Jump to content

ശാശ്വതമായ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പല്ലവി

ശ്വാശ്വതമാ-യ വീ-ടെനിക്കുണ്ട്
സ്വർഗ്ഗ നാ-ടതിലുണ്ട്,
കർത്താ-വൊരുക്കുന്നുണ്ട്

ചരണങ്ങൾ

                    1
പാപമ-ന്നാട്ടിലില്ല ഒരു ശാ-പവു-മവിടെയില്ല;
നിത്യ സന്തോ-ഷം ശിരസ്സിൽ വ-ഹിക്കും,
ഭക്ത ജനങ്ങളുണ്ട്- ഹല്ലേലൂയ്യ! (ശാശ്വതമായ)
                    2
ഇരവും പക-ലെന്നില്ല; അവിടി-രുളൊരു ലേശമില്ല,
ഇരവിലും വെളിച്ചം, നീതിയിൻ സൂര്യൻ!
അതു മതി ആനന്ദമാം -ഹല്ലേലൂയ്യ! (ശാശ്വതമായ)
                   3
നിന്ദ്യത-യറികയില്ല; കക്ഷി ഭേ-തങ്ങളൊന്നുമില്ല;
ഒരു വീട്ടിൻ സുതരായ്, ഒരുമിച്ചു വാഴും,
അനുഗ്രഹ-ഭവനമതാം -ഹല്ലേലൂയ്യ! (ശാശ്വതമായ)
                   4
ഏഷണി അവിടെ-യില്ല; കള്ള-വേഷങ്ങൾ ഏ-തുമില്ല;
സ്നേഹത്തിൻ കൊടിക്കീഴ്, ആനന്ദമോടെ,
വാഴുന്നു ദൈവജനം -ഹല്ലേലൂയ്യ! (ശാശ്വതമായ)
                    5
വഴക്കുക-ളൊന്നുമില്ല, പണി മുടക്കുകൾ വരികയില്ല;
മനുഷ്യരിൽ ദരിദ്രർ, ധനികരെന്നില്ല,
ഏക ശരീരമവർ -ഹല്ലേലൂയ്യ! (ശാശ്വതമായ)
                     6
കണ്ണീ-രവിടെയില്ല, ഇനി മരണമു-ണ്ടാകയില്ല;
അരുമയോടേശുവിൻ അരികിൽ നമിക്കും
ഒരുമിച്ചു വാഴുയാം -ഹല്ലേലൂയ്യ! (ശാശ്വതമായ)

"https://ml.wikisource.org/w/index.php?title=ശാശ്വതമായ&oldid=217625" എന്ന താളിൽനിന്ന് ശേഖരിച്ചത്