ ഉള്ളിൽ അള്ളിത്താമസിക്കുന്ന നിർഭാഗ്യവാന്മാ രുടെ കഷ്ടപ്പാടറിയാൻ ഈ ഭാഗ്യവാന്മാർ തയ്മാറില്ലെന്ന്‌ വരുന്നത്‌ ദൗർഭാഗ്യകരമാണ്. റോഡുമായി ബന്ധപ്പെടേണ്ടുന്ന നൂറുനൂറു കാര്യങ്ങളുണ്ട്. അപ്പോ ഴൊക്കെ ഈ ഭാഗ്യംകെട്ടവർ കഷ്ടപ്പെടുകയാണ്‌. അവർക്കിത്‌ ജീവന്മരണ പ്രശ്നമാണ്. ഈ പരമാർത്ഥം നിരത്തുവാസികൾ മനസ്സിലാക്കിയില്ലെങ്കിൽ വേദനയോടുകൂടി മനസ്സിലാക്കാൻ അവർ നിർബന്ധിതരായിത്തീരും.

യു : അദ്ദേഹം എന്ത്‌ സഹായവും ചെയ്യാൻ തയ്യാർ. അതിനപ്പുറം എന്ത്‌ വേണം

കി. നിങ്ങൾ ബന്ധുവായ ചങ്ങാതിയെ പറഞ്ഞു മനസ്സിലാക്കുക. സ്നേഹപൂർവ്വം ഉപദേശിക്കുക. അയാളുടെ പണം ഇവിടെ ഇപ്പോൾ ആവശ്യമില്ല. പണം ആവശ്യമെങ്കിൽ ആ പാവപ്പെട്ടവർ അദ്ധ്വാനിച്ച്‌ ഉണ്ടാക്കിക്കൊള്ളും. ഇവിടെ വേണ്ടത്‌ നാലടിഭൂമിയാണ്. ശ്വാസംമുട്ടുള്ളവന്ന് മൂക്കിൻറെ അടവ്‌ മാറിക്കിട്ടലാണ് ആവശ്യം. അതല്ലാത്ത മറ്റൊന്നുകൊണ്ടും അയാളെ പ്രലോഭിപ്പിച്ചിട്ടു കാര്യമില്ല. അത് ബുദ്ധിശൂനൃത മാത്രമല്ല. ക്രൂരതയുമാണ്. ഇവിടത്തെ സ്ഥിതി അതാണ് ഭൂമിവേണം അത്‌ കിട്ടണം.

യു : അക്കാര്യത്തിലാണ് ജമാലിന്‌ സങ്കടം.

കി : പറ ഞ്ഞു പഠിപ്പിച്ചോളൂ അളമുട്ടിയാൽ പാമ്പ്‌ കടിക്കും. ഔദാര്യമായി സ്ഥലം കൊടുക്കാനുള്ള ശേഷി ഇന്നദ്ദേഹത്തിനുണ്ട്. ഒന്നുമില്പാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്‌ ജമാൽ മറന്ന് കാണും. ഇന്ന് പടച്ചവൻെറ അനുഗ്രഹം ധാരാളം ലഭിച്ചിട്ടുണ്ട്‌. അതിനു അല്പാഹുവിനോ ട്‌ നന്ദി കാണിക്കണം. നാട്ടുകാരും അയൽവാസികളും സ്നേഹിതന്മാരുമായ കുറേ ജനങ്ങൾക്ക് കാലാകാലത്തേക്കും ആശ്വാസം നൽകുന്ന ഒരു വഴി നിർമ്മിക്കാൻ അൽപം സ്ഥലം വിട്ടുകൊടുക്കുന്നത്‌ ജമാലിനെ സംബന്ധിച്ചേടത്തോളം വളരെ ചെറിയ ഒരു ത്യാഗമാണ്‌. അതേ സമയം ജനങ്ങൾക്ക് വമ്പിച്ച ഒരു അനുഗ്രഹവു മാണ്‌. അവർ അല്പാഹുവിനോട്‌ പ്രാർത്ഥിക്കും. ഞങ്ങൾക്ക്‌ ഈ നന്മ ചെയ്‌ത ഔദാര്യവാനായ ആ നല്ല മനുഷ്യന്ന് അയാളുടെ സൽക്കർമ്മത്തിന്ന് തക്കപ്രതിഫലം കൊടുക്കേണമേ എന്ന് ദുഃഖിതരുടെ ദുആക്ക്‌ സാധാരണയിൽക്കവിഞ്ഞ ശക്തിയും സ്വീകാര്യതയും ഉണ്ടാകും.

യു : ഇതൊക്കെ കാര്യം കാണാനുള്ള നയതന്ത്രങ്ങളാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അയാൾക്കുണ്ട്.

കി : ഞാനീ പറഞ്ഞ സത്യാവസ്ഥ നയതന്ത്രമാണെന്ന് നിങ്ങൾ കരുതുന്നു എന്നാണതിനർത്ഥം. അത് ബുദ്ധിയുടെ ലക്ഷണമാണെന്നും നിങ്ങൾ കരുതുന്നു. ബുദ്ധിയില്പായ്‌മയുടെ ലക്ഷണങ്ങളാണ് ഈ രണ്ടു കരുതലും. മുസ്ലീം എന്ന നിലക്ക്‌ അള്ളാഹുവിൽ വിശ്വസിക്കുന്ന മുഅമീൻ എന്ന നിലക്ക്‌ എൻെറ ചിന്താഗതി ഒരു തന്ത്രമായി നിങ്ങൾ കാണുന്നത്‌ ശരിയല്ലെന്നാണ്‌ എനിക്ക്‌ നിങ്ങളെ ഉണർത്താനുള്ളത്. കാര്യം നിങ്ങൾക്ക്‌ ബോദ്ധ്യപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ബന്ധുവും സ്നേഹിതനുമായ ജമാലിനെ ഉപദേശിക്കുക. ഒരു സൽക്കർമ്മം അയാൾ ചെയ്താൽ പ്രതിഫലം അയാൾക്ക്‌ മാത്രമല്ല അത്‌ ചെയ്യാനുപദേശിച്ച നിങ്ങൾക്കും കിട്ടും.

യു : ഒരാളുടെ സ്ഥലം വെറുതെയങ്ങു വിട്ടുകൊടുക്കാൻ എങ്ങനെയാണ് ആവശ്യപ്പെടുക.

കി; ഞാൻ കേട്ടത്‌ ശരിയാണെങ്കിൽ അവർ വിലകൊടുക്കാനും തയ്യാറാണ്‌. അതിനും ജമാൽ തയ്യാറ ത്രെ. അത്രയും ക്രൂരത അയാൾ കാണിക്കുമെന്ന് എനിക്ക്‌ തോന്നുന്നില്ല. അയാളെ ഒരു സാമൂഹ്യവിരുദ്ധനായി ചിത്രീകരിക്കാനുള്ള ബദ്ധപ്പാടിൽ തല്പരകക്ഷികൾ പടച്ചുണ്ടാക്കുന്ന കള്ള പ്രചാരമായി രിക്കാം അത്‌. അതങ്ങനെ ആവട്ടെ എന്ന് ഞാൻ ആശിക്കുന്നു. നിങ്ങൾ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ സ്വന്തക്കാരനായ സ്നേഹിതന്ന് ചെയ്യുന്ന ഏററവും വലിയ സേവനമായിരിക്കും അത്‌. ജമാലിനെ ഉപദേശിക്കുക. അയാൾ ഒരു മനുഷ്യസ്നേഹിയുടെ വസ്ത്രം ധരിക്കട്ടെ. ഉള്ളിൽ എന്ത്‌ “കുന്ത്രാണ്ടമായാലും ആർക്കും പ്രശ്നമല്ല. വില മുഴുവൻ വാങ്ങിയിട്ടോ അൽപ്പം മാത്രം വാങ്ങിയിട്ടോ മുഴുവൻ സൗജന്യമായിട്ടോ ഏത്‌ നിലക്കായാലും റോഡിന്‌ പോരാത്ത സ്ഥലം കൊടുക്കുവാനുപദേശി ക്കുക. അല്ലാത്തപക്ഷം അനേകം സുഹൃത്തുക്കൾ അയാൾക്ക്‌ നഷ്ടമാകും, അവരുടെ ശാപം ഏൽക്കേണ്ടിവരും. അവർ അയാൾക്ക്‌ കേടായി പ്രാർത്ഥിക്കും, അയൽവാസികളെല്ലാം അയാളുടെ ശത്രുക്കളായി മാറും അയാളെ ദ്രോഹിക്കാനും ബുദ്ധിമുട്ടിക്കാനുമുള്ള എല്ലാ സന്ദർഭങ്ങളും അവർ ഏകോപിച്ചു ഉപയോഗപ്പെടുത്തും. ദൂരെക്കിടക്കുന്ന ബന്ധുവിനേക്കാൾ ആപൽഘട്ടത്തിൽ ഉപയുക്തമാകുന്ന ജനങ്ങളാണവർ. ധനമോഹത്തിൻെറ പേരിൽ അവരെ ശത്രുക്കളാക്കി മാററുന്നത്‌ ബുദ്ധിപൂർവ്വമല്ല. എത്രയോ ഭൂസ്വത്തിൻെറ ഉടമയാണ്‌ ജമാൽ. അല്പം ചതുരഅടി സ്ഥലത്തിന്‌വേണ്ടി വലിയ അപകടത്തിലേക്കാണ്അയാൾ നീങ്ങുന്നത്‌. ജനങ്ങളുടെ സ്നേഹമാണോ വലുത് അതല്ല അല്പം മണ്ണാണോ വലുത്? അയാൾ ചിന്തിക്കട്ടെ മനസ്സമാധാനവും സന്തോഷവും നഷ്ടപ്പെട്ടു ക്ലേശിച്ചു കൊണ്ട് ചിന്താമഗ്നനായി വീട്ടിൽ അടങ്ങിയിരിക്കേണ്ടിവന്ന ഗതികേട് നോക്കൂ ഇത്രയൊക്കെ ധനമുണ്ടായിട്ടും എൻേറയും തൻേറയും മനശ്ശാന്തി അയാൾക്കുണ്ടോ? നിർഭാഗ്യവാൻ. എല്ലാം സ്വയം കൃതാനർത്ഥമാണ്‌, ധനം ചെലവ്‌ ചെയ്ത്‌ മാനം നേടണം. മണ്ണിനേക്കാൾ വിലപിടിപ്പുള്ളത് ജനസ്‌നേഹമാണെന്ന്‌ ജമാലിനെ ഉപദേശിക്കുക.

യു : ഇപ്പോൾ എനിക്ക്‌ മുമ്പത്തേക്കാൾ ബുദ്ധി വർദ്ധിച്ചിട്ടുണ്ട്. ബോധം കൂടുതൽ തെളിഞ്ഞിരിക്കുന്നു. ഞാൻ ജമാലുമായി കാണാം , ഉപദേശിക്കാം. സ്വീകരിച്ചാൽ നന്ന് .

കി; ഒരു മുള്ള്‌ കാലിൽ തട്ടിയാൽ മതി. ക്ഷണനേരം കൊണ്ട്‌ ധനികൻ ഫഖീറാകും അല്ലാഹു നന്മ ചെയ്‌തു മനുഷ്യനെ പരീക്ഷിക്കും. പരീക്ഷയിൽ തോററാൽ മുൻ സ്ഥിതിയിലേക്ക്‌ മടക്കാൻ അല്ലാഹുവിന്‌ കഴിയുമെന്നോർത്ത്‌ ജനങ്ങൾക്ക്‌ നന്മചെയ്‌ത്‌ സുകൃതം സമ്പാദിക്കാൻ അല്ലാഹു തുണക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ലോക്കൽ ബിർള

[തിരുത്തുക]

ഞാൻ ബസാറിലൂടെ നടന്നുനീങ്ങുകയാണ്‌. അലസനായും അശ്രദ്ധനായും. എങ്കിലും ഇരതേടുന്ന ജീവിയുടെ പ്രകൃതിസ്വഭാവം ഒരിക്കലും എന്നെ പിരിയാറില്ല.

അപ്പോഴാണ്‌ നാലഞ്ച്‌പേർ ഒന്നിച്ച്‌ ഒരു കടയിലേക്ക് കയറുന്നത്‌ എന്റെ ശ്രദ്ധയിൽപെട്ടത്‌. അസാധാരണമായി ഒന്നും അതിലില്ല . എങ്കിലും എന്നിൽ കുടിയിരിക്കുന്ന അന്വേഷകൻ എൻറ ഗിയർ മാററി. അല്പംകൂടി വേഗതയിൽ ഞാൻ ആ കടയുടെ മുമ്പിലെത്തി തൊഴിലാരംഭിച്ചു.

പല പ്രായത്തിലുള്ള അഞ്ചാറ് പേരുണ്ട്‌ ആ കൂട്ടത്തിൽ എല്ലാവരും വരാന്തയിൽ നിൽക്കുന്നുണ്ട്‌. ഒരു കൊള്ളകൊടുക്കയും നടത്താതെ അങ്ങുമിങ്ങും നോക്കിയും ഒററടിവെച്ചും തിരിഞ്ഞും മറിഞ്ഞും അവർ അലസമായി സമയം തള്ളിനീക്കുന്നതായിട്ടാണ്‌ കണ്ടത്‌.ജിജ്ഞാ സയോടെ ഞാൻ ആ പരിസരത്ത്തന്നെ നിലകൊണ്ടു. അവരിലാരും തന്നെ എന്തെങ്കിലും വാങ്ങുകയോ മറെറന്തെങ്കിലും ഇടപാട് ചെയ്യു കയോ ഒന്നും ചെയ്യാതെ നിന്നു തിരിയുന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ഞാൻ അഹിംസാപരമായി, ശ്രദ്ധിക്കപ്പെടാത്തതരത്തിൽ, കട യുടെ അകത്തേക്ക്‌ കണ്ണുകൾ പായിച്ചു, സാധാരണ കടകളിൽ കാണപ്പെടാറുള്ള വിധം വില്പനച്ചരക്കുകളൊന്നും റാക്കകളിലും ചാക്കുക ളിലുമായി നിരത്തിയിട്ടില്ല. എന്തെങ്കിലും റിപ്പേറോ, വൃവസായിക പ്രവർത്തനമോ നടക്കുന്ന സ്ഥാപനമായിരിക്കാനാണ്‌ സാദ്ധ്യത.

വന്നോ, എത്തിയോ, ഇവിടെയുണ്ടോ എന്നിങ്ങനെ ഇടക്കിടെ ഇവരിലോരോരുത്തരായി അകത്തിരിക്കുന്നവരോട് അന്വേഷിക്കുന്നുണ്ട്‌. അപ്പോൾ ഒരു പ്രത്യേക വ്യക്തിയെ കാണാനെത്തിയവരാണിവരെന്നും അയാളുടെ വരവും പ്രതീക്ഷിച്ചാണ്‌ ആ തിരിച്ചിലെന്നും മനസ്സിലാക്കാൻ പ്രയാസമുണ്ടായില്പ. മിക്കവാറും ആ വ്യക്തി ആ സ്ഥാപനത്തിൻെറ ഉടമയായിരിക്കുകയും ചെയ്യും.

കുറേ മിനുട്ടുകൾ ”ഉന്തിനീക്കിയ” ശേഷം, ഒരാൾ വന്നൂ കയറുന്നത്‌ കണ്ട എല്ലാവരും ഉണർന്നു, തെയ്യാറെടുത്തു, മുഖം പ്രസന്നമായി, ഗൗരവതരമായി, ട്ടാർഗററ്‌ വന്നെത്തി. എല്ലാവരും അയാളേയും, അയാൾ വന്നവരേയും മുഖാമുഖം നോക്കിനിൽക്കുന്നു. ഒരു സംഭാഷണം ആരംഭിക്കാനുള്ള ശുഭ മുഹൂ ർത്തം എത്തിയിരിക്കുന്നു.

