രാജയോഗം (കുമാരനാശാൻ)/അനുബന്ധങ്ങൾ/വ്യാസസൂത്രങ്ങൾ
ദൃശ്യരൂപം
(രാജയോഗം (കുമാരനാശാൻ)/അനുബന്ധങ്ങൾ/4. വ്യാസസൂത്രങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
←സാംഖ്യസൂത്രങ്ങൾ | രാജയോഗം രചന: അനുബന്ധങ്ങൾ : വ്യാസസൂത്രങ്ങൾ |
രാജയോഗം→ |
വ്യാസസൂത്രങ്ങൾ
[തിരുത്തുക]അദ്ധ്യായം 4, പാദം 1.
7. ഉപാസന ഇരുന്നുകൊണ്ടുതന്നെ ചെയ്യണം.
8. ധ്യാനം എന്നതുകൊണ്ട്.
9. ധ്യാനിക്കുന്നവൻ ഭൂമിയെപ്പോലെ സ്ഥിരമായിരിക്കുന്നു എന്നു പറഞ്ഞിരിക്കയാൽ.
10. സ്മൃതികളിൽ പറയുന്നതുകൊണ്ട്.
11. ദേശനിയമമില്ല. മനസ്സിന് ഏകാഗ്രത വരുമെന്നുള്ള ദിക്കിൽ ഇരുന്ന് ഉപാസന നടത്തണം.
മേൽപ്പറഞ്ഞ പല വാക്യങ്ങൾ ഇവിടെ ഉദ്ധരിച്ചത് ഇന്ത്യയിലെ മറ്റു തത്വശാസ്ര്തങ്ങൾ യോഗത്തെപ്പറ്റി എന്തു പറഞ്ഞിരിക്കുന്നു എന്നു കാണിപ്പാനാകുന്നു.