വജ്രസൂചി (1851)
വജ്രസൂചി രചന: (1851) |
[ 3 ] വജ്രസൂചീ
തലശ്ശെരിയിലെഛാപിതം
൧൮൫൧
1851 [ 4 ] അശ്വഘൊഷപണ്ഡിതകൃത
വജ്രസൂചീ
ജഗൽഗുരുംമഞ്ജുഘൊഷംനത്വാവാക്കായചെതസാ ।
അശ്ചഘൊഷൊവജ്രസൂചീംസൂത്രയാമിയഥാമതം ॥
വെദാഃപ്രമാണംസ്മൃതയഃപ്രമാണംധൎമ്മാൎത്ഥ യുക്തംവചനം
പ്രമാണം യസ്യ പ്രമാണംനഭവെൽപ്രമാണം കസ്മസ്യ
കുൎയ്യാദ്വചനം പ്രമാണം ॥
ഇഹഭവതായദിഷ്ടം സൎവ്വവൎണ്ണപ്രധാനംബ്രാഹ്മണവൎണ്ണഇതി—
വയമത്രബ്രമഃ—കൊയംബ്രാഹ്മണൊനാമ—കിംജീവഃ—കിംജാ
തിഃ—കിംശരീരം—കിംജ്ഞാനം—കിംആചാരഃ—കിം കൎമ്മ—കിം
വെദഇതി—
തത്രജീവസ്താവൽബ്രാഹ്മണൊനഭവതി—കസ്മാൽ—വെ
ദപ്രാമാണ്യാൽ ഉക്തംഹിവെദെ—ഒം സൂൎയ്യഃപശുരാസീൽ-
സൊമഃപശുരാസീൽഇന്ദ്രഃപശുരാസീൽപശവൊദെവാഃഅഭ്യ
ന്തെദെവപശവഃ ശ്ചപാകു അവിദെവാഭവന്തി—അതൊ
വെദപ്രാമാണ്യാൽമന്യാമഹെജീവത്വാൽ ബ്രാഹ്മണൊ
നഭവതി—ഭാരത പ്രാമാണ്യാദവി—ഉക്തംഹിഭാ
രതെ—
സപ്തവ്യാധാദശാരണ്യെ മൃഗാഃകാലിഞ്ജലെഗിരൌ
ചക്രവാകാഃശരദ്വീവെഹംസാഃസരണിമാനസെ—
തെപിജാതാഃകുരുക്ഷെത്രെബ്രാഹ്മണാവെദപാരനാഃ-
അതൊഭാരതപ്രാമാണ്യാൽവ്യാധമൃഗഹംസചക്രവാകദൎശന
സംഭവാൽമന്യാമഹെജീവസ്കാവൽ ബ്രാഹ്മണൊനഭവതി—മാന
വധൎമ്മപ്രാമാണ്യാൽ ഉക്തംഹിമാനവെധൎമ്മെ— [ 5 ] വജ്രസൂചി
ജഗല്ഗുരുവാകുന്നമഞ്ജുഘൊഷനെവാക്കായചെതസ്സു
കളെ കൊണ്ടു നമസ്കരിച്ചിട്ടു അശ്ചഘൊഷനായ ഞാൻ
ശാസ്ത്രമതത്തെ അനുസരിച്ചുവജ്രസൂചിയെസൂത്രിക്കു
ന്നെൻ-
വെദസ്മൃതികളുംധൎമ്മാൎത്ഥയുക്തമായവചനവുംഎല്ലാം
പ്രമാണമായിരിക്കെ ജാതിഭെദംപ്രമാണംഎന്നുആവെ
ദശാസ്ത്രപുരാണങ്ങളാലും തെളിയുന്നില്ലതാനുംഎന്നുഎ
ന്റെമതി —സൎവ്വവൎണ്ണത്തിലുംബ്രാഹ്മണവൎണ്ണംതന്നെ
പ്രധാനംഎന്നുനിങ്ങൾചൊല്ലുന്നുവല്ലൊ —ഈബ്രാഹ്മണ
നാമംഎന്തൊന്നുഎന്നുഞങ്ങൾ ചൊദിക്കുന്നു—അതുജീവ
നൊ ജാതിയൊശരീരമൊ ജ്ഞാനമൊ ആചാരമൊ കൎമ്മ
മൊവെദമൊഎന്ത്എന്നുനൊക്കെണം—
അതുജീവൻഎന്നുതൊന്നുന്നില്ല—കാരണം—സൂൎയ്യ
ചന്ദ്രന്മാരുംഇന്ദ്രാദിദെവകളുംമുമ്പെപശുക്കളായിരുന്നുപി
ന്നെദെവകളായിചമഞ്ഞുചണ്ഡാലരാകുന്നശ്ചാപകരുംകൂ
ടെദെവകളായ്വരുന്നുഎന്നുവെദത്തിൽഉണ്ടല്ലൊ—പിന്നെ
ഭാരതത്തിൽചൊല്ലിയതു—കാലിഞ്ജലക്കുന്നിലെഏഴു
വെടരുംപത്തുമാനുംശരദ്വീപിൽചക്രവാകങ്ങളുംമാനസസ
രസ്സിലെഅരയന്നങ്ങളുംകൂടെ കുരുക്ഷെത്രത്തിൽബ്രാ
ഹ്മണജന്മംപിറന്നുവെദപാരഗരായ്വന്നു—എന്നത്
ഒഴികെമനുസംഹിതയിൽ കാണുന്നിതു— [ 6 ] അധീത്യചതുരൊവെദാൻസാംഗൊപാംഗെനതത്വതഃ
ശൂദ്രാൽപ്രതിഗ്രഹഗ്രാഹീബ്രാഹ്മണൊജായതെഖരഃ—
ഖരൊദ്വാദശജന്മാനിഷഷ്ടിജന്മാനിസൂകരഃ
ശ്ചാനഃസപ്തതിജന്മാനിഇത്യെവംമനുരബ്രവീൽ
അതൊമാനവധൎമ്മപ്രമാണ്യാൽജീവസ്താവൽബ്രാഹ്മണൊ
നഭവതി-ജാതിരപി ബ്രാഹ്മണൊനഭവതി—കസ്മാൽ—സ്മൃതി
പ്രാമാണ്യാൽ—ഉക്തംഹിസ്മൃതൌ—
ഹസ്തിന്യാമചലൊജാതഉയൂക്യാംകെശപിംഗലഃ
അഗസ്ത്യൊഗസ്തിപുഷ്പാച്ചകൌശികഃ കുശസംഭവഃ
കപിലഃകപിലാജാതശ്ശാല ഗുമ്മാച്ചഗൌതമഃ
ദ്രൊണാചാൎയ്യസ്തുകലശാത്തിത്തിരിസ്തിത്തിരീസുതഃ
രെണുകാജന യദ്രാമമൃശ്യശൃംഗമുനീംമൃഗീ
കൈവൎത്തീന്യജനദ്വ്യാസംകൌശികഞ്ചൈവശൂദ്രകാ—
വിശ്വാമിത്രഞ്ചചണ്ഡാലീ വസിഷ്ഠഞ്ചൈവഉൎവ്വശീ—
നതെഷാംബ്രാഹ്മണീമാതാ ലൊകാചാരൎച്ചബ്രാഹ്മണഃ
അതഃസ്മൃതിപ്രാമാണ്യാജ്ജാതിസ്താവൽ ബ്രാഹ്മണൊനഭവതി
അഥമന്യസെമാതാവാ ബ്രാഹ്മണീഭവെൽതെഷാംപിതാതതൊ
ബ്രാഹ്മണൊഭവതീതി—യദ്യവംദാസീപുത്രാഅവിബ്രാഹ്മണജ
നിതാബ്രാഹ്മണഭവെയുഃ—നചൈതൽഭവതാമിഷ്ടം—കിഞ്ച—
യദിബ്രാഹ്മണപുത്രൊബ്രാഹ്മണസ്തൎഹിബ്രാഹ്മണൊഭാവഃപ്രാ
പ്നൊതി—ഇദാനീന്തനെഷ്ഠ ബ്രാഹ്മണെഷുപിതരിസന്ദെഹാൽ
ഗൊത്ര ബ്രാഹ്മണമാരഭ്യ ബ്രാഹ്മണീനാംശൂദ്രപൎയ്യന്തമഭിഗമന
ദൎശനാൽ—അതൊജാതി ബ്രാഹ്മണൊനഭതി—മാനവധൎമ്മപ്രാ
മാണ്യാദവി—ഉക്തംഹിമാനവെധൎമ്മെ—
സദ്യഃപതതി മാം സെനലാക്ഷയാലവണെനച
ത്യ്രഹാച്ശൂദ്രശ്ചഭവതിബ്രാഹ്മണഃക്ഷീരവിക്രയീ [ 7 ] അംഗൊപാംഗങ്ങളൊടുംകൂടെനാലുവെദങ്ങളെയുംഒതിയ
