Jump to content

രചയിതാവ്:ജോർജ്ജ് മാത്തൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജോർജ്ജ് മാത്തൻ
(1819–1870)
മലയാള ഭാഷാ ഗദ്യ സാഹിത്യത്തിന് അതുല്യ സംഭാവനകൾ നൽകിയ പണ്ഡിതനായിരുന്നു. ഇംഗ്ലീഷ്, എബ്രായ സുറിയാനി, ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, ഹിന്ദുസ്ഥാനി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലെ പുതുമകളെ സ്വാംശീകരിക്കുകയും മലയാള ഭാഷാഗദ്യത്തെ സമ്പന്നമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മലയാഴ്മയുടെ വ്യാകരണം ഭാഷാ ശാസ്ത്ര ശാഖയ്ക്ക് മലയാളി നൽകിയ പ്രഥമ വ്യാകരണഗ്രന്ഥമെന്ന നിലയ്ക്ക് ഏറെ പ്രസക്തമാണ്. ഗുണ്ടർട്ടിന്റെ വ്യാകരണം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് തന്നെ (1851-ൽ) മലയാണ്മയുടെ വ്യാകരണം തയ്യാറായിരുന്നെങ്കിലും 1863-ൽ മാത്രമേ പ്രസിദ്ധീകരിക്കാൻ സാധിച്ചുള്ളു. പ്രബന്ധ രചനക്കും പ്രഭാഷണ കലയ്ക്കും വ്യാകരണ നിബന്ധത്തിനും വേദാന്ത തത്വപ്രതിപാദനത്തിനും ആധുനിക ശാസ്ത്ര വിശദീകരണത്തിനും ഗ്രന്ഥനിരൂപണത്തിനും സാമൂഹിക വിമർശനത്തിനും വിവർത്തന പ്രക്രിയക്കും സന്മാർഗ്ഗ വിചിന്തനത്തിനും സമർത്ഥമായ മാധ്യമമാക്കി ഭാഷഗദ്യത്തെ ചിട്ടപ്പെടുത്താൻ യത്നിച്ചു.
ജോർജ്ജ് മാത്തൻ

കൃതികൾ

[തിരുത്തുക]