Jump to content

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/Press/പത്രക്കുറിപ്പ് 2014 ഏപ്രിൽ 2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരഫലം പ്രഖ്യാപിച്ചു

വിക്കിഗ്രന്ഥശാല സമൂഹത്തിന്റെ നേതൃത്വത്തിൽ മലയാള ഭാഷയിലെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സാഹിത്യ അക്കാദമി, ഐടി അറ്റ് സ്കൂൾ പദ്ധതി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്, സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി തുടങ്ങിയ സർക്കാർ-സർക്കാരിതേര സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 1 മുതൽ ഫെബ്രുവരി 15 വരെയായി സംഘടിപ്പിയ്ക്കപ്പെട്ട ഡിജിറ്റൈസേഷൻ മത്സരത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. പൊതുജനങ്ങൾക്കും ഐടി അറ്റ് സ്കുളിന്റെ നേതൃത്വത്തിൽ സ്കൂൾ ഐടി ക്ലബ്ബുകൾക്കുമായി നടത്തപ്പെട്ട പദ്ധതിയിൽ, പകർപ്പാവകാശപരിധി കഴിഞ്ഞ 150ൽ അധികം പുസ്തകങ്ങളിൽ നിന്നായി 12500ൽപ്പരം താളുകൾ പ്രാഥമികമായി ഡിജിറ്റൈസ് ചെയ്യപ്പെട്ടു.

പൊതുജനങ്ങൾക്കായി നടത്തപ്പെട്ട ഓൺലൈൻ മത്സരത്തിൽ 230ൽ അധികമാളുകളെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ഉള്ളടക്കം സംഭാവനചെയ്തതനുസരിച്ചാണ് വിജയികളെ തിരുമാനിച്ചിരിക്കുന്നത്.

ഒന്നാം സ്ഥാനം : മനോജ് പട്ടേട്ട്

രണ്ടാം സ്ഥാനം : User:Hareshare

മൂന്നാം സ്ഥാനം : നിഷ സന്തോഷ്