രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും
ദൃശ്യരൂപം
രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും |
പഴയ തിരുവിതാംകൂർ പള്ളിക്കൂടങ്ങളിൽ മലയാള അലങ്കാരങ്ങൾ പഠിപ്പിക്കാൻ ഉപയോഗിക്കാറുണ്ടായിരുന്ന ഒരു പദ്യശകലം |
രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും
ഉഷസ്സെങ്ങും പ്രകാശിച്ചിടും
ദേവൻ സൂര്യനുദിക്കുമിക്കമലവും
കാലേ വിടർന്നീടുമേ.
ഏവം മൊട്ടിനകത്തിരുന്നളി
മനോരാജ്യം തുടർന്നീടവേ
ദൈവത്തിൻ മനമിന്നാരുകണ്ടു
പിഴുതാൻ ദന്തീന്ദ്രനപ്പദ്മിനീം.