Jump to content

രാമചരിതം/രണ്ടാം പടലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

<poem>

“മൈതിലിതന്നുടെ ചരിതമെല്ലാം വാനരവീരനുരൈക്കക്കേട്ടു ചെയ്‌തമ നന്റു നീയന്റുരൈത്തുത്തേൻമൊഴിയാളെ നിനന്തിരുന്തു പെയ്തന കണ്ണുനീരോടുകൂടപ്പേപ്പെടുന്നരചനെത്തൊഴുതണൈന്തു കൈതവമേതുമില്ലാത വീരൻ കപികുലത്തരചർക്കുമരചൻ ചൊഞ്ചാൻ” 12

“അരചർകൾകോനേ, മേന്മേലരുംതുയർപിടിത്തീവണ്ണം പുരികുഴലാളെ നണ്ണിപ്പോക്കുവതല്ല കാലം ഇരുപതു കരങ്കൾതങ്കും ഇലങ്കവേന്തനെയൊരിക്കാൽ കരുതുക കളക ചോകം കൈക്കൊൾക കോപമിപ്പോൾ.” 13

“കൈക്കൊൾക കോപത്തോടേ കതിർവില്ലുമമ്പും, തെക്കിൻ- തിക്കിനു നടക്കുമാറു തിരുവുളളമാവുതാക, ഇക്കണ്ട പട തടുപ്പാൻ ഏഴിരണ്ടുലകുമിപ്പോ- ഴൊക്കിലുമരിപ്പമെന്റാൽ ഒരുവരാരുലകിലുളേളാർ.” 14

“ഒരുവരാരുലകിൽ നിന്നോടൊപ്പമുളളവരെ,ന്റെല്ലാം ഉരമികും ചുക്കിരീവൻ ഉണർത്തിനവന്തരത്തിൽ, അരചർകോനനുമൻതന്നോടണിപുകഴിലങ്കവേന്തൻ ചരിതവും നകരിലുളള ചമയവും നീ ചൊല്ലെന്റാൻ.” 15

“ചൊല്ലിനാനവനിലങ്ക ചുഴന്റുളള കിടങ്ങിടം കൊ- ണ്ടില്ല കീഴൊടുക്കമേതും, ഇടകലർന്തിടവിടാതെ നല്ല വാൾ കുന്തം ചൂലം നറുന്തെളികടൈന്ത നൂറ്റി- ക്കൊല്ലിയെന്റിവ നിറുത്തിക്കൊടുപ്പമാണ്ടിരിപ്പുതേഴും.” 16

“ഏഴിനുമുള കടപ്പാനിയന്തിരപ്പാലം ചുറ്റും, കീഴറുമവ നിനൈന്താൻ കേവലം പകയോരെല്ലാം, കോഴയറ്റതു കിഴക്കിൻ കോപുരം കാപ്പാൻ നില്‌പർ ഊഴിയെയുലൈക്കാം വീരർ ഒരുപതിനായിരം കാൺ.” 17

“ഒരുപതിനായിരത്തോടൊരുത്തനേ പോർ ചെയ്യാവ- തിരുപതിനായിരം തെക്കിരട്ടിയുണ്ടതിൽ വടക്കോ മുരണൊടു കാപ്പാൻ ചെമ്മേ മുപ്പതിനായിരം വൻ- പരവയും കുലയ്‌ക്കാം വീരർ പച്ചിമതിചയുളേതും.” 18

“തിചകളിലേതിൽ പാതി തിണ്മചേർ നടുവു കാപ്പാൻ; മചകറയതിലിരട്ടി മന്തിരചാല കാപ്പാൻ, കുചൽകികും മയനാചാരി കുവരനു ചമൈത്ത കോയിൽ തപമുകനിരിപ്പതെന്റാൽ ചമയമാരതിനുരൈപ്പോർ?” 19

“ഉരൈപ്പതാർ കണ്ടുമീണ്ടോരുറുതിയും നകരിതന്നിൽ ഇരിപ്പവർ പെരിപ്പമെങ്കുമിടകലർന്തിടവിടാതെ, നിരൈക്കാരോ പാടേ ചാടും നിചാചരർപെരുമ പിന്നെ ഉരൈക്കലാ,മതിർക്കുമുന്നലുഴറിയൊന്റുരപ്പൻ വീരാ!” 20

“വീരർതൻ മണിവിളക്കേ, മെന്മൊഴിയാളെക്കാണ്‌മാൻ ആരെനക്കുതകുവോരെന്റകമഴന്റുഴന്റനേരം താരിടൈമണംപുണർന്തു തരുനിരതടൈന്തു പോന്ത മാരുതതേവൻ വന്തു വഴിയിതെന്റരുളിച്ചെയ്‌താൻ.” 21

“അരുൾചെയ്ത വഴിയേ പോയ്‌ നല്ലചോകമാവനിക പുക്കു നിര പലവായ്‌ ച്ചുഴന്റെ നിചാചരിമാർക്കുമുളളിൽ ഒരു പെരുമരമതിൻകീഴുടൽ പൊടിയണിന്തു കുമ്പി- ട്ടരുവയർമണിയെക്കണ്ടേനകലവേയിരുന്തവാറും.” 22

<poem>

"https://ml.wikisource.org/w/index.php?title=രാമചരിതം/രണ്ടാം_പടലം&oldid=218560" എന്ന താളിൽനിന്ന് ശേഖരിച്ചത്