സങ്കടത്താൽ ഞാൻ തളർന്നു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
                  അനുതാപം
         സിങ്കളം- ആദിതാളം
1. സങ്കടത്താൽ ഞാൻ തളർന്നു
   സങ്കേതം തേടി നടന്നു
   തങ്കരുധിരം പകർന്നു
   ചങ്കു രക്ഷകൻ തുറന്നു

2. പാപഭാരം നീക്കി തന്നു
   ശാപവുമെല്ലാമകന്നു
   പാവനാത്മാവെ പകർന്നു
   ദൈവസ്നേഹം എന്നിൽ തന്നു

3. ഉള്ളമതിലെൻ ദൈവം താൻ
   പള്ളികൊണ്ടൂ വാണീടുവാൻ
   വല്ലഭൻ എഴുന്നെള്ളീയാൻ
   കൽനെഞ്ചിനെ മാംസമാക്കാൻ

4. കല്പനകൾ കാപ്പാൻ ശക്തി
   അല്പമില്ലാഞ്ഞെന്നിൽ പ്രാപ്തി
   അപ്പനനുഗ്രഹിച്ചന്നു
   കെല്പുതാനങ്ങുണ്ടായി വന്നു.

5. പാപ ശക്തികളകന്നു
   ദൈവശക്തിയുള്ളിൽ വന്നു
   ദൈവഭവനമതാക്കി
   ദൈവവാസമുള്ളിലാക്കി

6.ഇത്തരമനുഗ്രഹങ്ങൾ-
  ക്കെത്രയോ അപാത്രനാമീ
  ചത്ത നായിതാ നിൻ പാദം
  മുത്തി വണങ്ങി പാടുന്നേൻ.

"https://ml.wikisource.org/w/index.php?title=സങ്കടത്താൽ_ഞാൻ_തളർന്നു&oldid=153153" എന്ന താളിൽനിന്ന് ശേഖരിച്ചത്