നരനായിങ്ങനെ
പൂന്താനം നമ്പൂതിരിയുടെ വളരേ പ്രസിദ്ധമായൊരു കൃതിയാണ് വൈക്കത്തപ്പനെ പ്രകീർത്തിക്കുന്ന ഈ സ്തോത്രം.
നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
ഈ നരകത്തിൽ നിന്നു കരകേറ്റീടേണം[ക]
തിരുവൈക്കം വാഴും ശിവശംഭോ!
മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽ
മതിമറന്നുപോം മനമെല്ലാം
മനതാരിൽ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ!
ശിവ!ശിവ! ഒന്നും പറയാവതല്ല
മഹാമായ തന്റെ പ്രകൃതികൾ
മഹാ മായ നീക്കീട്ടരുളേണം നാഥാ!
തിരുവൈക്കം വാഴും ശിവശംഭോ!
വലിയൊരു കാട്ടിലകപ്പെട്ടേനഹം[ഖ]
വഴിയും കാണാതെ ഉഴലുമ്പോൾ
വഴിയിൽ നേർവഴിയരുളേണം നാഥാ!
തിരുവൈക്കം വാഴും ശിവശംഭോ!
എളുപ്പമായുള്ള വഴിയെക്കാണുമ്പോൾ[ഗ]
ഇടയ്ക്കിടെയാറു പടിയുണ്ട്
പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ
ശിവനെക്കാണാകും ശിവശംഭോ![ഘ]
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ!
ശിവ ശംഭോ ശംഭോ ശിവ ശംഭോ!
'ഈ നരകത്തീന്നെന്നെ'
[തിരുത്തുക]'ഈ' വ്യാഖ്യാനം ചെയ്യുമ്പോൾ കൂട്ടിച്ചേർത്തു പറയുന്നതാണ്. എളുപ്പമായുള്ള വഴിയെ 'ചെല്ലുമ്പോൾ' ആണ് ആറുപടികൾ കാണുന്നത്.
വലിയൊരുകാട്ടിലകപ്പെട്ടൂഞാനും എന്നിങ്ങനെയാണു കേട്ടിട്ടുള്ളത്.
ക. ^ ഈ നരകത്തീന്നെന്നെ കര കേറ്റീടേണം
ഖ. ^ വലിയോരു കാട്ടിലകപ്പെട്ടേൻ സ്വാമി!
ഗ. ^ എളുപ്പമായുള്ള വഴിയെ ചിന്തിച്ചാൽ
ഗ. ^ ശിവപാദം കാണാം ശിവ ശംഭോ!