വൻഎങ്കിലുംബ്രാഹ്മണൻശൂദ്രനൊടു പ്രതിഗ്രഹംവാ
ങ്ങിയാൽ൧൨ജന്മം കഴുതയായും൬൦ ജന്മംപന്നിയായും
൭൦ ജന്മംശ്ചാവായുംപിറക്കും—എന്നെല്ലാംവിചാരിച്ചാൽ
ബ്രാഹ്മണ്യംജീവനല്ലഎന്നുവെദത്താലുംഭാരതത്താ
ലുംമാനവധൎമ്മത്താലുംസ്പഷ്ടമായ്വന്നുവല്ലൊ—
ബ്രാഹ്മണനായതുജാതിയത്രെഎന്നുപറയാ
മൊ—അങ്ങിനെഅല്ലഎന്നുസ്മൃതിയാൽതൊന്നു
ന്നു—അചലമുനിയല്ലൊപിടിയാനയിലും കെശപിംഗ
ലൻ നത്തിലും അഗസ്ത്യൻ അകത്തിപ്പൂവിലും കൗെശിക
ൻ ദൎഭയിലും കപിലൻ കുരങ്ങിലും ഗൗെതമൻ ശാലവ
ള്ളിയിലും ദ്രൊണാചാൎയ്യർകലശത്തിലും തിത്തിരികി
ളിയിലുംപിറന്നു—പരശുരാമനെരെണുകയും ഋഷ്യ
ശൃംഗനെമാനും വ്യാസനെ മുക്കുവത്തിയും കൗെശിക
നെശൂദ്രീയും വിശ്വാമിത്രരെചണ്ഡാലിയുംവസിഷിഠ
രെഉൎവ്വശിയുംപെറ്റു—ഇവർആൎക്കുംബ്രാഹ്മണിത
ന്നെഅമ്മയല്ലഎങ്കിലുംലൊകാചാരത്താൽഅവർബ്രാ
ഹ്മണരായി—എന്നിങ്ങിനെസ്മൃതിയിൽകാണ്കയാൽഅ
മ്മയഛ്ശമ്മാരാൽഅല്ലബ്രാഹ്മണൻഉളവാകുന്നതു—ബ്രാ
ഹ്മണിഅമ്മയായാൽമതിഎന്നുംപറഞ്ഞുകൂടാ—
അഛ്ശൻബ്രാഹ്മണൻഎന്നുനിശ്ചയംഅല്ല
ല്ലൊ—
മനുപറഞ്ഞതുകെട്ടാലുംബ്രാഹ്മണൻമാംസംതി
ന്നാൽക്ഷണംപിഴുകിപൊകുന്നു—അരക്കുപാൽഉപ്പു
എന്നീവകവില്ക്കിലുംമൂന്നുനാളകമെശൂദ്രനായി
പൊകും— [ 8 ] ആകാശശാമിനൊവിപ്രാഃപതന്തെമാംസഭക്ഷണാൽ—
വിപ്രാണാംപതനംദൃഷ്ട്വാതതൊമാംസാനിവൎജ്ജയെൽ—
അതൊമാനവധൎമ്മപ്രാമാണ്യാൽജാതിസ്താവൽബ്രാഹ്മ
ണൊനഭവതി—
യദിഹിജാതിബ്രാഹ്മണഃസ്യാത്തദാപതനശൂദ്രഭാവൊ
നൊപപദ്യതെ—കിംഖലുദുഷ്ടൊപ്യശ്ചഃസൂകരൊഭവെൽ—ത
സ്മാൽജാതിരപിബ്രാഹ്മണൊനഭവെൽ—
ശരീരമപിബ്രാഹ്മണൊനഭവതി—കസ്മാൽ—യദിശരീരംബ്രാ
ഹ്മണസ്യാത്തൎഹിപാവകൊപിബ്രാഹ്മണഹാസ്യാൽ—ബ്രഹ്മഹ
ത്യാചബന്ധൂനാംശരീരദഹനാൽഭവെൽ—ബ്രാഹ്മണശരീരനി
ഷ്പന്ദ ജാതാശ്ച ക്ഷത്രീയവൈശ്യശൂദ്രാഅവിബ്രാഹ്മണാഃ
സ്യുഃ-നചൈതദൃഷ്ടം—ബ്രാഹ്മണശരീരവിനാശാച്ചയജന
യാജനാദ്ധ്യയനാദ്ധ്യാപനദാനപ്രതിഗ്രഹാദീനാംബ്രാഹ്മണ
ശരീരജനിതാനാം ഫലസ്യവിനാശഃസ്യാൽ—നചൈതദൃഷ്ടം—
അതൊമന്യാമഹെ—ശരീരമപിബ്രാഹ്മണൊനഭവതി—
ജ്ഞാനമപിബ്രാഹ്മണൊനഭവതി—കുതഃ-ജ്ഞാനബാ
ഹുല്യാൽ യെയെജ്ഞാനവന്തഃ ശൂദ്രാസ്തെസൎവ്വഏവബ്രാഹ്മ
ണാഃസ്യുഃ—ദൃശ്യന്തെചക്വചിൽശൂദ്രാഅപിവെദവ്യാകരണ
മീമാംസാസാംഖ്യവൈശെഷികലഗ്നാജീവകാദിസൎവ്വശാസ്ത്രവി
ദഃ—നചതെബ്രാഹ്മണാഃസ്യുഃ—അതൊമന്യാമഹെജ്ഞാന
മപിബ്രാഹ്മണൊനഭവതി—
ആചാരൊപിബ്രാഹ്മണൊനഭവതി—യദ്യാചാരൊബ്രാ
ഹ്മണഃസ്യാത്തദായെയെആചാരവന്തഃശൂദ്രാസ്തെസൎവ്വെ
ബ്രാഹ്മണാഃസ്യുഃ—ദൃശ്യന്തെചനടഭടകൈവൎത്തഭണ്ഡപ്രഭൃത
യഃപ്രചണ്ഡതരവിവിധാചാരവന്തൊ—നചതെബ്രാഹ്മണാഭവ
ന്തി—തസ്മാദാചാരൊപിബ്രാഹ്മണൊനഭവതി— [ 9 ] ആകാശത്തിൽനടക്കുന്നവിപ്രൎക്കുംമാംസഭക്ഷണത്താ
ൽഅധഃപതനംവരുംഎന്നുചൊല്ലിയതുവിചാരിക്കു
മ്പൊൾ—പതനത്താൽശൂദ്രനായി ഭവിക്കുന്നതുജാതി
യല്ലഎന്നുതെളിവായി—കുതിരഎത്രവിടക്കായാ
ലുംവല്ലപ്പൊഴുംജാതിവിട്ടുപന്നിയാകുന്നപ്രകാരം
കാണ്മാൻഉണ്ടൊ—അതുകൊണ്ടുബ്രാഹ്മണൻ ജാതി
യല്ലഎന്നുവന്നു—
ബ്രാഹ്മണൻശരീരംഎന്നുചൊല്ലാമൊ—അതരുതു—
അല്ലാഞ്ഞാൽ അഗ്നിക്കു ബ്രഹ്മഹത്യസംഭവിച്ചുബ്രാഹ്മണ
ശവംചുടുന്നബന്ധുക്കൾ്ക്കും ആദൊഷം തന്നെപറ്റും—ബ്രാ
ഹ്മണബീജം വൃഷലികളിലും ബ്രാഹ്മണരെതന്നെഉ
ല്പാദിപ്പിക്കും—
ബ്രാഹ്മണന്റെശരീരത്താൽഉണ്ടാകുന്നഷൾ്ക്കൎമ്മ
ങ്ങൾദെഹനാശത്താൽനശിക്കുംഎന്നുവരും—ആവ
കഒന്നുംകാണുന്നില്ലല്ലൊ—ആകയാൽശരീരംഅല്ല
ബ്രാഹ്മണൻഎന്നുതൊന്നുന്നു—
ജ്ഞാനംതന്നെബ്രാഹ്മണൻഎന്നുവന്നാലൊ—
ജ്ഞാനംഏറെയുള്ളശൂദ്രന്മാർബ്രാഹ്മണരാകെണ്ടി
യതു—വെദവ്യാകരണ മീമാംസാസാംഖ്യവൈശെഷി
കലാഗ്നാദിശാസ്ത്രങ്ങൾഎല്ലാംഗ്രഹിച്ചശൂദ്രന്മാർചിലദി
ക്കിൽഉണ്ടുഅവർബ്രാഹ്മണരാകയില്ലല്ലൊ—അതു
കൊണ്ടുജ്ഞാനമല്ലബ്രാഹ്മണൻഎന്നുസ്പഷ്ടം—
ആചാരം തന്നെ ബ്രാഹ്മണൻഎന്നുവരികയുംഇല്ല
