Jump to content

വലിയ ദേവാസ്ത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവാസ്ത് ഗീതങ്ങൾ (ഗീതങ്ങൾ)
രചന:ഫ്രാൻസിസ് സേവ്യർ
വലിയ ദേവാസ്ത്
വി.ഫ്രാൻസിസ് സേവ്യർ (1506-1552) പോർച്ചുഗീസ് ഭാഷയിൽ രചിച്ചത്. ഇത് പിന്നീട് സംസ്കൃതം, തമിഴ്, മലയാളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. പരിഭാഷകരുടെ പേരുവിവരങ്ങൾ ലഭ്യമല്ല. സംസ്കൃത പദങ്ങൾ നിറഞ്ഞ മലയാളത്തിലുള്ള ദേവാസ്ത്, തനി മലയാള പദങ്ങൾ നിറഞ്ഞ മലയാള ദേവാസ്തു് തുടങ്ങിയവ യഥാക്രമം, സംസ്കൃത ദേവാസ്ത് (വലിയ ദേവാസ്ത്), മലയാള ദേവാസ്ത് (ചെറിയ ദേവാസ്ത്), എന്നിങ്ങനെ അറിയപ്പെടുന്നു

01. പാവനാ പരിപൂർണ പുണ്യ പൂരമേ മനു
ഷ്യാവനത്തിനു ദൈവം കല്പിച്ച കാരുണ്യാബ്ദേ.

02. മർത്ത്യ ജാതികൾക്കാ‍യ് മനുജകാരം പൂണ്ട്
വൃത്തിയാൽ അവതാരം ചെയ്ത കർത്താവെ ജയാ.

03. ആശുകാകാശങ്ങളും ഭൂമിയും ജലങ്ങളും
മാശു ശുഷ്കണിയതും… തഥാ ദിനങ്ങളല്ലോ.

04. അങ്ങിനേയുള്ള പരാൽ പരമേ ജഗൽ നാഥാ
മംഗളാം കൃതേ ചിത്രേ ചരിത്രേ നമോ നമോ.

05. *ചെന്നാക്കോലെന്ന സ്ഥലേ വെച്ചു താൻ
നമുക്കായി
തന്നരുളിയൊരു വിശുദ്ധ കുർബ്ബാനയ്ക്കും.

06. മന്നിലെ ജന്മ പാപമൊഴിച്ചു ജനിച്ചൊരു
കന്യകാ ഉത്ഭവത്തേയും സന്തതം സ്തുതിക്കുന്നു

( മണി ….. നന്മ നിറഞ്ഞ മറിയമെ . . . . . . . . . . )

07. ഗഥസേമിൻ എന്ന വനം പുക്കുതാൻ
പ്രാർത്ഥിപ്പാനായ്
പത്രോസാദിയാം മൂന്നു ശിഷ്യരാം പ്രിയരോടും.

08. മുട്ടിന്മേൽ നിന്നു നമസ്കരിച്ചു മിശിഹാതാൻ
സാഷ്ടാംഗം വീണു ഭൂമൌഷോണിതം വിയർത്തുടൻ.

09. എന്നിതു ചിന്തിച്ചു നാം ആകാചശങ്ങളിലിരിക്കുന്നെന്നതും
നന്മനിറഞ്ഞെന്ന മന്ത്രവും ചൊല്ലുക….

( മണി .. സ്വർഗസ്ഥനായ . . . നന്മ നിറഞ്ഞ . . .ത്രീത്വ സ്തുതി )

10. ആദിമാനുഷ്യനാം ആദത്താൽ വന്ന
ജന്മപാപത്തെയകറ്റുവാൻ മാനുഷ്യനായ തന്നെ….

11. കാട്ടിയ ദുഷ്ട യുദാസ് പിടിച്ചു യൂദവൃന്ദം
കെട്ടിതൻ കരങ്ങളെന്നോർത്ത് ധ്യാനിച്ചീടുവിൻ.

12. മർത്ത്യതാതനാം ആദം ലംഘിച്ചു തന്റെ വിധിക്കു്
ഉത്തരം ചെയ്തീടുവാൻ ഭൂതലെ വന്ന തന്നെ….

13. പീലാത്തോസിന്റെ പക്കൽ ഭാരമേൽ‌പ്പിച്ചുവെന്ന്
ഈ ലോക വാസികളെ മനസാൽ ചിന്തിക്കണെ.

