ശ്രീകൃഷ്ണചരിതം മണിപ്രവാളം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

    • ശ്രീകൃഷ്ണചരിതം മണിപ്രവാളം **

.........................................................

( ശ്രീ കുഞ്ചൻ നമ്പ്യാർ വിരചിതം )

           ഓം ശ്രീ കൃഷ്ണ പരമാത്മനേ നമ:
            ----------------------------------------------

ശ്രീ വെങ്കടേശനും, ശ്രീ ജഗന്നാഥനും, ശ്രീ വിത്തോബാവും, ശ്രീ ഗുരുവായൂരപ്പനും,

ശ്രീ കൃഷ്ണനും, ആയി വിളങ്ങുന്ന  ഉണ്ണികൃഷ്ണൻ്റെ  

ലീലാവിനോദങ്ങളെ വർണിക്കുന്നതും, മലയാളത്തിലെ മണിപ്രവാളശൈലിയിൽ വിരചിച്ചതും ആയതാണ് ഈ കവിതാരത്നം.

ശ്രീ കുഞ്ചൻ നമ്പ്യാർ മണിയും (മുത്ത് = Pearl) പ്രവാളമും (പവിഴം = Coral) ചേർത്തി തൊടുത്തു,

അതിൽ ഭക്തിയും, മുക്തിയും, വിഭക്തിയും,
വാത്സ്യവും, പ്രേമവും, രക്ഷയും, ശിക്ഷയും,

എല്ലാം ചേത്ത് ഭംഗിയായി രചിച്ചതാണ് ഈ കാവ്യം. ..............................................

                               ഒന്നാം സർഗ്ഗം
                               ---------------------
                      ശ്രീ കൃഷ്ണാവതാരം
                      ---------------------------

ഗണപതി ഭഗവാനും അബ്ജയോനി- പ്രണയിനിയാകിയ ദേവി വാണിതാനും ഗുണനിധി ഗുരുനാഥനും സദാ മേ തുണയരുളീടുക കാവ്യബന്ധനാർത്ഥം . #1

പുരഹരനമലൻ മുരാരി ദേവൻ പുരമുരശാസനസൂനുഭൂതനാഥൻ ധരണിസുരമഹാജനങ്ങളും മേ വരമരുളിടുക വാഞ്ചിതനുകൂലം #2

മധുരിപു ചരിതം മനോഭിരാമം മധുരപദാകലിതം മണിപ്രവാളം മതികമല വികാസ ഹേതുഭൂതം കതിപയ സർഗ്ഗമിദം കരോമി കാവ്യം #3

ദുരിത നിധികളായ ദാനവാനാം ഭരമതി ദുസ്സഹ മാകയാലൊരുന്നാൾ ധരണി ഭഗവതി വിരിഞ്ചലോകേ വിരവോടുചെന്നു വണങ്ങിനിന്നു ചൊന്നാൾ #4

" സരസിജഭവ! ദേവ! പാഹി പാഹി ത്വരിതതരം കരുണാനിധേ! നമസ്തേ പരവശതരയാം ധരണി ഞാനെ - ന്നറിക ഭവാനഖില പ്രപഞ്ചബന്ധോ " #5

