വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 1.0/അണിയറയിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അണിയറയിൽ

ഉള്ളടക്കം

മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് സംഭാവന ചെയ്ത ലോകമെമ്പാടുമുള്ള നിരവധി മലയാളം വിക്കിഗ്രന്ഥശാല പ്രവർത്തകരാണു് ഈ സിഡിയുടെ പിന്നിൽ. ഓരോരുത്തരെയായി പേരെടുത്ത് പറയാൻ സാങ്കേതിക പരിമിതിയും ഈ സിഡി നിർമ്മിക്കാനെടുത്ത കുറഞ്ഞ സമയവും അനുവദിക്കുന്നില്ല. വിക്കിഗ്രന്ഥശാല പ്രവർത്തകർക്ക് പുറമെ, മലയാളം വിക്കിഗ്രന്ഥശാലയുടെ പ്രാധാന്യം കണ്ടറിഞ്ഞ് പുസ്തകങ്ങളുടെ ഡിജിറ്റൽ കോപ്പി പങ്കു വെച്ചവർ, ഡാറ്റാബേസ് തന്നെ പങ്കുവെച്ചവർ, കൃതികൾ ഗ്രന്ഥശാലയ്ക്ക് അകത്തും പുറത്തും സംശോധനം (പ്രൂഫ് റീഡ്) ചെയ്തവർ, അങ്ങനെ നിരവധി പേരുടെ സംഭാവന ഈ സിഡിയുടെ പിറകിൽ ഉണ്ട്. ഓരോ കൃതികക്കും പിറകിൽ പ്രവർത്തിച്ചവർ ആരൊക്കെയെന്ന് കാണാൻ പ്രസ്തുത കൃതിയുടെ പ്രധാന താളിന്റെ സംവാദം താൾ നോക്കുകയോ, പ്രസ്തുത കൃതിയിൽ ഉൾപ്പെടുന്ന താളുകളുടെ നാൾവഴി കാണുകയോ ചെയ്യുക.ഈ സന്നദ്ധ സേവകരുടെ പ്രയത്നം ഇല്ലായിരുന്നുവെങ്കിൽ ഈ സിഡി പുറത്തിറങ്ങുമായിരുന്നില്ല. അതിനാൽ അവരാണു് ഈ സിഡിയുടെ സാക്ഷാത്ക്കാരത്തിൽ ഏറ്റവും അധികം കടപ്പാട് അർഹിക്കുന്നത്.


പദ്ധതി ഏകോപനം
ഷിജു അലക്സ്
സാങ്കേതികവിദ്യാ രൂപകല്പന,സാക്ഷാത്കാരം
സന്തോഷ് തോട്ടിങ്ങൽ
സാങ്കേതിക സഹായം
  1. നിഷാൻ നസീർ(വിക്കി ചിത്രശാല സാങ്കേതിക രൂപകല്പന,സാക്ഷാത്കാരം)
  2. ശില്പ ഇൻഡിക് ഭാഷാ കമ്പ്യൂട്ടിങ്ങ് പ്രൊജക്ട്
  3. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രൊജക്ട്
  4. രജീഷ് നമ്പ്യാർ
  5. നിഷാദ് കൈപ്പള്ളി, (malayalambible.in)

സി.ഡി.യുടെ പുറത്തൊട്ടിച്ചിരിക്കുന്ന സ്റ്റിക്കർ, സി.ഡി.യുടെ കവർ എന്നിവ രൂപകല്പന ചെയ്തതു് രാജേഷ് ഒടയഞ്ചാൽ എന്ന ഉപയോക്താവാണ്.


മലയാളം വിക്കിഗ്രന്ഥശാലയുടെ ആദ്യത്തെ സി.ഡി. പതിപ്പു് പുറത്തിറക്കുന്നതിൽ സഹകരിച്ച എല്ലാവർക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.


മലയാളം വിക്കിഗ്രന്ഥശാല ഉപയോക്തൃസമൂഹം

2011 ജൂൺ 11