യോർദ്ദാൻ നദീ തീരം കവിയുമ്പോൾ
Jump to navigation
Jump to search
യോർദ്ദാൻ നദീതീരം രചന: |
പല്ലവി
യോർദ്ദാൻ നദീതീരം കവിയുമ്പോൾ മനമേ
ഓളങ്ങൾ കണ്ടു കലങ്ങേണ്ട തെല്ലുമേ
ചരണങ്ങൾ
വെള്ളം പെരുകിയാ-ലുള്ളം പതറേണ്ടാ
വല്ലഭനേശു നിന്നരികിലുണ്ടല്ലോ
നല്ലൊർ വിശ്വാസത്തിൽ സ്വർല്ലോക പാതയിൽ
കല്ലോല മേടുകൾ ഒതുങ്ങി നിന്നിട്ടും
അൻപുള്ള രക്ഷകൻ മുമ്പേ നടക്കവേ
തുമ്പം വരില്ലെന്നും തുണയവനല്ലോ
ഭീതി വേണ്ടൊട്ടുമേ മുമ്പോട്ടു പോക നീ
ഏതു വിഷമവും യേശു തീർത്തിട്ടും
പാൽ തേനൊഴുകിയിടും പാവന നാട്ടിൽ നാം
പാർത്തീടും ആനന്ദ ഗീതം പാടിടും