രോഗികൾക്കു നല്ലവൈദ്യനാകുന്നേശുതാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

   സ്വർഗ്ഗ ഭാഗ്യം എത്ര യോഗ്യം എന്ന രീതി
   ക്രിസ്തു മുമ്പിൽ വന്നാലാർത്തി എന്ന രീതി

                പല്ലവി
രോഗികൾക്കു നല്ലവൈദ്യനാകുന്നേശുതാൻ
പല രോഗികൾ തൻ നാമത്തിലാശ്വാസം പ്രാപിച്ചു
            അനുപല്ലവി
1.വ്യാധിപീഠയാൽ വലയും മർത്ത്യഗണത്തിൻ- സർവ്വ
   വ്യാധിയും ചുമന്നൊഴിച്ച നാഥനിവൻ താൻ................രോഗികൾക്കു

2.എന്തുമാത്രം വേദനകൾ സ്വന്തമേനിയിൽ- യേശു
   ശാന്തമായ് വഹിച്ചു മനം നൊന്തെനിക്കായി.............രോഗികൾക്കു

3.തന്റെ പാദപീഠമെന്റെ വൈദ്യശാലയാം- അതിൽ
   ഉണ്ടനേകം ഔഷധങ്ങൾ രോഗശാന്തിക്കായ്............രോഗികൾക്കു

4.ഔഷധമെനിക്കവന്റെ ദിവ്യവചനം- ഈ
   സിദ്ധൗഷധം തരുന്നു വിമല-മതിമ്പമായ്.................രോഗികൾക്കു

5.വ്യാധിയാലെന്റെ കിടക്ക താൻ വിരിക്കുന്നു-ബഹു
   മോദമായെനിക്കു താൻ ശുശ്രൂഷ ചെയ്യുന്നു................രോഗികൾക്കു

6.യേശുവിൻ കൈ എൻ ശിരസ്സിൻ കീഴിരിക്കുന്നു-എന്നെ
   യേശു ആശ്ലേഷിച്ചിടുന്നു തൻ വലംകൈയ്യാൽ...........രോഗികൾക്കു

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]