ശ്രീമഹാഭാഗവതം/ദ്വിതീയസ്കന്ധം/ഉപദേശക്രമം
പൃഥ്വീശൻ ചോദ്യം ചെയ്താൻ നാരദനതുപിന്നെ
സത്തുക്കൾക്കാർക്കാനും താനുപദേശിച്ചാനെങ്കിൽ
സത്വരമതുമെനിക്കരുളിച്ചെയ്തീടേണം
ഇത് ഥമാഹന്തകേട്ടു ശ്രീശുകനതുനേരം
നിശ്ശേ ഷാർത്ഥങ്ങൾ സകലേശ്വരൻ നാരായണൻ
വിശ്വപാലകൻ ജഗത് സർ ഗ്ഗാദി ചരിത്രങ്ങൾ
വർത്തിച്ചോരവസ്ഥകളാദിയായെല്ലാറ്റിനും
ഉത്തരമായ് ക്കൊണ്ടത്ര ശുദ്ധമായ് വിളങ്ങീടും
ശ്രീഭാഗവതം പുരാണോത്തമമരുൾ ചെയ്താ-
നഭയാഗുരുപാരമ്പ ര്യാദി സകലവും;
തൽ പ്രബന്ധത്തെ സംക്ഷേപിച്ചുടൻ നിനക്കുഞാ-
നിപ്പോളുള്ളവസരം കോണ്ടാവതറിയിക്കാം.
എങ്കിലോമുന്നതന്റെ നാഭിയിലുളവായ
പങ്കജാസനനപേക്ഷിക്കയാലഖിലേശൻ
പങ്കജനാഭനുപദേശിച്ചാൻ ഭാഗവതം
പങ്കജോത്ഭവൻ താനും തന്നുടെ തനയനാം
നാരദൻ തനിക്കുപദേശിച്ചാനതുപിന്നെ
നാരദൻ വേദവ്യാസൻ തനിക്കുമതുപോലെ
വ്യാസനുമെനിക്കുപദേശിച്ചാനതുമുദാ;
വാസനയേറും നിനക്കൊക്കവേ വാഴിപോലെ
ചൊല്ലുവനെല്ലാം ദശലക്ഷണമായിട്ടുള്ളൊ-
ന്നല്ലോ കേവലം ജഗത് സർഗ്ഗാദിക്രമവശാൽ,
സർ ഗ്ഗവും വിസർ ഗ്ഗവും സ്ഥാനവും പോഷണവും
സദ്ഗുണനിധേ! പുനരൂതികൾ മന്വന്തരം,
ഈശാനുകഥാനിരോധം പുനരിവിടെബ് ഭൂ-
മീശാ! മുക്തയും പിന്നേതാശ്രയമെന്നീവണ്ണം
പത്തുലക്ഷണങ്ങളാകുന്നിതങ്ങവപത്തും
വിസ്തരിച്ചോരോന്നോരോന്നായരുൾ ചെയ്തു താതൻ,
ഇവറ്റിൽ പത്താമതാമാശ്രയമതിമുഖ്യം
പവിത്രമതിനെസ്സാധിപ്പാനായ് മറ്റൊമ്പതും
വദിച്ചീടുന്നു ബ്രഹ്മപ്രതിപാദകമായി-
ട്ടുദിക്കും ഭാഗവത പ്രാമാണ്യമാർഗ്ഗത്താലെ.
വദിച്ചേനേവം സംക്ഷേപിച്ചുടൻ ദ്വിതീയാർത്ഥം
പഠിക്കാമിനിത്തൃതീയാദികളോരോന്നിനാൽ.
ശ്രീമഹാഭാഗവതം
ദ്വിതീയസ്കന്ധം സമാപ്തം