അല്ലാഞ്ഞാൽശൂദ്രരിലുംഹീനജാതികളിലുംതപസ്സുമുത
ലായത്കെമമായിആചരിച്ചുപൊരുന്നവർബ്രാഹ്മണനാമത്തിന്നു
യൊഗ്യരായ്ഭവിക്കും.അതില്ലായ്കയാൽആചാരമല്ലബ്രാഹ്മണൻഎ [ 10 ] കൎമ്മാപി ബ്രാഹ്മണൊനഭവതി-കുതഃ-ദൃശ്യന്തെഹിക്ഷ
ത്രീയവൈശ്യ ശൂദ്രാഃ യജനയാജനാധ്യയനാധ്യാപനദാനപ്ര
തിഗ്രഹ പ്രസംഗാദി വിവിധാനികൎമ്മാണികുൎവ്വന്തൊ-നചതെ
ബ്രാഹ്മണാഭവതാംസമ്മതാഃ-തസ്മാൽകൎമ്മാപിബ്രാഹ്മണൊന
ഭവതി—
വെദെനാപിബ്രാഹ്മണൊനഭവതി—കസ്മാൽരാവ
ണൊനാമരക്ഷസൊഭൂൽ—തെനാധീതടശ്ചത്വാരൊവെദാഃ-
ഋഗ്വെദൊയജുൎവ്വെദഃസ്ഥമവെദൊഥൎവ്വവെദശ്ചെതി—രാ
ക്ഷസാനാമപിഗൃഹെഗൃഹെവെദവ്യവഹാരഃപ്രവൎത്തതഎവ-
നചതെബ്രാഹ്മണാഃസ്യുഃ-അതൊമന്യാമഹെവെദെനാപിബ്രാ
ഹ്മണൊനഭവതീതി—
കഥന്തഹിബ്രാഹ്മണത്വംഭവതി—ഉച്യതെ—
ബ്രാഹ്മണത്വന്നശാസ്ത്രെണനസംസ്കാരൈൎന്നജാതിഭിഃ-
നകുലെനനവെദെനകൎമ്മണാനഭവെത്തതഃ-
കുന്ദെന്ദുധവലംഹിബ്രാഹ്മണത്വന്നാമ—സൎവ്വപാപസ്യാപാകര
ണമിതി—ഉക്തംഹി—വ്രതതപൊനിയമൊപവാസദാനദമശമ
സംയമൊപചാരാച്ച—തഥാമൊക്തംവെദെ—
നിൎമ്മമൊനിരഹങ്കാരൊനിസ്സംഗൊനിഷ്പരിഗ്രഹഃ
രാഗദ്വെഷവിമ്മുക്തസ്കം ദെവാബ്രാഹ്മണംവിദുഃ-
സൎവ്വശാസ്ത്രെ വ്യുക്തം
സത്യം ബ്രഹ്മതപൊബ്രഹ്മബ്രഹ്മചെന്ദ്രീയനിഗ്രഹഃ
സൎവ്വഭൂതെദയാബ്രഹ്മഏതൽബ്രാഹ്മണലക്ഷണം—
സത്യന്നാസ്കിതപൊനാസ്തിചെന്ദ്രീയനിഗ്രഹഃ
സൎവ്വഭൂതെദയാനാസ്കി ഏതച്ചണ്ഡാലലക്ഷണം—
ദെവമാനുഷനാരീണാംതിൎയ്യഗ്യൊനിഗതെഷ്വപി
മൈഥുനന്നാധിഗഛ്ശന്തിതെവിപ്രാസ്കെചബ്രാഹ്മണാഇതി— [ 11 ] ന്നുസ്പഷ്ടം—
കൎമ്മത്താൽബ്രാഹ്മണനായ്വരുമൊ—യാഗം തുടങ്ങി
യകൎമ്മങ്ങൾ ക്ഷത്രീയാദികളിലുംഉണ്ടുഅവർബ്രാ
ഹ്മണരാ കയില്ലതാനും—വെദാന്തത്താൽബ്രാഹ്മണ
ൻആകുമൊഅതുവുംവരാ—രാവണൻഎന്നപ്ര
സിദ്ധനായരാക്ഷസൻഋൿയജുർസാമംഅഥൎവ്വം
എന്നുനാലുവെദങ്ങളെയുംവായിച്ചവൻഎങ്കിലും
രാക്ഷസർഭവനന്തൊറുംവെദാദ്ധ്യയനംശീലിച്ചവ
ർഎങ്കിലുംഅവർബ്രാഹ്മണരായില്ലപൊൽ—അ
തുകൊണ്ടുവെദത്താലുംബ്രാഹ്മണനാകുന്നതുംഇല്ല—
പിന്നെബ്രാഹ്മണത്വംഎങ്ങിനെജനിക്കുന്നു—
അതുശാസ്ത്രംസംസ്കാരംജാതികുലംവെദം—കൎമ്മംഎന്നി
വറ്റാൽഉളവാകുന്നതല്ലഎന്നുണ്ടല്ലൊ—എന്തൊന്നാ
കുന്നുഎന്നാൽ—കുന്ദത്തിൻപൂക്കണക്കെമാനസത്തി
ന്റെനിൎമ്മലഗുണമത്രെസൎവ്വപാപത്തെയുംഅകറ്റുന്നു
തുതന്നെ—വ്രതം-തപസ്സ്-നിയമം-ഉപവാസം-ദാനം
ദമം-ശമം-സംയമം-ഉപചാരം-എന്നിവറ്റിനാൽബ്രാ
ഹ്മണൻആകുംഎന്നുഉക്തമായല്ലൊ—ഞാൻഎന്നും
എന്റെഎന്നുംഉള്ളഭാവങ്ങൾനീങ്ങിസംഗവുംപരിഗ്ര
ഹവുംഅകന്നുരാഗദ്വെഷാദികൾവിട്ടുപൊയവനെ
തന്നെദെവകൾബ്രാഹ്മണൻഎന്നുനിശ്ചയിപ്പു——
എന്നുവെദത്തിൽഉണ്ടല്ലൊ—ബ്രഹ്മമായതുസത്യംത
പസ്സ്ഇന്ദ്രീയവിഗ്രഹംഎല്ലാഭൂതങ്ങളിലുംദയഇവ
തന്നെബ്രാഹ്മണലക്ഷണം—ഇവയില്ലാത്തവൻചണ്ഡാ
ലനത്രെ—മൈഥുനംഒട്ടുംചെയ്യാത്തവർമാത്രംബ്രാഹ്മ
ണർആകുന്നു-എന്നുസൎവ്വശാസ്ത്രങ്ങളിലുംഉണ്ടു— [ 12 ] ശുക്രെണാവ്യക്തം—
നജാതിൎദൃശ്യതെതാവൽഗുണാഃകല്യാണകാരകാഃ
ചണ്ഡാലൊപിഹിത ത്രസ്ഥസ്തം ദെവാബ്രാഹ്മണംവിദുഃ—
തസ്മാന്നജാതിൎന്നജീവനൊനശരീരംനജ്ഞാനംനാചാരൊനക
ൎമ്മനവെദൊബ്രാഹ്മണഇതി—
അന്യച്ചഭവതൊക്തം—ഇഹശൂദ്രാണാംപ്രവ്രജ്യാനവി
ധീയതെ—ബ്രാഹ്മണശുശ്രൂഷൈവതെഷാംധൎമ്മൊവിധീയതെ—
ചതുൎഷ്ഠവൎണ്ണെഷ്വന്തെവചനാത്തെനീചാഇതി—യദ്യെവംഇ
ന്ദ്രൊപിനീചഃസ്യാൽ—ശ്ചയുവമഘൊനാമതദ്ധിതഇതിസൂത്ര
വചനാൽ—ശ്ചാകുക്കുരഃ—യുവാപുരുഷഃ—മഘവാസുരെന്ദ്രഃത
യൊഃശ്ചപുരുഷയൊർഇന്ദ്രഎവനീചഃസ്യാൽ—നചൈതദൃഷ്ടം—
കിംഹിവചന മാത്രെണദൊഷൊഭവതി—തഥാചഉമാമഹെ
ശ്ചരൗെ ദന്തൊഷ്ഠമി ത്യപിലൊകെപ്രയുജ്യതെനചദന്താഃപ്രാ
ഗുൽപന്നാഃ—ഉല്പന്നാവാകെവലംവൎണ്ണസമാസമാത്രംക്രിയ
തെ—ബ്രഹ്മക്ഷത്രീയവിൾച്ശൂദ്രാഇതി—തസ്മാദ്യംഭവദീയാപ്ര
തിജ്ഞാബ്രാഹ്മണശുശ്രൂഷൈവതെഷാംധൎമ്മൊനഭവതി—കി
ഞ്ചാനിശ്ചിതൊയംബ്രാഹ്മണപ്രസംഗഃ—
ഉക്തംഹിമാനവെധൎമ്മെ
വൃഷലീഫെനപീതസ്യനിശ്ചാസൊപഹതസ്യച
