സംവാദം:ഗണപതി ഭഗവാനെ
വിഷയം ചേർക്കുകഇതു എന്റെ മുത്തശ്ശന് എഴുതിയ കീര്‍ത്തനം ആണു. അദ്ദേഹം നിര്യാതനായിട്ട് ഇപ്പൊ 17 വര്‍ഷം തികയന്നു. പൗത്രനായ എനിക്ക് ഇതു ഇവിടെ പ്രസിദ്ധീകരിക്കാന്‍ മറ്റു നിയമവശങ്ങളൊന്നും തടസ്സമല്ലെന്ന് അറിയിച്ചു കൊള്ളട്ടെ. വര്‍ഗ്ഗം പുനക്രമീകരിക്കുമെന്നു വിശ്വസിക്കുന്നു. Neelamperoor 02:15, 5 മാര്‍ച്ച് 2009 (UTC)
നിയമവശങ്ങള്‍ക്ക് അപ്പുറം, ഇതിനു് ഗ്രന്ഥശാലയില്‍ വരാനുള്ള നോട്ടബിലിറ്റി ഉണ്ടോ എന്നുള്ളതാണു് സംശയം. ആരെങ്കിലും അവര്‍ എഴുതിയ കവിത/കഥ/നോവല്‍ അവര്‍ അതു ഗ്രന്ഥശാലയില്‍ ഇടാന്‍ സമ്മതം തന്നു എന്നതു കൊണ്ടു മാത്രം അതൊക്കെ ഗ്രന്ഥശാലയില്‍ വരാന്‍ പാടില്ല. അതിനു ഏതെങ്കിലും വിധത്തില്‍ നോട്ടബിലിറ്റി ഉണ്ടായിരിക്കണം. പക്ഷെ അതിനു അനുയോജ്യമായ വിധത്തില്‍ നമ്മുടെ നോട്ടബിലിറ്റി നയങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ടു്. എന്തായാലൗം തല്ക്കാലം ഇതിവിടെ കിടക്കട്ടെ. --Shijualex 04:51, 5 മാര്‍ച്ച് 2009 (UTC)
അദ്ദേഹം പ്രശസ്തനായ ഒരു കഥകളി സോപാന സംഗീതഞ്ജ്ന് ആയിരുന്നു. തിരുവിതാംകൂര്‍ കൊട്ടാരത്തിലെ കഥകളിയില്‍ സ്ഥിരം പാട്ടുകാരനും, കലാമണ്ഡലം മുന്‍ രക്ഷാധികാരി ശ്രീ പള്ളം മാധവന് ഇദ്ദേഹത്തിന്റെ ശിഷ്യന് ആയിരുന്നു. പിന്നെ നീലമ്പേരൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിശേഷ അവസരങ്ങളിലും ഇദ്ദേഹത്തിന്റെ പാട്ടുകള്‍ ആണു ആലപിക്കുന്നത്. പ്രശസ്ത പൂരം പടയണി ദിവസം ഇദ്ദേഹത്തിന്റെ പാട്ടു പാടുമ്പോഴാണു ഉച്ചപൂജക്ക് നടതുറക്കുന്നത്. ---- ശ്രീകുമാര്‍ 17:17, 5 മാര്‍ച്ച് 2009 (UTC)
ഗണപതി ഭഗവാനെ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിഗ്രന്ഥശാല പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ഗണപതി ഭഗവാനെ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.