വിക്കിഗ്രന്ഥശാല സംവാദം:സിഡി പതിപ്പ് 1.0
വിഷയം ചേർക്കുകഒഴിവാക്കേണ്ടവ, കൂട്ടിച്ചേർക്കേണ്ടവ
[തിരുത്തുക]- ഒഴിവാക്കേണ്ട കൃതികൾ
- സംസ്കൃതകൃതികൾ - ഈ സി.ഡി. പതിപ്പിൽ ഉൾപ്പെടുത്തേണ്ടെന്നാണ് എന്റെ അഭിപ്രായം.
- തോറ്റം പാട്ടുകൾ - കൃത്യമായ പാഠമുള്ള കൃതികളാണ് ഗ്രന്ഥശാലയിൽ വരേണ്ടത്. തോറ്റം പാട്ടുകൾ വാമൊഴികളാണ്. പ്രസിദ്ധീകരിക്കപ്പെട്ട പാഠം ചേർക്കുന്നതിൽ പകർപ്പവകാശപ്രശ്നവും ഉന്നയിക്കാവുന്നതാണ്. സാമ്പിളിനുപോലുമുള്ള വക ഇപ്പോൾ ഗ്രന്ഥശാലയിലില്ലതാനും.
- ഈസോപ്പ് കഥകൾ - പകർപ്പവകാശത്തിന്റെയും അപൂർണ്ണതയുടെയും പ്രശ്നം ഇവിടെയും ഉണ്ട്. വിശ്വസ്തമായ വിവർത്തനമല്ല. വിവർത്തനം സംബന്ധിച്ച നമ്മുടെ നയം രൂപപ്പെടുത്തിയിട്ടില്ല.
- ഉൾപ്പെടുത്തേണ്ട കൃതികൾ
- കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ - പ്രോഗ്രസ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച വിവർത്തനം പകർപ്പവകാശികൾ പൊതുസഞ്ചയത്തിൽ നൽകിയിട്ടുണ്ട് [1] അതിനാൽ കൃതി പൂർത്തിയാക്കി സി.ഡി.യിൽ ഉൾപ്പെടുത്താം.
അഭിപ്രായം ആരായുന്നു--തച്ചന്റെ മകൻ 08:31, 24 മേയ് 2011 (UTC)
- ഒഴിവാക്കേണ്ട കൃതികൾ വിഭാഗത്തിൽ പറഞ്ഞതിനെ അനുകൂലിക്കുന്നു. മുയ്‌യുദീൻ മാലയും ഈ വിഭാഗത്തിൽ വരുമോ?
- കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉൾപ്പെടുത്താൻ വിക്കിയിലെക്ക് ചേർക്കാൻ ആളുകൾ സഹകരിച്ചാൽ അതും സിഡിയിൽ ഉൾപ്പെടുത്താം. പക്ഷെ അതിപ്പോൾ പിഡിഎഫ് ഫയലായാണു് കൊടുത്തിരിക്കുന്നത്. അതിനാൽ തന്നെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഉള്ള ഡിജിറ്റൈസേഷൻ പ്രാവർത്തികമാകും എന്ന് തോന്നുന്നില്ല --Shijualex 09:22, 24 മേയ് 2011 (UTC)
- ബസ്സിട്ടാലോ? ഓരോ ഭാഗം ഓരോരുത്തർ ടൈപ്പ് ചെയ്താൽ പെട്ടെന്ന് തീർക്കാവുന്നതേയുള്ളൂ. ചെറിയ കൃതിയല്ലേ.
- മുഹ്‌യദ്ദീൻ മാല എഴുതപ്പെട്ട കൃതിതന്നെയാണ്. ആധികാരികത മാത്രമാണ് പ്രശ്നം. അത് പ്രശ്നമേയല്ല--തച്ചന്റെ മകൻ 10:08, 24 മേയ് 2011 (UTC)
മാനിഫെസ്റ്റോയുടെ അദ്ധ്യായങ്ങൾ ഒന്നു ക്രമീകരിക്കാമോ? ഇപ്പോൾ എല്ലാം കൂടി ഒറ്റത്താളിൽ ആണു്. ഉപതാളുകൾ വെച്ച് ക്രമീകരിച്ചാൽ നന്നായിരിക്കും. സംഗതി ഡിജിറ്റൈസ് ചെയ്യാൻ ഞാൻ കുറച്ച് പേരുടെ സഹായം തേടിയിട്ടുണ്ട്.--Shijualex 10:50, 24 മേയ് 2011 (UTC)
- ഫോർമാറ്റിങ്ങ് സബന്ധിച്ച്
ഇതിന്റെ ഫോർമാറ്റിങ്ങ് ഒന്ന് പരിശോദിക്കുമോ? സ്പന്ദിക്കുന്ന അസ്ഥിമാടം ഇതിലെ തിയ്യതി, ടാബ്, 1,2,3 എന്നൊക്കെയുള്ള ഘണ്ഡിക മറ്റും ഇങ്ങനെ മതിയാവുമോ ? --മനോജ് .കെ 15:01, 24 മേയ് 2011 (UTC)
സമയപരിധി
[തിരുത്തുക]സാധു കൊച്ചു കുഞ്ഞുപദേശി രചിച്ച കീർത്തനങ്ങൾ ചേർത്ത് തുടങ്ങിയിട്ടുണ്ട്. സിഡിയിലേക്കുള്ള കണ്ടന്റ് എന്നാണ് എടുക്കുന്നത്?--Abhishek Jacob 07:01, 27 മേയ് 2011 (UTC)
- കണ്ടന്റ് എടുത്തു തുടങ്ങിയിട്ടുണ്ടു്. ഇതു സമയം പിടിക്കുന്നതാണെങ്കിൽ സ്ക്രിപ്റ്റ് എഴുതിവെയ്ക്കണം , ഓട്ടോമേറ്റ് ചെയ്യാൻ.