തത്രൈവചപ്രസൂതസ്യനിഷ്കൃതിൎന്നൊപലഭ്യതെ—
ശൂദ്രീഹസ്കെനയൊഭുങ്ക്തെമാസമെകന്നിരന്തരം
ജീവമാനൊഭവെച്ശൂദ്രൊമൃതഃശ്ചാനശ്ചജായതെ—
ശൂദ്രീപരിവൃതൊവിപ്രഃശൂദ്രീചഗൃഹമെധിനീ
വൎജ്ജിതഃപിതൃദെവെനരൗെരവംസൊധിഗഛ്ശതി—
അതൊസ്യവചനസ്യ പ്രാമാണ്യാദനിയതൊയം ബ്രാഹ്മണപ്രസംഗഃ—
കിഞ്ചാന്യൽ—ശൂദ്രൊപിബ്രാഹ്മണൊഭവതി—കൊഹെതുഃ—
[ 13 ] ജാതിയല്ലസല്ഗുണംതന്നെപ്രമാണമാകയാൽഗുണമു
ള്ളചണ്ഡാലനും ദെവന്മാൎക്ക ബ്രാഹ്മണനത്രെഎന്നു ശു
ക്രൻഉരചെയ്തു—അതുകൊണ്ടുബ്രാഹ്മണ്യംജാതിയും
അല്ല ജീവൻശരീരവും അല്ല ജ്ഞാനകൎമ്മാചാരങ്ങളും
അല്ലസ്പഷ്ടം—
പിന്നെതീൎത്ഥയാത്രശൂദ്രൎക്കവിഹിതമല്ലബ്രാഹ്മ
ണശുശ്രൂഷയത്രെ അവൎക്ക വിഹിതധൎമ്മം എന്നും— നാലു
വൎണ്ണങ്ങൾപറയുന്നദിക്കിൽശൂദ്രൻഒടുക്കത്തവനാകയാ
ൽനീചൻതന്നെഎന്നും ചൊല്ലുന്നുകഷ്ടം—അങ്ങിനെആ
യാൽ—ശ്ചയുവമഘൊനാമതദ്ധിത—എന്നുള്ളസൂത്ര
വചനംഹെതുവായിട്ടു മഘവാൻ ആകുന്നദെവെന്ദ്ര
നുംശ്ചാക്കൾ യുവാക്കളിലുംനീചനായിപൊയി—അതുപൊ
ലെ ഉമാമഹെശ്വരന്മാർഎന്നുള്ളവാക്യത്താൽമഹെശ്വ
രന്നുലഘുത്വംവരുന്നതാകും—അതില്ലല്ലൊ—അതുകൊ
ണ്ടുബ്രഹ്മക്ഷത്രവിൾഛ്ശൂദ്രാഃ-എന്നുള്ളസമാസത്തിൽഅ
ന്ത്യപദംആയതുനീചംഎന്നുവരികയുംഇല്ല—ബ്രാഹ്മണ
രെതൊട്ടുമാനവധൎമ്മത്തിൽചൊല്ലിയതുകെട്ടുവൊ—വൃ
ഷലിയുടെമുലപ്പാൽകുടിച്ചുതാൻ അവളുടെശ്വാസംപ
റ്റിതാൻഅവളിൽപിറന്നുതാൻപ്രായശ്ചിത്തംചെയ്വാ
ൻകഴിവില്ല—ശൂദ്രീക്കൈയിൽനിന്നുംവാങ്ങിതിന്നുന്നവ
ൻഇനിഒരുമാസം ശൂദ്രനായിജീവിച്ചിരിപ്പൂ പിന്നെനാ
യായിപിറക്കും ശൂദ്രീയെവെച്ചുകൊള്ളുന്നബ്രാഹ്മണ
ൻദെവന്മാൎക്കുംപിതൃക്കൾ്ക്കും ത്യാജ്യനായിരൗെരവനരകം
പ്രാപിക്കും—എന്നിങ്ങിനെകെട്ടുവിചാരിച്ചാൽമലയാളത്തിൽ
ബ്രാഹ്മണർനന്നചുരുക്കംഎന്നുതൊന്നും— — ബ്രാഹ്മണ്യം
മാറാത്തസ്ഥാനംഅല്ലഎന്നുമറ്റൊന്നിനാലുംതെളിയും—ശൂദ്രൻ [ 14 ] ഇഹഹിമാനവെധൎമ്മെഭിഹിതം—
അരിണീഗൎഭസംഭൂതഃകഠൊനാമമഹാമുനിഃ—
തപസാബ്രാഹ്മണൊജാതസ്കസ്മാജ്ജാതിരകാരണം—
ഉൎവ്വശീഗൎഭസംഭൂതൊവസിഷ്ഠൊപിമഹാമുനിഃ
തപസാബ്രാഹ്മണൊജാതസ്തസ്മാജ്ജാതിരകാരണം—
ഹരിണീഗൎഭസംഭൂത ഋഷ്യശ്യംഗൊമഹാമുനിഃ
തപസാബ്രാഹ്മണൊജാതസ്കസ്മാജ്ജാതിരകാരണം
ചണ്ഡാലീഗൎഭസംഭൂതൊവിശ്വാമിത്രൊമഹാമുനിഃ
തപസാബ്രാഹ്മണൊജാതസ്കസ്മാജ്ജാതിരകാരണം—
താന്ദൂലീഗൎഭസംഭൂതൊനാരദൊഹിമഹാമുനിഃ
തപസാബ്രാഹ്മണൊജാതസ്കസ്മാജ്ജാതിരകാരണം—
ജിതാത്മായതിൎഭവതിപഞ്ചഗൊനിൎജ്ജിതെന്ദ്രിയഃ—
തപസാതാപസൊജാതിബ്രഹ്മചൎയ്യെണബ്രാഹ്മണഃ—
നചതെബ്രാഹ്മണീപുത്രാസ്തെചലൊകസ്യബ്രാഹ്മണഃ—
ശീലശൗെചമയംബ്രഹ്മതസ്മാജ്ജാതിരകാരണം—
ശീലംപ്രധാനന്നകുലം പ്രധാനംകുലെനകിംശീലവിവൎജ്ജീതെന
ബഹവൊനരാനീചകുല പ്രസൂതാഃസ്വൎഗ്ഗം ഗതാഃശ്ശീലമുധെത്യധീരാഃ—
കെപുനസ്തെകംവ്യാസവസിഷ്ഠ ഋഷ്യശൃംഗവിശ്വാമിത്രപ്രഭൃതയൊബ്ര
ഹ്മൎഷയൊനീചകുലപ്രസൂതാസ്തെചലൊകസ്യബ്രാഹ്മണാഃതസ്മാദസ്യവ
ചനസ്യ പ്രാമാണ്യാദപ്യതിയതൊയംബ്രാഹ്മണപ്രസംഗഇതി—
ശൂദ്രകുലെ വിബ്രാഹ്മണൊഭവതി—കിഞ്ചാവ്യന്യത്ഭവദീയമതം—
മുഖതൊ ബ്രാഹ്മണൊജാതൊബാഹുഭ്യാം ക്ഷത്രിയസ്തഥാ
ഊരുഭ്യാംവൈശ്യഃസഞ്ജാതഃവത്ഭ്യാം ശൂദ്രകഏവച—
അത്രൊച്ച്യതെ ബ്രാഹ്മണാബഹവൊനജ്ഞായന്തെ-കുതൊമുഖ
തൊജാതാബ്രാഹ്മണാഇതി—ഇഹഹികൈവൎത്തരജകചണ്ഡാലകു
ലെഷാപിബ്രാഹ്മണാഃസന്തി—തെഷാ മപിചൂഡാകരണമുഞ്ജമന്ത
കാഷ്ഠാദിസംസ്കാരാഃ—ക്രീയന്തെ—തെഷാമപിബ്രാഹ്മണസംഞ്ജതാ [ 15 ] ബ്രാഹ്മണായ്വരുംഎന്നുള്ളതുകൂടെമനുധൎമ്മത്തിൽഉ
ണ്ടു-കഠൻഎന്നഋഷിതപസ്സുംചെയ്തുകൊണ്ടുബ്രാഹ്മണ
നായ്വന്നതാൽ ജാതിഅകാരണംഎന്നുപ്രസിദ്ധം-വ
സിഷ്ഠരും ഋഷ്യശൃംഗനുംചണ്ഡാലീപുത്രനായവിശ്വാ
മിത്രരുംമദ്യംവില്ക്കുന്നവൾപെറ്റനാരദനും തപസ്സുനിമി
ത്തം ബ്രാഹ്മണരായ്വന്നതാൽ ജാതികാൎയ്യമല്ല-തന്നെ
ത്താൻ ജയിച്ചവൻയതിയുംതപസ്സുചെയ്തവൻതാപസനും
ആകും വണ്ണംബ്രഹ്മചൎയ്യംദീക്ഷിച്ചവൻബ്രാഹ്മണനത്രെ.