കൂട്ടത്തിലുള്ള മദ്ധ്യവയസ്‌ക്കൻ അവരുടെ നേതാവാണെന്ന്‌ തോന്നുന്നു. കയ്യിൽ പുസ്തകവും വേറെ കടലാസുകളും ഉണ്ട്‌.ഒരു മഹത്തായ കാരൃത്തിന്ന്‌ ഉദാരമായി സംഭാവനപിരിക്കാൻ ദിവ്യന്മാരെ സമീപിക്കുന്ന സമുദായസേവകന്മാരാണ്‌ അവരെന്ന്‌ ഞാൻ ന്യായമായും അനുമാനിച്ചു. എത്ര ഉദാരനായാലും ധനികനായാലും സംഭാവനക്കാരെ സ്വീകരിക്കുന്ന ഒരു “യാഥാസ്ഥിതിക” സ്വഭാവമുണ്ടല്ലൊ. അതി വിടെയും നടക്കും. രസകരമായ ചൂടുള്ള സംഭാഷണം, വേദാന്തം. കുററാരോപണം എത്തൊക്കെ നടന്നാലും ഒടുവിൽ അല്പം നീരെങ്കി ലും പിഴിഞ്ഞെടുത്തേ അടങ്ങൂ, മടങ്ങൂ എന്ന പിടിവാശി. അങ്ങിനെയുള്ള ഒരു അടിയും തടയും നടക്കുന്ന നൂലാമാല ക്കോലാഹലക്കു തൂഹലം നേരിട്ടു കേട്ടനുഭവിച്ചു പകർത്തി പകർന്നുകൊടുക്കാനുള്ള ആവേശത്തോടെ ഞാനും “ഉടുത്തൊരുങ്ങി“.

നേതാവെന്ന്‌ തോന്നിക്കുന്ന മദ്ധ്യവയസ്‌ക്കനാണ്‌ സംഭാഷണം ആരംഭിച്ചത്‌. സ്ഥാപനത്തിൻെറ ഉടമയായ യുവാവിനെ സ്നേഹപൂർവ്വം സംബോധന ചെയ്തുകൊണ്ടുള്ള തുടക്കം. കൊടുങ്കാററിന്‌ മുമ്പുള്ള ശാന്തതയാണെന്ന്‌ എനിക്ക്‌ ഊഹിക്കാൻ കഴിഞ്ഞിരുന്നില്പ.

നേതാവ്‌ : അല്ല സ്നേഹിതാ, നമ്മൾ ഇങ്ങന കഴിഞ്ഞാൽ മതിയോ?

കടയുടമ : എന്താ സംഗതി?

നേ : അങ്ങനെ ചോദിക്കുന്നത്‌ ഭംഗിയാണോ?

കട : അതിലെന്താ ഭംഗികേട്? വന്ന കാര്യം അന്വേഷിക്കുന്നത്‌ മര്യാദയല്ലേ?

കൂട്ടത്തിൽ ഒരാൾ : നമ്മുടെ സ്നേഹിതൻ മര്യാദക്കാരനായി മാറിയിരിക്കുന്നല്ലോ?

നേ: ഇപ്പോൾ കാണിക്കുന്ന മര്യാദ അപമര്യാദയോ പോർവിളിയോ ആയിട്ടാണ്‌ ഞങ്ങൾക്ക്‌ തോന്നുന്നത്‌.

കട: അതിന്‌ ഞാൻ നിരപരാധിയാണേ. ഒരു പോരും ഉദ്ദേശിച്ചിട്ടില്ല.

നേ : താൻ അപരാധിയാണ്‌. ഞങ്ങൾ വന്ന കാര്യം സ്വയം അറിയാവുന്നതിനാൽ വന്നതെന്തിനെന്ന അന്വേഷണം പരിഹാസമോ അവ മതിയോ. ആയിട്ടല്ലേ വ്യാഖ്യാനിക്കേണ്ടെത്‌.

കട: കാര്യം എങ്ങനെയാണ്‌ ഞാനറിയുക; എനിക്ക്‌ അദൃശ്യജഞാനമോ അമാനുഷിക ശക്തിയോ ഇല്ലല്ലോ.

നേ: ഇതിന് മുമ്പ് ഇങ്ങനെ ചോദിച്ചിട്ടില്ലല്ലോ.?

കട: അപ്പോഴൊന്നും നിങ്ങളുടെ കൂടെയുണ്ടാവാറില്പാത്ത ആളുകളെ ഇപ്പോൾ കണ്ടത്‌കൊണ്ടാണ്‌ കാര്യം അന്വേഷിച്ചത്‌.

നേ: താൻ തന്നെയാണ്‌ ഇവരെയൊക്കെ കൂട്ടിയത്‌.

കട: അയ്യോ ഞാൻ ക്ഷണിച്ചില്ലല്ലേ.

നേ; മുമ്പും താൻ ക്ഷണിച്ചിട്ടല്ല വരാറ്‌. ആദ്യം ഞാൻ തനിയേ ആയിരുന്നു പിന്നെ എൻെറ കൂടെ ഒന്നോ രണ്ടോ പേർ ഉണ്ടാകാൻ തുടങ്ങി. ഇപ്പോൾ ഞങ്ങൾ അരഡസൻ ആളുകളാണ്‌. സാധാരണ പോക്കിരിയേയും, കള്ളനേയും മാന്യതയുള്ള പൗരന്മാരേയും അറസ്റ്റ്‌ ചെയ്യാൻ സബ്‌ഇൻസ്പെക്ടറും കോൺസ്റ്റബിളൂം മതി. വീരപ്പനെ പിടികൂടാൻ സ്‌പഷൽട്ടാസ്റ്റ്‌ ഫോഴ്‌സ്‌. പ്രത്യേക അദ്ധ്വാനപ്പട്ടാളം_തന്നെ വേണ്ടിവന്നു.

കട: ഞാൻ വീരപ്പനായോ?

നേ: വീരനാണെന്നതിൽ സംശയമില്ല. മൂന്നുകൊല്പമായില്ലേ, തന്നെ സ്വാധീനിക്കാൻ ഞങ്ങൾക്ക്‌ കഴിഞ്ഞോ? പിടികൊടുക്കാതെ സ്വതന്ത്രമായി വിഹരിക്കുന്ന വീരപ്പനെപ്പോലെ വീരനായ താങ്കളും നിർവ്യാകുലനായി വിരാജിക്കുകയല്ലേ, കടം വീട്ടാതെ.

കൂട്ടത്തിലൊരാൾ: കാര്യം പറഞ്ഞു ഞങ്ങളെ വിടൂ മിസ്റ്റർ.

കട: ഞാനെന്താ പറയേണ്ടത്‌?

നേ: എനി ഒന്നും പറയേണ്ടതില്ല. മൂന്ന്‌ കൊല്ലമായി കുറേ പറഞ്ഞില്ലേ എനി പൈസ തന്നുതീർത്താൽ മതി.

കട: ഞാൻ താമസിയാതെ തരാം.

കൂട്ടത്തിൽ: മുമ്പൊക്കെ നാളെത്തരാം എന്ന്‌ പറയാറായിരുന്നു, ഇപ്പോൾ ശൈലി മാറിയല്ലോ. നീണ്ട അവധി കിട്ടാനാണോ?

മറെറാരാൾ: എന്ത്‌ പറഞ്ഞാലും അതും കേട്ടു നാം മടങ്ങിപ്പോകുമെന്നും രണ്ടുമാസത്തിന്‌ ശല്യമുണ്ടാകില്ലെന്നും അയാൾക്കറിയാം പിന്നെ ഏത്‌ ശൈലിയിൽ പറഞ്ഞാലെന്താ?

നേ: പൊതുധനം അന്യായമായി കൈവശം വെക്കുന്നത്‌ ഈ സംഘടനാംഗങ്ങളോട് ചെയ്യുന്ന അക്രമമല്ലേ? നിങ്ങളെപ്പോലെ ആവശ്യക്കാ രായ മററുള്ളവർക്കും എത്തിക്കേണ്ടുന്ന സഹായധനം നിങ്ങൾ ദീർഘകാലം കയ്യടക്കി മററുള്ളവരെ ദ്രോഹിക്കുന്നത്‌ നീതിയാണോ?

കട: വേഗം തരാം, അല്പംകൂടി..........

നേ: പഴയ ആ വാക്ക്‌ എനി ആവത്തിക്കേണ്ട. പലതവണ അത്‌ പറഞ്ഞതല്ലാതെ പറഞ്ഞപോലെ ചെയ്തിട്ടില്ലല്ലൊ. നിങ്ങളുടെ വാക്ക്‌ പഴയ ചാക്കിലും മോശമാണ്‌.

മറെറാരാൾ: ഞങ്ങൾക്കും സഹായനിധിയിൽ അവകാശമുണ്ട്‌, ഇത് വാങ്ങി ഞങ്ങളുടെയിടയിൽ "വിതരണം ചെയ്യു. ഇയാൾക്ക്‌ മാത്രമു ള്ളതല്ലല്ലൊ പൊതുഫണ്ട്‌.

നേ: ഇതുവരെ താൻ പറയുന്നത് കേട്ടുമടങ്ങി പോകലായിരുന്നു ഞങ്ങളുടെ പതിവ്‌. എനി അത്‌ നടപ്പില്ല. പണം തന്നേതീരൂ,

കട: ഇപ്പോൾ പറയുന്നത് പറയുന്ന പോലെ ചെയ്യാനാണ്‌.

നേ: ആണത്തമില്ലാ ത്ത തൻെറ വാഗ്‌ദാനങ്ങൾക്ക്‌ വല്ല വിലയുമുണ്ടോ? മൂർച്ചയില്ലാത്ത ആയുധംപോലെയല്ലേ തന്റെ വാക്കുകൾ. ഒരു മാന്യതയൊക്കെ മനുഷ്യർക്ക്‌ വേണ്ടേ?

ഒരാൾ : ഇങ്ങനെ ജനങ്ങളെ കബളിപ്പിച്ചു ശീലിച്ചവർക്കും ജനങ്ങളുടെ ശകാരവും അസഭ്യവും കേട്ടുതഴമ്പിച്ചവർക്കും ആരെന്ത്‌ പറഞ്ഞാലും മൂട്ടിൽ മുളച്ച ആല്‌ പോലെയാണ്‌ തറവാടിത്തം, അഭിമാനം എന്നൊക്കെ പറയേണ്ടത്‌ ആരോടാണ്‌?

മറെറാരാൾ: വേഷവിധാനം കണ്ടാൽ മാന്യനെപ്പോലെ. അത്തരക്കാരെ മാന്യന്മാരെന്ന്‌ ജനം ധരിക്കും. അടുത്ത് പഴകുമ്പോഴല്ലേ തനി നിറം മനസ്സിലാവുക.

ഒരാൾ: ഇക്കാലത്തെ തട്ടിപ്പുകാരിൽ അത്യുത്തമന്മാർ മുതൽ അറുകേടികൾ വരേയുണ്ട്‌. പലർക്കും നേതാക്കളുടെ പരിവേഷവും ഉണ്ട്‌. വിദ്യാഭ്യാസവും ഉണ്ട്‌.

കട: ഒരു തവണകൂടി ഞാൻ പറയുന്നത്‌ കേൾക്കൂ.

നേ: ആ വാക്ക്‌ എങ്ങനെ വിശ്വസിക്കും? മുൻകാലങ്ങളെപ്പോലെ എനിയും ഉദയാസ്തമനങ്ങൾ നടക്കും, തൻെറ ദിനചരൃകൾ നടക്കും. ഞങ്ങളുടെ നിഷ്‌ക്രിയത്വവും. നിത്യവും തന്നെത്തേടിവരാൻ, ഞങ്ങൾ ജോലിയില്ലാത്തവരല്ല, സ്ഥാപനത്തിൽ നിന്ന്‌ ശമ്പളം പററുന്ന വരുമല്ല. സ്ഥാപനത്തിൻെറ ഔദ്യോഗികഭാരവാഹികളായത്‌ കൊണ്ട്‌ തന്നെപ്പോലെയുള്ള വികാരവിചാര ശൂന്യരെ തേടി നടക്കേണ്ടുന്ന ഗതികേട് അനുഭവിക്കുകയാണ”.

ഒരാൾ; (നേതാവിനോട്‌) ഇയ്യാൾക്ക് കഴിയാണ്ടല്ലല്ലൊ, കരുതികൂട്ടിത്തരാതിരിക്കുകയല്ലെ. എനി വരാൻ ഞങ്ങൾ തയ്യാറല്ല ഇന്ന്‌ അവസാ നിപ്പിചുുപോകണം.

നേ: ഞങ്ങളെക്കൊണ്ട്‌ അധികം സംസാരിപ്പിക്കുന്നതെന്തിനാണ്‌? ആ തുക അടച്ച്‌ സംഗതി ക്ലോസാക്കിക്കളഞ്ഞേക്കൂ.

കട: മുമ്പ്‌ പറഞ്ഞ പോലെയല്ല. ഇപ്പോൾ പറയുന്നത്. ഉടനെ തീർക്കാം. എന്നെ വിശ്വസിക്കൂ .

ഒരാൾ : നിങ്ങളെ ഞങ്ങൾ വിശ്വസിക്കുകയോ? സംഘടനയുടെ നേതാവെന്ന നിലയിൽ ഇദ്ദേഹം എത്ര പ്രാവശ്യം നിങ്ങളെ സമീപിച്ചി ട്ടുണ്ട്. അപ്പോഴൊക്കെ ഓരോ അവധി പറഞ്ഞു അദ്ദേഹത്തെ മടക്കി അയച്ചു അവസാനം അദ്ദേഹം “എനി ഞാൻ തനിയെ തൻെറ അടുത്ത്‌ വരുന്നതല്ല" എന്ന് പറഞ്ഞു കോലും മുറിച്ചിട്ട്‌ വെറുപ്പോടെ തിരിച്ചുപോകയുണ്ടായില്ലേ? അതിനു ശേഷമല്ലെ രണ്ടാളും മൂന്നാളും കൂടി വരാൻ തൂടങ്ങിയത്‌. എന്നിട്ടും താൻ അവധി പറയുകയെന്നതല്പാതെ അതവസാനിപ്പിക്കാനുള്ള ഒരു മനോഭാവവും താൻ പ്രദർശി പ്പിച്ചില്ല. എത്രകാലം ഇങ്ങനെ കഴിയാമെന്നാണ്‌ തൻെറ ആലോചന? താൻ ഇരിമ്പൊന്നുമല്പല്ലൊ. ഞങ്ങൾ പിഴിഞ്ഞു ചാറെടുക്കും

കട: നിങ്ങളെല്ലാവരും കൂടി എന്നെ ഇങ്ങനെ ആക്രമിച്ചാൽ ഞാൻ 'നിസ്സഹായകനായി ഇരിക്കയല്ലാതെ എന്ത്‌ ചെയ്യും?

ഒരാൾ : എത്ര ആളുടെ രക്തമാണെടോ താൻ വാററികുടിച്ചുകൊണ്ടിരിക്കുന്നത്? താൻ പണം ഇന്ന് തന്നിട്ടില്ലെങ്കിൽ, എനി സമിതിയം ഗങ്ങൾ പത്ത്‌നൂറ്‌ പേര് ഘോഷയാത്രയായി വന്ന്‌ കട കയ്യേറുകയും തന്നെ ഘെരാവൊ ചെയ്യകയും ചെയ്യേണ്ടിവരും.

നേ: ഈ സംഖ്യ അടച്ചുതീർക്കാൻ തനിക്ക്‌ കഴിയാണ്ടല്ലല്ലൊ നല്ല ഉല്പാദനമുണ്ട്‌. നല്ല പ്രചരണമുണ്ട്‌. അത്‌വഴി' തനിക്ക്‌ നല്ല വരുമാനവു മുണ്ട്‌. ഇതൊക്കെ ആയിട്ടും ഈ ബാദ്ധൃത അവസാനിപ്പിക്കാതെ, കിട്ടാക്കുററി പിരിക്കാൻ ഞങ്ങൾ കുറേ ആളുകൾ പതിവായി തൻെറ വരാന്തയിൽ കയറിനിന്ന്‌ ആക്രോശിക്കുന്നതിൽ തനിക്ക് ലജ്ജതോന്നുന്നില്ലേ?