സംവാദം:വസന്തോത്സവം
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പോവുക: വഴികാട്ടി, തിരയൂ
വസന്തോത്സവം
[തിരുത്തുക]മൂന്നാം രംഗത്തിലെ അവസാന ഭാഗം പൂർണ്ണമായി ഇല്ല.രണ്ടാമതായി ടൈപ്പ് ചെയ്യണോ?---Fotokannan 22:17, 1 ജൂൺ 2011 (UTC)
പൊതുവായ ഒരു സാങ്കേതിക പ്രശ്നം
[തിരുത്തുക]സീഡിയിൽ നിന്ന് ഉപയോഗിക്കുമ്പോൾ കണ്ട ചില പ്രശ്നങ്ങൾ: ബൈബിൾ ക്ലിക്ക് ചെയ്യുമ്പോൾ ഫയർ ഫോക്സിൽ ഇപ്രകാരം ഒരു സന്ദേശം വരുന്നു: Firefox can't find the file at /media/CDROM/content/religious/bible/01/1_GEN.htm. നോക്കിയപ്പോൾ മേൽപ്പറഞ്ഞ ഡയറക്ടറിയിൽ 1_gen.htm.എന്നാണു കിടക്കുന്നത്. ഇത് പോലെ വിക്കി ചിത്രശാല ഉൾപ്പെടെ പല ഭാഗങ്ങളിലും കാപിറ്റലൈസേഷൻ പ്രശ്നങ്ങൾ കാണുന്നു. /media/CDROM/content/religious/bible/01/1_GEN.htm. നേരിട്ട് എടുത്താൽ ഈ പ്രശ്നം ഇല്ലാതെ തന്നെ പേജ് കിട്ടുന്നുണ്ട്. ഗ്നു/ലിനക്സ് -ൽ ആണ് ഈ പ്രശ്നം കണ്ടത്. Saintthomas
- ഉപയോഗിച്ച് നോക്കി അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി. സിഡി റിലീസിനു മുൻപ് നന്നായി ടെസ്റ്റ് ചെയ്തിരുന്നു. എങ്കിലും ആരുടേയും കണ്ണിൽ പെടാതെ പോയ ഇങ്ങനത്തെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.നിരവധി സാങ്കെതിക പ്രശ്നങ്ങളെ മറികടന്നാണു് മലയാളം യൂണിക്കോഡിലുള്ള പുസ്തകൾ അടങ്ങുന്ന ഈ സിഡി പുറത്തിറക്കിയത്. മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് സിഡി ആയതിനാൽ ഇതെ പോലുള്ള അല്ലറ ചില്ലറ പ്രശ്നങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇനി ഈ വേർഷനിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഈ സിഡി തന്നെ പുറത്തിറക്കുന്നതിനേക്കാൾ താമസിയാതെ തന്നെ പുതിയ ഒരു പതിപ്പ് ഇറക്കുന്നതാവും നല്ലതെന്ന് കരുതുന്നു. ഇപ്പൊഴത്തെ ഈ റിലീസ് അതിന്റെ എല്ലാ പരിമിതികളോടും കുറവുകളോടും ഗുണങ്ങളോടും കൂടെ ചരിത്രരേഖയായി നിൽക്കട്ടെ. കൂടുതൽ പുസ്തകങ്ങൾ കൂട്ടി ചേർത്ത് നമുക്ക് വിക്കിഗ്രന്ഥശാല സിഡിയുടെ രണ്ടാം പതിപ്പ് പറ്റിയാൽ ഈ വർഷം തന്നെ പുറത്തിറക്കാം. --Shijualex 12:03, 24 ജൂൺ 2011 (UTC)