ലൊകബ്രാഹ്മണരാവാൻബ്രാഹ്മണീപുത്രന്മാർതന്നെ
പൊരാബ്രഹ്മമായതുശീലശുദ്ധിഅത്രെ—അതുകൊണ്ടുജാ
തിഅകാരണം—കുലം അല്ല ശീലമത്രെപ്രധാനം—ശീലംകെട്ട
വന്റെ കുലംകൊണ്ടുഎന്തു—നീചകുലത്തിൽപിറന്നുള്ളബഹു
ജനങ്ങൾധീരതയൊടെസുശീലംവരുത്തിസ്വൎഗ്ഗംഗമിച്ചുസത്യം
എന്നുമാനവധൎമ്മത്തിൽചൊല്ലിയതു—അത്‌ആർഎല്ലാംകു
ഠൻ വ്യാസൻ വസിഷ്ഠർ തുടങ്ങിയുള്ളബ്രഹ്മർഷികൾഹീന
രായ്പിറന്നുലൊകബ്രാഹ്മണരായിഉയൎന്നുവൊൽ—അതു
കൊണ്ടുബ്രാഹ്മണ്യംനിയതമായുള്ളതല്ല—
മറ്റൊരുവാക്യംനിങ്ങൾക്കുണ്ടു—മുഖത്തിൽനിന്നുബ്രാ
ഹ്മണനുംബാഹുക്കളിൽനിന്നുക്ഷത്രിയനുംഊരുക്ക
ളിൽനിന്നുവൈശ്യനും കാലുകളിൽനിന്നുശൂദ്രനും
ജനിച്ചുഎന്നത്രെ—
അതുതെറ്റുതന്നെ ചില മുക്കുവരുംവണ്ണാന്മാരും
ചണ്ഡാലരും ജന്മത്താൽഅല്ലചൌളകൎമ്മംഉപനയ
നം മുതലായസംസ്കാരങ്ങളെ കൊണ്ടു തന്നെബ്രാഹ്മ
ണരായിചമഞ്ഞിരിക്കെഇവരുംകൂടെബ്രഹ്മമുഖത്തിൽനി
ന്നുപിറന്നവർഎന്നു വരുമൊ [ 16 ] ക്രീയതെ—തസ്മാൽ ബ്രാഹ്മണവൽ ക്ഷത്രിയാദയൊപീതിപശ്യാ
മഃ—
ഏകവൎണ്ണൊനാസ്തിചതുൎവ്വൎണ്ണ്യം—ഇഹകശ്വിദ്ദെവദത്തഏ
കസ്യാംസ്ത്രിയാംചതുരഃപുത്രാൻജനയതി—നചതെഷാംവൎണ്ണ
ഭെദൊസ്തി—അയം ബ്രാഹ്മണഃഅയംക്ഷത്രിയഃഅയംവൈശ്യഃ
അയംശൂദ്ര ഇതി—കസ്മാൽ—ഏകപിതൃകത്വാൽ —ഏവം ബ്രാ
ഹ്മണാദീനാം കഥംചാതുൎവ്വൎണ്ണ്യം —
ഇഹഹിഗൊഹസ്ത്യശ്വമൃഗസിംഹവ്യാഘ്രാദീനാംപദവി
ശെഷൊദൃഷ്ടഃ—ഗൊഃപദമിദം —ഹസ്തിപദമിദം.അശ്വപദമിദം-മൃഗ
പദമിദം.സിംഹപദമിദം —വ്യാഘ്രപദമിദമിതി —നചബ്രാഹ്മണാ
ദീനാം —ബ്രാഹ്മണപദമിദം —ക്ഷത്രീയപദമിദംവൈശ്യപദമിദംശൂ
ദ്രപദമിദമിതി —അതഃപദവിശെഷാഭാവാദപിപശ്യാമഏകവ
ൎണ്ണൊസ്തി നാസ്തിചാതുൎവ്വൎണ്ണ്യം —
ഇഹഗൊമഹിഷാശ്ചകുഞ്ജരഖരവാനരഛാഗൈഡകാദീ
നാംഭഗലിംഗമാൎണ്ണ സംസ്ഥാനമലമൂത്രഗന്ധദ്ധ്വനിവിശെഷൊദൃഷ്ടഃ
നതു ബ്രാഹ്മണക്ഷത്രിയാദീനാം —അതൊപ്യവിശെഷാദെകഎവ
വൎണ്ണഇതി —അവിച —യഥാഹംസപാരാവതശുകകൊകിലശിഖണ്ഡി
പ്രഭൃതീനാം രൂപവൎണ്ണലൊമതുണ്ഡവിശെഷൊദൃഷ്ടഃ—നതഥാബ്രാ
ഹ്മണാദീനാം —അതൊപ്യവിശെഷാദെകഏവവൎണ്ണഇതി —യഥാ
വടബകുലപലാശാശൊകതമാലനാഗകെസരശിരീഷചമ്പകപ്രഭൃ
തീനാംവൃക്ഷാണാം വിശെഷൊദൃശ്യതെ —പദതൊദണ്ഡതശ്ചപത്ര
തശ്ചപുഷ്പതശ്ചഫലതശ്ചത്വഗസ്ഥിബീജരസഗന്ധതശ്ച —നതഥാ
ബ്രഹ്മക്ഷത്രീയവിൾഛ്ശൂദ്രാണാം അംഗപ്രത്യംഗവിശെഷൊ —നത്വ
ങ്മാസശൊണിതാസ്ഥി ശുക്ലമലവൎണ്ണസംസ്ഥാനവിശെഷണം —
നാപിപ്രസവവിശെഷൊദൃശ്യതെ —തതൊപ്യവിശെഷാദെക
ഏവവൎണ്ണൊ ഭവതി — [ 17 ] പിന്നെഒരുപുരുഷനിൽനിന്നുണ്ടായവൎക്കചാതു
ൎവ്വൎണ്ണ്യംവന്നതുഎങ്ങിനെ—ഒരുത്തൻഒരുത്തിയിൽ നാ
ലുപുത്രരെഉല്പാദിപ്പിച്ചാൽആനാല്വരിൽവൎണ്ണഭെദം
കാണുന്നില്ല—ബ്രഹ്മാവ്ഏകപിതാവായിരിക്കെ ചാതു
ൎവ്വണ്ണ്യംഎങ്ങിനെസംഭവിക്കും—ആന പുലി കുതിര
പശുമുതലായമൃഗങ്ങളിൽ കാല്ക്കു വളരെഭെദം കാണുന്നു
പശുക്കാൽവെറെ—പുലിക്കാൽവെറെ ആനക്കാൽ വെ
റെ എന്നിങ്ങിനെ ബ്രാഹ്മണാദികളിൽ ഈവകവി
ശെഷംകാണുന്നില്ല—ഏകവൎണ്ണമെഉള്ളുഎന്നുകാ
ലുകളുടെതുല്യതയെവിചാരിച്ചുനിശ്ചയി
ക്കാം—
വൎണ്ണംരൂപം മലമൂത്രം മണം ഒച്ചമുതലായവി
ശെഷങ്ങളാൽ പശു എരുമകുതിര കഴുത എന്നിവറ്റി
ന്റെജാതിഭെദംതെളിയുന്നു—ബ്രാഹ്മണക്ഷത്രിയാ
ദികളിൽ അതുവരായ്കയാൽ ഏകവൎണ്ണമെഉള്ളുഎ
ന്നുസ്പഷ്ടം—അരയന്നം പ്രാവുകിളി കുയിൽ മയിൽ
മുതലായതിന്നുനിറം വടിവുമുടിചുണ്ടുതുടങ്ങിയുള്ള
വ്യത്യാസങ്ങളെപൊലെബ്രാഹ്മണാദികൾ്ക്ക ഒന്നുംഇ
ല്ലല്ലൊ—
പെരാൽ അരയാൽ പ്ലാശുമുതലായമരങ്ങൾ
ക്കമുരടു തണ്ടുഇലപൂ കായിതൊലികാതൽവിത്തുരസം
മണംഇത്യാദികളാൽഎത്രവിശെഷങ്ങൾഉണ്ടു—
ബ്രാഹ്മണ ക്ഷത്രീയ വൈശ്യ ശൂദ്രരിൽഅവഇല്ല
തൊലൊടുചൊരമാംസംഅസ്ഥിമലത്തൊളവും
എല്ലാംഒക്കും പ്രസവത്തിങ്കലുംവിശെഷംകാ
ണുന്നില്ല— [ 18 ] അവിഭൊബ്രാഹ്മണസുഖദുഃഖജീവിതബുദ്ധിവ്യാപാ
രവ്യവഹാരമരണൊല്പത്തിഭയമൈഥുനൊമാചാരസമതയാ—
നാസ്ത്യെവവിശെഷൊബ്രാഹ്മണാദീനാം—ഇദഞ്ചാവഗമ്യതാംയ
ഥൈകവൃക്ഷൊല്പന്നാനാംഫലാനാംനാസ്തിവൎണ്ണഭെദംഃ—ഉദുംബര
പണസഫലവൽ—ഉദുംബരസ്യഹിവനസസ്യചഫലാനികാതിചിൽ
ശാഖാതൊഭവന്തികാനിചിദണ്ഡതഃകാനിചിൽസ്കന്ധതഃകാനിചി
ന്മൂലതഃ—നമതെഷാംഭെദൊസ്തി—ഇദംബ്രാഹ്മണഫലം—ഇദം
ക്ഷത്രീയഫലം—ഇദംവൈശ്യഫലം—ഇദംശൂദ്രഫലമിതി—
എകവൃക്ഷൊല്പന്നത്വാൽ—എവന്നരാണാമപിനാസ്തിഭെദഃഎ
കപ്പുരുഷൊല്പന്നത്വാൽ —
അന്യച്ചദൂഷണം ഭവതി—യദിമുഖതൊജാതൊഭവതി
ബ്രാഹ്മണൊ ബ്രാഹ്മണ്യാംഃ കുതഉല്പത്തിഃ മുഖാദെവെതിമെൽ
ഹന്തതഹീഭവതാംഭഗിനീപ്രസംഗഃസ്യാൽ—തഥാഗമ്യാഗമ്യണ
സംഭാവ്യതെ—തച്ചലൊകെത്യന്തവിരുദ്ധം—തസ്മാദനിയതംബ്രാ
ഹ്മണ്യം—ക്രീയാവിശെഷെണഖലുചതുൎവ്വൎണ്ണവ്യവസ്ഥാക്രീയതെ—
തഥാചയുധിഷ്ഠിരാദ്ധ്യെഷിതെനവൈശമ്പായനെനാഭിഹിതം
ക്രീയാവിശെഷതശ്ചാതുൎവ്വൎണ്ണ്യമി തി—
പണ്ഡിതൊവിശ്രുതഃ പുത്രഃസവൈനാമ്നായുധിഷ്ഠിരഃ
വൈശമ്പായെനമാഗമ്യപ്രാഞ്ജലിഃ പരിപൃഛ്ശതി
കെചതെബ്രാഹ്മണാഃപ്രൊക്താഃ കിം വാബ്രാഹ്മണലക്ഷണം.