" അമരമുനി മഹാസഭാന്തരാളേ 
കിമപി മയം ച വിനാ നിതംബിനീനാം 

വചന മുചിതമല്ല മല്ലയോനേ ! സൂചിര വിഷാദവശേന വേണ്ടിവന്നു " #6

" അനുചിതമിദമെൻകിലും മഹാത്മൻ  
 കനിവൊടു ഹന്തഭവാൻ ക്ഷമിക്കവേണം  
 മലകളിളകിലും മാഹാജനാനാം 
  മനമിളകാ ചപലോക്തി കേൾകിലും കേൾ "      #7  
" അസുരഭടജനം മനുഷ്യഭാവം 
   പ്രസഭമിയനന്നിഹ കoസസാരഭൂതം
  അവനുടയ പടജ്ജനം ച ഘോരം 
  ശിവശിവ! പൂർണ്ണമതായി മൽപ്രദേശെ "            #8 
" ദ്വിജവരയ ജനാദി കർമ്മമെല്ലാം   
  ഭുജബലശാലി ശഠൻ മുടക്കുവാനായ് 
 അനുദിവസമവൻ ബഹുപ്രകാരം 
 ദനുജകുലാനി നിയോജയാഞ്ചകാര "                    #9 
" പശുകുലഹരണം, പതിവ്രതാനം 
  ഭ്ഋശതര ദൂഷണ, മഗ്രഹാരനാശം 
  ഇതി ബഹുവിധ ദുഷ്ടകർമ മിപ്പോ-
 ളതിശയപാപി ജനങ്ങളാരഭന്ത. "                        #10


" ഇടിയൊടു പടവെട്ടുമട്ടഹാസം
  കടുകരദുസ്സഹകത്സനാദിവാക്കും
 കടിലകചരിതങ്ങും നിനച്ചാൽ
ഝടിതിനടുങ്ങുമശേഷജീവലോകം ".                 #11

" ഗിരികളടവിയും മരങ്ങളും മേ

 തരളതിമിംഗലമാഴിചക്രൃമേഴും
 ഇവ പലതുമെനിക്കു ഭാരമല്ലോ,
ശിവശിവ‍! ദുർജ്ജനഭാരമേവ  ഭാരം. "                   #12
" പടഹഘടഘടായിതം മുഴക്കി-
  പ്പടകളിടൻഞു  നടക്കുമദ്ദശായാം 
 ഇടിപൊടി തകരും ധരാവിഭാഗേ 
 പൊടിപടലത്തിലൊളിച്ചു ഭാനുബിംബം ".         #13
" അവരുടെ പടയും പരാക്രമം കൊ -
   ണ്ടഖിലനിലിമ്പ ബലം വശംകെടുൻനു.
  അവനിപതികളെന്നുഭാവമാത്രം
  ഭുവനവിനാശ   കഠോരകശ്മലാനാം ".               #14
 
" മമ ഭയമഖിലം ശമിപ്പതിന്നായ്
 കിമപി തുണച്ചരുളേണമബ്ജയോനേ,
സമവിഷമദശാവിശേഷമെല്ലാ-
മമലമതേ, ധരിയാതിരിക്കുമോ നീ. "               #15
 ഇതി വസുമതി ത്ൻെറ വാക്കുകേട്ട-
ങ്ങതികരുണാകുലനാം വിരിഞ്ചനപ്പോൾ
സ്മിതമധുരതരാക്ഷരം ബഭാഷേ
" മതിമതി താപമെടോ മഹാനുഭാവേ.".             #16

" പരമപുരുഷനാം പയോധിശായീ
  പരചിദനാകുലമൂർത്തി പത്മനാഭൻ
 പരിചൊടുപരിതാപശാന്തയേ   തേ
 വരമരുളീടു, മവൻ നമുക്കുദൈവം.".                  #17
 " അവനവനി നിനക്കു ജീവനാഥൻ
   ഭുവനജനാർത്തിഹരൻ ഭുജംഗശായീ 
   അവനുടെ നികടേ ഗമിക്കെടോ നാ -
   മവശത തീരുമവൻടെ സന്നിധാനാൽ."           #18
  " അമരപതിയുംമിന്ദുചൂഢനും മ -
   ററമരജനങ്ങളുമാസ്ഥയോടു ഞാനും
  അനലനനിലനും  വസുക്കളെട്ടും
  പുനരുപദേവകളും ഗമിക്കവേണം ".               #19
  " പരിചൊടുബത  പാൽക്കടൽക്കുമദ്ധേൃ
     പരമുരഗപ്പെരുമാളെ  മെത്തയാക്കി
   പരമസുഖരസേന പള്ളികൊള്ളും
   പരമപുമാനെ വണങ്ങുവാൻ നടപ്പിൻ "           #20
 " അവനുടെ ക്രൃപകൊണ്ടു സൃഷ്ടികർത്താ-
  വഹമിതി  ഭാവമെനിക്കുരത്നഗർഭേ!
  അവനുടെ ചരണാംബുജങ്ങളെനേൃ
  ശിവനുമെനിക്കുമൊരാശ്രയ-- നമന്യേ".          #21