ഒരാൾ ; ഇയ്യാളൊരു നാഴികക്കല്ലാണ്‌.

കട; എനിക്കെന്തിനാ ലജ്ജ തോന്നേണ്ട കാര്യം? പതിവല്ലാ ത്തത്‌ എന്താണിവിടെ?

നേ: കുററി പിരിക്കാൻ ആളുകളെ കേററിറക്കം ലജ്‌ജാവഹമല്ലേ?

കട: കടം ഉള്ളതിൽ ലജ്ജ തോന്നേണ്ടതില്ല. നിങ്ങൾക്കും ഉണ്ടാകും കടം. എല്ലാവർക്കും ഉണ്ടാകും കടം. ട്ടാററാക്കും ബിർലക്കും കടമില്ലേ?

ഒരാൾ: മൂപ്പര്‌ ബിർളയുടെ കണക്കപ്പിള്ളയാണെന്ന്

മറെറാരാൾ: ബിർളയുടെ ആഡിററർ ആയാലും മതി,

നേ: അവർക്ക്‌ കടമുണ്ടെങ്കിൽ അത്‌ നടന്നുകൊണ്ടിരിക്കുന്ന എടവാടിൻെറ ഭാഗമായിട്ടല്ലാതെ, തൻെറ മാതിരി കിട്ടിയത് പെട്ടിയിലിട്ടു തരികിട പറയുന്നവരല്ല അവർ.

ഒരാൾ: അത്‌ സാക്ഷാൽ ബിർളയും ഇത്‌ ലോക്കൽ ബിർളയുമാണ്‌, അതിൻെറ വ്യത്യാസം കാണും. ഇത്‌ ഉർളയാണ്

നേ; ബിർളക്ക്‌ കടമുണ്ടെന്നും പറഞ്ഞു താൻ നാട്ടുകാരുടെ പണം മുക്കാൻ നോക്കേണ്ട. തനിക്ക്‌ ലജജയില്ലായിരിക്കും, ഞങ്ങൾക്ക്‌ നാണക്കേടായിത്തുടങ്ങി. ഈ പണം വസൂലാക്കാൻ നിങ്ങൾക്ക്‌ കഴിവില്ലേ എന്ന്‌ ആളുകൾ ഞങ്ങളോട് ചോദിച്ചു തുടങ്ങി.

കട; ഞാനെന്ത്‌ വേണം?

ഒരാൾ: ഇത്രയൊക്കെ സംസാരിച്ചിട്ടും എന്ത്‌ വേണമെന്നോ? തൻെറ മാതിരി വേറെയും ബിർളമാരുണ്ടായിരുന്നു. അതൊക്കെ ഞങ്ങൾ ശരിയാക്കി താനാണ്‌ ഒതുങ്ങാപുള്ളി യായി നിലകൊള്ളുന്ന ആധുനിക ഭീകരൻ, വിഴുങ്ങൽ, ഭീമൻ.

നേ: താനേ, ഉള്ള സംഖ്യ ഇന്നുതന്നെ കൊടുക്കിൻ, ബാക്കി ഇന്ന സമയം തരുമെന്ന് പറയുകയും ആ സമയത്ത്‌ കൊടുക്കുകയും ചെയ്യുക. ഇത്‌ അവസാന അവധിയാണ്‌. ഈ ചാൻസ്‌ താൻ നഷ്ടപ്പെട്ടാൽ അടുത്ത നടവടി തന്നെ വേദനപ്പിക്കും. അതിനിടവരുത്താ തിരുന്നാൽ തനിക്കും ഞങ്ങൾക്കും നന്ന്. ഇപ്പോൾ ഞങ്ങൾ പോകുന്നു.

ഒരാൾ: ലോക്കൽ ബിർളാ, മൊരളാബാദ്‌.

മറെറാരാൾ; ലോക്കൽബിർളാ, ഉരുളാബാദ്‌.

ധനം കൂടി, മനം കോടി

[തിരുത്തുക]

ഞാൻ ഒരു തൂണും ചാരി വിശ്രമിക്കുകയാണ്‌. അപ്പോൾ ഒരു സലാം ചൊല്ലുന്ന ശബ്ദം കേട്ടു, തലനിവർത്തി ശ്രദ്ധിച്ചപ്പോൾ അടുത്ത ബഞ്ചിൽ ഏകനായി ഇരിപ്പുറപ്പിച്ചിട്ടുള്ള ഒരു വൃദ്ധൻെറ ശബ്ദമാണ്‌ ഞാൻ കേട്ടതെന്ന് മനസ്സിലായി. ഒരു മദ്ധ്യവയസ്കൻ ആ വൃദ്ധനെ സമീപിക്കുന്നുണ്ട്‌,

വൃ: വരിൻ, ഇരിക്കൂ

മദ്ധ്യവയസ്കൻ: ഇരിക്കാൻ നേരമില്ലല്ലോ അല്പം തിരക്കുണ്ട്‌.

വൃ; എന്നാലും അല്പം ഇരുന്നിട്ടു പോകാം. നമ്മൾ തമ്മിൽ കണ്ടിട്ട്‌ നാളുകുറേ ആയില്ലേ?

മ.വ: ശരിയാണ്‌. അടുത്തൊന്നും കണ്ട ഓർമ്മയില്ല.

വൃ: എന്താ വിശേഷങ്ങൾ? ഇപ്പോൾ മുമ്പത്തെപ്പോലെ ഇങ്ങോട്ടൊന്നും വരാറില്ലേ? പണ്ടൊക്കെ അടിക്കടി നാം കണ്ടുമുട്ടുമായിരുന്നു. ഇപ്പോൾ കുറേ നാളായി അങ്ങനെ കാണാറില്ല

മ.വ: പുറത്തിറങ്ങി ചുററി നടക്കാനും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താനും മുമ്പത്തെപ്പോലെ താല്പര്യം തോന്നുന്നില്ല. സമൂഹവുമായി അകലാൻ തോന്നുന്നു

വൃ: എന്താണ് ഭാവമാററത്തിന്‌ കാരണം? നല്ലവരുമായുള്ള സ്നേഹം മൂക്കുംതോറും കൂടുതൽ കൂടുതൽ മധുരമായി തോന്നുമെന്നാണ ല്ലൊ മഹദ് വാക്യം .

മ. വ: നല്ലവർ അധികമുണ്ടോ നമ്മുടെ സമൂഹത്തിൽ? അടുക്കുമ്പോഴറിയാം കരിമ്പല്പ, ഇരിങ്ങണയാണെന്ന്.

വൃ: അത്തരക്കാരും ധാരാളമുണ്ട്‌. എന്ന് വെച്ച്‌ സമൂഹത്തിനെ വെറുക്കാൻ പാടില്ലല്ലൊ.

മ.വ; അടുക്കാൻ പററാഞ്ഞാൽ ക്രമേണ വെറുപ്പ് ജനിക്കും. അപ്പോൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാനേ തോന്നൂ, പുറത്തിറങ്ങി നടക്കാൻ മനസ്സ്‌വരില്ല.

വൃ: ആ വികാരത്തിന് “ആ ചിന്താഗതിക്ക്‌ ഒരു തടയിടണം. അതിനെ വളർത്തിയെടുക്കരുത്'. എന്തുകൊണ്ടെന്നാൽ നബി (സ) പറ ഞ്ഞിട്ടുണ്ട് സമൂഹത്തിൽ നിന്നുള്ള ദ്രോഹം സഹിച്ചു കൊണ്ട് അവരോടൊപ്പം കഴിഞ്ഞുകൂടുന്നതാണ്, അവരെയും വിട്ടകന്നു കഴിയു ന്നതിനേക്കാൾ ശ്രേഷ്ടമെന്ന്. ആ ദ്രോഹങ്ങൾ സഹിക്കുന്നത്‌ ഒരു പുണ്യകർമ്മമായി അല്പാഹു ഗണിക്കുമെന്നർത്ഥം.

മ.വ: തത്വജ്ഞാന പ്രകാരം മനസ്സ്‌ അടങ്ങിക്കിട്ടണ്ടേ എന്ത് ചെയ്യും?

വൃ: അതൊക്കെ പരിശീലിക്കണം. കുറേയൊക്കെ ബുദ്‌ധിക്ക്‌ വഴിപ്പെടണം. അതായത്‌ വിചാരത്തിനു വികാരത്തെ നിയന്ത്രിക്കാനും പഠിക്കണം. എല്ലാം ശരിയാകും. അതിരിക്കട്ടെ. ഇപ്പോൾ എവിടെ പോയിട്ട് വരുന്നു?

മ. എൻെറ ഒരു പഴയ ചങ്ങാതിയെ കാണാൻ പോയതാണ്‌.. അയാളെ കണ്ടു കാര്യം കഴിഞ്ഞു മടങ്ങുകയാണ്‌.

വൃ: വന്ന കാര്യം നടന്നു. പിന്നെ ധൃതിപ്പെടാനില്പല്ലൊ.

മ.വ: അടിയന്തിരമായതുകൊണ്ടാണ്‌ അയാളെ കാണാൻ വന്നത്‌. കുറച്ച് പൈസ ആവശ്യമായിവന്നു. അത്‌ കിട്ടി, ഇനി വേണ്ടേടത്ത്‌ എത്തിക്കണം.

വൃ: പണക്കാർ തമ്മിലാണല്ലൊ കൊള്ളക്കൊടുക്ക. അവരും കൊടുക്കും അവർക്കും കൊടുക്കും “വീട്ടിലുണ്ടെങ്കിൽ വിരുന്നുചോറും കിട്ടും" എന്നാണല്ലൊ പ്രമാണം.

മ.വ: ഇവിടെ സംഗതിയങ്ങനെയല്ല. ഞാനുദ്ദേശിക്കാത്ത ഒരാവശ്യം ഇവിടെ എത്തിയപ്പോൾ ഉണ്ടായി. പിന്നെ അതിന്‌ വേണ്ടി വീട്ടിൽ പോകണ്ടേ? അപ്പോൾ തോന്നി അടുത്തുള്ള ചങ്ങാതിയിൽനിന്ന് വാങ്ങാമെന്ന് അങ്ങനെ യാദൃശ്ചികമായി സംഭവിച്ചതാണ്‌ ഈ സുഹൃദ്ദ ർശ്ശനവും കൊള്ളക്കൊടുക്കയും.

വൃ: ചങ്ങാതിയെ കാണാനിടവന്നത് നന്നായി. പണമിടപാടും ചിലപ്പോൾ ആവശ്യമായിവരും. ഒരു പോയിന്റ്‌_നമുക്ക് എപ്പോഴാണ്‌ കുറച്ചോ അധികമോ പൈസയുടെ ആവശ്യം നേരിടുക എന്നറിയില്ല. അതുകൊണ്ട് എപ്പോഴും എന്തെങ്കിലും ഒരു തുക കീശയിലുണ്ടാ യിരിക്കണം.

മ.വ: അതില്ലാത്തത്‌കൊണ്ടാണ്‌ ഇന്ന് വായ്പ വാങ്ങേണ്ടിവന്നത്‌.

വൃ: നിങ്ങൾക്കൊക്കെ അല്ലാഹു (ത) വളരെ നിഅ്‌മത്ത്‌ ചെയ്തിട്ടുണ്ടല്ലോ. ഞങ്ങളെപ്പോലെ ബേജാറും വെകിളിയുമായി നെഞ്ചുരുകേ ണ്ടുന്ന ഗതികേട്‌ നിങ്ങൾക്കില്ല. പുറത്തിറങ്ങുമ്പോൾ എന്തെങ്കിലും കീശയിൽ കരുതണം. പലത്‌ കൊണ്ടും അത്‌ ഗുണം ചെയ്യും. വല്ല വർക്കും ചെറിയ ഉപകാര സഹായങ്ങൾ ചെയ്യേണ്ടിവന്നാൽ അതിനും സാധിക്കു. കയ്യിലൊന്നും ഇല്ലെങ്കിൽ “ഇല്ല“ എന്ന പദം നിങ്ങളെ വായിൽനിന്നു പുറപ്പെടേണ്ടിവരും. ആ വാക്ക് ഒഴിവാക്കലല്ലേ യോഗ്യതയും മാന്യതയും.

മ.വ: സംഗതിയുടെ കിടപ്പ്‌ നിങ്ങളറിയില്ല, നിങ്ങൾപറഞ്ഞ ശീലം എനിക്ക്‌ ആദ്യമൊക്കെ ഉണ്ടായിരുന്നു. അത് സൗര്യക്കേടായിത്തീർ ന്നു. അപ്പോൾ ആ ശീലം അങ്ങ്‌ മാററി.

വൃ: അതിശയം തോന്നുന്നല്ലോ. എപ്പോഴും കൈവശം അല്പം പൈസയുണ്ടായിരിക്കുകയെന്നത്‌ സ്വൈരം കെടുത്തുന്ന ശീലമായി നിങ്ങൾക്കനുഭവപ്പെട്ടു എന്ന് പറയുന്നത്‌ മനസ്സിലാക്കാൻ പ്രയാസമുണ്ട് . ഞാനാവട്ടെ “കാലിയായി“ നടക്കേണ്ടിവന്നല്ലോ എന്ന് സ്വയം പഴിച്ചു ദുഃഖിക്കുകയാണ്‌. അല്പാഹു (ത) നിഅ'മത്ത്‌ ചെയ്ത നിങ്ങൾക്ക് അത്‌ സ്വൈരക്കേട്! എന്താ ഇത്‌?

മ.വ: പറയാം ആളുകളൊക്കെ എന്നെയും കാത്ത് വഴിയിലിരിക്കയാണെന്ന് തോന്നിപോകുന്നു. പുറത്തിറങ്ങേണ്ട താമസം ഓരോരു ത്തർ പിന്നാലെ കൂടുകയായി. ഓരോതരം ആവശ്യങ്ങൾ, ബുദ്ധിമുട്ടുകൾ, ഞെരുക്കങ്ങൾ, പ്രയാസങ്ങൾ അവർ എൻെറ മുമ്പിൽ അവതരിപ്പിക്കും. ആളും ആവശ്യവും നോക്കി തരംപേലെ സഹായിക്കുകയും ചെയ്യും. ഇത്‌ കൂടാതെ വായ്പക്കാർ അവരെയും ഒരളവിൽ തൃപ്തിപ്പെടുത്തും പക്ഷെ വായ്പ പോയതിന്റെ ഒരംശം മാത്രമേ തിരിച്ചുവരികയുള്ളൂ. പണമിടപാട്‌ സ്നേഹിതന്മാരെ നഷ്ടപ്പെടുത്തും എന്നത്‌ വളരെ ശരിയാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ഒരു ഗുണമുണ്ട്. ഇപ്പോൾ വായ്പക്കാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. പലരും ഒരു “വാങ്ങ“ലോടെ അപ്രത്യക്ഷമാകും. പോയത്‌ പോയാലും ആ ശല്യം ഒഴിഞ്ഞല്ലോ എന്നതാണ്‌ എന്നെ ആശ്വസിപ്പിക്കുന്നത്‌. കയ്യിലു ണ്ടായാൽ ചോദിക്കുന്നവർക്ക് കൊടുക്കും. ഇല്ലെങ്കിൽ അത്‌ കൂടാതെ കഴിഞ്ഞല്ലൊ. അതാണ് ഞാൻ കാലിയായി നടക്കാൻ തീരുമാനി ച്ചത്‌. ശല്യം മനസ്സിലായല്ലോ?.

