വന്ദനം യേശുദേവ
Jump to navigation
Jump to search
വന്ദനം യേശു ദേവാ രചന: |
പല്ലവി
വന്ദനം യേശു ദേവാ വന്ദനം ജീവനാഥാ
വന്ദനം മന്നിടത്തിൽ വന്ന ദയാ പരനേ
ചരണങ്ങൾ
തങ്ക നിണത്തിൽ പാപപങ്കം കഴുകിയെന്റെ
സങ്കടം തീർത്തവനേ നിങ്കഴൽ കുമ്പിടുന്നേൻ
നീചനാമെൻപേർക്കായി നിന്ദകളേറ്റ ദേവാ
സിസ്‌തുല കൃപാനിധേ നിൻ സ്നേഹം നിസ്സീമമേ
ക്രൂരവേദനയേറ്റു ക്രൂശിൽ മരിച്ചുയിർത്തു
ഘോരമരണഭയം തീരെ തകർത്തവനെ
നിന്ദ്യ സാത്താന്യ നുക ബന്ധിതരായവർക്കു
നിത്യ സ്വാതന്ത്ര്യം നാഥാ നീ വിളംബരം ചെയ്തു
പാപിയെത്തേടി വന്ന പാവന രൂപാ ദേവാ
പാദം പണിയുമെന്നെ പാലനം ചെയ്ക നാഥാ.