 ഇതി മുഹുരരുൾ ചെയ്തു പത്മജന്മാ --
 വതിജവമോടെഴുന്നേറ്റു പത്മപീഠാൽ
 അമരപതികളോടുമൂഴിയോടും
  സമമഥ യാത്ര തുടങ്ങി ഭംഗിയോടെ.                #22 
 വിരവൊടു കലശാംബുരാശിതീരേ
 സുരപതിയും വിധിയും മഹാസമൂഹം
 ത്വരിതതരമണഞ്ഞു ഭക്തിയോടേ
 മുരരിപുതൻ ചരിതം സ്തുതിച്ചുചൊന്നാർ.          #23
 
 " നളിനനയന! ഹേ ഹരേ! നമസ്തേ
  നരകരിപോ ! കരുണാംബുധേ! നമസ്തേ
 ജയ ജയ ജഗതീപതേ! നമസ്തേ
ജലധരചാരുതരാക്രൃതേ ! നമസ്തേ."                   #24
 " ജഗദുദയ വിനാശകാരണണൻ നീ
 ജനപരിപാലന ശീലനായതും നീ
  അജനമലനനന്തനായതും നീ
 സുജനവിചിത്ര ചരിത്രനായതും നീ.".              #25
" സഗുണനഗുണനേകനായതും  നീ
സകലചരാചരജീവനായതും നീ
സകളനപി ച നിഷ്കളൻ ഹരേ! നീ
സകലപതേ! കമലാപതേ! നമസ്തേ."             #26
" പ്രക്രൃതിപുരുഷനാം  ഭവാനനന്തൻ 
പ്രകടയതി പ്രഥമം പ്രപഞ്ചമെല്ലാം
പ്രക്രൃതി ജനനി മായയായ ദേവി
വിപുലതരഭ്രമമീദ്ഋശം  വിധത്തേ.".                 #27
 " ഒരുവനതിധനൻ  പരൻ ദരിദ്രൻ 
പരനതികർക്കശനന്യനത്യുദാരൻ
ഇതി പലവിധഭാവഹേതുഭൂതൻ
ദിതിജവിനാശനനാദി കേശവൻ നീ. ".             #28
" പ്ഋഥുതരമൊരു മത്സമായതും നീ 
പ്രഥിതമഹാബല  കൂർമ്മമായതും നീ 
കഠിനതരവരാഹമായതും നീ
കടുതരഘോരന്ഋസിംഹമായതും നീ.".            #29
" പുനരൊരുവടുവേഷനായതും നീ
മനുജവരാന്തകരാമനായതും നീ 
ദശമുഖരിപുരാമനായതും നീ 
വിശദമഹോ കരുണാനിധേ നമസ്തേ."            #30
 "  നരകമഥന ! നാഥ ! ദീനബന്ധോ !
 വിരവൊടു പാലയ വിശ്വനായകാ ! നീ
 ധരണിയുടെ ഭാരം നിരാകരിപ്പാൻ
കരുണ ഭവിച്ചരുളേണമന്തരംഗേ .".                 #31
ഇതി നുതിവചനങ്ങളോതി നിന്നാ-
രതിഘനഭക്തി വിശുദ്ധരാം സുരന്മാർ
അതു സമയമുദാരമേഘനാദ-