വൃ: സ്നേഹപൂർവ്വം പറയട്ടെ, തെററിദ്ധരിക്കരുത്‌, വേണ്ടുവോളം അറിവും വിവേകവും ലോകാനുഭവവും നിങ്ങൾക്കുണ്ട്‌ പടച്ചവൻ അനുഗ്രഹിച്ച വ്യക്തികളിലൊരാളാണ്‌ നിങ്ങൾ. അവൻതന്നത്‌, അവൻ ഇഷ്ടപ്പെടുന്ന, അ൨ൻ കല്പിച്ച മാർഗ്ഗത്തിൽ ചെലവ് ചെയ്യേണ്ടത്‌ നമ്മുടെ കടമയാണ്‌. ആ നിഅമത്തിന്ന് കാണിക്കുന്ന ശുക്ർ നന്ദി_അതാണ്‌ ഇല്ലാത്തവരുടെ പരിതസ്ഥിതികൾ മനസ്സിലാക്കി അവർക്ക്‌ വേണ്ട സഹായം ചെയ്ത് സമാധാനിപ്പിക്കുക. അതിന് മടിക്കരുത്‌. നമ്മെ വീണ്ടും പടച്ചവൻ ഇല്ലായ്‌മയിലേക്ക്‌ താഴ്‌ത്താതിരിക്കണമെങ്കിൽ തന്നത്‌ നന്ദിപൂർവ്വം ഉപയോഗപ്പെടുത്തണം.

മ.വ: പക്ഷെ ആളുകൾ നമ്മെ ചൂഷണം ചെയ്യാൻ നടക്കുകയാണ്‌. ഒന്നാമത്‌ സത്യസന്ധതയില്ല. വാക്ക്‌ പാലിക്കയുമില്പ. എന്തെങ്കിലും പറഞ്ഞു എന്നിൽ നിന്ന് കുറേ വസൂലാക്കണമെന്ന ലക്ഷ്യമേ അവർക്കുള്ളു. കൊടുക്കുന്ന ശീലം എനിക്കുണ്ടെന്നും അതിൽ മടിയോ മുഷിപ്പോ ഇല്ലെന്നും കുറച്ചു കാലംകൊണ്ട് അവ൪ മനസ്സിലാക്കി, ഇത്‌ തന്നെ തരം എന്ന മട്ടിൽ കാണുമ്പോഴൊക്കെ പിന്നാലെകൂടി ഊററാൻ തുടങ്ങുകയായി. ഇതൊരു സ്ഥിരം പരിപാടിയാണ്‌ ചിലർക്ക്‌. അത്‌ മനസ്സിലാക്കിത്തന്നെയാണ്‌ എൻറ ഇപ്പോഴത്തെ രീതി. കയ്യിൽവെച്ചുകൊണ്ട് ഇല്ലെന്ന്‌ കളവ്‌ പറയുന്നതിലും ഭേദം ഇല്ലാതെതന്നെ ഇല്ലെന്ന് പറഞ്ഞു സത്യവാനാകാമല്ലൊ. ആളുകളെ ഒഴിവാ ക്കലാണ്‌ ലക്ഷ്യം. അത്‌ കളവ്‌ പറയാതെ സാധിക്കുന്നു.

വൃ: ആളുകളെകൊണ്ടുള്ള ബുദ്ധിമുട്ട് മനസ്സിലായി പക്ഷെ യഥാത്ഥത്തിൽ വിഷമിക്കുന്നവരെ മറക്കരുത്‌. കൂരകളിൽ പാർക്കുന്നവ രുണ്ട്‌, തീയെരിയാത്ത അടുപ്പുകളുണ്ട്‌."വയററത്ത്‌ കല്ല്‌ കെട്ടി” മേലേ അലക്കിത്തേച്ച വെള്ള ഷർട്ടും ധരിച്ച്‌ വേഷഭൂഷാദികളോടെ ജനമദ്ധ്യേ വിഹരിക്കുന്ന മാന്യന്മാരുണ്ട്‌_ചോദിക്കാൻ നാവ് പൊന്താത്തവർ _അവരൊക്കെ നിങ്ങളെപ്പോലെയുള്ളവരുടെ ബാദ്ധ്യതയാണ്‌ . നിങ്ങളൊക്കെ ഏക്കർകണക്കിന് വാങ്ങി കൂട്ടുന്നു, മാളികകൾ നിലനിലയായി പണിതു കേററുന്നു. സമൂഹത്തിലെ നിർദ്ധനന്മാരേയും, ദരിദ്രവാസികളേയും വിസ്മരിക്കരുത്‌. ഖുർആൻ പറയുന്നു. "അള്ളാഹു (ത) അനുഗ്രഹിച്ചു നല്കിയതുകൊണ്ട് പരലോകം കരസ്ഥമാക്കാൻ ആഗ്രഹിക്കുക. നിനക്ക്‌ ലഭിച്ചിട്ടുള്ളതിനെ മറക്കാതിരിക്കുക. അതിനാൽ അള്ളാഹു നിനക്ക് നന്മ ചെയ്തത്‌ പോലെ നീയും (മററുള്ളവ ർക്ക്‌)നന്മ ചെയ്യുക” ഈ നിർദ്ദേശങ്ങൾ നിങ്ങളെപ്പോലെയുള്ളവർ ഓർത്തിരിക്കേണ്ടതാണ്‌.

മ.വ: തത്വം വളരെ ശരിതന്നെ പക്ഷെ ആളുകളുടെ സമീപം എന്നിൽ വളരെ വെറുപ്പുണ്ടാക്കിക്കഴിഞ്ഞു, ആളുകളെ കാണുന്നത്‌ തന്നെ ഭയമായിത്തീർന്നിരിക്കയാണ്‌. അതിനാൽ പുറത്തിറങ്ങാൻതന്നെ മടിയായി നാം തമ്മിൽ മുമ്പത്തെപ്പോലെ അടിക്കടി കാണാ ത്തത്‌ അത്‌കൊണ്ടാണ്‌ .

വ്യ: അത്‌ പാടില്ല, ആവശ്യക്കാരെ കണ്ട്മുട്ടുന്നത് ഭാഗ്യമായി കരുതണം, അവർക്കെന്തെങ്കിലും കൊടുത്താൽ പരലോക നന്മ നേടാൻ സാധിക്കുമല്ലൊ. വിശക്കാത്തവർക്ക് മടികൂടാതെ കൊടുക്കുന്ന ധനികർ വിശക്കുന്നവരെ നിഷ്‌കരുണം അവഗണിക്കുന്നു എന്ന് തോന്നി ക്കുന്ന വിധത്തിലാണ്‌ അനുഭവങ്ങൾ നിങ്ങൾതന്നെ സമ്മതിക്കുന്നു നിർദ്ധനന്മാരെ കാണാൻതന്നെ ഭയമാകുന്നു എന്ന്. ധനം കൂടി, മനം കോടി, പണ്ട് മനസ്സിനുണ്ടായ അയവും ഭയവും കാരുണൃവുമൊക്കെ ഇപ്പോൾ ഇല്ലാതായി അങ്ങഒന ആവരുത്‌,

മ.വ : തീരേ കെട്ടടങ്ങിയിട്ടില്ല. ദയാദാക്ഷിണ്യമൊക്കെ കാണിക്കുന്നതിൽ എനിക്ക് മടിയില്ല. അത്യാവശ്യമുണ്ടെന്ന്‌ കാണുന്നിടത്ത്‌ എൻെറ കൈകൾ നീളാറുണ്ട്.

വ്യ: അൽഹംദുലില്പാഹ് _ആ കൈക്ക് നീളം കൂടികൂടി വരട്ടെ, ഖുർആൻെറ ഭാഷയിൽ പറഞ്ഞാൽ ചിലർ കൈകൾ പിരടിയിൽ വെച്ചു കെട്ടിയവരുണ്ട്‌ അവർ നന്ദികെട്ടവരാണ്. അവരുടെ ധാരണ അവർക്ക്‌ കിട്ടിയ ധനമെല്ലാം അവർ അവരുടെ ബുദ്ധിസാമർത്ഥ്യം, അധ്വാ നശീലം, സ്ഥിരോത്സാഹം എന്നീ ഗുണങ്ങളാൽ സ്വയം സമ്പാദിച്ചതാണെന്നാണ്. അല്ലാഹുവിന്‌ ഒരു പങ്ക് ഉള്ളതായി അവർ വിശ്വസിക്കു ന്നതായി തോന്നുന്നില്ല. ദാലിക്കമിൻ ഫളലില്പാഹി_ അല്പാഹു കനിഞ്ഞു നൽകിയതാണെന്ന്‌ അക്കൂട്ടർ സമ്മതിക്കയില്ല . അല്ലാഹുവാണു അവരെ “തണ്ടിലേറ്റി"യത്‌ അവരുടെ “തോളിൽ മാറാപ്പ്“കേററുന്നതിനും അവന് കഴിയും എന്ന് അവർ വിശ്വസിക്കുന്നുണ്ടോ ആവോ, ചിലർ ധാരാളം ധനദുർവിനിയോഗം ചെയ്യുന്നു. കേസുംകൂട്ടവും ഉണ്ടാക്കുന്നു നാട്ടിൽ കുഴപ്പം സൃഷ്ടിക്കുന്ന. വലിയ തുക വേണ്ടാത്ത തിനു ചെലവാക്കാൻ മടിയില്ലാത്ത അവർ, പുണ്യകരമായ കാര്യങ്ങളിൽ മഹാപിശുക്കു കാണിക്കുന്നു. എല്ലാവരുമല്പ. എന്നാലും വളരെ പേർ അങ്ങനെയുള്ളവരുണ്ട്. അള്ളാഹു നിർബന്ധമാക്കിയ സക്കാത്ത്‌ ശരിക്കും കൊടുത്തുവീട്ടുന്നവർ എത്രപേരുണ്ടാവും, അനേകം ഏക്കർ ഭൂമിയുടെ ഉടമയായവർ പൊതുജനോപയോഗത്തിനായി നടവഴി സ്ഥലം വിട്ടുകൊടുക്കാൻ മടിക്കുന്നവരുണ്ട്.. ജനം വർദ്ധിച്ചു ഭവനങ്ങൾ പെരുത്തു പണ്ട് ഒഴിഞ്ഞുകിടന്ന മൈതാനങ്ങൾ ഇപ്പോൾ ഭവനനിബിഡമായി. കാരണം പൊതുജനങ്ങൾ ക്ക്‌ യഥേഷ്ടം ഉപയോ ഗിക്കാൻ പാകത്തിൽ പൊതുവഴികൾ വേണമെന്നായി. അതിന്‌ ആവശ്യമായ സ്ഥലം പാവങ്ങൾ വിട്ടു കൊടുത്താലും കഴിവുള്ളവർക്കാ ണ്‌ അങ്ങനെ ചെയ്യാൻ മടി, ഇതൊരു റോഡ്‌ യുഗമാണ്. എവിടെ നോക്കിയാലും റോഡ്‌ പ്രശ്നമാണ്‌. അത്കൊണ്ട്‌ അക്കാര്യം ഉദാഹരണ മായി ഞാൻ പറഞ്ഞതാണ്. ധനം കൂടുംതോറും അതിനോട് ആർത്തി പെരുകുന്നു. ധനം ഉണ്ടാക്കാൻ വിഷമം, സംരക്ഷിക്കാൻ വിഷമം, വർദ്ധിപ്പിക്കാൻ വിഷമം; ചെലവാക്കാൻ വിഷമം_ഹാ, എന്നെപ്പോലെയുള്ളവർക്ക് എന്ത് സുഖം. ഉള്ളതുംഭക്ഷിച്ചു സുഖമായി ഉറങ്ങാം. “കൊട്ടാരം ചിന്തയിൽ വ്യഗ്രതകൊള്ളുമ്പോൾ കൊച്ചുകുടിൽക്കത്രേ നിദ്രാസുഖം?

മ.വ: എനിക്ക്‌ എന്നോടുതന്നെ വെറുപ്പായി തുടങ്ങിയിരിക്കുന്നു, എൻെറ നയത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ട്. നിങ്ങളുടെ സംസാരത്തില ടങ്ങിയ ഉപദേശം വളരെ വിലപിടിച്ചതും എന്നെ സംബന്ധിച്ചേടത്തോളം ഫലപ്രദവുമായിട്ടുണ്ട്‌. എൻെറ ഏതോ ഒരു കണ്ണ് തുഠന്നിരിക്കു ന്നു. ഒരു പുതിയ ലോകത്തിൽ ഞാൻ പിറന്നിരിക്കുന്നു. ഇൻശാ അള്ളാ ഞാൻ പഴയ ഞാനായിട്ടല്ല. ഒരു പുതിയ ഞാനായിട്ടു ഈ നിമിഷം മുതൽ ജീവിക്കും. പുതുപ്പിറവി തന്ന നിങ്ങൾക്ക്‌ അല്ലാഹു നന്മ ചെയ്യട്ടെ.

വ്യ: വളരെ സന്തോഷം. ധനം അല്ലാഹു നമ്മെ ഏല്പിച്ച അമാനത്തായി കരുതണം. അതൊരു ട്രസ്റ്റാണ്‌ അവന്റെ ഇച്ഛാനുസരണം ചെലവാക്കാനുള്ളതാണത്‌. ഈ ബോധം മനസ്സിലുണ്ടായാൽ എല്ലാം ശരിപ്പെടും. പടച്ചവൻ നമ്മെ നേർമാർഗ്ഗത്തിലാക്കട്ടെ.

മ.വ: ആമീൻ. പിന്നെ കാണാം. ഇൻശാ അല്പാഹ്‌_അസ്പലാമു അലൈക്കും.

കാലിഹജജ്‌

[തിരുത്തുക]

ഞാൻ നാട്ടിൻപുറത്ത്‌കൂടി നടന്നുവരികയാണ്‌. ഓർക്കാപ്പുറത്ത് ഒരു മഴ, ഭാഗ്യത്തിന്‌ സാമാന്യം ഭേദപ്പെട്ട ഒരു വീടിരിക്കുന്ന പറമ്പിലൂ ടെയായിരുന്നു തത്സമയം ഞാൻ നടന്നിരുന്നത്‌. ഞാൻ ആ വീടിൻെറ വരാന്തയിൽ കയറി മഴയിൽനിന്നും രക്ഷപ്പെട്ടു.

ഒരു സമ്പന്നൻെറ വീടാണെന്ന് പെട്ടെന്ന് മനസ്സിലായി. മൊസൈക്ക്‌ വിരിച്ച നിലം. അലംകൃതമായ കതകുകൾ. റേഡിയോ, ടെലിവി ഷൻ, ഫോൺ, ഫാൻ എന്നിത്യാദി നവീന സുഖഭോഗാനന്ദോപകരണങ്ങളും ജനനിലൂടെ ദൃശ്യമാണ്‌, ഞാൻ ആ വരാന്തയിൽ ചാരിയി രുന്നു വിശ്രമിച്ചു. മഴ ചിലപ്പോൾ ഒരു ഭാഗ്യം തന്നെയാണ്‌.

ഒരു ചെറുപ്പക്കാരൻ സോഫയിൽ ചാരിയിരുന്നുകൊണ്ട് ഒരു പുസ്സകം വായിക്കുന്നത്‌ അല്പം കഴിഞ്ഞാണ്‌ ഞാൻ കണ്ടത്‌. ഞാൻ ശബ്ദം ഒന്നും ഉണ്ടാക്കാതെയും, എൻെറ സാന്നിദ്ധ്യം അറിയാനിടവരാതെയും ഒരു പുറം പോക്ക്‌ സ്ഥലത്തെന്നപോലെ ആ വരാന്തയിൽ നിർവി കാരനായി ഇരിക്കുകയാണ്.

ഒരാൾ പുറത്തു നിന്നുവന്ന് വരാന്തയിൽകയറി നേരെ അകത്തേക്ക്‌ കയറന്നത്‌ കണ്ടു. ആ വീടിൻെറ ഉടമയായിരിക്കാം അല്ലെങ്കിൽ അടുത്ത ബന്ധു ആയിരിക്കാം എന്നൊക്കെ ഞാൻ കരുതി. യാതൊരു ആചാരോപചാരവും തടവോ സങ്കോചമോ സംശയമോ ഒന്നും കൂടാതെ “ശടശടേ“ന്നുള്ളവരവും കേററവും കണ്ടാൽ അങ്ങനെ വിചാരിക്കാൻ മതിയായ ന്യായമുണ്ടല്ലൊ, പക്ഷെ അങ്ങനെയല്ലെന്ന് പിന്നീട്‌ വൃക്തമായി.

