ശ്രീയേശു നാമം അതിശയ നാമം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പല്ലവി

ശ്രീയേശു നാമം അതിശയ നാമം
ഏഴ എനിക്കിമ്പനാമം

ചരണങ്ങൾ

എല്ലാനാമത്തിനും മേലായനാമം
ഭക്തർജനം വാഴ്ത്തും നാമം
എല്ലാമുഴങ്കാലും മടങ്ങിടും തിരുമുമ്പിൽ
വല്ലഭത്വമുള്ളനാമം.. ( ശ്രീയേശു നാമം.......)

ഭൂതബാധിതർക്കും നാനാവ്യാധിക്കാർക്കും
മോചനം കൊടുക്കും നാമം
കുരുടർക്കും മുടന്തർക്കും കുഷ്ഠരോഗികൾക്കും എല്ലാം
വിടുതലും നൽകും നാമം.. ( ശ്രീയേശു നാമം.......)

പാപപരിഹാരാർത്ഥം പാതകരെ തേടി
പാരിടത്തിൽ വന്നനാമം
പാപമറ്റ ജിവിതത്തിൻ മാതൃകയെ കാട്ടിത്തന്ന
പാവനമാം പുണ്യനാമം ( ശ്രീയേശു നാമം.......)

എണ്ണമില്ല പാപം എന്നിൽനിന്നും നീക്കാൻ
എന്നിൽ കനിഞ്ഞ നാമം
അന്യനെന്ന മേലെഴുത്തു എന്നേക്കുമായ്‌ മായ്ച്ചുതന്ന
ഉന്നതെ‍ൻറ വന്ദ്യനാമം ( ശ്രീയേശു നാമം....)