പ്രതിനിധിയാമശരീരിവാക്കുമാസീൽ. #32

ഗഗനവചനതത്ത്വമങ്ങറിഞ്ഞാ- 
നമലസമാധിസമേതനാം വിരിഞ്ചൻ.
മധുമഥനനിയോഗമാകവേതാൻ
മധുരമുവാചമുദാ മഹാസഭായാം.                  #33
" അനിമിഷവരരേ! ധരിച്ചുകൊൾവിൻ
 കനിവൊടു  കൈടഭവൈരിതൻ നിയോഗം 
അവനവനിതലേ  സമുത്ഭവിക്കും
ഭുവനപതിർവ്വസുദേവപുത്രഭാവാൽ."              #34
"ഉരഗവരനനന്തനും ജനിക്കും
മുരരിപുതന്നുടെ പൂർവ്വജത്വമോടെ
അവരുടെ പരിവാര പൌരുഷാർത്ഥം
യദുകുലധാമനി നിങ്ങളും ജനിപ്പിൻ.".               #35
"  ഭുവനജനനിയായ മായതാനും
 ഭുവിജനനേ  കനിവോടൊരുമ്പെടുന്നു
സുരതരുണികളും ധരാതലേ  ചെ -
ന്നുരുതരസൌഭഗമുത്ഭവിക്കവേണം.".               #36
" വസുമതിയുടെ ഭാരമാശു തീർപ്പാൻ
  വിരവൊടുടൻ തുടരുന്നു വാസുദേവൻ
  അസുവിനു സമയായ ധാത്രി തൻ്റെ
 വ്യസനമഹോ ഭഗവാൻ സഹിക്കുമോ താൻ.".      #37
 ഇതി വിധിവചനങ്ങൾ കേട്ടനേരം
മതിതളിരിൽക്കലരും പ്രമോദമോടെ
ക്ഷിതിയുമതി കുതൂഹലം മറഞ്ഞാ -
ളമരജനങ്ങളുമഞ്ജസാഗമിച്ചാർ.                     #38 
 തദനു ച മഥുരാപുരേ വിളങ്ങും
മുദിത മഹാമതിയായ ശൂരപുത്രൻ
ഗുണനിധി  വസുദേവയാദവേന്ദ്രൻ
പ്രണയിനി ദേവകിയെസ്സുഖേനവേട്ടാൻ.        #39           
നവജലധരചാരുവേണിയാളാ--
മവളുടെ യഗ്രജനുഗ്രസേനപുത്രൻ
പ്രഋഥുതരഭുജശാലി ഭോജരാജൻ
പ്രഥിത മഹാജനകമ്പകാരി  കംസൻ.           #40
അവനതികുതുകീ രഥംകരേറി
കനിവവൊടു ദമ്പതിമാർക്കു തേർതെളിപ്പാൻ
യുവതിധനമനേകമാനതേരും
കുതിരയുമാനകദുന്ദുഭിക്കു നൽകി.              #41
പടുപടഹരവങ്ങളാലവട്ടം
കുട തഴ ചാമരമാദി രാജചിഹ്നം
പടകളുമിടകൂടീ രൂഢഘോഷം
ഝടിതി നടന്നു തുടങ്ങി ഭംഗിയോടേ,           #42
അതുപൊഴുതശരീരി  വാക്യഘോഷം
വിതത ഭയങ്കരമംബരേഭവിച്ചു
" ഇവളുടെ സുതനഷ്ടമൻ ഭവാനെ --
 ജ്ഝടിതി വധിക്കുമറിഞ്ഞുകൊൾക  കംസ."       #43
 അതു വിരവൊടു  കേട്ടു രുഷ്ടനായാ --
 നതുലപരാക്രമശാലി ഭോജരാജൻ 
 ഭഗിനിയുടെ കചം പിടിച്ചിഴച്ചാ --
 നസിലതകൊണ്ടഥ വെട്ടുവാൻ തുടർന്നാൻ.          #44
ശുഭമതി വസുദേവനേവമപ്പോ --
ളഭയമിരന്നു  വണങ്ങിനിന്നു ചൊന്നാൻ,
" അരുതരുതു വധൂവധം മഹാത്മൻ !
ദുരിതമകപ്പെടുമിപ്രകാരമായാൽ.".                 #45