കണ്ടാൽ ഒരു മതപണ്ഡിതനെപ്പോലെയുണ്ട്‌. തലപ്പാവും താടിയുമുണ്ട്‌. അത്‌കൊണ്ടു ഒരു മൗലവിയാണെന്ന് ഉറപ്പിക്കാൻ വയ്യല്ലൊ. ഭക്ത രായ മുസ്ലിംകൾ സുന്നത്ത്‌ എന്നനിലക്ക്‌ താടിയും തലക്കെട്ടും സ്ഥിരം വേഷമാക്കിയവരുണ്ട്‌. മിക്കവാറും മുസ്ലിയാക്കൾ ഈ വേഷം ധരിക്കുന്നത്‌ കൊണ്ടു, വേഷം മതവിജ്ഞാനത്തിൻെറ ഒരു ചിഹ്നമായി മാറിയെന്നേയുള്ളു, ഈ വേഷം ധരിക്കാത്ത എത്രയോ പണ്ഡിത ന്മാരുണ്ട്. പക്ഷെ മുസ്ലിയാർ എന്ന് അത്തരക്കാർ അറിയപ്പെടുകയില്ലെന്ന് മാത്രം. ഒന്നുറപ്പിക്കാം വേഷവും പാണ്ഡിത്യവും തമ്മിൽ അഭേദ്യബണ്ഡമൊന്നുമില്ല . ഇരിക്കട്ടെ.

ഇദ്ദേഹം അകത്ത്‌ കടന്ന് സെക്കൻറുകൾക്ക് ശേഷം ഒരു “അസ്സലാമു അലൈക്കും" കേട്ടു തുടർന്ന് “വ അലൈക്കുമുസ്സലാം" എന്നും കേട്ടു. പിന്നെ കടുത്ത ഗൗരവപ്പെട്ട സംഭാഷണമാണ്‌ അവിടെ നടന്നത്‌, സംഭാഷണത്തിൽനിന്നും വന്ന ആൾ മുസ്ലിയാരാണെന്നും അകത്തിരുന്നിരുന്ന യുവാവ്‌ അടുത്ത ദിവസം വിദേശത്ത്‌ നിന്ന് വീട്ടിൽവന്നുചേർന്ന ആ കുടുംബാംഗമാണന്നും മനസ്സിലായി.

സംഭാഷണം ആരംഭിക്കുന്നത്‌ യുവാവാണ്. ആദ്യത്തെ ചോദ്യംതന്നെ അയാളുടെ കാഠിന്യം കാണിക്കുന്നുണ്ട്‌ “നിങ്ങളെന്താഹേ, മര്യാദ യില്പാതെ. വീട്ടിലേക്ക്‌ കടന്നുവരുന്നു. മുസ്ലിമിന്റെയെന്നല്ല മുസ്ഡിയാരുടെതന്നെ 'വേഷമുണ്ടല്ലൊ. ഇങ്ങനെയാണോ അന്യഗ്രഹത്തിൽ പ്രവേശിക്കേണ്ടത്‌?

മുസ്ലിയാർ: ഇവിടെ ആരും ഉണ്ടാവാറില്ല. എൻെറ പതിവ്‌ അകത്ത് വന്നിരുന്നശേഷം എൻെറ സാന്നിദ്ധ്യം അറിയിക്കലാണ്‌.

യുവാവ്‌: ഓഹോ, പതിവായി വരാറുള്ള ആളാണല്ലെ ശരി, എന്നാൽ ഒരാളെ കണ്ടാൽ നിങ്ങൾ സലാം ചൊല്ലേണ്ടതല്ലേ? അതെന്തു കൊണ്ടു ചെയ്തില്ല?

മു: അതിങ്ങോട്ടും ആകാവുന്നതാണല്ലൊ.

യു: വന്ന ആൾ എന്നനിലക്ക്‌ നിങ്ങൾ സലാം ചൊല്ലാ൯ ബാദ്ധ്യസ്ഥനല്ലേ? അതോ, തലയിൽക്കെട്ടും താടിയും ഉള്ളതുകൊണ്ടു മുസ്ലി യാർ എന്ന പദവിയിലായിരിക്കെ അങ്ങോട്ടു ചൊല്ലണമെന്ന അവകാശം സ്ഥാപിക്കലാണോ?

മു: അങ്ങിനെയൊന്നുമല്ല. യാദൃശ്ചികമായി ഒരാളെ കണ്ടപ്പോളത്തെ ഒരു പ്രത്യേകതയുണ്ടല്ലൊ. ഒരു അപ്രതീക്ഷിതത്വം, ഒരു വികാരം. അതിൽപ്പെട്ടുപോയി. അങ്ങനെ സലാം ചൊല്ലാൻ അല്പം താമസിച്ചു അത്‌ ശരിയാണ്‌. സത്യത്തിൽ താൻ സലാം ചൊല്ലാൻ നാവനക്കി ത്തുടങ്ങിയതാണ്‌ അപ്പോഴേക്കും ഇങ്ങോട്ട് സലാം വന്നുപോയി.

യു: നിങ്ങൾ മെഷീൻ സ്റ്റാർട്ട് ചെയ്തു തുടങ്ങുമ്പോഴേക്കും എൻെറ വണ്ടി ഓടിത്തുടങ്ങി.

മു: എന്തെങ്കിലും പറയാം. എങ്ങിനെയങ്കിലും വ്യാഖ്യാനിക്കാം. സംഗതി ഇങ്ങനെ സംഭവിച്ചു.

യു: ശരി. എവിടെയാ നാട്‌?

മു; കുറേ വടക്കാണ്‌. ഗുണംകേറാപുരം എന്നാണ്‌ സ്ഥലത്തിൻെറ പേർ.

യു: ഇങ്ങനെ പതിവായി ചുററിസഞ്ചരിക്കുന്നതിന്റെ ഉദ്ദേശം എന്താണാവോ?

മു: ഞാൻ പതിവായി ചുററിസഞ്ചരിക്കുന്ന ആളാണെന്നു നിങ്ങളെങ്ങിനെ മനസ്സിലാക്കി? ഞാൻ അങ്ങിനെ സഞ്ചരിക്കുന്ന ആളൊന്നു മല്ല.

യു: പതിവായി വന്നിരുന്നു ശബ്ദിക്കലാണ്‌ പഴക്കം തഴക്കം എന്ന് നിങ്ങളല്ലേ പറഞ്ഞത്‌? അങ്ങിനെ ജീവിക്കുന്ന ഈ വേഷക്കാർ എത്ര യോ നമ്മുടെ സമുദായത്തിലുണ്ടല്ലൊ റമസാൻ ആയാൽ പിന്നെ പറയേണ്ടതും ഇല്ല. ആ വിയർക്കാത്ത ഭാഗ്യവാന്മാരിൽ ഒരാളാണ്‌ നിങ്ങളെന്നുകരുതിയാണ്‌ എൻെറ സമീപനവും അന്വേഷണവും.

മു: ഞാൻ അത്തരം ഭാഗൃവാനല്ല. നിർഭാഗ്യവാന്മാരിൽപെട്ട ആളാണ്‌, നിങ്ങളുടെ ഭാഷയിൽ _എന്റെ ഭാഷയിൽ, അല്ലാഹുത്തആലാ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്.

യു: അപ്പോൾ നിങ്ങളുടെ തൊഴിൽ? എവിടെ തമസം, ഇവിടെ വരാൻ കാരണം?

മു: നമ്മൾ തമ്മിൽ പരിചയപ്പെടാത്തത്കൊണ്ടാണ്‌ ഇത്രയും ചോദിക്കേണ്ടിവന്നത്‌. ഞാൻ നിങ്ങളുടെ ജുമുഅത്ത്‌ പള്ളിയിലെ ഖത്തീ ബാണ്‌, ഇന്ന് ഇവിടെയാണ്‌ ഭക്ഷണം.

യു: ഇത്‌ കേട്ടഉടൻ എഴുന്നേറ്റ് മുസ്‌ലിയാരെ അഭിവാദനം ചെയ്യുന്നു.ഫാ ൻ കറക്കുന്നു അനന്തരം പറയുന്നു. താങ്കളെ കണ്ടതിൽ സ ന്തോഷം. കാണേണ്ട ആവശ്യം എനിക്കുണ്ട്താനും.

മു: ഇപ്പോൾ അതിനുള്ള സന്ദർഭം നേരിട്ടു.

യു: വളരെ സന്തോഷം മുസ്‌ലിയാരേ ഞാൻ ഇന്നലെയാണ്‌ വീട്ടിലെത്തിയത്‌. ഗൾഫിലായിരുന്നു ഇന്ന്‌ വിശ്രമത്തിലഠണ്‌, നാളെ മുതൽ പുറത്തിറങ്ങാമെന്ന്‌ ഉദ്ദേശിച്ചിരിക്കയാണ്‌.

മു: അത്ര വിശ്രമിക്കാൻ മാത്രമുള്ള ദേഹാദ്ധ്വാനം ഉണ്ടോ ഗൾഫുകാർക്ക്.

യു: നല്ല അദ്ധ്വാനമുണ്ട്‌ മുസ്‌ല്യാരേ.കെട്ടും ഭാണ്‌ഡവും തെയ്യാറാക്കുന്നിടം മുതൽ അവയൊക്കെയും എന്നേയും വീട്ടിലെത്തിക്കുന്നത്‌ വരെ നല്ല ദേഹദ്ധ്വാനവുമുണ്ട്. കൂടാതെ അതോടൊപ്പമുള്ള മനക്ലേശവും രണ്ടും കൂടി യാത്രക്കാരൻെറ ഉയിരെടുക്കും വിശ്രമം അനി വാര്യം.

മു: നമുക്ക്‌ പരിചയമില്ലാത്തതാണല്ലൊ ഗൾഫ്‌യാത്ര.

യു: ഗൾഫ്‌കൊണ്ടു കഴിയുന്നവൻെറ യാതനകൾ അവൻെറ ഗുണഭോക്താക്കൾക്കറിയില്ല. മുസ്‌ല്യാക്കൾക്ക് ഒട്ടും അറിയില്ല. കടലിലെ മീൻ പിടിക്കുന്നമാതിരിയാണ്‌ ആളുകൾ പെരുമാറുന്നത്‌.

മു: നാം രക്ഷിക്കാൻ ബാദ്ധ്യസ്ഥരായ നമ്മുടെ ആശ്രിതന്മാരെ പരിപാലിക്കുന്നതിലാണല്ലൊ നമ്മുടെ സംതൃപ്തി.

യു: അവിടെ മാത്രമല്ല കൈനീട്ടിവരുന്ന വിവിധ തരം ആൾക്കാരുണ്ട്. അവർക്ക്‌ വാരിക്കൊടുക്കുന്നതിലും നമുക്ക് സംതൃപ്തിയുണ്ട്‌.

മു; അത്‌ ശരിയാണ്‌ ധർമ്മമല്ലേ.

യു: മുഴുവൻ ശരിവെക്കല്ലെ മുസ്‌ലിയാരേ, സംതൃപ്തി വാരിക്കൊടുക്കുന്ന അല്ലാ, എണ്ണിക്കണക്കാക്കിക്കൊടുക്കുന്ന_ആൾക്ക് മാത്രമേ യുള്ളു. അത്‌ സ്വീകരിക്കുന്ന ആൾക്കില്ല. അയാൾക്ക് എത്ര കിട്ടിയാലും മതിയാവില്ല. തൃപ്തിയാവില്ല വെണ്ണയായാലും ആനത്തല യോളം വേണം. അപ്പോൾ തൃപ്തി ഏകപക്ഷീയമാണ്.

മു' അതും ശരിയാണ്‌.

യു: എല്ലാം മുസ്ലിയാർ ശരിവെക്കുകയാണ്‌. ആ നയമേ വിജയിക്കുകയുള്ളൂ, വിജയിച്ചിട്ടുള്ള ആരെയും കുററംപറയാതെ,ആരിലും തെറ്റ് കാണാതെ, എല്ലാവരിലും നന്മയും മാഹാത്മൃവും കാണുന്ന നയമേ വിജയിക്കൂ അല്ലേ മുസ്ല്യാരേ?

മു: അതെ, അതെ, അത് ശരിയാണ്‌. പിന്നേ, ജനങ്ങളുമായി സൗഹൃദത്തിൽ കഴിയണമെങ്കിൽ കുററം കാണുന്ന കണ്ണും കുററം പറയുന്ന നാവും ഉണ്ടാവരുത്‌.

യു: അത്‌ ശരിയാണ്‌. കുറേ നേരമായി നിങ്ങൾ ശരിവെക്കുന്നു. എനി ഞാനും ശരിവെക്കട്ടെ. ഇപ്പോൾ നിങ്ങൾ പറഞ്ഞനയം ജീവിക്കാ നറിയുന്നവർക്ക്‌ അറിയാം അതാണ്‌ ശരിയായനയമെന്ന്. ഒരുപക്ഷെ നിങ്ങളുടെ അനുഭവംതന്നെ ആ നയത്തിൻെറ ഗുണഫലത്തേയും കാര്യക്ഷമതയേയും കുറിച്ച്‌ നിങ്ങൾക്ക്‌ നല്ല പാഠം നല്കിയിട്ടുണ്ടാവും.

മു; ഈ കാര്യം വളരെ വ്യക്തമാണല്ലൊ അത്‌ മനസ്സിലാക്കാൻ അനുഭവജ്ഞാനം ആവശ്യമില്ല.

യു:അനുഭവിച്ചവരുടെ ബോദ്ധ്യത്തെക്കുറി പിന്നെ പറയേണ്ടതുമില്പ. ലിതത്വമ്‌ ഇന്നഖൽബി എന്നില്ലേ മുസ്ല്യാരേ_ഐനൽ യഖീൻ ഹഖുൽ യഖിൻ ആ ഗ്രേഡുകൾ താണ്ടി അടിയുറച്ച ആത്മബോദ്ധ്യം വന്ന ആളാണ്‌ താങ്കളെന്ന് എനിക്കറിയം,

മു; എൻെറ ആന്തരഭാവത്തെക്കുറിച്ച്‌ നിങ്ങളെങ്ങനെ അറിയാനാ?

യു: ഞാൻ നാട്ടിലില്ലെങ്കിലും നാട്ടിലെ എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുന്ന ആളാണു ഞാൻ, നാട്ടിലുള്ളപ്പോൾ മുസ്ല്യാക്കളു മായി വളരെ അധികം പഴകുകയും അവരുടെ അറിവും അറിവുകേടും കേട്ടുംകണ്ടും കരസ്ഥമാക്കുകയും, ചെയ്യുന്ന ആളാണ് ഞാൻ. നിങ്ങൾ ഇവിടെ വന്നില്പായിരുന്നെങ്കിൽ ഞാൻ വന്ന് അങ്ങയെ കാണുമായിരുന്നു.

മു: ആലിമീങ്ങളുയി സമ്പർക്കം പുലർത്തുന്നത്‌ വിശിഷ്ട സ്വഭാവമാണ്‌. വളരെ കൂലിസവാബുകളുണ്ട് അവരുമായി സഹവസിക്കുകയും അവരെ സ്നേഹിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നതിന്.

യു: എനിക്ക് ചില പ്രത്യേക ലക്ഷ്യങ്ങളാണുള്ളത്‌. ആലിമീങ്ങളിൽനിന്ന്‌ എനിക്ക്‌ എന്തെങ്കിലും പഠിക്കാം. പിന്നെ അവർ പഠിക്കാത്ത തോ അല്ലെങ്കിൽ പള്ളിയിൽ പഠിച്ചു ജിവിക്കാൻ ഇറങ്ങിയപ്പോൾ മറന്നുപോയതോ ആയ എന്തെങ്കിലും അവരെ പഠിപ്പിക്കുകയും ചെയ്യാം.

മു: ഓ, നിങ്ങൾ ആലിമീങ്ങളെ പഠിപ്പിക്കുകയും ചെയ്യുമല്ലേ?