ഏതദിഛ്ശാമിഭൊജ്ഞാതുംതൽഭവാൻവ്യാകരൊതുമെ—
വൈശമ്പായനഉവാച—
ക്ഷാന്ത്യാദിഭിൎഗ്ഗുണൈൎയ്യുക്തസ്യൂക്തദണ്ഡൊനിരാമിഷഃ
നഹന്തിസൎവ്വഭൂതാനിപ്രഥമംബ്രഹ്മലക്ഷണം—
യഥാസൎവ്വം പരദ്രവ്യംപഥിവായദിവാഗൃഹെ—
അംദത്തതൈവഗൃഹ്ണാതിദ്വീതീയം ബ്രഹ്മലക്ഷണം— [ 19 ] സുഖദുഃഖങ്ങളുംജീവിതംമരണൊല്പത്തികളുംവ്യാപാ
രവ്യവഹാരങ്ങളുംഭയമൊഹങ്ങളുംമറ്റുംനൊക്കിയാൽബ്രാ
ഹ്മണാദികൾക്ക് ഒട്ടൊഴിയാതെസമത്വംഉണ്ടല്ലൊ —
പിലാമരത്തിന്നു കൊമ്പുകളിലുംതണ്ടിലുംസ്കന്ധത്തി
ന്മെലും വെരിന്മെലുംപഴങ്ങൾ കായ്ക്കും — എന്നിട്ടുംഇതു
ബ്രാഹ്മണഫലംഇതുക്ഷത്രിയഫലംഎന്നുംമറ്റും
ചൊല്ലുന്നില്ല — ഒരു മരത്തിൽഉണ്ടായതിനാൽകായ്ക്കൾ
ഒരുജാതിയത്രെഎന്നുസമ്മതം — അപ്രകാരംമനുഷ്യ
രുംഏകപുരുഷനിൽനിന്നുഉല്പന്നരാകയാൽഭെദംഇ
ല്ലാതെഇരിക്കുന്നു — അല്ലായികിൽദൂഷണംഅകപ്പെ
ടും — എങ്ങിനെഎന്നാൽ ബ്രാഹ്മണൻ വായിൽനിന്നുംജ
നിച്ചിരിക്കുമ്പൊൾ ബ്രാഹ്മണിഎവിടുന്നു ഉണ്ടായി —
വായിങ്കന്നുഎന്നു വന്നാൽ നിങ്ങൾക്ക്സൊദരീസംഗ
ദൊഷംപറ്റാംകഷ്ടം — അതരുത് ലൊകത്തിലുംഅത്യ
ന്തവിരുദ്ധം അല്ലൊ — ആകയാൽ ബ്രാഹ്മണ്യംനിയത
മായതല്ലഎന്നുപ്രസിദ്ധം—
ചാതുൎവ്വൎണ്ണ്യത്തിന്റെ വ്യവസ്ഥക്രീയാവിശേഷത്താ
ലെഉള്ളു — അതിന്റെവസ്തുത യുധിഷ്ഠിരചൊദ്യത്തിന്നു
വൈശമ്പായനൻ അങ്ങരുളിച്ചെയ്തശ്ലൊകങ്ങളാൽഅ
റിയാം — അവൻതൊഴുതുചൊദിച്ചു — ബ്രാഹ്മണർഎന്നു
ചൊല്ലിയവർ ആർബ്രാഹ്മണലക്ഷണംഏതുഎന്നുദയ
ചെയ്തുഅറിയിക്കണമെ — എന്നുൿെട്ടാറെവൈശമ്പാ
യനന്റെഉത്തരമാവിതു — ദണ്ഡപ്രയൊഗവുംയാതൊരു
ജീവനെഹനിക്കയും മാംസംതിന്നുകയുംചെയ്യാതെക്ഷാന്തി
മുതലായഗുണങ്ങളുള്ളവനാകതന്നെഒന്നാമത് ബ്രാഹ്മണലക്ഷ
ണംവഴിയിൽതാൻവീട്ടിൽതാൻകണ്ടപരദ്രവ്യംഎല്ലാംതനിക്ക [ 20 ] ത്യക്ത്വാക്രൂരസ്വഭാവന്തുനിൎമ്മമൊനിഷപരിഗ്രഹഃ—
മൂക്തശ്ചരതിയൊനിത്യം തൃതീയംബ്രഹ്മലക്ഷണം—
ദെവമാനുഷനാരീണാംതിൎയ്യഗ്യൊനിഗതെഷാപി
മൈഥുനംഹിസദാത്യക്തം ചതുൎത്ഥം ബ്രഹ്മലക്ഷണം—
സത്യംശൗെചംദയാശൗെചംശൗെചമിന്ദ്രീയനിഗ്രഹഃ
സൎവ്വഭൂതെദയാശൗെചം തപശ്ശൗെചഞ്ചപഞ്ചമം—
പഞ്ചലക്ഷണസമ്പന്നരെഉഭശൊയൊഭവെദ്വിജഃ
തമഹം ബ്രാഹ്മണം ബ്രൂയാംശെഷഃ ശൂദ്രായുധിഷ്ഠിര.
നകുലെനനജാത്യാവാക്രീയാഭിൎബ്രാഹമണൊഭവെൽ
ചണ്ഡാലൊപിഹിവൃത്തസ്ഥൊബ്രാഹ്മണസ്സയുധിഷ്ഠിര—
ക്രിഞ്ചഭൂയൊവൈശമ്പായനെനൊക്തം—
ഏകവൎണ്ണമിദംപൂൎണ്ണംവിശ്വമാസീദ്യുധിഷ്ഠിര—
കൎമ്മക്രീയാവിശെഷെണചാതുൎവ്വൎണ്ണ്യം പ്രതിഷ്ഠിതം
സൎവ്വെവൈയൊനിജാമൎത്ത്യാസ്സൎവ്വെമൂത്രപുരീഷിണഃ
ഏകെന്ദ്രീയെന്ദ്രീയാൎത്ഥഃ ശ്ചതസ്മാച്ശീലഗുണൈദ്വീജാ—
ശൂദ്രൊപിശീലസമ്പന്നൊഗുണവാൻബ്രാഹ്മണൊഭവെൽ
ബ്രാഹ്മണൊപിക്രിയാഹീനശ്ശൂദ്രാല്പ്രത്യപരൊഭവെൽ
ഇദംവൈശമ്പായനവാക്യം—
പഞ്ചെന്ദ്രീയാൎണ്ണവംഘൊരംയദിശൂദ്രൊപിതീൎണ്ണുവാൻ-
തസ്മൈദാനം പ്രഭാതപ്യമപ്രമെയംയുധിഷ്ഠിര-
നാജാതിദൃശ്യതെ രാജൻഗുണാഃകല്യാണകാരകാഃ
ജീവിതം യസ്യധൎമ്മാൎത്ഥംപരാൎത്ഥെയസ്യജീവിതം
അഹൊരാത്രഞ്ചരെൽകാന്തിം തരുെപാ ബ്രാഹ്മണം വിദുഃ
പരിത്യജ്യഗൃഹാവാസം യെസ്ഥിതാമൊക്ഷകാംക്ഷിണംഃ
കാമെഷ്വസക്താഃ കൗെന്തെയബ്രാഹ്മണാസ്കെയുധിഷ്ഠിര.