 " യുവതികളെ വധിക്ക യോഗ്യമോതാ --
 നവരതി ദുഷ്ടകളെങ്കിലും നരേന്ദ്ര !
 ഇവൾ പുനരപരാധമെന്തുചെയ്തു
 ശിവശിവ, ! നിഷ് ക്രൃപനായതെന്നെടോ താൻ.      #46
 നിജമരണഭയം നിനയ്ക്കകൊണ്ടോ
നിജഭഗിനീനിധനായ നീ മുതിർന്നു ?
നിജഭുജബലകീർത്തി പൂർത്തിയെല്ലാം
ത്യജതി ഭവാനിഹ ജീവിതാഗ്രഹത്താൽ.              #47
ജനനമരണമെന്നതിജ്ജനാനാ--
മനുഭവമെന്നതിനെന്തെടോ വിവാദം ?
മരണദിവസവും ശിരസ്സിലാക്കി --
ദ്ധരണിതലം പ്രവിശന്തിമാനുഷന്മാർ.              #48
ചിലരിഹ പലവാസരം വസിക്കും 
ചിലരുടനേ നിജകർമ്മണാമരിക്കും
മരണമൊരുവനും  വരാത്തതല്ലെ--
ന്നറികഭവാനറിവുള്ള ചാരുബുദ്ധേ !                  #49
അവികല മലമൂത്രമാംസപിണ്ഡം
ഭുവി ബഹുദുർഘട ദു:ഖദുഷ്ടപാത്രം
ഇദമവനിപതേ ! നരൻെറ ഗാത്രം,
വദവദ, വാഞ്ഛിതമെത്രനിഷ്ഫലംതേ.              #50

"  അശരണ ജന നിഗ്രഹം തുടർന്നാ --
 ലശനിമസം തവ പാപമാപതിക്കും
 ദ്രൃശതരനരകാഗ്നിയിൽപ്പതിക്കും
 കുശമതിയായ ഭവാനിതോവരേണ്ടൂ ?           #51
 " തെരുതെരെ വളരുന്ന  സാഹസങ്ങൾ --
 ക്കുരുതരപാത്രമതായി  ഭോജരാജൻ
 അരുതിവനൊടു  കൂടിവാസമിത്ഥം
 കരുതി നടക്കുമിനി പ്രജാസമൂഹം. "              #52
" അതിശഠമതി കംസനെന്നുനിന്നെ
 ക്രൃതികൾ ദുഷിക്കുമതിന്നുനീക്കമില്ല--
 അതിനു മുതിരൊലാ മഹാമതേ ! നീ 
 മതി മതി സാഹസ മിങ്ങുവാങ്ങിനിൽക്ക. ".      #53

