വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (നയരൂപീകരണം)/പത്തായം 1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വിക്കിസോർസിലെ നേംസ്പേസുകൾ[തിരുത്തുക]

എഴുത്തുകാരുടെ പേര് എഴുതേണ്ടത് എങ്ങനെയാണ്? ഇംഗ്ലീഷിൽ Author എന്ന നെയിംസ്പേസ് (?) Wikisource_talk:Namespaces ഉപയോഗിച്ചുകാണുന്നുണ്ട്. അക്ഷരമാലാക്രമത്തിലുള്ള ലിസ്റ്റിംഗിന് ഈ രീതി ആവശ്യമുണ്ടെന്ന് തോന്നുന്നു (റിസർച്ചണം). അങ്ങനെയെങ്കിൽ ഈ താളിൻറെ പേര് Author:കുമാരനാശാൻ എന്ന് നല്കുന്നതല്ലേ ഉചിതം. --സിദ്ധാർത്ഥൻ 08:28, 17 സെപ്റ്റംബർ 2008 (UTC)

കൊള്ളാം പക്ഷെ ആ നേംസ്പേസിനു വേണ്ടി നമ്മൾ ബഗ് ലോഗ് ചെയ്യണം. ഇതു പോലെ വേരെ എന്തെലും വേണോ എന്നു നോക്കാമോ. എല്ലാം കൂടി ഒരുമിച്ചു ചെയ്യാം. ബഗ് ഫിക്സ് ചെയ്യാൻ അവർ സാധാരണ കുറച്ച് സമയം എടുക്കാറുണ്ട്. എല്ലാം കൂടി ഒരുമിച്ചായാൽ നല്ലത്.

Authorനു വേണ്ടി നാലു നെംസ്പേസ് വേണം

 1. Author
 2. Author_talk
 3. Author-ന്റെ മലയാളം
 4. Author_talk-ന്റെ മലയാളം

--Shijualex 08:46, 17 സെപ്റ്റംബർ 2008 (UTC)

Author എന്നതിന് മലയാളം രചയിതാവ് എന്ന് ഉപയോഗിക്കാമെന്ന് തോന്നുന്നു. ഗ്രന്ഥകാരൻ പറ്റില്ല. കാരണം ഇവിടെ ഗ്രന്ഥങ്ങൾ മാത്രമല്ലല്ലോ ഉള്ളത്. പിന്നെ എഴുത്തുകാരൻ എന്നിവയൊക്കെ ഉപയോഗിക്കുമ്പോൾ ലിംഗവ്യത്യാസം പ്രശ്നമാകുമെന്ന് തോന്നുന്നു. --സിദ്ധാർത്ഥൻ 08:55, 17 സെപ്റ്റംബർ 2008 (UTC)

ഈ നെയിംസ്പേസുകളോടൊപ്പം ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോൾ ഓരോ പേജിൻറെയും മുകളിലുള്ള ടാബുകൾ ലേഖനം, സംവാദം, മാറ്റിയെഴുതുക എന്നിങ്ങനെയാണല്ലോ. ഇവിടെ ലേഖനം എന്നുള്ള മാറ്റി രചന, താൾ എന്നോ മറ്റോ ആക്കേണ്ടതുണ്ട്. ഗ്രന്ഥശാലയിൽ ലേഖനം മാത്രമല്ലല്ലോ ഉള്ളത്. മിക്കവയും ആരുടെയെങ്കിലും രചനകളല്ലേ. അതിനാൽ ആ പദമാണ് കൂടുതൽ അനുയോജ്യം.

പിന്നെയുള്ള ഒരു കാര്യം ലോഗോയുടേതാണ്. ഇതിനകം തന്നെ Wiki.png എന്ന ഫയൽ അപ്ലോഡ് ചെയ്തിട്ടുണ്ടല്ലോ. --സിദ്ധാർത്ഥൻ 16:12, 21 സെപ്റ്റംബർ 2008 (UTC)


ഇംഗ്ളീഷ് വിക്കിസോര്സിൽ നോക്കിയതിൽ നിന്നു നമുക്കും വിക്കിഗ്രന്ഥശാലയിൽ തുടങ്ങാവുന്ന നേംസ്പേസുകൾ താഴെ പറയാവുന്നയാണു. ഇതിൽ ചിലതൊക്കെ ഉടനെ ഉപയോഗിക്കാൻ തുടങ്ങും എന്നു തോന്നുന്നില്ല. എങ്കിലും എല്ലാം ഇപ്പോൾ തന്നെ തുടങ്ങി വയ്ക്കാം.

 • Author
 • Portal
 • Page
 • Index

ഇതിന്റെ മലയാളം താഴെ പറയുന്ന വിധമാകാം എന്നു തോന്നുന്നു.