യു: ആലിമീങ്ങൾ സർവ്വജ്ഞാനികളല്ലല്ലോ. എല്ലാവരേയും പഠിപ്പിക്കാൻ പററുകയില്ല. പഠിപ്പു തികഞ്ഞിട്ടും നിറഞ്ഞിട്ടും എനി ഒട്ടും പഠിപ്പു കയറാൻ സ്ഥലമില്ലാത്ത ചില ആലിമുൽ അല്ലാമമാരുണ്ട് അവർക്ക് തങ്ങൾ സർവജ്ഞാനികളാണ് എന്ന ഭാവമുണ്ട് ആരും അവരെ പഠിപ്പിക്കാൻ നോക്കണ്ട. എന്ത്‌ അബദ്ധങ്ങൾ കൈവശം സൂക്ഷിപ്പിലുണ്ടെങ്കിലും അവർ പിടിച്ച മുയലിൻെറ കൊമ്പിൽനിന്ന്‌ കൈവിടുകയില്ല.

മു: അത്‌ ചിലരുടെ ജന്മ സ്വഭാവമാണ്‌. എന്തു ചെയ്യാം.

യു: അവർ ജനങ്ങളെ മുശ്‌രികീങ്ങളാക്കും അന്ധവിശ്വാസികളാക്കും. അതാണ്‌ സമൂഹത്തിന്‌ ഈ ആലിമുൽ അല്പാമമാരെക്കൊണ്ടുള്ള ദ്രോഹം. അത്തരക്കാരെ കയ്യിൽ കിട്ടിയാൽ “ചക്കരയും തേങ്ങയു"മാണ്‌ എനിക്ക് എന്നെപററി മുസ്ല്യാർ കേട്ടിട്ടുണ്ടാകും. വയ്യാവേലി കുഞ്ഞാലി എന്ന ആളാണ്‌ ഞാൻ, മുമ്പൊരു ഖത്വീബിനെ തല്ലി കുളത്തിൽ ചാടിച്ചിട്ടുണ്ട് അറിവില്ലാത്ത ബഹുജനങ്ങളെ വഴികേടിലാ ക്കിയതിന്.

മു; അതൊക്കെ നല്ലകാര്യങ്ങളാണ്. ഇസ്ലാമിൻെറ ശൗര്യം കാട്ടണം.

യു: ഇത്തരം ഇസ്‍ലാം ഘാതകന്മാരെ സമുദായം വെച്ചുവളർത്തരുത്‌. ഞാൻ നാട്ടിലില്ലെങ്കിലും എനിക്ക് പള്ളിയെ സംബന്ധിച്ചുള്ള എല്ലാ റിപ്പോർട്ടും കിട്ടും. ഖത്വീബുമാരുടെ നയവും പ്രവർത്തനരീതിയും ജീവിതവീക്ഷണവും ഇസ്‍ലാം വീക്ഷണവും എല്ലാം ഞാൻ മനസ്സി ലാക്കാറുണ്ട്.

മു: സമുദായ സ്നേഹികളുടെ ലക്ഷണമാണത്‌: അത്തരക്കാർ എല്ലാം മഹല്ലിലും ഉണ്ടായിരുന്നെങ്കിൽ സമുദായം നന്നാകുമെന്നതിൽ സംശയമില്ല.

യു: വിഘാതമായി നിലകൊള്ളുന്ന പണ്ഡിതന്മാരും ഇല്ലായിരുന്നെങ്കിൽ സമുദായം നന്നാകുമെന്നതിൽ ലവലേശം സംശയമില്ല. അതിരി ക്കട്ടെ. മൗലവിസാഹിബ്‌ ഇവിടെ സന്തോഷമായിക്കഴിയുന്നുണ്ടല്ലൊ.

മു: അൽഹംദുലില്ലാ ഒരു വിധം സന്തോഷമായും സുഖമായും കഴിയുന്നു.

യു: വിവരങ്ങളെല്ലാം എനിക്കറിയാം. ഏതാണ്ട് 2.1/2 കൊല്ലമായിക്കാണും താങ്കളിവിടെ വന്നിട്ട്‌ അല്ലേ?

മു: രണ്ടുകൊല്ലവും നാല്‌ മാസവുമായി.

യു: ഞാൻ പോയി അധികം താമസിയാതെ താങ്കൾ ഇവിടെ കൂടിയിരിക്കും, താങ്കൾക്ക്‌ മുമ്പുണ്ടായിരുന്ന ആൾ ഞാൻ പോകുന്ന അവസരത്തിൽ ആടിയുലഞ്ഞുകൊണ്ടിരിക്കയായിരുന്നു.

മു: അതിൻെറ ആവശ്യമെന്ത്‌? നല്ലവർ നയിക്കുന്ന നാട്ടിൽ ക്ഷേമമായിക്കഴിയാമല്ലൊ.

യു: ഒരു വിധം നല്ല ശമ്പളം ഇവിടെ കൊടുക്കുന്നുണ്ട്. താമസം നല്ല ബംഗ്ലാവിൽ. രാജകീയ ഭക്ഷണം സൗജന്യം. എല്ലാം ഇന്നത്തെ നിലവാരത്തിൽ കണക്കാക്കിയാൽ ഒരു മുഖ്യമന്ത്രിയുടെ പദവിയുണ്ട് ഖത്വീബിന്‌.

മു: അങ്ങനെ താരതമ്യപ്പെടുത്തി നിലയും വിലയും നിർണ്ണയിക്കാമോ?

യു: വെറുതെ ഒരു ചിന്താഗതി അത്രമാത്രം. നല്പ ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻെറ സാമ്പത്തിക പദവിയും പുറമെ ജനങ്ങളുടെ ബഹുമാനവും അനുസരണവും. സുഖം ക്ഷേമായി.

യു: ഇവിടെ വലിയ ചിലവൊന്നും ഇല്ല കിട്ടുന്നതൊക്കെ_നമ്മുടെ പഴഞ്ചൻ യാഥാസ്ഥിതികരുടെയിടയിൽ പല കൈമടക്ക്‌ പരിപാടി കളും ഉണ്ടല്ലൊ. എല്ലാം കൂടി നല്ലൊരുതുക മാസംതോറും സമ്പാദ്യം കാണും.

മു; ഞങ്ങൾക്ക്‌ ചിലവൊന്നും ഇല്ലെന്നോ?

യു: ശരിയാണ്‌ കുടുംബമുണ്ടല്ലൊ. അവരെ പോറ്റി വളർത്തണം. ആരെല്ലാമുണ്ട്‌?

മു: ഭാര്യ മൂന്നു മക്കൾ ഉമ്മ ഇത്രയും ഉണ്ട്‌.

യു: അവരുടെ ചിലവ്‌ മാത്രം. ഇവിടെ നിന്നുള്ളതും പറമ്പിലെ തേങ്ങാപിരിലും അടക്കാമുതലായ മററുള്ളവയും ചേർത്ത്‌ നല്ലൊരു തുക ബേങ്കിലോ മററു നിക്ഷേപരൂപത്തിലോ കാണും.

മു: ഞങ്ങൾ പാവം മുസ്ലിയാക്കൾ! ധനികരായിരുന്നെങ്കിൽ നാടുവിട്ടുനിൽക്കുമോ? കുടുംബസുഖം കളഞ്ഞു നാടും വീടും വിട്ടു അന്യരെ ആശ്രയിച്ചുകഴിഞ്ഞുകൂടാൻ ഞങ്ങൾ നിർബന്ധിതരായിരിക്കയല്ലേ?

യു: എത്ര ധനികന്മാരായ മുസ്ല്യാക്കളെ കാണണം. രാത്രിയിലെ മതപ്രസംഗം നടത്തുന്ന വഅളന്മാർ രണ്ടു മണിക്കൂർ പ്രസംഗത്തിന്‌ 800രൂപ 1000രൂപ ഫീസ്‌ വാങ്ങുന്ന അത്തരം ആലിമീങ്ങൾ മോശക്കാരാണോ? വമ്പിച്ച ധനികന്മാർ, ഇൽമുകൊണ്ടു അമൽ ചെയ്യാൻ അള്ളാഹുത്തഅലാ കല്പിച്ച കല്പന അവർ നിറവേററുന്നത്‌ കണ്ടോ? അത് കണ്ടുപഠിച്ച്‌ അത്‌പോലെ അമൽ ചെയ്തു ധനികനാകണം. താങ്കൾ ഒരു പക്ഷെ നേരത്തേതന്നെ ധനികനായിരിക്കാം, അതാണ്‌ ആ അമലിന്‌ പോകാതെ ഈ ചെറിയ അമലിന്‌ ഒരുമ്പെട്ടത്‌.

മു: ഞാൻ ധനികനല്ല നേരത്തേ അല്ല ഇപ്പോഴും അല്ല, ഈ ഖത്വീബിൻെറ വരുമാനം കൊണ്ടുവേണം എനിക്ക്‌ കുടംബത്തെ പോററാൻ. എന്നെ സംബന്ധിച്ചേടത്തോളം ധനികനാവാൻ ആഗ്രഹം ഇല്ല, അതിനുള്ള സാദ്ധ്യതയും ഇല്ല.

യു: അല്ല മുസ്ല്യാരേ നിങ്ങൾക്ക് ഒരു സഹോദരിയുണ്ടെന്നു കരുതുക നിങ്ങളാണ്‌ രക്ഷിതാവ്‌ എന്നുമിരിക്കട്ടെ. ഒരു വിവാഹാലോചന വരുന്നു എന്ന് സങ്കല്പിക്കുക, 50 പവൻറെ സ്വർണ്ണാഭരണങ്ങളും 50000രൂപയും അയാൾ ആവശ്യപ്പെടുന്ന പക്ഷം നിങ്ങൾ എന്ത്‌ പറയും?

മു: നടക്കാത്ത കാര്യമാണ്‌. ഒരു ധനികന്റെ വീട് കാണിച്ചു കൊടുക്കും. അവിടെ പൊന്നും പണവും ഉണ്ടെന്നു പറയും.

യു: നിങ്ങളുടെ ധനസ്ഥിതി നോക്കാതെയാണ് ആ മനുഷ്യൻ നിങ്ങളോട്‌ അതെല്ലാം ആവശ്യപ്പെടുന്നത് എന്ന് വ്യക്‌തം, അവനെ ദുഷ്ടനെന്ന് വിളിക്കാമല്ലൊ.

മു: അങ്ങനെ വിളിക്കാമോ? എനിക്ക് അതിനുള്ള കഴിവുണ്ടെന്ന് കരുതിയാണ് അയാൾ അത്രയും ആവശ്യപ്പെട്ടത്‌ എന്ന് വരാമല്ലൊ.

യു: എന്നാൽ നിങ്ങളുടെ കഴിവനുസരിച്ചുള്ളത്‌_ നിങ്ങൾ കൊടുക്കാൻ തെയ്യാറുള്ളത്‌ സ്വികരിച്ചു ആ വിവാഹത്തിനു തയ്യാറായി ക്കൂടെ_അങ്ങനെ ചെയ്യാത്തത്‌ ഒരു ദുഷ്‌ടത്തരമല്ലേ?

മു: അതും സമ്മതിക്കാൻ പ്രയാസമുണ്ട് അയാൾ ആഗ്രഹിച്ച അളവിൽ പൊന്നും മിന്നും മണ്ണും പെണ്ണും കിട്ടാനുള്ള സാദ്ധൃത വേറെയു ണ്ടെങ്കിൽ അങ്ങോട്ട്‌ അയാൾ അന്വേഷണം നീട്ടുകയാണെങ്കിൽ അതിൽ തെററില്ലല്ലോ.

യു: അനുകൂലമായ ഇതര സാഹചര്യങ്ങളിരിക്കെ, അതിനെ തിരസ്ക്കരിച്ച്‌ ധനവും തേടിപ്പോകുന്നത്‌ ദുഷ്ടത്തരമല്ലേ?

മു: അങ്ങനെയങ്ങു സമ്മതിക്കാൻ പ്രയാസമുള്ള കാര്യമാണത്‌. കച്ചവടത്തിൽ കൂടുതൽ ലാഭം ആശിക്കുന്നത്പോലെയുള്ള ഒരാഗ്രഹ മാണ് വിവാഹകർമ്മത്തിലും പ്രവത്തിക്കുന്നത്‌. ചിലർ ത്യാഗബുദ്ധി കാണിക്കും ചിലർക്ക്‌ സഹതാപം ഉണ്ടാകും. പലർക്കും പല പരി ഗണനകളാണ്. ആകയാൽ ദുഷ്‌ടത്തരം നിർണ്ണയിക്കുക അത്ര എളുപ്പമല്ല.

യു: ശരി ഇരിക്കട്ടെ. മറെറാരുവശം നോക്കാം. അള്ളാഹുത്തആലാ നമ്മളോട് കല്പിച്ചിട്ടുണ്ടോ സഹോദരിക്കോ പുത്രിക്കോ ഇത്ര പവൻ കൊടുക്കണം. ഇത്രായിരം രൂപ കൊടുക്കണം ഇത്ര ഏക്കർ ഭൂമി കൊടുക്കണം കാറ്‌ കൊടുക്കണം റേഡൊവാച്ച്‌ കൊടുക്കണം എന്നൊ ക്കെ?

മു: അങ്ങനെ ഒരു നിബന്ധനയും ഇസ്ലാ മിലില്ല.

യു: അത്‌ മഹാഭാഗ്യമല്ലെ മുസ്ലിയാരേ? മറിച്ച്‌ ഇതൊക്കെ കൊടുക്കണമെന്ന് കല്പിച്ചിരുന്നുവെങ്കിൽ മുസ്‌ലിംകൾ കുടുങ്ങിയതുതന്നെ. വളരെ ചുരുക്കും മുസ്‌ലിംകൾ മാത്രമല്ലേ ആ കല്പന നിറവേററാൻ പ്രാപ്തരായവരായുള്ളൂ.

മു: അതെയതെ, വളരെ ചെറിയ ന്യൂനപക്ഷമല്ലേ ധനികർ.

യു: നാം രക്ഷപ്പെട്ടു. അരലക്ഷം രൂപ ചെലവ്‌ ചെയ്തു ഹജ്ജിന്‌ പോകണമെന്ന് അല്ലാഹുത്തആല എല്ലാ മുസൽമാനോടും കല്പിച്ചാൽ നാം എങ്ങനെ രക്ഷപ്പെടും?

മു: കുടുങ്ങിയത്‌ തന്നെ എല്ലാവർക്കും അതിന്‌ കഴിയുമോ?

യു: അപ്പോൾ മുസ്‌ലിംകളോട് പണച്ചിലവുള്ള ഹജജ്‌ കർമ്മം ചെയ്യണമെന്ന് കല്പിച്ചത്‌ യുക്തിസഹമാണോ?

മു: പണക്കാരോടും മററു ലക്ഷണങ്ങൾ തികഞ്ഞവരോടും മാത്രമല്ലേ അള്ളാഹു അത് നിർവഹിക്കാൻ കല്പിച്ചിട്ടുള്ളു.

യു: അപ്പോൾ എല്ലാവർക്കും ഹജജ്‌ നിർബന്ധമല്ലേ

മു: അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണല്ലോ.

യു: മുസ്ലിയാർക്ക്‌ നിർബന്ധമായേക്കും.

മു: ഞാനും ദരി(ദലക്ഷങ്ങളിൽപ്പെട്ട ആളല്ലേ സ്നേഹിതാ?

യു: ശരിയാണ്‌ നേരത്തേപറഞ്ഞു ഈ ഖത്വീബിന്റെ വരുമാനമേയുള്ളൂ. മിച്ചം ഒന്നും ഇല്ലെന്ന്. അപ്പോൾ മുസ്‌ലിയാർ ഹജ്ജ്‌ നിർബന്ധ ത്തിൽനിന്നും രക്ഷപ്പെട്ടു അല്ലേ.

മു:ധനികരല്ലാത്തവർ എല്ലാം ഹജജ്‌ നിബന്ധനയിൽ നിന്നും പുറത്താണ്‌.

യു:നിങ്ങൾ പുറത്താണോ മുസ്‌ലിയാരേ? നേരേ ചോദിക്കാം. അതാണ് ഞാൻ കാണാനിരിക്കയായിരുന്നു എന്ന് ആദ്യം പറഞ്ഞത്‌. നിങ്ങൾ ധനികനല്ല നിങ്ങൾക്ക്‌ ഹജജ്‌ ഫർളുണ്ടോ?