അഹിംസാനിൎമ്മമത്വംമാമതകൃത്യസ്യവൎജ്ജനം [ 21 ] ദത്തമായത്ഒഴികെഎടുക്കാതെഇരിക്കരണ്ടാമത്തെബ്ര
ഹ്മലക്ഷണം—ക്രൂരതമമത്വം പരിഗ്രഹംതുടങ്ങിയുള്ളവ
റ്റെ വെടിഞ്ഞു നടക്കുന്നതു മൂന്നാമത ബ്രഹ്മലക്ഷണം—
ദെവമാനുഷതിൎയ്യൿ ജന്മമായ യാതൊരു സ്ത്രീകളൊടും
മൈഥുനം മുറ്റും ത്യജിക്കനാലാമതു ബ്രഹ്മലക്ഷണം—
സത്യം കൃപ ഇന്ദ്രിയ ജയം സൎവ്വ ഭൂതങ്ങളിലെ ദയതപസ്സ്
ഈ അഞ്ചുശൗെചങ്ങളുണ്ടാക—എന്നതിനൊടുകൂടഅഞ്ചു
ലക്ഷണങ്ങൾഉള്ളദ്വിജനെഞാൻബ്രാഹ്മണൻ എ
ന്നുചൊല്വു—മറ്റെവർ ശൂദ്രരത്രെ—അല്ലയൊ യുധി
ഷ്ഠിര—കുലത്താലും ജാതിയാലുംഅല്ലക്രിയകളാലത്രെ
ബ്രാഹ്മണനാകും—സുവൃത്തനായചണ്ഡാലനുംബ്രാ
ഹ്മണൻതന്നെ—അല്ലയൊയുധിഷ്ഠിരഈസൎവ്വവുംഃ
ഏകവൎണ്ണമത്രെ—തൊഴിലും പണിയും വെവ്വെറായതി
നാൽ അത്രെചാതുൎവ്വൎണ്ണ്യം കല്പിച്ചിരിക്കുന്നു—എല്ലാമ
നുഷ്യരുംയൊനിയിൽനിന്നുഅല്ലൊജനിച്ചുമലമൂത്രങ്ങ
ളും,ഇന്ദ്രിയങ്ങളുംഒരുപൊലെഉള്ളവരാകുന്നു—ആകയാ
ൽശീലഗുണങ്ങളാലെദ്വിജന്മാരാവു—ശീലവുംഗുണവുംഉള്ള
ശൂദ്രനുംകൂടെബ്രാഹ്മണനാകുന്നു—ക്രിയാഹീനനായബ്രാ
ഹ്മണൻശൂദ്രനിലുംകിഴിഞ്ഞവനത്രെ—
വൈശമ്പായനൻചൊല്ലിയമറ്റൊരുവാക്യമാവിതു—
അല്ലയൊയുധിഷ്ഠിരഘൊരമായപഞ്ചെന്ദ്രീയക്കടൽകടന്ന
വൻശൂദ്രനായാലുംഅറ്റമില്ലാത്തദാനത്തിന്നുപാത്രമായി—
ജാതിയല്ല—ശുഭ ഗുണങ്ങൾതന്നെകാണെണം.യാവൻഒ
രുത്തൻ ധൎമ്മത്തിന്നായുംപരൊപകാരത്തിന്നായും ജീവിച്ചു
രാപ്പകൽശുഭമായിനടക്കുന്നുഅവനെദെവകൾബ്രാഹ്മണൻഎ
ന്നറിയുന്നു—ലൊകച്ചെൎച്ചയുംകാമസക്തിയുംവെടിഞ്ഞുമൊക്ഷം [ 22 ] രാഗദ്വെഷനിവൃത്തിശ്ചഏതൽബ്രാഹ്മണലക്ഷണം—
ക്ഷമാദയാദമൊദാനംസത്യംശൌചംസ്മൃതിൎഘൃണാ
വിദ്യാവിജ്ഞാനമാധിക്യമെതൽബ്രാഹ്മണണലക്ഷണം—
പാരഗംസൎവ്വവെദാനാംസൎവ്വതീൎത്ഥാഭിഷെചനം—
മുക്തശ്ചരത്രിയൊധൎമ്മംതമെവബ്രാഹ്മണംവിദുഃ
അസ്മാഭിരുക്തം—
യദിദം ദ്വിജാനാംമൊഹം നിഹന്തും ഹതബുദ്ധി കാ
നാം]
ഗൃഹ്ണന്തുസന്തൊയദിയുക്തമെതൽമുഞ്ചന്ത്വഥായുക്ത
മിദംയദിസ്യാൽ—]]
കൃതിരിയംസിദ്ധാചാൎയ്യാശ്ചഘൊഷപാദാനാമിതി— [ 23 ] കാംക്ഷിക്കുന്നവർഎല്ലാംബ്രാഹ്മണർതന്നെ—ഹിംസയും
മമത്വവുംരാഗദ്വെഷാദിഅകൃത്യവുംവൎജ്ജിക്കതന്നെബ്രാ
ഹ്മണലക്ഷണമാകുന്നു—ക്ഷമദയദമംദാനംസത്യംശൗെ
ചംസ്മൃതികരുണവിദ്യാവിജ്ഞാനംഇവഎറിയിരിക്കത
ന്നെബ്രാഹ്മണലക്ഷണമാകുന്നു—സൎവ്വവെദങ്ങളിൻമറു
കരകണ്ടുസൎവ്വതീൎത്ഥാഭിഷെകവുംകഴിച്ചുധൎമ്മംആചരി
ച്ചുപൊരുന്നവനത്രെബ്രാഹ്മണൻ—ഇങ്ങിനെവൈ
ശമ്പായനന്റെവാക്യം—
ഈചൊന്നതുബുദ്ധിക്കുറവുള്ളബ്രാഹ്മണരുടെമൗെ
ഢ്യത്തെഅടക്കുവാൻഎഴുതിവെച്ചതാകുന്നു—അതുയു
ക്തംഎങ്കിൽസത്തുകൾകൈക്കൊണ്ടാലും—അയുക്തംഎ
ങ്കിൽവിട്ടുകളവൂതാക—
ഇവ്വണ്ണംഗൗെതമമതക്കാരിൽസിദ്ധാചാൎയ്യരായിചൊല്ക്കൊണ്ട
അശ്വഘൊഷന്റെ കൃതി—
ആയതിന്നുഞങ്ങൾപറയുന്നു—മനുഷ്യർഎല്ലാവരുംഒരുരക്ത
ത്താൽതന്നെഉണ്ടായശെഷംപലപലജാതികളായിപിരിഞ്ഞുവെ
വ്വെറെശാപാനുഗ്രഹങ്ങളുള്ളവരായിതീൎന്നുസത്യം—പുരാണമായദെവ
കല്പനയാലെചിലകുലങ്ങൾഉയൎന്നുവന്നുമറ്റവരിൽവാഴ്ചനടത്തുന്നു
പ്രകാരവുംഅന്യകുലങ്ങൾകിഴിഞ്ഞുപൊയിഅടിമഭാവംപൂണ്ടപ്ര
കാരവുംകാണ്മാനുണ്ടു-ഇതുഭെദംവരാത്തനിയമംഅല്ലതാനും-ഉയ
ൎന്നജാതികൾഡംഭിച്ചുമറ്റുള്ളവരെനിരസിച്ചുംതങ്ങളുടെകുറവുക
ളെമറന്നുംകൊണ്ടുഅഹങ്കരിച്ചാൽഅവറ്റിന്നുതാഴ്ചവരുംസത്യം
ഹീനകുലങ്ങൾസ്വദൊഷങ്ങളെഅറിഞ്ഞുദെവമുഖെനതാണു
കൊണ്ടുപ്രസാദംവരുത്തുവാൻപ്രയത്നംകഴിച്ചാൽഅവൎക്കുശിക്ഷതീ
ൎന്നുമഹത്വംവരുവാൻഇടയുണ്ടു—വിശെഷാൽഞാൻഞാൻനല്ലജാ [ 24 ] തിയുള്ളവൻഎന്നുആരുംപറയരുത്—മലമൂത്രാദികളുള്ളദെഹത്തെ
മാത്രമല്ലഎല്ലാദെഹികളിലുംഅതിക്രമിക്കുന്നപാപത്തെയുംഅതി
നാൽനിറഞ്ഞുവരുന്നദുൎഗ്ഗുണത്തെയുംഒൎത്തുനാണിച്ചുകൊണ്ടുവിന
