വാനിലെ മണിദീപം മങ്ങി
ദൃശ്യരൂപം
നീലി സാലി എന്ന ചലച്ചിത്ര ഗാനങ്ങളിൽ നിന്ന്
വാനിലെ മണിദീപം മങ്ങി [3]
താരമുറങ്ങി അമ്പിളിമങ്ങി
താഴേ ലോകമുറങ്ങീ [2]
നീലക്കടലേ നീലക്കടലേ
നീയെന്തിനിയുമുറങ്ങീലേ [2]
വാനിലെ മണിദീപം മങ്ങി
എന്തിനു കടലേ ചുടുനെടുവീർപ്പുകൾ
എന്തിനു മണ്ണിതിലുരുളുന്നു [2]
എന്തിനു കവിളിൽ കണ്ണീരോടെ
കാറ്റിനെ നോക്കി കരയുന്നു [2]
വാനിലെ മണിദീപം മങ്ങി
വാനിലെ മണിദീപം മങ്ങി