വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 1.0/പകർപ്പവകാശം
സി.ഡി.യുടെ പകർപ്പവകാശം
[തിരുത്തുക]ഈ സി.ഡി. യുടെ ഉള്ളടക്കം മൊത്തമായോ ഭാഗികമായോ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടഡ് 3.0 അനുവാദപത്രം പ്രകാരം പകർപ്പെടുക്കാനും, വിതരണം ചെയ്യാനും, പങ്കു് വെക്കാനും താങ്കൾക്കു് അനുമതിയുണ്ടു്.
സി.ഡി.യിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലേഖനങ്ങളിലെ എഴുത്തിനുള്ള പകർപ്പവകാശം
[തിരുത്തുക]ഈ സിഡിയിലെ ലേഖനങ്ങളിലെ എഴുത്തു് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് 3.0 അനുവാദപത്രം അല്ലെങ്കിൽ ഗ്നു ഫ്രീ ഡോക്യുമെന്റേഷൻ അനുവാദപത്രം പ്രകാരം ഉപയോഗിക്കാൻ താങ്കൾക്കു് അനുമതിയുണ്ടു്.
ചിത്രങ്ങളുടേയും മറ്റു് പ്രമാണങ്ങളുടേയും പകർപ്പവകാശം
[തിരുത്തുക]സി.ഡി.യിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലേഖനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾക്കും മറ്റു് പ്രമാണങ്ങൾക്കും മലയാളം വിക്കിഗ്രന്ഥശാലയിൽ/വിക്കിമീഡിയ കോമൺസിൽ നിർവ്വചിച്ചിരിക്കുന്ന അതേ പകർപ്പവകാശനിയമങ്ങൾ സിഡിയിലും ബാധകമാണു്. അതിനാൽ ചിത്രമോ മറ്റേതിലും പ്രമാണങ്ങളോ പകർത്താനോ പുനരുപയോഗിക്കാനോ ഉദ്ദേശമുണ്ടെങ്കിൽ മലയാളം വിക്കിഗ്രന്ഥശാലയിൽ/വിക്കിമീഡിയ കോമൺസിൽ പ്രസ്തുത ചിത്രത്തിനു്/പ്രമാണത്തിനു് ഒപ്പം കൊടുത്തിട്ടുള്ള പകർപ്പവകാശനിയമങ്ങൾ പാലിക്കാൻ താങ്കൾ ബാദ്ധ്യസ്ഥനാണു്.
വിക്കിമീഡിയ സംരംഭങ്ങളുടെ ലോഗോയുടെ പകർപ്പവകാശം
[തിരുത്തുക]വിക്കിമീഡിയ സംരംഭങ്ങളുടെ ലോഗോയുടെ (അല്ലെങ്കിൽ അതിന്റെ ഭാഗങ്ങളുടെ) പകർപ്പാവകാശം വിക്കിമീഡിയ ഫൗണ്ടേഷനിൽ നിക്ഷിപ്തമാണ്. വിക്കിമീഡിയ ഫൗണ്ടേഷനും അതിന്റെ സംരംഭങ്ങളും ഉപയോഗിക്കുന്ന ഔദ്യോഗിക മുദ്രകളിൽ ഒന്നുമാണിതു്. ഇതിന്റെ ഏതു് വിധത്തിലുള്ള പുനരുപയോഗത്തിനും വിക്കിമീഡിയ ഫൗണ്ടേഷന്റെ അനുമതി ആവശ്യമാണ്. വിക്കിമീഡിയ ഫൗണ്ടെഷനിൽ നിന്നുള്ള അനുമതിയോടെയാണു് ഈ സിഡിയിൽ പ്രസ്തുത ലോഗോകൾ ഉപയോഗിച്ചിരിക്കുന്നത്.
സിഡിയുടെ പുറത്തെ ലേബൽ, സി.ഡി. കവർ, സി.ഡി.യിൽ ഉപയോഗിച്ചിരുന്ന ബാനർ തുടങ്ങിയവയുടെ പകർപ്പവകാശം
[തിരുത്തുക]മേൽ പറഞ്ഞ പ്രമാണങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് അനുമതിപത്രപ്രകാരം ഉപയോഗിക്കാൻ താങ്കൾക്കു് അനുമതിയുണ്ടു്.
സി.ഡി.യുടെ ഉള്ളടക്കം ബാദ്ധ്യതാ നിരാകരണത്തിനു് വിധേയം