വൻ പോരിന്നാളിൽ തീർന്നിതു,

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഹല്ലെലൂയാ ഹല്ലെലൂയാ ഹല്ലെലൂയാ

വൻ പോരിന്നാളിൽ തീർന്നിതു,
ജയവും ക്രിസ്തു പ്രാപിച്ചു,
ഗീതങ്ങൾ ദൂതർ പാടുന്നു,
                        ഹല്ലെലൂയാ
                    1
ഘോഷിപ്പിൻ സർവ്വ ലോകരേ,
കീർത്തിപ്പിൻ സ്വർഗ്ഗരാജനെ,
പാടുവിൻ ഭൂവിലെങ്ങുമേ,
                        ഹല്ലെലൂയാ
                    2
സാത്താനെ ക്രിസ്തു ജയിച്ചു,
പാതാള സൈന്യം തോറ്റിതു,
ചാവിൻ മാ ശക്തി ക്ഷീണിച്ചു,
                        ഹല്ലെലൂയാ
                    3
നാൾ മൂന്നും വേഗം പോയിതു,
ക്രിസ്തേശു വീണ്ടും ജീവിച്ചു,
സ്തോത്രം ഉയിർത്ത രാജനു,
                        ഹല്ലെലൂയാ
                    4
നിൻ പാടിനാൽ ക്രിസ്തേശുവേ
ചാവിൽ നിന്നും നിൻ ദാസരെ
സ്വതന്ത്രരാക്കിടേണമേ,
                        ഹല്ലെലൂയാ

പുറത്തേക്കൂള്ള കണ്ണികൾ[തിരുത്തുക]