വന്ദനം യേശുപരാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

        തി. ഏക താളം
          പല്ലവി
വന്ദനം യേശുപരാ! നിനക്കെന്നും
വന്ദനം യേശുപരാ!
വന്ദനം ചെയ്യുന്നു നിന്നടിയാർ തിരു
നാമത്തിന്നാദരവായ്
       ചരണങ്ങൾ
1.ഇന്നു നിൻ സന്നിധിയിൽ അടിയാർക്കു വന്നുചേരുവതിന്നു
   തന്ന നിൻ ഉന്നതമാം കൃപക്കഭിവന്ദനം ചെയ്തിടുന്നേ-................വന്ദനം

2.നിൻ രുധിരമതിനാൽ പ്രതിഷ്ടിച്ച- ജീവപുതുവഴിയായ്
  നിന്നടിയാർക്കു പിതാ-വിൻസന്നിധൗ-വന്നിടാമെ സതതം.........വന്ദനം

3.ഇത്രമഹത്വമുള്ള പദവിയെ ഇപ്പുഴുക്കൾക്കരുളാൻ
   പാത്രതയേതുമില്ല നിന്റെ കൃപ എത്ര വിചിത്രമഹോ-.................വന്ദനം

4.വാനദൂത ഗണങ്ങൾ മനോഹര ഗാനങ്ങളാൽ സതതം
   ഊനമെന്യേ പുകഴ് ത്തി സ്തുതിക്കുന്ന-വാനവനേ നിനക്കു-..........വന്ദനം

5.മന്നരിൽ മന്നവൻ നീ മനുകുലത്തിന്നു രക്ഷാകരൻ നീ
   മിന്നും പ്രഭാവമുള്ളോൻ പിതാവിന്നു സന്നിഭൻ നീയല്ലയോ-........വന്ദനം

6.നീയൊഴികെ ഞങ്ങൾക്കു സുരലോകെ അരുള്ളൂ ജീവനാഥാ
   നീയൊഴികെ ഇഹത്തിൽ മറ്റാരുമില്ലാഗ്രഹിപ്പാൻ പരനേ-..........വന്ദനം

"https://ml.wikisource.org/w/index.php?title=വന്ദനം_യേശുപരാ&oldid=28910" എന്ന താളിൽനിന്ന് ശേഖരിച്ചത്