ശോഭയേറും നാടൊന്നുണ്ടത്
ദൃശ്യരൂപം
ശോഭയേറും നാടൊന്നുണ്ടതു് കാണാമേ ദൂരെ വിശ്വാസത്താൽ
താതൻ വാസം നമുക്കൊരുക്കി നിൽക്കുണ്ടക്കരെ കാത്തതാൽ
വേഗം നാം ചേർന്നിടും ഭംഗിയേറിയ ആ തീരത്തു്
നാം ആ ശോഭനനാട്ടിൽ പാടും വാഴ്ത്തപ്പെട്ടോരുടെ സംഗീതം
ഖേദം രോദനമങ്ങില്ലല്ലോ നിത്യം സൗഭ്യാഗ്യമാത്മാക്കൾക്കു്
സ്നേഹമാം സ്വർഗ്ഗതാതനുടെ സ്നേഹദാനത്തിനും നാൾക്കുനാൾ
വീഴ്ചയെന്യേ തരും നന്മയ്ക്കും കാഴ്ചയായി നാം സ്തോത്രം പാടും
കുറിപ്പ്
[തിരുത്തുക]ഒരു ആംഗലേയ ഗാനത്തിന്റെ സ്വതന്ത്രവിവർത്തനം ആണു് ഈ ഗാനം