ശേഷായുഷാ തോഷയേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശേഷായുഷാ തോഷയേ (സംസ്കൃതം)

രചന:ചേലപ്പറമ്പ് നമ്പൂതിരി (1690-1780)

അബ്ദാർദ്ധേന ഹരിം പ്രസന്നമകരോത് ഔത്താനപാദിശ്ശിശുഃ

സപ്താഹേന നൃപഃ പരീക്ഷിത് അബലാ യാമാർദ്ധതഃ പിങ്ഗളാ

ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോപി തന്നവ്യഥേ

തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ


കവി: ചേലപ്പറമ്പ് നമ്പൂതിരി

വൃത്തം: വൃത്തം: ശാർദ്ദൂലവിക്രീഡിതം

</poem>

കവി വിവരണം[തിരുത്തുക]

ചേലപ്പറമ്പ് കോഴിക്കോട്ട് ചാലിയത്ത് ജീവിച്ചിരുന്നതായി കരുതുന്നു. സംസ്കൃതത്തിലും മലയാളത്തിലും ഉള്ള കുറേ മുക്തകങ്ങളല്ലാതെ പൂർണ്ണകൃതികൾ ഒന്നും ലഭിച്ചിട്ടില്ല . പാട്ടുണ്ണീ ചരിതം എന്ന ആട്ടക്കഥയുടെ കർത്താവ് ചേലപ്പറമ്പ് ആണെന്ന് ചില പണ്ഡിതന്മാർ പറയുന്നു.[1] താൽകാലിക ശ്ലോകങ്ങൾ, അതും അലസതയും നിസ്വതയും തുളുമ്പുന്ന സരസമായ ഒറ്റശ്ലോകങ്ങളാണ് ചേലപ്പറമ്പിന്റെ മുഖമുദ്ര. 

ശ്ലോകവിവരണം[തിരുത്തുക]

ചേലപ്പറമ്പിന്റെ അവസാനശ്ലോകമായി കണക്കാക്കുന്ന ശ്ലോകമാണിത്. സ്വതവേ തമാശയും എന്തിലും കുശൃതിയും ആയി നടക്കുന്ന ചേലപ്പറമ്പിനോട് ഗുരുവായൂരിൽ വച്ച് ഇനിയും നാമംജപിക്കാറായില്ലേ ചേലപ്പറമ്പ്! എന്ന് ആരോ ചോദിച്ചത്രേ. അതിനു മറുപടിയായി ഈ ശ്ലോകം ചൊല്ലി നമസ്കരിച്ചു എന്നും പിന്നീടദ്ദേഹം എണീറ്റില്ല എന്നും ഐതിഹ്യം.

അർത്ഥം[തിരുത്തുക]

വർഷത്തിന്റെ പകുതികൊണ്ട് ഹരിയെ ഉത്താനപാദന്റെ പുത്രൻ ധ്രുവൻ പ്രസാദിപ്പിച്ചു ഏഴു ദിവസം കൊണ്ട് രാജാവ് പരീക്ഷിതും പ്രസാദിപ്പിച്ചു യാമത്തിന്റെ പകുതി കൊണ്ട് പെണ്ണായ പിംഗളയും പ്രസാദിപ്പിച്ചു ഖട്വാംഗൻ രണ്ട് മണിക്കൂർ കൊണ്ട് പ്രസാദിപ്പിച്ചു. തൊണ്ണൂറു വയസ്സയിട്ടുൻ ഞാൻ അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല ആ കാരുണ്യനിധിയെ ശരണം പ്രാപിച്ചുകൊണ്ട് ബാക്കി ആയുസ്സുകൊണ്ട് ഞാനിതാ സന്തോഷിപ്പിക്കുന്നു.

അലങ്കാരങ്ങൾ[തിരുത്തുക]

  1. മുക്തകങ്ങൾ, ഉദയകാന്തി, പേജ്-60, പ്രകാശനവിഭാഗം- കേരളസർവ്വകലാശാല, തിരുവനന്തപുരം, 2015
"https://ml.wikisource.org/w/index.php?title=ശേഷായുഷാ_തോഷയേ&oldid=205687" എന്ന താളിൽനിന്ന് ശേഖരിച്ചത്