മു; ഫർളുണ്ടോ എന്ന് ചോദിച്ചാൽ_ഹ

യു; അങ്ങനെ വലയണ്ട_ നേരെ ഉത്തരം പറയൂ മുസ്‌ലിയാരേ നിങ്ങൾക്ക്‌ ഹജജ്‌ ഫർളുണ്ടോ? നിങ്ങളുടെ കഴിവ്‌ ശരിക്കും അറിയുന്ന നിങ്ങൾക്ക്‌ അതിന് മറുപടി പറയാൻ ഞെരങ്ങേണ്ടതില്ലല്ലോ. വേഗം പറയാം.... അൽപസമയത്തെ മൗനം.

യു; എന്താ മുസ്‌ല്യാരേ ഒന്നും പറയാത്തത്‌.

മു; ഞാൻ ഇപ്പോൾ ഹാജിയാണ്‌ ഇ നി ഫർളുണ്ടോ ഇല്ലേ എന്ന പ്രശ്നത്തിന്‌ സ്ഥാനമില്ല.

യു; ആ പ്രശ്നത്തിന്‌ ശരിയായ പ്രസക്തിയുണ്ട്. ഞാൻ കാണിച്ചുതരാം. ഗൗരവപ്പെട്ട പ്രശ്‌നം അതിലുള്ളത്‌കൊണ്ടാണ് നിങ്ങൾതന്നെ മറുപടി പറയാൻ വിഷമിക്കുന്നത്‌.

മു; എനിക്കൊരു വിഷമവും ഇല്ല. അതൊരു ഫിഖ്‌ഹ്‌ മസ്‌അയാണ് . എൻെറ അറിവ്‌ പറയാൻ പ്രയാസമില്ല,

യു; നിങ്ങൾ ഫിഖ്‌ഹിനും ഖുർആനിനും ഹദീസിനും എതിർ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാം അറിയാം പക്ഷെ ഒന്നും അറിയാത്തവന്‌ തുല്യ മായിട്ടാണ്‌ പണികളൊക്കെ. എല്ലാം അറിഞ്ഞുകൊണ്ടാണ്‌ എൻെറ ചോദ്യം. ഒഴിഞ്ഞുമാറാൻ നോക്കണ്ട. -

മു; എൻെറ പ്രവർത്തികൾ പരസ്യമാണ്‌. ഒന്നിലും ഒഴിഞ്ഞുമാറേണ്ടതില്ല.

യു; പരസ്യമായ പ്രവർത്തിയുടെ അടിസ്ഥാനത്തിലാണ് എന്റെ ചോദ്യം. അതാവർത്തിക്കുന്നു. നിങ്ങൾക്ക്‌ ഹജ്ജ് ഫർളുണ്ടോ?

മു; ആ ചോദ്യത്തിന് പ്രസക്തിയില്ലെന്ന് ഞാൻ പറഞ്ഞല്ലോ? അത് വിട്ടേക്കണം.

യു: വിടാൻ പററുകയില്ല. ചോദ്യവും വിടാൻ പററില്ല, അതുമായി ബന്ധപ്പട്ട നിങ്ങളേയും വിടാൻ പററില്ല.

മു: എന്താ നിങ്ങളുടെ ഉദ്ദേശം?

യു: മുസ്ലി യാർ ഇവിടെ വലിയ ഒരു തെററുചെയ്തു എന്ന് സ്ഥാപിക്കലാണ്‌ എൻെറ ഉദ്ദേശം.

മു: ഞാൻ തെററു ചെയ്തിട്ടുണ്ടെങ്കിൽ നിശ്ചയമായും ഞാനതറിയൽ ആവശ്യമാണ്‌.

യു: തെററു ചെയ്തെന്ന് സ്ഥാപിച്ചുകഴിഞ്ഞാൽ അത്‌ സമ്മതിക്കാനും അതിന് പരിഹാരം ചെയ്യാനും നിങ്ങൾ ബാദ്ധ്യസ്ഥനുമാണ്‌.അല്ലേ?

മു: അതെ, അതാണ്‌ അതിൻെറ ന്യായവും ക്രമവും.

യു: എന്നാൽ നമുക്കാരംഭിക്കാം. ഇതൊരു കോടതിയാണെന്ന് സങ്കല്പിക്കാം. വക്കീലിൻെറ ചോദ്യത്തിന് ഉത്തരം പറയാൻ കക്ഷി നിർബന്ധിതനാകുന്നത് പോലെ, മുസ്ലിയാർ ദയവായി എൻെറ ചോദ്യത്തിന്‌ ഉത്തരം പറയാതെ ഒഴിഞ്ഞുമാറരുത്‌.

നമ്മൾ രണ്ടുപേരും കൂടി ഒരു വിഷയം ചർച്ച ചെയ്തു ഗവേഷണം നടത്തുകയാണെന്ന് കരുതിയാൽ മതി. തയ്യാറാണോ?

മു: ശരി സ്നേഹിതാ, സമ്മതിച്ചു.

യു: നിങ്ങൾ ധനികനാണോ?

മു: അല്ല, ഞാൻ ധനികനല്ല.

യു: ധനികനല്ലാത്ത നിങ്ങൾക്ക് ഹജ്ജ്‌ ഫർളുണ്ടോ?

മു: ഇല്ല

യു: നിങ്ങൾ ഹജജ്‌ ചെയ്തില്ലേ?

മു: ചെയ്തു.

യു: നിങ്ങൾക്ക് ഹജജ്‌ ഫർളല്ലെങ്കിൽ നിങ്ങൾ ചെയ്ത ഹജജിൻെറ നിലവാരമെന്ത്‌?

മു: ഹജജ്‌ മുസ്ലിമിന്‌ നിർബന്ധമായ കടമയാണല്ലൊ. അത്‌ നിർവഹിച്ചു എന്നർത്ഥം,

യു: നിങ്ങൾ ചെയ്ത ഹജജ്‌ ഫർളോ സുന്നത്തോ?

മു: ആദ്യത്തെ ഹജജ്‌ ഫർള്‌ തന്നെ.

യു:നിങ്ങൾക്ക്‌ ഫർളില്ലായെന്ന് നേരത്തെ സമ്മതിച്ചു കഴിഞ്ഞതാണല്ലോ. അപ്പോൾ ഫർളായ ഒരു ബാദ്ധ്യത നിങ്ങൾ വീട്ടിയെന്ന്‌ കരുതാമോ?

മു: (അല്പം പരുങ്ങലോടെ) പ്രയാസമുണ്ട്.

യു: അതായത്‌ ഫർളല്ല.

മു: അല്ല.

യു: എന്നാൽ അത്‌ സുന്നത്താണോ?

മു: അങ്ങനെ കരുതാതെ എന്ത് ചെയ്യും?

യു: ഒരു ഹജജ്‌ ഫർളായി ചെയ്തവർ പിന്നീട്‌ ചെയ്യുന്ന ഹജ്ജല്ലേ സുന്നത്താവുക?

മു: അതെ

യ: ഒരാളുടെ ആദ്യത്തെ ഹജജ്‌ സുന്നത്താകുമോ?

മു; ഇല്ല.

യു: നിങ്ങളുടെ ഈ ഹജജ്‌ ആദ്യത്തെ ഹജ്ജല്ലെ?

മു: അതെ ആദ്യത്തേതാണ്.

യു: അപ്പോൾ അത്‌ സുന്നത്തെന്ന് പറയാൻ നിവൃത്തിയില്പല്ലൊ?

മു: ഇല്ല.

യു: ഇപ്പോഴെന്തായി? നിങ്ങളുടെ ഹജജ്‌ ഫർളുമല്ല, സുന്നത്തുമല്ലാ എന്ന് തെളിഞ്ഞില്ലേ?

മു: തെളിഞ്ഞു.

യു: സുന്നത്തും ഫർളുമല്ലാത്ത ഹജജിൻെറ ഫിഖ്‌ ഹിയ്യായ പദവിയെന്താണ്.

മു: എന്തായിരിക്കണം?

യു: മുസ്ലിയാരുടെ കയ്യിൽ ആ ഹജജിന്‌ പേരില്ലെങ്കിൽ ഞാൻ പറയട്ടെ. സമ്മതമോ?

മു: കേൾക്കട്ടെ

യു: ശ്രദ്ധിച്ചോളൂ മുസ്ലിയാരേ, പഠിച്ചോളൂ മുസ്ലിയാരേ, മററുള്ളവരെ പഠിപ്പിച്ചോളൂ മുസ്ലിയാരേ, നിങ്ങൾ ചെയ്തത്‌ ഫർളായ ഹജജല്ല. സുന്നത്തായ ഹജജല്ല, എന്നാൽ കാലിയായ ഹജജ്‌. (അല്പം ഉച്ചത്തിൽ) മനസ്സിലായോ മുസ്ലിയാരേ കാലിഹജജ്‌,

മൗലവി മൗനം പാലിക്കുന്നു.

യു: മുസ്ലിയാരുടെ പ്രതികരണം മനസ്സിലായില്ലല്ലൊ. പഠിക്കാനും പഠിപ്പിക്കാനും കൊള്ളുന്നതാണ്‌. നമ്മുടെ അഭിമുഖം. (പിന്നേയും മുസ്‌ല്യാർ മൗനം)

യു: എന്താ മുസ്‌ല്യാർ തൗബാ ചെയ്യുകയാണോ കാലി ഹജജ്‌ ചെയ്തതിന്ന്‌. എനി നിങ്ങൾ പഠിച്ചതും ശിഷ്യന്മാരെ പഠിപ്പിക്കുന്നതുമായ ഫി ഖ്‌ഹ് ഗ്രന്ഥങ്ങളിൽ ഒരു പുതുമ വരുത്താനുണ്ട്‌. മ൫സ പാഠപുസ്തകങ്ങളിൽ വരുത്തുന്നത്‌ പോലെ അറബിഗ്രനഥങ്ങളിൽ വരുത്തി യാലെന്താ? ഒരു പ്രയാസമുണ്ട്‌ അറബിയിലുള്ള പ്രാമാണികമായ ഫിഖ്‌ഹ് ഗ്രന്‌ഥങ്ങൾ നമ്മുടെ കാക്കാന്മാരായ മുസ്‌ലിയാക്കളുണ്ടാക്കി യതല്ല. തന്മൂലം മദ്രസ പാഠപുസ്തകങ്ങളിൽ കാട്ടുന്നപോലെ തോന്നിവാസങ്ങൾ കുത്തിക്കേററാൻ പററുകയില്ല.

മു; മനസ്സിലായില്ലല്ലൊ

യു: മനസ്സിലാകൂല മുസ്‌ലിയാരേ. മനസ്സിലാകൂല. ഖുത്‌ബയിലെ ഫർളുകൾ അറബിയിലാവണമെന്ന ഭാഗം തിരുത്തി ഖുതുബ മുഴുവൻ അറബിയിലാവണമെന്നാക്കി. ജുമാഅത്ത്‌ മുജാഹിദ്‌ അഭിപ്രായക്കാർക്ക്‌ സലാം ചൊല്ലരുത്‌ എന്ന് പാസാക്കി. അവരെ കാഫിറാക്കി പാഠപുസ്തകത്തിൽ കടത്തി അതുപോലെ ഒരു ഫിഖ്‌ഹ്‌ ഭേദഗതി ഞാൻ കൊണ്ടുവരുന്നു കൈകാട്ടി എരന്നുവാങ്ങി_ അല്ലെങ്കിൽ മാന്യ മായും സൗജന്യമായും ലഭിക്കുന്ന സംഭാവനകളായിക്കോട്ടെ. ആളുകളുടെ പദവി അനുസരിച്ചു പറയാം മാന്യമായ പിച്ചയെടുക്കലാണ്‌. _ഭിക്ഷയെടുക്കലാണ്‌. സംഭാവന സ്വീകരണം..അങ്ങിനെ ഇരന്നുവാങ്ങുകയെന്ന ഇരട്ടപേരുള്ള സംഭാവന മുഖാന്തിരം കിട്ടുന്ന പണം ഉപയോഗിച്ചു ചെയ്യുന്ന ഹജജ്‌ കാലിഹജജ്‌ എന്ന് പറയപ്പെടും. എന്താ മുസ്‌ല്യാരേ? ഇങ്ങനെ ഒന്ന് ചെയ്തുകൂടേ?

മു: എന്തിനാണിങ്ങനെ നമ്മൾ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞു സമയം കളയുന്നത്‌? വിഷയം മാററിക്കൂടേ?

യു: നിങ്ങൾക്ക്‌ ആവശ്യമില്ലാത്തതാണെങ്കിൽ എനിക്കത്‌ വളരെ ആവശ്യമായിത്തോന്നിയാലെന്ത്‌ ചെയ്യും? ആകയാൽ കോടതി തുട രുന്നു, ഈ നാട്ടിലെ ജനങ്ങളെ നിങ്ങൾ രണ്ടുകൊല്ലം കൊണ്ടു പരിചയപ്പെട്ടിരിക്കുമല്ലോ?

മു: അറിയാം. മിക്കവാറും ആളുകളെ

യു: അവൻ ധനികരോ അഷ്ടിപുഷ്ടി കഴിഞ്ഞുകൂടുന്ന ശരാശരി സാധാരണക്കാരോ?

മു: അധികവും ശരാശരിക്കാർതന്നെ.

യു: ധനികരെന്ന് പറയുന്നവർ നിങ്ങളുടെ അഭിപ്രായത്തിൽ ഉണ്ടോ?

മു: അധികം പേർ കാണുകയില്ല

യു: ഭൂരിപക്ഷം ജനങ്ങൾ സാധാരണക്കാരും നിർദ്ധനരുമല്ലേ?

മു: അതെ

യു: ഇവിടെ മദ്രസ്സ കെട്ടിടം പൂർത്തിയായിട്ടില്ല. പള്ളിപ്പണിയിൽ ഹാളിൻറ പണി ബാക്കിയുണ്ട്‌. കുളത്തിൻെറ പടവുകൾ കെട്ടാനിരി ക്കുന്നു . ഈ വസ്തുത ശരിയല്ലേ?

മു: അതെ.

യു: രണ്ടുകൊല്ലമായി നിങ്ങളിവിടെ കഴിയുന്നു. ഈ പണികൾ പൂർത്തിയാക്കാനുള്ള വല്ല ശ്രമവും നിങ്ങൾ നടത്തിയോ?

മു: ഞാൻ ഇവിടെ പൊതുവേ പറയാറുണ്ട്. ഈ പണി വേഗം തീർക്കണമെന്ന്.

യു: നിങ്ങൾ പറയാതെ ജനങ്ങൾക്കറിയാവുന്ന കാര്യമാണത്‌, നിങ്ങൾ ജനങ്ങളെ ഉത്സാഹിപ്പിച്ചു, നിങ്ങളും മുന്നിട്ടിറങ്ങി, ധനശേഖ രണം നടത്തി ആ പണികളെല്ലാം ചെയ്തുതീർക്കാഞ്ഞത്‌ നിങ്ങൾക്ക്‌ പററിയ വീഴ്ചയാണെന്ന്‌ ഞാൻ പറയുന്നു. യോജിക്കുന്നോ?

മു: എൻെറ വീഴ്ചയെന്ന് പറയുന്നത്‌ ശരിയല്ല, കമ്മററിക്കാർക്ക്‌ ഉത്സാഹം കുറഞ്ഞതുകൊണ്ടാണ്.

യു: നിങ്ങൾ അവരെ ഉത്സാഹിപ്പിച്ചില്ല. നേരേമറിച്ച് നിങ്ങൾക്ക്‌ കാലിഹജ്ജ് ചെയ്യാനുള്ള സംഖ്യ നിങ്ങൾ ഈ നാട്ടിൽ നിന്നും പിരിച്ചു ണ്ടാക്കി. അത് പിരിക്കാൻ ആളുണ്ടായി. അതിന്‌ പ്രചോദനം കൊടുക്കാൻ നിങ്ങൾ തയ്യാറായി. അത്‌ നടന്നു. നിങ്ങൾക്ക്‌ താല്പര്യമുള്ള കാര്യത്തിൽ നിങ്ങൾ ശ്രദ്ധചെലുത്തി അത്‌ നിറവേററി. അതല്ലെ സത്യാവസ്ഥ?