യപ്പെട്ടിരിക്കെണം—അയ്യൊചെറുപ്പത്തിലുംമനുഷ്യജാതിയിൽ
ദൊഷംവെരൂന്നിതഴച്ചുംഇരിക്കുന്നുവയസ്സഅധികമാകുന്തൊറും
പാപവുംവളൎന്നുവഴിയുന്നുഒടുക്കംമരണംഅതിന്റെകൂലികഷ്ടം—
ഇപ്രകാരംആകുന്നതുനമ്മുടെജാതിമാഹാത്മ്യം—ശീലം പ്രധാനം
കുലമല്ലഎന്നുള്ളതുസത്യംതന്നെ—എങ്കിലുംശീലവുംസല്ഗുണവും
ഇന്നത്എന്നുംമൎത്യപ്പുഴുവിന്നുഇത്രസുവൃത്തിപൊരുംഎന്നുംമ
നുഷ്യൎക്കബൊധിക്കുന്നപ്രകാരംവിശുദ്ധദൈവത്തിന്നുംതൊന്നു
കയില്ല—അവൎക്കുമതിയായത്ഇവന്നുപൊരാഎന്നുവരും—മ
നുഷ്യരിൽഅതിനല്ലവൻഎന്നുസമ്മതനാകിലുംചീത്തയത്രെഎ
ന്നുദൈവത്തിന്റെവിധി—അതിന്റെ കാരണംജഡത്തിൽനി
ന്നുജനിച്ചതജഡമത്രെഎന്നുഎഴുതികിടക്കുന്നു—അതുകൊണ്ടു
പുതതായിജനിക്കെണംഭൂമിയിൽനിന്നല്ലതാനും—ബ്രാഹ്മണ
ർമറുജന്മംപറയുന്നതുവ്യാജമത്രെ—അങ്ങിനെഅല്ലൟദെഹം
ഉള്ളപ്പൊൾതന്നെഉയരത്തിൽനിന്നുദെവാത്മാവിനാൽവീണ്ടും
ജനിക്കെണംഎന്നുദൈവംവെളിപ്പെടുത്തികല്പിച്ചു—അപ്രകാരം
ഉളവായദെവപുത്രന്മാർഎന്നൊരുജാതിഉണ്ടുസത്യം—അവർത
പസ്സുമുതലായകൎമ്മങ്ങളെകൊണ്ടുംമാനുഷജ്ഞാനംകൊണ്ടുംദി
വ്യഭാവംവരുത്തിയവരല്ല—ആവകഎല്ലാംഈഹീനജാതിക്ക
എത്താത്തകാൎയ്യംതന്നെ—ദെവവചനംകെട്ടുഉൾകൊണ്ടുപാപ
ത്തെദ്വെഷിച്ചുകൊള്ളുന്നവരിൽഅത്രെദൈവംകരുണഭാവി
ച്ചുദൊഷംഎല്ലാംമൊചിച്ചുതന്റെആത്മാവെഇറക്കിപാൎപ്പി
ച്ചുദെവമക്കൾഎന്നനാമവുംദെവപ്രകാരമുള്ളസൽഗുണവും
ശീലവുംകൊടുത്തുസ്വൎഗ്ഗവാസത്തിന്നുംതന്നൊടുള്ളനിത്യസാമീപ്യത്തി [ 25 ] ന്നുംയൊഗ്യതവരുത്തുന്നു—ഇങ്ങിനെയുള്ളദിവ്യജാതിയെസ്ഥാ
പിച്ചത് മനുഷ്യാവതാരംചെയ്തതിൽപിന്നെയെശുക്രിസ്തൻഎന്ന
പെരാൽപ്രസിദ്ധനായദൈവപുത്രന്തന്നെ—അവനെവിശ്വസി
ച്ചാൽഅനുജനായുംസൎവ്വത്തിന്നുകൂട്ടവകാശിയായുംചമയുംനി
ശ്ചയം-എല്ലാജാതികളിൽനിന്നുംഅവന്റെവിളിയെകെ
ട്ട്അനുസരിച്ചുചെൎന്നുവരുന്നവർഉണ്ടു—ഇങ്ങിനെഉണ്ടായദി
വ്യജാതിക്ക്ഇഹത്തിൽമാനവുംവൈഭവവുംഇല്ല—ലൊകർഅ
വരെഅറിയാതെകള്ളർഎന്നുനിന്ദിച്ചുഹിംസിക്കുന്നു—എങ്കിലും
അവർദൊഷത്തിന്നുപകരംഗുണംചെയ്വാനുംശപിക്കുന്നവ
രെഅനുഗ്രഹിപ്പാനുംമറ്റുംശീലിച്ചുകൊണ്ടുതങ്ങൾദെവസ്വഭാ
വത്തിന്നുപങ്കാളികളായിഎന്നുഒരൊരൊഅനുഭവത്താൽകാ
ണിച്ചുനടക്കുമ്പൊൾദൈവംതാൻഅവരെഅറിഞ്ഞുകൊണ്ടു
താങ്ങിആദരിച്ചുക്ഷമദയാദമൊദാനംസത്യം—ശൗെചം—സ്മൃതിർഘൃ
ണാ—വിദ്യാ—വിജ്ഞാനം—എന്നുള്ളഗുണങ്ങളെഉണ്ടാക്കികൊ
ടുക്കുന്നു—തന്റെജാതിയുംജന്മവുംതനിക്കപൊരാതെവന്നാൽ
ഈപുനൎജ്ജന്മത്തെഅന്വെഷിച്ചുകൊള്ളെണ്ടയൊ—വെറൊ
രുപ്രകാരത്തിലുംആഗുണങ്ങൾഉണ്ടാകയില്ല—ബ്രാഹ്മണനായ്വ
രുവാൻഇഛ്ശിച്ചാലുംഭഗീരഥപ്രയത്നംകഴിച്ചാലുംശൂദ്രൎക്കഈ
യുഗത്തിങ്കൽപരാധീനംഅത്രെഎന്നുതൊന്നുന്നു—വലിയതമ്പ്രാ
ക്കന്മാർതുലാഭാരം ഹിരണ്യഗൎഭം മുതലായകൎമ്മങ്ങളെചെയ്കി
ലുംജന്മംഅശെഷംവിട്ടുപൊകയില്ല—ഭൂദെവന്മാരുടെപ്രസാദം
പൂരിച്ചുവരികയുംഇല്ലപൊൽ—ദൈവപുത്രനായ്വരുവാൻആ
ൎക്കുംകഴിയാത്തതല്ലനിശ്ചയം—ദൈവംപ്രസാദംവരുത്തുവാൻവ
ഹിയാത്തതല്ലനിശ്ചയം—ദൈവംബ്രാഹ്മണരൊളംഅഹംഭാവം
ഉള്ളവനല്ല—വിനയമുള്ളവരൊടുവിനയമുള്ളവനത്രെ—തന്നൊ
ടുഇണങ്ങുന്നവരൊടുകെവലംഇണങ്ങും—അതുകൊണ്ട് ഇതിനെ [ 26 ] വായിക്കുന്നയാതൊരുജാതിക്കാരായുള്ളൊരെപുനൎജ്ജന്മാത്താ
ലെസത്യപ്രകാരംദ്വിജരായിചമവാൻനൊക്കുവിൻ— ദെവാത്മാ
വിനാൽവീണ്ടുംജനിപ്പാനായിക്കൊണ്ടുചൊദിച്ചുതാമസിയാ
തെവഴിതിരിഞ്ഞുകൊൾവിൻ—യെശുനാമത്തിൽദൈവത്തൊടു
യാചിപ്പിൻ—എന്നാൽഅവൻനിങ്ങൾ്ക്കുവാത്സല്യമുള്ളപിതാവും
നിങ്ങൾഅവന്നു പ്രീയമക്കളുംആയ്ഭവിക്കുംസത്യം—
കംഅന്യം പ്രതിഗഛ്ശെയം
മുമുക്ഷുർമൊചകാദ്വിനാ—।
ക്രിസ്താദ്യസ്മിൻ കിലൈകസ്മിൻ—
നിത്യജീവനുവാൿസ്ഥിതാ—॥
Tellicherry Mission Press
1851