Jump to content

വിതച്ചീടുകാ നാം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വിതച്ചീടുക നാം-

രചന:വി. നാഗൽ

 
വിതച്ചീടുക നാം-സ്വർഗ്ഗത്തിൻറെ വിത്താം
ക്രിസ്തൻ സുവിശേഷം-ഹൃദയങ്ങളിൽ
ആത്മമാരി പെയ്യും-ദൈവം കൃപ ചെയ്യും
തരും കൊയ്ത്തിനേയും,-തക്ക കാലത്തിൽ

കൊയ്ത്തുകാലത്തിൽ-നാം സന്തോഷിച്ചും
കറ്റകൾ ചുമന്നും-കൊണ്ടു വന്നീടും.
                            1
വിതച്ചീടുക നാം-സ്നേഹത്തിൻ അദ്ധ്വാനം
ഒരു നാളും വ്യർത്ഥം-അല്ല ആകയാൽ
എന്നും പ്രാത്ഥിച്ചീടിൻ-വേലയിൽ നിന്നീടിൻ
വിത്തു നനച്ചീടിൻ കണ്ണുനീരിനാൽ- (കൊയ്ത്തു..)
                            2
വിതച്ചീടുക നാം-വർദ്ധനയെ ദൈവം
നൽകും സർവ്വനേരം-തൻ വൻ ശക്തിയാൽ
വേനൽക്കാലം വർഷം-കാറ്റുശീതം ഉഷ്ണം
ചെയ്യും ദൈവ ഇഷ്ടം-ഭൂമി നിൽക്കും നാൾ- (കൊയ്ത്തു..)
                            3
വിതച്ചീടുക നാം-തടസ്സം അനേകം
സാത്താൻ കൊണ്ടെന്നാലും-തൻ വൈരാഗ്യത്തിൽ
തളർന്നു പോകാതെ-സ്നേഹവും വിടാതെ
നിൽക്ക ക്ഷീണിക്കാതെ-ക്രിസ്തൻ ശക്തിയിൽ- (കൊയ്ത്തു..)
                            4
വിതച്ചീടുക നാം-വിതയ്ക്കുന്ന കാലം
അവസാനിച്ചീടും-എത്ര വേഗത്തിൽ
ഇപ്പോൾ വിതയ്ക്കാതെ-ഇരുന്നാൽ കൊയ്യാതെ
രക്ഷകൻ മുമ്പാകെ-നിൽക്കും ലജ്ജയിൽ- (കൊയ്ത്തു..)
                            5
വിതച്ചീടുക നാം-ദിവ്യസമാധാനം
മുളച്ചീടുവോളം ശൂന്യദേശത്തിൽ
മരുഭൂമി കാടും-ഉൽസവം കൊണ്ടാടും
പർവ്വതങ്ങൾ പാടും-ദൈവതേജസ്സിൽ (കൊയ്ത്തു..)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

Tune: Sowing in the Morning [[1]]

"https://ml.wikisource.org/w/index.php?title=വിതച്ചീടുകാ_നാം&oldid=202904" എന്ന താളിൽനിന്ന് ശേഖരിച്ചത്