മു: അങ്ങനെ വ്യാഖ്യാനിക്കാം. പക്ഷെ ഒരു സത്യം മറക്കരുത് . അനേകം വർഷങ്ങളായി നിലനിൽക്കുന്ന ഒരു മഹല്ലും ജുമുഅ പള്ളിയുമാണിത്‌. രണ്ടരകൊല്ലം ചാർജ്ജിലുണ്ടായ എന്നെ ആ സ്ഥാപനത്തിന്റെ പോരായ്മകൾക്ക്‌ ഉത്തരവാദിയാക്കുന്നത്‌ അനീതിയാണ്‌.

യു: അങ്ങിനെ തടിശുദ്ധിയാക്കണ്ട. പല മുസ്ലിയാക്കളും ഇവിടെയും സമീപമഹല്ലുകളിലും വരികയും പോകുകയും ചെയ്തിട്ടുണ്ട്. ഓരോ ലക്ഷ്യവും മനസ്സിൽ വെച്ച്‌ അത് നേടിയെടുക്കുന്ന തന്ത്രം ഞങ്ങൾ ആദ്യമായി കാണുന്നതല്ല. പക്ഷെ പാവം പ്രസിഡണ്ടുമാരും കമ്മറ്റി ക്കാരും ശുദ്ധാത്മാക്കളാണ്‌. ഉരുട്ടും പെരട്ടും തിരിയാത്ത നിഷ്‌ക്കളങ്കരാണ്‌. മുസ്ലിയാക്കളുടെ തന്ത്രപൂർവ്വമുള്ള സംസാരവലയിൽ അവർ എളുപ്പം അകപ്പെടുകയും അവരുടെ ഇംഗിതങ്ങൾ നിറവേററികൊടുക്കുകയും ചെയ്യുന്നു.

മു: മുസ്ലിയാക്കളെ ഒന്നടക്കം അങ്ങിനെ താറടിക്കുന്നത് ശരിയല്ല. അവർ കച്ചവടമോ മററു തൊഴിലോ എടുക്കുന്നവരല്ല- അവരുടെ സമ യം മുഴവൻ സമുദായത്തിനു വേണ്ടി അവർ ചിലവഴിക്കുന്നു നാടും വീടും വിട്ടു എല്ലാ സുഖങ്ങളും തൃജിച്ചു സമുദായ സേവനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്‌ അവ൪. അവ൪ക്ക്‌ നേരിടുന്ന സാമൂഹൃമായ പണച്ചിലവുള്ള ബാദ്ധ്യതകൾ സാധിച്ചുകൊടുക്കു വാൻ സമുദായത്തിന് ബാദ്ധ്യതയില്ലേ?

യു: ആ ബാദ്ധ്യതകളെല്പാം സമുദായം നിവ്വഹിക്കുന്നുണ്ട്. എത്ര കുട്ടിമുസ്‌ല്യാക്കൾ കല്ല്യാണം കഴിച്ചു; എത്ര മുസ്‌ല്യാക്കൾ പെൺമ ക്കളെ കെട്ടിച്ചയച്ചു; എത്രപേർ വീടുണ്ടാക്കി. ഇതൊക്കെ ഒഴിവ്‌ കഴിവില്ലാത്ത ബാദ്ധ്യതകളാണ്‌. അതിനൊക്കെ സമുദായം ഉള്ളഴിഞ്ഞു സഹായിക്കയും വേണം. അത് ചെയ്തുവരുന്നുമുണ്ട്‌. എന്നാൽ സമുദായത്തിൻെറ സന്മനോഭാവത്തെ ചൂഷണം ചെയ്തു നിങ്ങളെപ്പോലെ ഉല്ലാ സയാത്രക്ക്‌__അതേ കാലി ഹജ്ജിന്__പോകുന്നന് ഉചിതമല്ല എന്ന് പറയാതെ വയ്യ. എന്ത്‌ പറയുന്നു?

മു: ഞാനെന്ത്‌ പറയാനാണ്‌? കഴിഞ്ഞ കാര്യങ്ങളല്ലേ?

യു: കഴിഞ്ഞ കാര്യങ്ങളുടെ ഗുണദോഷങ്ങളെ പഠിച്ചാലേ കഴിയാനിരിക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കാൻ പററുകയുള്ളൂ.

മു: ശരിയാണ്.

യു: ഒരു വലിയ ശരികേട് നിങ്ങളിൽ സംഭവിച്ചു ഇത്രയും പണികൾ പള്ളിക്കും മദ്രസക്കും തീരാനിരിക്കെ അതിലൊന്നിലും ശ്രദ്ധചെലു ത്താതെ നിങ്ങൾ അറബിനാടുകളിലേക്ക്‌ സർക്കീട്ടു പോകാനുള്ള അരലക്ഷം രൂപ സംഘടിപ്പിച്ചു ദുർവ്യയം ചെയ്തത് വലിയ തെറ്റായി പ്പോയി മുസ്‌ല്യാരെ. എനിക്ക്‌ ജേഷ്ടൻെറ കത്തുണ്ടായിരുന്നു പ്രസിഡണ്ടും കമ്മററി അംഗങ്ങളും അത്യധിക ആവേശത്തോടെയാണ്‌ പണപ്പിരിവ് നടത്തുന്നതെന്നും അവർ ഉദ്ദേശിച്ച സംഖ്യ ഓരോരുത്തരും കൊടുത്താലെ ടാർജററ്‌ തുകയായ അരയിലെത്തുകയുള്ളൂ എന്നും അതിനാൽ നിർബന്ധത്തിന്റെ ഒരംശം ഇതിലുണ്ടെന്നും മററും ഞാൻ വിദേശത്ത്‌ നിന്നറിഞ്ഞു. ഈ പരിപാടിയോട്‌ മാനസിക മായി എനിക്ക്‌ വിയോജിപ്പാണ്‌. ഹജ്ജിന്‌ പോകാൻ മുസ്ലിയാർക്ക്‌ പൈസ സ്വരുക്കൂട്ടി കൊടുക്കൽ അനാവശ്യമാണെന്നും വീട്ടിൽ നിന്നും ഒന്നും അതിലേക്ക്‌ കൊടുക്കരുതെന്നും ഞാൻ എഴുതിയിരുന്നു. അപ്പോഴേക്കും ഞാൻ വീട്ടിലേക്ക്‌ ചിലവിനയച്ച പൈസയിൽ നിന്ന് കാലി ഹജ്ജ്‌ ഫണ്ടിലേക്ക്‌” കൊടുത്തുകഴിഞ്ഞുവത്രെ. വേണ്ടുന്ന കാര്യങ്ങൾ മുടങ്ങിക്കിടക്കുമ്പോൾ വേണ്ടാത്തതിന് സഹായി ച്ചപാപം പടച്ചവൻ പൊറുത്തുതരട്ടെ എന്ന് ദുആ ചെയ്യാം.

മു: നിങ്ങൾ വളരെ മോശമായിട്ടാണല്ലൊ ആ വസ്തുത ചിത്രീകരിക്കുന്നത്

യു: നിങ്ങൾ ചെയ്ത താണ പണിയെ പിന്നെ പുകഴ്ത്തിപ്പാടുകയാണോ വേണ്ടത്‌? ഈ പണ്ഡിതന്മാർ ബഹുജനങ്ങളെ പറ്റിക്കുന്ന രീതി നിരീക്ഷകന്മാർക്കറിയാൻ കഴിയും. പഴയകാലം മുതൽക്കേ പണ്ഡിതന്മാരെ ബഹുമാനിക്കുകയെന്നത്‌ നമ്മുടെ സ്വഭാവമാണല്ലൊ അതി നാൽ നിങ്ങളെയൊക്കെ മാന്യതയിൽ ഉയർത്തിനിർത്തിയിരിക്കയാണ് ബഹുജനങ്ങൾ. കാര്യം മനസ്സിലാവാണ്ടല്ല.

മു: ദാനം ചെയ്തതിനെക്കുറിച്ച്‌ സംസാരിച്ച്‌ ചെയ്ത പുണ്യം നശിപ്പിച്ചുകളയുന്നതെന്തിനാണ്?

യു: ഉപദേശിക്കാൻ മുസ്ല്യാക്കൾക്ക്‌ നല്ല കഴിവാണ്. അക്കാര്യങ്ങൾ സ്വയം പ്രവൃത്തിയിൽ കൊണ്ടുവരാനാണ് അവർക്ക്‌ കഴിയാത്തത് സ്വയം ആചരിക്കാത്ത ഉപദേശം ഫലം ചെയ്യുമോ?

മു: ഞങ്ങൾ നല്ലനടപടിക്കാരല്ലെന്ന് സൂചിപ്പിക്കാൻ കാരണമെന്ത്‌? ആലിമീങ്ങൾ അറിവിനനുസരിച്ച് ജീവിക്കുന്നുണ്ട്‌.

യു; എന്റെ കൂടെ ചിരിക്കാൻ ആളില്ലാതായിപ്പോയി. നൂററിക്കണക്കിന്‌ ഉദാഹരണങ്ങൾ എടുത്ത്‌ കാണിക്കാൻ എനിക്ക്‌ കഴിയും. നമ്മു ടെ മുമ്പിലുള്ള കാര്യം നോക്കൂ ഉല്ലാസയാത്രക്ക്‌ പണം സംഘടിപ്പിച്ചെടുത്തത്‌ സഹിക്കാവതല്ല നിങ്ങൾ സമുദായ സേവത്തിനു വേണ്ടി ജിവൻ ഉഴിഞ്ഞുവെച്ചിരിക്കയാണെന്ന് അഭിമാനിക്കുന്നു. സുഖമായ താമസം. വിഭവ സമൃദ്ധമായ ഭക്ഷണം. ഘനമുള്ള ശമ്പളം എല്ലാം കൂടി സുഖജീവിതം. പണ്‌ഡിതന്മാരോടു ഞങ്ങൾ നന്ദിയുള്ളവരാണ്‌. ഇതിനൊക്കെപുറമെ, ചിലപ്പോൾ നേരിടുന്ന പണച്ചിലവുകൾ നടത്തിക്കൊടുക്കുന്നു. അതിനിടയിലൂടെയാണ്‌ യാതൊരു ന്യായീകരണവുമില്പാത്ത, കണ്ടുപഠിക്കാൻ കൊള്ളാത്ത, ജനസമ്മതിയില്ലാത്ത ശറഇ സമ്മതിക്കാത്ത കാലിഹജ്ജിനുള്ള ഉല്ലാസയാത്ര. അതും തരത്തിനും തക്കത്തിനും പലരും ഒപ്പിക്കുന്നുണ്ട്‌. ഇങ്ങനെയൊക്കെയാ യിട്ടും ഈ പണ്‌ഡിതന്മാർക്ക്‌ പൊതുജനങ്ങളോട് ഒരു നന്ദിയും തോന്നുന്നില്ല.

മു: എന്താ അങ്ങനെ പറയുന്നു? അവർക്ക്‌ നന്ദിയില്ലെന്ന്

യു: പണ്‌ഡിതന്മാർ ഇപ്പം ഞങ്ങളുടെ ശത്രുക്കളായിരിക്കയാണ്.

മു: നിങ്ങൾ പറയുന്നത്‌ മനസ്സിലാകുന്നില്ല

യു: അങ്ങനെ പലതും നിങ്ങൾക്ക് മനസ്സിലാവുകയില്ല. നമ്മുടെ മുസ്ലിയാക്കൾ സമുദായത്തിൻെറ ശത്രുക്കളും നാശകാരികളുമായി രൂപം പൂണ്ടിരിക്കയാണ്‌.

മു: അതെങ്ങനെ?

യു: നിങ്ങളറിയില്ലേ? ഗൾഫിലിരിക്കുന്ന ഞാൻ അറിഞ്ഞല്ലോ. ഇവിടെ തല്ലും വക്കാണവും അടിപിടിയും കത്തിക്കുത്തുമല്ലേ മഹല്ല്‌ തോറും നടക്കുന്നത്‌. ഇ.കെ, എ.പി വിഭാഗങ്ങളായി പിരിഞ്ഞു ജനങ്ങൾ ഏററുമുട്ടി മദ്രസകൾ അടച്ചുപൂട്ടുന്നു, ജുമഅകൾ മുടക്കുന്നു ഇത്‌ നിങ്ങൾ ചെയ്യുന്ന ദ്രോഹമല്ലേ?

മു: രണ്ടു മഹാപണ്‌ഡിതന്മാർ അഭിപ്രായവ്യത്യാസത്തിൻെറ പേരിൽ ചേരിതിരിഞ്ഞു. അതിന്‌ ഞങ്ങളെന്ത്‌ ചെയ്യും?

യു:നിങ്ങളെന്തിന്‌ ജനങ്ങളെ ചേരിതിരിച്ചു? നിങ്ങളെന്തിന്‌ ചേരിചേർന്നു? ”ഓരോ മഹല്ലും പണ്ടു കഴിഞ്ഞു കൂടിയപോലെ നടന്നു കൊള്ളട്ടെ, ചേരിപ്പോര് നമുക്ക്‌ അവഗണിക്കാം അവർ രണ്ടു പേരും മാറിനിൽക്കട്ടെ” എന്ന് ജനങ്ങളെ ഉപദേശിച്ച്‌ ഐക്യവും സാഹോ ദര്യവും നിലനിർത്താമായിരുന്നില്ലേ? അതിന്‌ നിങ്ങൾ ആദ്യമായി ഒരുഭാഗത്ത്‌ കൂടി. എന്നിട്ട് ജനങ്ങളെ നിങ്ങളുടെ ഭാഗത്തേക്ക് ചേർ ക്കാൻ ശ്രമിച്ചു ആ പരിശ്രമത്തിൽ മഹല്ലുകൾ പിളർന്നു. ഫലം സമുദായം കലങ്ങി മറിഞ്ഞു വൃക്തികൾ അന്യോന്യം ശത്രുക്കളായി മാറി. ഇതാണോ നിങ്ങൾ പ്രസംഗിക്കുന്ന ഇസ്‍ലാം? രണ്ടാൾ വഴക്കായാലോ രണ്ടുസംഘം വഴക്കായാലോ എന്ത് വേണം? ഇസ്‍ലാം പഠിപ്പിച്ച നയമെന്താണ്‌? ഓരോരുത്തരുടെ പിന്നിൽകൂടി കക്ഷിചേർന്ന് വഴക്കിനെ പെരുപ്പിച്ച്‌ കലാപവും യുദ്ധവും ഉണ്ടാക്കാനാണോ? എൻെറ മുസ്‌ലിയാരേ നിങ്ങൾ എല്ലാരും ദുർബുദ്ധികളായി മാറി, ഞങ്ങൾ അത്‌ ക്ഷമിക്കുകയില്ല മറക്കുകയില്ല. ഞങ്ങളുടെ അരയിൽ കയർകെട്ടി അതിൻെറ തല നിങ്ങളുടെ കയ്യിൽ ഏല്പിച്ച്‌, നിങ്ങളുടെ കുരങ്ങായി ചാടാൻ ഇനി ഞങ്ങളില്ല. നിങ്ങൾ ഇസ്‍ലാമിനല്ല പാർട്ടിക്കാണ്‌ പ്രവർത്തിക്കുന്നത്‌. ജമാഅത്തിനെയും മുജാഹിദിനേയും കാഫിറാക്കി, ഇപ്പോൾ നിങ്ങൾ അന്യോന്യം കാഫിറാക്കുകയാ ണ്‌. സ്വർഗ്ഗം സ്വന്തമാക്കാൻ ഒരു പട്ടയദാന മഹാമഹവും കൂടി നടത്തണം മുസ്ലിയാരേ. എഴുന്നേൽക്കൂ ഭക്ഷണം കഴിക്കാം.

"https://ml.wikisource.org/w/index.php?title=സഞ്ചാരി_യാത്ര_6&oldid=217846" എന്ന താളിൽനിന്ന് ശേഖരിച്ചത്