രചയിതാവ്:രാമപുരത്തു വാര്യർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒറ്റക്കാവ്യംകൊണ്ട് മലയാളസാഹിത്യത്തിൽ ശാശ്വതവും സമുന്നതവുമായ സ്ഥാനം നേടിയ കവിയാണ് രാമപുരത്തു വാരിയർ. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ആശ്രിതനായിരുന്നു അദ്ദേഹം.

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉൾപ്പെട്ട രാമപുരം എന്ന പ്രദേശത്താണ് വാരിയരുടെ ജനനം. ശങ്കരൻ എന്നാണ് യഥാർത്ഥ പേര് എന്നും കൊ.വ. 878 കുംഭം 2-ന്(ക്രി.വ.1703) ഇണ് അദ്ദേഹം ജനിച്ചതെന്നും ഉള്ളൂർ രേഖപ്പെടുത്തുന്നു.അമ്മ പാർവതി വാരസ്യാരും അച്ഛൻ അമനകര ഗ്രാമത്തിലെ പുനം എന്ന ഇല്ലത്തെ പദ്മനാഭൻ നമ്പൂതിരിയും ആയിരുന്നുകൊ.വ.928-ൽ (ക്രി.വ.1753) -ൽ രാമപുരത്തു വച്ചാണ്‌ വാരിയരുടെ മരണം എന്ന് കരുതപ്പെടുന്നു

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️