ഇതിബഹുവിധവാക്കു കേൾക്കകൊണ്ടും
മതിയിലോരാർദ്രത ഭോജരാജനില്ല.
മനസിദ്ഋഢമറിഞ്ഞുറച്ചു ക്ഋതൃം
  പുനരപിതം വസുദേവനേവമൂചേ .                 #54
 " ഇനിയുമൊരുപദേശമാശുകേൾ നീ
  ന്ഋപ തവ സോദരിയാമിവൾക്കുജാതം
 തനയനെ വിരവോടഹം തരുന്നേൻ 
 മനുജപതേ ! മതിയുണ്ടുകുണ്ഠിതം തേ .            #55
 ഇതി പല വസുദേവഭാഷിതം കേ --
 ട്ടതിമുദിതോഗ്ഋഹമാപഭോജരാജൻ.
 പതിയൊടു സഹദേവകീ ഗമിച്ചാ --
 ളതനുമുദാനിജമന്ദിരേ രമിച്ചാൾ.                    #56
 പല ദിവസശതം കഴിഞ്ഞശേഷം
 ചലമിഴിയാൾക്കഥ  ഗർഭമുത്ഭവിച്ചു.
 സുലളിതനൊരു പുത്രനും ജനിച്ചു
 സുലഭമഹോ ഗുണികൾക്കു വാഞ്ഛിതാർത്ഥം .    #57
 സമയമഥനിനച്ചു സത്യസന്ധൻ 
 തമപി ച കംസനു നൽകിനാൻ പിതാവും.
 പ്രമുദിതമതി കംസനേവമൂചേ 
 " സമുചിതമല്ലസഖേ! ശിശോർവ്വധം മേ.".            #58

 " കനിവൊടിവനെ നീ വളർത്തുകൊൾക
 പുനരഹമഷ്ടമനെപ്പരം വധിപ്പൻ. "
 ഇതിദനുജന്ഋപേണ ദത്തനാകും
സുതനെ മുദാവസുദേവനാശു വീണ്ടാൽ.              #59
കലഹകുതൂകി നാരദൻ കദാചിൽ
ഖലമതിയാമവനോടു  വന്നുചൊന്നാൻ
" അരുതരുതു നിനക്കു ഭോജരാജാ
  കരളിലൊരാർജ്ജവ, മെന്തിതെന്നു ചൊല്ലാം.".    #60
 തവ പരിജനവും ഭവാനുമെല്ലാം 
 ഭുവിഗതരാമസുരാംശ  സംഭവന്മാർ
  അപിപുനരിഹ വൃഷ്ണിയാദവന്മാ --
 രറിക ഭവാനമരാംശസംഭവന്മാർ.                         #61
 ഏവം മുനീന്ദ്രവചനം ബത കേട്ടനേരം 
ഭാവം പകർന്നരിശമേറിന ഭോജരാജൻ
മുന്നംപിറന്നു വളരുുന്നൊരു കീർത്തിമാനെ --
ക്കൊന്നും കളഞ്ഞഥ തെളിഞ്ഞുഞെളിഞ്ഞു വാണാൻ.      #62
രണ്ടാമതും തനയനമ്പൊടു  ദേവകിക്ക --
ങ്ങുണ്ടായി, കംസനവനേയുമുടൻ വധിച്ചാൻ
ഈ വണ്ണമറ്റുശിശുമാരണമാശുചെയ്താൻ 
ജീവാവസാനഭയചഞ്ചലനായ കംസൻ.                       #63
 ഉത്തമപുരുഷശാസന കൈക്കൊ --
 ള്ളുരഗകുലാധിപസന്നിധിയോഗാൽ
 സപ്തമമാകിനഗർഭമുദാരം   
 സപദി ധരിച്ചിതു ദേവകിതാനും.                    #64
 വൈകുണ്ഠദേവനരുൾ ചെയ്തിതു മായയോടു 
 വൈകാതെ ദേവകിയുടെ ജഠരത്തിൽനിന്നും
 ലോകോപകാരകമതാകിയ ബീജമിപ്പോ--
 ളാകർഷണേന വശമാക്കുക നീ സുശീലേ ! ".   #65
  പ്രഥിതവിനയശോഭാ ധീരനാം ശൌരി തൻ്റെ
   പ്രഥമമഹിഷിയാകും രരോഹിണിദേവി തൻ്റെ
  ജഠരകഹരദേശേ ശേഷതേജോവിശേഷം
  ഘടയ കുടിലകർമ്മ പ്രക്രിയാസു പ്രവീണേ !     #66
 
