സംവാദം:കല്യാണസൗഗന്ധികം തുള്ളൽ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 5 മാസം മുമ്പ് by ~2026-11197-43 in topic ആരാണിത്?
പടച്ചോനേ ഞാൻ ആട്ടക്കഥയാണ് ചേർത്തത്. അങ്ങനെ ഒന്നില്ല എന്ന് നിരീച്ച്. ഇപ്പോ ദാ പോണൂ ശീതങ്കൻ തുള്ളലിലേക്ക്. ഒന്ന് ശരിയാക്കൂ. —ഈ തിരുത്തൽ നടത്തിയത് Muthukurussi (സംവാദം • സംഭാവനകൾ)
ആരാണിത്?
[തിരുത്തുക]"താമരസാക്ഷന്റെ മെത്തേടെ താഴത്തു താങ്ങിക്കിടക്കുന്നവനെച്ചുമക്കുന്ന വമ്പന്റെ കൊമ്പന്റെ കൊമ്പൊന്നൊടിച്ചോന്റെ ചേട്ടനെപ്പേടിച്ചു നാട്ടീന്നു പോയോന്റെ ചാട്ടിന്റെ കൂട്ടിന്റെ കോട്ടം തിമിർത്തവ - ന്നുണ്ണിക്കഴുത്തറുത്തോരു പുരുഷനെ - ന്നുള്ളിൽത്തെളിവോടു വന്നു തുണയ്ക്കണം " എന്നതിൽ, ഈ പുരുഷൻ ആരാണ്? --അക്ഷയ് എസ് ദിനേശ് (asdofindia) (സംവാദം) 13:25, 24 ജനുവരി 2014 (UTC)
- താമരസക്ഷൻ --മഹാവിഷ്ണു--മെത്ത--അനന്തൻ -അതിന്റെ താഴത്തു താങ്ങിക്കിടക്കുന്നത്-- വെള്ളം-- അതിനേ ചുമക്കുന്നവമ്പൻ --ശിവൻ (ഗംഗ ശിവന്റെ തലയിലാണല്ലോ)-കൊമ്പൻ --ഗണപതി--കൊമ്പൊന്നൊടിച്ചോൻ --സുബ്രഹ്മണ്യൻ - സുബ്രഹ്മണ്യന്റെ ചേട്ടൻ --വീണ്ടും ഗണപതി-പേടിച്ചു നാട്ടീന്നു പോയത്--കുബേരൻ --ചാട്ട്--പുഷ്പകവിമാനം--കൂട്ടിന്റെ കൊട്ടംതിമിർപ്പവൻ --രാവണൻ (പുഷ്പകവിമാനം കേടായപ്പോൾ നന്നാക്കിയത്) ഉണ്ണിക്കഴുത്തറുത്തോരു പുരുഷൻ --രാവണന്റെ ഉണ്ണി-കൊച്ചുമകൻ -അക്ഷകുമാരൻ -അവനേകൊന്നത്---ഹനുമാൻ ~2026-11197-43 (talk) 21:18, 19 ഫെബ്രുവരി 2026 (UTC)