( മണി .. സ്വർഗസ്ഥനായ . . . നന്മ നിറഞ്ഞ . . .ത്രീത്വ സ്തുതി )

14. കണ്ടകമിണക്കീട്ടു് മുടിയും ധരിപ്പിച്ചു്
കണ്ടിഹ ലോകം പരിഹാസ രാജനുമാക്കി….

15. ഇണ്ടലോരോന്നതും മേൽ മേൽ വരുത്തിയതുമേറ്റുകൊണ്ടു്
നമ്മളെ കാത്ത കരുണാലയനീശോ ….

16. ഇന്ദ്രിയങ്ങളിൽ മനസ്സതിനെ കൊണ്ടു നമ്മൾ
അഞ്ചാതെ ചെയ്യും പാപഹരണം ചെയ്തീടുവാൻ.

17. കൽത്തൂണിൽ കെട്ടിയടിയേറ്റുതാൻ യൂദരാലെ
എന്നോർത്ത് നാമെന്യേ ഭജിച്ചിടുക മാലോകരെ….

( മണി .. സ്വർഗസ്ഥനായ . . . നന്മ നിറഞ്ഞ . . .ത്രീത്വ സ്തുതി )

18. ഭാരമുള്ളോരു കുരിശെടുത്തു തോളു തന്മേൽ
പാരിലുള്ളോർകളെ പോകുന്നു താൻ ഗാഗുൽത്തായ്ക്ക്.

19. കരുതീടുക നാഥൻ നമ്മുടെ പാപങ്ങളിന്മേൽ
തിരുമെയ് തളർന്നു വീണിടുന്നു ഭൂമി തന്നിൽ.

20. എടുത്തു നിറുത്തിയാ മലയിൽ കുരിശതിൽ
കടുത്ത കള്ളരുടെ നടുവിൽ ഹാ ഹാ ദുഃഖം.

21. തറച്ചു മിശിഹായെ ദുഷ്ടരാം ശത്രുഗണം
തുളച്ചു കൈകളും കാലുകളും ആണികൊണ്ട്….

( മണി .. സ്വർഗസ്ഥനായ . . . നന്മ നിറഞ്ഞ . . .ത്രീത്വ സ്തുതി )

22. കുരിശിൽ തൂങ്ങി പരൻ സഹിച്ച പീഢകളെ
കരുതി.. ഓർത്തീടേണമെ സജ്ജനസമൂഹമെ.

23. മരിച്ചു സർവ്വ നാഥൻ കരുണാകരനീശോ
സ്മരിച്ചീടുക നിങ്ങളിയാളെ നിരന്തരം….

24. കുത്തിതൻ വിലാപതിൽ ദുഷ്ടനാം ലൊങ്കിന്നോസ്
എത്തിയാ തിരുശ്ശങ്കിൽ കുന്തവും ചാടിരക്തം.

25. ദുഷ്ടനാം അന്ധൻ തന്റെ ചക്ഷസ് തന്നിൽ ചോര…
പെട്ടെന്ന് തെറിക്കയാൽ കാഴ്ചയും ലഭിച്ച ഹോ

( മണി .. സ്വർഗസ്ഥനായ . . . നന്മ നിറഞ്ഞ . . .ത്രീത്വ സ്തുതി )

26. ഇറക്കി മൃതദേഹം അടക്കി പാറ തന്നിൽ
ഉയിർത്തു മൂന്നാം ദിനം സർവേശസുതനീശോ.

27. ഇറക്കി ആദത്തിന്റെ പാപത്താൽ വന്ന നാശം
വരുത്തി തന്നു മോക്ഷം നമുക്കു് മിശിഹായും.

28. എന്നിതു ചിന്തിച്ചു നാം ആകാൽശങ്ങളിലിരിക്കുന്നെന്നതും
നന്മനിറഞ്ഞെന്ന മന്ത്രവും ചൊല്ലുക….

( മണി .. സ്വർഗസ്ഥനായ . . . നന്മ നിറഞ്ഞ . . .ത്രീത്വ സ്തുതി )

29. ദോഷമായിടും നിദ്ര തന്നിൽ നിന്നലസാതെ
തോഷമോടെഴുന്നേറ്റു കൊൾവിൻ വൃതാക്കളെ.

30. ചാവുദോഷെ വസിക്കയിൽ മരണത്തിൽ
പോകാതെ നിത്യം കാത്തുകൊൾവിൻ നമ്മളെല്ലാം.

31. സൊരൂപാ രൂപികളായിന്നു വാണിടുന്ന നമ്മൾ
ഇരിക്കയില്ല മറുനാളത്തേക്കെന്ന് ഓർത്തീടേണമെ.