   " ഗോപലോകമകടാവതം സമണി
          നന്ദഗോപരുടെ പത്നിയാം  
    ഗോപികാകുലകലാപമാകിന
          യശോദതന്നുദരകന്ദരേ
   ചെന്നിരുന്നഥ ജനിക്ക നീ ജനന --
        പാശനാശരചനോന്മുഖേ !
   നന്നു നന്നിതു നിനക്കെടോ നിഖില --
         വന്ദനീയ ചരണാംബുജേ ! ".                     #67
   ഏവമാദിമുരവൈരിദേവനുടെ
        ശാസനേന കില മായതാൻ
    ദേവകീ ജഠരഗാമി ധാമമതു 
          രോഹിണീ ജഠരമാനയൽ 
     നന്ദസുന്ദരി യശോദതന്നുദര --
          കന്ദരത്തിലിടചേർന്നുടൻ 
     മന്ദമന്ദമവളും ജനിപ്പതിനു
          കോപ്പുകൂട്ടിമരുവീടിനാൾ.                 #68
   ദേവകിയ്ക്കലസി ഗർഭമെന്നൊരു വി --
         ശേഷമമ്പൊടു മഹീതലേ 
  കേവലം വിലസി നീളാവസപദി  
        കേണുവാണിതു മഹാജനം
  ദേവദേവനഖിലേശനവ്യയൻ
      അമേയശീലനജനച്യുതൻ
   ദേവകിംപുരുഷസേവിതൻ സപദി
     ദേവകീജഠരമാവിശൽ.                              #69
  രോഹിണീ തദനു മോഹനീയഗുണ  --
        ദേഹകാന്തിമയചന്ദ്രികാ --
 മോഹിതാഖില  ചരാചരം കില  --
      കുമാരമാശു സൂഷ്ടവേ മുദാ.
 ദേഹികൾക്കതികുതൂഹലം മനസി
      രോഹിണീസുത വിലോകനേ 
 രോഹിണീശവദനൻ മനോഹര --
     വിലാസമമ്പൊടു വിളങ്ങിനാൻ.          #70
 കാളമേഘമിടതിങ്ങിവിങ്ങിബത
     ഭംഗിയേറുമിടിമിന്നലും
 മേളമോടു ജലധാര മാരികളു --
     മെത്രയും ബഹുമനോഹരം
 അർദ്ധരാത്രിസമയം സമാഗതമു --
     ദിച്ചു ചന്ദ്രനുമഹോ തദാ 
 സിദ്ധചാരണസുരാവലിസ്തുതിക --
      ളുദ്ധതം ദിവിമഹോത്സവം.                #71
 പൂർണ്ണേഗർഭേ സമസ്തത്രിഭുവനശുഭക --
     ർമ്മങ്ങളേകത്ര കൂടി  --
 പ്പൂർണ്ണാനന്ദം വിളങ്ങീടിന ഘനപടല --
     ശ്യാമധാമാഭിരാമൻ
 മംഗല്യേ സന്മുഹൂർത്തേ  മഹിതഗുണമിയ --
     ന്നഷ്ടമീരോഹിണീഭ്യാം 
  സംഗേ  ഭംഗ്യാ ജനിച്ചാനഴകൊടു ജഗതീ --
      മൂലകന്ദം മുകുന്ദൻ.                                      #72
  മിന്നും പൊന്നിൻകിരീടം,  തരിവള,  കടകം,
        കാഞ്ചി, പൂഞ്ചേല, മാലാ--
   ധന്യശ്രീവത്സസൽക്കൌസ്തുഭമിടകലരും
        ചാരുദോരന്തരാളം
 ശംഖംചക്രം ഗദാപങ്കജമിതിവിലസും
     നാലുത്രൃക്കൈകളോടേ
സങ്കീർണ്ണശ്യാമവർണ്ണം ഹരിവപുരമലം
     പൂരയേന്മംഗലം  വ:                                     #73
                 **ശ്രീ  കൃഷ്ണാവതാരം  സമാപ്തം **
               *********************************