Jump to content

രചയിതാവ്:ജ്യേഷ്ഠദേവൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജ്യേഷ്ഠദേവൻ
(1500–1610)
കേരളത്തിലെ മലപ്പുറം ജില്ലയിലുൾ‌പ്പെട്ട പൊന്നാനി താലൂക്കിലെ ആലത്തൂർ ഗ്രാമത്തിൽ ജീവിച്ചിരുന്ന ഗണിതശാസ്ത്രജ്ഞനാണ്‌ ജ്യേഷ്ഠദേവൻ. ഇദ്ദേഹമാണു ഗണിതന്യായസംഗ്രഹം എന്നറിയപ്പെടുന്ന ' യുക്തിഭാഷ' എന്ന ഗണിതശാസ്ത്രഗ്രന്ഥം രചിച്ചത്. യുക്തിഭാഷ എന്ന ഗ്രന്ഥം ഗണിതശാസ്ത്രത്തിലെ ഒരു വിഭാഗമായ കലനവുമായി ബന്ധപ്പെട്ട് രചിയ്ക്കപ്പെട്ട ആദ്യപുസ്തകമായി ഗണിയ്ക്കപ്പെടുന്നു. പക്ഷേ യുക്തിഭാഷയുടെ രചയിതാവാരെന്നതു ബന്ധപ്പെട്ട് ഇന്നും തർക്കങ്ങൾ നിലവിലുണ്ട്.യുക്തിഭാഷ രചിച്ചത് 1639ൽ ആലത്തൂർ പാറങ്ങോട്ട് എന്ന ബ്രാഹ്മണകുടുംബത്തിൽ ജനിച്ച ബ്രഹ്മദത്തനാണെന്നും തെളിവുകളുണ്ട്. യുക്തിഭാഷയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട്.ഒന്നാം ഭാഗം ഗണിത സിദ്ധാന്തങ്ങളെയും രണ്ടാം ഭാഗം വാനശാസ്ത്രത്തെയും ഉൾക്കൊള്ളുന്നു.

ജ്യേഷ്ഠദേവന്റെ മറ്റൊരു ഗ്രന്ഥമാണ് ദൃക്കരണം. ഇത് മലയാളത്തിലെ രണ്ടാമത്തെ ഗണിതശാസ്ത്രഗ്രന്ഥമാണെന്ന് പറയപ്പെടുന്നു. ഈ ഗ്രന്ഥത്തിൽ നിന്നുള്ള തെളിവിന്റെ അടിസ്ഥാനത്തിൽ 1500-1610 ആണു ജ്യേഷ്ഠദേവൻ‌ നമ്പൂതിരിയുടെ ജീവിതകാലം എന്ന് വിശ്വസിയ്ക്കപ്പെടുന്നു. വടശ്ശേരി ദാമോദരൻ നമ്പൂതിരിയുടെ ശിഷ്യനാണ് ജ്യേഷ്ഠദേവൻ.

ജ്യേഷ്ഠദേവൻ

കൃതികൾ

[തിരുത്തുക]
"https://ml.wikisource.org/w/index.php?title=രചയിതാവ്:ജ്യേഷ്ഠദേവൻ&oldid=70333" എന്ന താളിൽനിന്ന് ശേഖരിച്ചത്