ശൂലേമിയാൾ മമ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

        
               പല്ലവി
   ശൂലേമിയാൾ മമ മാതാവേ
   ശാലേം നായകൻ നമ്മൾ പിതാവേ
   നാമെല്ലവരും തൻ മഹിമാവേ
  തന്നെ വാഴ്ത്തുവാൻ ചായ്ക്കുക നാവേ!-.. ...ശൂലേമിയാൾ
            ചരണങ്ങൾ
1.ലോകമതിൻ തുടസ്സത്തിനു മുൻപേ
  നഥാ! ഞങ്ങളെയോർത്ത നിന്നൻപേ
  അന്ത്യയുഗംവരെയുമായതിൻ പിൻപേ
  ഞങ്ങളറിയുന്നതുള്ളാശയിൻ കൂമ്പേ-..... ശൂലേമിയാൾ

2.ജീവനെഴുന്നോരു നിൻ വചനത്താൽ
  നീ ജനിപ്പിച്ചടിയാരെ സുഗുണത്താൽ-
  പാപ ഭയമകന്നു നിൻ മരണത്താൽ
  ജീവനിൽ കടന്നിവർ നിൻ സുകൃതത്താൽ-. ....ശൂലേമിയാൾ

3.ഞങ്ങളീ ഭൂമിയിൽ വാഴുമെന്നാളും
  നിന്നുടെ മഹത്വത്തിനായ് ശ്രമമാളും
  ഭൗമിക സുഖം നേടിടുന്നതേക്കാളും
  നിന്നെയോർത്താനന്ദിക്കുമുയിർ പോകുമ്പോഴും-..ശൂലേമിയാൾ

4.അപകട ദിവസങ്ങൾ അണവെതു തരുണം
  ആകുലമകന്നു നിന്നത്ഭുത ചരണം
  സേവ ചെയ് വതിന്നരുൾ താവക ഭരണം
  കുറവെന്നിൽനിന്നു നീക്കാൻ മർഗ്ഗമായ് വരണം..ശൂലേമിയാൾ.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=ശൂലേമിയാൾ_മമ&oldid=153747" എന്ന താളിൽനിന്ന് ശേഖരിച്ചത്