32. ഘോരമായുള്ളൊരു ഇടി തന്നിലുമെളുപ്പത്തിൽ
മരണം വരുമെന്നുറച്ചുകൊൾവിൻ നമ്മളെല്ലാം.

33. നിത്യമായുള്ള സ്ഥലം രണ്ട് എന്നറികതിൽ
സ്വസ്ഥ്യമായുള്ള സ്വർഗ്ഗം അതല്ലൊ ദൈവലോകം.

34. ദൈവശാസനം കാത്ത മാനുജവൃന്ദമതും
ദൈവദൂതന്മാരും വസിക്കുമതിൽ നിത്യം.

35. രണ്ടാമതുള്ള സ്ഥലം നരകമെന്ന് പേരും
ഉണ്ടതിൽ അസുരരും ദുഷ്ടരാം മനുജരും.

36. സർവ്വ വല്ലഭൻ സർവ്വ വ്യാപിതൻ തിരുമുമ്പിൽ
സർവ്വ മാനുജന്മാരും ഗമിക്കുമന്നേരത്ത്.

37. ഹാ..ഹാ.. ഹാ കഷ്ടമയ്യൊ കണക്കു കേൾപ്പിക്കുവാൻ
ഹാ..ഹാ.. നാമെന്തു കണക്കെടുത്തു പറയേണ്ടു..

38. സത്യ സ്വരൂപൻ തന്റെ നിത്യമായുള്ള നീതിക്ക്
ഇത്തിരി ഭേദം വരാ ശിക്ഷയും ഭയങ്കരം.

39. അതിനാൽ മാലോകരെ മതിയിൽ തേറികൊണ്ട്
ഗതിയെന്നു മുടയവനോടു് അപേക്ഷിക്കേണമെ.

40. ഭൂലോക പാപഹീനം ചെയ്ത ദൈവികസൂനോ

( മണി …. )

ഈ ലോകവാസികളെ അനുഗ്രഹിക്കേണമെ.

41. ഭൂലോക പാപഹീനം ചെയ്ത ദൈവികസൂനോ.
( മണി …. )

ഈ ലോകവാസികളെ അനുഗ്രഹിക്കേണമെ.

42. ഭൂലോക പാപഹീനം ചെയ്ത ദൈവികസൂനോ.

( മണി …. )

ഈ ലോകവാസികളെ അനുഗ്രഹിക്കേണമെ.

43. സർവ്വ വല്ലഭാ.. ദൈവസുതനീശോ
നമോ നമ:

( മണി .. സ്വർഗസ്ഥനായ . . . നന്മ നിറഞ്ഞ . . .ത്രീത്വ സ്തുതി )

വലിയ ദേവാസ്ത് സമാപ്തം


  • മലയാളം ദേവാസ‌്‌ വിളിയിലെ 5 ാമത്തെ വരിയിൽ, ‘ചെന്നാക്കോലെന്ന സ്ഥലേ വെച്ചു താൻ നമുക്കായി തന്നരുളിയൊരു വിശുദ്ധ കുർബ്ബാനയ്ക്കും’ ചേനാക്കുളം (coenaculam) എന്ന ലത്തീൻ വാക്കാണ് ‘ചെന്നാക്കോൽ’ ആയത്. കോയെൻസാ (coensa) എന്ന പ്രാചീനലത്തീൻ വാക്കിൽ നിന്നും വിരുന്ന് എന്നർത്ഥമുള്ള ചേന (coena) എന്ന വാക്കുണ്ടായത്. ഈ വാക്കാകട്ടെ co-edna എന്ന വാക്കിൽനിന്നുണ്ടായതും. അർത്ഥം സഹ(co) ഭോജനം(edna). കുളും(culum) സ്ഥിതി ചെയ്യുന്ന സ്ഥലം. ചേനാക്കുളം (coenaculam) എന്നാൽ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന സ്ഥലം. (കൈസ്തവ ശബ്ദ കോശം – ഡോ.ജോർജ് കുരുക്കൾ). ചേനാക്കുളം (coenaculam) അഥവാ ചെന്നാക്കോൽ ‘ഊട്ടുശാല എന്നർത്ഥം. സെഹിയോൻ ഊട്ടുശാലയിൽ വെച്ച് യേശുക്രിസ്തു സ്ഥാപിച്ച വിശുദ്ധ കുർബാന.
"https://ml.wikisource.org/w/index.php?title=വലിയ_ദേവാസ്ത്&oldid=99848" എന്ന താളിൽനിന്ന് ശേഖരിച്ചത്