രക്ഷകനേ നിനക്കു കീർത്തനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

                  ഏകതാളം
                  പല്ലവി
 രക്ഷകനേ നിനക്കു കീർത്തനം അനന്തം!
               ചരണങ്ങൾ
1.തിരു രക്തം ചൊരിച്ചു തിന്മപെട്ട എന്നെ നീ
   പരന്നു വീണ്ടെടുത്ത മാ പക്ഷകൃപകൾക്കുമേ!......... രക്ഷകനേ

2.മരിച്ചു ഞാൻ കിടന്നേൻ നാറി ഉരുവഴിഞ്ഞേൻ
   തിരിച്ചുയിർ ശക്തിസുഖം തന്നപ്രിയൻ യേശുവേ!-.... രക്ഷകനേ

3.കുരുടനായ് ഇരുന്നേൻ തൊട്ടു കാഴ്ച തന്നു നീ
   നിറഞ്ഞ കുഷ്ഠ പാപത്തെ നീക്കി ശുദ്ധിനൽകി നീ-... രക്ഷകനേ

4.നീതി ശുദ്ധിബോധം നിന്തിരു നൽരൂപം
  ചേതസ്സിൽ കല്പിചു തന്ന ദിവ്യ കൃപാക്കടലാം-........... രക്ഷകനേ

5.തിരുരക്തത്താലെൻ തിന്മ കുറ്റം മായിച്ചു
  പര ജീവപുസ്തകത്തിലെഴുതിയെൻ നാമം നീ.............. രക്ഷകനേ

6.ഇനി പിഴയ്കാതെ എന്നും നടന്നീ-ടാൻ
   കനിഞ്ഞു നിന്നാവി നിത്യം കൂടെ വസിച്ചീടണം......... രക്ഷകനേ