വന്നീടും പരമദേവ
വന്നീടും പരമദേവ രചന: |
കാപി-ആദിതാളം
പല്ലവി
വന്നീടും പരമദേവ-നന്ദനനീശൊ
അനുപല്ലവി
മുന്നംവന്ന ഭാവം മാറി
മേഘവാഹനത്തിൽ കേറി
വിണ്ണും മണ്ണും ഞടുങ്ങീടാൻ
വിക്രമം മർത്യർ കണ്ടീടാൻ - വന്നീ
ചരണങ്ങൾ
1
കണ്ണിനെ മയക്കും പ്രഭ-യന്നു വിളങ്ങും
കണ്ടവർക്കെല്ലാർക്കും മഹാ അത്ഭുതം തിങ്ങും-
സ്വർണ്ണമയമാം ഖെറുബിൻ
സിംഹാസനത്തിലിറങ്ങും
സത്യ ദൈവ പുത്രനായ
സ്വർഗനാഥൻ യേശുദേവൻ - വന്നീ
2
കാച്ചിയ പിച്ചളപോലെ കാൽകൾ മിനുങ്ങും
കരത്തിലേഴു താരകങ്ങൾ-കാന്തിയിൽ തിങ്ങും
ഒച്ചയും കടൽമുഴക്കം
ഒത്തു ഭീതിയോടെ മുഴങ്ങും
ഉന്നതകാഹളം ദൂതർ
ഊതുമേ ഭൂമി കുലുങ്ങും - വന്നീ
3
അഗ്നിപോലിരുകണ്ണുകൾ-അന്നു ജ്വലിക്കും
ആദിത്യനു തുല്യം മുഖശോഭ ഫലിക്കും
അന്നു തിരുകേശം ഹിമം
എന്നപോൽ ശോഭിച്ചിരിക്കും
അത്ഭുതം ഇരുമുന വാൾ ഒത്തീടും
കർത്തനിൻ വാക്കും - വന്നീ
4
ആരവം ചെയ്തേറെ ദൂതർ-അങ്ങു കൂടീടും
ആ വലിയ നാളിൽ കർത്തൻ- ആജ്ഞ തന്നീടും
ആയിരം കോടിയായ് നരർ
അങ്ങു തന്മുമ്പിൽ നിന്നീടും
ആവലാധിയേറും ദുഷ്‌ടർ
ഏറെ പ്രലാപം ചെയ്തീടും - വന്നീ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Vanneedum Paramadeva - YouTube Video
ഉറവിടം
[തിരുത്തുക]CSI East Kerala Diocese Hymns Book