വന്ദേ മാതരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വന്ദേ മാതരം

രചന:ബങ്കിം ചന്ദ്ര ചാറ്റർജി (1876)
ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമനയുടെ തുല്യപ്രാധാന്യമുള്ള ദേശീയഗീതമാണ്‌ വന്ദേ മാതരം. പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇതിന്റെ രചയിതാവ്. ഭാരതാംബയെ സ്തുതിക്കുന്ന ഈ ഗീതം ആനന്ദമഠം എന്ന പുസ്തകത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വന്ദേ മാതരം
വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം

കോടി കോടി കണ്ഠ കള കള നിനാദ കരാളേ
കോടി കോടിഭുജൈർധൃധഖരകരവാളേ
അബലാ കേനോ മാ ഏതോ ബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദലവാരിണീം...മാതരം॥
വന്ദേ മാതരം

തുമി വിദ്യാ തുമി ധർമ്മ് ,
തുമി ഹൃദി തുമി മർമ്മ്
ത്വം ഹി പ്രാണാ: ശരീരേ
ബാഹു തേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരീ പ്രതിമാ ഗഡി മന്ദിരേ..മന്ദിരേ॥
വന്ദേ മാതരം

ത്വം ഹി ദുർഗ്ഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ,
നമാമി ത്വാo നമാമി കമലാം
അമലാം അതുലാം
സുജലാം സുഫലാം മാതരം
വന്ദേ മാതരം

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം
വന്ദേ മാതരം

"https://ml.wikisource.org/w/index.php?title=വന്ദേ_മാതരം&oldid=214534" എന്ന താളിൽനിന്ന് ശേഖരിച്ചത്