 • രചയിതാവ്
 • കവാടം
 • താൾ
 • സൂചിക

ചുരുക്കത്തിൽ ഇതിനു ഉണ്ടാക്കാൻ പോകുന്ന വിവിധ നേംസ്പെസുകളുടേയും അതിന്റെ സം‌വാദം താളുകളുടേയും മലയാളം പേരുകൽ ഇങ്ങനെയായിരിക്കും.

ഇംഗ്ലീഷ് മലയാളം
Author രചയിതാവ്
Author Talk രചയിതാവിന്റെ സം‌വാദം
Portal കവാടം
Portal talk കവാടത്തിന്റെ സം‌വാദം
Page താൾ
Page Talk താളിന്റെ സം‌വാദം
Index സൂചിക
Index talk സൂചികയുടെ സം‌വാദം

അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.--Shijualex 15:46, 2 ഒക്ടോബർ 2008 (UTC)

അനുകൂലിക്കുന്നു. അതോടൊപ്പം മലയാളം വിക്കിപീഡിയയിൽ കാറ്റഗറി എന്ന പദത്തിന് തത്തുല്യമായി വർഗ്ഗം ഉപയോഗിക്കാം എന്ന് തത്ത്വത്തിൽ തീരുമാനിച്ചിട്ടുണ്ടല്ലോ. ലിങ്ക് അവിടെ കാര്യനിർവാഹകരുടെ മേശമേലുള്ള​ തീരുമാനം ഇവിടെയും നടപ്പാക്കാവുന്നതാണെന്ന് തോന്നുന്നു. --സിദ്ധാർത്ഥൻ 16:03, 2 ഒക്ടോബർ 2008 (UTC)

ഈ embassy എന്നതു കൊണ്ടു് എന്താണുദ്ദേശിക്കുന്നതു്? Hari Nair 12:15, 4 ഒക്ടോബർ 2008 (UTC)

മലയാളം അറിയാത്ത മറ്റു വിക്കികളിലെ ഉപയോക്താക്കൾക്ക് അന്തർവിക്കി സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ Embassy ഉപയോഗിക്കുന്നു. --സിദ്ധാർത്ഥൻ 17:06, 4 ഒക്ടോബർ 2008 (UTC)

വിക്കിഗ്രന്ഥശാലയിൽ കൃതികൾ ഉൾപ്പെടുത്താനുള്ള മാനദണ്ഡം[തിരുത്തുക]

കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണിതു്. പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീനകൃതികൾ, പകർപ്പവകാശകാലാവധി കഴിഞ്ഞ കൃതികൾ, പകർപ്പവകാശത്തിന്റെ അവകാശി പൊതുസഞ്ചയത്തിൽ ആക്കിയ കൃതികൾ എന്നിങ്ങനെ മൂന്നു തരം കൃതികൾ ആണു വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക.


കഴിഞ്ഞകാലത്തെ ശ്രദ്ധേയമായ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണിതു്. പകർപ്പവകാശപരിധിയിൽ വരാത്ത ശ്രദ്ധേയമായ പ്രാചീനകൃതികൾ, പകർപ്പവകാശകാലാവധി കഴിഞ്ഞ ശ്രദ്ധേയമായ കൃതികൾ, പകർപ്പവകാശത്തിന്റെ അവകാശി പൊതുസഞ്ചയത്തിൽആക്കിയ ശ്രദ്ധേയമായ കൃതികൾ എന്നിങ്ങനെ മൂന്നു തരം കൃതികൾ ആണു് വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക.

ഇങ്ങനെ തിരുത്തുന്നതല്ലേ നല്ലത്. സ്വതന്ത്രപകർപ്പവകാശം ഉണ്ടു് എന്നത് കൊണ്ടു് മാത്രം എല്ലാ കൃതിയും വിക്കിഗ്രന്ഥശാലയിൽ ആവാം എന്നില്ലല്ലോ.--Shijualex 14:03, 24 ജൂലൈ 2010 (UTC)

ശ്രദ്ധേയമായ എന്നാൽ എന്താ. ആരാ അത് തീരുമാനിക്കുക?ഒരാൾക്ക് ശ്രദ്ധേയമായത് മറ്റൊരാൾക്ക് ശ്രദ്ധേയത ഇല്ലാത്തതായിരിക്കും. അപ്പോൾ കയ്യൂക്ക് കാണിക്കാം. വിക്കിപീഡിയിലെ ചായ്‌വ് പത്രങ്ങളിൽ നമ്മൾ കണ്ടതല്ലെ?--188.49.14.252 14:39, 24 ജൂലൈ 2010 (UTC)

നയരൂപീകരണവും മാറി ചിന്തിക്കലും എപ്പോഴാണെന്നും നമുക്ക് കാണാം--188.49.14.252 14:41, 24 ജൂലൈ 2010 (UTC)