വിശുദ്ധാത്മാവേ വരിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
                  മലയാമി - മിശ്രചാപ്
                             പല്ലവി
വിശുദ്ധാത്മാവേ വരിക- ദോഷിയാമെൻ നെഞ്ചിൽ വസിക്ക
                        ചരണങ്ങൾ
1. നിൻ ഹിതം എത്ര അറി-ഞ്ഞാലും പാപമേ
  നിത്യം ചെയ്തീടുന്നു ഞാൻ -എന്മേൽ
  നീ കടാക്ഷിക്കണേ അല്ലെങ്കിൽ പാപി ഞാൻ
  നിത്യ ചാവി-ന്നിരയാം............................വിശുദ്ധാത്മാവേ

2.പാപിയാമെൻ -മൂലം പാടുപെട്ടെൻ യേശു
   പാരിൽ മരിച്ചതിനെ -പല
   പ്രാവശ്യം പാപി മ-റന്നു മാ പാപങ്ങൾ
   പക്ഷമായ് ചെയ്തു പോയേൻ................വിശുദ്ധാത്മാവേ

3.ജീവനുണ്ടെന്നൊരു നാമമേ ഉള്ളെന്നിൽ
   ജീവനില്ലേ പരനേ- ഭവാൻ
   കൈവിട്ടാൽ പാപി ഞാൻ ചാവാനിടയാമേ
   കോപിച്ചുപോകരുതേ............................വിശുദ്ധാത്മാവേ

4.നിന്നോപേക്ഷിച്ചു വന്ദനം ചെയ്‌വാനും
  നിൻ സത്യം കേൾപ്പതിനും- മാന്ദ്യം
  എന്നിൽ പലപ്പോഴും- വന്നു പോയേ, ക്ഷമ
   തന്നു നീ വന്നീടുക................................വിശുദ്ധാത്മാവേ

5. ഈ ലോകമായയിൽ കാലം കഴിച്ചു ഞാൻ
    മേൽ ലോകത്തെ മറന്നേൻ- ഇനി
    ആ ലോക കാര്യങ്ങൾ ചിന്തിപ്പതിന്നു നീ
    ആഗ്രഹം തന്നീടുക..............................വിശുദ്ധാത്മാവേ

6. കല്ലുപോലുള്ള എൻ വല്ലാത്തനെഞ്ചിനെ
    നല്ലവണ്ണമുരുക്കി - ഉള്ള
    വല്ലാത്ത ചിന്തകൾ നീക്കി എന്നുള്ളിൽ നീ
     പള്ളി കൊണ്ടീടണമേ-......................വിശുദ്ധാത്മാവേ

"https://ml.wikisource.org/w/index.php?title=വിശുദ്ധാത്മാവേ_വരിക&oldid=131818" എന്ന താളിൽനിന്ന് ശേഖരിച്ചത്