Jump to content

ശുദ്ധിക്കായ് നീ യേശു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
("Have you been to Jesus" എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ മലയാള വിവർത്തനം)

1.ശുദ്ധിക്കായ് നീ യേശുസമീപെ പോയോ?
  കുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ
  പൂർണ്ണാശ്രയം ഈ നിമിഷം തൻ കൃപ
  തന്നിൽ വച്ചോ? ശുദ്ധിയായോ നീ?
               പല്ലവി
  കുളിച്ചോ..കുഞ്ഞാട്ടിൻ ആത്മശുദ്ധിനൽകും രക്തത്തിൽ
  ഹിമം പോൽ നിഷ്കളങ്കമോ നിൻ അങ്കി
  കുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ

2.അനുദിനം രക്ഷകൻ പക്ഷത്തോ നീ-
  ശുദ്ധിയായ് നടന്നീടുന്നതു?
  ക്രൂശേറിയ കർത്തനിൽ നിനക്കുണ്ടൊ-
  വിശ്രമം നാഴിക തോറുമേ?

3.കർത്തൻ വരവിൽ നിൻ അങ്കി ശുദ്ധമോ-
  ഏറ്റവും വെണ്മയായ് കാണുമോ?
  സ്വർപ്പുരത്തിൽ വാസം ചെയ്തീടാൻ യോഗ്യ-
  പാത്രമായ് തീരുമോ അന്നാളിൽ?

4.പാപക്കറ ഏറ്റ അങ്കി നീ നീക്കി-
  കുഞ്ഞാട്ടിൻ രക്തത്തിൽ കുളിക്ക.
  ജീവനീരൊഴുകുന്നു അശുദ്ധർക്കായ്,
  കുളിച്ചു ശുദ്ധിയായീടുക.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikisource.org/w/index.php?title=ശുദ്ധിക്കായ്_നീ_യേശു&oldid=214380" എന്ന താളിൽനിന്ന് ശേഖരിച്ചത്