വൻപുനടിച്ച മല്ലൻ ഗോല്യാത്തുകിടപ്പൂ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വൻപുനടിച്ച മല്ലൻ ഗോല്യാത്തുകിടപ്പൂ തകതെയ്
ചെമ്പുമലപോലവൻ മണ്ണിൽ കതിർകു തത്തത്താ
ദാവീദെറിഞ്ഞ തല്ലുകൊണ്ടുമറിഞ്ഞേ തകതെയ്
ദൈവനീതിക്കു നീക്കം കർതികു തത്തത്താ
ശീഘ്രം ഫെലസ്ത്യാഗളനാളംമുറിച്ചേ തകതെയ്
ശിരസുകരത്തിൽ വഹിച്ചേ കർതികു തത്തത്താ
ശൗലിൻ സന്നിധി തന്നിൽ കാഴ്ചയായ് വച്ചേ തകതെയ്
ശല്യമശേഷം തീർത്തേ കർതികു തത്തത്താ