Jump to content

നരനായിങ്ങനെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(വൈക്കത്തപ്പൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൂന്താനം നമ്പൂതിരിയുടെ വളരേ പ്രസിദ്ധമായൊരു കൃതിയാണ് വൈക്കത്തപ്പനെ പ്രകീർത്തിക്കുന്ന ഈ സ്തോത്രം.

നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
ഈ നരകത്തിൽ നിന്നു കരകേറ്റീടേണം[ക]
തിരുവൈക്കം വാഴും ശിവശംഭോ!

മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽ
മതിമറന്നുപോം മനമെല്ലാം
മനതാരിൽ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ!

ശിവ!ശിവ! ഒന്നും പറയാവതല്ല
മഹാമായ തന്റെ പ്രകൃതികൾ
മഹാ മായ നീക്കീട്ടരുളേണം നാഥാ!
തിരുവൈക്കം വാഴും ശിവശംഭോ!

വലിയൊരു കാട്ടിലകപ്പെട്ടേനഹം[ഖ]
വഴിയും കാണാതെ ഉഴലുമ്പോൾ
വഴിയിൽ നേർവഴിയരുളേണം നാഥാ!
തിരുവൈക്കം വാഴും ശിവശംഭോ!

എളുപ്പമായുള്ള വഴിയെക്കാണുമ്പോൾ[ഗ]
ഇടയ്ക്കിടെയാറു പടിയുണ്ട്
പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ
ശിവനെക്കാണാകും ശിവശംഭോ![ഘ]

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ!
ശിവ ശംഭോ ശംഭോ ശിവ ശംഭോ!

'ഈ നരകത്തീന്നെന്നെ'

[തിരുത്തുക]

'ഈ' വ്യാഖ്യാനം ചെയ്യുമ്പോൾ കൂട്ടിച്ചേർത്തു പറയുന്നതാണ്. എളുപ്പമായുള്ള വഴിയെ 'ചെല്ലുമ്പോൾ' ആണ് ആറുപടികൾ കാണുന്നത്.

വലിയൊരുകാട്ടിലകപ്പെട്ടൂഞാനും എന്നിങ്ങനെയാണു കേട്ടിട്ടുള്ളത്.

ക. ^  ഈ നരകത്തീന്നെന്നെ കര കേറ്റീടേണം

ഖ. ^  വലിയോരു കാട്ടിലകപ്പെട്ടേൻ സ്വാമി!

ഗ. ^  എളുപ്പമായുള്ള വഴിയെ ചിന്തിച്ചാൽ

ഗ. ^  ശിവപാദം കാണാം ശിവ ശംഭോ!

"https://ml.wikisource.org/w/index.php?title=നരനായിങ്ങനെ&oldid=214117" എന്ന താളിൽനിന്ന് ശേഖരിച്ചത്