വാഴ്ത്തുവിൻ യഹോവയെ കീർത്തിപ്പിൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
ട്യൂൺ: What can wash away my sin or പാപക്കടം നീക്കുവാൻ

വാഴ്ത്തുവിൻ യഹോവയെ കീർത്തിപ്പിൻ തൻ നാമത്തെ
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം

തൻ വിശുദ്ധ വചനം അന്ധതയിൽ വെളിച്ചം
പേയിൻ വാഴ്ച നീക്കുവാൻ സ്ത്രീയിൻ സന്തതി വന്നാൻ

ചേറ്റിൽ നിന്നുയിർത്തോൻ തീറ്റി പോറ്റി കാക്കുന്നോൻ
യിസ്രായേലിൻ കൂടെ നാം ക്രിസ്തൻ സ്വന്ത വംശമാം

കഷ്ടനഷ്ടങ്ങളിലും രോഗശോകങ്ങളിലും
യേശു വീണ്ടും വന്നിടും ക്ളേശമാകെ മാറ്റിറ്റും

കേൾപ്പിൻ ചെറിയവരേ ചൊല്ലിൻ വലിയവരേ
സർവ്വശക്തൻ ഭക്തനേ ധൈര്യമോടെ പാടുക

വന്ദിക്ക എൻ ആത്മാവേ നന്ദിയോടെ ദൈവത്തെ
താതപുത്രനാത്മാവാം യഹോവക്കെൻ വന്ദനം